ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 34 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ആൾടെ അടുത്തേക്ക് ഒരു ഞെട്ടലോടെ ചെന്നു നിന്നതും ഞാൻ പോലും അറിയാതെ ആ പേര് എന്റെ നാവ് ഉരുവിട്ടു…

ആരുചേച്ചി…!!!!

അതുകേട്ട് ചേച്ചി സോഫയിൽ നിന്നും എഴുന്നേറ്റ് എനിക്കടുത്തേക്ക് വന്നു….

എന്താണ് നീലുവേ ഇങ്ങനെ അന്തംവിട്ട് നിൽക്കുന്നേ…നിനക്കെന്നെ മനസിലായില്ലേ…

ഞാനതിന് അമ്പരപ്പോടെ നിന്നതല്ലാതെ മറുപടിയായി ഒന്നും പറഞ്ഞില്ല… പെട്ടെന്ന് അമ്മ ഞങ്ങൾക്കരികിലേക്ക് വന്നു…

മോളേ ഇത് അരുന്ധതി…അമ്മേടെ ഇളയ സഹോദരി സുമലത ആന്റിയെ അറിയില്ലേ മോള്…അവൾടെ മൂത്ത മോളാ…ഇന്നലെ അമ്മ പരിചയപ്പെടുത്തി തന്നില്ലേ മോൾക്ക്…

എന്റെ വല്യമ്മേ ഇങ്ങനെ ഇൻട്രോ തന്ന് കഷ്ടപ്പെടണ്ട..ഞങ്ങള് പരിചയക്കാരാ…അതും ഒരേ കോളേജിൽ പഠിച്ചവര്…അല്ലേ നീലു…

ആരു ചേച്ചി അതും പറഞ്ഞ് എന്റെ തോളിലേക്ക് കൈയ്യിട്ട് എന്നെ ചേർത്ത് നിർത്തി….

എന്താണ് മിസ്റ്റർ ഘോഷ് നിന്റെ wife എന്നെ മറന്നോ…???

അത് നീ എന്നോടാണോ ചോദിക്കുന്നേ..നീ അവളോട് ചോദിയ്ക്കെടീ……

ദേവേട്ടൻ ഒരു ചിരിയോടെ അതും പറഞ്ഞ് ഡൈനിംഗ് ടേബിളിന് മുന്നിലേക്ക് ചെന്ന് ഒരു ചെയർ വലിച്ചിട്ടിരുന്നു…. ഞാനിപ്പോഴും കിളിപോയി നിൽക്ക്വായിരുന്നു… പിന്നെ ആരുയേച്ചി എന്നെയൊന്നുലച്ചപ്പോഴാ സ്ഥലകാല ബോധം വന്നത് പോലും…. തലയ്ക്ക് ചുറ്റും ഒരു പുക മാത്രം നിറച്ചു കൊണ്ട് ഞാനവിടെ തന്നെ നിന്നു…..

ഡീ ഗുണ്ടമ്മേ breakfast കഴിയ്ക്കുന്നേൽ വാ…

ദേവേട്ടൻ ആ പേര് കൂടി വിളിച്ചതും ഞാൻ അടിക്കടി ഞെട്ടാൻ തുടങ്ങി… പിന്നെ എന്നേം വലിച്ച് നടന്ന ആരുയേച്ചീടെ പിന്നാലെ ഒരു പ്രതിമ കണക്കെ ഞാൻ നടന്നു….ദേവേട്ടന് തൊട്ടരികിലായി കിടന്ന ചെയർ വലിച്ചിട്ട് ഇരുന്ന ശേഷം ഞാൻ ദേവട്ടന്റെ മുഖത്തേക്ക് തന്നെ കുറച്ചു നേരം ഉറ്റുനോക്കിയിരുന്നു…. ദേവേട്ടനും ആരുയേച്ചിയും ഓരോ കാര്യങ്ങളും പറഞ്ഞ് ചിരിച്ചു രസിക്ക്യായിരുന്നു…. എന്റെ നോട്ടം മനസിലാക്കിയ പോലെ ദേവേട്ടന്റെ നോട്ടം എന്റെ മുഖത്തേക്ക് തിരിഞ്ഞു… അതിന്റെ കൂടെ പുരികമുയർത്തി എന്താന്നുളള ഒരു ചോദ്യം കൂടി ആയതും ഞാൻ ഒന്നുമില്ലാന്ന് മെല്ലെ തലയാട്ടി പ്ലേറ്റിലേക്ക് കൈ ചേർത്തു….

നീലു.. നീയെന്താ ഭയങ്കര സൈലന്റ് ആയിരിക്കണേ…എന്നെ കണ്ട് ഞെട്ടിയിട്ടാ…നിനക്കൊരു സർപ്രൈസ് ആയിക്കോട്ടേന്ന് കരുതിയാ ഇത്രയും നാളും നിന്റെ മുന്നിൽ വരാതിരുന്നത്….. നിങ്ങടെ engagement ന് കൂടാൻ കഴിയാഞ്ഞതിന്റെ വിഷമം കല്യാണത്തിന് തീർക്കണംന്ന് കരുതിയതാ…എന്ത് ചെയ്യാനാ ലീവ് കിട്ടീല്ലെടീ…. ഞാനിപ്പോ പാലക്കാടാണ്..അവിടെയൊരു job റെഡിയായി… probation period ആയിരുന്നു… അതിനിടയ്ക്ക് ലീവ് ശരിയായില്ല… പിന്നെ ഇവന്റെ വഴക്ക് കേട്ട് കേട്ട് MD ടെ കാല് പിടിച്ചിട്ടാ ഇന്ന് വരാൻ പറ്റിയത്.. വീട്ടിൽ പോലും കയറീട്ടില്ല…നേരെ ഇവിടേക്കാ വന്നത്….

ഹോ… അപ്പോ നിനക്കെന്നെ പേടിയുണ്ട് അല്ലേടീ ഗുണ്ടമ്മേ….!!!

ദേവേട്ടൻ പ്ലേറ്റിലിരുന്ന ഇഡ്ഡലി മുറിച്ച് സാമ്പാറിൽ മുക്കി കഴിച്ചു കൊണ്ടാണ് അങ്ങനെ പറഞ്ഞത്…

ചേച്ചി… ചേച്ചി പക്ഷേ പണ്ട് പറഞ്ഞത്…ദേവേട്ടനുമായി ഇത്രയും അടുത്ത ബന്ധമുണ്ടെന്ന് എന്നോട് പറഞ്ഞിട്ടില്ലല്ലോ ഇതുവരെ….???

ഞാൻ ഉള്ളില് നുരഞ്ഞു പൊന്തി വന്ന സംശയങ്ങൾ ഓരോന്നായി ചോദിച്ചു തുടങ്ങി…

അത്…അന്ന് പറയാൻ തോന്നിയില്ല നീലു…അതാ ഞാൻ ഒന്നും പറയാതിരുന്നത്….

ദേവേട്ടൻ ഒന്നും മനസിലാകാത്ത മട്ടിൽ ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചിരിക്ക്യായിരുന്നു….ഞാനാ മുഖത്തേക്കും ഇടയ്ക്കൊന്ന് പാളി നോക്കി…ഈ രക്തത്തിൽ വല്ല പങ്കും ഉണ്ടോന്ന് അറിയണമല്ലോ….കാര്യമായ ഒരു ഭാവവ്യത്യാസവും കാണിക്കാതെയിരുന്ന് breakfast കഴിയ്ക്കുന്ന ദേവേട്ടനെ കണ്ടപ്പോ ശരിയ്ക്കും എന്റെ തല പുകഞ്ഞു കത്താൻ തുടങ്ങിയിരുന്നു…… പിന്നെ എല്ലാം റൂമിലെത്തുമ്പോ തീരുമാനമാക്കാം എന്ന ചിന്തയിൽ ഞാൻ വീണ്ടും ഫുഡിലേക്ക് concentrate ചെയ്തു…… ഞങ്ങൾക്ക് മുമ്പേ അച്ഛൻ breakfast കഴിച്ചിരുന്നു…അത് വിജയൻ സാറിന്റെ പതിവ് സമയമാണെന്ന് അമ്മ പറഞ്ഞപ്പോഴാ അറിഞ്ഞത്….. പിന്നെ ബാക്കിയുള്ള എല്ലാവരും ചേർന്ന് വിശേഷങ്ങളൊക്കെ സംസാരിച്ചിരുന്ന് കഴിപ്പ് തുടർന്നു….ദേവേട്ടൻ കഴിപ്പ് നിർത്തി എഴുന്നേറ്റതും ഞാനും മതിയാക്കി എഴുന്നേറ്റു….അമ്മ വീണ്ടും ചെയറിലേക്ക് പിടിച്ചിരുത്തിയത് കണ്ട് ദേവേട്ടനും കണ്ണുരുട്ടി എന്നെ പേടിപ്പിക്കാൻ തുടങ്ങി… പിന്നെ പ്ലേറ്റിലുള്ളതെല്ലാം ഉള്ളിലാക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ…. അങ്ങനെ breakfast കഴിപ്പും ആരുയേച്ചിയുമായുള്ള വർത്തമാനവും കഴിഞ്ഞ് ഞാൻ നേരെ റൂമിലേക്ക് നടന്നു… ദേവേട്ടൻ ആരെയോ കാര്യമായി ഫോൺ ചെയ്യുന്ന തിരക്കിലായിരുന്നു…. ഞാൻ ശബ്ദമുണ്ടാക്കാതെ ദേവേട്ടന് പിന്നിലേക്ക് ചെന്നു നിന്നു… പെട്ടെന്നാ ആള് കോള് കട്ട് ചെയ്ത് തിരിഞ്ഞത്…

നീ എന്റെ പിന്നിൽ നില്പുണ്ടായിരുന്നോ…!!! നിനക്കൊന്ന് മുരടനക്കീട്ടെങ്കിലും വരാമായിരുന്നില്ലേ… പിന്നിൽ വന്ന് നിന്ന് മനുഷ്യനെ കളിയ്പ്പിക്കാനാ…അതോ പേടിപ്പിക്കാനോ….???

അതിന് ഞാൻ പേടിപ്പിച്ചാൽ പേടിയ്ക്കുന്ന ആളല്ലല്ലോ ക്യാമ്പസിലെ ചെഗുവേര…

അതുകേട്ട് ദേവേട്ടൻ പുരികം ചുളിച്ച് എന്നെയൊന്നു നോക്കി…ആ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മൊട്ടിട്ടിരുന്നു…

ചെഗുവേരയോ…ഞാനോ…???

ന്മ്മ്മ്…അതേ… കോളേജിൽ അങ്ങനെ ആയിരുന്നില്ലേ…ക്യാമ്പെയ്നും, മുദ്രാവാക്യവും,അടിയും,ആരാധികമാരുടെ പ്രവാഹങ്ങളും…. അങ്ങനെയങ്ങനെ കുറേ ഉണ്ടല്ലോ പറയാനായി… അതുകൊണ്ട് പറഞ്ഞതാ…

അതിന് ഇതൊക്കെ ഉണ്ടെങ്കിൽ ചെഗുവേര ആകുമോ…???

എന്റെ കണ്ണിലെ ചെഗുവേര അങ്ങനെയൊക്കെ ആണെന്ന് കൂട്ടിയ്ക്കോ… പിന്നെ കളിപ്പിക്കാനാണോന്ന് ചോദിച്ചത്… അതെനിക്ക് അങ്ങോട്ട് ചോദിക്കാനുള്ള കാര്യമാ…!!!

എന്ത്…??

ഞാൻ ദേവേട്ടന് അടുത്തേക്ക് നടന്നു ചെല്ലുമ്പോഴും ഒരടി പിന്നോട്ട് വയ്ക്കാതെ ഇരുകൈയ്യും നെഞ്ചിന് മീതെ കെട്ടി നിൽക്ക്വായിരുന്നു ആള്….

സത്യം പറ ദേവേട്ടാ…ആരുയേച്ചി ദേവേട്ടനോട് കോളേജിൽ വച്ച് എന്നെക്കുറിച്ച് പറഞ്ഞിട്ടില്ലേ…??? ആരുയേച്ചിയ്ക്കും ദേവേട്ടനും അറിയാവുന്ന എന്തൊക്കെയോ അന്ന് നടന്നിട്ടുണ്ട്…ദേവേട്ടന്റെ മുഖത്തെ ഈ ചിരി കാണ്ടാലെ അറിയാം…

നീയിത് എന്തൊക്കെയാ നീലു ഈ പറയുന്നേ…നിന്നെ കല്യാണം കഴിച്ചൂന്ന് കരുതി എനിക്ക് ചിരിയ്ക്കാനും പാടില്ലേ…..

ദേ… ദേവേട്ടാ വേണ്ടാട്ടോ… എനിക്ക് ചിലതൊക്കെ കണ്ടാൽ മനസിലാവും…!!!

ഞാനതും പറഞ്ഞ് ദേവേട്ടന് നേരെ വിരല് ചൂണ്ടി നിന്നതും ദേവേട്ടൻ ആ വിരല് ഒരു ചിരിയോടെ ദേവേട്ടന്റെ ഒരു കൈയ്യ്ക്കുള്ളിലാക്കി…

കൈ ചൂണ്ടി സംസാരിക്കുന്നോ…???അതും നിന്റെ ഭർത്താവായ എന്നോട്…!!! ദേവേട്ടൻ അപ്പോഴും കളിയായ് പുഞ്ചിരിയ്ക്കുന്നുണ്ടായിരുന്നു…

ഞാൻ.. അങ്ങനെ കരുതി അല്ല…സോറി.. ഇനി ആവർത്തിക്കില്ല…..പ്ലീസ്….എന്റെ കൈ വിട്ടേ ദേവേട്ടാ…

ഞാനവിടെ നിന്നൊന്ന് പുളഞ്ഞതും ദേവേട്ടൻ മറുകൈയ്യാലെ എന്റെ ഇടുപ്പോട് ചേർത്ത് എന്നെ ദേവേട്ടനിലേക്ക് അടുപ്പിച്ചു നിർത്തി… ആ നീക്കം കണ്ട് ഒന്നും പ്രതികരിക്കാനാവാതെ എന്റെ ഇടുപ്പിലേക്കമർന്ന കൈയ്യിലേക്കും അവിടെ നിന്നും തിടുക്കപ്പെട്ട് ദേവേട്ടന്റെ മുഖത്തേക്കും എന്റെ നോട്ടം പാഞ്ഞു…

നീ എന്താ പറഞ്ഞേ… ചിലതൊക്കെ കണ്ടാൽ മനസിലാകും എന്നോ… എങ്കില് ഞാൻ പറയുന്നു… നിനക്ക് ഇതുവരെയും ഒന്നും മനസിലായിട്ടില്ല…ഒന്നും എന്ന് പറഞ്ഞാൽ ഒന്നും മനസിലായിട്ടില്ല…!!!

ഞാനതു കേട്ട് ദേവേട്ടന്റെ മുഖത്തേക്ക് തന്നെ നോട്ടം പായിച്ചു നിന്നു…ദേവേട്ടന്റെ കണ്ണുകൾ എന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു….ഞാനത് ഉള്ളിൽ ഉടലെടുത്ത നാണത്തോടും,ഒരു പരിഭ്രമത്തോടും തിരിച്ചറിഞ്ഞു….

ദേവേട്ടാ എനിക്ക്… താഴേക്ക് പോണം…ആരുയേച്ചി അന്വേഷിക്കുന്നുണ്ടാവും…

എന്റെ പതിഞ്ഞ സ്വരവും അതിൽ നിറഞ്ഞു നിന്ന ഭയവും കേട്ട് ദേവേട്ടനൊന്ന് കുലുങ്ങി ചിരിച്ചു…പതിയെ എന്റെ വിരലിലെ പിടി അയച്ചെങ്കിലും മറുകൈ അപ്പോഴും അരക്കെട്ടിനെ ചുറ്റി വരിഞ്ഞിരിക്ക്യായിരുന്നു….

നീ എന്തൊക്കെയോ അറിയാനുണ്ടെന്ന് പറഞ്ഞല്ലേ എന്റടുത്തേക്ക് വന്നത്…ന്ത്യേ അറിയണ്ടേ…???

വേണ്ട…അറിയണ്ട.. ഞാൻ പിന്നെ ചോദിച്ചോളാം…

ഞാനത്രയും പറഞ്ഞ് ആ കൈയ്യിൽ കിടന്നൊന്ന് കുതറി നോക്കി…

അങ്ങനെയല്ലല്ലോ നേരത്തെ പറഞ്ഞത്… എന്തൊക്കെയോ മനസിലായി… അതിനൊക്കെ clarification വേണംന്നല്ലേ പറഞ്ഞത്…!!! ഇപ്പോ എന്താ വേണ്ടാത്തത്…???

അപ്പോ അങ്ങനെ തോന്നി ഇപ്പോ വേണ്ട…തീർന്നില്ലേ…!!

ഞാനതും പറഞ്ഞ് ദേവേട്ടന്റെ കൈ അയച്ചെടുത്ത് നിന്നു…

ദേവേട്ടന്റെ ഈ രണ്ട് മുഖം കാണുമ്പോഴാ എന്റെ സംശയങ്ങൾ ഇരട്ടിയാവുന്നത്… വീട്ടുകാരുടെ ഇഷ്ട പ്രകാരം കല്യാണം കഴിച്ചതാണെന്ന് പറയുന്നു…മനസില് മറ്റേതോ പെണ്ണുമുണ്ട്… പിന്നെ എങ്ങനെയാ മറ്റൊരു പെണ്ണിനോട് ഇത്ര കൂളായി behave ചെയ്യാൻ കഴിയുന്നേ…??

ഞാനവസാന അടവും പ്രയോഗിച്ചു…

നീയെന്റെ ഭാര്യയല്ലേ നീലു…ആ നിന്നോട് ഞാനിനി പണ്ട് പുരാണങ്ങളിൽ പറയും പോലെ അല്ലയോ ആര്യപുത്രി അവിടുന്ന് എന്നോട് സംസാരിച്ചാലും… എന്റെ കൂടെ പുറപ്പെട്ടാലും എന്നൊക്കെ പറയാൻ പറ്റുമോ…???അല്ല നിനക്കതാ ഇഷ്ടമെങ്കിൽ ഞാനിനി മുതൽ ആ സ്റ്റൈൽ ഫോളോ ചെയ്യാം…ന്ത്യേ…???

ഞാനത് കേട്ട് കണ്ണും മിഴിച്ചു നോക്കി നിന്നു പോയി…. പെട്ടെന്നാ അമ്മയും ദേവു ചേച്ചിയും റൂമിലേക്ക് വന്നത്…അമ്മയെ കണ്ടപാടെ ഞാൻ ദേവേട്ടനിൽ നിന്നും അകന്ന് അവർക്കരികിലേക്ക് നടന്നു…..

ദാ മോളേ ഇന്ന് റിസപ്ഷന് ഇടാനുള്ള ഡ്രസും ഓർണമെന്റ്സുമാ…. പെട്ടെന്ന് റെഡിയാവണം ട്ടോ..ദേവും സഹായിക്കും മോളെ…

അമ്മ അതും പറഞ്ഞ് ഒരു പായ്ക്കറ്റ് എന്നെ ഏൽപ്പിച്ചതും ഞാനത് കൈയ്യിൽ വാങ്ങി വച്ചു… അപ്പോഴേക്കും ദേവേട്ടൻ റൂം വിട്ട് പോയിരുന്നു… പിന്നെയുള്ള നേരം മുഴുവൻ കിച്ചണിൽ അമ്മയ്ക്കും ചേച്ചിയ്ക്കുമൊപ്പം കൂടി ദേവേട്ടനെപ്പറ്റിയും വീട്ടിലെ ബാക്കി എല്ലാവരേയും പറ്റി വിശദമായി അറിയാൻ ശ്രമിച്ചു… ഇടയ്ക്കിടെ അച്ഛൻ അടുക്കളയിലേക്ക് വരുമ്പോ ഞാനാ പഴയ പത്താം ക്ലാസുകാരിയെ പോലെ ഇരുന്നിടത്ത് നിന്നും ചാടിയെഴുന്നേറ്റു നിന്നു…അത് കണ്ട് അച്ഛനും അമ്മയും ചേച്ചിയും ചേർന്ന് എന്നെ കണക്കിന് കളിയാക്കാൻ തുടങ്ങിയപ്പോഴാ ആ ശീലം പതിയെ മാറ്റാൻ തുടങ്ങിയത്… കുറഞ്ഞ സമയം കൊണ്ട് ഞാനവരുമായി നല്ല friendly ആയി… അങ്ങനെ സംസാരിച്ചിരുന്ന് സമയം പോയതേ അറിഞ്ഞില്ല….

വൈകുന്നേരം ആകാറായതും ഒന്ന് ഫ്രഷായി ഞാൻ റെഡിയായി തുടങ്ങി…ദേവു ചേച്ചിയായിരുന്നു എന്റെ ബ്യൂട്ടീഷൻ… ദേവേട്ടൻ ഹാളില് ആരോടൊക്കെയോ സംസാരിച്ചിരിക്കുന്ന തിരക്കിലായിരുന്നു…ആ സമയം കൊണ്ട് റൂം ഞാൻ കൈയ്യടക്കി…ചിക്കൂസ് കളർ heavy stone work സാരിയായിരുന്നു എന്റെ വേഷം… അതിന് മാച്ചാവും വിധം അതേ കളർ ഷർട്ടും white colour പാന്റും black formal shoes ആയിരുന്നു ദേവേട്ടന്റെ വേഷം… ഒരു simple type ഡയമണ്ട് നെക്ലേസും അതിനൊപ്പം താലിച്ചരടും കൈയ്യിൽ രണ്ട് വളയുമാണ് ഞാൻ അണിഞ്ഞത്….എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ് എന്നേം കൂട്ടി ദേവു ചേച്ചി സ്റ്റെയർ ഇറങ്ങി വരുമ്പോഴും ഹാളിൽ ബന്ധുക്കൾ എല്ലാവരും ചേർന്ന് വിശേഷങ്ങൾ പറഞ്ഞിരിക്ക്യായിരുന്നു… എല്ലാവരും നേരത്തെ തന്നെ റിസപ്ഷന് പോകാനായി റെഡിയായി ഇരിക്ക്വായിരുന്നു…. അതുകൊണ്ട് അധികം വെച്ച് താമസിപ്പിക്കാതെ ഞങ്ങള് പാർട്ടി നടക്കുന്ന convention centre ലേക്ക് പോയി….

ഞങ്ങൾക്ക് വേണ്ടി മുറ്റത്ത് black colour Honda city waiting ലായിരുന്നു… ദേവേട്ടൻ തന്നെയായിരുന്നു ഡ്രൈവ് ചെയ്തത്….വണ്ടി സ്റ്റാർട്ടായതും ചെറിയ volume ത്തിൽ ദേവേട്ടൻ മ്യൂസിക് ഓൺ ചെയ്തു…song ന്റെ ആദ്യ വരി കേട്ട് ഞാൻ ദേവേട്ടനെ കണ്ണും മിഴിച്ചൊന്ന് നോക്കി…. അപ്പോഴും ബാക്ക്ഗ്രൗണ്ടിൽ ചെറിയ ശബ്ദത്തിൽ ആ പാട്ട് കേൾക്ക്വായിരുന്നു….

🎶മയിലായ് പറന്നു വാ മഴവില്ല് തോൽക്കുമെൻ അഴകേ….🎶

ദേവേട്ടൻ ആ song ന് ശ്രദ്ധ കൊടുത്ത് സ്റ്റിയറിംഗിൽ താളം പിടിച്ചിരുന്ന് ഡ്രൈവ് ചെയ്യുകയായിരുന്നു….ഞാനാ രംഗം ഇമ ചിമ്മാതെ നോക്കിയിരുന്നതും ദേവേട്ടന്റെ നോട്ടം എന്നിലേക്കായി….

ന്മ്മ്മ്…എന്താ…???

ദേവേട്ടൻ പുരികമുയർത്തിയൊന്ന് ചോദിച്ചതും ഞാൻ ദേവേട്ടനെ തന്നെയൊന്ന് ഉറ്റുനോക്കിയിരുന്നു…

ഇത്….ഈ പാട്ട്… ഞാനല്പം സംശയത്തോടെ ചോദിച്ചു…

ഇത്.. എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്.. അതുകൊണ്ട് വച്ചു…എന്തേ…മാറ്റണോ…??

ഞാനതിന് വേണ്ടാന്ന് മൂളിപ്പറഞ്ഞിരുന്നു…അപ്പൊഴും ദേവേട്ടൻ ആ പാട്ടും ആസ്വദിച്ച് കേട്ട് കൊണ്ട് ഡ്രൈവ് ചെയ്യുകയായിരുന്നു…. പിന്നെ ചെറിയ ചില സംസാരങ്ങളും തമാശകളും പറഞ്ഞിരുന്നത് കാരണം കാറ് വളരെ വേഗം കൺവെൻഷൻ സെന്ററിന് മുന്നിൽ എത്തിയിരുന്നു….

കാറിന് പുറത്തേക്ക് ഇറങ്ങുമ്പോഴേ അകത്ത് box ൽ പാട്ട് വച്ചിരിക്കുന്ന ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു…ദേവേട്ടനൊപ്പം ഞാനാ വലിയ ഹാളിലേക്ക് കയറുമ്പോ ഞങ്ങൾക്കൊപ്പം അച്ഛനും അമ്മയും ദേവു ചേച്ചിയും കുഞ്ഞും പിന്നെ അടുത്ത കുറേ ബന്ധുക്കളുമൊക്കെ ഉണ്ടായിരുന്നു……red carpet വിരിച്ച നീണ്ട പാതയിലൂടെ നടന്ന് ഞങ്ങള് ഡയസിലേക്ക് കയറി… അവിടെ ഞങ്ങൾക്കായി രണ്ട് ചെയർ സെറ്റ് ചെയ്തിരുന്നു…അതിനു മുന്നിലായി ഒരു കേക്കും അറേഞ്ച് ചെയ്തിരുന്നു…ചെയറിന് ബാക്കിലായി ഭിത്തിയിൽ red floral arch ഉം അതിന് ഇരുവശവും heart shape ൽ ലൈറ്റ് അറേജ്മെന്റ്സുമായിരുന്നു..അത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു….ആർച്ചിന് സെന്ററിലായി ഞങ്ങളുടെ രണ്ട് പേരുടേയും ഫോട്ടോസും കൂടി ആയതും സംഭവം പൊളിച്ചു…

ഞാനതെല്ലാം നോക്കി കണ്ട് ദേവേട്ടനൊപ്പം നടന്ന് ഞങ്ങൾക്ക് വേണ്ടി അറേഞ്ച് ചെയ്ത ചെയറിലേക്കിരുന്നു…. അപ്പോഴേക്കും ബന്ധുക്കളും പരിചയക്കാരും ഓരോത്തരായി ഞങ്ങൾക്കരികിലേക്ക് വന്നു തുടങ്ങിയിരുന്നു… അധികം വൈകാതെ തന്നെ എന്റെ വീട്ടിൽ നിന്നും അച്ഛനും അമ്മയും മറ്റ് ബന്ധുക്കളും എത്തിയതും ഫംഗ്ഷൻ ആരംഭിച്ചു…. ഞങ്ങൾക്ക് മുന്നിൽ വച്ചിരുന്ന റെഡ് വെൽവെറ്റ് കേക്ക് ഞാനും ദേവേട്ടനും ചേർന്ന് കട്ട് ചെയ്തു കൊണ്ടാണ് ഫംഗ്ഷന് തുടക്കം കുറിച്ചത്… കേക്ക് കട്ട് ചെയ്യുമ്പോ ഞങ്ങളിലേക്ക് വർഷിച്ച പനിനീർ ദളങ്ങൾ നിലത്ത് ചിതറി വീണു…. എല്ലാവരുടേയും ആശംസകളും അനുഗ്രഹങ്ങളും വാങ്ങി ഞങ്ങൾ ആ ചടങ്ങ് പൂർത്തിയാക്കി… പിന്നെ മുഴുവൻ ഫോട്ടോ ഷൂട്ട് ആയിരുന്നു…ഇരു ഭാഗത്തുനിന്നുമുള്ള ബന്ധുക്കളും പരിചയക്കാരും ഞങ്ങൾക്കൊപ്പം വന്നു നിന്ന് ഫോട്ടോ എടുത്ത് പോയി…

ഫംഗ്ഷൻ പകുതി കടന്നപ്പോഴാണ് ദേവേട്ടന്റെ കൂടെ വർക്ക് ചെയ്യുന്ന എല്ലാവരും എത്തിയത്… കല്യാണത്തിന് കൂടാൻ കഴിയാഞ്ഞതിന്റെ കുറവ് നികത്തി ഒരാള് പോലും കുറയാതെ എല്ലാവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു….ദേവേട്ടൻ ശരിയ്ക്കും standard keep ചെയ്ത് വളരേ വിനയാന്വിതനായി ആണ് അവരോടൊക്കെ സംസാരിച്ചത്…അവരുടെ പെരുമാറ്റവും അങ്ങനെ തന്നെ…ഫുഡും കഴിച്ച് അവര് യാത്രയായതിന് പിന്നാലെയാണ് ദേവേടങടന്റെ സഖാക്കളും friends ഉം എത്തിയത്…ആ മുഖങ്ങളെല്ലാം എനിക്ക് പരിചിതമായിരുന്നു….. ജിഷ്ണു ചേട്ടൻ,രാഗേഷേട്ടൻ, അഭിജിത്ത്,ആര്യൻ, അഭിഷേക്, വൃന്ദ, കീർത്തി,ഋതു…അങ്ങനെയങ്ങനെ ലിസ്റ്റ് നീണ്ടു….അപ്പോ ദേവേട്ടൻ ആ പഴയ ഘോഷ് ആവുകയായിരുന്നു…. എല്ലാവരോടും കളി ചിരിയും തമാശയുമൊക്കെയായി സമയം കടന്നു പോയി….

ഞങ്ങൾ ഫുഡ് കഴിക്കാൻ അവർക്കൊപ്പമാണിരുന്നത്…പഴയതു പോലെ എല്ലാവരും ഒന്നിച്ച്…ഒരു നീണ്ട ടേബിളിന് ചുറ്റുമായി….bufe arrangements ആയിരുന്നു… അതുകൊണ്ട് തന്നെ veg non veg items separate ആയിട്ടാണ് അറേഞ്ച് ചെയ്തിരുന്നത്….ഫ്രൈഡ് റൈസ് ചിക്കനും, നാടൻ കിഴി പൊറോട്ടയും ബീഫും, Al faham chicken ഉം എല്ലാം ഒരു വശത്ത് നിറഞ്ഞു… മറുവശത്ത് നല്ല കപ്പ വേവിച്ചതും മീൻകറിയും,താറാവ് കറിയും ഒക്കെയായിരുന്നു… പിന്നെ അതും പോരാത്തതിന് ഒരു instant തട്ടുകടയും…ഏറ്റവും അവസാനമായി ഒരു special dessert section കൂടി ആയതും സംഭവം കിടുവായി…എല്ലാവരും എല്ലാ special items ന്റെയും ടേസ്റ്ററിയാനായി എല്ലാം വാങ്ങി നിരത്തി… പക്ഷേ അത് ഉള്ളിലാക്കിയത് മറ്റ് ചിലരാണെന്ന് മാത്രം… അങ്ങനെ അടിയിട്ടും കളിയാക്കിയും എല്ലാവരും ഫുഡ് കഴിച്ചെന്നേറ്റു…

ഫുഡ് കഴിച്ചു കഴിഞ്ഞ് ഫ്രണ്ട്സ് എല്ലാവരും ചേർന്ന് എന്നെക്കൊണ്ട് ഒരു പാട്ട് പാടിച്ചു കൊണ്ട് റിസപ്ഷൻ കലാപരിപാടികൾക്ക് തുടക്കമിട്ടു… പിന്നെ കലാകാരന്മാരും കലാകാരികളും ചേർന്ന് അവിടം ഒരു പൂരപ്പറമ്പാക്കി മാറ്റി എന്നു വേണം പറയാൻ… അതെല്ലാം കണ്ട് ചിരിച്ചു മതിയാവാതെ ഇരിക്ക്യായിരുന്നു അവിടെയുള്ള സീനിയർ സിറ്റിസൺസ്…. എല്ലാം കഴിഞ്ഞ് ഇതിനെല്ലാം അവസരം ഒരുക്കി തന്ന ദേവു ചേച്ചിയേയും വിവേക് ചേട്ടനേയും ഒന്ന് സ്മരിച്ചു കൊണ്ടാ എല്ലാവരും യാത്രയായത്…..

സമയം ഏതാണ്ട് പതിനൊന്ന് മണിയോട് അടുത്തപ്പോഴാണ് ഫംഗ്ഷന് ഏകദേശം സമാപനം കുറിച്ചത്… പിന്നെ നേരെ വീട്ടിലേക്ക്…റൂമിൽ ചെന്ന പാടെ ഡ്രസ് ചേഞ്ച് ചെയ്ത് ക്ഷീണം കാരണം ബെഡിലേക്ക് ഒരു വീഴ്ചയായിരുന്നു…. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

പിറ്റേന്ന് രാവിലെ ഉറക്കമുണരുമ്പോ എന്നോട് ചേർന്ന് കിടന്ന നീരുവിന്റെ മുഖമാണ് ആദ്യം കണ്ടത്…കൂമ്പിയടഞ്ഞിരുന്ന അവളുടെ കരിങ്കൂവള മിഴികളിലേക്ക് ഒരു വേള എന്റെ നോട്ടം പാഞ്ഞു….പുരികക്കൊടിയിലേക്ക് വീണു കിടന്ന മുടിയിഴകളെ മെല്ലെ മാടിയൊതുക്കി വച്ചു കൊണ്ട് ഞാനവളെ തന്നെ നോക്കി കിടന്നു…മനസിൽ ഒരുപാട് ഓർമ്മകൾ വട്ടംചുറ്റി പറക്ക്വായിരുന്നു അപ്പോ….അതിന്റെ പ്രതിഫലനം എന്നോണം എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു…ഈ ഒരു ദിനം അത് ആ പുഞ്ചിരിയുടെ അർത്ഥങ്ങളെ അവൾക് മുന്നിൽ വരച്ചു കാട്ടും എന്ന ഉറച്ച തീരുമാനത്തോടെ ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു….ഒന്ന് ഫ്രഷായി ഇറങ്ങിയപ്പോ അവള് ബെഡിനരികെ നിന്ന് ഷീറ്റ് മടക്കിയിടുന്ന തിരക്കിലായിരുന്നു…..

പെട്ടെന്ന് റെഡിയാവണം… breakfast കഴിച്ചുടനെ ഇറങ്ങാം….

ഞാനതും പറഞ്ഞ് തലതോർത്തി കണ്ണാടിയ്ക്ക് മുന്നിൽ വന്നു നിന്നപ്പോ അവൾ എന്നെ മറികടന്ന് ബാത്റൂമിലേക്ക് കയറാൻ ഭാവിച്ചു… പെട്ടെന്ന് ആ നടത്തം നിർത്തി അവൾ എനിക്ക് നേരെ തിരിഞ്ഞു….

എവിടേക്ക് പോകാനാ ദേവേട്ടാ….???

അവൾടെ ആ ചോദ്യം കേട്ട് ഞാനവളെ കലിപ്പോടെ ഇരുത്തി ഒന്ന് നോക്കി…

നല്ല ഓർമ ശക്തിയാല്ലേ നിനക്ക്… ഞാൻ പറഞ്ഞിരുന്നില്ലേ ഇന്ന് ഒരു post wedding photo shoot ഉണ്ടെന്ന്……

അയ്യോ…സോറി ദേവേട്ടാ…ഞാനത് മറന്നു… ഇപ്പോ റെഡിയായി വരാം…

അതും പറഞ്ഞ് അവള് തിടുക്കപ്പെട്ട് ബാത്റൂമിലേക്ക് നടന്നു…ആ സമയം കൊണ്ട് ഞാൻ റെഡിയാവാൻ തുടങ്ങി…അവള് ഫ്രഷായി ഇറങ്ങിയപ്പോഴേക്കും ഞാൻ അവൾക്കായി കരുതി വച്ച ഡ്രസ് പായ്ക്കറ്റ് ഷെൽഫിൽ നിന്നും എടുത്ത് അവൾക്ക് നേരെ നീട്ടി…

ഇതെന്താ ദേവേട്ടാ….???

ഇത് നിനക്കാ… എന്റെ വക… എന്റെ first gift ആണെന്ന് കൂട്ടിയ്ക്കോ…!!!

ഞാനത് പറയുമ്പോ അവളുടെ കണ്ണുകൾ സന്തോഷത്തോടെ വിളങ്ങുന്നുണ്ടായിരുന്നു….ഒരു തരം പ്രത്യേക തിളക്കമായിരുന്നു ആ കണ്ണുകൾക്ക്…ഞാനൊരു കൗതുകത്തോടെ അവളുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങളെ നോക്കി കണ്ടു….അവളത് വാങ്ങി തുറക്കും മുമ്പേ ഞാനാ റൂം വിട്ട് പുറത്തേക്കിറങ്ങിയിരുന്നു…. ❤️❤️❤️❤️❤️❤️❤️❤️❤️❤️

ദേവേട്ടൻ അത്രയും സന്തോഷത്തോടെ ആദ്യമായാണ് എനിക്കായ് ഒരു ഗിഫ്റ്റ് തരുന്നത്… മുമ്പ് തന്ന ഗിഫ്റ്റ് ഒരു ചടങ്ങിന് വേണ്ടീട്ട് മാത്രമായിരുന്നു…എന്നാലിത് അങ്ങനെയല്ല… വിവാഹ ശേഷം എനിക്കായ്…ദേവേട്ടൻ മനസറിഞ്ഞ് വാങ്ങിയ സമ്മാനം….. ഉള്ള് നിറഞ്ഞ സന്തോഷത്തോടെ ഞാനാ പായ്ക്കറ്റ് തുറന്നു…. ദേവേട്ടൻ ധരിച്ചിരുന്ന red colour shirt ന്റെ അതേ നിറമുള്ള ഒരു സാരിയായിരുന്നു പായ്ക്കറ്റിൽ…ഞാനത് പുറത്തേക്കെടുത്ത് ആകെത്തുക ഒന്ന് നോക്കി… simple stone work ൽ തീർത്ത സാരിയും അതിന് മാച്ചായ red colour ബ്ലൗസും….ഞാനത് കൈയ്യിലെടുക്കുമ്പോ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….ആ പുഞ്ചിരിയോടെ തന്നെ ഞാനത് ചുണ്ടോട് ചേർത്തൊന്ന് മുത്തി…. പിന്നെ അധികം സമയം പാഴാക്കാതെ ഞൊടിയിടയിൽ ഞാനത് ഞൊറിഞ്ഞുടുത്തു…. പക്ഷേ സാരിയുടുത്ത് വലിയ experience ഇല്ലാത്തതു കൊണ്ട് മുന്നിലെ ഫ്ലീറ്റ് അല്പം നിരതെറ്റാൻ തുടങ്ങി…അത് വീണ്ടും വീണ്ടും ഞൊറിഞ്ഞെടുത്ത് കുത്തി നിന്നപ്പോഴാ ദേവേട്ടൻ എനിക്ക് മുന്നിലേക്ക് വന്നു നിന്നത്….അപ്പൊഴേക്കും സാരി ഏകദേശം ഉടുത്ത് കഴിഞ്ഞിരുന്നു…. എന്റെ സാരിയുടെ ഫ്ലീറ്റ് ആകെത്തുക ഒന്ന് നോക്കിയ ശേഷം എനിക്ക് മുന്നിലേക്ക് വന്നു നിന്ന ആള് മുട്ടുകുത്തി നിലത്തേക്കിരുന്ന് ആ ഫ്ലീറ്റൊന്ന് നേരെയാക്കി ഇടാൻ തുടങ്ങി….. ആ കാഴ്ച കണ്ട് എന്റെ ചുണ്ടിൽ ഞൊടിയിടയിൽ ഒരു ചിരി പൊട്ടി….ക്യാമ്പസിലെ വീരശൂര പരാക്രമി ആയിരുന്ന സഖാവ് ഇവിടെ ഭാര്യേടെ സാരിയ്ക്ക് ഫ്ലീറ്റും പിടിച്ചു നിൽക്കുന്നു…. അതായിരുന്നു അപ്പോ മനസിൽ….

നീ ചിരിയ്ക്ക്വാണോ…???

ഞൊറുവിൽ കൈ ചേർത്ത് അത് നിവർത്തിയെടുത്ത് എനിക്ക് മുഖം തരാതെയാണ് ആ ചോദ്യം….

ഞാനതു കേട്ട് ഇല്ലാന്നാ മറുപടി നല്കിയതും ആ ജോലി തീർത്ത് ദേവേട്ടൻ എഴുന്നേറ്റ് നിന്നു…

ന്മ്മ്മ്…കളിയാക്കിയതാ… നിന്റെ ഭാഷയിൽ പറഞ്ഞാൽ ക്യാമ്പസിലെ ചെഗുവേര ഇവിടെ സാരീടെ ഫ്ലീറ്റ് പിടിയ്ക്കുന്നൂന്ന് കരുതീട്ടാ ഇത്ര ചിരി….

ദേവേട്ടന്റെ ആ ചോദ്യം കേട്ട് ഞാൻ ശരിയ്ക്കും ഞെട്ടി പോയി… പിന്നെ അത് മുഖത്ത് കാണിക്കാതെ ഞാൻ ഇല്ലാന്ന് പറഞ്ഞൊഴിഞ്ഞു…

ന്മ്മ്മ്… എങ്കില് പെട്ടെന്ന് റെഡിയായി വാ… ഞാൻ താഴെ wait ചെയ്യാം…

അതും പറഞ്ഞ് ഒന്ന് ചിരിച്ചിട്ട് ദേവേട്ടൻ താഴേക്ക് നടന്നു… ഞാൻ ബാക്കി സമയം കൊണ്ട് വളരെ ഭംഗിയായി റെഡിയായി ഇറങ്ങി…..താഴെ വന്ന് breakfast ഉം കഴിച്ച് എല്ലാവർക്കും യാത്ര പറഞ്ഞിറങ്ങുമ്പോ ശരിയ്ക്കും അറിയില്ലായിരുന്നു ആ യാത്ര എവിടേക്കാണെന്ന്…. തുടരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ പറയണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *