“മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല…”

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Vipin PG

രാവിലെ സ്കൂളിൽ പോയ ജീവന്റെ മകൻ വൈകിട്ട് തിരിച്ചു വരുമ്പോൾ കൂടെ ഒരു പട തന്നെയുണ്ട് ,,,, അവന്റെ കയ്യിൽ ഒരു സമ്മാന പൊതിയും ഉണ്ട് ,,,,

” ഇതെന്തനാണോ എല്ലാവരും കൂടി ,,,, സ്കൂളിൽ മത്സരം ഉള്ള കാര്യം ഒന്നും അവൻ പറഞ്ഞില്ലല്ലോ ,,,,എടിയേ ,,,, ചായക്കിത്തിരി വെള്ളം വച്ചോ ,,,, അവന്റെ കൂടെ ആരൊക്കെയോ വരുന്നുണ്ട് ”

അകത്തു കാര്യമായ എന്തോ പണിത്തിരക്കിൽ ആയിരുന്ന ഭാര്യ പുറത്തു വന്നു ,,,,

” ആരാ ”

” സ്കൂളീന്ന് ആരാണ്ടൊക്കെയാണ് ,,,, അവന്റെ കയ്യിൽ ഒരു സമ്മാന പൊതി കാണുന്നുണ്ട് ,,,, വല്ല മത്സരത്തിന്റെയും കാര്യം പറഞ്ഞാരുന്നോ ”

” ഇല്ലല്ലോ ,,, ഒന്നും പറഞ്ഞില്ല ”

പടയായി വന്നവർ വീട്ടിൽ എത്തിയപ്പോൾ ഒരാൾ ക്ലാസ്സ്‌ ടീച്ചറും ഒരാൾ പ്രിസിപ്പലും ഒരാൾ ഒരു കുട്ടിയുടെ അച്ഛനും പിന്നെ ഒരു കൗൺസിലറും ഉണ്ട്,,,

” എന്താ സാറെ എല്ലാരും കൂടി ”

” ഞാൻ പറയാടോ ,,,, തന്റെ മകൻ എന്റെ മകൾക്ക് ലവ് ലെറ്റർ കൊടുത്തു ,,,, പിന്നെ ഈ സമ്മാനവും ”

കൂട്ടത്തിൽ ഒരാൾ പറഞ്ഞു ,,,,

” ഇവനോ ,,,, അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഇവനോ ”

” പഠിക്കുന്നത് അഞ്ചാം ക്ലാസ്സിൽ ആണെന്നെ ഉള്ളൂ ,,,, കയ്യിലിരിപ്പ് ഡിഗ്രി എത്തി ”

നോക്കിയപ്പോൾ സംഭവം ശരിയാണ് ,,,, അവന്റെ കൈപ്പടയിൽ ഉള്ള ലെറ്റർ ,,,, വർണ്ണ കടലാസ് കൊണ്ട് പൊതിഞ്ഞ ഒരു കപ്പിൾസ് ന്റെ പ്രതിമ ,,,, ശ്ശെടാ ,,,ചെക്കൻ പണി പറ്റിച്ചോ ,,,,

രംഗം വഷളാകാതിരിക്കാൻ ജീവൻ എല്ലാവരെയും അകത്തേക്ക് വിളിച്ചു,,,,

” സാറെ ,,,, ഒച്ചയും ബഹളവും ഒന്നും ഉണ്ടാക്കേണ്ട ,,,, നമുക്ക് അകത്തിരുന്നു സംസാരിക്കാം ”

ജീവൻ എല്ലാവരെയും അകത്തേക്ക് വിളിച്ചു ,,,, ക്ലാസ്സ്‌ ടീച്ചറും പ്രിൻസിപ്പലും പെൺകുട്ടിയുടെ അച്ഛനും ജീവനും വെട്ടത്തിലിരുന്ന് ജീവന്റെ മകനെ ഉപദേശിക്കുകയായിരുന്നു ,,,,

ഈ സമയം കൗൺസിലർ അവന്റെ അമ്മയോട് സംസാരിച്ചു ,,,,

” കുട്ടികളുടെ കാര്യം കുറച്ചൂടെ ശ്രദ്ധിക്കണം ,,,, എന്തൊക്കെ തിരക്കുണ്ടായാലും അവരുടെ കാര്യത്തിലും ശ്രദ്ധ വേണം ”

” ഞാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട് ,,,,, അവൻ ഇത്രേം ഒപ്പിക്കുമെന്ന് ഞാൻ കരുതീല ”

” ഉം ,,,,, ഇവിടെ നിങ്ങൾ മാത്രമേ ഉള്ളോ ,,,, നിങ്ങളുടെ അച്ഛനും അമ്മയും ഒന്നുമില്ലേ ”

” ഇല്ല ,,,, അവരാരും ഇല്ല ”

” അതാണ് കുഴപ്പം ,,,, അവരൊക്കെ വീട്ടിൽ ഉണ്ടെങ്കിൽ മക്കളുടെ കാര്യം കുറച്ചൊക്കെ അവര് ശ്രദ്ധിച്ചോളും ,,,, ഇടക്കൊക്കെ അവരെ വിളിച്ചു നിർത്തിക്കൂടെ ”

” അത്‌ പിന്നെ മാഡം ”

” എന്തെ ”

” അവര് വരൂല ”

” അതെന്താ ”

” ഞങ്ങൾ ഒളിച്ചോടി കല്യാണം കഴിച്ചതാ ,,,, ഇതുവരെ വീട്ടിൽ കയറ്റിയിട്ടില്ല ”

” ആഹാ ,,,, നന്നായി ,,,, ഇപ്പോൾ ഒരു കാര്യം മനസ്സിലായി ”

” എന്താ ”

” മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല ന്ന് ”

ജീവന്റെ ഭാര്യ വാ പൊളിച്ചു നിന്നപ്പോൾ ഉപദേശം കഴിഞ്ഞ് അവരെല്ലാം തിരികെ പോയി ,,,,,

രചന: Vipin PG

Leave a Reply

Your email address will not be published. Required fields are marked *