ഈ കല്യാണം നടക്കില്ല………………….. നാട് അടക്കം കല്യാണം വിളിച്ചു മുഹൂർത്തതിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ എട്ടു വർഷത്തെ പ്രണയം വേണ്ടാന്ന് വെക്കാൻ മാത്രം നിന്നോട് ഞാൻ എന്ത് തെറ്റാ ഗംഗേ ചെയ്തേത്..

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന:ആമ്പൽ സൂര്യ

ഈ കല്യാണം നടക്കില്ല………………….. നാട് അടക്കം കല്യാണം വിളിച്ചു മുഹൂർത്തതിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ എട്ടു വർഷത്തെ പ്രണയം വേണ്ടാന്ന് വെക്കാൻ മാത്രം നിന്നോട് ഞാൻ എന്ത് തെറ്റാ ഗംഗേ ചെയ്തേത്……… ജനൽ പാളിയിൽ കൈകൾ മുറുകെ പിടിച്ചു കൊണ്ട് വിഷ്ണു നിന്നു…… നെഞ്ചിലെ അഗ്നി കേട്ടിട്ട് ഇല്ല ഇതു വരെ അവൾ…. അവളെ ഞാൻ എന്ത് മാത്രം സ്നേഹിച്ചു എന്നിട്ടും എന്നെ മറന്നു*********

തല വെ ട്ടി പൊ ളിയുന്ന പോലെ തോനുന്നു

പെട്ടെന്ന് തോളിൽ ഒരു കരസ്പർശം “””വിച്ചു ഏട്ടാ…….,………… മരുന്ന് കഴിക്കേണ്ടേ”””? പെട്ടന്ന് തന്നെ അവൻ ചാടി എഴുന്നേറ്റ് അവളുടെ മുടി കു ത്തിൽ കേറി പിടിച്ചു

അവൾ വേദ ന കൊണ്ട് പുള ഞ്ഞു

“”എന്താടി എനിക്ക് ഭ്രാന്ത്‌ ആണോ

ഭ്രാന്തിന്റെ മരുന്ന് തന്ന് എന്നെ കിടത്തി നിനക്കും പോകാൻ അല്ലേ നിന്റെ മറ്റവന്റെ കൂടെ””” “”വി….. ച്ചു…. ഏട്ടാ”” അവൾ ദയനീയമായി വിളിച്ചു

പക്ഷെ അവൻ അവളെ ഒറ്റ തള്ളിനു നിലത്തോട്ട് ഇട്ടു

വീണ്ടും അടുത്ത് വരാൻ തുടങ്ങിയതും താഴെ നിന്നും അമ്മേടെ വിളി വന്നു

മോളേ ആരതി…, പിടഞ്ഞു അവൾ തറയിൽ നിന്നും എഴുന്നേറ്റു അവനെ നോക്കി ഒരു മങ്ങിയ ചിരി നൽകി മുറിയുടെ വെളിയിൽ നിന്നും അകത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു മരുന്ന് ടേബിളിൽ വച്ചിട്ടുണ്ട് എടുത്തു കഴിക്കണേ……. അവൻ ഒന്നും മിണ്ടാതെ മരുന്ന് എടുത്തു കഴിച്ചു….. “മോളേ അച്ചു….”

“എന്താ അമ്മേ”

അവൻ ഇന്നും തല്ലീ അല്ലേ? അവൾ ഒന്നും മിണ്ടി ഇല്ല……

“””വേണ്ട മോളേ ഈ വയസിക്ക് വേണ്ടി നീ ഒന്നും സഹിക്കേണ്ട. ഒരു ഭ്രാന്തന്റെ ഭാര്യ ആയി നീ ജീവിതം കളയരുത്……. അമ്മക്ക് ഇതൊന്നും കാണാൻ വയ്യ””””

“”എന്താ അമ്മേ ഇത് വിച്ചുവേട്ടന് ഒരു പ്രേശ്നവും ഇല്ല ഇടക്ക് ദേഷ്യം വരും അത്ര തന്നെ അത് ഞാൻ മാറ്റി എടുത്തോളാട്ടോ””….

പെട്ടെന്ന് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് വിച്ചു പുറത്തേക്ക് പോയി രാത്രി ഏറെ ആയിട്ടും അവനെ കണ്ടില്ല……..

അച്ചു അവനെ നോക്കി ഇരുന്നു ഉറങ്ങി പോയി അവൻ വീട്ടിൽ കേറി വന്നപ്പോ കണ്ടു നിലത്തു ഒരു മൂലയിൽ ചുരുണ്ടു കിടെന്നുറങ്ങുന്നവളെ…….

എന്തോ….. ഹൃദയത്തിൽ കൂടി പറഞ്ഞു അറിയിക്കാൻ അറിയാത്ത വേദന…

“എന്തിനാ പെണ്ണെ എന്നെ ഇങ്ങനെ സഹിക്കുന്നെ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ സാധിക്കില്ല…. ഞാൻ ഒരു ഭ്രാന്തനാ”

അവന്റെ മുഖത്തു ഒരു പുച്ഛം നിറഞ്ഞു അവളെ കൈകളിൽ എടുത്തു കട്ടിലിൽ കൊണ്ട് കിടെത്തി കൂടെ അവനും കിടന്നു…….

*********

രാവിലെ അവൾ എഴുന്നേറ്റപ്പോ കണ്ടു ഉറങ്ങി കിടക്കുന്ന തന്റെ വിച്ചേട്ടനെ തെമ്മാടി അവൾ പയ്യെ പറഞ്ഞു പെട്ടെന്ന് തന്നെ എഴുന്നേറ്റു താഴെ ചെന്നു….

ദേവകി അമ്മേ അടുക്കളയിൽ സഹായിക്കാൻ തുടങ്ങി “ഹാ മോളെ ഈ ചായ വിച്ചൂന് കൊണ്ട് കൊടുക്ക്” അവൾ ചിരിച്ചു കൊണ്ട് അത് വാങ്ങി മുകളിലോട്ടു കയറി പോയി

റൂമിൽ ബാൽക്കണിയിൽ നിന്ന് പുറത്തെ കാഴ്ചകൾ കണ്ടു നില്കുന്നു അവളുടെ തെമ്മാടി…, “ചായ” അവൾ പേടിച്ചു പറഞ്ഞു അവിടെ വെച്ചേക്ക്… അവളെ തിരിഞ്ഞു നോക്കാതെ തന്നെ അവൻ മറുപടി പറഞ്ഞു

“”തനി കടുവ… ഇങ്ങേരു രാക്ഷസന സ്നേഹം ഇല്ലാത്ത ചെകുത്താൻ പിറുപിറുത്തു കൊണ്ട് ചവിട്ടി തുള്ളി അവൾ പോയി””……

അവള് പോകുന്നെത്തും നോക്കി അവൻ ഒരു ചെറിയ ചിരിയാലെ നിന്നു

വേണ്ട പെണ്ണെ ഈ ഭ്രാന്തൻ നിനക്ക് ചേരില്ല…… നിന്നെ…. ഞാൻ…. അത് പോലെ സ്നേഹിക്കുന്നുണ്ട് ഒരു പക്ഷെ ഗംഗയേക്കാൾ ഇരട്ടി വേണ്ട ഒന്നും വേണ്ടാ എനിക്ക്…….

*******

പിന്നീടുള്ള ദിവസങ്ങളിൽ വിച്ചു അവളെ അവഗണിച്ചു…. നോവിക്കാവുന്നതിന്റെ പരമാവധി അവളെ വേദനിപ്പിച്ചു…

എന്നാലും അവൾ അവന്റെ മുൻപിൽ നിന്ന് ചിരിക്കും ആരും കാണാതെ വിങ്ങീ പൊട്ടും………………………………………………..

*******

ഒരു ദിവസം അവൻ പുറത്ത് പോയി വന്നപ്പോൾ അകത്തു നിന്ന് ചിരിയും കളിയും കേട്ടു അവൾ ആരോടോ സംസാരിക്കുവാണു അവനെ കണ്ടു അവൾ ഓടി അടുത്ത് ചെന്നു വിച്ചേട്ടാ….

“ഇത് കിഷോറേട്ടൻ എന്റെ അമ്മായിയുടെ മോനാ ബോംബയിൽ ആരുന്നു വൈകുന്നേരം അമ്പലത്തിൽ വെച്ചു കണ്ടു ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നതാ….. അമ്മേം വിച്ചുവേട്ടനേം കാട്ടാൻ””

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

വിച്ചു കിഷോറിനെ നോക്കി ഒന്ന് ചിരിച്ചു കിഷോർ കൈ കൊടുക്കാൻ വന്നപ്പോഴേക്കും അവൻ മുകളിലോട്ടു കേറി പോയി…… അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു അവനെ ഗേറ്റ് വരെ ചെന്ന് അവൾ യാത്ര ആക്കിട്ട് മുറിലോട്ട് വന്നു

“”എന്താ ഗേറ്റ് വരെ കൊണ്ട് ചെന്ന് ആക്കിത് കൂടെ പോകാരുന്നില്ലേ””….. അവന്റെ ചോദ്യം അവളുടെ ഹൃദയത്തിൽ ആണ് കൊണ്ടേത്

“വിച്ചുവേട്ട”…….

വേണ്ട നീ……നീ എന്നെ അങ്ങനെ വിളിക്കരുത്, പേരിന് ഞാൻ ഒരു ഭർത്താവ് അല്ലേടി… സമ്മതിക്കില്ല ഞാൻ ഇത്, എന്റെ വീടാ ഇവിടെ കിടെന്ന് അഴിഞ്ഞാടാൻ ഞാൻ ജീവനോടെ ഒള്ളെപ്പോ സമ്മതിക്കില്ല……

കേട്ടതൊന്നും വിശ്വസിക്കാൻ ആകാതെ അവൾ തറഞ്ഞു ഇരുന്നു…..

********

വിച്ചു തന്റെ ചിതറിയ ഓർമ്മകൾ കൂട്ടി ചേർക്കുവാരുന്നു ഈ സ്നേഹതീരം എന്ന കൂട്ടിൽ വന്നിട്ട് നാളെ 2 വർഷം കഴിയുന്നു എല്ലാം ഇന്നലെ കഴിഞ്ഞ പോലെ….. ഇപ്പോൾ…. ഇപ്പോൾ തനിക്ക് ഭ്രാന്ത് ഇല്ല നാളെ വീട്ടിലേക്ക് മടങ്ങാം ആർക്കു വേണ്ടി എന്റെ അച്ചു അവൾ ഇല്ലാതെ ഇനിയും എത്ര കാലം മുൻപോട്ട് നടക്കണം……………………..

വീണ്ടും ഓർമ്മകൾ കഴിഞ്ഞ കാലത്തിലേക്കു പോയി

പിറ്റേന്ന് രാവിലെ അവളെ അവൻ കണ്ടില്ല വീട്ടിൽ എങ്ങും കണ്ടില്ല മനസ്സിൽ എന്തോ ഒരു ഭയം….

“ഇന്നലെ പറഞ്ഞെത് ഒക്കെ കൂടി പോയി എനിക്ക് അറിയാം പക്ഷെ ഈ ഭ്രാന്തൻ വേണ്ട എന്റെ പെണ്ണിന് ജീവനാണ് എനിക്ക്. ഒരിക്കൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും ചൂട് അറിഞ്ഞവനാ താൻ അങ്ങനെ മനോനില തെറ്റി അമ്മയുടെ ഒരു അകന്ന ബന്ധു കൊണ്ട് വന്നതാ ആരതിടെ ആലോചന അമ്മയുടെ കണ്ണീരിനു മുൻപിൽ താൻ വിവാഹത്തിന് സമ്മതിച്ചു. പക്ഷെ അവൾക്കു ഭാര്യ എന്ന പരിഗണന ഞാൻ ഒരിക്കലും കൊടുത്തിട്ടില്ല…

അപ്പോഴൊക്കെയോ അവൾ എനിക്ക് എല്ലാം എല്ലാം ആയി….

അവൾ സന്തോഷത്തോടെ ഇരിക്കണം അതിനാണ് ഞാൻ എന്നെ തന്നെ വെറുപ്പിച്ചത്””…….

പക്ഷെ ഇപ്പോൾ പറ്റുന്നില്ല അവൾ….. എന്റെ അച്ചു ഇല്ലാതെ ഈ…. ഈ വിച്ചൂന് ജീവിതം ഇല്ലാ നീ എവിടാ പെണ്ണെ……….. പെട്ടെന്നാണ് മൊബൈലിൽ ഒരു കാൾ വന്നത്

കേട്ടത് വിശ്വസിക്കാൻ ആകാതെ അവൻ നിലത്തോട്ട് ഇരുന്നു

അച്ചു…… അതൊരു അലർച്ച ആരുന്നു……..

“”അമ്പലത്തിൽ പോയി തിരിച്ചു വന്ന എന്റെ എന്റെ അച്ചുനെ ഒരു ടിപ്പർ ലോറി ഇടിച്ചു തെറിപ്പിച്ചു””….

*******

പിന്നീട് ഒന്നും ഓർമ്മയില്ല മറവിയുടെ ആഴങ്ങളിലേക്ക് ഞാൻ വീണു പോയി

നീ ആകുന്ന പ്രണയത്തിന്റെ അഗ്നിയിൽ വെന്തുരുകി തീർന്നു പെണ്ണെ ഞാൻ ഒരു പക്ഷെ എനിക്ക് എനിക്ക് ഒന്നും ഓർമ വരേണ്ടാരുന്നു ഇവിടെ ഈ മുറിക്കുള്ളിൽ എരിഞ്ഞു ഇല്ലാതെ ആയേനെ പക്ഷെ വീണ്ടും നാളെ ഞാൻ തിരിച്ചു പോകുവാ എന്റെ അമ്മക്ക് വേണ്ടി..,…..

*****

പിറ്റേന്ന് രാവിലെ സ്നേഹതീരത്തെ അന്തേവാസികളോട് യാത്ര പറഞ്ഞു ഇറങ്ങി കൂട്ടികൊണ്ട് പോവാൻ കിഷോർ ആണ് വന്നത് ഈ രണ്ട് വർഷവും അവൻ മാത്രം ആരുന്നു ഈ ഭ്രാന്തനെ അന്വേഷിച്ചു വന്നത് വേറെ ആര് വരാൻ

വണ്ടി നിർത്തി അവൻ വിളിച്ചപ്പോൾ ആണ് വീട് എത്തി എന്ന് അറിഞ്ഞത് വെളിയിൽ ഇറങ്ങ്യപ്പോൾ കണ്ടു അമ്മ ഓടി വന്നു കെട്ടി പിടിച്ചു കരഞ്ഞു പാവം ഒത്തിരി വേദനിച്ചു ഞാൻ കാരണം

“വാ എന്റെ കുട്ടി വാ”…….

“അമ്മേ……”

വേണ്ട ഒന്നും ഒന്നും പറയേണ്ട ഇനി നമുക്ക് ജീവിക്കണം മോനേ…..

എല്ലാം മറന്നു ഒരു പുതിയ ജീവിതം പുച്ഛം തോന്നി കേട്ടപ്പോൾ…..

ജീവന്റെ പാതി ഇല്ലാതെ എനിക്ക് എന്ത് ജീവിതം ഞാൻ അമ്മയോട് ചോദിച്ചു…….. നിശബ്ദം ആരുന്നു മറുപടി….

*******

“ചെല്ല് എന്റെ കുട്ടി പോയി ഫ്രഷ്‌ ആയിട്ടു വാ അമ്മ കഴിക്കാൻ എടുക്കാം….”

മുകളിലേക്കു നടക്കും തോറും ഹൃദയം വല്ലാതെ മിടിക്കുന്നു എന്റെ അച്ചു അവളുടെ ഓർമ്മകൾ… ശ്വാസം മുട്ടുന്നു….. വയ്യാ എനിക്ക് പറ്റില്ലാ പെണ്ണെ നീ ഇല്ലാതെ സ്വബോധത്തോടെ ജീവിക്കാൻ……….

മുറിയുടെ മുൻപിൽ നിന്ന് വീണ്ടും ഓർമ്മകൾ പുറകിലോട്ട് പോയി

മുറി തുറന്നു അകത്തു കയറിയപ്പോൾ ഒരു നിമിഷം ജീവൻ പോകുന്ന പോലെ തോന്നി അതെ വേഗതയിൽ തന്നെ തന്റെ ജീവൻ…… എന്റെ പ്രണയം…….. എന്റെ പാതി…….. എന്റെ…. എന്റെ അച്ചു………..❤❤❤❤ ജനലിൽ കൈ പിടിച്ചു പുറത്തെ കാഴ്ചകൾ കാണുന്നു………………….

*******

“മോളേ……………………” എന്റെ ആ ഒരു വിളിയിൽ അവൾ എന്റെ നെഞ്ചോടു ചേർന്ന് കിടെന്നു…….

അച്ചു അവൻ അവളെ പ്രണയത്തോടെ വിളിച്ചു…..,…..

“ഈ ഭ്രാന്തനെ വിട്ട് ഞാൻ എവിടെ പോകാന…” അവൾ അവന്റെ കാതോരം പറഞ്ഞു…… “നിങ്ങൾ ആണ് വിച്ചേട്ടാ ഈ പൊട്ടീടെ ഭ്രാന്ത്‌…..”

******

ഒരിക്കലും ഒരിക്കലും വിട്ടു കൊടുക്കില്ല എന്ന പോലെ അവളെ അവൻ ഇറുക്കെ പിടിച്ചു….,……..

പ്രണയം അത് അനുഭവിച്ചു അറിയേണ്ട ഒന്നാണ്……. വിച്ചൂവും അച്ചുവും ജീവിക്കട്ടെ……….. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, നിങ്ങളുടെ സ്വന്തം ചെറുകഥ ഈ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് അയക്കൂ…

രചന:ആമ്പൽ സൂര്യ

Leave a Reply

Your email address will not be published. Required fields are marked *