തനിക് പതിനഞ്ചു വയസു തികയുന്ന ദിവസം ചേട്ടനോട് തന്റെ പ്രണയം തുറന്ന് പറയും എന്ന് മനസ്സിൽ ഉറപ്പിച്ചു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Yazzr Yazrr

ഇത് എന്റെ ഒരു ഉറ്റ സുഹിർത്തിനു ശെരിക്കും നടന്ന സംഭവം ആണ്

സംഭവം നടന്നു വർഷങ്ങൾക് ശേഷം ആണ് അവൾ ഞങ്ങളോട് പറയുന്നത്

ഇവൾ ഒമ്പതിൽ പഠിക്കുന്ന കാലം ഇവളുടെ അയൽ വീട്ടിൽ ഒരു ചേട്ടൻ ഉണ്ടായിരുന്ന, തൊട്ടപ്പുറത്തു തന്നെ എന്ന് പറയാം .ചേട്ടൻ കാണാൻ നല്ല സുന്ദരൻ ആയിരുന്നു

അത് കൊണ്ട് തന്നെ ഇവൾക്ക് ചേട്ടനോട് കടുത്ത ആരാധന ആയിരുന്നു

ഇവളുടെ മനസിലെ ആരാധന പതുക്കെ പതുക്കെ പ്രണയം ആയി വഴിമാറി

പക്ഷെ ഇവൾക്ക് ഇത് തുറന്നു പറയാൻ ഉള്ള ധയ്ര്യം ഇല്ലായിരുന്നു കാരണം വെറും ഒമ്പതാം ക്ലാസിൽ ആയിട്ടേ ഉള്ളു

.ഇത്ര ചെറുപ്പത്തിലേ പോയി ഒരാളോട് പ്രണയം പറയുക എന്നൊക്കെ വെച്ചാൽ അന്നത്തെ കാലത്ത് ആരും ചിന്തിക്കാത്ത കാര്യങ്ങൾ ആയിരുന്നു.

അങ്ങനെ കാത്തിരിക്കാൻ തന്നെ തീരുമാനിച്ചു

തനിക് പതിനഞ്ചു വയസു തികയുന്ന ദിവസം ചേട്ടനോട് തന്റെ പ്രണയം തുറന്ന് പറയും എന്ന് മനസ്സിൽ ഉറപ്പിച്ചു

.അങ്ങനെ കുറച്ചു കാലം കഴിഞ്ഞു.

ചേട്ടന് കണ്ണൂർ ഏതോ കമ്പനിയിൽ ജോലി കിട്ടി അങ്ങനെ ചേട്ടൻ ജോലിക്ക് ആയിട്ട് കണ്ണൂരേക്ക് പോയി

.ഇവളും ഇവൾക്ക് പതിനഞ്ചു വയസു തികയാൻ വേണ്ടി കാത്തിരുന്നു

അങ്ങനെ മാസങ്ങൾ പലതു കഴിഞ്ഞു

ഇവൾക്ക് പതിനഞ്ചു വയസു തികഞ്ഞു,

അന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെ ഇവൾ തന്റെ പ്രണയം തുറന്നു പറയാൻ ചേട്ടന്റെ വരവിനു ആയിട്ട് കാത്തിരുന്നു

ഒരുനാൾ ഉറക്കമുണർന്ന ഇവൾ കേൾക്കുന്നത് ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു

കണ്ണൂർ വെച്ച് ഏതോ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ചേട്ടൻ ആ കുളത്തിൽ മുങ്ങി മരിച്ചു,

മരണം കഴിഞ്ഞു ഏകദേശം രണ്ടു ദിവസം കഴിഞ്ഞു ആണ് ജഡം കണ്ടെത്താൻ പറ്റിയത്.

. വാർത്ത അറിഞ്ഞ ഇവൾ ആകെ തകർന്നു എങ്കിലും ഇവളുടെ കരച്ചിൽ ഉള്ളിൽ ഒതുക്കി

കാരണം വീട്ടുകാരുടെ മുന്നിൽ വെച്ച് അയലത്തെ ചേട്ടൻ മരിച്ചത് അറിഞ്ഞു പൊട്ടി കരയാൻ പറ്റില്ലാലോ.

എല്ലാരുടെയും മുന്നിൽ തന്റെ വിഷമം പുറത്ത് കാണിക്കാതെ കടിച്ചു പിടിച്ചു നിൽ്കുവാരുന്നു പാവം

ജഡം കിട്ടി പിറ്റേന്ന് തന്നെ ഈ ചേട്ടന്റെ മൃത ശരീരം വീട്ടിൽ കൊണ്ട് വന്നു

വെള്ളത്തിൽ കിടന്നു അഴുകിയത് കൊണ്ട് തന്നെ ശരീരം അഴുകിയ മണം ആയിരുന്നു അവിടെയൊക്കെ പിന്നെ കത്തിച്ചു വെച്ച തിരിയുടെ മണവും എല്ലാം കൊണ്ടും ഇവൾക്ക് വല്ലാത്തൊരു മണം ആണ് അനുഭവപ്പെട്ടത്.

ശരീരം അഴുകിയതു കൊണ്ട് തന്നെ വല്യ താമസം ഇല്ലാതെ മൃത ശരീരം ഈ ചേട്ടന്റെ വീട്ടു പറമ്പിൽ തന്നെ ദഹിപ്പിച്ചു . … അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു ഇവളുടെ മനസിലെ വേദന കൂടി കൂടി വരികയല്ലാതെ കുറയുന്നില്ല… ഇത്ര നാൾ കഴിഞ്ഞിട്ടും ഇവളുടെ മനസിൽ നിന്ന് ചേട്ടന്റെ ഓർമ മായുന്നില്ല

ഏകദേശം രണ്ടു മാസം കഴിഞ്ഞു കാണണം

ഇവൾ റൂമിൽ ഈ ചേട്ടനെയും ഓർത്തു കിടക്കുക ആയിരുന്നു.

അങ്ങനെ കിടക്കുമ്പോൾ മുറിയിൽ വല്ലാത്തൊരു മണം പടർന്നു

ഇവൾ ശ്രദ്ധിച്ചു

എന്തോ അഴുകിയ മണം ആണ് ഇവൾ അവിടെ എല്ലാം നോക്കി ഒന്നും കാണാൻ ഇല്ല ഇവൾ ആ മണം ശ്രദ്ധിച്ചു അഴുകിയ മണത്തിന്റെ കൂടെ തിരി കത്തിച്ച മണവും

ഇവൾക്ക് അപ്പോഴാണ് ഓർമ വന്നത്.

ചേട്ടന്റെ ശരീരം കൊണ്ട് വന്നപ്പോൾ ഉള്ള അതേ മണം ആ മണം അവിടെയാകെ ശക്തിയായി നിറഞ്ഞു കൊണ്ടേ ഇരിക്കുന്നു

.. ഇവൾ ചെറുതായിട്ട് ഒന്ന് പേടിച്ചു

പെട്ടെന്നു തന്നെ മുറിയിൽ നിന്ന് ഇറങ്ങി അമ്മയോട് പോയി കാര്യം പറഞ്ഞു,

.. അമ്മ വന്നു അവിടെല്ലാംനോക്കി

പക്ഷെ അമ്മക്ക് ഒരു മണവും അനുഭവപ്പെടുന്നില്ല

പക്ഷെ അവൾക് ആ സമയവും മണം അനുഭവപ്പെടുന്നുണ്ട്.

. ഇവളുടെ പേടി കണ്ടിട്ട് ആയിരിക്കും അന്ന് മുതൽ അമ്മയും ഇവളോട് കൂടെ കിടക്കാൻ തുടങ്ങി. … പക്ഷെ ഇടക് ഇടക് ഇവൾക്ക് ഈ മണം അനുഭവപെട്ടു കൊണ്ടിരുന്നു

…അങ്ങനെ വീട്ടുകാർ ഇവളെ ആരുടേയോ അടുത്ത് കൊണ്ട് പോയി കയ്യിൽ എന്തോ ചരട് എല്ലാം കെട്ടി.

പിന്നെ ഒരു വര്ഷത്തോളും ഒന്നുംതന്നെ തോനിയട്ടില്ല.

ഒരു വർഷം കഴിഞു

ഈ ചേട്ടന്റെ ഒന്നാം ചരമ വാർഷികം ആയി.

… അവിടുത്തെ ചടങ്ങുകൾ എല്ലാം കണ്ടിട്ട് ആയിരിക്കും വീണ്ടും ഇവളുടെ മനസ്സിൽ ചേട്ടന്റെ ഓർമ്മകൾ കുന്നു കൂടി

അന്ന് ഇവൾ ചേട്ടനെ ഓർത്തു ഒരുപാട് കരഞ്ഞു

… അന്ന് രാത്രി ഉറങ്ങാൻ കിടന്ന സമയം

പഴയ പോലെ അമ്മ കൂടെ കിടക്കാറില്ല ഒറ്റക് ഒരു മുറിയിൽ ആണ് ഇവൾ

.. രാത്രി ഏകദേശം ഒരു രണ്ടു മണി ആയി കാണും ഉറക്കത്തിൽ ആയിരുന്നിട്ടും പുറത്തു വല്ലാത്തൊരു കാറ്റു ഇവൾക്ക് അനുഭവപെട്ടു

… പയ്യെ പയ്യെ പഴയ അതേ മണം ഇവളുടെ മുറിയിൽ ആകെ പരന്നു

കത്തിച്ചു വെച്ച തിരിയുടെ മണവും, പിന്നെ ശരീരം അഴുകിയ മണവും എല്ലാം കൂടി ഇവൾ വല്ലാത്തൊരു അബോധാവസ്ഥയിലോട്ട് വഴുതി വീണു

മണത്തിന്റെ ശക്തി കൂടി കൂടി വന്നു

പിന്നെ ഒന്നും തന്നെ ഇവൾക്ക് ഓർമ ഇല്ലായിരുന്നു

ഓർമ വന്നപ്പോൾ. ഇവളെ ആരോ പിറകിൽ നിന്ന് പിടിച്ചിരിക്കുക ആണ്

ഈ ചേട്ടനെ ദഹിപ്പിച്ച സ്ഥലത്തു നിന്നു കുറച്ചു മാറി ഒരു കിണർ ഉണ്ടായിരുന്നു

വെള്ളം ഉണ്ടെങ്കിലും ആരും ഉപയോഗിക്കാത്ത ഒരു കിണർ

.. ഇവൾ ആ കിണറിന്റെ മുകളിൽ കയറി അതിലോട്ടു ഉറ്റു നോക്കി ചാടാൻ തയ്യാറായി നിൽക്കുന്ന പോലെ നിൽക്കുക ആയിരുന്നു

…പിറകിൽ നിന്ന് അച്ഛനും അമ്മയും കരഞ്ഞു കൊണ്ട് ഇവളെ പിടിച്ചു വെച്ചിരിക്കുക ആണ്

. എങ്ങനെ ഇവിടെ വരെ എത്തി എങ്ങനെ ഇതിന്റ മുകളിൽ കയറി എന്നോ ഒന്നും ഇവൾക്ക് ഓർമ ഇല്ലായിരുന്നു

. എന്തോ ശബ്ദം കേട്ടു എഴുന്നേറ്റ അച്ഛൻ ഇവൾ കിണറ്റിന്റ മുകളിലോട്ട് കയറുന്ന ദൃശ്യം ആണ് കാണുന്നത്

അച്ഛനും അമ്മയും, ഇവളെ പിടിച്ചു താഴെ ഇറക്കിയപ്പോൾ ആണ് ഇവളുടെ ബോധം വരുന്നത് .അവർ ഇവളെ വീട്ടിലോട്ട് കൂട്ടി കൊണ്ട് പോയ

ഇവൾ ഇവൾക്ക് മണം അനുഭവപ്പെടുന്ന കാര്യവും, ചേട്ടനെ സ്നേഹിച്ച കാര്യവും എല്ലാം അവരോട് തുറന്നു പറഞ്ഞു….

…അങ്ങനെ പിറ്റേന് തന്നെ അച്ഛൻ ഈ ചേട്ടന്റെ അച്ഛനോട് സംസാരിച്ചു….

..അവിടെയും ചേട്ടന്റെ അമ്മക്കും ഈ മണം അനുഭവപ്പെടുന്നു എന്ന് അവർ പറഞ്ഞു

അങ്ങനെ ഉടനെ തന്നെ ഇവരുടെ വീട്ടിൽ എന്തോ പൂജയൊക്കെ നടത്തി, എന്നിട്ട് ഈ ചേട്ടനെ കൊണ്ട് പോയി ഏതോ അമ്പലത്തിൽ ഇരുത്തി (ഗതി കിട്ടാത്ത ആത്മാവിനെ കൊണ്ട് പോയി ഇരുത്തും )…

..പിന്നെ ഇവൾക്ക് ഒന്നും തോന്നിയിട്ടില്ല

വർഷങ്ങൾ കഴിഞ്ഞു ഇവളുടെ കല്യാണമൊക്കെ കഴിഞ്ഞു കുട്ടികളൊക്കെ ആയി

ഇവൾ ഞങ്ങളോട് ഈ സംഭവം ഇപ്പൊ ഞങ്ങളോട് പറയാൻ കരണം ഈ ഇട ആയിട്ട് ഇവൾക്ക് പിന്നെയും ഈ മണം അനുഭവപ്പെടുന്നുണ്ട് ലൈക്ക് കമന്റ് ചെയ്യണേ…

രചന: Yazzr Yazrr

Leave a Reply

Your email address will not be published. Required fields are marked *