തന്നേക്കാൾ ഇളയതായതിനാൽ അവളെ വാശി പിടിപ്പിക്കാനും പിണങ്ങിയിരിക്കുമ്പോൾ ആ കവിളിൽ മുത്തമിടാനും അവനൊരുപാട് ഇഷ്ടായിരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Vibitha Vibi

“ഹരിയേട്ടാ…..”

സ്നേഹം നിറഞ്ഞ ആ വിളി കേട്ടാണ് കുളപ്പടവിൽ ഇരിക്കുകയായിരുന്ന ശ്രീഹരി തിരിഞ്ഞു നോക്കിയത്…

ദേവനന്ദ എന്ന തന്റെ ദേവൂട്ടിയായിരുന്നു അത്… അമ്മാവന്റെ മകളാണ്. അവളുടെ മാത്രം ഹരിയേട്ടനാണു ഞാൻ… മറ്റുള്ളവർക്കു ഞാൻ ശ്രീയും. കുളിച്ചു ചന്ദനം ഒക്കെ തൊട്ടു തുളസിക്കതിരും ചൂടി ദാവണി ചുറ്റി വരുന്ന ഒരു അമ്പലവാസി പെൺകുട്ടി.. അതിന്റെ പ്രതീകമായി കൈയിൽ പ്രസാദവും ഉണ്ട്…

ഇതു കിട്ടാൻ വൈകി,അതാട്ടോ ഇത്രേം നേരമായത് വലതു കൈയിൽ ഉണ്ടായിരുന്ന പാത്രം കാണിച്ചു അവൾ അവന്റെ അടുത്ത് ഇരുന്നു… ചന്ദനം അവനെ തൊടിയിക്കുന്നതിന്റെ ഇടയിൽ ”’എന്താ ഇന്നത്തെ പ്രത്യേകത ???”’ എന്ന് പാത്രം തുറന്നു കൊണ്ടവൻ ചോദിച്ചു… അതിൽ ഉണ്ണിയപ്പം ആയിരുന്നു…. അവരുടെ കുടുംബ ക്ഷേത്രത്തിലെ പ്രത്യേക വഴിപാടു ആയിരുന്നു ഉണ്ണിയപ്പം…

അതിൽ നിന്നും ഒരെണ്ണം എടുത്ത് അവന്റെ വായിൽ വെച്ചു കൊടുത്തു കൊണ്ടു പരിഭവം നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു… ഇങ്ങനെ എപ്പോഴും ജോലി മാത്രം ശ്രദ്ധിച്ചാൽ ദിവസം ഒന്നും ഓർക്കാൻ പറ്റുല്ലട്ടോ… ഇന്നെനിക്കു ഏറ്റവും വേണ്ടപ്പെട്ട ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഈ ഏട്ടന്റെ പിറന്നാൾ ആണ്… ആഹാ.. ഞാൻ ഓർത്തില്ലേലും എന്റെ ദേവൂട്ടി ഓർക്കുല്ലോ. നിക്കു അത് മതിട്ടോ…. അവളുടെ കൈ കോർത്തു പിടിച്ചു കൊണ്ടവൻ പറഞ്ഞു. അയ്യടാ.. അതൊന്നും പറഞ്ഞാൽ പറ്റുല്ല….. നിക്കു ചിലവ് വേണട്ടോ ….തരാലോ എന്നും പറഞ്ഞു ആ കവിളിൽ അവനൊരു ചുംബനം നൽകി. ചുവന്നു തുടുത്ത ആ കവിളിൽ തൊട്ടു കൊണ്ടവൾ പറഞ്ഞു…. നാണമില്ലേ ഏട്ടാ.. പിന്നേ. എന്റെ പെണ്ണിനു ഉമ്മ കൊടുക്കണതിനു ഞാൻ എന്തിനാ നാണിക്കുന്നെ….. കണ്ണിറുക്കി കാണിച്ചു കൊണ്ടവൻ പറഞ്ഞു…. പഴയതൊക്കെ ഒന്നൂടെ ഓർക്കുകയായിരുന്നു ഹരി. ചെറുപ്പം തൊട്ടേ ഒരുമിച്ചു കളിച്ചു വളർന്നവർ. തന്നേക്കാൾ മൂന്നു വയസ്സിനു ഇളയതായതിനാൽ അവളെ വാശി പിടിപ്പിക്കാനും പിണങ്ങിയിരിക്കുമ്പോൾ ആ തുടുത്ത കവിളിൽ മുത്തമിടാനും അവനൊരുപാട് ഇഷ്ടായിരുന്നു. അവരു വളർന്നതിനൊപ്പം ആ ഇഷ്ടവും വളർന്നു… അന്നേ എല്ലാവരും പറയും ഹരിയുടെ ദേവൂട്ടി,ദേവൂട്ടിയുടെ ഹരി….. എവിടെ പോയാലും ഒരുമിച്ചേ പോകൂ. ഒരേ കോളേജിൽ തന്നെയാണ് പഠിച്ചതും. ഹരി ഇപ്പോ ബോംബയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. അവൾ മൂന്നാം വർഷം ബിരുദത്തിനും പഠിക്കുന്നു…. അല്ല ദേവൂട്ടി….. നിനക്കു നല്ലൊരു കല്യാണ ആലോചന വന്നിട്ടുണ്ടെന്നു കേട്ടല്ലോ…. നമുക്ക് അതങ്ങു ആലോചിച്ചാലോ… അതാവുമ്പോ നിക്കും വേറെ കെട്ടാലോ… കമ്പനിയിലെ ബോസ്സിന്റെ മകൾ പൂജയ്ക്കും എന്നെ ഒരുപാട് ഇഷ്ടം ആണെന്ന് ഇങ്ങോട്ട് വരുന്ന അന്നും കൂടി പറഞ്ഞു….. ദേ…. ഏട്ടാ വേണ്ടാട്ടോ… കളി നിർത്തുന്നുണ്ടോ…. നിക്കു ദേഷ്യം വരണുണ്ട്ട്ടോ… അങ്ങനെ ഏട്ടൻ വേറെ കെട്ടിയാൽ സത്യമായും മരിക്കും ഞാൻ….ഹാ.. ചൂടാവല്ലേ മോളു… വേണ്ട ഇനിയൊന്നും പറയണ്ടാട്ടോ….. ഞാൻ പോവാ….. കുളപ്പടവ് കേറി കൊണ്ടവൾ പറഞ്ഞു…… അവനും അവളുടെ കൂടെ ചെന്നു… പിണങ്ങല്ലേ പൊന്നേ…. പിന്നെ കാണാട്ടോ എന്നും പറഞ്ഞു അവൾ വീട്ടിലേക്കു പോയി…. ഹരി വീട്ടിൽ ചെന്നപ്പോൾ അമ്മാവന്റെ സംസാരം ഉമ്മറത്തു കേൾക്കുന്നുണ്ട്…. “”നീ തന്നെ ഹരിയോടു പറയൂ, അവരുടെ ജാതകം തമ്മിൽ നോക്കിയപ്പോ കണിയാൻ തീർത്തും പറഞ്ഞു കല്യാണം കഴിയാണെങ്കിൽ അവൾക്കു ആയുസ്സ് അധികം ഉണ്ടാവില്ലത്രേ.. വേറൊരു കണിയാനും ഇതു തന്നെയാ പറഞ്ഞെ… കേൾക്കുമ്പോൾ കുട്ട്യോൾക്ക് സങ്കടമാണ്. എന്നാച്ചാലും പറയാതെ പറ്റില്ല… നമ്മുടെ ദേവൂനെ അറിഞ്ഞു കൊണ്ടൊരു ആപത്തിലേക്കു തള്ളിയിടാൻ എനിക്കാവില്ല അംബികേ… അവളു അറിഞ്ഞാൽ അത്ര കാര്യമാക്കില്ല. അവനോടുള്ള ഇഷ്ടം കൊണ്ടു അവൾ എന്തിനും തയ്യാറാകും. എന്നാൽ ഹരിക്കുട്ടനോട് പറയണം. അവനു മനസ്സിലാകും ഈ അമ്മാവനെ… ഇതും പറഞ്ഞു കണ്ണുനീർ തുടച്ചു അദ്ദേഹം പടിയിറങ്ങി….. ഒരായിരം ശില വന്നു തലയിൽ വീണതു പോലെയാണ് ഹരി എല്ലാം കേട്ടു നിന്നത്. കരഞ്ഞു കൊണ്ടു അകത്തേക്ക് വന്ന അമ്മ തന്നെ കണ്ടതും ആ നെഞ്ചിലേക്കു വീണു കരഞ്ഞു…. മോനെ ഹരിക്കുട്ടാ നമ്മുക്ക് ഈ ഗതി വന്നല്ലോ എന്നു ഏങ്ങലടിച്ചു…. ഒന്നു ആശ്വസിപ്പിക്കാൻ പോലും അറിയാതെ ഹൃദയം തകർന്നു തോറ്റവനെപ്പോലെ ഞാൻ അവിടെ നിന്നു… അന്നു തന്നെ ബോംബയിലേക്കു തിരിച്ചു പോയി… മനസ്സാകെ കലങ്ങി മറയുകയായിരുന്നു… താൻ ജീവനേക്കാളേറെ സ്നേഹിച്ച തന്റെ പെണ്ണ്..എങ്ങനെ മറക്കും…. എന്തായാലും അവളെ മരണത്തിനു വിട്ടു കൊടുക്കാൻ പറ്റില്ല.. ഏതു വിധത്തിലും തന്നിൽ നിന്നും അകറ്റിയേ പറ്റൂ…. ദേവൂട്ടി കുറേ വിളിച്ചിട്ടുണ്ട്.. പറയാതെ വന്നതിലുള്ള പരാതി പറയാനാണു…. എന്നിട്ടും ഫോൺ എടുത്തതേ ഇല്ല…. റിങ് കഴിഞ്ഞപ്പോ ഓഫ്‌ ചെയ്തു വെച്ചു…. ഹരിയുടെ കണ്ണു നിറഞ്ഞു ഒഴുകാൻ തുടങ്ങി… ആദ്യമായാ താൻ അവളെ വേദനിപ്പിക്കണെ…. അവിടെ ചെല്ലുമ്പോഴേക്കും അവൻ ഒരുറച്ച തീരുമാനം എടുത്തിരുന്നു….

ഒരു മാസത്തിനു ശേഷം നാട്ടിൽ എത്തീട്ടു പുറത്ത് ഇറങ്ങിയില്ല… അന്നു അമ്പലത്തിൽ പോയി അവൾക്കു വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു… കുറച്ചു നേരം ഇരുന്നിട്ട് പോകാം എന്നു വെച്ചു കുളപ്പടവിലേക്ക് ചെന്നു….. കുളത്തിലെ ഓരോ താമര ഇതളിലും അവൻ തന്റെ ദേവൂട്ടിയെ കണ്ടു…..ഓരോ തവണയും അവളെ ഓർക്കുമ്പോൾ ഉള്ളിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു… പെട്ടെന്ന് “”ഏട്ടാ എന്നു വിളിച്ചു തന്റെ പെണ്ണു ഓടി അരികിലെത്തി…. കണ്ണീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു…. അവനു ആ മുഖത്തു നോക്കാനുള്ള ശക്തി ഉണ്ടായില്ല…. എത്ര ദിവസായി ഏട്ടൻ പോയിട്ട്…. ഒന്നു വിളിച്ചതു പോലും ഇല്ലല്ലോ…. അവിടെ എത്തിയാൽ പിന്നെ ഈ ദേവൂട്ടിയെ വേണ്ടല്ലേ…. ഹും… വീട്ടിൽ വന്നിട്ടും എന്നെ കാണാൻ തോന്നില്ലാലോ….. ഇത്രേം ഉള്ളൂ അപ്പൊ എന്നോടുള്ള സ്നേഹം…. നിക്ക് മനസ്സിലായിട്ടോ… കണ്ണു തുടച്ചവൾ പറഞ്ഞു… എന്ത്യേ ഒന്നും മിണ്ടാത്തെ ഏട്ടാ….. ഞാൻ പിണങ്ങിയാ അറിയാലോ…. മിണ്ടില്ലാ.. ട്ടോ.. അവൻ പതുക്കെ എണീറ്റു അവൾക്കു മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ടവൻ പറഞ്ഞു….

“”ദേവൂട്ടി…. നമുക്ക് പിരിയാം… ഒരുമിച്ചുള്ള ജീവിതം ശെരിയാവില്ല “” എന്ന്.. ഹരിയേട്ടാ എന്താ ഈ പറയണേ, എന്തിനാ ഇപ്പൊ ഇങ്ങനെയൊക്കെ ചിന്തിക്കണേ…. ഏട്ടന്റെ തീരുമാനം അല്ലെന്നു എനിക്കറിയാം…… പറയ്…. എന്താ കാരണം…. നിക്ക് വയ്യാ….. ഏട്ടനെ പിരിയാൻ…, ഇതും പറഞ്ഞവൾ ഓടി വന്നു അവനെ കെട്ടിപിടിച്ചു കരഞ്ഞു.. ശക്തിയായി അവൻ ആ കൈകളെ അടർത്തി മാറ്റി… “”വിടൂ ദേവൂട്ടി, നിനക്കെന്താ പറഞ്ഞാ മനസ്സിലാവൂലേ, നീയെന്താ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ എന്നും പറഞ്ഞു അല്പം നീങ്ങി നിന്നു…. എന്താ ഏട്ടാ ഇത് എന്നും പറഞ്ഞു അവൾ ആ കല്പടവിൽ ഇരുന്നു… എനിക്കറിയണം, എന്താ ഏട്ടനു എന്നെ ഇഷ്ടല്ലാത്തെയെന്നു… അവൻ പറഞ്ഞു,… നിനക്കറിയാലോ എന്റെ അച്ഛൻ മരിക്കുമ്പോൾ എനിക്കായി ബാക്കി വെച്ചത് കുറേ കടബാധ്യത ആണെന്നു… അവയെല്ലാം തീർക്കണമെനിക്ക്. നിന്നെ കല്യാണം കഴിച്ചാൽ ആ ബാധ്യത കൂടും എന്നല്ലാതെ കുറക്കാൻ എനിക്കാവില്ല. അതിനാൽ ഇപ്പൊ കമ്പനി ബോസ്സ് എന്റെ എല്ലാ അവസ്ഥയും അറിഞ്ഞു അയ്യാളുടെ മകൾക്കു വേണ്ടി എന്നോട് വിവാഹക്കാര്യം സംസാരിച്ചിട്ടുണ്ട്… പൂജക്കും സമ്മതമാണ്. അടുത്ത ആഴ്ച വീട് കാണാൻ വരുന്നുണ്ട്… അതു കൊണ്ടു നീ ഇതിൽ നിന്നും പിന്മാറണം.. നീയും കുറച്ചു പ്രാക്ടിക്കൽ ആയി ചിന്തിക്കണം. നല്ലൊരു ആലോചന നോക്കാൻ ഞാൻ അമ്മാവനോട് പറയാം….. അപ്പൊ രണ്ടും ഒരേ പന്തലിൽ വെച്ചു നടത്തുകയും ചെയ്യാലോ.. നിറയുന്ന കണ്ണുകൾ തുടച്ചു ഹൃദയം നുറുങ്ങുന്ന വേദന കടിച്ചമർത്തി ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞവൻ നിർത്തി…

എന്നാലും ഹരിയേട്ടാ….. അവൾക്കു തേങ്ങലമർത്താൻ പറ്റിയില്ല…. മുഴുവൻ പറയാൻ പറ്റാതെ നീർച്ചാലുകൾ ഒഴുകി കൊണ്ടിരുന്നു…. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ അവിടെ നിന്നും എണീറ്റു കൊണ്ട് പറഞ്ഞു…. “വേണ്ട ഹരിയേട്ടാ, ഏട്ടൻ ആ കല്യാണത്തിനു സമ്മതിച്ചോട്ടോ…. ഇനിയീ ദേവൂ ആർക്കും ഒരു ബാധ്യത ആകുന്നില്ല… പറഞ്ഞു തീരും മുൻപേ ആ കുളത്തിലേക്കു എടുത്തു ചാടി.വെള്ളത്തിന്റെ ഒച്ച കേട്ടവൻ തിരിഞ്ഞു നോക്കുമ്പോൾ തന്റെ ജീവൻ ആ താമര പൂവുകൾക്കിടയിൽ മറയുന്നു… പിന്നൊന്നും ചിന്തിക്കാതെ അവനും എടുത്തു ചാടി… അവളുടെ മൃദുലമായ കൈയിൽ പിടിച്ചു പുറത്തേക്കു എടുത്തു പടവിൽ കിടത്തി… അവളുടെ വായിൽ വെള്ളം നിറഞ്ഞു ബോധം മറഞ്ഞിരുന്നു.. തട്ടിയുണർത്തി കൊണ്ടവൻ ആ തല മടിയിൽ വെച്ചു…. .. എന്താ മോളെ നീ ഈ ചെയ്തേ…. കരഞ്ഞു കൊണ്ടവൻ അവളെ നെഞ്ചോടു ചേർത്തു..കണ്ണുകൾ മെല്ലെ തുറന്നു ഏങ്ങലടിച്ചവൾ പറഞ്ഞു…””ഏട്ടൻ ഇല്ലാത്ത ജീവിതം നിക്ക് വേണ്ട…. പെട്ടെന്നു എല്ലാം അവസാനിച്ചു എന്നു തോന്നിപ്പോ മരിക്കാൻ തോന്നി, അതാ ഞാൻ… വാരിപ്പുണർന്നു ആ നെറ്റിയിലും ചുണ്ടിലും ചുംബിച്ചു കൊണ്ടവൻ പറഞ്ഞു…. ഇനി ഒരിക്കലും ഒന്നിനും…. മരണത്തിനു പോലും നിന്നെ ഞാൻ വിട്ടു കൊടുക്കില്ല….നീ എന്റെ മാത്രം പെണ്ണാണ്…”” ആ സമയം അമ്പലമണി മുഴങ്ങുന്നുണ്ടായിരുന്നു… ആലിലകളും അവരെ ആശീർവദിച്ചു…. ഇന്നിപ്പോ നാളുകൾ ഒരുപാട് കഴിഞ്ഞു…. അന്നു മരണം മുഖാമുഖം കണ്ടതിനാലാവാം…. ഹരിയുടെ ഭാര്യയും നന്ദു മോന്റെ അമ്മയും ആയി അവൾ ഇന്നും ഇവിടെ ജീവിക്കുന്നത്…. * ശുഭം *….

NB: നാളും ജാതകവും ഒന്നുമല്ല മനുഷ്യരെ ഒന്നാക്കുന്നത്…. മനപ്പൊരുത്തമാണ്…. അതുണ്ടെങ്കിൽ അവരെ ഒന്നിനും വേർപ്പിരിക്കാൻ ആവില്ല…. വിശ്വാസം അതു നല്ലതാണ്. പക്ഷേ അതൊരിക്കലും അന്ധവിശ്വാസം ആകരുത്…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, സ്വന്തം ചെറുകഥ ഈ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് ചെയ്യുക…

രചന: Vibitha Vibi

Leave a Reply

Your email address will not be published. Required fields are marked *