സിനിമയിൽ ഒക്കെ കാണുന്നത് പോലെ അല്ല യഥാർത്ഥ ആദ്യരാത്രി എന്നത് അവൾക്കൊരു അത്ഭുതം ആയിരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Akshara Sree

അതിഥികളുടെ തിരക്കൊഴിഞ്ഞതും ആരൊക്കെയോ ചേർന്നു സിതാരയെ മണിയറയിലേക്ക് ആക്കി………

സാധാരണ സിനിമയിൽ ഒക്കെ കാണുന്നത് പോലെ അല്ല യഥാർത്ഥ ആദ്യരാത്രി എന്നത് അവൾക്കൊരു അത്ഭുതം ആയിരുന്നു……. എന്നാലും അമ്മായിയമ്മയും നാത്തൂനും ഒന്നിനും കുറവൊന്നും വരുത്തിയിട്ടില്ല………

അവർ സിതാരയെ നേര്യതൊക്കെ ഉടുപ്പിച്ചാണ് മണിയറയിലേക്ക് അയച്ചത്…….. പക്ഷെ പാൽ ഗ്ലാസ് എന്ന ചടങ്ങ് എന്ത് കൊണ്ടോ അവർ ഒഴിവാക്കി……..

“”അനി മോൻ പാല് കുടിക്കാറില്ല മോളെ “”……… താൻ പാല് കുടിക്കില്ല എന്ന് പറഞ്ഞപ്പോൾ അമ്മായിയമ്മ പറഞ്ഞ വാക്കുകൾ സിതാരയുട കാതിലൂടെ കടന്നു പോയി………

അത് പറഞ്ഞപ്പോഴാണ് ഓർത്തെ, ആരെയും പരിചയപ്പെട്ടില്ലല്ലോ……… ഇത് സിതാര……… സിതാര മോഹൻ……… ഹെഡ് മാസ്റ്റർ ആയ മോഹനന്റെയും വീട്ടമ്മ ആയ ഇന്ദുവിന്റെയും മൂത്ത മകൾ………ഒരു അനുജത്തി തുഷാര……… ചേച്ചിയും അനിയത്തിയും തമ്മിൽ മൂന്ന് വയസ്സിന്റെ വ്യത്യാസം മാത്രമേ ഒള്ളൂ…….. അത് കൊണ്ട് തന്നെ PG കഴിഞ്ഞ ഉടനെ മോഹനൻ സിതാരയുടെ കല്യാണം നടത്തി…….. രണ്ടു പെണ്മക്കളും ഒരേ പോലെ വളർന്നു നിന്നാൽ ശരിയാവില്ലല്ലോ…….

അങ്ങനെ കണ്ടെത്തിയതാണ് വ്യവസായി ആയ വിശ്വനാഥൻറെ മകൻ അനിരുദ്ധനെ………. ഒരു ബന്ധത്തിൽ നിന്നും വന്ന ആലോചന ആണ്……… വളരെ നല്ല പയ്യൻ……… അതിനേക്കാളും നല്ല കുടുംബം……… അച്ഛനും അമ്മയും സഹോദരിയും ഉണ്ട്……… സഹോദരിയുടെ വിവാഹം കഴിഞ്ഞതാണ്………. അതുകൊണ്ട് വേറെ ബാധ്യതകൾ ഒന്നുമില്ല……..പയ്യൻ അവരുടെ തന്നെ കമ്പനി നോക്കി നടത്തുന്നു……. വല്യ വിദ്യാഭ്യാസം ഉള്ള കുട്ടി ആണ്…….. മുംബൈയിൽ ഒക്കെ പോയി MBA എടുത്തു………

“”നിനക്ക് ആ വീട്ടിൽ എന്ത് ബുദ്ധിമുട്ടുണ്ടാവാൻ ആണ് സിത്തു…… അവരൊക്കെ നല്ല കൂട്ടരാണ്…… നല്ല പണവും ഉണ്ട്……… നിന്റെ എല്ലാ ആഗ്രഹവും അവർ നടത്തി തരും “”……….. ഈ കല്യാണം വേണ്ടെന്നു പറഞ്ഞു കരഞ്ഞ ഏതോ ഒരു രാത്രിയിൽ ഇന്ദു അവളോട്‌ പറഞ്ഞ വാക്കുകൾ അവൾ ഓർത്തു……

പക്ഷെ അതൊന്നും തിളച്ചു മറിയുന്ന അവളുടെ മനസ്സിനെ ശാന്തമാക്കാൻ പാകത്തിന് ഉള്ളതായിരുന്നില്ല………. നാലഞ്ച് കൊല്ലം നെഞ്ചിലേറ്റി നടന്ന പ്രിയപ്പെട്ടവനെ മറന്നു മറ്റൊരുവനെ ആ സ്ഥാനത്തു കാണാൻ ഏത് പെണ്ണിനാണ് കഴിയുന്നത്……..?

ഉറങ്ങാതെ കരഞ്ഞു തീർത്ത എത്രയോ രാത്രികൾ…….. അത്രത്തോളം ക്ഷമ ഉള്ളവളായിരുന്നു താൻ……. അതുകൊണ്ടാണ് തന്നെക്കാൾ പ്രായം കുറഞ്ഞ പെൺകുട്ടികൾ പോലും ഇഷ്ടപ്പെട്ടവനൊപ്പം ഇറങ്ങി പോയപ്പോൾ പോകാതെ പിടിച്ചു നിന്നത്……. എന്നെങ്കിലും അച്ഛനും അമ്മയും സമ്മതിക്കും എന്ന പ്രതീക്ഷയിൽ……… താൻ കാരണം മാതാപിതാക്കൾക്ക് ഒരു നാണക്കേട് ഉണ്ടാവരുതെന്ന ഉറപ്പിൽ…………

ജയകൃഷ്ണൻ………💔

എത്ര പാവമായിരുന്നു അദ്ദേഹം……..

ഓർക്കേ അവളുടെ കണ്ണിൽ നിന്ന് നീർ പൊടിഞ്ഞു………

ഇല്ല…….. ഞാനൊരു ഭാര്യയാണിപ്പോൾ….. മറ്റൊരു പുരുഷന്റെ താലിയും അവന്റെ സിന്ദൂരവും ആണ് ഞാൻ അണിഞ്ഞിരിക്കുന്നത്……… മറക്കണം……. എല്ലാം മറക്കണം……..

അവൾ മെല്ലെ കണ്ണ് നീർ തുടച്ചു…….

പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൾ നോക്കി……… അനിരുദ്ധൻ ആണ്………. അയാളെ കണ്ടതും അവളുടെ നെഞ്ച് വേഗത്തിൽ ഇടിക്കാൻ തുടങ്ങി……… സിതാര വേഗം എഴുന്നേറ്റു……..

“”വേണ്ട…….. വേണ്ട…….. ബഹുമാനം ഒന്നും വേണ്ട……… ഇരുന്നോളൂ “”……… കുഴഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞതും സിതാര ഞെട്ടലോടെ അയാളെ നോക്കി……….. ഒരു ജിം വേസ്റ്റും ഷോർട്സ് ഉം ആണ് വേഷം…….. ചെറുതായി വിയർത്തിട്ടുണ്ട്……… സിതാര പേടിയോടെ അയാളുടെ ഭാവഭേതങ്ങൾ നോക്കി നിന്നതും അവൻ പെട്ടന്ന് അവളുടെ അരികിലേക്ക് വന്നു…….

ഇല്ല……. മദ്യപിച്ചിട്ടില്ല……. പിന്നെ എന്താണ് ഇയാൾക്ക് ഒരു വശപ്പിശക്…….. അവൾ ആലോചിച്ചു…….

“”നിനക്ക് എന്താ ചെവി കേൾക്കില്ല???……. ഇരിക്കാൻ പറഞ്ഞത് കെട്ടില്ലെടി?””…….. അവൻ ദൃഢമായ ശബ്ദത്തിൽ ചോദിച്ചതും അവൾ ഞെട്ടി പിടഞ്ഞു പോയി…….. വേഗം അവൾ ബെഡിലേക്ക് ഇരുന്നു…….

“”ഹാ….. വെരി ഗുഡ്…… ഇങ്ങനെ, ഇതുപോലെ ഞാൻ പറയുന്നതൊക്കെ അനുസരിക്കുന്ന ഒരു പട്ടിയെ ആണ് എനിക്ക് ആവിശ്യം “”…….. അവൻ ഒരു സംതൃപ്തിയോടെ പറഞ്ഞതും അവൾ മനസ്സിലാകാതെ അവന്റെ മുഖത്തേക്ക് നോക്കി…..

“”മനസ്സിലായി കാണില്ല അല്ലെ?…… പറഞ്ഞു തരാം…… ഒരു മാര്യേജ് ഒന്നും എന്റെ ലൈഫിൽ വേണ്ട എന്ന് തീരുമാനിച്ചിരുന്നതാ ഞാൻ…….. പക്ഷെ തള്ളയും തന്തയും സ്വര്യം തരേണ്ടെ……. എന്റെ കൂടെ ജീവിക്കാൻ ഒരു പെണ്ണിനും പറ്റില്ല…….. നിനക്ക് ഒരിക്കലും പറ്റില്ല……. കാരണം ഞാൻ ഇപ്പോൾ തന്നെ open ആയി പറയാം, I’m a bipolar “”………. അവനത് പറഞ്ഞു തീർന്നതും സിതാര ഞെട്ടലോടെ അവനെ നോക്കി……

“”എന്താ തുറിച്ചു നോക്കുന്നത്?…… പണം മോഹിച്ചു വന്നപ്പോൾ ഇതൊന്നും ഓർത്തില്ല അല്ലേ?…..😏……. നീ പേടിക്കണ്ട……. Safe ആണ് നീ……..എന്റെ sexual frustration തീർക്കാൻ ഒന്നും ഞാൻ നിന്നെ സമീപിക്കില്ല…….. രുദ്ധിന്റ കണ്ണിൽ അതിനും വേണമെടി മിനിമം യോഗ്യത……. പിന്നെ എന്തിനു നിന്നെ ഈ കുരുക്കിട്ട് ഇവിടെ കൊണ്ട് വന്നു എന്ന് ചോദിച്ചാൽ, വെറുതെ…… ഭാര്യ എന്ന പേരിൽ പത്തു പേരെ കാണിക്കാൻ ആരേലും വേണ്ടേ…..കൂടെ എന്റെ ഒരു മെന്റൽ satisfaction……… വെറുതെ ഒരാളെ ഉപദ്രവിക്കുമ്പോൾ വല്ലാത്ത ഒരു സുഖമല്ലേ?…….””……… അവനൊരു പ്രത്യേക ഭാവത്തിൽ പറഞ്ഞു തിരിയുമ്പോൾ തകർന്നു പോയിരുന്നു സിതാര…….

അവന്നതൊന്നും mind ചെയ്യാതേ തിരിഞ്ഞു മേശപ്പുറത്തു നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ തിരുകി……..

“”നല്ല പയ്യനാ……… ആ നാട്ടിൽ ആരും മോശം പറയില്ല അവനെ…….. അത്രയ്ക്ക് നല്ല സ്വഭാവം…… ദുശീലം ഒന്നുമില്ല……. കൊച്ചിന്റെ ഭാഗ്യം ആണ് ഈ ബന്ധം……. ഇത് നടന്നാൽ ഇളയ കൊച്ചിന്റെ കാര്യം കൂടി അവരങ്ങു നടത്തിക്കോളും “”…….. ബന്ധത്തിൽ പെട്ട അമ്മച്ചി ഈ ആലോചന കൊണ്ട് വന്നപ്പോൾ പറഞ്ഞ വാക്കുകൾ അവൾ ഓർത്തു…….

അനിരുദ്ധൻ ഊതിയ പുകച്ചുരുളുകൾ മുഖത്ത് തട്ടിയതും അവൾ ഓർമകളിൽ നിന്നും ഞെട്ടി ഉണർന്നു…….നിമിഷ നേരം കൊണ്ടവൻ സിതാരയുടെ വലം കൈ പിടിച്ചുയർത്തി…….. അതിൽ കിടക്കുന്ന തടി വളയിലൂടെ വിരലോടിച്ചു……… വാക്കുറപ്പിക്കലിന് അനിരുദ്ധന്റെ അമ്മ ശ്രീദേവി സിതാരയ്ക്ക് ഇട്ട വള ആണത്…….. അതിലൂടെ വിരലോടിക്കുമ്പോൾ അവന്റെ മുഖത്ത് പുച്ഛം നുരഞ്ഞു പൊങ്ങുന്നത് സിതാര ശ്രദ്ധിച്ചു…….

“”ഹും 😏…… മകന്റെ ആയയ്ക്ക് അമ്മയുടെ പിച്ച “”……… കൈത്തണ്ട അമർത്തി അവൻ പറയുമ്പോൾ കൈകളെക്കാൾ ഏറെ സിതാരയുടെ മനസ്സിനെ അത് നോവിച്ചു……

നിമിഷ നേരങ്ങൾ കൊണ്ട് അവന്റെ മുഖത്ത് ചുവപ്പ് രാശികൾ പടർന്നു……… കലിയോടെ അവൻ ചുണ്ടിൽ എരിയുന്ന സിഗരറ്റ് എടുത്തു സിതാരയുടെ കൈത്തണ്ടയിൽ അമർത്തി……..

“”ആ………..””……. ജീവൻ പോകുന്ന വേദനയിൽ അവൾ നിലവിളിച്ചു……….

💔💔💔💔💔💔💔

“”അമ്മേ……””……… അവൾ കിതപ്പോടെ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു………. ശേഷം ചുറ്റും നോക്കി……. എന്നിട്ട് മേശപ്പുറത്തെ ജഗിൽ നിന്നും ആർത്തിയോടെ വെള്ളം കുടിച്ചു……

അവൾ ബെഡിൽ നിന്നെഴുനേറ്റു വന്നു മുൻവശത്തെ വാതിൽ തുറന്നു……… സൂര്യ രശ്മികൾ ഭൂമിയിലേക്ക് പതിച്ചു തുടങ്ങുന്നതെ ഒള്ളൂ………

കുളിച്ചു വന്നതിനു ശേഷം സിതാര അടുക്കളയിൽ കയറി ഒരു ചൂട് കട്ടൻ കാപ്പി ഇട്ടു……… അതുമായി ഉമ്മറത്തേക്ക് വന്നിരുന്നു……. മണി ആറാകുന്നതേ ഒള്ളൂ…….. പാല് വരാൻ ആറര കഴിയും…….. അവൾ ഓരോന്ന് ആലോചിച്ചു കൊണ്ട് ഗ്ലാസ്സിലെ കട്ടൻ നുകർന്നു……

ഇന്നേക്ക് രണ്ടു വർഷം തികയുന്നു അനിരുദ്ധന്റെ ജീവിതത്തിൽ നിന്നും അവൾ ഇറങ്ങി പോന്നിട്ട്……… ഇന്ന് നിയമപരമായി അവർ രണ്ടാകും………. സിതാര ഓർമ്മിക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത ഒരു ഭൂതകാലം ആണ് അനിരുദ്ധൻ………. തനിക്ക് എല്ലാം നഷ്ടമായത് അവിടെ നിന്നും ആണ്………. എല്ലാവരും തനിക്ക് അന്യരായതും അവിടെ ആണ്………. സിതാരയുടെ മനസ്സ് ഭൂതകാലത്തിലേക്ക് ഊളിയിട്ടു…….

••••••••

അനിരുദ്ധന്റെ ക്രൂര മനോഭാവം സിതാര ആരെയും അറിയിച്ചില്ല……… ഒരു പക്ഷെ അറിഞ്ഞാൽ തന്നെക്കാൾ ഏറെ തന്റെ നല്ല ജീവിതം സ്വപ്നം കണ്ടവർക്ക് അതൊരു തീരാ ദുഃഖം സമ്മാനിച്ചേക്കാം എന്നവൾ ഭയന്നു……..

എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തവരെ പോലെ അഭിനയിക്കുന്ന ഭർത്തു വീട്ടുകാരോട് അവൾക്ക് പുച്ഛം തോന്നി……

സ്വന്തം മകനെ നന്നാക്കി എടുക്കാൻ ഒരു പാവം പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കിയതിനു അവരും വ്യാസനിച്ചിരുന്നു…….

വല്ലപ്പോഴും അച്ഛനും അമ്മയും തുഷാരയും അവിടേക്ക് വരുന്നതായിരുന്നു അവളുടെ ഏക ആശ്വാസം…….

ജയകൃഷ്ണനെ വിവാഹം കഴിച്ചാൽ പിന്നെ ഒന്നിനും സഹകരിക്കില്ല……. മറ്റൊരാളെ വിവാഹം ചെയ്താൽ എന്നും സഹകരണം ഉണ്ടാവും എന്ന് പറഞ്ഞ കാരണവന്മാരോട് അവൾക്ക് അവജ്ഞ തോന്നി പോയി……. കാരണം അവരുടെയൊക്കെ താല്പര്യ പ്രകാരം അനിരുദ്ധനെ പോലൊരാളെ വിവാഹം കഴിച്ചിട്ട് ഫോൺ വിളിച്ചു പോലും ഒരന്വേഷണത്തിന് അവരാരും വന്നിട്ടില്ല…….

ജയകൃഷ്ണൻ പാവപ്പെട്ടവൻ ആയിരുന്നു എന്നതായിരുന്നു അവരൊക്കെ കണ്ടെത്തിയ കുറ്റം………

“സ്നേഹം പുഴുങ്ങി തിന്നാൽ വിശപ്പ് മാറുമോ?” എന്ന് കാരണവന്മാർ പലരും ചോദിച്ചപ്പോൾ പലപ്പോഴും സ്നേഹവും പണവും ത്രസിൽ തൂക്കിയിട്ടുണ്ട്……..

പണമുണ്ടെങ്കിൽ എല്ലാം ആയെന്ന ധാരണ……. അത് വെറും തെറ്റാണു……… വിവാഹ ജീവിതത്തിൽ സ്നേഹവും, വിശ്വാസവും, മനഃപൊരുത്തവും അല്ലേ വേണ്ടത്……. ഇതൊക്ക പണം കൊടുത്തു വാങ്ങൻ കഴിയുമോ?…… അവൾ അവളോട് തന്നെ ചോദിച്ച ചോദ്യങ്ങൾ……..

എന്നും രാത്രി താൻ ഉറങ്ങിയതിനു ശേഷം കിടപ്പറയിൽ വിയർത്തൊലിച്ചു വരുന്ന ഭർത്താവ്………. ഒരു ദിവസം വേലക്കാരിയുടെ റൂമിൽ നിന്നും അയാൾ ഇറങ്ങി വരുന്നത് കാണാൻ ഇടയായതാണ് അതിനു പിന്നിലെ രഹസ്യം അവൾ മനസ്സിലാക്കിയത്……..

ഭാര്യയുടെ അവകാശങ്ങൾ ഒക്കെയും 38കാരി ആയ ആ ജോലിക്കാരിക്ക് ആയിരുന്നു…….. അയാളെ ശാരീരികമായി തൃപ്തിപ്പെടുത്തുന്നതുൾപ്പെടെ ഒരു ഭാര്യയുടെ കടമകൾ ഒക്കെ നിർവഹിക്കുന്നത് ആ സ്ത്രീ ആയിരുന്നു……..

“വിശേഷം ഒന്നുമായില്ലേ?”…… എന്ന ചോദ്യം കേട്ടു പലപ്പോഴും പൊള്ളി പോയിട്ടുണ്ട്…….. താൻ മച്ചി ആണെന്ന് പലരും അടക്കം പറയുന്നത് കേട്ട് നെഞ്ച് പൊട്ടി കരഞ്ഞിട്ടുണ്ട്……… ഏഴാം മാസത്തിൽ അനിയത്തിയുടെ വയറു കാണൽ ചടങ്ങിൽ നിന്നും എല്ലാവരും അവളെ ഒഴിവാക്കിയപ്പോൾ ആരും കാണാതെ തേങ്ങിയിട്ടുണ്ട്…….. അതെല്ലാം കണ്ടു അനിരുദ്ധൻ സംതൃപ്തിയോടെ ചിരിച്ചിട്ടുണ്ട്…….

വിവാഹം കഴിഞ്ഞു രണ്ടു വർഷങ്ങൾക്ക് ശേഷവും പ്രസവിക്കാത്ത പെണ്ണിനെ ചുറ്റുമുള്ളവർ കാണുന്നത് എങ്ങനെ എന്ന് പറയേണ്ടല്ലോ……… കിടപ്പറയിൽ താനും ഭർത്താവും അന്യരാണെന്ന് അവരറിയുന്നില്ലല്ലോ…….. എല്ലാവർക്കും കുഴപ്പം ആർക്കാണെന്ന് അറിഞ്ഞാൽ മതി…….

ജീവിതം തള്ളി നീക്കി കൊണ്ട് പോയ രണ്ടു വർഷങ്ങൾ……….. വേലക്കാരിയുമായുള്ള അതിരു വിട്ട ബന്ധം ചോദ്യം ചെയ്തതിനു ബെൽറ്റ്‌ ഊരി പട്ടിയെ തല്ലുന്ന പോലെ തല്ലിയിട്ടുണ്ട് അയാൾ………. അതൊക്ക കണ്ടു ചിരിച്ചു കൊണ്ട് ആ ജോലിക്കാരിയും ഉണ്ടായിരുന്നു……….പലപ്പോഴും തന്നെക്കാൾ ആ വീട്ടിൽ അവകാശം അവൾക്കാണ് എന്ന രീതിയിൽ ആയിരുന്നു ആ സ്ത്രീയുടെ പെരുമാറ്റം……

സ്വന്തം ഭാര്യയുടെ കണ്മുന്നിൽ വെച്ച് അയാൾ ജോലിക്കാരിയുമായി ശരീരം പങ്കിട്ടപ്പോഴാണ് അവൾ പൂർണ്ണമായും അവനെ വെറുത്തത്……..

ഉറങ്ങി കിടക്കുമ്പോൾ കാൽപാദത്തിൽ സിഗരറ്റ് കൊള്ളി കുത്തി കെടുത്തുന്നത് അയാൾക്കൊരു ഹരം ആയിരുന്നു…….. വേദന കൊണ്ട് പുളയുമ്പോൾ ആ പാദത്തിൽ ഉപ്പ് വെള്ളം തൂവി കൂടുതൽ നോവിച്ചിട്ടുണ്ട്……….

ഞരമ്പുകളിൽ ലഹരി മരുന്ന് കുത്തി കയറ്റി ഒരു ഭ്രാന്തനെ പോലെ പെരുമാറിയിട്ടുണ്ട്……… വായിൽ കുത്തി പിടിച്ചു മദ്യം കുടിപ്പിച്ചിട്ടുണ്ട്…..

ഒന്നും…… ഒന്നും…….. ആരെയും അറിയിച്ചിട്ടില്ല…….. ആ മുറിയുടെ നാലു ചുവരുകൾ അല്ലാതെ മറ്റാരും അവളുടെ തേങ്ങലിനു കാതോർത്തിട്ടില്ല……..

മകൾക്ക് ഏറ്റവും വല്യ സൗഭാഗ്യം നേടി കൊടുത്തതിന്റെ അഭിമാനത്തിൽ ജീവിക്കുന്ന അച്ഛൻ……… ഒരു കുഞ്ഞികാല് കാണാൻ ക്ഷേത്രങ്ങൾ തോറും വഴിപാട് നടത്തുന്ന അമ്മ……….. സൗഭാഗ്യങ്ങൾ കിട്ടി അവളങ്ങു കെട്ടിലമ്മ ആയെന്ന് അസൂയ മൂത്തു അടക്കം പറയുന്ന സ്വന്തക്കാർ……… ആരുമാരും അറിഞ്ഞില്ല അവളാനുഭവിക്കുന്ന ജീവിത യഥാർഥ്യങ്ങളുടെ കൊടും വേനൽ………

അനുഭവിച്ചനുഭവിച്ചു മനസ്സ് മടുത്ത ഒരു രാത്രിയിൽ ആണ് ആ വീട്ടിൽ നിന്നും ഇറങ്ങി പോരുന്നത്……… വീട്ടിൽ വന്നു എല്ലാം പറഞ്ഞു പൊട്ടികരഞ്ഞപ്പോൾ ആഗ്രഹിച്ചത്,

“”പോട്ടെ മോളെ….. മോൾക്ക് ഞങ്ങൾ ഉണ്ട് ഇനി “” എന്ന് പറഞ്ഞു നെറുകിൽ തലോടുന്ന അച്ഛനെയും

“”എന്റെ മോളിനി എങ്ങും പോണ്ടാ “”….. എന്ന് പറഞ്ഞു ചേർത്ത് പിടിക്കുന്ന അമ്മയെയും ആയിരുന്നു…….

പക്ഷെ സംഭവിച്ചത് വിപരീതം ആയിരുന്നു……

ജീവിതം ആയാൽ ഇങ്ങനൊക്കെ ആണ്…… നീ ആണ് അഡ്ജസ്റ്റ് ചെയ്യേണ്ടത്…….. അവൻ വേണ്ടന്ന് വെച്ചാൽ നിനക്കൊരു ജീവിതം ഉണ്ടോ?……. എല്ലാം പറഞ്ഞു ശരിയാക്കി നാളെ തന്നെ മടങ്ങി പോവാൻ നോക്ക്….. കെട്ടിച്ചു വിട്ട പെണ്ണ് വീട്ടിൽ വന്നു നിന്നാൽ കുറച്ചിലാ….തുഷാര മോൾക്കും കുറച്ചിലാണ് അത്..

അത്രയും പറഞ്ഞു സ്വന്തം വീട്ടുകാരും കൈ വിടുമ്പോൾ സിതാരയുടെ മുന്നിൽ ഇരുട്ട് മാത്രമായിരുന്നു………എന്നാലും തോറ്റു കൊടുക്കാൻ അവൾ ഒരുക്കമല്ലായിരുന്നു…….. ഇനിയൊരു ജീവിതം അനിരുദ്ധ നൊപ്പം ഇല്ലെന്ന് മനസ്സിൽ ഉറപ്പിച്ചു ആ രാത്രി അവൾ വീട് വീട്ടിറങ്ങി………

പിന്നീട് അവൾക്ക് അഭയം ആയത് ജാൻസി എന്ന അവളുടെ കളിക്കൂട്ടുകാരി ആയിരുന്നു…….. ജാൻസിയുടെ ഭർത്താവ് വിദേശത്താണ് ………. ഒറ്റയ്ക്ക് ഉള്ള ജീവിതത്തിൽ സിതാര എന്ന അതിഥി അവൾക്കൊരു ഭരമേ അല്ലായിരുന്നു………. ജാൻസിക്കും അവളുടെ മൂന്ന് വയസ്സുകാരി മകൾ ജയ്സലിനുമൊപ്പം സിതാര ജീവിച്ചു തുടങ്ങി…….. ആദ്യമദ്യം ചെറിയ ജോലികൾക്ക് പോയി തുടങ്ങിയ അവൾ പിനീട് ഗവണ്മെന്റ് ജോലിക്ക് ശ്രമിച്ചു തുടങ്ങി……… ഒപ്പം തന്നെ ഫാമിലി കോർട്ട് ൽ ഡിവോഴ്സിനും ഫയൽ ചെയ്തു………

രണ്ടു വർഷമായി കേസ് നടക്കുന്നു……..ഇന്നാണ് വിധി……… അയാൾ വിവാഹമോചനത്തിന് സമ്മതിച്ചിരിക്കുന്നു………. കഴിഞ്ഞ മാസം സിതാരയുടെ ഇരുപത്തെഴാം പിറന്നാൾ ആയിരുന്നു……. അന്നാണ് വക്കീൽ വിളിച്ചു അനിരുദ്ധൻ ഡിവോഴ്സിന് സമ്മതിച്ചത് പറയുന്നത്……. പിന്നെ കാര്യങ്ങൾ ഒക്കെ എളുപ്പം ആയിരുന്നു……. ഇന്നാണ് last hearing……… ഇതും കൂടി കഴിഞ്ഞാൽ താൻ സ്വതന്ത്ര……….

ഇന്ന് സിതാര സ്വന്തം കാലിൽ നിക്കാനുള്ള പ്രാപ്തി നേടിയിരിക്കുന്നു……… സിതാര ഇന്നൊരു വില്ലേജ് ഓഫീസർ പദവിയിൽ ആണ്……..

കോടതിയിലേക്കുള്ള യാത്രയിൽ സിതാര ഓരോന്ന് ആലോചിച്ചു……

“””തിരികെ വരുമ്പോൾ മോൾക്ക് ഐസ് ക്രീം വാങ്ങി തരുമോ ആന്റി?””…… ജയ്സലിന്റെ ചോദ്യം ആണവളെ ഓർമകളിൽ നിന്നും ഉണർത്തിയത്…….. അന്നത്തെ ആ മൂന്ന് വയസ്സുകാരി……. എന്നോ മാഞ്ഞ പുഞ്ചിരി തനിക്ക് തിരികെ തന്നവൾ……… അടുത്ത ആഴ്ച അഞ്ച് വയസ്സ് തികയുകയാണ് അവൾക്ക്…….

“”വാങ്ങി തരാലോ “”…….. സിതാര പുഞ്ചിരിയോടെ ജയ്സലിന്റെ കുഞ്ഞു നെറ്റിയിൽ നെറ്റി മുട്ടിച്ചു പറഞ്ഞു……..

“”നീ ഇങ്ങനെ എല്ലാം സാധിച്ചു കൊടുക്കല്ലേ സിത്തു “”…….. അവളുടെ അരികിലിരുന്ന് ജാൻസി പറഞ്ഞു……. അവളൊരു പുഞ്ചിരിയോടെ കുഞ്ഞിനെ ചേർത്ത് പിടിച്ചു പുറത്തേക്ക് നോക്കി ഇരുന്നു…….

കോടതി വരാന്തയിൽ വക്കീലിനോട് സംസാരിച്ചു നിക്കുമ്പോൾ ആണ് ഒരു വൈറ്റ് കളർ പോളോ അവിടെ വന്നു നിന്നത്……..

സിതാര അവിടേക്ക് നോക്കി നിൽക്കെ driving സീറ്റിൽ നിന്നും അനിരുദ്ധൻ ഇറങ്ങി…….. താടിയൊക്കെ വളർത്തി ഒരു വികൃത രൂപം……. രണ്ടു വർഷത്തിനിടെ ആദ്യമായാണ് അനിരുദ്ധൻ ഒരു hearing നു വരുന്നത്……. രണ്ടു വർഷങ്ങൾക്ക് ശേഷം ആണവനെ കാണുന്നത്……. അവൾ ആ കൗതുകം മറച്ചു വെക്കാതെ തന്നെ അവനെ നോക്കി…….

എക്സിക്യൂട്ടീവ് ലുക്കിൽ ആണ്….. നീണ്ടു വളർന്ന മുടിയും താടിയും…… അവൾ അവനെ തന്നെ നോക്കി നിന്നു……. രണ്ടു വർഷങ്ങൾക്കിപ്പുറം തന്റെ മുന്നിൽ നിക്കുന്ന സിതാരയെയും അവൻ കണ്ണെടുക്കാതെ നോക്കി…….

എന്നെ ഒന്നും ചെയ്യരുത്……. എന്ന് പറഞ്ഞു കണ്ണീരോടെ തൊഴുതു പിടിച്ചു തന്റെ മുന്നിൽ യാചിക്കുന്ന ഒരു പാവം പെണ്ണിൽ നിന്നും തന്റെ മുന്നിൽ തലയെടുപ്പോടെ ധൈര്യത്തിൽ നിക്കുന്നവളിലേക്കുള്ള പറിച്ചു നടൽ അവനു വളരെ വ്യക്തം ആയിരുന്നു………

അംബിക കോളർ ബ്ലൗസിനൊപ്പം അടുക്കൊടെ ഭംഗിയിൽ ഉടുത്തിരിക്കുന്ന സാരി അവൾക്കൊരു പ്രത്യേക ഭംഗി നൽകി……. മുഖത്തൊരു കണ്ണട ഉണ്ട്…….. എന്നാലും അവളുടെ മുഖത്തിന്റെ ഭംഗിക്ക് കുറവൊന്നും ഇല്ല……..

രണ്ടു പേരും മുഖത്തോട് മുഖം നോക്കി നിൽക്കുന്നത് കണ്ടതും ജാൻസി സിതാരയുടെ കയ്യിൽ മെല്ലെ നുള്ളി……

“”കണ്ണും കണ്ണും ഇടഞ്ഞു ഡിവോഴ്സ് വേണ്ടന്ന് വെക്കുമോ?””……. അവൾ ചോദിച്ചു…..

“”എന്റെ നാലു വർഷം വേസ്റ്റ് ആക്കിയ bloody scoundrel ആണത് “”…….. സിതാര പല്ല് ഞെരിച്ചു പറഞ്ഞു……..

അധികം വൈകാതെ അനിരുദ്ധനും അവന്റെ അമ്മയും അകത്തേക്ക് നടന്നു…….. പോകും വഴി അവളെ ഒന്ന് ദഹിപ്പിച്ചു നോക്കാൻ മറന്നില്ല ആ സ്ത്രീ………

•••••••••

Hearing ഉം ഡിവോഴ്സ് ഉം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ അനിരുദ്ധൻ ദൂരെ നിന്നു ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു…….. സിതാരയെ കണ്ടതും അവന്റെ അമ്മ പല്ല് ഞെരിച്ചു…….. അത് കണ്ടതും അവൾ ഒരു ചെറു പുഞ്ചിരിയോടെ അവരുടെ അരികിലേക്ക് നടന്നു……..

“”നിങ്ങളോട് എനിക്ക് ദേഷ്യമില്ല……. സഹതാപം മാത്രമാണ്…….സ്വന്തം മകനെ നേരെയാക്കാൻ മറ്റൊരു പെണ്ണിന്റെ ജീവിതം ഉപയോഗിച്ച ഒരമ്മ 😏……. അതുകൊണ്ട് പറയുവാ, തെമ്മാടി ആയ ഒരാണിനെയും നേരെ ആക്കാനുള്ള ഉപകരണം അല്ല ഒരു പെണ്ണ്…….. അവളും മനുഷ്യ ജീവി ആണ്……അവൾക്കും ആഗ്രഹങ്ങൾ ഉണ്ട്……. സ്വപ്‌നങ്ങൾ ഉണ്ട്……… വേദനിക്കുന്ന ഒരു ശരീരവും മനസ്സും ഉണ്ട്……..അതൊന്നും മനസ്സിലാക്കാതെ ഒരുപകരണം ആയി മാത്രം ഒരു പെണ്ണിനേയും കാണരുത്….. നിങ്ങളും ഒരു സ്ത്രീ ആണ്……. നിങ്ങൾക്കും ഒരു മകൾ ഉണ്ട്….. കൊച്ചു മകൾ ഉണ്ട് “”……… അവരുടെ മുഖത്ത് നോക്കി പറയുമ്പോൾ അവളുടെ കണ്ണിൽ നിർവികരത മാത്രം ആയിരുന്നു…….

ഒരു മറുപടിക്ക് കാത്തു നിക്കാതെ അവൾ ആ കോടതി വരാന്തയുടെ പടികൾ ഇറങ്ങുമ്പോൾ മറുത്തോരക്ഷരം പോലും പറയാൻ ആ സ്ത്രീക്ക് ആയില്ല……

💕💕💕💕

മൂന്ന് മാസങ്ങൾ കഴിഞ്ഞു……… സിതാര ഇപ്പോൾ ഒരു വാടക വീട്ടിൽ ആണ് താമസം….. ജാൻസിയുടെ husband നാട്ടിൽ വന്നു…….. അവരുടെ സ്വർഗത്തിൽ അവളൊരു കട്ടുറുമ്പ് ആവണ്ടാലോ എന്ന് കരുതി താമസം മാറി……

ഒരു ഞായറാഴ്ച ദിവസത്തെ സായാഹ്നത്തിൽ തിരമാലകളെ നോക്കി കടൽ കാറ്റേറ്റ് നിക്കുമ്പോൾ ആണ് പിന്നിൽ നിന്നും ആ വിളി വരുന്നത്…….

“””സിതാര “”””….

പരിചിതമായൊരു ശബ്ദം കേട്ടതും അവൾ വേഗം തിരിഞ്ഞു നോക്കി……… തന്റെ മുന്നിൽ നിക്കുന്ന ആളെ കണ്ടപ്പോഴേക്കും കണ്ണുനീർ അവളുടെ കാഴ്ചയെ മറച്ചിരുന്നു…….

ജയകൃഷ്ണൻ……

അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…….

“”സുഖാണോടോ?””……. അവൻ അവളോട്‌ ചോദിക്കുമ്പോൾ അവളുടെ ശ്രദ്ധ അവന്റെ കയ്യിലെ കുഞ്ഞ് വാവയിൽ ആയിരുന്നു…….

“”ഹാ… അതേ “”……. അവൾ വിക്കി പറഞ്ഞു……

“”ഏട്ടാ “”…….. ദൂരെ നിന്നും ഒരു പെൺകുട്ടി അവനെ വിളിച്ചു കൊണ്ട് അടുത്തേക്ക് വന്നു……

ഭാര്യ ആവണം…… നല്ല ഒരു പെൺകുട്ടി……. ഒരു വേള അവളുടെ കഴുത്തിലെ താലിയിലും നെറുകിലെ സിന്ദൂരത്തിലും അവളുടെ കണ്ണുകൾ ഉടക്കി……..

ഭാര്യ തന്നെ……. അവൾ ഉറപ്പിച്ചു…..

ആ പെൺകുട്ടി അവന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി പിടിച്ചു…..

“”കാശി ദേ ഐസ് ക്രീം വേണമെന്ന് വാശി പിടിക്കുന്നു ഏട്ടാ…… ഒന്ന് വന്നേ “”……. ആ പെൺകുട്ടി പറഞ്ഞു…….

“”ഇപ്പോൾ വരാം “”…… ജയകൃഷ്ണൻ സിതാരയോട് പറഞ്ഞിട്ട് നടന്നു…….. ആ പെൺകുട്ടി സിതാരയെ ഒന്ന് പാളി നോക്കിയിട്ട് അവനൊപ്പം നടന്നു…..

പാവം മനുഷ്യൻ ആണ്…… ആഗ്രഹിച്ച പോലൊരു ജീവിതം കിട്ടിയല്ലോ……. അത് മതി എനിക്ക്……… ഉള്ളിൽ അവൾക്ക് ഒരുപാട് സമാധാനം തോന്നി…..

അവൾ സാരി തലപ്പ് കൊണ്ട് ശരീരം പൊതിഞ്ഞു പിടിച്ചു……കുറച്ചു നേരം കൂടി കടൽ കാറ്റെറ്റ് നിന്നു……

“”എടൊ “”…… പിന്നിൽ നിന്നും ജയകൃഷ്ണൻ വീണ്ടും വിളിച്ചു…… അവൾ പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി……

“”കാര്യങ്ങൾ ഒക്കെ ഞാൻ അറിഞ്ഞിരുന്നു…… അയാൾ സെക്കന്റ്‌ മാര്യേജ് ചെയ്തു അല്ലേ?”””ഏറെ നേരം നീണ്ട സംസാരങ്ങൾക്കൊടുവിൽ അവൻ ചോദിച്ചു….

“”ഹ്മ്മ് “”…….. അവൾ മൂളി….

“””തനിക്ക് വിഷമം ഉണ്ടോടോ?””…….. അവന്റെ ആ ചോദ്യം കേട്ട് അവൾ ചിരിച്ചു…..

“”എന്റെ നാലു വർഷം spoil ചെയ്ത ഒരു നികൃഷ്‌ട ജീവി ആണ് ജയ എന്നെ സംബന്ധിച്ചിടത്തോളം അയാൾ…… എന്റെ വീട്ടുകാർ എനിക്ക് നേടി തന്ന സൗഭാഗ്യം 😏……. ഒരുപാട് സൗഭാഗ്യങ്ങൾ കിട്ടി…….മച്ചി എന്ന പേര്, സ്വന്തക്കാരുടെ അകൽച്ച…… വേദന നിറഞ്ഞ രണ്ടു വർഷങ്ങൾ……. ഇപ്പോൾ ഞാൻ ഹാപ്പി ആണെടോ…… നല്ല ഹാപ്പി ആണ്……. സമാധാനം ഉണ്ടെനിക്ക് ഇപ്പോൾ “”……… അത് പറയുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു……. അവൾ വീണ്ടും തുടർന്നു….,

“”ജയനിപ്പോൾ എങ്ങനെ?…… വൈഫ് പാവം ആണോ?””……… ചിരിയോടെ അവൾ ചോദിക്കുമ്പോൾ അവന്റെ മുഖം മങ്ങിയിരുന്നു……. ഏറെ നേരം അവർക്കിടയിൽ നിശബ്ദത തളം കെട്ടി……. സിതാര സംശയത്തോടെ നോക്കി ഇരിക്കെ അവൻ തുടർന്നു…..,

“”താൻ പെട്ടന്ന് ഉപേക്ഷിച്ചു പോയപ്പോൾ അറിയാല്ലോ തളർന്നു പോയിരുന്നു ഞാൻ…….. എന്റെ മൗനഅനുവാദത്തോടെ ആണ് താൻ പോയതെങ്കിലും താൻ ഇല്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ എനിക്കായില്ല…….. പിന്നെ കുറച്ചു നിരാശയും…….. വീട്ടുകാരും കൂട്ടുകാരും ഉരുട്ടി തന്ന വാശിയും കൂടി ആയപ്പോൾ മറ്റൊരു വിവാഹത്തിലേക്ക് മനസ്സ് സഞ്ചരിച്ചു……. എല്ലാം വീട്ടുകാരുടെ ഇഷ്ടപ്രകാരം ആയിരുന്നു……. അവർക്ക് ഇഷ്ട്ടപ്പെട്ടു…… അവർ ഉറപ്പിച്ചു……… വിവാഹം കഴിഞ്ഞ ദിവസം പോലും എനിക്ക് മേഘയെ ഉൾക്കൊള്ളാൻ കഴിയുന്നില്ലായിരുന്നു…….. കാരണം അപ്പോഴേക്കും തന്റെ അവസ്ഥകൾ ഞാൻ അറിഞ്ഞിരുന്നു…….. ഒരിക്കലും ഒരു ഭാര്യ ആയി ഉൾക്കൊള്ളാൻ കഴിയില്ല എന്ന് അവളുടെ മുഖത്ത് നോക്കി എങ്ങനെ പറയും എന്ന ടെൻഷനിൽ ഞാൻ ഇരുന്നപ്പോൾ അവളും ടെൻഷനിൽ ആയിരുന്നു….. മറ്റൊരു പ്രണയം ഉണ്ടെന്ന് എങ്ങനെ എന്നോട് പറയുമെന്ന്……. പക്ഷെ ധൈര്യം അവൾക്കായിരുന്നു കെട്ടോ……… അവൾ എല്ലാം എന്നോട് പറഞ്ഞു…….. അവൾക്കൊരു പ്രണയം ഉണ്ടെന്നും അയാൾക്കൊപ്പം പോകാൻ അനുവദിക്കണമെന്നും എന്നോട് അപേക്ഷിച്ചു………. Understanding ഇല്ലാതെ adjust ചെയ്തുള്ള ജീവിതം നല്ല ബുദ്ധിമുട്ടാണെടോ……… അവളോട്‌ എനിക്ക് അലിവ് തോന്നി…….. സ്നേഹിക്കുന്നവന്റ ഒപ്പം ജീവിക്കാനുള്ള ഒരു പെണ്ണിന്റ യാചന…….. ഞാൻ അവളെ സഹായിച്ചു……. കല്യാണ ദിവസം പെണ്ണോളിച്ചോടിയത് നാട്ടുകാർക്ക് ആഘോഷം ആയിരുന്നു…….. വീട്ടുകാർക്ക് നാണക്കേടും…….. എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല……. ഇഷ്ടമില്ലാത്ത ഒരാളെ ജീവിതകാലം മുഴുവൻ ഒരു ചരടിൽ കെട്ടി വലിക്കുന്നതിലും ഭേദം നേരത്തെ മോചിപ്പിച്ചു വിടുന്നതല്ലേ…….ഒരു വർഷം മുൻപാണ് mutual ഡിവോഴ്സ് നടന്നത്…… അവരും ഹാപ്പി….. ഞാനും ഹാപ്പി…… പിന്നെ തന്റെ വീട്ടുകാരോടുള്ള വാശിക്ക് എല്ലാം നേടി….. ഓരോ ഉയരങ്ങളും കയ്യെത്തിപ്പിടിച്ചു “””…….. ഒരു പുഞ്ചിരിയോടെ ജയകൃഷ്ണൻ പറഞ്ഞു നിർത്തുമ്പോൾ കൗതുകത്തോടെ അവനെ നോക്കി ഇരിക്കുകയാണ് സിതാര…….

“”അപ്പോൾ മുൻപേ കണ്ടത്!””…….അവൾ അറിയാതെ ചോദിച്ചു പോയി…….

“””അത് സുഭദ്ര ചിറ്റയുടെ മോൻ സന്ദീപ് ഇല്ലേ….. അവന്റെ ഭാര്യയും മക്കളും ആണ്……. ആ പിള്ളേർക്ക് വീട്ടിൽ ആകെ പേടി എന്നെ മാത്രമാണ് 😁……. ഇപ്പോൾ ഐസ് ക്രീം വേണമെന്നോ എന്തോ പറഞ്ഞു വാശി……. അതിനു എന്നെ വിളിച്ചോണ്ട് പോയതാ “”…….. അവൻ പറഞ്ഞു തീർന്നതും സിതാര അറിയാതെ പൊട്ടിച്ചിരിച്ചു പോയി…….. അവനത് കണ്ടു അത്ഭുതത്തോടെ നോക്കിയതും അവൾ വേഗം ചിരി അടക്കി……

അവനു മറ്റു അവകാശികൾ ആരുമില്ല എന്നത് തന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നുവോ……അവനൊപ്പം നടക്കുമ്പോൾ അവൾ അവളോട് തന്നെ ഒരായിരം തവണ ചോദിച്ചു…….

അസ്തമയ സൂര്യനെ നോക്കി നിൽക്കുമ്പോൾ ആണ് അവൻ അത് പറയുന്നത്…..,….

“”ജാൻസി ആണ് പറഞ്ഞത് ഇന്ന് താൻ ഇവിടെ കാണുമെന്നു……. തന്നെ കാണാൻ വേണ്ടി തന്നെ ആണ് ഞാൻ ഇന്ന് ആ പിള്ളേരെ എല്ലാം കെട്ടി പെറുക്കി കൊണ്ട് ഇങ്ങോട്ട് വന്നത്……. അധികം വളച്ചു കെട്ടില്ലാതെ പറയാം…….. എനിക്ക് സിതാരയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്…….. എന്റെ വീട്ടുകാർക്ക് തന്നെ മരുമകൾ ആക്കാനും……. പഴയ ഇഷ്ടം ഒരണ പോലും കുറയാതെ ചോദിക്കുവാ…….. Will you marry me?”””……… അസ്തമയ സൂര്യനെ സാക്ഷി നിർത്തി ജയകൃഷ്ണൻ അത് ചോദിക്കുമ്പോൾ സിതാരയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു………

എതിർ വാക്കുകളുടെ അഗ്നിയെ അവൻ സ്നേഹം കൊണ്ട് ഊതി കെടുത്തിയപ്പോൾ അവിടെ സിതാരയുടെ നേർ പാതിയായി ജയകൃഷ്ണൻ മാറുകയായിരുന്നു…….

ഒരിക്കൽ അവഗണിച്ച വീട്ടുകാർ തന്നെ പൂർണ സന്തോഷത്തോടെ അവളുടെ വലം കൈ അവന്റെ വലം കയ്യിലേക്ക് ചേർത്ത് വെക്കുമ്പോൾ ലോകം കീഴടക്കിയ അഹങ്കാരം ആയിരുന്നു അവന്റെ കണ്ണുകളിൽ……… അവന്റെ പ്രണയോപഹാരം കഴുത്തിലും മൂർദ്ധാവിലെ സീമന്തത്തിലും നിറഞ്ഞപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ പെയ്തു…….

രാത്രിയിൽ ഒരേ ബെഡിൽ രണ്ടറ്റം ഇരുന്നു പരസ്പരം നോക്കുമ്പോൾ എന്തെന്നില്ലാത്ത സതോഷം അവരുടെ കണ്ണുകളിൽ നിറഞ്ഞു……….

അവന്റെ കരവലയത്തിനുള്ളിൽ ആ നെഞ്ചിൽ തലച്ചേർത്തു കിടക്കുമ്പോൾ ലോകത്തിലെ ഏറ്റവും സുരക്ഷിത സ്ഥാനം അഭയ സ്ഥലം അതാണെന്ന് ഒരുവേള അവൾക്ക് തോന്നി പോയി……..

ഒരു വർഷത്തിനു ശേഷം സിതാര ഒരു ചുന്ദരി വാവയുടെ അമ്മ ആയി എന്ന വാർത്ത ഒരു കാലത്ത് അവളെ മച്ചി എന്ന് വിളിച്ചു നോവിച്ചവരുടെ മുഖത്തേറ്റ അടി പോലെ ആയിരുന്നു……..

സിതാര ഇപ്പോൾ സന്തോഷവതി ആണ്…… പ്രിയപ്പെട്ടവനും കുഞ്ഞി മോൾക്കും ഒപ്പം ഒരു സന്തോഷ ജീവിതം നയിക്കുന്നു….. ഭൂതകാലത്തെ പറ്റി അവൾ ആലോചിക്കാറില്ല……. അന്വേഷിക്കാറും ഇല്ല……. അവളുടെ ലോകം ഇന്ന് ജയകൃഷ്ണനും മോളും മാത്രമാണ്…….

അവർ ആ ലോകത്ത് സന്തോഷായിട്ട് ജീവിക്കട്ടെ അല്ലേ… വായിച്ചു ഇഷ്ട്ടായാൽ like , cmnt and share…

രചന: Akshara Sree

Leave a Reply

Your email address will not be published. Required fields are marked *