ഞാനില്ലാത്ത സമയത്ത് ദീപു ഇവിടെ വരാറുണ്ടോ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Fackrudheen

അവരൊക്കെ വലിയ ആളുകളാണ്, അവരോടൊന്നും പൊരുതി ജയിക്കാനോ പിടിച്ചു നിൽക്കാനോ തന്നെക്കൊണ്ട് ആവില്ല.

കേട്ട തൊന്നും സത്യമാവല്ലെ എന്ന ഒരു പ്രാർത്ഥന മാത്രമേ തനിക്കുള്ളൂ പവിത്രൻ മടിച്ചുമടിച്ചാണ് ഭാര്യയോട ത്. ചോദിച്ചത്

ഞാനില്ലാത്ത സമയത്ത് ദീപു ഇവിടെ വരാറുണ്ടോ..?

പ്രതീക്ഷിക്കാതെ യുള്ള ചോദ്യം അവളെ ഞെട്ടി ച്ചി രിക്കണം അതു കൊണ്ടാണ് അവൾ പതറിയത്

അഞ്ചുവയസ്സുകാരി മകളെ മുന്നിൽ നിർത്തിക്കൊണ്ട് പവിത്രൻ ചോദ്യം ആവർത്തിച്ചു

മോളുടെ തലയിൽ കൈവെച്ചു കൊണ്ട് പറയൂ.. ശാലിനി.. ഞാനീ കേട്ടതൊക്കെ സത്യമാണോ, നിങ്ങൾ തമ്മിൽ …..???

ചോദ്യം പൂർത്തിയാക്കാനാവാതെ പവിത്ര ന്റെ കണ്ഠമിടറി

ശാലിനി മറുപടിയൊന്നും പറഞ്ഞില്ല.. തലതാഴ്ത്തി നിന്നു.

താൻ മാനേജരായി ജോലി ചെയ്യുന്ന.. എസ്റ്റേറ്റ് മുതലാളി രാജശേഖരൻ തമ്പിയുടെ ഏക മകനാണ് ദീപു.

ശാലിനി തേയിലത്തോട്ടത്തിലെ ഒരു തൊഴിലാളിയുടെ മകളായിരുന്നു അവൾക്ക് ബന്ധു വെന്നു പറയാൻ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഏഴുവർഷം മുമ്പ്. . അവർ മരിച്ചപ്പോൾ തനിച്ചായി പോയ അവളെ തൻറെ വീട്ടിൽ കൊണ്ടാക്കി . ആളുകൾ അതുമിതും പറഞ്ഞ് തുടങ്ങിയപ്പോഴാണ്.. താൻ ആ സാഹസത്തിനു മുതിർന്നത്.. തൻറെ വീട്ടുകാരുടെ സമ്മതത്തോടെ ശാലിനിയെ സ്വന്തമാക്കുകയായിരുന്നു..

തൻറെ സഹോദരിയുടെ വിവാഹം കഴിഞ്ഞ്.. കടക്കെണിയിൽ നിൽക്കുന്ന സമയമായിരുന്നു അപ്പോൾ.

എന്നിട്ടും അന്നത്തെ സാഹചര്യത്തിൽ അങ്ങനെ ചെയ്യേണ്ടി വന്നു.

അവളെക്കാൾ പത്തു വയസ്സ് കൂടുതലായിരുന്നൂ എനിക്ക് എന്തെങ്കിലും അനിഷ്ട മുള്ളതായി അന്ന് തോന്നിയില്ല.

ഒറ്റപ്പെടലി ന്റെ വേദന അവൾ അറിയാതിരിക്കാൻ.. ഒരു അച്ഛൻറെ കരുതലും സംരക്ഷണവും കൂടി അവൾക്ക് ബോധ്യപ്പെടാൻ അവൾ ആവശ്യപ്പെട്ടതെന്തും വാങ്ങി നൽകാൻ താൻ തയ്യാറായി. .. വീണ്ടും വീണ്ടും കടക്കെണിയുടെ കുരുക്കിൽ അകപ്പെടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ

അങ്ങനെ ലീവ് കഴിഞ്ഞു താൻ ജോലിസ്ഥലത്തേക്ക് വന്നപ്പോൾ ശാലിനിയെ.. വീട്ടിൽ നിർത്താതെ…. അവളെയും ഒപ്പംകൂട്ടി.. അവൾക്കും എനിക്കും ഒരുപോലെ പരിചയമുള്ള സ്ഥലം

ഒരു എസ്റ്റേറ്റ് ഉടമയുടെ യാതൊരുവിധ ജാടയുമില്ലാത്ത ദീപു.. തനിക്ക് നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു.. അതുകൊണ്ടാണ് പലപ്പോഴും അവനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി സംസാരിച്ചിരുന്നതും സൽക്കരി ച്ചിരുന്നതും..

പക്ഷേ താനില്ലാത്ത സമയത്തും..അവൻ ഇവിടെ വന്നു പോകുന്നുണ്ടെന്ന് പലരും പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. അല്ലെങ്കിൽ അതത്ര കാര്യമാക്കിയില്ല… അസൂയക്കാരുടെ നാവാണെന്ന് കരുതി മിണ്ടാതിരുന്നു മാത്രമല്ല അവളെ തനിക്ക് അത്രയേറെ വിശ്വാസവും ഇഷ്ടവുമായിരുന്നു

പക്ഷേ ഇന്ന് രാജശേഖരൻ തമ്പി.. തന്നെ ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു ഭീഷണിപ്പെടുത്തിയിരിക്കുന്നൂ

ദീപുവിനെ വീട്ടിലേക്ക് ക്ഷണിച്ചതും സൽക്കരിച്ച തുമെല്ലാം.. അയാൾ മറ്റൊരു അർത്ഥത്തിൽ വ്യാഖ്യാനിച്ചു..

സ്വന്തം ഭാര്യയെ ഉപയോഗിച്ച് പണം തട്ടിയെടുത്ത് ജീവിക്കുന്ന പിമ്പാണെന്ന് വരെ അധിക്ഷേപിക്കുന്നു

ഇതിലും വലിയ അപമാനം ഇനി വേറെ യെന്ത് വേണം..!!

കിട്ടാവുന്നിടത്തെല്ലാം കടം വാങ്ങിയിട്ടാണ് താൻ അവളുടെ ഓരോ ആഗ്രഹവും സാധിച്ചു കൊടുത്തത്. ഇന്നെന്റെ വീട്ടിലില്ലാത്ത സൗകര്യങ്ങളില്ല അത്യാവശ്യം വേണ്ട.. എല്ലാ ഉപകരണങ്ങളും.. വാങ്ങി ഇടുമ്പോഴും അവൾ ഒരിക്കലും ഒന്നിനുവേണ്ടിയും കഷ്ടപ്പെടരുത് എന്ന ഒരു ചിന്ത മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂ

അവൾ അണിഞ്ഞൊരുങ്ങി നടക്കുന്നത് കാണാൻ എനിക്ക് വലിയ സന്തോഷമായിരുന്നു അവൾ അത്രയേറെസുന്ദരിയായിരുന്നു.. അതിനു വേണ്ടിയും ലോഭമില്ലാതെ പണം ചെലവഴിക്കുന്നത് കാരണം വീട്ടിലേക്ക് അയക്കുന്ന തുക ഓരോ മാസവും കുറഞ്ഞു കുറഞ്ഞു വന്നു. കടം കൂടിക്കൂടി യും വന്നു എന്നിട്ടും ഒന്നും തന്നെ അവളെ അറിയിച്ചില്ല.

പക്ഷേ കാര്യങ്ങൾ അറിയാതെ അയാള് അധിക്ഷേപിക്കുന്നത് കേട്ടപ്പോൾ സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു.

***** ദീപു വുമായുള്ള പ്രണയം വിവാഹത്തിന് മുന്നേ തുടങ്ങിയതാണ്

ഞങ്ങൾ സമപ്രായക്കാരാണ്. പക്ഷേ പ്രതീക്ഷിക്കാതെ ഹൃദയസ്തംഭനംമൂലം അമ്മ മരിക്കുമ്പോൾ.. ഞങ്ങൾ രണ്ടുപേർക്കും 20 വയസ്സ് ആണ്.. പ്രായം അതുകൊണ്ടുതന്നെ നിസ്സഹായരും.. ആ സമയം രക്ഷക ന്റെ രൂപത്തിൽ അവതരിച്ചതാണ് പവിത്ര നെങ്കിലും മനസ്സിലിങ്ങനെ ഒരു പ്രണയമുള്ളതുകൊണ്ട് അയാളെ ഒരു അവസരവാദിയായി മാത്രമേ എനിക്ക് പരിഗണിക്കാൻ കഴിഞ്ഞിട്ടുള്ളൂ.. മാത്രവുമല്ല രണ്ടറ്റം കൂട്ടിമുട്ടിക്കാൻ അയാൾ പെടുന്ന ബദ്ധപ്പാട് കാണുമ്പോൾ.. പുറത്തു കാണിച്ചില്ലെങ്കിലും അയാളോടുള്ള വിരക്തി കൂടിയിട്ടേയുള്ളൂ

വീണ്ടും ദീപുവിനെ കണ്ടപ്പോൾ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അവനുമായി അടുത്തു.

കാരണം.. പവിത്രന് എന്നും പറയാനുണ്ടായിരുന്നത് കട മകളുടെയും ബാധ്യതകളുടെ യും കണക്ക് മാത്രമാണ് മുന്നിലേക്ക് നോക്കുമ്പോൾ അനിശ്ചിതത്വം മാത്രമാണ് കാണാൻ കഴിയുക. ചെറുപ്പം മുതലേ ഉണ്ടായിരുന്ന സാമ്പത്തികമായ അരക്ഷിതാവസ്ഥ , അതുമൂലമുള്ള ഭയം.. അയാളോടൊത്ത് ജീവിക്കുമ്പോഴും കൂടിക്കൂടിവന്നു..

പക്ഷേ ദീപുവിന് പങ്കുവെക്കാ ന്‌ണ്ടായിരുന്നത് സ്വപ്നതുല്യമായ ഒരു ഭാവി ജീവിതമാണ്. പഴയപോലെയല്ല.. അവനി ന്നു് പക്വതയും പാകതയു മുള്ള ഒരു ചെറുപ്പക്കാരനാണ്.. അവൻറെ വാക്കുകൾക്ക് ഒരു കരുത്തുണ്ട്. അവൻറെ തലോടലിൽ.. സ്നേഹ വായ്പകളിൽ.. എനിക്ക് പ്രതീക്ഷയുണ്ട്. അവൻറെ തണലിൽ.. എനിക്ക് കുളിർമ യുണ്ട്.. മറ്റൊന്നിനെക്കുറിച്ചും എനിക്ക് ചിന്തിക്കേണ്ട ആവശ്യമില്ല.

മൊബൈൽ ഫോൺ എടുത്തു അവൻറെ നമ്പർ ഡയൽ ചെയ്യുമ്പോൾ.. കൈകൾ വിറ ച്ഛില്ല, കുറ്റബോധം ലവലേശം തോന്നിയില്ല.

******

അഞ്ചുവയസ്സുള്ള പെൺകുഞ്ഞിനെയും ഉപേക്ഷിച്ച് ദീപുവി നൊപ്പം പോയ ശാലിനിയെ തിരഞ്ഞു നടക്കുകയായിരുന്നു പവിത്രൻ

മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ രാജശേഖരൻ തമ്പിയുടെ വിളിവന്നു.. അയാളുടെ വീട്ടിലേക്ക് ചെല്ലാൻ..

ഒളിച്ചോടിയ വർ തിരിച്ചെത്തിയിട്ടുണ്ട് ന്നു

അയാളുടെ മകൻറെ ജീവിതം താൻ അലങ്കോലമാക്കിയെന്നും പറഞ്ഞ്.. ശകാര വർഷങ്ങളായിരുന്നു നാളിതുവരെ

എന്തെല്ലാം അസഭ്യവും പൂ ലഭ്യവുമാണ് അയാൾ തന്നെ കുറിച്ച് പറഞ്ഞത്.

അയാളുടെ വീട്ടിലേക്ക് ചെന്നാൽ ഒരുപക്ഷേ തന്നെ കൊന്നുകളയാനും മടിക്കില്ല പക്ഷേ പോകാതെ ഇരുന്നിട്ട് എന്ത് കാര്യം തൻറെ പൊന്നു മകളെ ഓർത്ത് വേണമെങ്കിൽ അവളുടെ കാലുപിടിച്ച് അപേക്ഷിച്ചു നോക്കാം.. അങ്ങനെയൊരു ഉദ്ദേശം വെച്ചാണ് അവിടേയ്ക്ക് ചെന്നത്..

പ്രതീക്ഷിച്ചതുപോലെ അധികമാളു കളൊന്നും അവിടെ യു ണ്ടായിരുന്നില്ല

ദീപു ശാലിനി.. രാജശേഖരൻ തമ്പി അയാളുടെ ഭാര്യ..

നീ നിൻറെ ഭാര്യയെ തിരികെ വിളിച്ചിട്ട് പോടാ.. രാജശേഖരൻ തമ്പി ആജ്ഞാപിച്ചു

അയാളുടെ ആജ്ഞ ഇല്ലെങ്കിലും അത് ചെയ്യാൻ വേണ്ടി തന്നെ യാണ് താനും വന്നത്

പക്ഷേ എത്ര കരഞ്ഞ് അപേക്ഷിച്ചിട്ടും.. അവളുടെ മനസ്സു മാറിയില്ല. ഈ സമയം അഞ്ചുവയസ്സുകാരിയായ മകൾ ശാലിനിയുടെ വിരലുകളിൽ പിടിച്ച്.. അവളെ വിളിക്കുന്നുണ്ടായിരുന്നു..

“അമ്മേ.. അമ്മേ”യെ ന്നു..

അവൾ അത് കാണാതെ വിദൂരതയിലേക്ക് നോക്കി നിന്നു..

അത് കണ്ടു രാജശേഖരൻ തമ്പി യ്ക്ക് സഹിച്ചില്ല

എന്താടി പുളിങ്കൊമ്പ് കണ്ടു മുറുകെ പിടിക്കുകയാണോ നീ?

അല്ല..വിവാഹത്തിനു മുമ്പേ ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു.. മാത്രവുമല്ല.. പവിത്ര നോടു ആദ്യംമുതലേ എനിക്ക് വെറുപ്പുമാ യിരുന്നു..

പിന്നെ എന്തിനാ ടീ.. അവനോടൊപ്പം അഞ്ചാറു വർഷം പൊറുത്തത്‌…

അതിനു മറുപടി പറയാ നാവാതെ ശാലിനി ദയനീയമായി ദീപുവിനെ നോക്കി..

അച്ഛാ ഒരു തോട്ടം തൊഴിലാളിയുടെ മകളെ ഇഷ്ടമാണെന്ന് അന്ന് പറഞ്ഞിരുന്നുവെങ്കിൽ അച്ഛൻ സമ്മതിക്കുമായിരുന്നോ?

അത് പറയാനും ഒരു നട്ടെല്ല് വേണമെടാ ചൂലെ..

“അച്ഛൻ നില മറന്ന് സംസാരിക്ക രുത്..

മറ്റൊരുത്തൻ റെ ഭാര്യയുടെ കിടപ്പറയിലേക്ക്. ഓട് പൊളിച്ച് ഇറങ്ങുന്ന വന്.. എന്ത് നില യാ ടാ നായെ ഉള്ളത്. ..

അങ്ങനെ ഒരുത്ത ന് വേണ്ടി കിടപ്പറ വിരി ഒരുക്കുന്ന വൾക്ക് എന്ത് വിലയാണ് ടാ ഞാൻ കൽപ്പിക്കേണ്ടത്

അന്തസ്സ് വേണമെടാ അന്തസ്സ്..

ദേ.. അവനെ നോക്ക്.. പവിത്രനെ ചൂണ്ടി രാജശേഖരൻ മുതലാളി തുടർന്നു..

സ്വന്തം തള്ള മരിച്ചു തീർത്തും ഒറ്റപ്പെട്ടുപോയ ഒരു പെണ്ണിനെ.. സ്വന്തം ദാരിദ്ര്യവും പ്രാരാബ്ദങ്ങളും മറ ന്നു കൂടെ കൂട്ടിയില്ലേ.. അവനുണ്ട് അന്തസ്സ്..

ഇപ്പോൾ ഇത്രയും.. തന്തയില്ലായ്മ അവൾ കാണിച്ചിട്ടും.. സ്വന്തം കുഞ്ഞിനു വേണ്ടി.. അവളെ സ്വീകരിക്കാൻ മനസ്സ് കാണിക്കു ന്നില്ലേ… അവനാണ് തറവാടി.. അവനുണ്ട് നിലയും വിലയും.

നിന്നെപ്പോലെ മന്ദബുദ്ധിയായ ഒരു കഴുതയല്ല

മനുഷ്യത്വമുള്ള ഒരു മനുഷ്യൻ എന്ന നിലയും വില യും.

മറ്റൊരുത്തൻ റെയും അന്നത്തിൽ മണ്ണുവാരി ഇടാതെ യാണ്.. ഞങ്ങൾ ഈ കാണുന്നതൊക്കെ ഉണ്ടാക്കിയത്

മറ്റൊരാളെയും കണ്ണീരു കുടിപ്പി ക്കതെയാണ്.. ഞങ്ങളൊക്കെ അന്തസ്സും അഭിമാനവും ഉണ്ടാക്കിയത്..

അത് നാട്ടുകാർ ഞങ്ങൾക്ക് തരുന്ന അംഗീകാരമാണ് അവർക്ക് ഞങ്ങളോടുള്ള വിശ്വാസമാണ്..

അതിൻറെ കട യ്‌ക്ക ലാണ് നീ ഇപ്പോൾ കത്തിവെച്ചത്‌

പ്രണയമായിരുന്നു വത്രെ പ്രണയം ത്ഫൂ. .. വകതിരിവില്ലാത്ത നാറി

അമ്മയെയും പെങ്ങളെയും കണ്ടാൽ.. തിരിച്ചറിയാനാവാത്ത വിധമാണോടാ നായേ നിന്നെ ഞങ്ങൾ വളർത്തിയത്..

ദീപുവി ന്‌ ഉത്തരം മുട്ടി..

ഈ സമയം.. പേടിച്ചരണ്ട പവിത്രൻ റെ മകൾ.. അച്ഛനെ ചുറ്റിപ്പിടിച്ചു..

എന്താ അച്ഛാ ഇവിടെ..

അമ്മയെ വിളിക്കൂ നമുക്ക് വീട്ടിൽ പോകാം.. എനിക്ക് പേടിയാവുന്നു..

പേടിക്കേണ്ട മോളെ ഇതൊരു കളിയാണ്..

അച്ഛൻ വീട്ടിൽ കളിക്കല്ലേ ആനകളി.. അതുപോലെ മറ്റൊരു കളി.. കളി ഇപ്പോൾ തീരും… നമുക്ക് ഇപ്പൊ പോകാം കേട്ടോ..

കുഞ്ഞിനെ മാറോട് കിടത്തി അവളുടെ പുറത്ത് ചെറുതായി തട്ടി കൊടുത്തു മുടിയിഴകളിൽ തലോടി..

കുഞ്ഞ് തേങ്ങി കരയുന്നുണ്ടായിരുന്നു..

ആ സമയം പവിത്ര ന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

ഇത് കണ്ട് രാജശേഖരൻ തമ്പിയുടെ ഭാര്യ.. ശാലിനി യോട് പറഞ്ഞു

” മോളെ”

നിങ്ങൾക്കിടയി ലുള്ളത് പ്രണയ മൊന്നുമല്ല നീ ദയവായി തിരികെ പോകണം..

ഇഷ്ടമില്ലാത്ത ഒരാളോടൊപ്പം എങ്ങനെയാണ് ജീവിക്കുന്നത മ്മേ..!!

അപ്പോൾ നീ ആറുവർഷം ജീവിച്ച തോ?

വേറെ നിവൃത്തിയില്ലാത്തതുകൊണ്ട്

ആ പറഞ്ഞതിന് എന്ത് വിലയാണ് മോളെ ഉള്ളത്..

നിൻറെ അമ്മ മരിച്ചപ്പോൾ ഇവൻറെ കൈപിടിച്ചു കയറി വന്നിരുന്നെങ്കിൽ.. ആര് എതിർത്തിരുന്നു വെങ്കിലും ഞാൻ നിലവിളക്ക് എടുത്തു നിന്നെ സ്വീകരി ച്ഛേനെ..

അതിനുള്ള ആണത്തം എൻറെ മോ ന്.. ഇല്ലാതെ പോയി. അങ്ങനെയുള്ള ഒരു ത്തൻെറ കൂടെ ഒരു പെണ്ണിന് എന്ത് സുരക്ഷയാണ് ഉള്ളത്..

ഞങ്ങളെ കണ്ടിട്ട് ആണെങ്കിൽ ആ വെള്ളമങ്ങ് മാറ്റിവെ ച്ഛേക്കു മോളെ..

ഞാൻ ഇതി യാൻറെ കൂടെ വരുമ്പോൾ.. എനിക്കും എൻറെ താ യ ഇഷ്ടങ്ങൾ ഒക്കെ ഉണ്ടായിരുന്നു..

അന്നും ഇവിടെ തേയില തോട്ടങ്ങളും തോട്ടം മുതലാളിമാരും.. മുതലാളിമാർക്ക് മക്കളും ഉണ്ടായിരുന്നു..

ഞങ്ങൾ കൂലിപ്പണിക്കാരും..

ഇതിയാന് ഒരുപാട് കുറവുകൾ ഉണ്ടായിരുന്നു.. എൻറെ മനസ്സിനിണങ്ങിയ ഒരുപാട് പേർ എനിക്ക് മുന്നിലൂടെ പോയിട്ടുണ്ട്.. നമുക്കു മുന്നിലൂടെ അങ്ങനെ പലരും വരും പോകും..

പക്ഷേ എൻറെ കഴുത്തിൽ മിന്നു കെട്ടിയ നിമിഷംമുതൽ ഇന്നലെവരെ അപരിചിതയായ എനിക്കുവേണ്ടി ഈ മനുഷ്യൻ കാണിച്ച കരുതലും സ്നേഹവും സാന്ത്വനവു മു ണ്ടല്ലോ.. അത് തിരിച്ചറിയാൻ.. ഒരു പെണ്ണിൻറെ തായ മനസ് എനിക്കുണ്ടായിരുന്നു.

അതിനുമുന്നിൽ.. ഇങ്ങേരുടെ ഒരു കുറവുകളും എനിക്ക് കുറവായി തോന്നിയില്ല.. മറിച്ച് അദ്ദേഹത്തിനുള്ള ഗുണങ്ങൾ മാത്രമാണ്.. ഞാൻ കണ്ടത്..

അല്ലെങ്കിൽ അതാണ് ഞാൻ തേടിയത്

തേ ടുന്ന തല്ലെ മോളെ കാണാൻ കഴിയുകയുള്ളൂ

ഞങ്ങൾ പരസ്പരം അറിഞ്ഞു.. പരസ്പരം മനസ്സിലാക്കി തോളോട് തോൾ ചേർന്ന്.. ഞങ്ങൾ ഒരുമിച്ച് നേടിയതാണ് ഈ കാണുന്ന തേല്ലാം..

നീ എന്താണ് ചെയ്തത് ? പവിത്ര ന് നയിച്ചു കൊണ്ട് ഉണ്ടാക്കി കൊണ്ടുവരുന്നതി ന്റെ ഗുണഗണങ്ങൾ നോക്കി പോരായ്മകൾ വിളിച്ചുപറഞ്ഞു സുഖ സുഭിക്ഷമായി ഉണ്ട് ഉറങ്ങി കഴിഞ്ഞു.. അവനെ മനസ്സിലാക്കാനോ സഹായിക്കാനോ നീ ഒരിക്കലും ശ്രമിച്ചില്ല..

നീ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു അവസ്ഥയിൽ.. നിനക്ക് താങ്ങും തണലുമാ യി വന്നവൻറെ മനസ്സ് കാണാത്ത.. അല്പംപോലും ദയയില്ലാത്ത നിൻറെ മനസ്സിൽ ഉണ്ടായിരിക്കുന്ന ഇപ്പോഴത്തെ പ്രണയത്തിന് .. എന്തു വിശ്വാസ്യതയാണ് ഉള്ളത് മോളെ? എന്തു മൂല്യമാണ് ഉള്ളത് മോളെ ?

ഇനി അതൊക്കെ പോട്ടെ എന്ന് വെക്കാം..

നീയൊരു മകളോ ഭാര്യയോ മാത്രമല്ല ഒരു കുഞ്ഞിൻറെ അമ്മ കൂടിയാണ്..

എന്തും സഹിക്കാനും ക്ഷമിക്കാനും കഴിവുള്ളവൾ ആയിരിക്കണം. ഒരമ്മ

ആ മകളെ കരുതി. നീ അവനോടൊപ്പം പോകണം.. അവൻ നിൻറെ കുഞ്ഞിൻറെ അച്ഛനാണ്..

“അല്ല എൻറെ കുഞ്ഞിൻറെ അച്ഛന് ദീപുവാണ്”

അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി..

ഏറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം.. പവിത്രൻ…പറഞ്ഞു..

ഹേയ്.. അവൾ ഇത് വെറുതെ പറയുകയാണ്

നിങ്ങൾക്ക് ഉറപ്പുണ്ടോ?

അവളുടെ ചോദ്യത്തിനുമുന്നിൽ പവിത്രൻ തലതാഴ്ത്തി

അവർക്കിടയിലേക്ക് വീണ്ടും മൗനം.. കടന്നുവന്നു.

പരസ്പരം മുഖത്തോട് മുഖം നോക്കാൻ കഴിയാതെ അവർ നാലുപേരും കുഴങ്ങി.

എല്ലാവരെയും തറപറ്റിച്ച ആത്മവിശ്വാസത്തോടെ.. ദീപുവും ശാലിനിയും മാത്രം തല ഉയർത്തി നിന്നു..

രാജശേഖരൻ തമ്പി കസേരയിൽ തലതാഴ്ത്തി ഇരുന്നു..

അയാളുടെ ഭാര്യ.. വിശ്വസിക്കാൻ കഴിയാത്ത പോലെ.. അമ്പരന്നു നി ന്നു

എങ്കിൽ പിന്നെ കുഞ്ഞിനെ ഉപേക്ഷിച്ചു പോയ തൊ?

അത് ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്യാൻ പോയതാണ്.. ഞങ്ങൾ സൈഫ് ആയതിനു ശേഷം തിരികെ വാങ്ങാം എന്ന് കരുതി

സെയ്ഫ് ആയതിനു ശേഷമൊ? രാജശേഖരൻ തമ്പി നെറ്റിചുളിച്ചു കൊണ്ട് ചോദിച്ചു?

അതെ ദീപു മറുപടി പറഞ്ഞു.. നിങ്ങൾക്കൊക്കെ നാണക്കേട് ആണെങ്കിൽ.. ഞങ്ങൾ ഇനി ഈ നാട്ടിൽ നിൽക്കുന്നില്ല ച്ഛാ എനിക്കുള്ള അവകാശ മിങ്ങു തന്നേക്ക്.. ഞങ്ങൾ ദൂരെയെവിടെയെങ്കിലും പോയി ജീവിക്കാം..

അവകാശമോ? നിൻറെ മുത്തച്ഛൻ ഉണ്ടാക്കിവെച്ച ഒന്നും തന്നെ ഇവിടെയില്ല.. ഈ കാണുന്നതൊക്കെ ഞങ്ങൾ ഉണ്ടാക്കിയതാണ് അത് ആർക്ക് കൊടുക്കണം എന്ന് തീരുമാനിക്കുന്നതും ഞങ്ങളാണ്.. നിൻറെ അമ്മയും ഞാനും

പോരാത്തതിന്. നീ ഞങ്ങളുടെ മകനാണെന്ന തിന്‌ നിൻറെ കയ്യിൽ തെളിവ് വല്ലതുമുണ്ടോ?..

ദീപു അമ്മയെ നോക്കി..

ഹമ്മെ..

ഫ്‌ ഭാ. .. ചൂലേ.. നീ ഇനി എന്നെ അങ്ങനെ വിളിക്കരുത്.. എൻറെ വയറ്റിൽ . കുരുത്തത് ആണെങ്കിൽ.. നീ ഒരിക്കലും ഇങ്ങനെ ചെയ്യില്ല.. അച്ഛൻ പറഞ്ഞത് കേട്ടില്ലേ.. ഇറങ്ങിക്കോ രണ്ടും!!!

ഈ സമയം.. തോളത്ത് കിടന്നുറങ്ങുന്ന മകളെ.. പവിത്രൻ മുറുക്കിപ്പിടിച്ചു..

ഞാൻ തോറ്റു എന്ന് നിങ്ങൾ ആരും കരുതണ്ട.. കോടതിയിൽ പോയി കേസ് പറഞ്ഞാലും എനിക്ക് അവകാശപ്പെട്ടത് ഞാൻ വാങ്ങിയിരിക്കും..

കുറച്ചുനേരം കൂടെ നീ ഇവിടെ നിന്നാൽ.. നിൻറെ ശവം നാളെ പന്നികൾ തിന്നും.. എന്നെക്കൊണ്ട് അത് ചെയ്യിക്കേണ്ട ഇറങ്ങി പോടാ പട്ടി..

ഇൗ സമയം ശാലിനി പവിത്ര ന്റെ അടുത്തേക്ക് നീങ്ങി..

“ഞങ്ങളുടെ കുഞ്ഞ്..”

നിങ്ങൾ ഏതായാലും കോടതിയിലേക്ക് അല്ലേ..?

പോയി കുഞ്ഞിന് വേണ്ടിയും കേസ് പറ…

അതിന് ഡിഎൻഎ ടെസ്റ്റ് നടത്തണം.. . റിപ്പോർട്ട് വരണം

അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് അതുവരെ കുഞ്ഞേ ഇവിടെ നിൽക്കട്ടെ.. പവിത്രനും..

പിന്നെ നിന്നെപ്പോലെ ഒരുത്തിയുടെ കൂടെ ഒരു പെൺകുഞ്ഞിനെ അയക്കാമോ എന്നുള്ളത്.. കോടതി തീരുമാനിക്കട്ടെ.. കോടതിയിലെത്തുമ്പോൾ ഈ രാജശേഖരൻ തമ്പി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാവും. ഇവൻ ഡൈവോഴ്സ് തന്നാലല്ലേ നിങ്ങൾക്ക് ഒരുമിക്കാൻ പറ്റൂ.. ഇല്ലെങ്കിൽ രണ്ടും അകത്ത് കിടക്കും.. ഞാൻ കിടത്തി ഇരിക്കും

രാജശേഖരൻ തമ്പിയാ പറയുന്നത്

അപ്പോൾ പിന്നെ നീ കുഞ്ഞിനെയുംകൊണ്ട് ജയിലിലേക്ക് പോകുമോ..?

അവർ രണ്ടുപേരും വീട്ടിൽനിന്നിറങ്ങി.. കാറിലേക്ക് കയറാൻ തുടങ്ങി.. യപ്പോൾ രാജശേഖരൻ തമ്പി ദീപുവിനെ വിളിച്ചു

ഡാ ഇങ്ങു വന്നേ..

കാറിൻറെ താക്കോൽ ഇവിടെ വെ ച്ഛേ..

നീ ഇട്ടിരിക്കുന്ന ഉടുപ്പ് വരെ ഞാൻ ഊരി വാങ്ങേണ്ടതാണ് നീ കാണിച്ച.. തെമ്മാടിത്തരത്തിന് ഏതായാലും അത്രയും ഞാൻ ചെയ്യുന്നില്ല..

ഉം ഇനി പൊയ്ക്കോ..

മണവാളനും മണവാട്ടിയും കൂടെ വലിഞ്ഞു നടന്നോ .. ദാഹിക്കുമ്പോൾ പൈപ്പ് വെള്ളവും കുടിച്ചു.. കളി തമാശയൊക്കെ പറഞ്ഞു.. സന്തോഷമായിട്ട് പൊയ്ക്കോ..

രണ്ടു കിലോമീറ്റർ നടന്നാൽ മതി ബസ്റ്റോപ്പ് വരും..

എരിപൊരി കൊള്ളുന്ന വെയിലത്ത് അവർ നടന്നു നീങ്ങുന്നത്.. വിഷമത്തോടെ യെങ്കിലും.. അവർ മൂന്നുപേരും നോക്കി നിന്നു..

പവിത്ര ന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി യപ്പോൾ.. മുതലാളി പറഞ്ഞു..

പോയി തുലയട്ടെ ഡാ നിന്നെ അവൾ അർഹിക്കുന്നില്ല..

നിനക്ക് ചേരുന്ന ഒരുവളെ ഞങ്ങൾ നോക്കി കണ്ടു പിടിക്കും ഇത് ഞങ്ങൾ തരുന്ന വാക്കാണ്

നിനക്ക് ഞങ്ങൾ ഉണ്ട്.. ഒരു മകനെ പോലെ ഞങ്ങളോടൊപ്പം നീയും ഉണ്ടാവണം..

പുകഞ്ഞ കൊള്ളി പുറത്ത്..

രചന: Fackrudheen

Leave a Reply

Your email address will not be published. Required fields are marked *