അവരുടെ അമ്മ മാത്രമാകാതേ എന്റെ ഭാര്യ കൂടി ആയിക്കൂടെ നിനക്ക്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

“അമ്മേ” അപ്പോഴേക്കും കൂവി വിളിച്ചോണ്ട് കണ്ണനും നന്ദൂട്ടിയും മുറിയിലേക്കു വന്നതും കൈ വിടുവിച്ച് കൈയിലെ ബ്രഷ് ഒളിപ്പിച്ചു.ചെറിയൊരു ചമ്മൽ. “വിശക്കുന്നു” കോറസ് പോലെ രണ്ടു കുടുക്കാസും പറഞ്ഞു “വാ” രണ്ടാളുടേയും കൈകൾ പിടിച്ചു പുറത്തേക്ക് നടന്നു.

കുറേ നേരായി വിനുവേട്ടൻ അടുക്കളയിൽ പമ്മിക്കളിക്കുന്നു. “എന്താ…” എന്നു ചോദിച്ചപ്പോൾ ഒന്നൂല്ലാന്നു തോളുയർത്തി കൊണ്ട് പറഞ്ഞു.പിന്നെയും അവിടെ നിന്ന് തിരിഞ്ഞു കളിച്ചപ്പോൾ കൈകൾ കെട്ടി നിന്ന് ആളെ തന്നെ നോക്കി നിന്നു.എന്താന്നു വീണ്ടും പുരിക കൊടി ഉയർത്തി ചോദിച്ചു.പെട്ടെന്നു ചേർത്തു പിടിച്ചു കവിളിൽ ഉമ്മ വെച്ചു “ഇത് തന്നില്ലേ എനിക്ക് ശ്വാസം മുട്ടുംന്നു തോന്നി…ഇപ്പോ സമാധാനായി” വാതിക്കലേക്ക് കണ്ണു പായിച്ചു അമ്മേന്നും വിളിച്ച് രണ്ടു കുടുക്കാസും ഓടി വരാറുള്ളത്..അവരെങ്ങാനും കണ്ടിരുന്നെങ്കിലോ.

“ഇനി ഞാൻ പോട്ടേ…നീ അങ്ങോട്ട് വന്നേക്ക് കെട്ടോ..” കള്ള ചിരിയോടെ അതും പറഞ്ഞ് വിനുവേട്ടൻ പോയി.രണ്ടു പേർക്കും നടുവിൽ മക്കൾ രണ്ടാളും കിടന്നിട്ടുണ്ട്.രണ്ടാളും മത്സരിച്ച് സ്കൂളിലെ കഥ പറയുന്നുണ്ട്.മക്കളുടെ തലക്കു മുകളിൽ കൂടി കൈകൾ ഇഴഞ്ഞു വന്ന് കൈവിരലിൽ കോർത്തു പിടിച്ചതും ഒരു ഞെട്ടലോടെ വിനുവേട്ടനെ നോക്കി.കണ്ണുകൾ കോർത്തു കിടന്നു. “എന്നിറ്റമ്മേ..” കഥയുടെ നടുക്ക് എന്തോ പറയാനായി നന്ദൂട്ടി വിളിച്ചപ്പോഴായിരുന്നു രണ്ടാൾക്കും ബോധം വന്നത്. രാത്രി മക്കളുറങ്ങിയപ്പോൾ വിനുവേട്ടൻ കൈകളിൽ തട്ടി വിളിച്ചു.എഴുന്നേറ്റു വരാൻ ആഗ്യം കാണിച്ചു.കെട്ടി പിടിച്ചു കിടന്ന കണ്ണന്റെ കൈ പതിയെ എടുത്തു മാറ്റി എഴുന്നേറ്റു.

“എന്താ” മക്കൾ എഴുന്നേൽക്കാതിരിക്കാനായി പതിയെ ചോദിച്ചു.

“നമുക്ക് ജീവിച്ച് തുടങ്ങണ്ടേ…അവരുടെ അമ്മ മാത്രമാകാതേ എന്റെ ഭാര്യ കൂടി ആയിക്കൂടെ നിനക്ക്” മറുപടി പറയാതെ നെഞ്ചിൽ തല ചായ്ച്ചു.അന്നാ രാത്രിയിൽ വിയർപ്പു തുള്ളികൾ സൃഷ്ടിച്ച് പ്രണയം പങ്കു വെച്ചു

ഇനി പൂക്കില്ലെന്നു നിനച്ച മോഹങ്ങളെല്ലാം പൂത്തു ഇനിയൊഴുകില്ലെന്നു കരുതിയ പ്രണയം നിന്നലേക്കൊഴുകി ഇനി തരളിതമാവില്ലെന്നോർത്ത മനവും തരളിതമായി ഇനി ഒരിക്കലും ചുവക്കില്ലെന്നു കരുതിയ കവിളും ചുവപ്പേന്തി

ഒരു വാക്കു പോലും പറയാതെ നീ പറഞ്ഞു തന്നു ഇനിയും നിന്നിലെല്ലാമുണ്ട് പ്രിയനേ ഇനിയും ഞാൻ നിന്നിലേക്കൊഴുകട്ടേ…

രചന: Nidhana S Dileep

Leave a Reply

Your email address will not be published. Required fields are marked *