നിന്നെയവൾക്ക് അത്ര മാത്രം ഇഷ്ടമായിരുന്നു, നീ മാത്രമായിരുന്നു അവൾടെ ലോകം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Priya Manikkoth

പുറത്ത് തകൃതിയായ് പെയ്യുന്ന മഴയിൽ ഇടിവെട്ടുന്നത് അവന്റെ ഇടനെഞ്ചിലാണ്… ആവി പറക്കുന്ന ചായ നുകരുന്നതിനിടയിലാണ് കൈയ്യിലെ ഫോൺ റിംഗ് ചെയ്തത്.. അറിയാത്ത നമ്പറായത് കൊണ്ട് ഇത്തിരി സംശയത്തോടെ ചോദിച്ചു..

ഹലോ ആരാ ?

നിനക്കെന്നെ മനസ്സിലായില്ലേ?

അനൂ…

മറന്നിട്ടില്ലല്ലേ?

മ്ം…

സന്യാസത്തിനിടയ്ക്ക് നീ ഞങ്ങളെയൊക്കെ ഓർക്കുന്നുണ്ടല്ലോ? സന്തോഷം. നാടും വീടും ഉപേക്ഷിച്ചു പോയപ്പോ ഞങ്ങൾ കുറച്ചു പേരു നിന്നെ തേടി പിടിക്കാൻ ഒരു പാട് ശ്രമിച്ചു. ഞങ്ങളെ വേണ്ടാന്ന് വച്ച നിന്നെ ഞങ്ങൾക്കും വേണ്ടാന്ന് പിന്നങ്ങോട്ട് തീരുമാനിച്ചു. തിരിച്ചു വന്നൂന്ന് അറിഞ്ഞു. അതോണ്ട് വിളിച്ചൂന്ന് മാത്രം…

നിന്റെ മോള് സുഖായിരിക്കുന്നോ?

മ്ം.. കാര്യങ്ങളൊക്കെ അറിയുന്നുണ്ടല്ലേ? പക്ഷെ അറിയേണ്ട പലതും നീ അറിഞ്ഞിട്ടില്ല. ഇക്കാലമത്രയും ഞങ്ങളെയൊക്കെ കാണണമെന്ന് നിനക്ക് തോന്നിയിട്ടേ ഇല്ലേ?

കഴിഞ്ഞതൊക്കെ മറക്കാൻ ഒരു ഒളിച്ചോട്ടം.. ബന്ധങ്ങളൊക്കെ ബാദ്ധ്യതയാണെന്നു തോന്നിയപ്പോ വിട്ടു നിൽക്കുന്നതാണ് നല്ലതെന്നു തോന്നി..

ഹരീ.. നീ ആരതിയെ കുറിച്ച് ചോദിച്ചു പോലുമില്ലല്ലോ?

വേണ്ട അനൂ.. ആ ഓർമ്മകൾ എനിക്ക് വേണ്ട. ബാക്കിയെല്ലാരും ഇപ്പോ എവിടുണ്ട്?

ഹരീ… നിന്നെയവൾക്ക് അത്ര മാത്രം ഇഷ്ടമായിരുന്നു.. നീ മാത്രമായിരുന്നു അവൾടെ ലോകം. അവൾടെ മനസ്സിൽ നിനക്ക് ഉള്ള സ്ഥാനം എത്രയായിരുന്നു എന്ന് നീ പോയപ്പോഴാണ് ഞങ്ങൾക്കും മനസ്സിലായത്..

സേനഹമൊരിക്കലും ഒരു തടവറയാകരുത്.. പോസസീവ്നെസ്സ് നല്ലതാ പക്ഷെ അതൊരിക്കലും അ ടിച്ചമർത്തലാവുരുത്.. അവളെ ഞാൻ പരിഗണിച്ചില്ല വിളിച്ചില്ല സംസാരിച്ചില്ല സ്നേഹിക്കുന്നില്ല എന്നാണ് എപ്പഴും പരാതി. എപ്പഴും അവളേം മാത്രം ആലോചിച്ച് ഇരുന്നാ മതിയോ? നിന്റെ സൗഹൃദം പോലും നല്ല രീതിയിൽ ഉൾക്കൊള്ളാൻ പറ്റാത്തവളെ എനിക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല .. വഴക്കിട്ടു വഴക്കിട്ടു മടുത്തു പോയ് എനിക്ക്.

എല്ലാം ശരി തന്നെ… നിന്നെ അവളത്രയ്ക്ക് കരുതലെടുക്കുന്നു എന്നുണ്ടെങ്കിൽ അതിനു ഒരേ ഒരു കാരണമേ ഉള്ളൂ.. നീ മാത്രമാ അവൾടെ ലോകം. സേനഹത്തിന്റെ അടിത്തറ കൂട്ടുന്നത് ഇങ്ങനൊക്കെ തന്നെയാ.. ഈ ചെറിയ പിണക്കങ്ങളും. അതു തരുന്ന മധുരമുള്ള നൊമ്പരങ്ങളും..

മതി അനു.. നമുക്ക് ഈ വിഷയം അവസാനിപ്പിക്കാം..

ശരി.. നീയെല്ലാം ഉപേക്ഷിച്ചു പോയിട്ട് എന്തെങ്കിലും മാറ്റം സംഭവിച്ചോ? വല്ലതും നേടിയോ?

മറുപുറം മൗനം..

എന്നാ അവളു നേടി.. അനക്കമില്ലാത്ത ഒരു കൈയ്യും കാലും സംസാരശേഷിയില്ലാത്ത ഒരു നാവും.. നിന്റെ ഒളിച്ചോട്ടം അവൾക്കു സമ്മാനിച്ചതാണ് സ്ട്രോക്ക് എന്ന ഈ വിപത്ത്. ഒന്നനങ്ങാൻ പോലും ശേഷിയില്ലാതെ ആ പാവം അവിടെ കിടക്കുന്നുണ്ട്.. ആ മനസ്സിൽ ഇത്തിരി നന്മ അവശേഷിക്കുന്നുണ്ടേൽ ഒന്നു പോയ് ആശ്വസിപ്പിക്കണം. ഞങ്ങളും കൂടെ വരാം..

കുറ്റബോധം നിറഞ്ഞ മനസ്സിന്റെ അകകണ്ണു തുറക്കപ്പെടാൻ ഏറെ സമയം വേണ്ടി വന്നില്ല. ചലനമറ്റു കിടക്കുന്ന അവൾടെ കൈ മുറുകെ പിടിച്ചു.. ചെയ്തു പോയ തെറ്റുകൾക്ക് മൗനത്തിൽ പൊതിഞ്ഞവൻമാപ്പ് അപേക്ഷിക്കുന്നത് അവൾക്ക് മാത്രം കേൾക്കാമായിരുന്നു.. വാക്കുകൾ കൊണ്ട് സമ്മാനിച്ച പ്രണയത്തേക്കാൾ തീവ്രത അവൾടെ കണ്ണുകളിൽ അവനപ്പോൾ കാണാമായിരുന്നു. ആത്മാർഥ പ്രണയം തിരിച്ചറിയാൻ കാലം കൊടുത്ത ശി ക്ഷ വളരെ വലുതാണെന്ന് അവൻ തിരിച്ചറിഞ്ഞത് നിമിഷ നേരം കൊണ്ടായിരുന്നു…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: Priya Manikkoth

Leave a Reply

Your email address will not be published. Required fields are marked *