മോളെ തനിച്ചിരുത്തി പോകാൻ തന്നെ മടിയാണ്, സ്‌കൂൾ ഉള്ളപ്പോൾ പാതി സമാധാനം ആയിരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സെബിൻ ബോസ്

ചന്തയിലേക്ക് നടന്നു വന്ന അയാളെ എല്ലാവരും തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ചുവന്ന് കലങ്ങിയ കണ്ണുകളും മുഖത്തെ വടുക്കളും ഒരാഴ്ച പഴക്കമുള്ള താടിമീശയും അയാളെ ആളുകളിൽ നിന്നകറ്റി.

“” അച്ചൻകുഞ്ഞേ മാധവൻ സാറിനെ കണ്ടോ….”” അയാൾ കവലയിലെ ചായക്കടയുടെ മുന്നിൽ വന്നു നിന്ന് ചോദിച്ചപ്പോ ചായക്കട മൗനമായി

“”കണ്ടില്ല ജനാർദ്ധനാ..”” ആരോ ഒരാളുടെ വിനീതമായ ശബ്ദം

“”ഹമ്മ് “” അയാൾ മീശ പിരിച്ചു വെച്ചു കൊണ്ട് നടന്നു നീങ്ങി

ജനാർദ്ധനൻ..!! ഇരട്ടകൊ- ലപാത- കത്തിന് ജീവ-പര്യന്തം ശി-ക്ഷ കിട്ടിയതാ. പരോളിൽ ഇറങ്ങിയത് ആയിരിക്കും..ചോര കണ്ട് പേടി.മാറിയവനാ…ഇനി ആരെയാണോ.ആവോ!!!

ചായക്കടയിൽ നിന്നാരോ പിറുപിറുത്തു

“” അശോകന്റെ കെട്യോളേം മോളേം ആയിരിക്കും. അശോകൻ അല്ലേ ജനർദ്ധനന്റെ മോളെ കൊ-ന്നത്. അശോകനേയും കെട്യോളേം അന്നേരേ ജനാർദ്ധനൻ തട്ടി.””

“” അശോകനും ജനാർദനന്റെ കെട്യോളും തമ്മിൽ അരുതാത്ത ഇടപാട് ഉണ്ടായിരുന്നു. അത് കണ്ട മോളെ അശോകൻ കൊന്നു. അശോകനേം കെട്യോളേം കൊന്നിട്ടാ മോളുടെ ശവം എടുക്കാൻ ജനാർദ്ദനൻ സമ്മതിച്ചേ””” ആളുകൾ ചായക്കടയിലിരുന്നു അടക്കം പറഞ്ഞു

”’മാധവൻ സാറാരിക്കും പരോളിലിറക്കിയേ . ജനാർദ്ദനനും ചത്ത അശോകനും അവിടുത്തെ പണിക്കാരല്ലായിരുന്നോ. മാധവൻ സാറിനെന്നാത്തിന്റെ കേടാ ഇവനെപോലെയുള്ള കൊ-ലപാതകികളെ ഒക്കെ സംരക്ഷിക്കാൻ . ഉള്ള സത്‌പേര്‌ കളയാൻ .സാർ അടുത്ത എം എൽ ഏയാ ””” ചായക്കടയിൽ അന്നത്തേക്കുള്ള ചർച്ചക്കുള്ള വിഷയമായി

“” അമ്മേ ഒരു ഇരുനൂറു രൂപ തരാമോ “”

“” ഇരുനൂറ് രൂപയോ .ഇവിടെ പൈസ അച്ചടിക്കുവോന്നുമല്ല. ഇരുനൂറു രൂപാ പോലും..””

ഇടവഴിയിലൂടെ നടക്കുമ്പോൾ ശാലിനിയുടെ മനസിൽ മകളുടെ ആവശ്യമായിരുന്നു.

കൊച്ചങ്ങനെ ഇത് വരെ ചോദിച്ചിട്ടില്ല .ഇതാദ്യമായിട്ടാണ് .എന്തിനാണെന്ന് പോലും ചോദിച്ചില്ലല്ലോ ദേവീ. സമയം പോയത് കൊണ്ടോടി വന്നു… ആഹ്!! വൈകിട്ട് വരുമ്പോ കൊടുക്കാം.

ശാലിനി മനസ്സിലോർത്തുകൊണ്ട് ഇടവഴിയിലൂടെ വേഗത്തിൽ നടന്നു

“””മോളെ… മോളെ വേണീ… നിനക്കെന്തിനാ പൈസ.. ദാ ഇരുനൂറു രൂപ “” ശാലിനി വന്നതേ ഡ്രസ്സ് പോലും മാറാതെ മോളുടെ മുറിയിലേക്ക് കയറി.

അവൾ അവിടെ ഇല്ലായിരുന്നു.

“”മോളെ.. മോളെ വേണീ..”” ശാലിനിക്ക് ആധിയായി.

മോളെ തനിച്ചിരുത്തി പോകാൻ തന്നെ മടിയാണ്. സ്‌കൂൾ ഉള്ളപ്പോൾ പാതി സമാധാനം ആയിരുന്നു. ഇപ്പൊ മോൾ മുഴുവൻ സമയവും വീട്ടിൽ തന്നേ.

പഞ്ചായത്ത് പ്രസിഡന്റ് മാധവൻ സാർ വീട്ടിലേക്ക് ഒന്നിറങ്ങാൻ വോട്ട് ചോദിക്കാൻ വന്നപ്പോ .പറഞ്ഞിരുന്നു . രാവിലെ വീട്ടിൽ പോയി സാറിനേം കണ്ടിട്ട് ടെക്സ്റ്റയിൽസിൽ പോകാന്ന് കരുതി . സാറിനെ കാണാൻ ലേറ്റ് ആയപ്പോ ടെക്സ്റ്റയിൽസിലേക്ക് വിളിച്ചു പറയുകയും ചെയ്തു ഇന്ന് വരില്ലെന്ന് . തിരക്കൊക്കെ ഒഴിഞ്ഞു സാർ വിളിച്ചപ്പോഴാണ് ഏതോ ഉദ്യോഗസ്ഥൻ വന്നത് . മാധവൻ സാർ നാളെ വരാൻ പറഞ്ഞത് കൊണ്ട് നേരെ ഇങ്ങു പോന്നു . മാധവൻ സാർ വിചാരിച്ചാൽ വല്ല താത്കാലിക ജോലി കിട്ടും , അല്ലെങ്കിൽ വല്ല ലോണോ മറ്റോ ഒപ്പിക്കണം . ആടോ പശുവോ കോഴിയോ വല്ലതും വളർത്തി വീട്ടിൽ നിൽക്കാം . മോളെ തന്നെയാക്കി ജോലിക്ക് പോകണ്ടല്ലോ . പത്തിലായി . പിള്ളേരെ തനിച്ചാക്കി പോകാൻ ഇഷ്ടമുണ്ടായിട്ടല്ല . നിവൃത്തിയില്ലാഞ്ഞിട്ടാ

വീടിന് ചുറ്റും ശാലിനി ഓരോന്നോർത്തുകൊണ്ട് നടന്നു .

ഈശ്വരാ !! മോളെ ഇവിടെയെങ്ങും കാണുന്നില്ലല്ലോ.!!!!

“”മോളെ വേണീ..”” ശാലിനി ഉറക്കെ വിളിച്ചുകൊണ്ട് പുറകിലെ റബർ തോട്ടത്തിലേക്ക് കയറി

“”എന്താ ശാലിനി…”” അങ്ങേപ്പുറത്തെ ദേവകിയേടത്തിയാണ്. ചില ദിവസങ്ങളിൽ തൊഴിലുറപ്പ് കാണും. അല്ലെങ്കിൽ ദേവകിയേടത്തിയാണ് മോൾക്ക് കൂട്ട്. അടുത്തുള്ള ഏക അയൽ വക്കം

“”മോളെ കാണുന്നില്ല ദേവകിയേടത്തി .ഇന്ന് പണിയുണ്ടായിരുന്നോ?””

“”എഹ്… അവളെങ്ങോട്ട് പോകാൻ… മോളെ വേണീ..””ദേവകിക്കും ആധിയായി

“” ഈശ്വരാ.. ആ ജനാർദനൻ പരോളിൽ ഇറങ്ങിയിട്ടുണ്ടെന്നു കേട്ടു. തൊഴിലുറപ്പും കഴിഞ്ഞ് സഞ്ചിയിൽ നിന്ന് അരിവാളും കയ്യിൽ പിടിച്ചാ ഞാനിങ്ങോട്ട് പൊന്നേ “”

“”എന്റെ ദേവീ..”” ദേവകിയുടെ വാക്കുകൾ ശാലിനിയുടെ പേടി കൂട്ടി.

“”ഡി… ഡി വേണീ.. നീ…””

“”അമ്മേ…അമ്മേ അടിക്കല്ലേ.. എന്നെ അടിക്കല്ലേ “” വീടിൻറെ പുറകിലുള്ള റബ്ബർ തോട്ടത്തിലെ പുകപ്പുരയിൽ നിന്ന് വേണി ഇറങ്ങി വരുന്നത് കണ്ടപ്പോൾ ശാലിനിക്ക് പിടി വിട്ടു.

അവൾക്ക് ദേഷ്യം ആയത് തോട്ടത്തിന്റെ താഴെ ജനർദ്ധനന്റെ തലവെട്ടം കണ്ടപ്പോഴാണ്. ശാലിനിയെ കണ്ടതും അയാൾ വന്ന വഴിയേ തിരിഞ്ഞു നടന്നു

“” ശാലിനി… അവളെ ഇങ്ങനെ തല്ലല്ലേ…””ദേവകി തടസം പിടിച്ചെങ്കിലും ശാലിനി സങ്കടവും ദേഷ്യവും സഹിക്കാൻ ആവാതെ വേണിയെ തലങ്ങും വിലങ്ങും തല്ലി.

“”മോളെ.. ഇച്ചിരി കഞ്ഞി കുടിച്ചിട്ട് കിടക്ക് ..”” കരഞ്ഞു തളർന്നുറങ്ങുന്ന വേണിയുടെ തലമുടിയിൽ ശാലിനി ആരുമയോടെ തലോടി.

“”എനിക്ക് വേണ്ട.. എന്നോടമ്മ എന്താണെന്ന് പോലും ചോദിച്ചില്ലലോ..എഹ്””വേണീ കരഞ്ഞു കൊണ്ട് കമിഴ്ന്നു കിടന്നു.

“”മോളെ..പൊട്ടടി. ഒരമ്മേടെ വേ ദന നിനക്കറിയില്ല. നിനക്ക് അറിയില്ലൊന്നും . അയാള്.. അയാള് …ജനാർദ്ദനൻ നമ്മളെ കൊല്ലാൻ നടക്കുവാ. അയാളുടെ കെട്യോളേം മോളേം കൊന്നത് നിന്റച്ഛൻ അല്ലെ. നിന്നെ അയാൾ…..”” ശാലിനി വേണിയുടെ കയ്യെടുത്തു മുത്തിക്കൊണ്ട് പറഞ്ഞു

“‘..വന്നേ…. വന്നു നീയെന്തേലും കഴിച്ചേ . നിനക്ക് വേണ്ടിയല്ലേ അമ്മ ജീവിക്കുന്നെ ? ഏഹ് ..നിനക്കെന്തെലും പറ്റിയാൽ അമ്മ ജീവിച്ചിരിക്കുവോ ? ഇപ്പഴത്തെ കാലമാ മോളെ . ഓരോന്ന് പത്രത്തിലൊക്കെ വായിക്കാറില്ലേ മോള് . നമുക്കാരുമില്ല മോളെ ..നമ്മളെ …നമ്മൾ തന്നെ സംരക്ഷിക്കണം …അയാൾ ..ആ ജനാർദ്ധനൻ ..അയാള് നമ്മളെ കൊല്ലാനാ വന്നത് “””

“”മോളെ.. വേണീ…”” ശാലിനി മുഴുമിക്കും മുൻപേ മുറ്റത്തു നിന്നൊരു വിളി കേട്ടു.

“”ആരാ… അരാത്.”” ശാലിനി വിളിച്ചു ചോദിച്ചു കൊണ്ട് ജനാല പാതി തുറന്ന് നോക്കി..

കയ്യിലൂരി പിടിച്ച കത്തിയുമായി നിൽക്കുന്ന ജനാർദ്ദനനെ കണ്ട് അവൾ പിന്നോക്കം മലർന്നു.

“”മോളെ..വേണീ…””

“”നിങ്ങൾ.. നിങ്ങള് പോ ..ഞങ്ങളേ ഉപദ്രവിക്കല്ലേ..കൊ ന്നും തിന്നും മതിയായില്ലേ. . നിങ്ങടെ കെട്യോളേ കൊന്നതിന് എന്റെ കെട്യോനെ കൊന്നില്ലേ.. അത് പോരെ..എന്നേം കൊച്ചിനേം വെറുതെ വിട്”” വാതിലിൽ മുറുകെ തള്ളി പിടിച്ചു കൊണ്ട് ശാലിനി ഉറക്കെ പറഞ്ഞു.

“” അരാമ്മേ…”” വേണീ ഒച്ച കേട്ടിറങ്ങി വന്നു.

“”മോളെ.. നീ നീയകത്തു പോ. എന്റെ ശവത്തിൽ ചവിട്ടാതെ അയാൾക്ക് നിന്നെ തൊടാനാവില്ല.””

“”ആരാത്”” വേണീ ജനാലയിലൂടെ പാളി നോക്കി..

“”അങ്കിളേ… അങ്കിളെന്നാ പണിയാ ഈ കാണിച്ചേ.. അമ്മേ …മാറിക്കെ കതക് തുറന്നെ ..”” വേണീ ശാലിനിയുടെ കയ്യിൽ പിടിച്ചു മാറ്റാൻ നോക്കി.

“”വേണീ.. ഞാനത് ചെയ്‌തു. നിന്റെ പൈസ കൊണ്ട് വാങ്ങിയ കത്തികൊണ്ടവനെ കൊല്ലണമെന്നായിരുന്നു. എങ്കിൽ അല്ലെ… നിന്റച്ഛൻ എന്റെ കൈ കൊണ്ട് മരിച്ചതിന് പ്രായശ്ചിത്തം ആവൂ… ആഹ്.. സാരമില്ല. ആ ചോരക്കറ നിങ്ങക്ക് വേണ്ട.. ഞാൻ പോകുവാ.. പോലീസ് എന്നെ തിരക്കി വരുന്നെന് മുന്നേ കീഴടങ്ങണം.”””

അയാൾ നടന്ന് നീങ്ങുന്ന കാലടി ശബ്ദം കേട്ടതും ശാലിനി അങ്കലാപ്പോടെ ജനാലയിലൂടെ പുറത്തേക്ക് നോക്കി

ആരെയാണയാൾ കൊന്നത് ? എന്തിനാണ് കൊന്നിട്ട് നമ്മളോട് പറയാൻ വന്നത് ? അശോകേട്ടൻ ..അശോകേട്ടനല്ലേ അപ്പൊ അയാളുടെ കെട്യോളെ കൊന്നത് ?

നൂറായിരം സംശയങ്ങൾ ഒന്നിച്ചണപൊട്ടിയപ്പോൾ ശാലിനി അറിയാതെ വാതിൽ തുറന്നു ,

“”പുകപ്പുരയിൽ ഒരു സഞ്ചിയുണ്ട് . അതിൽ കുറച്ചു പൈസയും . .എന്റെ സ്ഥലം വിറ്റ് കിട്ടിയ പൈസയാ. നീയിനി ജോലിക്ക് പോകണ്ട. മോളേയും നോക്കി വല്ല പശുവിനെയും വളർത്തി ഇവിടെ നിക്ക്”” മുറ്റത്തു നിന്ന് തൊടിയിലേക്ക് ഇറങ്ങുകയായിരുന്ന ജനാർദനൻ തിരിഞ്ഞു നിന്നു പറഞ്ഞിട്ട് വേഗത്തിൽ ഇരുട്ടിലേക്ക് മറഞ്ഞു.

“” അമ്മേ…അങ്കിളിന്റെ മോളെ ആ മാധവൻ സർ ഉപദ്രവിക്കാൻ നോക്കി. ഒച്ചപ്പാട് കേട്ടോണ്ട് വന്ന നമ്മടെ അച്ഛൻ അതിന് തടസം പിടിച്ചു. അന്നേരം വന്ന ജനാർദനൻ ചേട്ടനോർത്തത് നമ്മടെ അച്ഛനാന്ന്. അച്ഛനെ വെട്ടിയപ്പോ ആണ് തടയാൻ വന്ന അങ്കിളിന്റെ ഭാര്യ മരിച്ചെ. മരിക്കുന്നെന് മുന്നേ മാധവൻ സാറാ മോളെ കൊന്നേന്ന് പറഞ്ഞു പോലും. അതിന് പ്രതികാരം ചെയ്യാൻ വന്നതാ അങ്കിൾ”” വേണിയുടെ വാക്കുകൾ കേട്ടതും ശാലിനി വാതിൽപ്പടിയിൽ തളർന്നിരുന്നു പോയി.

“” ദേവകിയെടത്തി ഇല്ലെങ്കിൽ അങ്കിൾ ഇവിടെ വന്നിരിക്കും. ചിലപ്പോ ഞാൻ പുകപ്പുരയിൽ പോയിരിക്കും. അങ്കിളവിടാ കിടപ്പ്. അവിടെ ആണേൽ ഇവിടെ എന്ത് നടന്നാലും കേൾക്കാന്ന്.. ഓടി വരാന്ന്.. എന്നെ കുടയുണ്ടാക്കാനും ബാഗ് ഉണ്ടാക്കാനുമൊക്കെ പഠിപ്പിച്ചമ്മേ.. അങ്കിള് ജയിലിന്ന് പഠിച്ചത് ആണെന്ന്..”” പാവമാ അമ്മെ …അമ്മുക്കുട്ടീന്നാ എന്നെ വിളിക്കുന്നെ .അങ്കിളിന്റെ മോളെ അങ്ങനെയാ വിളിക്കുന്നേന്ന് ”

വേണീ പിന്നീട് പറഞ്ഞത് ഒന്നും ശാലിനി കേട്ടില്ല അവളുടെ മനസ്സിൽ വെളുക്കെ ചിരിച്ചു കൊണ്ട് തന്നെവീട്ടിലേക്ക് ക്ഷണിച്ച , നാട്ടിലെ മാന്യനായ മാധവൻ സാറിന്റെ മുഖമായിരുന്നു

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: സെബിൻ ബോസ്

Leave a Reply

Your email address will not be published. Required fields are marked *