വേറെ ഒന്നും കൊണ്ടല്ല ഏട്ടാ എന്റെ അടുത്ത് ഉണ്ടെങ്കിൽ എനിക്ക് എന്നും കാണാമല്ലോ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ദേവൻ (മാഷ്)

ഏട്ടാ ഞാനൊന്ന് എന്റെ വീട് വരെ പോയിട്ട് വരട്ടെ…

അതിനെന്താ പ്രശ്നം നീ പൊയ്ക്കോ… എന്താ പെട്ടെന്ന് അങ്ങോട്ട് പോവാൻ ഒരു തോന്നൽ…

അതോ അത് ഞാനൊരു സ്വാപ്നം കണ്ടു കിടക്കുമ്പോൾ… അച്ഛനെ വെള്ളത്തുണിയിൽ കിടത്തിയിരിക്കുന്നു… അപ്പൊ തന്നെ ഞെട്ടി എഴുന്നേറ്റു ഞാൻ… അപ്പൊ തന്നെ അച്ഛനെ വിളിക്കണം എന്ന് വെച്ചതായിരുന്നു ഞാൻ… പിന്നെയാ ഓർത്തെ അച്ഛന്റെ കൈയിൽ ഫോൺ ഇല്ലല്ലോ എന്ന്…

അച്ഛനോട് എത്ര പ്രാവശ്യം ഞാൻ പറഞ്ഞതാണ് ഒരു ഫോൺ ഉപയോഗിക്കാൻ… അച്ഛന് അത് വേണ്ടാ എന്ന് പറയുന്നെ… ഏട്ടാ ഞാൻ പോയിട്ട് രാത്രി ആവുമ്പോഴേക്കും എത്താം…

നീ ഇന്ന് അവിടെ നിന്നോ… അച്ഛന് സന്തോഷം ആവട്ടെ…

ഞാൻ നിന്നാൽ ഏട്ടൻ ഇവിടെ ഒറ്റക്ക് ആവില്ലേ…

അതിനെന്താ ഒരു ദിവസം അല്ലെ…

എനിക്ക് കുഴപ്പം ഒന്നുമില്ല… നീ ഇന്ന് അവിടെ നിന്നിട്ട് വന്നാ മതി…

ഏട്ടാ ഞാൻ ഒരു കാര്യം പറയട്ടെ…

നീ പറ പെണ്ണെ…

ഞാൻ അച്ഛനോട് ഇവിടെ വന്ന് താമസിക്കാൻ പറയട്ടെ…

അതിനെന്താ അച്ഛൻ ഇവിടെ വന്ന് താമസിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ…

വേറെ ഒന്നും കൊണ്ടല്ല ഏട്ടാ… എന്റെ അടുത്ത് ഉണ്ടെങ്കിൽ എനിക്ക് എന്നും കാണാമല്ലോ… അച്ഛന്റെ കാര്യങ്ങൾ ശ്രെധിക്കാമല്ലോ…

നീ ഇങ് വിളിച്ച് കൊണ്ട് വന്നോ അച്ചനേ…

അല്ലടീ നിന്റെ അച്ഛൻ അതിന് സമ്മതിക്കുമോ ഇവിടെ വന്ന് താമസിക്കാൻ…

ഏട്ടാ അതൊക്കെ ഞാൻ സമ്മതിപ്പിച്ചോണാം… ഏട്ടന് കുഴപ്പം ഒന്നും ഇല്ലല്ലോ…

എനിക്ക് ഒരു കുഴപ്പം ഇല്ലാ… നീ നാളെ വരുമ്പോൾ അച്ഛനെ കൊണ്ട് വാ… നാളെ ഞാൻ ലീവ് എടുക്കാം…

ശെരിക്കും ഏട്ടൻ ലീവ് എടുക്കുമോ…

എടുക്കും അച്ഛൻ വരുമ്പോൾ ഞാൻ ഉണ്ടാവണ്ടേ ഇവിടെ… നിന്റെ അച്ഛനെ കണ്ടിട്ട് ഞാനും കുറെ നാളായി…

എന്ന ഞാൻ പോയിട്ട് വരാം ഏട്ടാ…

ശെരി നീ അവിടെ എത്തിട്ട് വിളിക്ക്…

വിളിക്കാം…

ഏട്ടാ ഞാൻ ഇവിടെ എത്തിട്ടോ… ഏട്ടൻ എവിടാ ഞാൻ വീട്ടിൽ…

വലതും കഴിച്ചോ ഏട്ടൻ…

ഏയ് കഴിക്കണം…

അച്ഛൻ എവിടെ…

അടുക്കളയിൽ കയറിട്ടുണ്ട് എനിക്ക് വേണ്ടി എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട്…

ഏട്ടാ… ഏട്ടൻ പറ അച്ഛനോട് അങ്ങോട്ട് വന്ന് താമസിക്കാൻ പറ…

അതിനെന്താ നീ അച്ഛന്റെ കൈയിൽ ഫോൺ കൊടുക്ക്…

അച്ഛാ ദേ ഏട്ടൻ വിളിക്കുന്നു…

എന്താ മോനേ …

അച്ഛൻ നാളെ അവളുടെ കൂടെ ഇങ്ങോട്ട് വാ… കുറച്ചു ദിവസം ഇവിടെ വന്ന് താമസിക്കാം …

അത് ശെരിയാവില്ല മോനേ… ശെരിയാവും അച്ഛൻ ഇങ്ങോട്ട് പോരാ നാളെ… ആ ഞാൻ വരാം…

പിറ്റേ ദിവസം ഏട്ടാ വാതിൽ തുറക്ക്… എന്താണ് അകത്ത് ചെയുന്നുണ്ടായിരുന്നെ…

ഞാൻ അടുക്കളയിൽ ആയിരുന്നു… പാചകം ചെയായിരുന്നു…

ഓഹോ… അച്ഛൻ വാ അകത്തേക്ക്…

മോൻ ഇന്ന് പോയില്ലേ…

ഏയ് പോയില്ലാ… ഇന്ന് ലീവ് എടുത്തു…

പറയാൻ മറന്നു ഏട്ടാ ഇങ്ങോട്ട് വരുമ്പോൾ അച്ഛൻ ചെറിയൊരു നെഞ്ച് വേദന വന്നു… ഞാൻ ഹോസ്പിറ്റലിൽ പോവാം എന്ന് പറഞ്ഞതാ കൂട്ടാക്കിയില്ല…

അച്ഛാ ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ… ഇല്ല മോനേ എനിക്ക് കുഴപ്പം ഒന്നും ഇല്ലാ…

എന്തായാലും അച്ഛൻ വാ നമ്മുക്ക് ഒന്ന് ഹോസ്പിറ്റൽ വരെ പോയിട്ട് വരാം…

എന്തിന് അതിന്റെ ആവശ്യം ഒന്നും ഇല്ലാ…

ആവശ്യം ഉണ്ട്… ഒരു ഫുൾ ചെക്കപ്പ് നടത്തീട്ട് വരാം…

വേണ്ട മോനേ…

വേണം അച്ഛാ….

അച്ഛൻ ഒന്നും പറയണ്ട നമ്മൾ പോയി കാണുന്നു…

അങ്ങനെ ഹോസ്പിറ്റലിൽ പോയി… ഹോസ്പിറ്റലിൽ വെച്ച് അച്ഛന് വീണ്ടും നെഞ്ചുവേദന വന്നു… അപ്പൊ തന്നെ ഐസിയുവിൽ കയറ്റി… ഡോക്ടർ പറഞ്ഞത് അറ്റാക്ക് ആണ് എന്നാണ്… ഇപ്പൊ കുഴപ്പം ഒന്നും ഇല്ലാ… ശ്രെധിക്കണം ഇനി അച്ഛനെ… റെസ്റ്റ് വേണം നന്നായിട്ട്…ഈ മരുന്നും കൊടുക്കണം…

ആ കൊടുക്കാം… ര

ണ്ട് ദിവസം കഴിഞ്ഞ് വീട്ടിലോട്ട് കൊണ്ട് പോവാം…

അത് വരെ എവിടെ കിടക്കട്ടെ…

ശെരി…

അവളോട് ഒന്നും പറഞ്ഞില്ല… അച്ഛൻ പെട്ടെന്ന് വീട്ടിലോട്ട് പോയി എന്ന് പറഞ്ഞു… രണ്ട് ദിവസം കഴിഞ്ഞിട്ട് വരും എന്ന് പറഞ്ഞു…

രണ്ട് ദിവസം കഴിഞ്ഞ് അച്ഛനെയും കൊണ്ട് വീട്ടിലോട്ട് പൊന്നു… അച്ഛൻ എന്നെ അടുത്തേക്ക് വിളിപ്പിച്ചു… അവളോട് ഈ കാര്യം ഒന്നും പറയണ്ടാ… അവൾ പേടിക്കും… പിന്നെ ഏത് നേരം എന്റെ അടുത്ത് ആവും… ഞാൻ പറയില്ല അച്ഛാ… അച്ഛന് എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് പറയണം… മരുന്നൊക്കെ ഞാൻ എടുത്ത് തരാം… അച്ഛൻ ഇനി ഫുൾ റെസ്റ്റ് എടുത്തോ… അച്ഛൻ ഇനി ഇവിടെ താമസിച്ച മതിട്ടോ…

അവിടത്തെ കാര്യങ്ങൾ ആലോജിച്ച് അച്ഛൻ വിഷമിക്കണ്ട… അവിടത്തെ കാര്യങ്ങൾ ഒക്കെ ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്… ഇനി അച്ഛൻ സുഖമായ് ഉറങ്ങിക്കോ…

ശെരി മോനേ…

ഞാൻ ഇടക്ക് വന്ന് നോക്കിയൊണാം.

ഏട്ടാ ഇങ് പൊന്നെ അച്ഛൻ ഉറങ്ങിക്കോട്ടെ…

അച്ഛാ ദേ കുടിക്കാൻ ഉള്ള വെള്ളം ഇവിടെ വെച്ചിട്ടുണ്ട്… ഏട്ടൻ നടക്ക് അച്ഛൻ കിടന്ന് ഉറങ്ങട്ടെ…

അച്ഛാ എന്തെങ്കിലും വേണമെങ്കിൽ എന്നെ വിളിച്ചോണോ… ശെരി മോളേ… മോൾ പോയി ഉറങ്ങിക്കോ…

ശെരി അച്ഛാ…

ആ കിടന്ന ഉറക്കത്തിൽ നിന്ന് അച്ഛൻ എഴുന്നേറ്റില്ല…. അച്ഛൻ ഇടക്ക് പറയാറുണ്ട് ആരെയും അധികം ബുദ്ധിമുട്ടിക്കാതെ അങ് ദൈവം വിളിച്ചാ മതി എന്ന്… അതുപോലെ തന്നെ ആയി… എല്ലാം പോയി…

രചന: ദേവൻ (മാഷ്)

Leave a Reply

Your email address will not be published. Required fields are marked *