ഒരുതേപ്പ്കഥ, ഈ ചെറുകഥ ഒന്നു വായിച്ചു നോക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഷെർബിൻ ആന്റണി

കല്ല്യാണം കഴിഞ്ഞ് കിട്ടിയ തേപ്പായത് കൊണ്ട് പറയാനൊരു മടി ഉണ്ടാര്ന്നു….ന്നാലും പറയാം.

അന്നൊക്കെ വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം പുറത്തേക്ക് ഇറങ്ങാനൊക്കെ ഒരു ചമ്മലായിരുന്നു എല്ലാവർക്കും.

ആൾക്കാരുടെ മുക്കലും മൂളലും ഒരു മാതിരിയുള്ള നോട്ടമൊക്കെ കാണുമ്പോ എന്തോ പോലൊക്കെ തോന്നുമായ്ര്ന്നു.

വീട്ടിലിരിക്കുമ്പോ അവളും ചോദിക്കുമായ്ര്ന്നു ചേട്ടൻ നേരത്തേ ആരേങ്കിലും പ്രേമിച്ചിട്ടുണ്ടോന്നൊക്കെ….!

ചില ദുർബല നിമിഷത്തിൽ അവളോട് പറഞ്ഞ് പോയാലോന്ന് പേടിച്ച് രണ്ടാഴ്ച തികയും മുന്നേ ഞാൻ വർക്കിന് പോയി.

ജോലിക്ക് ചെന്നപ്പോൾ കൂട്ടുകാരൊക്കെ ഒരു ആക്കി ചിരി ഉണ്ടാര്ന്നു.അന്നൊക്കെ അതാണല്ലോ ട്രെൻഡ്.

ബാഗിൽ നിന്ന് വർക്കിംഗ് ഡ്രസ്സ് ഇടാനായി എടുത്തപ്പോൾ എനിക്കതിശയം തോന്നി.ആ ടീ ഷർട്ട് വരെ അവൾ അയൺ ചെയ്യ്തിട്ടുണ്ടാര്ന്നു.അങ്ങനെ ടീ ഷർട്ടും ബർമൂഡയുമൊക്കെ വലിച്ച് കേറ്റി വർക്ക് തുടങ്ങി.

ഏണിയിൽ കയറി ജോലി ചെയ്യുന്നതിനിടെ താഴെ നില്ക്കുന്നവരൊക്കെ എന്നെ നോക്കി ചിരിക്കാൻ തുടങ്ങി. ആദ്യം ഞാനും കാര്യമാക്കിയില്ല.

പക്ഷേ ചിരി കൂടിയപ്പോൾ പന്തികേട് മണുത്ത ഞാൻ പതുക്കെ താഴെ ഇറങ്ങി. ബർമുഡയിലേക്ക് തിരിഞ്ഞ് നോക്കിയ എൻ്റെ ഉള്ള മൂഡ് പോയി.വെടിയുണ്ട പാഞ്ഞ പോലത്തെ രണ്ട് ഓട്ട….!പോളീസ്റ്ററിൻ്റെ ബർമൂഡ വരെ ഓള് തേച്ചിരിക്കുന്നു….!!

കല്ല്യാണത്തിനു മുന്നേയുള്ള തേപ്പൊക്കെ ഞാൻ മറക്കും. പക്ഷേ ഇത് ഒന്നൊന്നര തേപ്പായിപ്പോയില്ലേ എങ്ങനെ മറക്കാനാ. അതിനു കാരണം കൂടെയുള്ള ലവന്മാരുടെ കളിയാക്കലും കൂടിയാണ്.

അവള് കെട്ടി കേറി വീട്ടില് വന്നപ്പോ ഏണി വല്ലതും തിരക്കിയാര്ന്നോടാ…എന്നുള്ള ചങ്കിൻ്റെ ചോദ്യം കേട്ട് ഒന്നും മനസ്സിലാകാതെ ഞാൻ ചോദിച്ചു

അതെന്തിനാടാന്ന്…..

അല്ല പുത്തനച്ചി പുറപ്പുരം തൂക്കുമെന്നല്ലേ… ചൊല്ലെന്ന് പറഞ്ഞ് തീർന്നതും അവിടെ കൂട്ടച്ചിരിയായിരുന്നു…..!

രചന: ഷെർബിൻ ആന്റണി

Leave a Reply

Your email address will not be published. Required fields are marked *