ആരെങ്കിലും ബിജുവേട്ടന്റ മനസിൽ കേറി കൂടിയോ ഇപ്പോൾ ഫേസ്ബുക് ഉള്ള ഈ കാലം ആണല്ലോ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Uma S Narayanan

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു പണിയെല്ലാം ഒതുക്കിയ ശേഷം ജയന്തി ബിജുവിന്റെ അടുത്ത് വന്നിരുന്നു

“ഏട്ടാ നമുക്കൊന്ന് വൈകുന്നേരം സിനിമക്ക് പോവാ”

“സിനിമക്കോ എന്തിന്”

“അതിപ്പോ മോഹൻലാലിന്റെ പുതിയ പടം വന്നിട്ടുണ്ട് എന്ന് അപ്പുറത്തെ അശ്വതി പറഞ്ഞു”

“അതിനു നിന്നെ കൊണ്ടു സിനിമക്ക് എഴുന്നെള്ളിക്കാത്ത കുഴപ്പമേ ഉള്ളു നിനക്കൊന്ന് പോയി തരാമോ ശല്യം ചെയ്യാതെ എനിക്കൊന്നു സുഖമായി ജീവിക്കാനാ”

“ഏട്ടൻ എന്തായീ പറയുന്നത് ഞാൻ എവിടെ പോവാനാ”

“മുന്നിൽ നിന്ന് എങ്ങോട്ടെങ്കിലും പോ ഉള്ളത് മുഴുവൻ വെട്ടിവിഴുങ്ങും ഇരിക്കണത് കണ്ടില്ലേ വീപ്പ മാതിരി ഒരു സ്ഥലത്തേക്ക് കൊണ്ടു പോകാൻ പറ്റില്ല എവിടെ പോയാലും തീൻ മേശയിൽ കയറി ഇരിക്കും പരിസരബോധമില്ലാതെ തിന്നു പോരും എന്നാ നീ നന്നാവാ പോരാത്തതിന് ഒന്ന് പെറ്റപ്പോൾ വയറു മൊത്തം ചാടി പുറത്ത കാണാൻ തന്നെ കൊള്ളില്ല തടിച്ചു തൂങ്ങി വരവീണ് സാരി ഉടുത്ത അറിയാം എല്ലാം”

“ഏട്ടൻ എന്തെക്കെയാ ഈ പറയുന്നത് പ്രണയിച്ചു കല്യാണം കഴിച്ചപ്പോൾ അത്യാവശ്യം തടി ഉണ്ടായിരുന്നല്ലോ അന്നൊന്നും പറയാത്ത ആൾക്ക് ഇപ്പോൾ പറയാൻ കാരണം”

“പോടീ എന്റെ മുന്നിൽ നിന്ന് അസത്തെ തർക്കുത്തരം പറയാതെ”

“ഏട്ടാ പതുക്കെ അപ്പുറത്ത് മോള് കേൾക്കും”

“കേട്ടാൽ എന്താ ഉള്ളതല്ലേ പറഞ്ഞത്”

സങ്കടം സഹിക്കാതെ അവൾ പൊട്ടി കരഞ്ഞു

“നിന്റെ പൂങ്കണ്ണീർ എന്റെ അടുത്ത് വേണ്ട”

“ഏട്ടന് കൈയിൽ പണം വന്നപ്പോൾ ഫോണും ആയപ്പോൾ സ്‌നേഹബന്ധങ്ങൾ മറന്നു എന്റെ വീട്ടിൽ പോലും എന്നെ പറഞ്ഞയക്കില്ല ഒന്നു പുറത്ത് കൊണ്ടുപോവില്ല ഒരു നല്ല ഡ്രസ്സ്‌ വാങ്ങി തരില്ല”

“മൂന്നു നേരം തിന്നാൻ തരുന്നില്ലേ അതു പോരെ നിന്റെ അച്ഛൻ സമ്പാദിച്ച കാശൊന്നുമല്ലല്ലോ ഇറങ്ങി പോരുമ്പോ എന്തെങ്കിലും എടുത്തു കൊണ്ടു ആണോ വന്നത്”

“ഏട്ടാ…”

“മിണ്ടാതെ ഇരുന്നോ നിനക്കു എന്താ വീട്ടിൽ പണി രാവിലെ എന്തെകിലും വച്ചുണ്ടാക്കുക ബാക്കി സമയം വാട്സാപ്പ്ലും ഫേസ്ബുക്കിലും കളിച്ചു ഇരിക്കല് എന്നെങ്കിലും ഒരിക്കൽ കാണാം നിന്റെ ഫോട്ടോ ഫേസ്ബുക്കിൽ ഓടുന്നത് അന്നു നിന്നെ ഞാൻ കൊല്ലും പറഞ്ഞോക്കാം”

ബിജു കലി തുള്ളികൊണ്ട് പുറത്തേക്കു പോയി ജയന്തി കിടക്കയിൽ കിടന്നു പൊട്ടി കരഞ്ഞു..

എല്ലാം കണ്ടു മിന്നിമോൾ മോൾ അടുത്ത് വന്നു ചോദിച്ചു

“എന്തു പറ്റി അമ്മേ എന്തിനാ അച്ഛൻ ഇങ്ങനെ വഴക്ക് പറഞ്ഞത്”

“നിന്റെ അച്ഛനു ഇപ്പോൾ അമ്മേ വേണ്ട അച്ഛന് സുഖിക്കണം പോലും മോള് പഠിച്ചോ അതൊന്നും കേട്ടില്ല വച്ചാൽ മതി”

മിന്നു എട്ടാം ക്ലാസിലാണ് പഠിക്കുന്നത് അവൾക്ക് വല്ലാത്ത വിഷമം വന്നു എപ്പോ നോക്കിയാലും അമ്മേനെ വഴക്കു പറയുകയാണ് അച്ഛനു പണി അവൾക്ക് അച്ഛനോട് ദേഷ്യം വന്നു.

“അമ്മ കരയണ്ട അമ്മക്ക് മിന്നുമോൾ ഇല്ലേ…”

“മോള് പോയി പഠിച്ചോ എക്സാം അല്ലെ വാരുന്നത്”

ജയന്തി ആലോചിച്ചു ബിജുവേട്ടൻ ഇപ്പോൾ എന്റെ അടുത്ത് കിടക്കാറില്ല ഒടുക്കത്തെ തടി ആണ് പറഞ്ഞു ഫോണും എടുത്തു പുറത്തു ടീവി മുന്നിൽ ഹാളിൽ കിടക്കും എന്തായിരിക്കാം ഈ അകൽച്ചക്കു കാരണം ഇത് കണ്ടുപിടിച്ചിട്ട് തന്നെ വേറെ കാര്യമുള്ളൂ തന്റെ തടി കാരണം ഒന്നുകൊണ്ടു മാത്രം ഇങ്ങനെ ഭാര്യയോട് സ്നേഹം വേണ്ട വെക്കുമോ..

ഇനിയിപ്പോൾ വേറെ ആരെങ്കിലും ബിജുവേട്ടന്റ മനസിൽ കേറി കൂടിയോ ഇപ്പോൾ ഫേസ്ബുക് ഉള്ള ഈ കാലം ആണാല്ലോ വല്ല പെണ്ണുമായി ചുറ്റിക്കളി ഉണ്ടാവുമോ അതോ ബാങ്കിൽ കൂടെ ജോലി ചെയുന്ന ആരേലും വീഴ്ത്തിയോ എന്നാലൊന്ന് അതു കണ്ടു പിടിച്ചെ കാര്യമുള്ളൂ….

അവൾ ഫേസ്ബുക് തുറന്നു ബിജുവിന്റെ ഐഡി ചെക്ക് ചെയ്തു നോക്കി അതിൽ മുഴുവൻ സുന്ദരി പെണ്ണുങ്ങൾ മാത്രം ഉള്ളൂ ഫ്രണ്ട് ആയി.. അപ്പൊ അതാവും കാരണം..

അവളൊരു സുന്ദരി പെണ്ണിന്റെ ഫോട്ടോ ഇട്ടു ഫേക്ക് ഐഡി എടുത്തു അമ്പിളി എന്ന് പേരും വെച്ചു ബിജുവിന് റിക്വസ്റ്റ് അയച്ചു ഉടനെ തന്നെ റിക്വസ്റ്റ് എടുത്തതായി നോട്ടിഫിക്കേഷൻ കിട്ടി കുറച്ചു കഴിഞ്ഞു.

ഇൻബൊക്സ്ൽ ഒരു

“ഹായ്”

എടുക്കണോ അതോ വേണ്ടയോ അവൾ ഒന്നാലോചിച്ചു

“ഹായ്”

തിരിച്ചു കൊടുത്തു

“ഹായ് ഞാൻ ബിജു.. അമ്പിളി നല്ല പേരാണ് കേട്ടോ” _

“താങ്ക്സ്” _

“എവിടെ നാട്” _

“തിരുവനന്തപുരം” _

“എന്താ ചെയ്യുന്നത് അമ്പിളി” _

“പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആണ് “”

“ആഹാ ഞാൻ ഇവിടെ ബാങ്കിൽ ആണ് മിസ്സ്‌ ആണോ മിസ്സിസ്സ് ആണോ”

“മിസ്”

“അത് നന്നായി ഞാൻ ബാച്ചിലർ ആണ്”

“എന്റെ ദേവി ഈ മനുഷ്യനു അപ്പൊ ഇതാണ് പണി സുന്ദരിപെണ്ണുങ്ങൾ ആയി ചാറ്റിങ് വെറുതെ അല്ല തന്നോട് അകലം എന്തെങ്കിലും ചെയ്തില്ലെങ്കിൽ താനും മോളും ഒരു വഴിയാകും.

ഇത് ഇങ്ങിനെ വിട്ടാൽ പറ്റില്ല.. ഇല്ലാത്ത കാര്യം പറഞ്ഞ് കുറച്ച് കാശ് അടിച്ചു മാറ്റണം. ഇങ്ങേരുടെ പൈസ എങ്ങിനെയാ പോകുന്നത് നോക്കാലോ.

അവൾ സമയം കണ്ടെത്തി അവനുമായി ചാറ്റ് തുടർന്നു… പരസ്പരം സംസാരിക്കാൻ ശ്രമിച്ചപ്പോ വോയിസ് ഇടാനും വീഡിയോ കാൾ വിളിക്കാൻ നിർബന്ധം പിടിക്കുമ്പോഴും അവൾ മനപ്പൂർവ്വം ഒഴിഞ്ഞു മാറി .. ദിവസവും ഉള്ള ചാറ്റിങ്ങിൽ കൂടെ ബിജു അവളോട്‌ വല്ലാതെ അടുത്തു അവനു അവളെ കാണാൻ ധൃതി ആയി ഒരു ദിവസം ബിജു അവളെ വിളിച്ചു..

“അമ്പിളി എനിക്കൊന്നു നിന്നെ കാണണം ഒരു രാത്രി നിന്നെ വേണം എന്തു വേണമെങ്കിലും തരാം പൈസയേ കുറിച്ച് പരിഭ്രമിക്കേണ്ട. പറയുന്ന പൈസ തരാം”

ഇതു തന്നെ അവസരം ജയന്തിക്ക്‌ തോന്നി ആദ്യമൊക്കെ അവൾ ഒഴിഞ്ഞു മാറി അവൻ വിടാൻ ഭാവമില്ല അവസാനം അടുത്ത ശനിയാഴ്ച രാത്രി പറയുന്ന ഹോട്ടലിൽ അവൾ ചെല്ലാമെന്നേറ്റു. അങ്ങനെ ആ ദിവസം വന്നെത്തി അന്നു ശനിയാഴ്ച ആയതിനാൽ പിറ്റേന്ന് ഞായർ ഒഴിവു ആണ്.അമ്പിളിയെ അങ്ങനെ പെട്ടന്ന് പറഞ്ഞു വിടാതെ പറ്റിയാൽ കോവളം ബീച്ചിൽ അവളെയും കൊണ്ടൊന്നു ചുറ്റിയടിക്കണം ബിജു മനസിൽ പ്ലാൻ ചെയ്തു..

അവനാകെ ഉത്സാഹത്തിൽ ആയിരുന്നു ഇതെല്ലാം കണ്ടു ജയന്തി ഉള്ളിൽ ചിരിച്ചു

ശനിയാഴ്ച രാവിലെ ബിജു സുന്ദരകുട്ടപ്പൻ ആയി തിരുവനന്തപുരം പോകാൻ പുറപ്പെട്ടു..

“എടി ഞാനിന്നു വരില്ല തിരുവനന്തപുരം വരെ പോണം നാളെ ബാങ്കിന്റെ മീറ്റിങ്ങാ രാത്രി വാതിലടച്ചു കിടന്നോ പിന്നെ നിന്നെ രാത്രി വാട്സാപ്പിൽ ഫാസ്‍ബുക്കിൽ നിന്റെ സീൻ കാണരുത് പറഞ്ഞോക്കാം കേട്ടല്ലോ”

“ഏട്ടാ ഞാൻ കൂടെ വരട്ടെ തിരുവനന്തപുരത്തേക്ക് എത്ര കാലം ആയി ഒന്ന് പുറത്തു പോയിട്ട്”

“വേണ്ട നിന്നെയും കെട്ടി എഴുന്നെള്ളാൻ എനിക്കു വയ്യ ഈ ശരീരം കണ്ടാൽ തന്നെ ആളുകൾ ചിരിക്കും”

അവൾക്കു അത് കേട്ടു വല്ലാത്ത സങ്കടം തോന്നി എന്നിട്ട് അവൾ ഉള്ളിൽ പറഞ്ഞു മോനെ ബിജുവേ ഇന്ന് രാത്രി കാണാം ബാക്കി കളി.

ബിജു പോയി കഴിഞ്ഞു അതിനു പിന്നാലെ മോളെ അടുത്ത വീട്ടിൽ ആക്കി അമ്പിളി ഇറങ്ങി അവളുടെ മനസിൽ താൻ വിചാരിച്ചപോലെ തന്നെ കാര്യങ്ങൾ മുന്നോട്ടു പോയതിൽ സന്തോഷമായി നേരത്തേ തീരുമാനിച്ച പോലെ ഹോട്ടൽ റൂമിൽ വരാൻ പോകുന്ന നിമിഷങ്ങൾ ഓർത്തു ഉൾപ്പുളക്കത്തോടെ സന്തോഷവനായി മൂളിപ്പാട്ടും പാടി ബിജു അമ്പിളിയെ കാത്തിരുന്നു അല്പം കഴിഞ്ഞു വാതിലിൽ മുട്ട് കേട്ടു അവളെത്തിയിരിക്കുന്നു അവൻ വേഗം പോയി വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന ഒരു പെണ്ണ് നില്കുന്നത് കണ്ടു അവനൊന്നുഞെട്ടി..

ഈശ്വര ജയന്തി

“ജയന്തി നീ എന്താ ഇവിടെ”

“എന്താ ഏട്ടാ മിഴിച്ചു നോക്കുന്നെ ഞാൻ തന്നെ അമ്പിളി”

അതു കേട്ടു ഒന്നുകൂടി അവൻ ഞെട്ടി

“അപ്പോൾ”??

“അതെ ഞാൻ തന്നെ ഏട്ടന്റെ ഒഴിവാക്കൽ കണ്ടു മനം മടുത്തു ചെയ്തത് ഏട്ടന് ഇതായിരുന്നു പണി അല്ലെ ഇതിനാണോ എന്നേ തടിച്ചി വിളിച്ചു ഒഴിവാക്കുന്നത് എന്റെ ഫോട്ടോ വാട്സാപ്പിലും ഫേസ്ബുക്കിലും വരുന്നതിനേക്കാൾ ഏട്ടൻ ചെയ്തത് തെറ്റ് അല്ലെ”

അവനാകെ വിളറി വെളുത്തു വിയർത്തു എന്ത് ചെയ്യണം അറിയാതെ തല കുനിച്ചു നിന്നു

“ജയന്തി എന്നോട് ക്ഷമിക്കണം ഇനിയൊരിക്കലും നിന്നെ ഞാൻ മോശമായി പറയില്ല”

.അവൻ കാലിൽ അവളുടെ വീണു മാപ്പു പറഞ്ഞു

“ഏട്ടാ എനിക്ക് ദേഷ്യം ഒന്നുമില്ലട്ടോ…എന്‍റെ ബിജുവേട്ടനെ എനിക്ക് തിരിച്ചു കിട്ടിയല്ലോ”

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. പ്രതീക്ഷിക്കാതെ അവളിൽ നിന്നു സ്നേഹത്തോടെ ഉള്ള വാക്കുകൾ കേട്ടപ്പോൾ അവന്‍റെ നിയന്ത്രണം വിട്ടു. ബിജു അവളെ നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു

“ജയന്തി മാപ്പ് എനിക്ക് പറ്റി പോയതാ എന്നോട് നീ ക്ഷമിക്കില്ലേ…ഇനിയൊരിക്കലും നിന്നോട് തെറ്റ് ചെയ്യില്ല”

അന്നത്തോടെ അവൻ ഫേസ്ബുക് ഒഴിവാക്കി പിന്നെ ഒരിക്കലും അവൻ വേറെ പെണ്ണിനെ തേടിപ്പോയിട്ടില്ല .അവരുടെ ദാമ്പത്യ ജീവിതം അന്നുമുതൽ വളരെ സന്തോഷം നിറഞ്ഞു ശാന്തമായൊഴുകി….

Nb. കുറവുകൾ അറിഞ്ഞു കൊണ്ട് വിട്ടുവീഴ്ച്കൾ ചെയ്തു പെരുമാറാൻ സാധിക്കുമ്പോൾ ആണ് ദാമ്പത്യജീവിതം അത്രയും സുന്ദരമാകുന്നത്..

രചന: Uma S Narayanan

Leave a Reply

Your email address will not be published. Required fields are marked *