കാണാൻ പൊടി ഗ്ലാമർ പയ്യനായതു കൊണ്ടുതന്നെ പെണ്ണുങ്ങളുടെ എല്ലാം സ്വപ്ന താരമാ ആശാൻ.

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Sree Biju Nair

“അമ്മു… അമ്മുവേ… നീ എഴുന്നേറ്റു ഇങ്ങു വരുന്നുവോ അതോ ഞാനങ്ങോട്ടു വരണോ?”

കാലത്തെ കിടക്കപ്പായയിൽ നിന്നും നിവരാത്ത കൊണ്ട് അമ്മ വിളിച്ചു കൂവുന്നതാ. എണീറ്റേക്കാം, ഇല്ലേൽ തലവഴി പശുന് വെച്ച കാടി വെള്ളം വീഴും. പാവം പശു പിന്നെ വിശന്നു ചത്താലോ,അല്ലാതെ അമ്മേ പേടിച്ചിട്ടൊനുമല്ലട്ടോ 😏.

എണീറ്റു ഒരു നുള്ളു പൽപ്പൊടിയും കൊണ്ട് പിൻവശത്തെ പേരക്കച്ചോട്ടിൽ പോയി ദിവാസ്വപ്നവും കണ്ടു പല്ലു തേക്കാരുന്നു അപ്പൊ ദാണ്ടേ നമ്മടെ…നമ്മടെ വെച്ചാ നമ്മടെ സ്വന്തം അജിത്തേട്ടൻ വരുന്നു.

എന്നെ കാണാതിരിക്കാൻ പരമാവധി ശ്രമിച്ചു ഓടി വീട്ടിൽ കയറി. കാര്യം കളി കൂട്ടുകാരാ. പത്തിൽ ഞാൻ കണക്കിൽ നല്ല മാർക്കോടെ പാസ്സാവാൻ കാരണവും അജിത്തേട്ടനാ. ഇപ്പോ ഞാൻ കോളേജിൽ ആണു താനും.

അജിത്തേട്ടന്റെ പെറ്റ് ആണു ഞാൻ. പക്ഷെ ഒരു ദിവസം അജിത്തേട്ടനറിയാതെ പിന്നിൽ കൂടെ ഒളിഞ്ഞു ചെന്നു പേടിപ്പിക്കാനായി പോയപ്പോളാ ഞാൻ കണ്ടേ അജിത്തേട്ടന്റെ ഡയറിക്കുള്ളിൽ എന്റെ ഫോട്ടോ. അജിത്തേട്ടൻ അതും നോക്കി ഇരിക്കുന്നതും അവസാനം എന്റെ ഫോട്ടോക്ക് ഒരുമ്മ കൊടുക്കുന്നതും കണ്ടതോടെ ഞാൻ ഒന്നു ശരിക്കും പേടിച്ചു. പിന്നെ അജിത്തേട്ടനെ കണ്ടാൽ ഞാൻ മുങ്ങും.

അജിത്തേട്ടൻ പിജിക്ക്‌ പഠിക്കുന്ന കോളേജിൽ തന്നെ വാശി പിടിച്ചു ഡിഗ്രിക്ക് ചേർന്നതും അജിത്തേട്ടന്റെ കൂടെ ബുള്ളറ്റിൽ ഇച്ചിരി ഗമയോടെ കോളേജിലേക്ക്‌ പോവാനായിരുന്നു. അങ്ങനെ തന്നെയാ കഴിഞ്ഞ ഒന്നര വർഷവും പോയി കൊണ്ടിരുന്നതും.

കാണാൻ പൊടി ഗ്ലാമർ പയ്യനായതു കൊണ്ടുതന്നെ പെണ്ണുങ്ങളുടെ എല്ലാം സ്വപ്ന താരമാ ആശാൻ.

“അമ്മുമോളെ…ദേ അജി വന്നിരിക്കുന്നു നിനക്ക് ഇറങ്ങാറായിലേ…” അച്ഛനാണ്.

എന്റെ ഉറ്റ കൂട്ടുകാരി സ്വപ്നടെ കൂടെ അവളുടെ സ്കൂട്ടിയിൽ പോകാമെന്നു പറഞ്ഞു ഞാൻ ഒഴിഞ്ഞു. അജിത്തേട്ടൻ തിരിഞ്ഞു നോക്കുന്നത് കർട്ടന്റെ പിന്നിൽ നിന്നു എനിക്ക് കാണമായിരുന്നു. മനഃപൂർവം ഒഴിവാക്കിയതാ ഞാൻ.

അജിത്തേട്ടനെങ്ങാനും കണ്ടാലോ കരുതി കോളേജിലും പാത്തും പതുങ്ങിയുമാ നടത്തം. അവസാനത്തെ പിരീഡിന് മുന്നേ സ്വപ്നയുമായി മുങ്ങും. ഇതിപ്പോ സ്ഥിരമാ.

വൈകിട്ട് പാറുവിന്റെ (അജിത്തേട്ടന്റെ പെങ്ങൾ) കൂടെ അമ്പലത്തിൽ പോകുമ്പോൾ ദൂരെ നിന്നും കണ്ടു,വെള്ള ഷർട്ടും കാവിമുണ്ടും ഉടുത്തു അമ്പലത്തിന്റെ അടുത്തുള്ള ആൽത്തറയിൽ കൂട്ടുകാരുമൊത്തു സൊറ പറഞ്ഞിരിക്കുന്ന അജിത്തേട്ടനെ. കണ്ടമാത്രയിൽ തന്നെ പാറുവിന്റെ കയ്യും പിടിച്ചു അമ്പലത്തിന്റെ സൈഡിലെ വാതിലിലൂടെ അകത്തേക്കോടി. ഭാഗ്യം!അജിത്തേട്ടൻ ഞങ്ങളെ കണ്ടില്ലാ.

തൊഴുതു ഇറങ്ങുമ്പോളേക്കും അജിത്തേട്ടനെ പാറു കണ്ടു. ഓടിപ്പോയി ചന്ദനം തൊട്ടു കൊടുക്കണത് ഞാൻ കണ്ടു. തൂണിനു പുറകിൽ ഒളിഞ്ഞു നിന്നു ഞാൻ കാണുന്നുണ്ടായിരുന്നു, അജിത്തേട്ടൻ എന്നെ തിരയുന്നത്.

ദീപാരാധന കഴിഞ്ഞു മടങ്ങുമ്പോൾ ഇരുട്ടാവും പറഞ്ഞു ഞങ്ങളെ കൂട്ടാൻ അജിത്തേട്ടൻ വരാമെന്നു പാറുനോട് പറയുന്നേ ഞാൻ കേട്ടു. അതു കൊണ്ടുതന്നെ ദീപാരാധനക്ക് നിൽക്കാതെ വേഗം തന്നെ വീട്ടിലേക്കു പോയി.

ഞങ്ങളെ കാത്തു ആലിൻചോട്ടിൽ നിന്ന അജിത്തേട്ടനോട് പാറു വിളിച്ചു പറയുന്ന കേട്ടു, “അമ്മുന് പഠിക്കാനുണ്ടെന്നു, ഞങ്ങൾ വീട്ടിലേക്കു പോകുവാ…” ഞങ്ങൾ നടക്കുമ്പോൾ എനിക്ക് കേൾക്കാം അജിത്തേട്ടന്റെ ബുള്ളറ്റിന്റെ മുരൾച്ച. എന്നോടുള്ള ദേഷ്യം തീർക്കാവും.

ദിവസങ്ങൾ കടന്നു പോയി. കണ്ടു മുട്ടാവുന്ന സാഹചര്യങ്ങളൊക്കെ ഞാൻ മനഃപൂർവം ഒഴിവാക്കി. പെട്ടന്നു പാറുവിനു ഒരു കല്യാണലോചന വന്നു. എല്ലാവർക്കും ഇഷ്ടായി. ചെറുക്കൻ പട്ടാളത്തിൽ ആയതുകൊണ്ട് ആറ് മാസത്തിനു ശേഷമുള്ള വരവിൽ കല്യാണം തീരുമാനിച്ചു.

പാറുവിനു കല്യാണക്കല വന്നു. പാറുവിന്റെ കല്യാണം അടുക്കും തോറും വീട്ടിലെല്ലാവർക്കും എന്റെ കരുത്തിൽ വേവലാതി ആയി. സമപ്രായക്കാരായ ഞങ്ങളിൽ ഒരാള് മാത്രം കല്യാണം കഴിഞ്ഞു പോകുന്നതിൽ എനിക്കൊഴിച്ചു എല്ലാവർക്കും ഒരു വേദന.

അങ്ങനെ അച്ഛൻ ഏതൊക്കെയോ ദല്ലാളന്മാരെ ഒക്കെ കണ്ടു എന്റെ കുറിപ്പൊക്കെ കൊടുത്തു. അതിൽ ഞാനും അജിത്തേട്ടനുമൊഴിച്ചു ബാക്കി എല്ലാവർക്കും സന്തോഷമായിരുന്നു. അങ്ങനെ എനിക്കും വന്നു ഒരു വിവാഹാലോചന. ആരാ എന്താ എന്നൊന്നും അന്വേഷിക്കാൻ ഞാൻ പോയില്ല. എന്തോ മനസ്സുകൊണ്ട് എനിക്കൊന്നും അംഗീകരിക്കാൻ പറ്റുന്നില്ലായിരുന്നു.

നാളെ ചെറുക്കന്റെ കൂട്ടർ എന്നെ കാണാൻ വരുന്നെന്നും പറഞ്ഞു എല്ലാവരും ഭയങ്കര ഒരുക്കത്തിലാ. അവരെ കൂട്ടാൻ ബസ്റ്റാൻഡ് വരെ പോകാൻ അജിത്തേട്ടനോട് അച്ഛൻ പറയുന്നത് ഞാൻ അകത്തിരുന്നു കേട്ടു. പാവം വല്ലാതെ വേദനിക്കുന്നുണ്ടാവും ആ മനസ്സ്. ഒക്കെ എനിക്കറിയാം എന്നാലും…

ചെക്കന്റെ അച്ഛനും അമ്മയും പെങ്ങളും എന്നു തുടങ്ങി ചെറുക്കനൊഴിച്ചു എല്ലാവരും വന്നു കണ്ടു പോയി. അവരെ കൊണ്ടാക്കിയതും ജോലിയുണ്ടെന്നും പറഞ്ഞു അജിത്തേട്ടൻ പോയത് എനിക്ക് സമാധാനമായിരുന്നു. അവരുടെ വീട്ടുകാർക്കൊക്കെ എന്നെ ഇഷ്ടമായതു കൊണ്ട് അടുത്ത മകരത്തിൽ കല്യാണം നടത്താൻ തീർപ്പാക്കി.

പാറുവിന്റെ കല്യാണമടുത്തു. അജിത്തേട്ടനും എന്നിൽ നിന്നും ഓടിയോളിക്കാൻ ശ്രമിക്കുന്നുണ്ട്. കല്യാണത്തലേന്ന് പാറുവിന്റെ വീട്ടിൽ ആകെ തിരക്ക്‌. മൈലാഞ്ചി ഇട്ടു കൊണ്ടിരിക്കുമ്പോൾ അമ്മ വന്നു വീട്ടിൽ പോയി മച്ചിന്റെ മുകളിലെ നിലവിളക്കും ചെമ്പു കുടവും എടുത്തു വരാൻ പറഞ്ഞു. അജിത്തേട്ടനെ കൂട്ടിനു കൂട്ടാനും.

കയ്യിലെ മൈലാഞ്ചി ഉണങ്ങാത്ത കാരണം അജിത്തേട്ടൻ ടോർച്ചും കൊണ്ട് മുന്നിലും ഞാൻ പിന്നിലും നടന്നു. വീടെത്തി. മൈലാഞ്ചി പൊകാതെ വാതില് തുറക്കാൻ കഷ്ടപ്പെടുന്ന എന്നെ കണ്ടു പെട്ടന്നു എന്റെ കയ്യിലെ താക്കോൽ വാങ്ങി അജിത്തേട്ടൻ വാതിൽ തുറന്നു.

ഏണി പടി കയറി മച്ചിന്റെ മുകളിൽ ഏന്തി പിടിച്ചു വിളക്കു തിരയുന്നതിനിടയിൽ ഇടുപ്പിൽ കുത്തിയ എന്റെ ദാവണിയുടെ അറ്റം അഴിഞ്ഞു. കണ്ണിൽ പൊടി കയറിയത് മൂലം ഞാൻ ഒരു കണ്ണുവെച്ചു കഷ്ടപ്പെട്ട് തപ്പുകയായിരുന്നു. പെട്ടന്നു മുകളിലേക്കു നോക്കിയ അജിത്തേട്ടൻ എന്നെ കണ്ടു ഒരു നിമിഷം അങ്ങനെ നിന്നു.

പിന്നെ മെല്ലെ എന്റെ ഇടുപ്പിൽ പിടിച്ചു പൊക്കി എടുത്തു എന്നെ താഴെ നിർത്തി എന്റെ ദാവണി ഇടുപ്പിൽ തിരുകി. ഞാനൊന്നു ഞെട്ടി. എന്തോ അടിവയറ്റിൽ ഒരു കുളിരു. പെട്ടന്നു രണ്ടു കൈകൊണ്ടും എന്റെ കണ്ണു തുറന്നു നാക്കുകൊണ്ട് എന്റെ കണ്ണിലെ കരടെടുത്തു.

ആകെ മൊത്തം ഒന്നങ്ങാൻ പോലും പറ്റാതെ ഞാനവിടെ തരിച്ചു നിന്നു. പെട്ടന്നു ആരുടെയോ ശബ്ദം കേട്ടാണ് ഞാനെന്റെ പൂർവ്വസ്ഥിതിയിലേക്കു വന്നത്. അവിടുന്ന് അജിത്തേട്ടന്റെ പിന്നാലെ പാറുവിന്റെ വീട്ടിലേക്ക്‌ പോകുമ്പോളും എനിക്ക് സംഭവിച്ചതൊന്നും മനസ്സിൽ നിന്നു പോയില്ലായിരുന്നു.

വീടെത്തി വിളക്കും മറ്റുമൊക്കെ കൊടുത്തു മൈലാഞ്ചി കഴുകി കളഞ്ഞു കൊണ്ടിരിക്കുമ്പോൾ എന്റെ കഴുത്തിന് പിൻവശത്തിനൊരു തണുവ്. ഞാനൊന്നു തിരിഞ്ഞു നോക്കുമ്പോളേക്കും അജിത്തേട്ടൻ നടന്നകന്നു കഴിഞ്ഞിരുന്നു. പിന്നീടു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോളും അതെ തണുപ്പ് എന്റെ ഇടുപ്പിൽ അനുഭവപ്പെട്ടു.

പക്ഷെ, അപ്പോളൊന്നും തന്നെ അജിത്തേട്ടന്റെ മുഖത്തിനു ഒരു ഭാവമാറ്റവും ഇല്ലായിരുന്നു. മൈലാഞ്ചിക്കല്യാണം കഴിഞ്ഞു അത്താഴവും കഴിഞ്ഞു മുതിർന്നവരൊക്കെ പിരിഞ്ഞു തുടങ്ങിയിരുന്നു. കുട്ടിസെറ്റുകളെല്ലാം ഫോട്ടോ എടുക്കലിൽ മുഴുകി. അജിത്തേട്ടനവിടെ ഇല്ലന്നുകണ്ടു ഞാനും പോയി തിരിഞ്ഞും മറിഞ്ഞും ഫോട്ടോ എടുത്തു.

ഗ്രൂപ്പ് ഫോട്ടോ എടുക്കാനായി എല്ലാവരും നിരന്നു നിന്നു. പുറകോട്ടു മാറി മാറി അവസാനം ഞാൻ എവിടെയോ അടിച്ചു നിന്നു. തിരിഞ്ഞപ്പോൾ അജിത്തേട്ടൻ! പെട്ടന്നു മാറാൻ നോക്കിയപ്പോൾ അജിത്തേട്ടൻ ദാവാണിക്കടിയിലൂടെ എന്റെ വയറിൽ പിടുത്തമിട്ടു. എന്നെ ചേർത്തി നിർത്തി. വിരലുകൾ കൊണ്ട് എന്റെ വയറിൽ താളമിടുന്നുണ്ട്. തത്തിക്കളിച്ചു ആ കയ്യെടുക്കാനാവാതെ ഞാനും നിന്നു പോസ് കൊടുക്കുന്നുണ്ട്.എങ്ങനെ എങ്കിലും ഫോട്ടോഷൂട്ട് കഴിഞ്ഞാൽ മതിയെന്നായി എനിക്ക്.

ഞാനതോർത്തു തിരിയുമ്പോളേക്കും ആൾക്കൂട്ടത്തിനിടയിൽ നിന്നും അജിത്തേട്ടൻ എന്നെയും വലിച്ചു മാറിയിരുന്നു. ഇരുട്ടത്ത് ആരുമില്ലാത്തിടത്തു എന്നെ കൊണ്ട് ചുവരിനോട് ചേർത്ത് നിർത്തി എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി എന്നോട് ചോദിച്ചു “അമ്മുക്കുട്ടിക്കു എന്നെ ഇഷ്ടമല്ലേ?”

“അതു…” ഞാൻ പറഞ്ഞു തുടങ്ങുമ്പോളെക്കും ആദ്യമുത്തം എന്റെ നെറുകയിൽ പതിച്ചു. ഞാൻ മെല്ലെ തള്ളിമാറ്റാൻ ശ്രമിക്കുമ്പോളേക്കും എന്റെ കൈ രണ്ടും കൂടിപിടിച്ചു. വീണ്ടും ചോദിച്ചു. ആ കണ്ണുകളിലേക്ക് നോക്കി എനിക്ക് കള്ളം പറയാനാവുമായിരുന്നില്ല. നാണം കൊണ്ട് തല താഴ്ത്തി കൈ വിടുവിച്ചു ഞാൻ ഓടാൻ ശ്രമിച്ചപ്പോൾ പിന്നിൽ നിന്നും കൈപിടിച്ച് എന്നെ അജിത്തേട്ടന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി.

അജിത്തേട്ടന്റെ ഹൃദയമിടുപ്പിന്റെ വേഗത എനിക്കറിയാമായിരുന്നു. ഇഷ്ടമാണെന് ഞാൻ മെല്ലെ പറഞ്ഞു. ഒരു തുള്ളി കണ്ണുനീർ എന്റെ തോളിൽ ഇറ്റു വീണു. തിരിഞ്ഞു നിന്നു ആ കണ്ണുനീർ ഞാനെന്റെ മുത്തങ്ങളാൽ മൂടി. ഈയൊരു ജന്മത്തിൽ മാത്രമാകാതെ ഇനിയുള്ള ഏഴ് ജന്മങ്ങളിലും നിനക്ക് കൂടായി ഞാനുണ്ടാവുമെന്നു ഉറപ്പു നൽകി. എന്റെ മുഖത്തെ തന്റെ രണ്ടു കൈകളാൽ വാരിയെടുത്തു അജിത്തേട്ടൻ എന്നെ തുരുതുരെ ഉമ്മ വെച്ചു. നഷ്ടപ്പെട്ടുപോയതെന്തോ തിരിച്ചു കിട്ടിയ ഒരു കുഞ്ഞിന്റെ മുഖമായിരുന്നു ന്റെ അജിത്തേട്ടനപ്പോൾ.

സ്നേഹം എപ്പോളും അങ്ങനെയാണ്.

ഇഷ്ടപ്പെട്ടു തുടങ്ങുന്നതിനേക്കാൾ നഷ്ടപ്പെട്ടെന്നു കരുതി തിരിച്ചു കിട്ടുമ്പോളാണ് അതിനു ജീവനും മാധുര്യവും കൂടുതൽ ♥️

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Sree Biju Nair

Leave a Reply

Your email address will not be published. Required fields are marked *