മാനസം, തുടർക്കഥ ഭാഗം 15 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അർച്ചന

ആരായിരിയ്ക്കും ….അവളെ കൊണ്ടു പോയത്…എന്തിനായിരിയ്ക്കും….അതിനും മാത്രം ആരാ അവൾക്ക് ഉള്ളത്….ശത്രു ആയി…. അരവിന്ദിന് ഒരു പിടിയും കിട്ടിയില്ല… അവൻ തലയിൽ കൈ താങ്ങി സോഫയിൽ ഇരുന്നു…

പെട്ടന്നാണ്… അവന്റെ ഫോണിലേക്ക് പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നത്..

ടാ.. ഇതു ഞാനാ…നി…അത്യാവശ്യം…ആയി… നി ഓഫീസ് വരെ വരണം… അരവിന്ത് എന്തെലും പറയുന്നതിന് മുന്നേ തന്നെ യമൻ പറഞ്ഞു…

ഫോൺ വെച്ചതും….അരവിന്ത് വണ്ടിയും എടുത്തു പാഞ്ഞു…. യമന്റെ ഓഫീസിൽ എത്തിയതും…നേരെ അകത്തേയ്ക്ക് പാഞ്ഞു…

അവനെ കാത്തെന്ന പോലെ വാതിലിൽ തന്നെ യമനും നിൽപ്പുണ്ടായിരുന്നു…

ടാ… വല്ല അറിവും കിട്ടിയോ…അവളെ പറ്റി…..അരവിന്ത് വെപ്രാളത്തിൽ ചോദിച്ചതും ..

നിയൊന്നു..അകത്തേയ്ക്ക് വാ….എന്നും പറഞ്ഞു യമൻ അരവിന്തിനെയും കൂട്ടി അകത്തേയ്ക്ക് ചെന്നു…

അവിടെ ചെന്നതും….അവിടെ രണ്ടു വൃദ്ധ ദമ്പതികളും കൂടെ 10_12 വയസ്സോളം പ്രായം വരുന്ന ആണ്കുട്ടിയും…

ഇവരാണ്… നിന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോകാൻ കൂട്ടു നിന്നത്…. യമൻ അവരെ ഒന്നു നോക്കി…അരവിന്ദിന്റെ നേരെ പറഞ്ഞു….

യമൻ പറയുന്നത് കേട്ടതും….അരവിന്ത് അവരെ ഒന്നു നോക്കി…. കൂടെയുള്ള പുരുഷന്.. നേരെ നിൽക്കാൻ കെൽപ്പുണ്ടോ എന്നു പോലും അറിയില്ല…അത്രയ്ക്കും സാധു….

എവിടേയ്ക്കാ എന്റെ പെണ്ണിനെ കൊണ്ട് പോയത്…അരവിന്ത് ദേഷ്യം അടക്കി… ചോദിച്ചതും…

അ… അറിയില്ല കുഞ്ഞേ……(ആ സ്ത്രീ

പറയാൻ….. അരവിന്ത് മേശമേൽ അടിച്ചു അലറിയതും…കൂടെ നിന്ന ചെക്കൻ പേടിച്ചു അവരോട് ചേർന്നു നിന്നതും… ഒത്തായിരുന്നു…

അരവിന്ത്….താൻ ഇങ്ങനെ ദേഷ്യപ്പെട്ടിട്ടു ഒരു കാര്യവും ഇല്ല… അവർക്കൊന്നും അറിയില്ല…..ഞങ്ങൾ…ചോദിച്ചു….എങ്കിലും അവർക്ക് ഒന്നും അറിയില്ല…. നി അവരുടെ കൂടെ നിൽക്കുന്ന ആ കുട്ടിയെ കണ്ടോ…അവനു കണ്ണു കാണില്ല…. അവരുടെ മകന്റെ കുട്ടിയാണ്….ഒരപകടത്തിൽ ആയാലും ഭാര്യയും മരിയ്ക്കുമ്പോൾ വയറ്റിൽ ഉണ്ടായിരുന്ന ഇവനെ മാത്രമേ രക്ഷിയ്ക്കാൻ പറ്റിയുള്ള… അന്ന് എങ്ങനെയോ…അവന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു…അതിനു ചികിത്സ തേടിയ…അവർ ആശുപത്രിയിൽ എത്തിയത്…. ഓപ്പറേഷൻ വഴി….കണ്ണു ശെരിയാവും എന്നു പറഞ്ഞു എങ്കിലും അതിനുള്ള തുകയ്ക്ക് ഇവർക്ക് കഴിവില്ലായിരുന്നു….

ഇന്ന് ആ ഹോസ്പിറ്റലിൽ എങ്ങനെയോ സൊരുക്കൂട്ടിയ പണവും കൊണ്ട് അവനെ കാണിയ്ക്കാൻ വന്നതാ ഇവര്…. മാനസയെ കൊണ്ടു പോയവർ ഇവന് വില പേശിയപ്പോ….ഇവർക്ക് വേറെ നിവർത്തിയില്ലാതെ ചെയ്തു പോയത് ആണത്രേ…..അവന്റെ ഓപ്പറേഷനുള്ള പണവും….ഇവര് ചെയ്ത കൂലിയായി കൊടുത്തു പോലും…..യമൻ അവരെ നോക്കി പറഞ്ഞു…

നിങ്ങൾക്ക് എങ്ങനെ തോന്നി ഇതിനൊക്കെകൂട്ടു നിൽക്കാൻ…അരവിന്ത് ഷൗട്ട് ചെയ്തതും….

മോനെ..ഞങ്ങൾ…..ആ വൃദ്ധൻ എന്തോ പറയാൻ തുടങ്ങിയതും അരവിന്ത് അവർക്ക് നേരെ വേണ്ട എന്നർധത്തിൽ കൈ കാട്ടി….

നിങ്ങൾക് അവരെ കണ്ടാൽ തിരിച്ചറിയാൻ പറ്റുമോ…. അരവിന്ത് അവസാന ശ്രമം എന്നോണം…ചോദിച്ചു….

അതും അവർക്ക്. അറിയില്ല…ഈ കുട്ടിയെ പിടിച്ചു വെച്ച ആൾ…മുഗം കവർ ചെയ്തിരുന്നു….യമൻ പറഞ്ഞു…

ചെ…..എന്നും പറഞ്ഞു…അരവിന്ത് അവന്റെ കൈ ചുരുട്ടി…മേശമേൽ ഇടിച്ചു….

അവളുടെ ഫോണ് വഴി… വല്ലതും…

അതും ഞങ്ങൾ നോക്കി…പക്ഷെ…

നാരായണൻ ചേട്ട അതങ്ങു കൊണ്ടു വാ… എന്നു യമൻ പറഞ്ഞതും….10…40 വയസു വരുന്ന ഒരാൾ…കവറിൽ എന്തോ കൊണ്ടു വന്നതും ഒത്തായിരുന്നു…..

അവന്മാർ കാഞ്ഞ പുള്ളികളാ… അതാ… പിടിച്ചോണ്ട് പോണ വഴിയിൽ തന്നെ ഫോൺ വലിച്ചെറിഞ്ഞത്…കൊണ്ടു പോയവർ ഫോൺ പോലും യൂസ് ചെയ്തിരുന്നില്ല….ലോക്കേഷൻ വെച്ചു പിടിയ്ക്കും എന്നു കരുതി ആവും…

നിങ്ങൾ പൊയ്ക്കോ…ആവശ്യം ഉണ്ടെങ്കിൽ വിളിയ്ക്കാം… ഇവന്റെ ഡേറ്റ് എന്ന പറഞ്ഞേക്കുന്നെ…..(യമൻ

മറ്റന്നാൾ…..(ആ സ്ത്രീ

ഉം..പൊയ്ക്കോ…എന്നു യമൻ പറഞ്ഞതും…അവർ അരവിന്ദിനെ ഒന്നു നോക്കി…കുഞ്ഞിനെയും കൊണ്ടു പുറത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങിയതും…. ചെക്കൻ…അടുത്തു നിന്ന….അരവിന്ദിന്റെ കയ്യിൽ തന്നെ എങ്ങനെയോ…ചുറ്റി പിടിച്ചു….

സാറേ…. എന്നെ പിടിച്ചു വെച്ച ആൾക്ക് ആറു വിരലുണ്ടാരുന്നു…. കൂടെ എന്തോ ചവയ്ക്കുന്ന അഴുക്ക മണവും….

ഇതു കേട്ടതും…. യമന്റെ മുഗം തെളിഞ്ഞു….

ഡോ….നമുക്ക് ഇനിയും അവളെ കണ്ടു പിടിയ്ക്കാൻ സ്കോപ്പ് ഉണ്ടെടോ….. യമൻ അരവിന്തിന്റെ തോളിൽ തട്ടി പറഞ്ഞു…. എന്നിട്ടു അടുത്തു നിന്ന…പൊലീസിന് നേരെ തിരിഞ്ഞു…

ജീവ താൻ…ഇവരെ ആരെങ്കിലും വഴി ആശുപത്രിയിൽ എത്തിച്ചേരെ …പിന്നെ അവരെ കണ്ടു പിടിയ്ക്കുന്ന വരെ…ഇവരുടെ കൂടെ നമ്മുടെ ആരെങ്കിലും നിർത്തിയേറെ… എന്നും പറഞ്ഞു….അവരെ വിട്ടു….

പിന്നെ നമ്മൾക്ക് ഒരുത്തനെ ഇങ്ങു പൊക്കണം…അധികം ആരെയും അറിയിക്കേണ്ട…യമൻ പറഞ്ഞതും….ജീവയും കൂടെ നിന്നവരും അതിനെ ശെരി വെച്ചു…

***

മാനസ തലയ്ക്ക് കയ്യും കൊടുത്തു കണ്ണു ചിമ്മി…തുറന്നതും…മങ്ങിയ കാഴ്ചയിൽ കണ്ടു തൻറെ അടുത്തേയ്ക്ക് ആരൊക്കെയോ…വരുന്നത്….

കണ്ണിൽ എന്തോ പുക മറ പോലെ തോന്നിയതും.. വീണ്ടും കണ്ണുകൾ അമർത്തി…അടച്ചു തുറന്നു….

ശോ..ടാ…..പാവം….അവൾക്ക് കണ്ണു നേരെ കാണാൻ വയ്യരിയ്ക്കും..നി കുറച്ചു വെള്ളം എടുത്തു അവളുടെ മുഗത്തേയ്ക്ക് ഒഴിച്ചാണ്…. എന്നു ഒരു പുരുഷ ശബ്ദം അവിടെ മുഴങ്ങിയതും…. അവളുടെ മുഗത്തേയ്ക്ക് വെള്ളം ആരോ ശക്തിയിൽ എടുത്തു ഒഴിച്ചതും ഒത്തായിരുന്നു….

പെട്ടന്നായത് കൊണ്ട്…മാനസ ഒന്നു പിന്നോട്ട് ആഞ്ഞു…മുഗം അമർത്തി തുടച്ചു.. കണ്ണുകൾ തുറന്നു….മുന്നോട്ട് നോക്കിയതും….ആദ്യം..കണ്ടത്…. ഷൂസ് ഇട്ട കാലുകളെ ആയിരുന്നു…

മാനസ മുഗം ഉയർത്തി…നോക്കിയതും…മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഒന്നു പിന്നോട്ട് ആഞ്ഞു….ആ മനുഷ്യനെ വ്യക്തമായി നോക്കി…

വയസ്സായി..എന്നറിയിക്കാൻ കുറച്ചു നര ഒഴിച്ചാൽ …അയാളുടെ ശരീരം ഉറച്ചപ്രകൃതം ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മാനസയ്ക്ക് മനസിലായി….

അടുത്തു നിന്ന ആൾ ആണെങ്കി… ഇൻഷർട്ട് ചെയ്ത കോലത്തിലും….. മാനസ ഒന്നും മനസിലാവാതെ അവരെ തന്നെ നോക്കി….. പെട്ടന്ന്… എന്തോ ഓർത്ത പോലെ നിലത്ത് നിന്നും ചാടി എണീറ്റു.. ചുറ്റും നോക്കി…..താനൊരു മുറിയ്ക്കകത്തു ആണെന്ന് അപ്പോഴാണ് മനസിലായത്…

പെട്ടന്ന് മാനസയുടെ മുഗത്തിനു നേരെ അയാൾ വിരൽ ഞൊടിച്ചതും…. മാനസ അയാൾക്ക് നേരെ മുഗം…ഉയർത്തി….

മോൾക്ക് ഒന്നും മനസിലായി കാണത്തില്ല അല്ലെ… പറഞ്ഞു തരാം…. നിനക്ക് എന്നെ ചിലപ്പോ നേരിട്ടു പരിചയം കാണില്ല…..പറഞ്ഞാൽ ചിലപ്പോ അറിയും…. ഞാൻ ആന്റണി….

അപ്പെടെ…….മാനസ പറഞ്ഞതും….

ആഹാ…അപ്പൊ കൊച്ചിന് അറിയാം

പ്പിന്നെ നിന്നെ പൊക്കിയത്… പറഞ്ഞു തരാൻ ആണെങ്കിൽ.. കുറച്ചു ഉണ്ട്…കുഞ്ഞേ….

നിന്റെ അച്ഛൻ അതായത്….എന്റെ സഹോദരൻ.അവൻ ഒറ്റ ഒരുത്തൻ കാരണമാ..ഞാൻ ഈ അവസ്ഥയിൽ നിന്റെ മുന്നിൽ നിൽക്കുന്നത് ..അവൻ..പണ്ടേ എന്നെക്കാൾ മുന്നേറുന്നത് എന്തോ എനിയ്ക്ക് പിടിയ്ക്കില്ലായിരുന്നു…. പടിത്തത്തിന്റെ കാര്യത്തിൽ ആയാലും… ജീവിയ്ക്കാൻ ആയാലും…. ഏത് അവസ്ഥയിലും അവൻ പൊരുതും… അതുകൊണ്ട്തന്നെ ഞങ്ങൾ മക്കളിൽ എപ്പോഴും അവനായിരുന്നു മുന്പന്തി…

ഞങ്ങടെ അപ്പന്റെ മുന്നിലും അവനായിരുന്നു കേമൻ….അങ്ങനെ ഇരിയ്ക്കുമ്പോഴായിരുന്നു അവനു ഒരു നമ്പൂരി പെണ്ണുമായി മുടിഞ്ഞ പ്രേമത്തിൽ ആയത്….ഞാൻ അതൊരു ചാക്ക്. ആക്കി…അപ്പച്ചന് ഒറ്റി…. അക്കാര്യത്തിൽ എന്തോ അപ്പന് സമ്മതം ആയില്ല….എത്ര പറഞ്ഞിട്ടും കാര്യം ഇല്ലെന്നു മനസിലായപ്പോ….അപ്പൻ അവരെ ഇറക്കി വിട്ടു…

അതോടെ എനിയ്ക്ക് രാശി ആയിരുന്നു… അപ്പനെ അനുസരിയ്ക്കുന്ന മകനായി… അങ് വളർന്നു.. കൂടെ അപ്പന്റെ പണവും…

പിന്നെ പിന്നെ..കാലം കടന്നപ്പോ…അപ്പന്റെ സ്വഭാവത്തിലും എന്തൊക്കെയോ മാറ്റം…. എന്നോട്…എന്തോ അകൽച്ച പോലെ…. ആ സമയം…എന്റെ കച്ചവടത്തിൽ എന്തൊക്കെയോ പ്രശ്നം പറ്റി…ആകെ…കടക്കെണിയിൽ ആയി…അപ്പോഴും ആകെ ആശ്വാസം…അപ്പന്റെ ബാക്കി മുതലുകൾ ആയിരുന്നു…

അവസാനം… അതെല്ലാം കയ്യിൽ ആവും എന്നൊരു ഘട്ടം വന്നതും അങ്ങേർക്ക് എന്തോ ബോഡോദയം വന്നു..മരിയ്ക്കുന്നതിനു മുൻപ് അയാളുടെ പൊന്നോമന മോനെ കാണണം എന്ന് അങ് മോളിലോട്ട് പോകുന്നതിനു മുന്നേയുള്ള ആഗ്രഹം ആണല്ലോ എന്നു കരുതി ഞാനും എതിർത്തില്ല…..

അവസാനം…. അവൻ അടുത്തെത്തിയതും…അങ്ങേരു പറയുവാ….അങ്ങേരുടെ ബാക്കി സ്വത്ത് മുഴുവൻ അവന്റെ പേരിൽ ഉണ്ടാക്കാൻ പോകുവാന്നു…..കൂട്ടത്തിൽ നിന്നെയും തന്തേയും തള്ളയെയും കൂടെ പൊറുപ്പിയ്ക്കുവാനും തീരുമാനിച്ചു എന്നു….അന്ന്… തീരുമാണിച്ചതാ എല്ലാത്തിന്റെയും അവസാനം….. എങ്ങനെ ആണോ എന്തോ…എന്റെ പ്ലാനുകളൊക്കെ നിന്റെ തന്തയ്ക്ക് മനസിലായി…

നിന്റെ തന്ത പടിയും തള്ളയും കൂടി… നിന്നെ കൂട്ടാൻ വന്നത് മോൾക്ക് ഓർമയുണ്ടോ..അയാൾ പറഞ്ഞതും മാനസ ആ ദിവസം ഓർത്തു. .അച്ഛനും അമ്മയും…അതു ഓർത്തതും അവളുടെ കണ്ണിൽ നീര് പൊടിഞ്ഞു…

അന്ന് ആ ആക്‌സിഡന്റ് എന്റെ കൈ കൊണ്ടായിരുന്നു….അയാൾ പറഞ്ഞതും….മാനസയുടെ മനസിൽ ഒരു കല്ലെടുത്ത് വെച്ച പോലെ ആയി…

അപ്പൊ അപ്പ പറഞ്ഞതൊക്കെ…സത്യം ആയിരുന്നു.അല്ലെ….സ്വന്തം ചോര തന്നെ…..അതോർത്തതും മനസയുടെ കണ്ണിൽ നിന്നും കണ്ണു നീർ ഒഴുകി….

അവര് ഓടിച്ച വണ്ടിയിൽ ചെറിയ ഒരു പ്രശ്നം…. ആരു കണ്ടാലും…ഒരു ആക്‌സിഡന്റ് അത്രയേ പറയു….പിന്നെ അങ്ങേരുടെ പരിചയത്തിൽ ഉള്ള ഏതോ ഒരുത്തൻ അത് അസിസിഡന്റ അല്ല എന്ന് കണ്ടു പിടിച്ചു…അത്ര തന്നെ….

പിന്നെ നിന്റെ ഗ്രാൻഡ്പാ…. അങ്ങേരും തീർന്നു…അതും എന്റെ കൈ കൊണ്ട്തന്നെ… അന്ന് വരെയും നി എന്റെ ലിസ്റ്റിലെ ഇല്ലായിരുന്നു….സ്വത്തൊക്കെ എന്റെ പേരിലേക്ക് ആക്കാൻ നോക്കുമ്പോഴാ…ചത്തു മേലേക്ക് പോകുന്നതിനു മുന്നേ നിന്റെ തന്ത…അലക്‌സ് എല്ലാം നിന്റെ പേരിലേക്കാ എഴുതി വെച്ചേക്കുന്നത് എന്നു അറിഞ്ഞു…. അതോടെ തെറ്റി..എന്റെ എല്ലാ കണക്കു കൂട്ടലുകളും….

കുറച്ചൊന്നും അല്ല… നിന്നെ തപ്പി ഞാൻ നടന്നത്… അപ്പോഴാ… നി ഇവിടെ ഉണ്ടെന്നും നിനക്ക് പുതിയ ഒരു കുടുംബം ഉണ്ടെന്നും ഒക്കെ അറിഞ്ഞത്…

അതിനെ പറ്റി ഒന്നു ചികഞ്ഞപ്പോഴാ… മോളുടെ വിശാല മനസ് ഈ എളേപ്പൻ അറിയുന്നത്…. എന്നും പറഞ്ഞു….അയാൾ അവളുടെ തലയിൽ തലോടിയതും അവൾ വാശിയിൽ ആ കൈ തട്ടി മാറ്റി….

അയാൾ ഒന്നു ചിരിച്ചു കൊണ്ട്….കൈ മാറ്റി…

അപ്പന്റെ ഉശിര്…..

ആ…പറഞ്ഞു വന്നത്‌എന്തെന്ന് വെച്ചാൽ…. നിന്നെ ഒന്നു തനിച്ചു ആക്കാനാ….അന്ന് ആ ഫോട്ടോസ് അയച്ചു തനത്…എന്നിട്ടും നോ രക്ഷ…

നിന്റെ കെട്ടിയൊന് ഒരിയ്ക്കൽ ഒരു അപകടം നടന്നില്ലേ….അതും എന്റെ ഈ കൈകൾ ആയിരുന്നു കുഞ്ഞേ…. അന്ന് നിനക്ക് ഒരു പോസ്റ്റ് വന്നില്ലേ അപ്പൊ തന്നെ തീരുമനിച്ചതാ…. പക്ഷെ ഏല്പിച്ചവൻ മാർ just ഒന്നു തട്ടിയിട്ടു പോയി…. അഹ്…ഇനി പറഞ്ഞിട്ടു കാര്യം ഇല്ല…ഇനിയും ഉണ്ടല്ലോ അവസരങ്ങൾ….ആന്റണി പറഞ്ഞതും…

you….. തനിയ്ക്ക് എങ്ങനെ തോന്നിയെടോ…. ഇങ്ങനെ ഒക്കെ…ചെകുത്താനു പോലും കുറച്ചു മനസാക്ഷി കാണും…. മാനസ അവന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിചതും…. ഷർട്ട് ചുളുങ്ങും കൊച്ചേ…പിടി വിട് എന്നും പറഞ്ഞു അവളുടെ കൈ എടുത്തങ്ങു മാറ്റി….

ടാ… നി ആ പേപ്പേഴ്‌സ് ഇങ്ങെടുത്തെ… അടുത്തു നിന്നവനെ നോക്കി പറഞ്ഞതും…കയ്യിൽ കരുതിയ എന്തൊക്കെയോ…കടലാസുകൾ അയാൾ ആന്റണിയ്ക്ക് നേരെ നീട്ടിയതും ഒത്തായിരുന്നു….

അവൻ അതെല്ലാം വാങ്ങി ഒന്നു ഓടിച്ചു നോക്കി….

ഇന്ന… പൊന്നുമോൾ പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഈ കടലാസിലൊക്കെ ഒന്നു ഒപ്പിട്ടെ….. എന്നും പറഞ്ഞു…ആന്റണി ആ പേപ്പേഴ്‌സ് ഒക്കെ അവൾക് നേരെ നീട്ടിയതും…

ഞാൻ ഇതിൽ ഒപ്പിടില്ല…. അങ്ങനെ നിന്നെ പോലൊരു ചെറ്റയ്ക്ക് എന്റെ അപ്പന്റെ വക തരില്ല…. മാനസ വീറോടെ പറഞ്ഞതും…

അതിലങ്ങു ഒപ്പിട്ടെക്ക് മോളെ…വെറുതെ …….എന്നും പറഞ്ഞു…ഒരാൾ കൂടി മുറിയ്ക്ക് അകത്തേയ്ക്ക് വന്നു…കയ്യിൽ ഇരുന്ന സിഗരറ്റ് പുകച്ചു…

“തൃഷൽ…….” (മാനസ

no…. അലൻ… അലൻ ആന്റണി… my son.. ആന്റണി അവനെ തന്നോട് ചേർത്തു നിർത്തികൊണ്ട് പറഞ്ഞു…. (വായിക്കുന്ന എല്ലാ കൂട്ടുകാരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ പറഞ്ഞാൽ അടുത്ത ഭാഗവും ഇന്ന് തന്നെ പോസ്റ്റ് ചെയ്യാം…)

തുടരും…

രചന: അർച്ചന

Leave a Reply

Your email address will not be published. Required fields are marked *