രചന: Rosily joseph
നീ അത്ര പതിവ്രത ചമയുവൊന്നും വേണ്ട മീനാക്ഷി കണ്ണിനുമുന്നിൽ കണ്ടകാര്യം ഇനിയും വിശ്വസിക്കാതിരിക്കാൻ ഞാനത്ര പൊട്ടാനൊന്നുമല്ല
സുധിയേട്ടന് എന്ത് കണ്ടെന്നാ..?
അതുവരെയുണ്ടായിരുന്ന സങ്കടം എല്ലാം കൂടിച്ചേർന്നവൾ പൊട്ടിത്തെറിച്ചു
സുധിയേട്ടന് എന്നെ ഇഷ്ടമല്ല അതിന് എന്നെ ഒഴിവാക്കാൻ പറയുന്നതാ ഇങ്ങനൊക്കെ അല്ലാതെ വേണുവും ഞാനുമായി ഒരു ബന്ധവും ഇല്ല
പഠിച്ചുകൊണ്ടിരുന്നപ്പോ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു സ്കൂൾ കാലഘട്ടം കഴിഞ്ഞപ്പോ അത് വിട്ടു ഇപ്പൊ ഇവിടെ വെച്ചവിചാരിതമായി കണ്ടപ്പോ തമ്മിൽ മിണ്ടി അതിത്ര വല്യ കുറ്റമാണോ..?
നീയിനി എന്തുപറഞ്ഞാലും എനിക്ക് വിശ്വാസം ഇല്ല മീനാക്ഷി
മ്മ് വേണ്ട വിശ്വസിക്കണ്ട..
നിന്റെ ശരീരത്തിൽ ഞാനൊന്ന് തൊട്ടപ്പോ എന്തായിരുന്നു. നമ്മൾ കല്യാണം കഴിക്കാൻ ഉള്ളവരല്ലേ പിന്നെ നിനക്ക് സമ്മതിച്ചാലെന്തായിരുന്നു..?
ഞാൻ സമ്മതിക്കില്ല സുധിയേട്ടാ ഇനിയിപ്പോ സുധിയേട്ടൻ എന്തുപറഞ്ഞാലും ഞാൻ സമ്മതിക്കില്ല ഒക്കെ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് മതി
ആ ഇനിയിപ്പോ ഈ കല്യാണം വേണോ വേണ്ടയോ എന്ന് ഞാനൊന്നാലോചിക്കട്ടെ..
അതുംപറഞ്ഞു ദേഷ്യത്തിൽ സുധീഷ് മീനാക്ഷിയുടെ അരികിൽ നിന്നും പോയി
എന്തുചെയ്യണമെന്നറിയാതെ അവൾ തരിച്ചുനിൽക്കുകയായിരുന്നു അപ്പോഴും
ഈ സുധിയേട്ടന് എന്താ പറ്റിയത് ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ..
വീട്ടിൽ ചെന്ന് ഒന്നും മിണ്ടാതെ മുറിയടച്ചപ്പോൾ ഒന്നും മനസ്സിലാകാതെ അച്ഛനും അമ്മയും ഹാളിൽ തന്നെ ഉണ്ടായിരുന്നു
ഇവൾക്കിതെന്താ പറ്റിയെ..?
സുധിയുമായി പിണങ്ങിയിട്ടുണ്ടാവും
എത്രയും വേഗം തന്നെ നമ്മുക്കിതങ് നടത്തണം എല്ലാവരെയും വിളിക്കണം എന്റെ മോൾടെ വിവാഹം ഇന്നുവരെ കണ്ടിട്ടില്ലാത്തതിൽ വെച്ച് ഏറ്റവും മംഗളമാക്കണം…
അതേ ഒരേ ഒരു മോളല്ലേയുള്ളു അവളിവിടം വിട്ട് പോകുന്നതോർക്കുമ്പഴാ…
വിടാതെ പറ്റുമോ മോഹിനി അവള് അവളുടെ ഭർത്താവിന്റെ വീട്ടിലല്ലേ ജീവിക്കേണ്ടത്..
മ്മ്..
രാത്രി ഏറെയായി,
അവളിതുവരെ കഴിച്ചില്ലേ.. !
ഇല്ല ആ മുറിയിൽ നിന്നൊന്ന് ഇറങ്ങിയിട്ട് വേണ്ടേ..
മോളേ മോളേ വാതിൽ തുറക്ക് അച്ഛനാ..
മീനാക്ഷി വാതിൽ തുറന്നു കരഞ്ഞുകലങ്ങിയ അവളുടെ മുഖം കണ്ടു അച്ഛനും അമ്മയും ആകെ പരിഭ്രാന്തരായി
അയ്യോ മോളേ നീ കരയുവായിരുന്നോ..?
എന്താ എന്റെ മോൾക്ക് പറ്റിയെ അച്ഛനോട് പറ സുധിയുമായി വഴക്കിട്ടോ.. !
അച്ഛാ…
അവൾ അച്ഛന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു
കരയാതെ സാരല്ല..
അന്ന് രാത്രി ഏറെ കഴിഞ്ഞു മീനാക്ഷിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു കണ്ണുകൾ തുടച്ചവൾ കാൾ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു
ഹലോ…
മീനാക്ഷി ഇത് ഞാനാ…
സുധിയേട്ടാ…
സോറി മീനാക്ഷി നിന്നോട് ഞാനങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു
മ്മ്…
സോറി റിയലി സോറി
സാരല്ല സുധിയേട്ടാ സുധിയേട്ടന് എന്നെ മനസ്സിലായല്ലോ അതുമതി
നീ നല്ലപെണ്ണാ മീനാക്ഷി നിന്നെ ഞാനാർക്കും വിട്ടുകൊടുക്കില്ല എത്രയും വേഗം നിന്നെ ഞാൻ സ്വന്തമാക്കും…
അതുപറയുമ്പോൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു
അധികം വൈകാതെ തന്നെ അവരുടെ വിവാഹം ഭംഗിയായി കഴിഞ്ഞു..
ശ രീരം കണ്ടിഷ്ടപ്പടുന്നവൻ ആവരുത് പുരുഷൻ. സ്ത്രീയെ മനസ്സിലാക്കി അവളോടൊപ്പം ചേർന്ന് അവളുടെ സുഖത്തിലും ദുഃഖത്തിലും ഒപ്പം ചേർന്ന് കയ്യ് വിടാതെ ജീവിതം സന്തോഷം ആക്കിത്തീർക്കുന്നവൻ ആകണം ഓരോ പുരുഷനും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…
രചന: Rosily joseph