ആ മുഖത്തു വിരിഞ്ഞ നാണത്തോടെ ഉള്ള ചിരി കണ്ടപ്പോൾ തന്നെ എന്റെ പേടി ഒക്കെ പമ്പ കടന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Nidhin Somanath

ആദ്യ പ്രണയത്തിന്റെ കൈപ്പേറിയ അനുഭവവും പേറി എഞ്ചിനീയറിംഗ് കോളേജിന്റെ പടിക്കൽ ചെന്ന് നിൽക്കുമ്പോൾ ഞൻ ഒരിക്കലും കരുത്തിയിട്ടുണ്ടാവില്ല എന്റെ പ്രിയപ്പെട്ടവളെ ഈ കലാലയം തന്നെ എനിക്ക് സമ്മാനിക്കും എന്ന്……..

ക്ലാസ് തുടങ്ങി ആദ്യം എല്ലാവരെയും പോലെ വല്യ അടുപ്പം ഒന്നും ഇല്ലാതെ പോയെങ്കിലും അവളുടെ പേര് മുഖപുസ്തകത്തിൽ തപ്പി എടുത്ത് ചിത്രങ്ങളെല്ലാം ചറ പറ ലൈക് അടിച്ചു (മറ്റൊന്നും കൊണ്ടല്ല…അങ്ങോട്ടു ലൈക് തെണ്ടുമ്പോൾ തരാൻ തോന്നണമല്ലോ…അതിനാണ്).അതിനു അവൾ ഒരു താങ്ക്സ് പറഞ്ഞു തുടങ്ങിയ ചാറ്റ് ബന്ധം.. തുടർച്ച ആയ ചാറ്റും നേരിട്ടുള്ള സംഭാഷണങ്ങളും ഞങ്ങളെ ഒരുപാട് അടുത്ത സുഹൃത്തുക്കൾ ആക്കി…

ഒരു ഒന്നാന്തരം അനുഭവം ഉള്ളതിനാൽ മനസ്സിൽ പൊട്ടിവിരിഞ്ഞ പ്രണയം അപ്പോൾ തന്നെ നുള്ളി കളയാൻ ഞൻ ശ്രെദ്ധിച്ചു….പക്ഷെ എന്റെയല്ലേ മനസ്….അത് അതിന്റെ വഴിക്കു പോയി….പിന്നീട് അങ്ങോട്ട് എവിടെ നോക്കിയാലും അവൾ, അവസാനം യൂണിവേഴ്സിറ്റി പരീക്ഷയുടെ സ്റ്റഡി ലീവിനിടയിൽ സകല ദൈവങ്ങളേം മനസ്സിൽ ധ്യാനിച്ചു ഞാൻ എന്റെ പ്രണയം അവളോട് തുറന്നു പറഞ്ഞു…..ആ മുഖത്തു വിരിഞ്ഞ നാണത്തോടെ ഉള്ള ചിരി കണ്ടപ്പോൾ തന്നെ എന്റെ പേടി ഒക്കെ പമ്പ കടന്നു….പക്ഷെ അവിടെയും ഞാൻ തോല്കുകയായിരുന്നു….

ജാതിയുടെ വേലിക്കെട്ടുകളും, വളർത്തി വലുതാക്കിയ വീട്ടുകാരോടുള്ള ഇഷ്ടവും കരുതലും കാരണം അവൾ സ്വന്തം ഇഷ്ടം കുഴിച്ചു മൂടിയപ്പോൾ ഞാൻ വീണ്ടും പരാജയം അറിഞ്ഞു. പക്ഷെ ദൃഢമായി തുടർന്ന സുഹൃദബന്ധത്തെ ഇതൊന്നും ബാധിച്ചില്ല…..

ഇതിനിടയിൽ വീണ്ടും വീണ്ടും പൊന്തി വന്ന ഞങ്ങളുടെ പ്രണയത്തെ ഞങ്ങൾ രണ്ടാളും കണ്ടില്ല എന്ന് വെച്ചു… എന്റെ ഏറ്റവും അടുത്ത സുഹൃത്തായ് അവൾ വളർന്നിട്ടും, എന്റെ പെരുമാറ്റത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും അവൾ തിരിച്ചറിഞ്ഞിട്ടും, ക്യാമ്പസ്സിലെ അവസാന നാൾ ആരും കാണാതെ എന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു പോയപ്പോലും, തമ്മിൽ കാണാത്ത ഓരോ ദിവസവും ഫോണിലൂടെ ബന്ധം ഏറ്റുപോകാതെ കാത്തുസൂക്ഷിക്കാനും അവൾ ശ്രെമിക്കുമ്പോൾ എന്നെ അതിരറ്റ് സ്നേഹിക്കുന്ന ഒരു മനസ്സ് ഞാൻ കണ്ടു. എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി അല്പം ബുദ്ധിമുട്ടി ആണെങ്കിലും ഒരു നല്ല ജോലി നേടി എടുത്ത് അവളുടെ വീട്ടിൽ പോയ് പെണ്ണ് ചോദിക്കുമ്പോളും , ആദ്യം എതിർത്തെങ്കിലും അവസാനം ഇരുവീട്ടുകാരുടെയും സമ്മതത്തോടെ അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോളും ഞാൻ കണ്ടു….ആദ്യമായി ഞാൻ പ്രണയം തുറന്ന് പറയുമ്പോൾ അവളുടെ ചുണ്ടിൽ വിരിഞ്ഞ നാണം കലർന്ന അതേ പുഞ്ചിരി…. പെണ്ണ് ഒരു അത്ഭുദം ആയി എനിക്ക് തോന്നുന്നത് അപ്പോളാണ്……

**************

ഒന്നര വര്ഷങ്ങൾക് ശേഷം……. “എടാ ദുഷ്ടാ…..ഈ പണിയും കൊച്ചിനേം എന്റെ കയ്യിൽ ഏല്പിച്ചു ഫോണും ചുരണ്ടികൊണ്ടു ഇരുന്നോ……” പ്രിയതമ കലി തുള്ളി വരിക ആണ്….അവൾ അറിയുന്നുണ്ടോ അവളുടെ കഥ തന്നെ ആണ് ഞാൻ ഈ എഴുതുന്നത് എന്ന്…….,😂…ഞാൻ ഇനിയും പോയില്ലെങ്കിൽ ചില ചട്ടിയും കലവുമൊക്കെ തട്ടുകയും മുട്ടുകയും ചെയ്യുന്നത് എന്റെ തലയിൽ ആയിരിക്കും…..

NB- വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല….. അത് പ്രണയം ആയാലും…ഭാര്യ ആയാലും…..എങ്ങനെങ്കിലും അത് നമ്മളുടെ തലയിൽ തന്നെ ഇരിക്കും….

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Nidhin Somanath

Leave a Reply

Your email address will not be published. Required fields are marked *