സ്വന്തം ആഗ്രഹവും സ്വപ്നങ്ങളുമൊക്കെ മാറ്റി വയ്ക്കാനള്ള മനസു മാത്രം മതി എനിക്ക് സാറിനെ ഇഷ്ടപ്പെടാൻ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: P Sudhi

ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്റെ സ്വപ്നമായിരുന്നു.അതു കൊണ്ടാണ് എൻഫീൽഡ് ഷോറൂം ടൗണിൽ വന്നപ്പൊ മുതൽ അവിടെ കയറിയിറങ്ങുന്നത്. ഉടനെ വാങ്ങാൻ പറ്റിയില്ലെങ്കിലും ആ ഫോറൂമിൽ ചെന്നാൽ ബുള്ളറ്റിനെ ഒന്നു തൊട്ടു തലോടി നടക്കാമല്ലോ.

ജോലി കഴിഞ്ഞു വരുന്ന മിക്ക ദിവസങ്ങളിലും ബുള്ളറ്റ് ഷോറൂമിൽ ഒന്നു കയറും. അങ്ങനെ കയറിക്കയറി അവിടെ എല്ലാവർക്കും എന്നെ അറിയാം. ചുമ്മാ സ്ഥിരമായി വന്നു ബുള്ളറ്റിൽ തൊട്ടു തലോടിപ്പോകുന്ന എന്നെ അവിടെ എല്ലാവർക്കും ഒരു തരം പുച്ഛമായിരുന്നു.

ഹും…കയ്യിൽ കാശില്ലാതെ ബുള്ളറ്റും സ്വപ്നം കണ്ടു നടക്കുന്ന ഒരുത്തൻ.. ഇതായിരുന്നു അവരുടെ മനസ്സിൽ… ഒരാൾക്കൊഴിച്ച്…അവിടുത്തെ ഒരു സേൽസ് റപ്രസന്റേറ്റീവ് രേണു…

ഞാൻ ചെല്ലുമ്പോഴൊക്കെ ഒരു പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നതും വണ്ടിയെ കുറിച്ചൊക്കെ ഒരു മടിയുമില്ലാതെ പറഞ്ഞു തരുന്നതും (ഞാൻ വണ്ടി വാങ്ങാൻ വരുന്നതല്ല എന്നറിഞ്ഞിട്ടും) അവളായിരുന്നു.ഇപ്പൊ രേണു എന്റെ ഒരു ഫ്രണ്ടിനെപ്പോലെയാണ്.അങ്ങനെ ഒരു ദിവസം ഷോറൂമിൽ…

“അതേയ് ഞാൻ എപ്പോഴും ഇങ്ങനെ വന്നു പോകുന്നത് ഇത്തിരി ബുദ്ധിമുട്ടാകുന്നുണ്ടല്ലേ.. വേറൊന്നും കൊണ്ടല്ല ബുള്ളറ്റ് എന്റെ സ്വപ്നാ…. ഒരുപാടിഷ്ടാ… പക്ഷെ വാങ്ങാനുള്ള പൈസ ഇല്ലാത്തോണ്ടാ എന്നും വന്ന് തൊട്ടും തലോടീം പോയിരുന്നത് ”

“ഏയ്… കുഴപ്പമില്ല സാർ… എനിക്കറിയാം സാറിനു ബുള്ളറ്റ് വല്യ ഇഷ്ടാന്ന്… എല്ലാർക്കും അങ്ങനെ പെട്ടെന്ന് വാങ്ങാൻ പറ്റൂല്ലല്ലോ… സാറിന്റെ സ്വപ്നം നടക്കും…”

” ഉം….എന്തായാലും ഇന്നു ഞാൻ നാലായിരം രൂപ കൊണ്ടുവന്നിട്ടുണ്ട്… ബുക് ചെയ്യാൻ അതു മതിയാകുമോ?”

“അയ്യോ സാർ… ബുക് ചെയ്യാൻ മിനിമം അയ്യായിരം വേണം.. ”

” ആണോ … എന്നാ ഞാൻ അടുത്ത ആഴ്ച പൈസ തരപ്പെടുത്തിയിട്ട് വരാം ”

“വേണ്ട സാർ… എന്തായാലും ബുക് ചെയ്യാൻ വന്നിട്ട് ചെയ്യാതെ പോകണ്ട.. ആയിരം രൂപയ്ക്ക് ഞാൻ ഗ്യാരന്റി നിന്നോളാം…”

“യ്യോ… ഒരു പരിചയോല്ലാത്ത എനിക്ക് താൻ ഗ്യാരന്റി നിൽക്കുന്നോ?… അതു വേണ്ടടോ… ഞാൻ അടുത്ത അഴ്ച വരാം…”

“എയ് സാരമില്ല സാർ… സാറിന്റെ വല്യാഗ്രഹാല്ലേ ബുള്ളറ്റ്… അതു ഇനീം താമസിപ്പിക്കണ്ട… പൈസ അടുത്ത ആഴ്ച എനിക്ക് തിരിച്ചു തന്നോളൂ… പിന്നെ വർഷാവസായ കൊണ്ട് ഇന്നു ബുക്ക് ചെയ്യുന്നതാ ലാഭം. അടുത്ത ആഴ്ച ആയാൽ വിലയും കൂടും.”

“താങ്ക്യൂ… ഒരുപാട് നന്ദി… വണ്ടി കിട്ടാൻ എത്ര നാൾ എടുക്കും?”

“ഒരു മാസം… ”

” ഞാൻ ഒരു ചിട്ടി കൂടീട്ടുണ്ട്. അത് അടുത്തു തന്നെ വട്ടമെത്തും… അമ്പതിനായിരം ഉണ്ടാകും… പിന്നെ കയ്യിൽ കുറച്ചുണ്ട്.ബാക്കി ഫൈനാൻസ് കിട്ടുമല്ലോ? തവണകളായി അടച്ചാ മതിയല്ലോ..”

“മതി,ഫൈനാൻസ് കിട്ടും.. അത് ഇവിടെ നിന്നു ശെരിയാക്കിത്തരാം. പിന്നെ ബുക്ക് ചെയ്തത് ക്യാൻസൽ ചെയ്താലും ബുക്ക് ചെയ്ത പണം തിരിച്ചു കിട്ടും. ”

അങ്ങനെ ബുക് ചെയ്ത് റെസീപ്റ്റ് അവൾ തന്നു. അങ്ങനെ ഒരുമാസം കഴിഞ്ഞ് ചിട്ടി പിടിച്ച അൻപതിനായിരം രൂപയും കയ്യിലുള്ള കുറച്ചു പണവുമായി ഞാൻ ഷോറൂറുമിൽ എത്തി. എന്താണെന്നറിയില്ല രേണുവിന്റെ മുഖത്ത് പതിവ് ചിരിയൊന്നും ഉണ്ടായിരുന്നില്ല.

“ഇതാ തനിക്ക് തരാനുള്ള ആയിരം രൂപ…”

അവൾ പൈസ വാങ്ങിയെങ്കിലും മുഖം മ്ലാനമായിരുന്നു.

“എന്താ തന്റെ മുഖം വല്ലാതിരിക്കുന്നത്?”

“ഏയ് ഒന്നുമില്ല.. ” “എയ് തന്റെ മുഖം കണ്ടാൽ അറിയാo … എന്നോടു പറയാവുന്നതാണേൽ പറഞ്ഞാ മതി…”

“സാർ എനിക്കൊരു വിവാഹാലോചന വന്നിരുന്നു… അത് അച്ഛൻ എകദേശം ഉറപ്പിച്ചു. എന്നാൽ അവർ പറഞ്ഞ സ്ത്രീധനം കൊടുക്കാനുള്ള ഓട്ടത്തിലാ അച്ഛൻ .ഇനീം കുറച്ചു പണത്തിന്റെ കുറവുണ്ട് .. ഈ വിവാഹം വേണ്ടാന്നു പറഞ്ഞിട്ടും അച്ഛൻ കേൾക്കുന്നില്ല.. ഇപ്പൊ നടന്നില്ലേൽ പിന്നെ മുപ്പതു വയസ് കഴിഞ്ഞേ കല്യാണം നടക്കുന്നാ ജാതകത്തിൽ ഉള്ളതെന്നാ അച്ഛൻ പറയുന്നത്. പ്രായമായ അച്ഛന്റെ പണത്തിനായിട്ടുള്ള നെട്ടോട്ടം കണ്ടിട്ടു സഹിക്കണില്ല.. അതു പോട്ടെ സാർ ഇന്നു വണ്ടി എടുക്കാനായി വന്നതാ അല്ലേ. ”

“അല്ല ഞാൻ ക്യാൻസൽ ചെയ്യാൻ വന്നതാ…”

“അതെന്താ സാർ ചിട്ടി കിട്ടിയല്ലേ?”

” കിട്ടി.. പക്ഷെ അതുകൊണ്ട് വേറൊരു ആവശ്യമുണ്ട്… ”

അങ്ങനെ ക്യാൻസൽ ചെയ്ത് ഇറങ്ങാൻ നേരം. രൂപയുമായി രേണുവിന്റെ അടുത്തു ചെന്നു.

” രേണൂ ഇത് എഴുപതിനായിരം രൂപയുണ്ട്.ഞാൻ ചിട്ടി പിടിച്ച പണമാണ്. ബുള്ളറ്റ് എടുക്കാൻ തന്നെയാ ഈ പണം കൊണ്ടുവന്നത്. പക്ഷെ അതുകൊണ്ട് ഒരു പെണ്കുട്ടിക്ക് ഒരു ജീവിതം കിട്ടുമെങ്കിൽ അതാ വലിയ കാര്യം,താൻ ഈ പണം അച്ഛനെ എൽപിക്ക്… ബാക്കി ഉണ്ടാക്കിയാൽ മതിയല്ലോ തന്റെ അച്ഛന്.. വേണ്ടാന്നു പറയരുത്. അച്ഛന് പൈസ തരപ്പെടുമ്പോ തിരിച്ച് തന്നോട്ടെ. വണ്ടി അപ്പൊ വാങ്ങാം…”

ഇതു കേട്ടതും കുറെ നേരത്തേക്ക് എന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി നിന്നു എന്നിട്ടു പറഞ്ഞു.

“സാറു കല്യാണം കഴിച്ചതാണോ?”

“അല്ല എന്തേ?”

” ഇഷ്ടക്കുറവൊന്നുല്ലേൽ സാറിന് എന്നെ വിവാഹം കഴിച്ചൂടെ?”

” എന്ത്?” “സാറിന് എന്നെ കെട്ടിക്കൂടേന്ന്…”

“താനെന്നെപ്പറ്റി എന്തറിഞ്ഞിട്ടാടോ… വല്യ ജോലീം പഠിപ്പുമൊന്നുമില്ലടോ എനിക്ക്…”

” വല്യ പരിചയോന്നുമില്ലാത്ത എനിക്കൊരു ജീവിതം കിട്ടാൻ വേണ്ടി സ്വന്തം ആഗ്രഹവും സ്വപ്നങ്ങളുമൊക്കെ മാറ്റി വയ്ക്കാനള്ള മനസു മാത്രം മതി എനിക്ക് സാറിനെ ഇഷ്ടപ്പെടാൻ…”

അങ്ങനെ അവളെയങ്ങു കെട്ടി.. സ്ത്രീധനമായി പട്ടാളക്കാരനായ അവളുടെ അച്ഛന്റെ പഴയ എൻഫീൽഡ് ബുള്ളറ്റും… ലൈക്ക് ചെയ്ത് 2 വരി അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: P Sudhi

Leave a Reply

Your email address will not be published. Required fields are marked *