ഞാൻ മാത്രമേ എനിക്കുള്ളൂ നന്നായി ആലോചിക്കൂ ഇഷ്ട്ടം ആണെങ്കിൽ പറയുക…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അനിത രാജൂ

രാവിലെ പതിവിലും നേരത്തെ ഒരുങ്ങി പെട്ടിയും ഹാൻഡ് ബാഗ് ഒക്കെ ആയി ഇറങ്ങിയ ആശ്വാതിയെ കണ്ടു അനിയൻ അപ്പു ചോദിച്ചു … എങ്ങോട്ടാ ഒറ്റക്കാലൻ പട്ടാളക്കാരന്റെ അടുത്തേക്കണോ…..

അച്ചു (അശ്വതി ) മറുപടി ഒന്നും പറഞ്ഞില്ല പകരം അവനെ ഒന്ന് രൂക്ഷമായി നോക്കി…. ആ കണ്ണുകളിൽ നിന്ന് അഗ്നിഗോളം വരുന്നതുപോലെ തോന്നി അപ്പുവിന്… അച്ചുവിന്റെ മുഖത്ത് നിന്ന് നോട്ടം വേറെ ദിശായിലേക്ക് മാറ്റി അപ്പു. അച്ചു ഗേറ്റ് കടന്നു പോകുന്നത് അവൻ നോക്കി നിന്ന്…

അച്ചുവിന്റെ വീടിന്റെ നാലാമത്തെ വീടാണ് ദേവദാസ് എന്ന എക്സ്മിലിറ്ററിക്കാരന്റെ വീട് താൻ പോകുന്നത് അങ്ങോട്ടേക്കാണ്..

അച്ഛൻ പറഞ്ഞ വാക്കുകൾ അവൾ ഓർത്തു… ” മോളെ അച്ചു നീ അപ്പുനുവേണ്ടി ജീവിക്കുമ്പോൾ നിനക്കുവേണ്ടി ജീവിക്കാൻ മറക്കരുത്..

അവൻ നിന്നെപ്പോലെ അല്ല സ്വാർദ്ധൻ ആണ്, എന്റെ മക്കളെ രണ്ടുപേരെയും എനിക്കറിയാവുന്നത് പോലെ മാറ്റാർക്കാണ് അറിയുക ‘” അതെ അച്ഛൻ പറഞ്ഞത് എത്ര സത്യം….

അപ്പുവിന് നാലു വയസ്സ് ഉള്ളല്ലപ്പോൾ ആണ് മഞ്ഞപ്പിത്തതിന്റെ രൂപത്തിൽ മരണം അമ്മയെ കൊണ്ട് പോയത്.. അച്ചുവിനെക്കാൾ ആറുവയസ്സിനു ഇളയതായിരുന്നു അപ്പു.

#########

അച്ഛമ്മ ആയിരുന്നു അച്ചുവിനും, അപ്പുനും എല്ലാം.. വില്ലജ് ഓഫീസിൽ ഉദ്യോഗസ്ഥൻ ആയിരുന്നു അച്ഛൻ… അച്ഛമ്മ ഉൾപ്പെടെ എല്ലാ ബന്ധുക്കളും അച്ഛനെ ഒരു രണ്ടാം വിവാഹത്തിന് നിർബന്ധിച്ചു പക്ഷെ അച്ഛൻ സമ്മതിച്ചില്ല…

എന്റെ മക്കൾക്ക്‌ അച്ഛനും , അമ്മയും ആയി ഞാൻ ഉണ്ട് അതുമതി എന്നായിരുന്നു അച്ഛന്റെ മറുപടി….. പിന്നെ ആരും ഒന്നും പറഞ്ഞിട്ടില്ല….

അച്ഛനും അമ്മയും അത്ര സന്തോഷത്തോടെയും, സ്നേഹത്തോടെയും ആയിരുന്നു ജീവിച്ചത്…

അമ്മയുടെ സ്ഥാനത്തു അച്ഛന് വേറെ ഒരാളെ സങ്കൽപ്പിക്കാൻ കഴിയില്ല അതായിരുന്നു സത്യം….

അച്ചു ഡിഗ്രി അവസാന വർഷം പഠിക്കുമ്പോൾ ആയിരുന്നു അച്ഛന്റെ ഹൃദയം നിച്ഛലം ആയതു… അച്ഛൻ യാത്ര ആകുന്നതിനു ആറുവർഷത്തിന് മുൻപേ അച്ഛമ്മയും പോയി….

അച്ഛൻ ഒരു വാക്കുപോലും പറയാതെ ഒരു മഴയുള്ള രാത്രിയിൽ അപ്പുവിനെയും അച്ചുവിനെയും തനിച്ചാക്കി പോയി…. ആ വേദന ഒറ്റപ്പെടൽ അസഹനീയം ആയിരുന്നു …… പക്ഷെ ജീവിച്ചേ പറ്റു തന്റെ അനിയൻ അപ്പുവിന് വേണ്ടി….

ഡിഗ്രി ജയിച്ച അച്ചുവിന് അച്ഛന്റെ ജോലി കിട്ടി വില്ലജ് ഓഫിസിൽ തന്നെ …. വർഷങ്ങൾ പോയി…. അപ്പു പഠിപ്പു പൂർത്തി ആക്കി പല ടെസ്റ്റുകൾ എഴുതി ബാങ്കിൽ ജോലി കരസ്ഥ മാക്കി…..

അച്ചുവിന് പ്രായം കടന്നു പോകുന്നു… അപ്പു പ്രാപ്തൻ ആയെങ്കിലും അവനു അങ്ങനെ ഉള്ള ചിന്തയോ താല്പര്യമോ ഉള്ളതായി അച്ചുവിന് തോന്നിയില്ല….. അപ്പു ജോലി കിട്ടി രണ്ടു വർഷം ആയപ്പോഴേക്കും കൂടെ ജോലി ചെയ്തിരുന്ന വേദികയെ ജീവിതസഖി ആക്കി…

അപ്പൂവിന്റെ സന്തോഷം തന്നെ ആയിരുന്നു അച്ചുവിനും.. അപ്പുവിനും വെതികക്കും ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു…… അച്ചു ഒറ്റപെട്ടു തുടങ്ങി… അവൾ സ്വയം ഒതുങ്ങിക്കൂടാൻ പഠിച്ചു.. അങ്ങനെ ദിവസങ്ങൾ കടന്നു പോയി..

അച്ചുവിന്റെ വീടിന്റെ നാലാമത്തെ വീട്ടിൽ ദേവദാസൻ താമസത്തിനു വന്നത്…. പുതിയതായതു കൊണ്ട് പരിചയക്കാർ ആരും ഇല്ലെന്നു തന്നെ പറയാം… ആ വീട്ടുപടിക്കൽ കൂടെ ആണ് അച്ചു ഓഫീസിൽ പോകുകയും വരുകയും ചെയ്യുന്നത് …

ദേവദാസ് എല്ലാരും ദേവൻ എന്ന് വിളിക്കും… പത്തുവർഷത്തെ പട്ടാള ജീവിതത്തിൽ ഒരു കാല് നഷ്ട്ടപെട്ടു….. ഇപ്പോൾ ദേവൻ ഒറ്റപെട്ടു സഹോദരങ്ങൾക്കും വേണ്ടാതായി പ്രായം 44 കഴിഞ്ഞു….. ആർക്കും ഇനി ബുദ്ധിമുട്ടുകരുത് എന്ന് കരുതി ആണ് അച്ചുവിന്റെ നാട്ടിൽ എത്തിയത്… അച്ചുവിനെ പലനാൾ കണ്ടു ദേവൻ 35 വയ്യസ്സെങ്കിലും കഴിഞ്ഞു കാണും എന്നാലും ഇപ്പോഴും എത്ര സുന്ദരി ആണ് …. അയാൾ മനസ്സിൽ പറഞ്ഞു….

അവിടെ അടുത്തുള്ള ഒരു പ്രായമായ സ്ത്രീ ദേവന്റെ വീട്ടിൽ ജോലിക്കായി വരും…

അവരോടു ദേവൻ അച്ചുവിനെ പറ്റി അന്വേഷിച്ചു …… വിവരങ്ങൾ മനസ്സിലാക്കി… എന്നും അച്ചു രാവിലെ പോകുന്ന സമയം ദേവൻ പടിക്കൽ കാത്തു നിൽക്കും തിരിച്ചുവരുമ്പോഴും….. സുമുഖനായ ദേവനെ അച്ചുവും ശ്രദ്ധിച്ചു തുടങ്ങി…. ആ നോട്ടം പുഞ്ചിരിക്കു വഴിമാറി…. അവരുടെ കണ്ണുകൾ പരസ്പരം ഇഷ്ട്ടാതെ കൈമാറി…. ഒരു നാൾ ദേവൻ അച്ചുവിനോട് ആഗ്രഹം തുറന്നു പറഞ്ഞു…. ആശ്വതിക്ക് എന്നെ ജീവിതത്തിൽ പങ്കാളി ആക്കാൻ ഇഷ്ട്ടം ആണെങ്കിൽ പറയുക… ഒരു കാര്യം എനിക്ക് ഒരു കാലേ ഉള്ളു മറ്റേകാൽ രാജ്യത്തിനു സമർപ്പിച്ചു…. ഉറ്റവർക്കു ആർക്കും എന്നെ വേണ്ടാതായി ഞാൻ മാത്രമേ എനിക്കുള്ളൂ നന്നായി ആലോചിക്കൂ ഇഷ്ട്ടം ആണെങ്കിൽ പറയുക, എനിക്ക് വേണ്ടി സംസാരിക്കാൻ വേറെ ആരും ഇല്ല…… അച്ചു എല്ലാം കേട്ടു നിന്ന്…… നാളെ മറുപടി കൊടുക്കണം, അപ്പുവുമായി ആലോചിക്കാം എന്ന് മനസ്സിൽ ക്കരുതി.

സന്ധ്യക്ക്‌ നാമജപത്തിന് ശേഷം അച്ചു അപ്പുവിനോടും വേദികയോടും വിവരം ധരിപ്പിച്ചു….. അപ്പുവിന്റെ മുഖത്തെ നീരസം അച്ചു ശ്രദ്ധിച്ചു… ആലോചിച്ചു ഇരുന്നതിന് ശേഷം അപ്പു പറഞ്ഞു പത്രത്തിൽ പരസ്യം കൊടുക്കാം , ജോലിയുള്ള വല്ല രണ്ടാം കേട്ടുകാരനെയും നോക്കാം….. ഈ പ്രായത്തിൽ ചേച്ചിക്ക് ഇനി അതെ കിട്ടു….

അച്ചു ഞെട്ടിപ്പോയി ദൈവമേ ഇവനുവേണ്ടി സ്വയം ജീവിക്കാൻ മറന്ന എന്നോട് ഇങ്ങനെ പറയാൻ എങ്ങനെ തോന്നി….. അച്ചു ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു, അപ്പുവിനെ നോക്കി പറഞ്ഞു നീ നോക്കി ബുദ്ധിമുട്ടണ്ട… എനിക്ക് ദേവേട്ടന്റെ ആലോചന നടത്തിയാൽ മതി… അപ്പു ചാടി എഴുന്നേറ്റു പറഞ്ഞു ” ഇവിടെ ഒറ്റക്കാലനെ വാ ഴിക്കാൻ പറ്റില്ല ” അത്രയും പറഞ്ഞു തീരും മുൻപേ അച്ചുവിന്റെ അഞ്ചു വിരലുകളും അപ്പുവിന്റെ കവിളിൽ പതിഞ്ഞു….

അച്ചു സ്വന്തം മുറിയിൽ പോയി കതകടച്ചു…… സ്വർത്ഥനായ അപ്പുവിൽനിന്നും നിന്നും താൻ പോകുന്നു ധീരജവന്റെ കൂടെ ജീവിക്കാൻ….. അച്ചുവിന്റെ ആ തീരുമാനം ഉറച്ചതായിരുന്നു….

ദേവന്റെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് കേറി വരുന്ന അച്ചുവിനെ നിറഞ്ഞ പുഞ്ചിരോയോടെ അതിലുപരി നിറഞ്ഞ സ്നേഹത്തോടെ ദേവൻ സ്വീകരിച്ചു.. ബലിഷ്ടമായ കരങ്ങളാൽ അവളെ നെഞ്ചിൽ ചേർത്ത് നിർത്തിയപ്പോൾ അച്ചു ആദ്യമായി അനുഭവിച്ചു സുരക്ഷിതതവും …….

രാജ്യത്തിനു സുരക്ഷ നൽകിയ ഒരു പട്ടാളക്കാരൻ ഇനി എനിക്കെന്നും സ്വന്തം… ലൈക്ക് കമന്റ് ചെയ്യണേ…

രചന: അനിത രാജൂ

Leave a Reply

Your email address will not be published. Required fields are marked *