ഞാന്‍ വളച്ചുകെട്ടിലാതെ പറയാം, എനിക്കു തന്നെ ഇഷ്ടമാണ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രച്ച: ആൻ മേരി മൈക്കിള്

കണ്ണേട്ടൻ പേരില്‍ ഉള്ള താലി എന്റെ കഴുത്തില്‍ വീണപ്പോള്‍ എല്ലാ പെൺകുട്ടിക്കളെയും പോലെ ഞാനും കണ്ണുകള്‍ അടച്ചു കൈ കൂപ്പി നിന്നു . എന്റെ ഉള്ളില്‍ നിർവ്വചിക്കാനാവാത്ത പല വികാരാങ്ങളും നിറഞ്ഞു. അപകർഷബോധമാണോ അതോ സങ്കടമാണോ അറിയില്ല .

“ഈ ചെക്കന് ഇത് ഏന്തിന്റെ കേടാ , ഇത്രയും പെൺകുട്ട്യോള് ഉണ്ടായിട്ട് ഈ പെണ്ണിനെ തന്നെ കെട്ടുന്നെ”

“അതെയതെ , പരിശുദ്ധിയും ഇല്ല പെറത്തും ഇല്ലത്തോരു പെണ്ണ് . ആ ചെക്കനെ എന്തുകാണിച്ച് വശിക്കാരിച്ചതാണോ അവോ”

പലരും ആടക്കം പറയുന്നത് ഓർത്തു. ആ വാക്കുകള്‍ ഓർക്കുമ്പോൾ എന്റെ ഹൃദയത്തിൽ അത് തറഞ്ഞു കയറുന്നുതു പോലെ തോന്നുന്നു. മുന്നില്‍ നിൽക്കുന്നവരുടെ മുഖത്തുപോലും സഹതാപവും പുച്ഛവും മാത്രം. എങ്ങനെ ഇല്ലാതെ ഇരിക്കും. തികഞ്ഞ മദ്യപാനിയായ ശങ്കരന്റെയുംഒരു വീട്ടുജോലിക്കാരി സീതയുടെയും എക മകള്‍ അച്ചു എന്ന ശ്രുതി. ബാല്യത്തിൽ തന്നെ അച്ഛന്റെ മദ്യപാനം മൂലം കുടുംബം പട്ടിണി ആവാതെ ഇരിക്കാൻ പരിസര പ്രദേശങ്ങളിൽ വിട്ടുജോലിക്കു പോയ അമ്മയെ വേദനയോടെ ഞാന്‍ നോക്കിയിട്ടുണ്ട് . ചെറുപ്പത്തിൽ തന്നെ അച്ഛൻ അമ്മയോട് ചെയുന്ന ക്രുരത കണ്ടാണ് വളര്‍ന്നത്.വലുതകുമ്പോൾ മഹാറാണിയെ പോലെ എന്റെ അമ്മയെ നോക്കണം എന്ന ആഗ്രഹം കൊണ്ട് മത്സരിച്ചു പഠിച്ചു. പത്തിലും പ്ലസ് ടു വിലും ഫുള്‍ എപ്ലസ് വാങ്ങി . അങ്ങനെ തുടർ പഠനത്തിനായി മെഡിസിനു സീറ്റ് ലഭിച്ചു. അന്ന് എന്റെ അമ്മയുടെ കണ്ണുകളിൽ കണ്ട സന്തോഷം എന്നെ പുളകം കൊള്ളിച്ചു. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. ഒരു ദിവസം ഞാന്‍ വീട്ടിലെയ്ക്ക് പോകുന്ന വഴി ഒരു ബുള്ളറ്റ് എന്റെ കുറുകെ കൊണ്ട് ഇട്ടത് .അതിലെ ആളെ കണ്ടു ഞാന്‍ ഞെട്ടി. കാർത്തിക് സോമനാഥ് . ഞാൻ പഠിച്ച സ്കൂളിലെ കണക്മാഷായ സോമനാഥന്‍ മാഷിന്റെയും വീട്ടമ്മ രാധമ്മയുടെയു എകമകന്‍.എം ബി.എ ക്കാരനാണെങ്കിലും ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന തല്ലുകോള്ളി . അവൻ എന്റെ അടുത്ത് വന്നു.

“ശ്രുതി ഞാന്‍ വളച്ചുകെട്ടിലാതെ പറയാം. എനിക്കു തന്നെ ഇഷ്ടമാണ്. കല്യാണം കഴിക്കാന്‍ താൽപര്യം ഉണ്ട്. അലോചിച്ചു ഉത്തരം തന്നാല്‍ മതി”

ശാന്തമായി അവൻ അത് പറഞ്ഞിട്ടു തിരിഞ്ഞു നടന്നു. എനിക്ക് അവനെ കാണുമ്പോൾ തന്നെ എന്റെ അച്ഛനെയാണ് ഓർമ്മ വരുന്നത് . എന്റെ അച്ഛന്‍ എന്റെ അമ്മയോട് ചെയ്താ ക്രു രതകളാണ് ഓർമ്മ വരുന്നത് . ഇവനെപോലെ ഒരു തല്ലുകോള്ളിയെ കല്യാണം കഴിച്ചാൽ ഒരിക്കലും എന്റെ അമ്മയ്ക്കും, എനിക്കും സന്തോഷമായോരു ജീവിതം ഉണ്ടാവില്ല.

“എനിക്ക് അലോചിക്കാൻ ഒന്നും ഇല്ല. എനിക്ക് തന്നെ ഇഷ്ടമില്ല…”

മുഖത്തു നോക്കി അത്രയും പറഞ്ഞു . അ മുഖത്ത് അപ്പോഴും ശാന്തമായിരുന്നു .എന്നെ നോക്കി വാടിയ ഒരു പുഞ്ചിരി തൂകി വണ്ടിയില്‍ കയറി പോയി. അങ്ങനെ കാലം മുന്നോട്ടു പോയി . എന്റെ പഠിത്തം ഇപ്പോള്‍ രണ്ടാം വര്‍ഷത്തിലെയ്ക്ക് കയറി. ഇതിന്റെ ഇടയില്‍ മുന്നാലു പ്രാവിശ്യം ഞാന്‍ കാർത്തികിനെ കണ്ടു . അതിന്റെ ഇടയില്‍ കോളേജില്‍ ഉള്ള അഖിലെട്ടനുമായി (ഞങ്ങളുടെ സീനിയർ) ഞാന്‍ പ്രണയത്തിലായി . ഞങ്ങളുടെ വിവാഹം വീട്ടുക്കാർ ഉറപ്പിച്ചു. വിവാഹത്തിന് സോമനാഥന്‍ മാഷിനെയും വിളിച്ചു. കാർത്തിയേട്ടർ കണ്ടു എന്റെ വിവാഹമാണ് എന്നു പറഞ്ഞപ്പോൾ ആ കണ്ണുകള്‍ ആദ്യമായി നിറയുന്നത് ഞാന്‍ കണ്ടു .എന്നെ നോക്കി പുഞ്ചിരിച്ചിട്ടു പോയി. എന്തുകൊണ്ടോ അത് എനിൽ വേ ദന നിറച്ചു. പിന്നെ എല്ലാം വേഗന്നായിരുന്നു .കല്യാണത്തിനു ഒരാഴ്‌ച മുമ്പായിരുന്നു ആ സംഭവം. കല്യാണത്തിനു വസ്ത്രം എടുക്കാന്‍ പോയ എന്നെ മൂന്നു ചെറുപ്പക്കാർ ചേര്‍ന്ന് ഉപ ദ്രവിക്കാൻ ശ്രമിച്ചത്. നിർഭാഗ്യവാശാൽ ഞാന്‍ ഒറ്റക്കായിരുന്നു .അമ്മ ക്ഷീണം കാരണം വന്നില്ല. എന്നെ അവര്‍ ഒരുപാട് ഉപദ്രവിച്ചു. ഒരുപാട്‌ അടിചു, ചവിട്ടി പക്ഷേ ഞാന്‍ തോറ്റു കൊടുത്തില്ല. പോരാടി അവസാനം ഒരുത്തന്‍ എന്റെ അടിവയറിൽ അമ ർത്തി ചവി ട്ടി. “അമ്മേ” എന്ന വിളിയിൽ എന്റെ ബോധം പോകാന്‍ തുടങ്ങി. പെട്ടെന്ന് അരോ വന്ന് അവരെ തല്ലി എന്നെ രക്ഷിച്ചു. മൂടി പോകുന്ന മിഴികള്‍ കഷ്ട്പ്പെട്ട് വലിചു തുറന്ന് ഞാന്‍ അയാളെ കണ്ടു. കാർത്തിയേട്ടർ . തല്ലുകോള്ളി എന്നു പറഞ്ഞു ഞാന്‍ പുച്ഛിച്ചു തള്ളി വ്യക്തിയാണ് അവസാനം എന്റെ മാനം രക്ഷിച്ചത്. ആദ്യമായി ആ വ്യക്തിയോട് ബഹുമാനം തോന്നി . ബോധം വന്നപ്പോൾ ഞാന്‍ ആശുപത്രിയിലാണ് എന്റെ അടുത്ത് അമ്മ നിറമിഴിയലെ ഇരിക്കുന്നു . അന്ന് ആദ്യമായി എന്റെ അച്ഛനെ മദ്യപിക്കാതെ കണ്ടു. അച്ഛന്റെ കണ്ണിലും നീർഗോളങ്ങൾ ഉണ്ട് .

“ഞാൻ ഉണ്ടായിരുന്നെങ്കിൽ എന്റെ കുട്ടിയ്ക്കി ഗതികേട് വരില്ലയിരുന്നു” എന്ന് പറഞ്ഞു കാലില്‍ വീണ് ഒരുപാട് കരഞ്ഞു. ഞാന്‍ സാമാധാനിപ്പിച്ചു. അപ്പോഴാണ് ഞാന്‍ കാർത്തിയേട്ടനെ പറ്റി അലോചിചത് .അമ്മയോട് ചോദിച്ചു.

“പോയി , മോളെ . ഇത്രയും നേരം ഇരിക്യായിരിന്ന് ഇപ്പോഴാ പോയെ”

എന്തോ പറഞ്ഞാറിക്കാൻ പറ്റാത്ത ദുഃഖം എനിൽ വന്നു നിറഞ്ഞു. ഒരു നന്ദി വാക്കു പോലും പറഞ്ഞിലലോ. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു പിറ്റേന്ന് എന്നെ ഡിസ്ചാർജ് ചെയ്തു . പോകുന്നതിനു മുമ്പ് ഡോക്ടര്‍ എന്നോട് പറഞ്ഞു .

“ഉപ ദ്രവത്തിന്റെ ഇടയിൽ തന്റെ വയറിനിട്ടു ച വിട്ടു കിട്ടിയിരുന്നു .ചവിട്ടിന്റെ ആ ഖത്തിൽ തന്റെ യുട്ര- സിനു ക്ഷ തമേറ്റിട്ടുണ്ട് . അതിനാല്‍ ക്യാരിംങ് അവാനുള്ള സാധ്യത കുറവാണ്. താന്‍ മെഡിസിന്‍ പഠിക്കുന്നതു കൊണ്ട് മനസിലാവുമല്ലോ. താന്‍ ഡെസ്പ് അവാതെ ഒരു സാധ്യത എന്നെയുളളു…”

“ഉം, തങ്ക് യു ഡോക്ടര്‍” . അങ്ങനെ പറഞ്ഞു ഞാന്‍ വീട്ടിലെയ്ക്ക്പോയി. മനസ്സില്‍ കൂട്ടി വച്ചിരുന്ന വിഷമം കരഞ്ഞു തീർത്തു. ശാന്തമായി കരഞ്ഞു തുടങ്ങി അവസാനം പൊട്ടികരഞ്ഞു, അലറി വിളിച്ചു. ഞങ്ങൾ പാവങ്ങള്‍ ആയതുകൊണ്ട് കേസിനു പോയില്ല. അങ്ങനെ ദിവസങ്ങള്‍ മുന്നോട്ടു പോയി .കഴിഞ്ഞ കാര്യങ്ങളായി ഞാന്‍ അത്യാവശ്യം പൊരുതപ്പെട്ടു. അതിന്റെ ഇടയില്‍ അഖിലെട്ടനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു .അന്നത്തെ ആ പ്രശ്നത്തിനു ശേഷം അച്ഛന്‍ മദ്യപിച്ചിട്ടില്ല . കല്യാണത്തിന്റെ അന്ന് ഞാന്‍ വളരെ സന്തോഷവധിയായിരുന്നു . നാട്ടുകാരേ വിളിച്ച് വലിയ ഓഡിറ്റോറിയതിൽ ആയിരുന്നു കല്യാണം.കല്യാണത്തിനു വന്ന പലരും അടക്കം പറഞ്ഞു .

“പീഡനശ്രമത്തിനിരയായ പെണ്ണാ . എന്തോക്കെയുണ്ടായി എന്ന് ആർക്കറിയാം. പെറത്തില്ല എന്ന കേട്ടത്”

ഞാന്‍ നോക്കിയപ്പോൾ എന്റെ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. അമ്മയെ ചേർത്തുപിടിച്ചു ഞാന്‍ പറഞ്ഞു.

“ആരോക്കെ എതെങ്കിലും പറഞ്ഞാല്‍ എന്താ അമ്മേ, അഖിലേട്ടനു മനസ്സിലായിലേ നിക് അത് മതി”

അമ്മയ്ക്ക് ഇത്തിരി സാമാധമായി അച്ഛനും എന്നെ ചേര്‍ത്ത് പിടിച്ചു .അങ്ങനെ മുഹൃർത്തം അയി . മാണ്ഡപത്തിൽ അഖിലേട്ടന്റെ വാമഭാഗത്തായി നിലയുറപ്പിച്ചു. പക്ഷേ അഖിലെട്ടന് എന്നെ കല്യാണം കഴിക്കാന്‍ പറ്റില്ല എന്നുപറഞ്ഞ് മാണ്ഡപത്തിൽ നിന്നും ഇറങ്ങി പോയി “നാണക്കേടാണ് അത്രെ” ഞാന്‍ കാലുപിടിച്ചു കരഞ്ഞു പറഞ്ഞു.” എന്നെ ഉപേക്ഷിക്കരുത്” പക്ഷേ കേട്ടില്ല. എന്റെ അച്ഛന്‍ അഖിലേട്ടന്റെ കാലുപിടിച്ചു .പക്ഷെ ഒന്നും വകവച്ചില്ല . അച്ഛൻ അവിടെ കുഴഞ്ഞു വീണു . ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് അച്ഛന്‍ ഞങ്ങളെ വിട്ടു പോയി . എല്ലാം കൊണ്ടും വേദനതോന്നി കാണും ആ പാവത്തിന് . ഞാൻ തകര്‍ന്നു പോയി. മൂന്ന് മാസം വീണ്ടും കടന്നു പോയി . ഞാന്‍ എകദേശം ഓകെയായി . ഒരു ദിവസം കോളെജില്‍ നിന്നും വരുന്ന വഴി വിണ്ടും കാർത്തിയേട്ടൻ എന്റെ അടുത്ത് കൊണ്ട് വന്ന് വണ്ടി നിര്‍ത്തി. എന്നോട് കയറാന്‍ പറഞ്ഞു. ആദ്യം ഒന്ന് മടിചെങ്കിലും ഞാന്‍ കയറി. കാരണം ഈ ലോകത്ത് എനിക്കു എറ്റവും വിശ്വാസം ഉള്ള ആളായതു കൊണ്ട്, എന്നെ രക്ഷിച്ച ആളായതു കൊണ്ട്.

കടപ്പുറത്താണ് വണ്ടി നിര്‍ത്തിയത്. വണ്ടിയില്‍ നിന്നും ഇറങ്ങി ചേട്ടന്‍ എന്നെ നോക്കിയിരുന്നു . കുറച്ചു നേരം മൗനം ഞങ്ങള്‍കിടയിൽ വില്ലനായി. മൗനത്തെ കിറി മുറിച്ച് കാർത്തിയേട്ടർ തന്നെ സംസാരം ആരംഭിച്ചു.

“ശ്രുതി, ഈ ഒരു അവസാരത്തിൽ ഇങ്ങനെ പറയുന്നത് ശരിയാണോ എന്നറില്ല . എനിക്ക് തന്നെ ഇഷ്ടമാണ്. അത് ഇന്നോ ഇന്നലയോ തുടങ്ങിയത് അല്ല എന്നു തനിക്കും അറിയാം. പക്ഷേ അന്നോരിങ്കൽ തന്നോട് പറഞ്ഞപ്പോൾ താന്‍ സമ്മതിച്ചില്ല. തന്നെ കാണുന്നതിനുമുമ്പ് മുതല്‍ തുടങ്ങിയതാണ് തന്നോടുള്ള ഇഷ്ടം. എന്റെ അച്ഛന്റെ വാക്കുകളിൽ നിന്നും നിന്നെ കുറിച്ചു കേട്ടപ്പോൾ തോന്നിയ കൗതുകം പിന്നീട് പ്രണയമായി മാറി . നീ അറിയാതെ നിനക്കു ചുറ്റും ഞാന്‍ ഉണ്ടായിരുന്നു . അന്ന് നീ ഇഷ്ടമല്ല എന്നു പറഞ്ഞപ്പോൾ വിഷമം തോന്നി, പക്ഷേ എന്നെങ്കിലും എന്റെ പ്രണയം തിരിചറിയും എന്നു ഞാന്‍ വിചാരിച്ചു. അന്ന് നിന്റെ കല്യാണം വിളിച്ചപ്പോൾ ചങ്കു കത്തി പോയി പെണ്ണേ. പിന്നെ നിന്റെ ഇഷ്ടം പോലെ എന്നു വിചാരിച്ചു മറക്കാൻ ശ്രമിച്ചു .പക്ഷേ പറ്റണില്ല .അത്ര..യ്ക്കി..ഷ്ട എനി..ക്ക്. അവസാനം പറയുമ്പോൾ കാർത്തിയേട്ടന്റെ വാക്കുകള്‍ ഇടറിയിരുന്നു .കേട്ടത് വിശ്വാസിക്കാനാവാതെ തറഞ്ഞു നിന്നു ഞാന്‍ .

“കാർത്തിയേട്ടാ പക്ഷേ ഒരു സ്ത്രീയെ പൂർണയാക്കുന്നത് അവളോരു അമ്മയാവുമ്പോഴാണ് .എനിക്ക് അമ്മയാവാൻ സാധ്യത കുറവാണ് എട്ടാ”

എന്നു പറഞ്ഞു ഞാന്‍ കരഞ്ഞു. എട്ടൻ എന്റെ മുഖം കൈകുമ്പിൽ എടുത്തിട്ട് എന്റെ കണ്ണില്‍ നോക്കി പറഞ്ഞു .

“ഞാന്‍ നിന്നെയാണ് സ്നേഹിച്ചത് . കുഞ്ഞിനെ നൽകുന്നത് ദൈവമാണ് . എത്രയോ ദമ്പതികള്‍ ഒരു കുഞ്ഞി കാലിനു വേണ്ടി കാത്തിരിക്കുന്നു . അവര് നിന്നെ പോലെ കരഞ്ഞുകൊണ്ടാണോ ഇരിക്കണെ. ദെ എന്റെ അച്ചുട്ടി കണ്ണു തുടചെ. പിന്നെ എന്നെ എന്റെ വിട്ടിൽ കണ്ണൻ എന്ന വിളിക്കുന്നേ . നീ എന്നെ കണ്ണേട്ടൻ എന്നു വിളിച്ചാൽ മതി.”

അറിയാതെ എന്റെ കണ്ണു നിറഞ്ഞു. ഇത്രയും സ്നേഹമുള്ള ഒരു വ്യക്തിയെ ആണലോ ഞാന്‍ മനസ്സിലാകാതെ പോയത് എന്നോർത്ത് ഞാന്‍ പരിതപിച്ചു .

“കണ്ണേട്ടാ മാഷ് സമ്മതിക്കുമോ”

“സമ്മതിക്കാതെയിരിക്കുവോ, എന്റെ അച്ഛനും അമ്മയ്ക്കും ആണ് എന്നെകൊണ്ട് നിന്നെ കെട്ടിക്കാൻ എറ്റവും താൽപര്യം.”

അറിയാതെ എന്റെ മുഖത്ത് പുഞ്ചിരി തൂകി.

“ആ ചിരിച്ചലോ എന്റെ അച്ചുട്ടി ബാ പോകാം”

പിന്നീട് എല്ലാം വേഗന്നായിരുന്നു . ഒരു ദിവസം കോളേജ് വിട്ടു വന്നപ്പോൾ ആശുപത്രി നിന്നും എന്നെ ഉപദ്രവിക്കാൻ ശ്രമിച അവൻ മാര്‍ നടന്നു പോകുന്നുത് കണ്ടു . കണ്ടാല്‍ തന്നെ അറിയാം അരോ നല്ലവണം പെരുമാറിയിട്ടുണ്ട് . അപ്പോഴാണ് എന്നെ അവൻമാർ കണ്ടത്. പേടിച്ച് മൂന്നും മുന്നു വഴിക്ക് ഓടി. എനിക്ക് എകദേശം കാര്യങ്ങൾ മനസ്സിലായി.

നെറ്റിയിൽ നനുത്ത എന്തോ ചാർത്തിയത് തോന്നിയപ്പോഴാണ് ഓർമ്മയിൽ നിന്നും ഞെട്ടി ഉണര്‍ന്നത്. അറിയാതെ കണ്ണില്‍ നിന്നും കണ്ണീർ വീണു. കണ്ണേട്ടൻ എന്റെ കണ്ണീര്‍ തുടച്ചു കവിളിൽ ഒരു ചുംബനം നല്‍കി. കല്യാണം കഴിഞ്ഞ് കണ്ണേട്ടൻ എന്നെയും ചേർത്തുപിടിച്ചു അടക്കം പറഞ്ഞ ചേച്ചിമാരുടെ അടുത്ത് ചെന്നു.

“ചേച്ചി ഒരു പെൺകുട്ടിയുടെ പരിശുദ്ധി അവളുടെ ശരീരത്തിനല്ല , അവളുടെ മനസ്സിനാണ്. എന്റെ പെണ്ണിന്റെ മനസ്സ് വളരെ നല്ലതാണ് ആ ഒറ്റ യോഗ്യത മതി ഇവൾക്ക് എന്റെ ഭാര്യയാവാൻ. പിന്നെ ഇത്രയും നേരം ഇവൾ ശ്രുതി ശങ്കരന്‍ ആയിരുന്നു, ഇപ്പോള്‍ ഇവൾ ശ്രുതി കാർത്തിക് ആണ് അത് മറക്കണ്ട .എന്റെ ഭാര്യയെ കുറിച്ച് മാന്യമായി സംസാരിക്കണം…”

അതും പറഞ്ഞ് എന്നെ ചേര്‍ത്ത് പിടിച്ചു . എന്റെ കണ്ണുനിറഞ്ഞു സന്തോഷം കൊണ്ട്.

********** “അച്ചുട്ടി..”

“എന്താ കണ്ണേട്ടാ…”

“നീ എന്ത് അലോചിക്കുവാ”

“ഞാന്‍ നമ്മുടെ കല്യാണത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു.”

“എന്റെ പെണ്ണേ നീ അത് വിട്ടിലേ , കൊല്ലം അഞ്ചായി . നീ എന്റെ രണ്ടു പിള്ളേരുടെ അമ്മയുമായി . നീ അത് വിട് …എന്റെ ഡോക്ടര്‍കുട്ടി ഇങ്ങു വന്നേ” എന്നു പറഞ്ഞു എന്നെയും കൊണ്ട് വീട്ടിന്റെ ബാൽകാണിയിലെയ്ക്ക് പോയി . എന്നെ പുറകില്‍ നിന്നും ചൂറ്റി ചെവിയുടെ അടുത്ത് വന്ന് നിന്നു പറഞ്ഞു. .

“ഹാപ്പി ബര്‍ത്ത് ഡേ അച്ചുട്ടി .”

എന്നും പറഞ്ഞു എന്നെ തിരിചു നിർത്തി മുർദ്ധവിൽ ചുംബിച്ചു. ഞാൻ കണ്ണടച്ചു അത് സ്വീകരിച്ചു. കണ്ണടാകുമ്പോൾ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുളളു.

യാഥർത്ഥ പ്രണയം എന്ത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് കണ്ണേട്ടനിലുടെയാണ്. ആ കണ്ണേട്ടനെ എന്നിൽ നിന്നും അകറ്റരുതെ എന്ന്…

ശുഭം❤️ ലൈക്ക് കമന്റ് ചെയ്യണേ…

രച്ച: ആൻ മേരി മൈക്കിള്

Leave a Reply

Your email address will not be published. Required fields are marked *