മാനസം, തുടർക്കഥ ഭാഗം 17 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം

രചന: അർച്ചന

അവൻ പോയിട്ട് എന്താ ഇത്രയും വൈകുന്നത്……ആന്റണി..വിറളി പിടിച്ച പോലെ ആ ബംഗ്ലാവിന്റെ മുറ്റത്തു തന്നെ അങ്ങോട്ടും ഇങ്ങോട്ടും ആയി നടക്കാൻ തുടങ്ങി….

അച്ഛൻ ഇങ്ങനെ ടെൻഷൻ ആവാതെ…..അവൻ ഇങ്ങു വരും… കളീറ്റസ് ഏറ്റ കാര്യം ഇന്ന് വരെ നടത്താതെ ഇരുന്നിട്ടുണ്ടോ…അലൻ കൂൾ ആയി പറഞ്ഞു….

അതല്ലേടാ മോനെ….അവനൊരു ടൈം ടാർഗറ്റ് ഉണ്ട്…അതിനുള്ളിൽ ആരെ കൊന്നിട്ടായാലും അവൻ അത് നടത്തും…ഇതിപ്പോ…അവൻ പറഞ്ഞ സമയത്തേക്കാൾ കൂടുതൽ ആയി….ആന്റണി വാച്ചിൽ നോക്കി പറഞ്ഞു…

ഓഹ്…പപ്പ ….. ഈ സമയം നമ്മടെ കയ്യിൽ അല്ല… ഒരു അണുവിട പിഴച്ചാൽ എല്ലാം തീരും….അയാൾ സമയം ആകുമ്പോൾ ഇങ്ങു വരും….പപ്പ പേടിയ്ക്കാതെ..എന്നും പറഞ്ഞു ഒരു പഫും എടുത്തു അലൻ അകത്തേയ്ക്ക് പോയി…

അലൻ സമദാനിപ്പിയ്ക്കാൻ പറഞ്ഞു എങ്കിലും ആന്റണിയ്ക്ക് മനസ് വല്ലാതെ ആയിരുന്നു…

ആരുടെ കയ്യിലെങ്കിലും കുടുങ്ങിയിട്ടുണ്ട് എങ്കിൽ…ചെയ്തത് എല്ലാം വെള്ളത്തിൽ ആവും.. എന്നും ചിന്തിച്ചു…ആന്റണി അവിടെ കിടന്ന ചാരു കസേരയിൽ ഇരുന്നു….

******

ആർക്ക് വേണ്ടി…അതു മാത്രം ഞങ്ങൾക്ക് അറിഞ്ഞാൽ മതി…..നിന്റെ പേരോ…ഊരോ ഒന്നും ഞങ്ങൾക്ക് അറിയണ്ട…..യമൻ കയ്യിൽ ഇരുന്ന കടലാസ് കാട്ടി അവന്റെ മുന്നിൽ കസേര ഇട്ടിരുന്നു കൊണ്ട് ചോദിച്ചതും….

ഒരു പുച്ഛ ചിരി ആയിരുന്നു…ഉത്തരം….

ചിരിയ്ക്കുന്നോടാ നായേ… എന്നും പറഞ്ഞു…അരവിന്ത് അവന്റെ മുഗം അടച്ചു ഒന്നു കൊടുത്തു….

അവൻ വായിൽ കിടന്ന ചോര നിലത്തേയ്ക്ക് തുപ്പി…..

ഹും…നിങ്ങളൊക്കെ എങ്ങനെ ഒക്കെ ചോദിച്ചാലും…ഞാൻ അത് ആരാണെന്നു പറയില്ല…. ഞാൻ ഇന്നും ഇന്നാലെയും അല്ല പോലീസിനെ കാണാൻ തുടങ്ങിയത്…(ക്ളീറ്റ‌സ്

ഇവനെയൊക്കെ തള്ളിയിട്ടൊന്നും ഒരു കാര്യവും ഇല്ലെന്ന എനിയ്ക്ക് തോന്നുന്നത്…സർ… ഇങ്ങനെയുള്ള ചിലവന്മാർ ചാവേറുകളെ പോലെയാ….യജമാനന് വേണ്ടി ചാവും…. ജീവ ദേഷ്യത്തിൽ പറഞ്ഞു…

ആയിരിയ്ക്കും…..എന്നാലും ഇവരും മനുഷ്യര് അല്ലെ….അപ്പൊ മനുഷ്യ സഹജം ആയ വേദനയും ഇവരിൽ കാണും…..നമുക്ക് നോക്കാം എവിടെ വരെ പോകും എന്ന്… യമൻ…പുഞ്ചിരിയോടെ പറഞ്ഞു…പുറത്തേയ്ക്ക് പോയി കട്ടിങ് പ്ലയർ എടുത്തു കൊണ്ട് വന്നു…കലിപ്പിൽ നിൽക്കുന്ന അരവിന്ദിന്റെ കയ്യിൽ കൊടുത്തു…. നിന്റെ….പെണ്ണ് എവിടെ എന്നു ചോദിയ്ക്കേണ്ട രീതിയിൽ നിനക്ക് ചോദിയ്ക്കാം… പോലീസ് മുറയിൽ ചോദിച്ചിട്ട് രക്ഷ ഇല്ല….ഇനി നിങ്ങടെ രീതിയിൽ ആയിക്കോട്ടെ…. നി ഇത് ഇവന്റെ ദേഹത്ത് എവിടെ പ്രയോഗിച്ചാലും ഞങ്ങൾക്ക്. കുഴപ്പം ഇല്ല…പക്ഷെ…ഉയിരു പോവാതെ സത്യം വരണം….എന്നും പറഞ്ഞു….മറ്റു പോലീസ് കാരെ പുറത്തേയ്ക്ക് വരാൻ കണ്ണു കാണിച്ചു…അവനെയും അരവിന്തിനെയും ഉള്ളിലാക്കി…അവർ പുറത്തേയ്ക്ക് ഇറങ്ങി…..

സർ അവൻ ഇനിയും സത്യം പറഞ്ഞില്ലെങ്കി….(നാരായണൻ

പറയും…അതിനുള്ളത് ആ കിടക്കുന്നവന്റെ കൂടെ നിൽക്കുന്നവന് അറിയാം….ആള് അത്ര മോശം ഒന്നും അല്ല…. നമുക്ക് നോക്കാം….എന്നും പറഞ്ഞു യമൻ കസേരയിലേക്ക് ചാരി കണ്ണുകൾ അടച്ചതും… അവിടം മുഴുവൻ നടുക്കുമാറ് അവന്റെ ഒച്ച അവിടെ മുഴങ്ങി…..

അതുകേട്ടതും യമന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു….

ഞാൻ…. പറയാം………. ആന്റണി…ആന്റണി സർ ആണ് അവളെ കൊണ്ടു പോയത്…..കുഞ്ഞിനെ കൊണ്ടുചെല്ലാൻ പറഞ്ഞതും….അയാൾ ആണ്..എന്നും പറഞ്ഞു കളീറ്റസ് എല്ലാം….അലറി കരഞ്ഞു പറഞ്ഞു…

ഇതു കേട്ടതും….അരവിന്ത് പുറത്തേയ്ക്കവന്നു….പ്ലയറിലും കയ്യിലും ആയി ചോര തുള്ളികളും ഉണ്ടായിരുന്നു…

അതു കൊണ്ടു വന്നു അരവിന്ത് മേശ മേൽ വെച്ചു….

യമൻ അകത്തേയ്ക്ക് നോക്കുമ്പോൾ…അവൻ നിലത്ത് കമിഴ്ന്നു കിടന്നു പുളയുന്നുണ്ട്….

യമൻ ജീവയോടും മറ്റു ചില പോലീസ് കാരോടും റെഡി ആവാൻ പറഞ്ഞു….

ചിലരെ അവിടെ കാവലിലും……നിർത്തി….

അവൻ പറഞ്ഞ…സ്ഥലം കൃത്യമായി…മനസിലാക്കി….അതിനു ശേഷം എല്ലാവരും കൂടി…അവിടേയ്ക്ക് യാത്രയായി…..

യമൻ ആണ് വണ്ടി ഓടിച്ചിട്ടുന്നത്….അരവിന്ത് മുൻപിലും ബാക്കി ഉള്ളവർ..പിറകിലും ആയി..ഇരുന്നു…..

ബംഗ്ലാവിന്…കുറച്ചു മുൻപ് വണ്ടി…നിർത്തി….

നമുക്ക് ഇവിടെ ഇറങ്ങാം…. അവിടെ എത്ര പേർ കാണും എന്നു അറിയില്ല…. സ്വത്തിനു വേണ്ടി…ഇത്രയും ചെയ്തുകൂട്ടിയവൻ മാർക്ക്…രക്ഷ പെടാൻ മറ്റെന്തും അവര് ചെയ്യും…

മാനസയ്ക്ക് വല്ലതും പറ്റിയാൽ ഒറ്റ ഒരെണ്ണം പിന്നെ ജീവനോടെ കാണില്ല….യമൻ പറയുന്നത് കേട്ടതും അരവിന്ത് കലിപ്പിൽ പറഞ്ഞു….

എല്ലാരും….പല വഴിയ്ക്ക് പിരിഞ്ഞു…… എന്നിട്ട് ഒരുമിച്ചു കോണ്ടക്ക്റ്റിൽ ഇരുന്നു….

ഓരോരുത്തരായി…ഓരോ…ഭാഗത്തു നിന്നും അകത്തേയ്ക്ക്. കയറി…..

പല ഭാഗത്തായി… നിന്ന ഗുണ്ടകളെ എല്ലാം ഓരോരോ പോലീസ് കാരായി നേരിട്ടു…

യമനും…. അരവിന്തും അവരിൽ ചിലരെ പഞ്ഞിയ്കിട്ടു…..ഉണ്ടായിരുന്ന കലിപ്പ് കുറച്ചു അതിൽ തീർത്തു….

കാലിൽ എന്തോ അരിയ്ക്കുന്ന പോലെ തോന്നിയാണ്….മാനസ മുഗം ഉയർത്തിയത്…

ഇരുട്ടിൽ ഏതോ…രൂപം കണ്ടതും…മാനസ പേടിച്ചു….അവന്റെ മർമത്തു ഇട്ടൊരു ചവിട്ടു…..

അയ്യോ…എന്നൊരു വിളി….. ടി കാല മാടത്തി…. ഇതു ഞാനാടി….. കോപ്പേ….എന്നും പറഞ്ഞു…യമൻ വയറും പൊത്തി നിലത്തു ഇരുന്നു…..

അവന്റെ വിളി കേട്ട്….മാനസയെ നോക്കി വന്ന അരവിന്തും അവിടെ എത്തി…തപ്പി പിടിച്ചു ലൈറ്റ് ഇട്ടു…..

നോക്കുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങി ഇരിയ്ക്കുന്ന മാനസയും…നിലത്തു അടിവയറിൽ തടവി ഇരിയ്ക്കുന്ന യമനും….

ആഹാ…വന്നോ…. നിനക്ക്കിട്ടേണ്ട ചവിട്ടു ആയിരുന്നു…. ഇത്രയും ബില്ഡപ്പിൽ വന്നിട്ടു…നാറി ചെയ്തത് നോക്കണേ….. യമൻ കലിപ്പായി….

മാനസയെ കണ്ടതും അവൻ യമനെ നോക്കാതെ അവളെ ചെന്നു ചേർത്തു കെട്ടി പിടിച്ചു…തന്നോട്…ചേർത്തു…. അവളുടെ കണ്ണിലും കവിളിലും…അമർത്തി ചുംബിച്ചു….അവന്റെ സങ്കടവും ദേഷ്യവും എല്ലാം….അവൻ അവളുടെ ചുണ്ടുകളിൽ ചുംബനമായി…വർഷിച്ചു…

മാനസയും ഇനിയും വിട്ടു പോവില്ല എന്ന രീതിയിൽ അവനെ ചേർത്തു പിടിച്ചു…. അവസാനം ഇരുവരും നെറ്റിയിൽ നെറ്റി മുട്ടിച്ചു….ചേർന്നിരുന്നു…

ഹ്..ഹ്……ഇവിടെ നിന്റെ ഭാര്യ….എന്റെ കല്യാണം കഴിയ്ക്കാൻ സമ്മതിയ്ക്കാതെ ചെയ്തിട്ടു…നിങ്ങള് രണ്ടും കൂടി അവിടെ ഒരു കുടുംബം ഉണ്ടാക്കുന്നോ… റൊമാൻസ് ഒക്കെ പിന്നെ……ഇപ്പൊ ആക്ഷനാ

ഇതു കേട്ടതും….അരവിങ് മാനസായിൽ നിന്നും വിട്ടു മാറി…. അവൻ അവന്റെ കൈ കൊണ്ട് അവളുടെ മുഗത്തു തഴുകിയതും…

സ്സ്……….

എന്താ എന്തു പറ്റി……അരവിന്ത്…ആവലതിയോടെ ചോദിച്ചു…യമനും അവൾ എരിവ്. വലിയ്ക്കുന്നത് കണ്ടു ചെന്നു നോക്കുമ്പോൾ നെറ്റി മുറിഞ്ഞിട്ടുണ്ട്…മുഖത്തും ദേഹത്തും ചില പാടുകളും…..

ഇത്..ഇതൊക്കെ എന്താടി…..(അരവിന്ത്..

ഞാൻ…അവര്…. നമ്മുടെ കുഞ്ഞിനെ കൊല്ലും എന്നൊക്കെ പറഞ്ഞപ്പോ…..

അരവിന്ത് എന്റെ അപ്പയെയും അമ്മയെയും ഗ്രാൻഡ്പയേയും ഒക്കെ…അവര്….എന്നും പറഞ്ഞു…മാനസ അരവിന്ദിനെ ചേർത്തു പിടിച്ചു അവര് പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു…

എന്തയാലും…ഒരെണ്ണത്തിൽ നിർത്തിയത് കുറഞ്ഞു പോയി….വല്ല പലകയും എടുത്തിട്ടു വീക്കഞ്ഞത് എന്താ….(യമൻ

ആ..പന്ന@##%^$^ …അവന്മാരെ ഒക്കെ….. നി…എണീയ്ക്ക് നമുക്ക് ആദ്യം പുറത്തു പോകാം….എന്നിട്ടു അവർക്കുള്ളത് കൊടുക്കാം..എന്നും പറഞ്ഞു അരവിന്ത് അവളെ പിടിച്ചു എണീപ്പിച്ചു…

യമൻ…. ആരേലും വരുന്നുണ്ടോ എന്നു നോക്കി മുൻപിൽ നടന്നു….

ഹാളിൽ എത്തിയതും….. മൂന്ന് നാല് പേർ….റിവോൾവറും കൊണ്ട് വളഞ്ഞതും ഒത്തായിരുന്നു….

ഹ…ഹ…ഹ…..മക്കൾക്ക് അവളെയും കൊണ്ട് അങ്ങനെ അങ് പോകാം എന്ന് കരുതിയോ…. ഞാൻ ഇവളുടെ കൊച്ചിനെ പോക്കാൻ പറഞ്ഞു വിട്ടവൻ വരാതെ ഇരുന്നപ്പോഴേ ഇങ്ങനെ ഒരു entry പ്രതീക്ഷിച്ചതാ….

നിന്റെ കൂടെ വേറെ ചിലവൻ മാരും ഉണ്ടെന്നു അറിയാം…. govt റേഷനും തിന്നു വളരുന്നവൻ മാർ അല്ലെ…..അവരെ ഒക്കെ…തീർക്കാൻ എന്റെ പിള്ളേര് ദാരളമാ…. പിന്നെ നിനക്കൊക്കെ ഇവളെയും കൊണ്ട് പോയെ തീരൂ എങ്കിൽ..ഞാൻ പറയുന്ന സ്ഥലത്തൊക്കെ ഒപ്പിട്ടു തരാൻ പറയണം……ആന്റണി…നെഞ്ചിൽ കയ്യും കെട്ടി നിന്ന് പറഞ്ഞു…

ഇവളുടെ അപ്പന്റെ സ്വത്തൊന്നും കട്ടു മുടിയ്ക്കാൻ അല്ല…. അലക്‌സ് അങ്കിൾ ഇതൊക്കെ ചെയ്തത്…. അങ്ങനെ അവള് അത് നിനക്കൊക്കെ തരും എന്നും കരുതണ്ട…. യമൻ കയ്യിൽ ഇരുന്ന റിവോൾവർ ആന്റണിയ്ക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു….

അതങ്ങു കളഞ്ഞേക്……ചുറ്റും നിൽക്കുന്നത്…നിങ്ങടെ കയ്യിൽ ഇരിയ്ക്കുന്ന പീറ കളിത്തോക്കും കൊണ്ട് നിൽക്കുന്നവർ അല്ല… ഒന്നു വലിച്ചാൽ മതി… എന്നും പറഞ്ഞു..അലനും മുന്നോട്ടു വന്നു…. അവനെ കണ്ടതും….അരവിന്ദിന്റെ നാടിഞരമ്പുകൾ എല്ലാം വലിഞ്ഞു മുറുകി….യമനും ദേഷ്യം വരുന്നുണ്ടയിരുന്നു…..

ഇതു കണ്ടതും…. ഹേയ് കൂൾ……ഇവള് എല്ലാം പറഞ്ഞു കാണും എന്നു നിങ്ങടെ മുഗം കാണുമ്പോൾ എനിയ്ക്ക് മനസിലാവുന്നുണ്ട്… എന്തു ചെയാം……ഞാൻ ഇങ്ങനെ ആയിപ്പോയി…. അവള്.. എന്റെ മുഖത്ത് കൈ നീട്ടി അടിച്ചു…..അതിനുള്ള ചെറിയ ഒരു പണി കൂടി അവൾക്ക്. കൊടുക്കണം അതുകഴിഞ്ഞു നിങ്ങൾക്ക് അവളെ കൊണ്ടു പോകാം അവൻ അവളെ ഉഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞതും…അരവിന്ത് അവളെ മറച്ചു കയറി നിന്നു….

അഹ്…ആ പറഞ്ഞതും ശെരിയ…ആ കണക്ക് ബാക്കി ഉണ്ട്… അപ്പോ എങ്ങനെയാ കാര്യങ്ങൾ…..ആന്റണി പറഞ്ഞതും…യമന്റെ കണ്ണുകൾ ആ ഹാളിനു ചുറ്റും ആയിരുന്നു…

പിറകിലേക്ക് തിരിഞ്ഞു…രണ്ടുപേരെയും ഒന്നു കണ്ണു കാട്ടി…. യമൻ… ഒരു ദീർഘ നിശ്വാസത്തോടെ…അവന്റെ കയ്യിൽ ഇരുന്ന gun താഴേയ്ക്ക് ഇട്ടു…

ഇതു കണ്ടതും …ആന്റണി വിജയ ചിരിയോടെ അവരുടെ അടുത്തേയ്ക്ക് വന്നുകൊണ്ട് ചോദിച്ചു… അപ്പൊ അനുസരിയ്ക്കാൻ അറിയാം…എന്നു പറഞ്ഞതും….

യമൻ ഫയർ എന്നു അലറിയതും അവര് മൂന്നു പേരും നിലത്തേയ്ക്ക് ഇരുന്നതും ഒത്തായിരുന്നു…..

കണ്ണടച്ചു തുറക്കുന്നതിന് അകം അവിടെ ആകെ വെടി ശബ്ദം മുഴങ്ങി…..

എല്ലാം ഒരു വിധം അടങ്ങി എന്നു തോന്നിയതും…എല്ലാരും പുറത്തേയ്ക്ക് വന്നു….. യമനും അരവിന്തും മാനസയും പയ്യെ അവിടെ നിന്നും എണീറ്റു…

പുകയും പൊടിയും ഒരു വിധം അടങ്ങിയതും കണ്ടു….നിലത്തു ജീവൻ അറ്റു കിടക്കുന്ന പ്രതികളെയും പാതി ജീവനിൽ കിടക്കുന്ന…. ആന്റണിയെയും….

ആഹാ…ഉയിരുണ്ടോ….. താൻ നേരത്തെ എന്താ പറഞ്ഞത്….റേഷൻ കഴിച്ചു കിടക്കുന്നവർ എന്നോ…. എന്നാ..താൻ ചുറ്റിലും നോക്കേടോ… താൻ നാലു നേരം…കിലോ കണക്കിന് ഇറച്ചി കൊടുത്തു വളർത്തിയവരുടെ ഗതി…. പിന്നെ തന്റെ മോന്റെ അവസ്ഥയും മോശം അല്ല… മരിച്ചു കിടക്കുന്ന അലനെ ചൂണ്ടി യമൻ പറഞ്ഞു….

അതുകണ്ടതും അയാളുടെ കണ്ണിൽ നിന്നും മരണ സമയത്തും കണ്ണുനീർ ഒഴുകി ഇറങ്ങി….

ഡോ…ഇതൊക്കെ ജീവിതമാ….. അല്ലാതെ സിനിമയിൽ കാണുന്ന പോലെ ഗുണ്ടകുകള് നിരന്നു നിൽക്കുമ്പോൾ ചാടി വീണ് fight ചെയ്യാനൊന്നും പറ്റില്ല….

ദേ… എന്റെ പെണ്ണിനെയും ഇവന്റെ പെങ്ങളെയും…..ഇങ്ങനെ ദ്രോഹിച്ചതിനു… ഇങ്ങനെ ഒരു മരണം ആയിരുന്നില്ല ഞാൻ നിനക്ക് ഓങ്ങി വെച്ചത്…പക്ഷെ ഇങ്ങനെ തീരാൻ ആവും വിധി….പിന്നെ…വെടിയുണ്ട കേറിയ രീതി വെച്ചു ആണെങ്കിൽ മോൻ..കിടന്ന കിടപ്പവും അല്ലെങ്കിൽ തീരും……അരവിന്ത് അയാളുടെ അടുത്തു മുട്ടു കുത്തി ഇരുന്നു കൊണ്ട് പറഞ്ഞു…..

വാ.. പോകാം…എന്നും പറഞ്ഞു…യമൻ അവരെ പുറത്തിറക്കി.. ബാക്കി ഉള്ളവരോട് എന്തൊക്കെയോ നിർദേശങ്ങൾ കൊടുത്തു……

കുറച്ചു കഴിഞ്ഞതും…..വേറൊരു വണ്ടി.. അവിടേയ്ക്ക് വന്നു……

നിയും ഇവളും കൂടി…..ഇതിൽ വിട്ടോ….ഇപ്പൊ തന്നെ നേരം വെളുകാറായി…. എന്നും പറഞ്ഞു….യമൻ അവരെ വണ്ടിയിൽ കയറാൻ പറഞ്ഞു വിട്ടു…..

പെട്ടന്ന് എന്തോ ഓർത്ത പോലെ….അരവിന്ത് അവനെ ചേർത്തു പിടിച്ചു….

താങ്ക്സ്…….

അതൊക്കെ അവിടെ നിൽക്കട്ടെ…..അളിയൻ പെണ്ണുംപിള്ളയെയും കൂട്ടി ചെല്ലാൻ നോക്ക്…. ഇപ്പൊ പറഞ്ഞതിനുള്ള മറുപടി…ഞാൻ പിന്നെ പറയാം….യമൻ..അവന്റെ തോളിൽ തട്ടി പറഞ്ഞതും…

ആ ഉത്തരം എനിയ്ക്ക് അറിയാം മോനെ…. രവിയെ സഹിയ്ക്കാൻ മോന് പറ്റും എങ്കിൽ…അങ്ങോട്ട് വന്നു കൊണ്ടു പൊയ്ക്കോ…..എന്നും പറഞ്ഞു…ചിരിച്ചു….അരവിന്ത് വണ്ടിയിൽ കയറി…. മാനസ അവനെ ചെന്നു കെട്ടി പിടിച്ചു…അവളുടെ പിടിയിൽ നിന്നും അറിയുന്നുണ്ടയിരുന്നു അവളുടെ സ്നേഹം…അവനും അവളെ തിരികെ hug ചെയ്തു….

കുറച്ചു കഴിഞ്ഞതും അവരുടെ വണ്ടി…. ആ ബംഗ്ലാവിന്റെ മതിൽ കെട്ട് വിട്ടു പുറത്തേയ്ക്ക് പോയി….

യമൻ…. അവര് കണ്ണിൽ നിന്നും മറഞ്ഞതും…പോലീസിന്റെ ഗൗരവത്തിൽ അകത്തേയ്ക്ക് കയറി…..

സർ…ഇയാൾ….(ജീവ ആന്റണിയെ ചൂണ്ടി പറഞ്ഞതും….

ചത്തില്ല അല്ലെ……(യമൻ

no……

ഉം…. ബാക്കി എല്ലാം തീർന്നില്ലേ….. ഫിലിപ്…..

yes… സർ……(ഫിലിപ്

അപ്പൊ കേസ് ക്ലോസ്…. പ്രമുഖ വ്യവസായിയെ തട്ടിക്കൊണ്ടു പോയ പ്രേശ്നത്തിൽ……മരണം….. മകൻ.. കൊല്ലപ്പെട്ടു….അച്ഛൻ… ജീവച്ചവവും…യമൻ പറഞ്ഞതും…ബാക്കി യുള്ളവരും അതു ശെരി വെച്ചു…..

******

അരവിന്ത്‌ മാനസയെയും കൂട്ടി നേരെ ഹോസ്പിറ്റലിലേക്ക്. ആണ് ആദ്യം പോയത്…. മുറിവിൽ മരുന്നു വെച്ചു കെട്ടി….വേറെ കുഴപ്പം ഒന്നും ഇല്ലെന്നു കണ്ടതും നേരെ വീട്ടിലേയ്ക്ക് വിട്ടു…പോണ വഴി രവിയ്ക്ക് നേരെ ഉണ്ടായ ആക്രമണവും അവൻ പറഞ്ഞു…ഇതെല്ലാം കേട്ടതും…മാനസ അവന്റെ കയ്യിൽ മുറുകെ പിടിച്ചു അവന്റെ തോളിലേയ്ക്ക് ചാഞ്ഞു…

വീട്ടിലെത്തി…എല്ലാരേയും കണ്ടതും മാനസയ്ക്ക് ശ്വാസം നേരെ വീണു…ബാക്കിയുള്ളവർക്കും അതായിരുന്നു അവസ്ഥ….

കുഞ്ഞന് അമമയെ കണ്ടതും അവളുടെ. മേലേക്ക് ചാടി….കുഞ്ഞി കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്…മാനസ അവനെ കണ്ട സന്തോഷത്തിൽ അവനെ ഉമ്മ കൊണ്ടു പൊതിഞ്ഞു…..

നി..നിനക്ക്..കുഴപ്പം ഒന്നും ഇല്ലല്ലോ…..അല്ലെ..രവിയെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചതും…

ഏയ്‌….ഇല്ല ചേച്ചി….

വെളിയിൽ തന്നെ നിൽക്കാതെ….അകത്തേയ്ക്ക്. കയറു…മോളെ…(അനന്തൻ..

അവര് ഒരുപാട് ഉപദ്രവിച്ചോ…മോളെ….അംബിക മടിയിൽ കിടക്കുന്ന അവളുടെ തലയിൽ തലോടി ചോദിച്ചതും…

ഉഹും…എന്നും പറഞ്ഞു….തലയാട്ടി….

എന്തയാലും… എല്ലാ പ്രശ്നവും ഒഴിഞ്ഞു മോള് ഇങ്ങു വന്നല്ലോ….

വാ….എനിയ്ക്ക് ആദ്യം ഈ വേഷം എല്ലാം മാറി വല്ലതും കഴിയ്ക്കാൻ നോക്ക്….എന്നും പറഞ്ഞു..അമ്ബിക അവളെയും കൂട്ടി… മുറിയിലേയ്ക്ക് വിട്ടു….പിറകെ രവിയും കുഞ്ഞനും…

അരവിന്ത് അനന്തനോട് കാര്യങ്ങൾ എല്ലാം വിശദം ആയി…പറയുന്ന തിരക്കിലും…

ഇങ്ങനെയും ചില ജന്മങ്ങൾ ഉണ്ടല്ലോ…. യമൻ ഉള്ളത് ഭാഗ്യം…അല്ലെരുന്നെങ്കിൽ..അനന്തൻ ഒന്നു നെടുവീർപ്പിട്ടു….

മാനസ….ഫ്രഷ് ആയി…കുഞ്ഞനെയും ഉറക്കി…താഴേയ്ക്ക് വന്നു…. അന്ന് എല്ലവരും മനസ്സറിഞ്ഞു ആഹാരം കഴിച്ചു… കഴിഞ്ഞ കാര്യങ്ങളെ കുറിച്ചു ചിന്തിയ്ക്കാനെ ആരും പോയില്ല…….

അരവിന്ത്…മുറിയിലേയ്ക്ക്…വരുമ്പോൾ….മാനസ ബാൽക്കണിയിൽ ചെന്നു നിൽപ്പുണ്ടായിരുന്നു…..നല്ല തണുത്ത കാറ്റ്…അവരെ തഴുകി പോകുന്നുണ്ടായിരുന്നു….

അവൻ അവളെ പിറകിൽ നിന്നും പൊതിഞ്ഞു..പിടിച്ചു….

ആകെ ഒരു സമദാനം….എല്ലാം കലങ്ങി..തേളിഞ്ഞില്ലേ..മാനസ അവന്റെ നെഞ്ചോട് ചേർന്നു നിന്നു കൊണ്ട് പറഞ്ഞതും….

എല്ലാം…കലങ്ങി തെളിഞ്ഞില്ല. ….മോളെ…ഇനിയും കുറച്ചു ഉണ്ട്…..(അരവിന്ത്

അതെന്താ…..മാനസ സംശയത്തോടെ അവനിൽ നിന്നും മാറി നിന്നു ചോദിച്ചു….

അതൊക്കെ ഉണ്ട്..കുറച്ചു കഴിയട്ടെ…പറയാം.ആദ്യം മോള് പോയി കിടന്നു ഉറങ്ങാൻ നോക്ക്….അരവിന്ത് പറഞ്ഞതും…അവൾ സംശയത്തോടെ അവനെ ഒന്നു നോക്കി..കിടക്കാനയി…പോയി….അരവിന്ത് ബാൽക്കണി അടച്ചു ബെഡിൽ വന്നു കിടന്നു…

മാനസ ലൈറ്റും അണച്ചു ബെഡിലേയ്ക്ക്കിടന്നതും അവൻ അവളെ ചുറ്റി പിടിച്ചു അവന്റെ നെഞ്ചിലായി എടുത്തു കിടത്തി…

ഇനി ഉറങ്ങിയ്ക്കോ….അരവിന്ത് പറഞ്ഞതും… ചിരിയോടെ അവൾ അവനെ ചുറ്റി പിടിച്ചു കണ്ണടച്ചു കിടന്നു…അവൻ അവളുടെ ശിരസിൽ തലോടിയും…….

ദിവസങ്ങൾ പിന്നെയും കഴിഞ്ഞു…. യമൻ ആ കേസ് ക്ലോസ് ചെയ്തു…

എല്ലാം പഴയ പടി ആയി….

ഒരു ദിവസം…വൈകിട്ട്….കോളേജ് വിട്ടു വന്നു രവി….ചായയും കുടിച്ചു…ചിപ്സും കൊറിച്ചു..tvyum കണ്ടു ഇരുന്നപ്പോഴാണ്….ഏതോ വണ്ടി വരുന്ന ശബ്ദം കേട്ടത്…

ആരാണാവോ…….രവി ഒന്നു തല പൊക്കി നോക്കി…. പിന്നെ പണി ആവും എന്നു കരുതി…പഴയ പടി അങ് ഇരുന്നു….

ബെൽ കേട്ടതും…മാനസ അവളുടെ തലയിൽ ഒന്നു കൊട്ടി….വാതില് തുറക്കൻ പോയി….

രവി അതൊന്നും മൈൻഡ് ആക്കിയില്ല….

ചേച്ചിയെ…വിരുന്നു കാര് വല്ലതും കൊണ്ടു വന്നിട്ടുണ്ടെങ്കിൽ വലുത് എനിയ്ക്കെ……രവി വിളിച്ചു പറഞ്ഞതും….

വലുത് ആക്കണ്ടടി….മൊത്തത്തിൽ എടുത്തോ…. പരിചയം ഉള്ള ശബ്ദം പോലെ തോന്നി…ഞെട്ടി പിടഞ്ഞു തിരിഞ്ഞു നോക്കിയതും കണ്ടു….

ഇളിച്ചോണ്ട് നിക്കുന്ന കാലനെയും…പിറകിൽ നിൽക്കുന്ന വേറെ രണ്ടു പേരെയും….

എന്താടി…വേണ്ടേ…..യമൻ ചോദിച്ചതും… അവൾ അവനെ ഒന്നു നോക്കി പുച്ഛിച്ചു…പിറകിൽ നിൽക്കുന്നവരിൽ കണ്ണു പോയി….

അപ്പോഴേയ്ക്കും ബാക്കി ഉള്ളവരും വന്നിരുന്നു….

ആഹാ… എത്തിയോ….എന്തടാ താമസിച്ചേ….അരവിന്ത് അവന്റെ പുറത്തു അടിച്ചു കൊണ്ട് ചോദിച്ചതും ….

കല്യാണ പെണ്ണിനെ കാണണ്ടേ…അതാ…അവളുടെ സമയത്ത് ഇറങ്ങിയത്

ഇതാ അമ്മേടെ മരുമോൾ……യമൻ രവിയെ കാട്ടി….അവന്റെ അമ്മയോട് പറഞ്ഞതും….

എനിയ്ക്ക് അറിയാം…..എന്നും പറഞ്ഞു…അവർ അവളോട് ഓരോന്ന് ചോദിയ്ക്കാൻ തുടങ്ങി….

ഏട്ടത്തി എന്നും വിളിച്ചു… അവളുടെ കയ്യിൽ ഇരുന്ന ചിപ്സും ചായയും എടുത്തു കഴിച്ചു കൊണ്ട് യാമിനിയും….

രവി ആകെ ഞെട്ടി പണ്ടാരം അടങ്ങി നിൽപ്പുണ്ട്…. അവള് നോക്കുമ്പോൾ..എല്ലാരും എല്ലാം അറിഞ്ഞ രീതിയിലും….അപ്പോഴാണ അവൾക്കും കാര്യങ്ങളുടെ കിടപ്പ് വശം മനസിലായത്….

പിന്നെ കുടുംബക്കാർ കുടുംബ കാര്യം സംസാരിയ്ക്കാനും…. യാമിനി കുഞ്ഞിന്റെ അടുത്തേയ്ക്കും പോയതും…യമൻ രവിയെയും വലിച്ചു.. ഏതോ ഒരു റൂമിൽ കയറി കുറ്റി ഇട്ടു….

ഡോ… കാലാ..മര്യാദിയ്ക്ക്. കതക് തുറന്നോ….(രവി

ഇല്ലെങ്കി…….

ഇല്ലെങ്കി ഞാൻ ഇപ്പൊ വിളിച്ചു കൂവും…..

എങ്കി..നമ്മടെ കെട്ട് ഇപ്പൊ തന്നെ നടക്കും…..എന്നുപറഞ്ഞു യമൻ മുന്നിലേയ്ക്ക് നടന്നതും…രവി പേടിച്ചു പിറകിലേക്ക്ക് നടന്നു….

നേരെ ചെന്നു ചുവരിൽ പേസ്റ്റ് ആയി….

എന്താ…വിളിയ്ക്കുന്നില്ലേ……യമൻ അവൾക്ക് ഇരു പുറവും കയ്യൂന്നി….

രവി ആണെങ്കിൽ ഉമിനീരും ഇറക്കി അവനെ ദയനീയം ആയി…നോക്കി… ഡോ…കാ…കാലാ..മര്യാദിയ്ക്ക് എന്നെ വിട്ടു മാറി..നിന്നോ..അല്ലെങ്കിൽ ഞാൻ നിന്നെ കെട്ടില്ല…… രവി ഉള്ള ധൈര്യത്തിൽ പറഞ്ഞു…

നി..കെട്ടണ്ട… ഞാൻ കെട്ടിkolaam… പിന്നെ ഞാൻ വന്നപ്പോ തൊട്ടു കേൾക്കുന്നത നിന്റെ കാലൻ വിളി… ഇനി..മോള് അങ്ങനെ വിളിച്ചാൽ….. യമൻ മീശ പിരിച്ചു പറഞ്ഞതും…

ഞാ..ഞാൻ ഇനിയും വിളിയ്ക്കും…. കാലൻ…..(രവി

നി..എന്നെ.ഇങ്ങനെ പോയാൽ പാഴിക്കളയും… എന്നും പറഞ്ഞു ചുറ്റും ഒന്നു നോക്കി…..അവളുടെ മുഗം പിടിച്ചു…തന്റെ മുഖത്തോട് അടുപ്പിച്ചു… രവി ആണെങ്കി പേടിയോടെ കണ്ണിറുക്കി അടച്ചു…. അവരുടെ ചുണ്ടുകൾ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ….ആയി….അവന്റെ ശ്വാസം അവളുടെ മൂക്കിൽ തുമ്പിലും കവിളിലും ആയി….തൊട്ടു തഴുകി….

പെട്ടന്ന് എന്തോ ഓർത്ത പോലെ അവൻ അവളെ അങ് വിട്ടു….

ഇനി കാലൻ എന്നു വിളിച്ചാൽ ഉണ്ടല്ലോ….ഇപ്പൊ കാട്ടിയത്…റിയൽ ആയി ഞാൻ തരും….

ആഹാ….എങ്കി മോൻ അത് സ്ഥിരം ആയി തന്നോട്ടൊ..എന്നും പറഞ്ഞു..അവന്റെ ഷർട്ടിൽ പിടിച്ചു..വലിച്ചു.. രവി അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു….

യമൻ ആണെങ്കി ഏറുത്തടിച്ച കാക്ക പോലെയും …

ദൈവമേ…പോലീസ് അടിച്ചു പോയോ…. യമന്റെ നിൽപ്പ് കണ്ടു…രവി മനസിൽ പറഞ്ഞു….നൈസ് ആയി…അവിടുന്നു വലിഞ്ഞു….

.

ടാ……….. അരവിന്ദിന്റെ വിളി ആണ്….അവനെ ബോധത്തിലേയ്ക്ക്. കൊണ്ട് വന്നത്…..

എന്താ…..(യമൻ

അതാ…എനിയ്ക്കും ചോദിയ്ക്കാൻ ഉള്ളത്…എന്താ… അവിടെ എല്ലാരും എല്ലാം ഉറപ്പിച്ചു…പോവാൻ നിൽക്കുവാ…നി ഇത് ആരെ ഓർത്തു നിൽക്കുവാ…. അരവിന്ത് ചോദിച്ചതും ഒന്നും ഇല്ലെന്നു പറഞ്ഞു യമൻ… പുറത്തേയ്ക്ക് ഇറങ്ങി….

രവിയെ നോക്കുമ്പോൾ……അവൾ വീട്ടുകാരെ യാത്ര ആക്കാൻ നിൽക്കുന്നുണ്ടായിരുന്നു…..

യമനെ കണ്ടതും….അവൾ ചുണ്ട് അനക്കുന്ന പോലെ കാട്ടി….കാലൻ എന്നു വിളിച്ചു….ചുണ്ട് കൊണ്ട് ഒരു ഉമ്മയും കൊടുത്തു….

ഇതു കണ്ടതും…നിന്നെ എന്റെ കയ്യിൽ കിട്ടുമെഡി…വെടക്കെ….എന്നു മനസിൽ പറഞ്ഞു…. യമൻ… പോയി…..

രാത്രിയിൽ…….ഫ്രഷ് ആയി ഇറങ്ങി….കണ്ണാടിയുടെ മുന്നിൽ നിന്നു തല ഉണക്കുമ്പോഴാണ് വയറിൽ എന്തോ ഇഴയുന്ന പോലെ തോന്നിയത്….ആളെ മനസിലായതും…മാനസ അങ്ങനെ തന്നെ നിന്നു….

അരവിന്ത് അവളുടെ പിൻ കഴുത്തിൽ മുഖമമർത്തി …..

പെട്ടന്ന് കഴുത്തിൽ എന്തോ തണുപ്പ്പോലെ തോന്നി…നോക്കിയതും കണ്ടു…അന്ന് തനിയ്ക്ക് നിഷേധിച്ച…താലി മാല…നാളുകൾക്ക് ശേഷം..അവളുടെ കഴുത്തിൽ …..അണിഞ്ഞിരിയ്ക്കുന്നത്…. അരവിന്ത് ആ മാലയുടെ കൊളുത്ത് മുറുക്കി ഇട്ടു കൊടുത്തു…

മാനസ പെട്ടന്ന് തിരിഞ്ഞതും….അവൻ അവളെ ചുറ്റി പിടിച്ചു…

ഒരുപാട്..സഹിച്ചു എന്നു അറിയാം….. എല്ലാം വിട്ടു കൊടുത്തു എന്നും…..

എല്ലാം അറിഞ്ഞിട്ടു തന്നെയാ..വന്നേക്കുന്നത്…. എനിയ്ക്ക് തന്നൂടെ…നിന്നെ….അരവിന്ത്….നെറ്റിയിൽ നെറ്റി ചേർത്തു കൊണ്ട് പറഞ്ഞതും…അവൾ അത്ഭുദത്തോടെ അവനെ നോക്കി….

അതുകണ്ടതും അവൻ എല്ലാം അവളോട്. തുറന്നു പറഞ്ഞു…..

എല്ലാം കേട്ടതും മാനസ….കണ്ണീരോടെ അവനെ ചുറ്റി പിടിച്ചു….. ഇത്രയും നാൾ കാത്തിരുന്നതിനു ഫലം കണ്ട സന്തോഷത്തിൽ അവൾ കർത്താവിനോട് നന്ദി പറഞ്ഞു….

പറ… ഇനി എന്റെ ആയിക്കൂടെ….. അന്ന് പറഞ്ഞ..തീർക്കാത്ത കാര്യം….ഇന്ന് കൊണ്ട് അവസാനിയ്ക്കണം….അരവിന്ത് അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞതും…അവളുടെ മിഴികൾ നാണം കൊണ്ട് കൂമ്പി അടഞ്ഞു….

അന്ന്…. രാത്രി.. നിലവിനെയും നക്ഷത്രങ്ങളെയും സാക്ഷി ആക്കി…അവൻ അവളിൽ പടർന്നു കയറുമ്പോൾ അവളുടെ പ്രണയവും അവിടെ പൂവണിയുക..ആയിരുന്നു…..

മറു ഭാഗത്ത്….രണ്ടുപേർ…അവരുടെ…ജീവിതം സ്വപ്നം കണ്ട്… ഉറക്കത്തിലും….

അവസാനിച്ചു

😁😁😁😁😁

ഹായ് ഹായ്….അങ്ങനെ സ്റ്റോറി തീർന്നു….

ഒരുപാട് നീട്ടാൻ തോന്നിയില്ല…… വല്ല പോരായ്മകളും ഉണ്ടെങ്കിൽ sorry….

laast അടിയും പുകയും ഒന്നും പതിവില്ല…. എന്തയാലും നന്നാക്കാൻ ശ്രെമിച്ചു എന്നാ വിശ്വാസം……

വിശ്വാസം അതല്ലേ…എല്ലാം….. തുടരും ലൈക്ക് കമന്റ് ചെയ്യണേ…

രചന: അർച്ചന

Leave a Reply

Your email address will not be published. Required fields are marked *