താലി കെട്ടുമ്പോൾ അവൾ മാത്രം സന്തോഷിച്ചിരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അശ്വതി അരുൺ

അച്ചൂ…………

“നീ എന്തിനാടി ഈ കല്യാണം തന്നെ തെരഞ്ഞെടുത്തത്, ഇതിലും നല്ലത് നിനക്ക് വരില്ലേ??”….

“ഞാൻ അവനെ ഒരുപാട് സ്നേഹിച്ചുപോയി ചേച്ചി” “സ്നേഹം മണ്ണാകട്ട, ഈ പ്രായത്തിൽ അങ്ങനെ പലതും തോന്നും. സ്നേഹം പുഴുങ്ങി തിന്നാൽ മതിയോ??.. എന്തും പോരാത്തതിന് ഒരു കൂലി പണികാരനും.. എന്റെ അച്ചു ഇപ്പോൾ പണം ആണ് വലുത്….

നീ കണ്ടോ നിനക്ക് അത് പിന്നീട് മനസിലാകും……”

ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും അവൾ അതിൽ നിന്നു പിന്മാറിയില്ല…

അങ്ങനെ കാത്തിരുന്നു ആ സുദിനം എത്തി.. നാട്ടുകാരുടെ കുത്തു വാക്കുകളും, വീട്ടുകാരുടെ വെറുപ്പും സമ്പാദിച്ച അവൾ അവനു സ്വന്തംമായി…

പലരും അവൾ കേൾക്കുന്ന രീതിയിൽ പറഞ്ഞു “കണ്ടോ രണ്ടുമാസം കഴിയുമ്പോൾ അവൾ വീട്ടിൽ എത്തും”….. “ഈ പെണ്ണിന് വേറെ എത്ര നല്ല ആലോചന വരും” ………… “എന്തിന്റെ സൂക്കേട് ആയിരുന്നു ഇവൾക്ക്” …… എങ്കിലും താലി കഴുത്തിൽ കെട്ടുമ്പോൾ അവൾ മാത്രം സന്തോഷിച്ചിരുന്നു . കാരണം അവൾക് അറിയാമായിരുന്നു മറ്റാരിലും കിട്ടാത്ത സ്നേഹം അവനിൽ നിന്ന് കിട്ടുമെന്ന്… കല്യാണം കഴിഞ്ഞു മാസങ്ങൾ കടന്നു പോയി… നാട്ടുകാരും, വീട്ടുകാരും കാതോർതിരുന്നു……. പക്ഷെ….. കൂലി പണിക്കാരൻ ആയതു കൊണ്ട് അവൻ ഒരിക്കലും അവളുടെ ആഗ്രഹത്തിനു എതിര് നിന്നില്ല …… മുടങ്ങി പോയ പഠനം അവൻ പൂർത്തി ആക്കിപ്പിച്ചു…

“ഏട്ടാ എനിക്ക് അത് വേണായിരുന്നു” എന്ന് പറയുമ്പോൾ ആദ്യം വഴക്ക് പറയുമെങ്കിലും, വൈകുന്നേരം വരുമ്പോൾ അവന്റെ കൈയിൽ ഉള്ള കൂടിൽ അവള്കായി അത് ഉണ്ടാകും.. തന്റെ കുഞ്ഞിന്റെ ജനനത്തിനായി ഹോസ്പിറ്റൽ വരാന്തയിൽ കാത്തു നിൽകുമ്പോൾ…. അച്ചുവിന്റെ ഉറക്കെ ഉള്ള നിലവിളി.. എന്ത് സംഭവിക്കും എന്ന് അറിയാത്ത അവസ്ഥ.. വെപ്രാ- ളത്തിൽ ലേ ബർ റൂം മുതൽ ഗേറ്റ് വരെ ഒരു പത്തു ഇരുപതു തവണ എങ്കിലും അവൻ ഓടി തീർത്തു കാണും.. അച്ചു പ്രസവിച്ചു എന്ന വാർത്ത നേഴ്സ് വന്നു പറഞ്ഞപ്പോൾ.. തന്റെ കുഞ്ഞിനെ കണ്ടതിനൊപ്പം തന്നെ അച്ചുവിനേം കാണാൻ അവൻ ആഗ്രഹിച്ചു… പലരോടും ചോദിച്ചു അച്ചുവിന് എങ്ങനെ ഉണ്ട്?? എനിക്ക് അവളെ ഒന്ന് കാണണം…… വയ്യാത്ത അവസ്ഥകളിൽ അവൻ അവളുടെ കൂടെ തന്നെ ഇരുന്നു, പരിചരിച്ചു……

അങ്ങനെ വർഷങ്ങൾ കടന്നു പോയി…. കു ത്തു വാക്കുകൾ പറഞ്ഞ നാട്ടുകാരും, വീട്ടുകാരും ഇപ്പോൾ പറയും.. “ശോ അവനെ പോലെ ഒരു മരുമകനെ കിട്ടണം, അവൻ അവളെ നോക്കുന്ന കണ്ടില്ലേ പൊന്നു പോലെ….” “പണത്തിൽ അല്ല കാര്യം സ്നേഹത്തിൽ ആണ്” … ആ വാക്കുകൾ കേൾക്കുമ്പോൾ അവനെകാട്ടിലും കൂടുതൽ സന്തോഷിച്ചതു അവളായിരുന്നു………….

ശുഭം

രചന: അശ്വതി അരുൺ

Leave a Reply

Your email address will not be published. Required fields are marked *