മാനസം, തുടർക്കഥ ഭാഗം 16 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അർച്ചന

തൃഷൽ……(മാനസ

no…

അലൻ …

അലൻ ആന്റണി..മൈ son….

ആന്റണി അവനെ തന്നോട് ചേർത്തു നിർത്തികൊണ്ട് പറഞ്ഞതും…

മാനസ അവനെ തന്നെ ഞെട്ടി നോക്കി…

മോൾക്ക്. കുറച്ചു ഞെട്ടൽ ഉണ്ടല്ലേ…. മാറ്റിത്തരാം…എന്നും പറഞ്ഞു അലൻ…സിഗരറ്റിന്റെ പുക ഊതി വിട്ടു കൊണ്ട് അവളുടെ അടുത്തേയ്ക്ക് ചെന്നു നിന്നു..

മോൾക്ക് അന്ന് ഞാൻ നിന്റെ കെട്ടിയോനെ രക്ഷിച്ചു വീട്ടിൽ കൊണ്ടു വന്നത് ഓർമ യുണ്ടോ….. അന്ന്… ആ ആക്‌സിഡന്റ് നടക്കുന്നത് തന്നെ എന്റെ കണ്മുന്നിൽ വെച്ചാ…. പക്ഷെ…നല്ല എരണം ആയിരുന്നു നിന്റെ ചെക്കന്….കൊല്ലാൻ തന്നെ ആയിരുന്നു പ്ലാൻ… ഏപ്പിച്ചവൻ മാർക്ക് ഒന്നു പാളി….

ആ…അതെന്തായാലും…നന്നായി…ചത്തുപോയിരുന്നു എങ്കിൽ…മോളെ കൊണ്ട് എങ്ങനെ ഞങ്ങൾ വിലപേശി ഇതിൽ ഒപ്പിടുവിയ്ക്കും…അതുകൊണ്ട്…അതുകൊണ്ട് മാത്രം അവൻ മാർ ചെയ്ത തെറ്റ് ഞങ്ങൾ അങ് ക്ഷേമിച്ചു…. വീട്ടിൽ ഉള്ളവർക്ക് നല്ല സ്നേഹം ആണ് അല്ലെ… അന്ന് ഞാൻ വന്നപ്പോൾ തന്നെ മനസിലായി…അതുകൊണ്ട് ഒരു കരടും നിന്നെ കുറിച്ചു അവിടെ കൊണ്ട് ഇട്ടാൽ വില പോവില്ല എന്നു ചിന്തിച്ചത് കൊണ്ടാ…സമയവും കാലവും നോക്കി മോളെ ഞങ്ങൾ ഇങ്ങു പൊക്കിയത്… നിനക്ക് ഇനിയും സമയം ഉണ്ട്….. ഈ പേപ്പറിൽ ഒപ്പിടാൻ…അതുകൊണ്ട് ആലോചിച്ചും കണ്ടും തീരുമാനം എടുത്താൽ നന്ന്….അന്ന് നടക്കാതെ പോയ…മരണം…ഇനിയും നടത്താൻ ഞങ്ങൾക്ക് അവസരം ഉണ്ട്…എന്നും പറഞ്ഞു…അലൻ…അവളുടെ മുഗത്തേയ്ക്ക് പുക ഊതി വിട്ടു…

ഏയ്… ഇനി അവനെ വേണ്ട….മോനെ…. അവനും ഇവൾക്കും ഒരു സന്തതി ഉണ്ടല്ലോ….അതിനെ അങ് തീർത്തലോ…..ഇപ്പോഴാണെങ്കി…നല്ല അവസരവും….ആന്റണി…ശകുനിയെ പോലെ പറഞ്ഞതും….

അത് എപ്പഴേ വേണോ….കിളുന്ത് കൊച്ചു അല്ലെ…. ചെറുതായിട്ടു ഒന്നു തട്ടിയാൽ തന്നെ തീരും…..അലൻ ചിരിയോടെ പറഞ്ഞതും…മനസയുടെ കൈ അവന്റെ മുഗത്തു പതിഞ്ഞതും ഒത്തായിരുന്നു…

എന്റെ കുഞ്ഞിന് നേരെ നിന്റെ നാവ് ഇനി പൊങ്ങിയാൽ…മാനസ അവനു നേരെ കൈ ചൂണ്ടി ദേഷ്യത്തിൽ പറഞ്ഞതും…

ടി…… എന്റെ മകന് നേരെ കൈ ഓങ്ങുന്നോ…എന്നും പറഞ്ഞു മാനസയെ…പിടിച്ചു…അവിടെ കിടന്ന മേശയുടെ മുകളിലേയ്ക്ക് തള്ളിയതും ഒത്തായിരുന്നു….

പെട്ടന്നുള്ള തള്ളു ആയത് കൊണ്ട്… മാനസ മേശയുടെ മുകളിൽ അടിച്ചു ചെന്നു വീണു… വീഴച്ചയിൽ അവളുടെ നെറ്റി മുറിഞ്ഞു….

ആന്റണി അവളെ ചവിട്ടാനായി കലിപ്പിൽ കാല് ഉയർത്തിയതും….

പപ്പ……(അലൻ

ഇവള് നിനക്ക് നേരെ കൈ …..ആന്റണി എന്തോ പറയാൻ തുടങ്ങിയതും…

വേണ്ട… നമ്മടെ ചോരയാ…. അപ്പൊ പെണ്ണിനും ഉശിര് കൂടും…. അവർക്കുള്ള ത് വേറെ…..അത് എന്റെ കൈ കൊണ്ട് തന്നെ ഞാൻ കൊടുക്കും….എന്നും പറഞ്ഞു…അലൻ…അവരെ കണ്ണു കാണിച്ചതും…. ആന്റണിയും…കൂടെ നിന്നവനും…പുറത്തേയ്ക്ക് ഇറങ്ങി….

അലൻ…നിലത്തു വീണു കിടക്കുന്ന മാനസയുടെ അടുത്തേയ്ക്ക് ചെന്നു…അവിടെ…ഒരു മുട്ടു കുത്തി ഇരുന്നു…..

അവൻ അടുത്തു വന്നിരുന്നിട്ടും അവളുടെ കണ്ണിലും ചുണ്ടിലും പുച്ഛം മാത്രം ആയിരുന്നു….

ഇപ്പൊ നിന്റെ കണ്ണിൽ ഉള്ള ഈ പുച്ഛം ഉണ്ടല്ലോ…അതു മാറൂം…. ഞാൻ മാറ്റും…. പിന്നെ നി എന്നെ തല്ലിയ ഈ കൈ ഉണ്ടല്ലോ… ആ കൈ കൊണ്ട്. തന്നെ നി എന്നെ തലോടും…ഇല്ലെങ്കിൽ ഞാൻ തലോടിപ്പിയ്ക്കും… ഒരു പെണ്ണും ഇഷ്ടപ്പെടാത്ത രീതിയിൽ തന്നെ….

നിന്റെ തന്തേടേം തള്ളേടേം കൂടെ ഉള്ള. …ഫോട്ടോ കണ്ടപ്പോ തൊട്ടു… മനസിൽ കേറി പറ്റിയതാ…. ആണ് സുഗം അറിയാതെ ഒന്നു പെറ്റത് ആണെങ്കിലും ഇപ്പോഴും നിന്റെ ശരീരത്തിന് ഒരു മാറ്റവും ഇല്ല…കുറച്ചു കൂടി ഒന്നു സൈസ് ആയി…അത്രേ ഉള്ളു….അതും ഭംഗി തന്നെയാ….എന്നും പറഞ്ഞു അലൻ അവളുടെ ദേഹം മുഴുവൻ കണ്ണു കൊണ്ട് പരതിയതും മാനസ വെറുപ്പോടെ മുഗം തിരിച്ചു…..

അതു നോക്കി ചിരിയോടെ…അലൻ പുറത്തേയ്ക്ക് പോയി….

അവര് പോയതും…മാനസ…കാലുകൾ കൂട്ടി പിടിച്ചു…. കാൽ മുട്ടിലേയ്ക്ക് മുഗം പൂഴ്ത്തി…

എന്തിനാ കർത്താവേ…വീണ്ടും….ഈ പരീക്ഷണം … ആദ്യം….അരവിന്തിനെ അകറ്റി… പിന്നെ എന്റെ അപ്പയെയും അമ്മയെയും കൊണ്ടു പോയി… ഒടുവിൽ ജീവിതം കയ്യിൽ കൊണ്ടു തന്നിട്ട്….നിയായിട്ടു തന്നെ തള്ളി മാറ്റി….

ഞാൻ കാരണം ഇപ്പൊ എന്റെ കുഞ്ഞിന് പോലും ആപത്ത് വരുന്നു… എന്നോർത്തതും അവളുടെ കണ്ണിൽ നിന്നും കണ്ണു നീർ തുള്ളി ഒഴുകി ഇറങ്ങി….

***

എന്തായി……(ആന്റണി

എന്താവാൻ… അവൾക്…..തന്റേടം കുറച്ചു കൂടുതലാ….. അതൊന്നു കുറയ്ക്കണം…..ബലപ്രയോഗം ഒന്നും അവളോട് നടക്കില്ല…. അവൾക്ക് വല്ല കയ്യബദവും ചെയ്യണം എന്ന് തോന്നിയാൽ…പിന്നെ ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല…..അച്ഛൻ ഉദ്ദേശിയ്ക്കുന്ന പോലെ എല്ലാം നടക്കണം എങ്കിൽ….അരവിന്തിനെ വെച് അല്ല… പണിയേണ്ടത്….അവളുടെ പ്രാണനെ വെച്ചാ….

അരവിനത്തിനു ഇട്ടു പണിതു എന്നു പറഞ്ഞിട്ടും…നമ്മുടെ നേരെ ശൗര്യം കാട്ടാത്തവൾ… എന്റെ നേരെ കയ്യോങ്ങിയത്..എപ്പോഴാണ് എന്നു ഓർത്തു നോക്കിയക്കെ….ഗൂഢമായ ചിന്തയോടെ അലൻ അതു പറഞ്ഞതും…..ആന്റണിയുടെ ചുണ്ടിലും ഒരു മന്ത ഹാസം വിരിഞ്ഞു…. കൂട്ടത്തിൽ…കൂടെ നിൽക്കുന്നവരോട് അതിനുള്ള നിർദേശവും…

നി..കരയും…പെണ്ണേ…എന്റെ നേരെ കൈ പൊക്കിയതിന്……എന്നും മനസിൽ പറഞ്ഞു അവൻ അവന്റെ കവിളിൽ പകയാൽ തലോടി…

***

സത്യം പറ….. ആർക്കാ നി മാനസയെ എത്തിച്ചു കൊടുത്തത്…..(അരവിന്ത്

അറിയില്ല…….

@#$$%&%%#@….നി പറയണ്ട നിന്നെ കൊണ്ട് ഞാൻ തന്നെ പറയിപ്പിച്ചോളാം… എന്നും പറഞ്ഞു അരവിന്ത് അവന്റെ കൈ പിടിച്ചു തിരിച്ചു….അവന്റെ ആറാം വിരൽ പിടിച്ചു ഒടിച്ചു…

ആ……………. അവന്റെ അലർച്ച ആ നാലു ചുവരുകൾക്കുള്ളിൽ തട്ടി പ്രതിധ്വനിച്ചു…

കർണാ….. നി..എത്ര മറച്ചു വെച്ചിട്ടും കാര്യം…ഇല്ല….സത്യം സത്യമായി പറ…യമൻ അവന്റെ കുത്തിനു പിടിച്ചു ചോദിച്ചതും….

സത്യമാണ് sir…. എനിയ്ക്ക് അറിയില്ല…. ആ പെണ്ണിനെ കൊണ്ടു ചെല്ലാൻ മാത്രമേ എനിയ്ക്. കൊട്ടേഷൻ കിട്ടിയുള്ളൂ….പേരോ.. നാടോ..ഒന്നും ഒന്നും ഞങ്ങൾക്ക് അറിയില്ല…. ഞാൻ ചോദിച്ചതിനെക്കാൾ കൂലി തന്നു…അത്ര മാത്രമേ എനിയ്ക്ക് അറിയൂ….കർണൻ… വേദന കൊണ്ട് പുളഞ്ഞു….

പിന്നെ നിയൊക്കെ എങ്ങനെയാടാ….അവളെ അവന്മാർക്ക്. കൊടുത്തത്….(അരവിന്ത്

അത്…..പിന്നെ….

പറയാൻ……….യമൻ അലറി..

അവളെ തട്ടിക്കൊണ്ടു പോയ…ആശുപത്രിയുടെ കാർ പാർക്കിംഗിൽ….വണ്ടികളുടെ കൂട്ടത്തിൽ ഞങ്ങളുടെ വണ്ടി കൊണ്ട് ഇടാൻ പറഞ്ഞിരുന്നു….

അത്രയേ..ഞങ്ങൾക്ക് അറിയൂ… അതിനിടയിൽ…ഒരിയ്ക്കലും..ഫോൺ യൂസ് ചെയ്യരുത് എന്നും അവളെയും കൂട്ടി…3 പേർ അല്ലാതെ വേറെ ആരും വണ്ടിയിൽ ഉണ്ടാവരുത് എന്നും പറഞ്ഞിരുന്നു….അത് എന്തിനാണ് എന്നു അറിയില്ല എന്നും പറഞ്ഞു കർണൻ…ഉമിനീരും ചോരയും പൻപരാഗും എല്ലാം കൂടി പുറത്തേയ്ക്ക് തുപ്പി…

കൊണ്ട് പോയവർ അതി ബുദ്ധി മാൻ മാരാ.. നല്ല ക്രൗഡ് ആയ സ്ഥലം തന്നെ നോക്കിയാ…പന്നകൾ എടുത്തിരിയ്ക്കുന്നത്…. ഇനി അവിടെ വല്ല cctv യോ മറ്റോ ഉണ്ടൊന്നു നോക്കണം.. അരവിന്ത്…നി..വീട്ടിലേയ്ക്ക് പൊയ്ക്കോ…ഇപ്പൊ നി കൂടി അവിടെ ഇല്ലെങ്കി…ആകെ പ്രശ്നം ആകും…യമൻ അവന്റെ തോളിൽ തട്ടി പറഞ്ഞു…

ഞാൻ എങ്ങനെ ആടാ…. ആകെ ഭ്രാന്ത് പിടിയ്ക്കുന്നുണ്ട്…. ജീവിച്ചു തുടങ്ങണം എന്ന ചിന്തയിലായിരുന്നു….അവസാനം..എല്ലാം….. (അരവിന്ത്

നി..വിഷമിയ്ക്കാതെ അധിക ദിവസം ഒന്നും കത്തിരിയ്ക്കേണ്ടി വരില്ല…. നി…ഇപ്പൊ സമദാനം ആയി…വീട്ടിലേയ്ക്ക് പോ….യമൻ…അവനെ സമദാനിപ്പിച്ചു പറഞ്ഞയക്കാൻ നോക്കി…

അവളെ കൊണ്ട് പോയവൻ മാരേ കിട്ടുക ആണേൽ അങ്ങനെ അങ് വിട്ടേക്കരുത്….എന്റെ പെണ്ണിന്റെ ദേഹത്തു ഒരു പോറൽ എങ്ങാനും ഉണ്ടെന്ന് തോന്നിയാൽ…..അരവിന്ത് കലിപ്പിൽ പറഞ്ഞതും…യമനും…അതിന് ശെരി എന്ന രീതിയിൽ തലയാട്ടി…

അരവിന്ത് തിരിഞ്ഞതും…യമനും അവന്റെ ദേഷ്യം മുഴുവൻ ചെയറിൽ ഇരുത്തിയവന് മേലിൽ തീർത്തു…..

കുറച്ചു കഴിഞ്ഞതും….യമൻ പുറത്തേയ്ക്ക് വന്നു….

നാരായണേട്ട….തീരെണെങ്കി…അറിയിക്കണം…അതുവരെ ഒരു തുള്ളി വെള്ളം ഇറക്കരുത് …. ചത്തു തുലയെണെങ്കി… വേറെ വല്ല കേസിലും ഒതുക്കാം…. അല്ലേലും…പെണ്ണിനെ തൊട്ട ഒരുപാട് കേസ് അവന്റെ പേരിൽ തെളിയാതെ കിടപ്പൊൻഡ്….അതുകൊണ്ട് തീർന്നാലും കുഴപ്പമില്ല… എന്നും പറഞ്ഞു…തിരിഞ്ഞു അവന്മാരെ ഒന്നു നോക്കി…പുറത്തേയ്ക്ക് പോയി….

നേരം….ഏറെ വൈകി ആണ്….അരവിന്ത് തിരികെ വീട്ടിൽ എത്തിയത്…..

നോക്കുമ്പോൾ…ആകെ മൂടി കെട്ടിയ അവസ്ഥ…. ലൈറ്റും പോലും ഇട്ടിട്ടില്ല…. പുറത്തൊന്നും…. അരവിന്ത് ലൈറ്റ് ഓണ് ചെയ്തു അകത്തേയ്ക്. കയറി….

അരവിന്ത് അകത്തേയ്ക്ക്. കയറുമ്പോൾ തന്നെ അനന്തൻ അവന്റെ അടുത്തേയ്ക്ക് ചെന്നു….

എന്തായി..മോനെ…മോളെ കുറിച്ചു വല്ലതും…..

ഇല്ല…..എന്ന ഒറ്റവാക്കിൽ എല്ലാം ഒതുക്കി അവൻ അകത്തേയ്ക്ക്. കയറി…..അവന്റെ മുറിയിലേയ്ക്ക് ചെന്നു…. നോക്കുമ്പോൾ രവി….കുഞ്ഞനെയും ചേർത്തു പിടിച്ചു കിടക്കുന്നുണ്ട്….. അവൻ അകത്തേയ്ക്ക് കയറാതെ…. തിരിയാൻ ഭാവിച്ചതും…അച്ചുവിന്റെ ഫോട്ടോയിൽ കണ്ണുകൾ ഉടക്കി….

മരിച്ചു മണ്ണോട് ചേർന്നവളോട് എന്തു ദേഷ്യം കാട്ടാൻ…എന്നും പറഞ്ഞു….നിസംഗത യോടെ അരവിന്ത് മാനസ ഉപയോഗിച്ച മുറിയിലേയ്ക്ക്. കയറി….

മുറിയിൽ മുഴുവൻ അവളുടെ ഗന്ധം നിറഞ്ഞു നിൽക്കുന്ന പോലെ തോന്നി…അവൻ…നേരെ അകത്തു കയറി…അവളുടെ കിടക്കയിലേക്ക് വീണു…അവന്റെ കണ്ണുനീർ തുള്ളികൾ ആ കിടക്കയിൽ പതിഞ്ഞു കൊണ്ടിരുന്നു….

***

ചേച്ചിയുടെ കാര്യം ഒന്നു വിളിച്ചു ചോദിച്ചാലോ… വല്ല വിവരവും കിട്ടിയോ എന്നറിയാൻ… ചേട്ടനോട് വല്ലതും ചോദിച്ചാലും പാവം ഒന്നും പറയാൻ പറ്റില്ല….

എന്തയാലും വിളിച്ചു നോക്കാം….എന്നും പറഞ്ഞു രവി…ഫോൺ എടുത്തു…. ആദ്യം…ബെൽ അടിച്ചു തീർന്നിട്ടും ഫോൺ എടുത്തില്ല…..

വീണ്ടും വിളിയ്ക്കാനായി തുടങ്ങിയപ്പോഴാണ്…കുഞ്ഞന് ഉണർന്നു കരഞ്ഞത്…നോക്കുമ്പോൾ…ഇട്ടിരുന്ന തുണി നനഞ്ഞിരിയ്ക്കുന്നു….

അയ്യോട…വാവേ….ഇച്ചി മുള്ളിയോ….ആന്റി മാറ്റി തരാവേ…എന്നും പറഞ്ഞു….രവി….അവന്റെ നനഞ്ഞ തുണി മാറ്റി….അവനു ദരിയ്ക്കാനുള്ള തുണി…മാനസ കിടന്ന മുറിയിലേയ്ക്ക് പോയി… നോക്കുമ്പോൾ അരവിന്ത് അവിടെ കണ്ണും അടച്ചു കിടക്കുന്നു… അവനെ ശല്യപ്പെടുത്താതെ…അവൾ അലമാര തുറന്നു…കുഞ്ഞനുള്ള തുണിഎടുത്തു തിരിഞ്ഞതും….

ഇതെന്താ…..എന്നുമ്പപറഞ്ഞു തുണികൾക്ക് ഇടയിൽ തിരുകിയിരുന്ന കവർ വലിച്ചെടുത്തു……

ഓഹ്..ചേച്ചീടെ ആയിരിയ്ക്കും…എന്നും കരുതി തിരികെ വെയ്ക്കാൻ ഭാവിച്ചതും കുഞ്ഞന് കരഞ്ഞതും ഒത്തായിരുന്നു….

രവി..അരവിന്തിനെ ഒന്നു നോക്കി….കുഞ്ഞിന്റെ അടുത്തേയ്ക്ക് പോയി…..കവറൂം തുണിയും അവന്റെ അടുത്തു തന്നെ വെച്ചു…

കുഞ്ഞന് തുണി ധരിപ്പിച്ചു കൊടുക്കുമ്പോഴാണ് പെട്ടന്ന് കറണ്ട്..പോയത്….

പെട്ടന്നായത് കൊണ്ട് രവിയും ഒന്നു പേടിച്ചു…. കുഞ്ഞന് കരയാതെ ഇരിയ്ക്കാൻ അവനെ കയ്യിൽ എടുത്തു ….

അപ്പോഴേയ്ക്കും അവളുടെ ഫോണ് ബെൽ കേൾക്കാൻ തുടങ്ങി…യമനാണ് എന്നു കണ്ടതും രവി ആശ്വാസത്തോടെ…ഫോൺ എടുത്തു….

എന്താ…വിളിച്ചേ……

അ.. അത്…ഏട്ടത്തിയെ കുറിച്ചു…..(രവി

അരവിന്ത് ഒന്നും പറഞ്ഞില്ലേ…

ഇ…ഇല്ല…..

ഉം…..എന്നു മൂളി…യമൻ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു…..

എന്നിട്ട്…..പാർക്കിങ്ങിൽ പോയോ……(രവി

അവിട മുഴുവനും ആളെ വിട്ടു നോക്കി…..പക്ഷെ…അവിടുത്തെ cctv വർക്ക് അല്ല… ആരോ തല്ലി തകർത്തു ഇട്ടിരിയ്ക്കുന്നു…. എന്നു പറഞ്ഞതും…കുഞ്ഞു കരഞ്ഞതും ഒത്തായിരുന്നു… മോനെന്താ കരയുന്നെ……(യമൻ

ഇവിടെ കറണ്ട് പോയി….അതാ…പിന്നെ ചേച്ചിയും ……(രവി

കറണ്ട് പോയെന്നോ…എന്നും പറഞ്ഞു..യമൻ ഒരു നിമിഷം മിണ്ടാതെ ഇരുന്നു…. പെട്ടന്ന്…അടുത്ത് നിന്ന ആരോടോ….എന്തോ പറഞ്ഞു……

കുറച്ചു കഴിഞ്ഞതും….

sir.. ആ ഏരിയയിൽ….കറണ്ട് ഉണ്ടല്ലോ…(pc

what…….

രവി….നി ഇപ്പൊ തന്നെ കുഞ്ഞിനെയും എടുത്ത് അരവിന്ദിന്റെ അടുത്തേയ്ക്ക് എങ്ങാനും പോ…ക്യിക്ക്…. ഞാൻ ഇപോ വരാം…..ഫോൺ കട്ട് ആക്കരുത്…എന്നും പറഞ്ഞു….യമൻ..പുറത്തേയ്ക്ക് ഇറങ്ങി…കൂടെ വേറെ രണ്ടു പോലീസ് കാരെ കണ്ണു കൊണ്ടു കാട്ടി…

എ.. എന്താ…എന്തു പറ്റി…(രവി….

നി അരുടെങ്കിലും അടുത്തേയ്ക്ക് പോ….യമൻ ഫോണിൽ കൂടി പറഞ്ഞതും…രവി പേടിച്ചു…എങ്ങനെ എങ്കിലും പുറത്തേയ്ക്ക് ഇറങ്ങാൻ ഭാവിച്ചതും…ആരോ..അവളുടെ അടുത്തു കൂടെ പോയതും ഒത്തായിരുന്നു….

ഇവിടെ ആരോ…ഉണ്ട്…..യമ…..രവി…പേടിയോടെ പറഞ്ഞതും….

താൻ പേടിയ്ക്കണ്ട…..പെട്ടന്ന് പുറത്തേയ്ക്ക് ഇറാങ്….

അതുകേട്ട് പെട്ടന്ന് രവി പുറത്തേയ്ക്ക് ഇറങ്ങാൻ. ഭാവിച്ചതും….

ആരോ…അവളെ കടന്നു പിടിച്ചതും ഒത്തായിരുന്നു……

ചേട്ടായി………………..

രവിയുടെ…അലർച്ച കേട്ടതും….മയക്കത്തിൽ കിടന്ന അരവിന്ത് ഞെട്ടി എണീറ്റു….

കൂട്ടത്തിൽ കുഞ്ഞന്റെ കരച്ചിലും….

പെട്ടന്ന് …………യമൻ അവളുടെ വിളി കേട്ട് ഡ്രൈവറോട് പറഞ്ഞു….

മോളെ……..(അംബിക

അരവിന്ത്….എന്താ അവിടെ….(അനന്തൻ

ചേട്ടായി… പെട്ടന്ന് വാ…. ഇവ്……. (രവി

അരവിന്ത്….അവളുടെ വിളി കേട്ട് ഓടി പിടഞ്ഞു…വന്നതും….കണ്ടു…ആരോ….രവിയെ പിടിച്ചു വെച്ചിരിയ്ക്കുന്നത്…..ഇരുട്ട് ആയത് കൊണ്ട് ആളെ അറിയാനും വയ്യ…. കൂടെ താഴെ പോലീസ് വണ്ടി വന്നു നിന്നതും ഒത്തായിരുന്നു….

വണ്ടിയുടെ സൗണ്ട് കേട്ടതും….രവിയെ പിടിച്ചു വെച്ച ആൾ അവളെ മുന്നോട്ട്. തള്ളി….

അരവിന്ത് പെട്ടന്ന് തന്നെ രവിയെ വീഴാതെ പൊതിഞ്ഞു പിടിച്ചു..കൂട്ടത്തിൽ അവളോട് അടക്കി പിടിച്ചിരുന്ന കുഞ്ഞിനെയും…

പെട്ടന്ന് തന്നെ അവിടെ ആകെ കറണ്ടും വന്നു…

ചേ…..ചേട്ടായി…..എന്നും പറഞ്ഞു…രവി…അരവിന്ദിന്റെ മാറിലേക്ക് ചാഞ്ഞു…. ആരോ…എന്നെ….പറയുന്നതിന് അനുസരിച്ചു അവളുടെ ദേഹവും വിറയ്ക്കുന്നുണ്ടായിരുന്നു…

എന്താ പറ്റിയെ…..എന്നും ചോദിച്ചു കൊണ്ട്….അനന്തനും അംബികയും മുറിയിലേയ്ക്. കയറി വന്നതും കണ്ടു…പേടിച്ചു വിറച്ചു ഇരിയ്ക്കുന്ന രവിയെയും….അവളെ ചേർത്തു പിടിച്ചു ഇരിയ്ക്കുന്ന അരവിന്തിനെയും….

എന്താ…മോളെ പറ്റിയെ…എന്നും ചോദിച്ചു അംബിക അവളോട് ചേർന്നു …ഇരുന്നു…

കൂടെ താഴെ കതകിൽ ആരോ തട്ടി വിളിയ്ക്കുന്നും ഉണ്ട്..

ഞാൻ പോയി നോക്കാം…അച്ഛൻ ഇവിടെ ഇരി….എന്നും പറഞ്ഞു…പോകാൻ തുടങ്ങിയ അനന്തനെ തടഞ്ഞു അരവിന്ത് താഴേയ്ക്ക് ചെന്നു കതകു തുറന്നു…നോക്കുമ്പോൾ യമൻ… ആകെ വിയർത്തു കുളിച്ചു..ദേഹത്തു കുറച്ചു ചെളിയും…. പറ്റിയിട്ടുണ്ട്….

അവൾക്ക്കുഴപ്പം ഒന്നും ഇല്ലല്ലോ…(യമൻ

ആരോ…കേറി പിടിച്ചു….അതിന്റെ പേടി…. ആ @#$$ മോന്റെ മുഗം ഞാൻ കണ്ടില്ല…. പിന്നെ കൊച്ചും അവളുടെ കയ്യിൽ ആയിപ്പോയി..അല്ലേരുന്നെങ്കി അവനെ ഞാൻ ചടതച്ചേനെ…..അരവിന്ത് ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി കൊണ്ട് പറഞ്ഞതും….

അതിനു അവസരം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്… ഇറങ്ങി ഓടിയവനെ പിടിച്ചു രണ്ടു ചാർത്തി വണ്ടിയിൽ ഇട്ടിട്ടുണ്ട്…എന്തയാലും ബോധം പോയിട്ടുണ്ട്….. ആരവിയ്ക്ക് ഇപ്പൊ എങ്ങനെ ഉണ്ടാ….കുഴപ്പം വല്ലതും….

നന്നായി പേടിച്ചിട്ടുണ്ട്…..നി വാ…എന്നും പറഞ്ഞു…അരവിന്ത് യമനേയും കൂട്ടി മുകളിലേയ്ക്ക് നടന്നു…പോകുന്നതിനു മുൻപ്. കൂടെ വന്നവർക്ക് വേണ്ട നിർദേശവും കൊടുത്തു….

യമനും അരവിന്തും കൂടി….മുകളിലേയ്ക്ക് ചെല്ലുമ്പോൾ…രവി…കട്ടിലിൽ ഇരിപ്പുണ്ട്….അടുത്തു തന്നെ അനന്തനും…അംബികയും…കുഞ്ഞന് അനന്തന്റെ കയ്യിലും….

യമൻ…വരുന്ന കണ്ടതും…. രവി തല ഉയർത്തി നോക്കി…

അവളുടെ മുഗം കണ്ടപ്പോൾ തന്നെ മനസിലായി നല്ല പേടി തട്ടിയിട്ടുണ്ട്…എന്ന്…. യമൻ അവളെയും മുറിയേയും മൊത്തത്തിൽ ഒന്നു നോക്കി…..

ഓഹ്…ബാൽക്കണി വഴി ആണല്ലേ.. എന്നും മനസിൽ പറഞ്ഞു ….അരവിന്ദിനെ ഒന്നു നോക്കി..യമൻ പുറത്തേയ്ക്ക് ഇറങ്ങാൻ ഭാവിച്ചതും….രവി അവന്റെ കയ്യിൽ പിടിച്ചതും ഒത്തായിരുന്നു….

അവൻ എന്താ എന്ന ഭാവത്തിൽ നോക്കിയതും…രവി ബെഡിൽ കിടന്ന കവർ എടുത്തു അവനു കൊടുത്തതും ഒത്തായിരുന്നു..

ചേച്ചിയുടെ മുറിയിൽ നിന്നും കിട്ടിയതാ……രവി പറഞ്ഞതും….

യമൻ അത് തുറന്നു ഒന്നു നോക്കി…

ഓഹ്…വെറുതെ അല്ല…… അവളെ പൊക്കിയത്…..യമൻ മനസിൽ പറഞ്ഞു….അരവിന്ദിന് നേരെ അതു നീട്ടി….

അതിലെ കാര്യങ്ങൾ വായിച്ചതും അവനും കാര്യങ്ങളുടെ ഏകദേശ രൂപം പിടികിട്ടിയിരുന്നു….

തുടരും…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ പറയണേ…

രചന: അർച്ചന

Leave a Reply

Your email address will not be published. Required fields are marked *