ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 33 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

അമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് ആ പാൽഗ്ലാസും വാങ്ങി ഞാൻ റൂമിലേക്ക് നടന്നു… ഉള്ളിൽ അതുവരെ തോന്നാതിരുന്ന ഒരു ടെൻഷനും പരിഭ്രമവും തോന്നിയിരുന്നു അപ്പോ…ഓരോ അടിവച്ച് റൂമിന് മുന്നിലെത്തി ഡോറിലെ ഹാന്റിൽ ലോക്ക് എടുത്ത് ഉള്ളിലേക്ക് കാലെടുത്ത് വയ്ക്കുമ്പോ ഹൃദയ താളം പോലും തെറ്റുന്നുണ്ടായിരുന്നു…

റൂമിലേക്ക് കാലെടുത്ത് വച്ച് ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കി…. റൂമിൽ ദേവേട്ടനെ കാണാത്തതുകൊണ്ട് ഞാൻ ശ്വാസം നീട്ടിയെടുത്ത് ഒന്നാശ്വസിച്ചു… പിന്നെ കൈയ്യിലിരുന്ന പാൽ ഗ്ലാസ് മുന്നിൽ കണ്ട ടേബിളിന് പുറത്തേക്ക് വച്ച് വീണ്ടും ഞാനാ റൂമിനെ ആകെത്തുക ഒന്ന് നോക്കി….

വളരെ വിശാലമായ ഒരു റൂമായിരുന്നു…കണാൻ തന്നെ നല്ല അടുക്കും ചിട്ടയും….റൂമിന്റെ ഒരു കോർണറിലായി ഒരു ഷെൽഫിൽ നിറയെ പുസ്തകങ്ങൾ അടുക്കി വച്ചിരിക്ക്യായിരുന്നു…ഞാനതിനടുത്തേക്ക് പതിയെ നടന്ന് ചെന്ന് ആ പുസ്തകങ്ങളിലേക്കൊന്ന് വിരലോടിച്ചു….ഏറ്റവും മുന്നിലായി ഇരുന്ന സഫലമീ യാത്ര എന്ന പുറം ചട്ട കണ്ടതും ഞാനത് മെല്ലെ കൈയ്യിലെടുത്തു….പതിയെ ആ പുറം ചട്ടയിൽ ഒന്ന് വിരലോടിയ്ക്കുമ്പോ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു….അതിന് പിന്നിലായി MT യുടേയും, തകഴിയുടേയും,മുകുന്ദന്റേയും നോവലുകളും കുമാരനാശാന്റെയും, ഒ.എൻ.വി യുടേയും വൈലോപ്പിള്ളിയുടേയും കവിതാ സമാഹാരങ്ങളുമായിരുന്നു…..നാല് റോയിലായി ഒരുപാട് പുസ്തകങ്ങൾ അടുക്കി വച്ചിരിക്ക്യായിരുന്നു…. എന്റെ കണ്ണുകൾ അവയിലെല്ലാമായി ഒരോട്ട പ്രദക്ഷിണം നടത്തി…പലതും ഞാൻ വായിച്ചു തീർത്ത പുസ്തകങ്ങളായിരുന്നു… എല്ലാറ്റിനും ആദ്യ പേജിൽ ദേവേട്ടന്റെ കൈപ്പടയിൽ തീർത്ത വരികളുണ്ടായിരുന്നു…ചിലതിൽ ചില വരികൾക്ക് ചുവന്ന് മഷിയാൽ അടവരയിട്ടിരുന്നു…ഞാനാ വരികളിൽ തന്നെ ശ്രദ്ധയോടെ നോട്ടം പായിച്ചു നിന്നപ്പോഴാണ് പെട്ടെന്ന് ദേവേട്ടൻ റൂമിലേക്ക് കയറി വന്നത്….അത് കണ്ടപ്പോഴേ കൈയ്യിലിരുന്ന ടെക്സ്റ്റടച്ചു വച്ച് ഞാൻ ദേവേട്ടന് നേരെ തിരിഞ്ഞു….

എന്താ ഷെൽഫിനടുത്ത്… ബുക്സ് നോക്ക്വാ…??

പോക്കറ്റിലിരുന്ന മൊബൈൽ എടുത്ത് ടേബിളിന് മേലേക്ക് വച്ചായിരുന്നു ദേവേട്ടന്റെ ആ ചോദ്യം…

ന്മ്മ്മ്.. ഞാൻ വെറുതെ.. ഇതൊക്കെ കണ്ടപ്പോ… ഇത് കുറേ collection ഉണ്ടല്ലോ…എന്നുമുതലാ ദേവേട്ടൻ ബുക്സ് വായിച്ചു തുടങ്ങിയത്…

ബുക്സ്…കുട്ടിക്കാലം മുതലേ വായിക്കുന്ന ശീലമുണ്ടായിരുന്നു… പിന്നെ ചിലതൊക്കെ അച്ഛന്റെ വകയായുള്ള ഗിഫ്റ്റും…

ന്മ്മ്മ്… ഇതിലൊന്നല്ലേ അന്നെനിക്ക് കോളേജിൽ വച്ച് തന്നത്…??

കൈയ്യിലെ വാച്ചഴിക്കാൻ ഭാവിച്ച ദേവേട്ടൻ എന്റെ ആ ചോദ്യം കേട്ട് എന്തോ ഓർത്തെടുക്കും വിധം ഒന്ന് നിന്നിട്ട് പെട്ടെന്ന് അതേന്ന് മറുപടി പറഞ്ഞു…

എന്റെ ഫേവറൈറ്റ് story ആണത്…. വായിച്ചിരുന്നോ മുഴുവനും…!!

ന്മ്മ്മ്.. വായിച്ചിരുന്നു…

ഇപ്പോഴും ഓർമ്മയുണ്ടോ…അതോ മറന്നോ…??

ഇല്ല മറന്നിട്ടില്ല….

ന്മ്മ്മ്..നല്ലത്… ദേവേട്ടൻ അതും പറഞ്ഞ് ഒന്ന് ചിരിച്ചിട്ട് വാച്ച് ടേബിളിലേക്ക് അഴിച്ചു വച്ചു…. എന്നിട്ട് നേരെ ബെഡിലേക്ക് ചെന്നിരുന്നു….ഞാൻ ചുറ്റും കണ്ണോടിച്ചു കൊണ്ട് അവിടെ തന്നെ നിൽക്ക്വായിരുന്നു…. പെട്ടെന്നാ അമ്മ ഏൽപ്പിച്ചു തന്ന പാലിന്റെ കാര്യം ഓർമ്മ വന്നത്…ഞാനത് ടേബിളിന്റെ പുറത്ത് നിന്നും എടുത്ത് ദേവേട്ടന് നേരെ നീട്ടി….

ആഹാ… അപ്പോ ഇതൊക്കെ ഫിലീമില് മാത്രം കാണുന്ന പതിവല്ല ല്ലേ…റിയൽ ലൈഫിലും ഇങ്ങനെയൊക്കെയുള്ള ചടങ്ങുകളുണ്ടോ…???

ദേവേട്ടൻ ഒരു പുഞ്ചിരിയോടെ അത്രയും പറഞ്ഞ് എന്റെ കൈയ്യിൽ നിന്നും പാൽ ഗ്ലാസ് വാങ്ങി ഒരു കവിൾ കുടിച്ചു….

എനിക്ക് ഈ പാലുകുടിയ്ക്കുന്ന ശീലമേ ഇല്ല… അതുകൊണ്ട് ഇങ്ങനെയൊന്ന് തീരെ ഇഷ്ടമവുമല്ല… അതുകൊണ്ട് ഇനീം കുടിയ്ക്കാൻ വയ്യ….

വളരെ കഷ്ടപ്പെട്ടാണ് ദേവേട്ടൻ ഒരു കവിൾ പാല് തന്നെ കുടിച്ചത്… ബാക്കി അതേപടി എന്റെ കൈയ്യിൽ ഏൽപ്പിച്ചതും ഞാനും അതിൽ നിന്നും ഒരു കവിൾ കുടിച്ച് ഗ്ലാസ് wash ചെയ്തു വച്ചു…. എല്ലാം കഴിഞ്ഞ് ബെഡിനരികിലേക്ക് ചെന്നു നിൽക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു ടെൻഷനായിരുന്നു…

ഇങ്ങനെ നിന്ന് കഷ്ടപ്പെടാതെ വന്നിരിയ്ക്ക് നീലു…

ദേവേട്ടൻ മുഖത്ത് ഒരു ചിരി നിറച്ച് പറഞ്ഞതും ഞാനൊരു ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി..

ദേവേട്ടൻ എന്താ വിളിച്ചേ…???നീലൂന്നോ…

ന്മ്മ്മ്..അതേ…എന്തേ ഇഷ്ടായില്ലേ…

അതുകൊണ്ടല്ല… ഇങ്ങനെ…ഇങ്ങനെയൊരു പതിവില്ലായിരുന്നല്ലോ…

പതിവുകളൊക്കെ ഇനി തുടങ്ങാൻ പോകുന്നല്ലേയുള്ളൂ… ദേവേട്ടന്റെ വാക്കുകൾ എന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിയിച്ചു…. പിന്നെ അത് ദേവേട്ടനിൽ നിന്നും മറച്ചു പിടിച്ച് ഞാൻ ദേവേട്ടനരികിലേക്ക് നടന്നു ചെന്നു….

ദേവേട്ടാ… എനിക്ക്…എനിക്കൊരു കാര്യം പറയാനുണ്ട്…വളരെ സീരിയസായ ഒരു കാര്യമാണ്..

ഇനി നമുക്കിടയിൽ ഇത്രയും മുഖവുരയൊന്നും വേണ്ട നീലു… നിന്റെ ഉള്ളിലെ സന്തോഷങ്ങളും,സങ്കടങ്ങളും ഒരു മുഖവുരയും കൂടാതെ നിനക്ക് എന്നോട് ഷെയർ ചെയ്യാം..

ദേവേട്ടൻ ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾക്ക് കാതോർത്തിരിയ്ക്ക്വായിരുന്നു…

ആ അനുവാദത്തിന് വഴങ്ങി ഞാനെന്റെ മനസ്സ് ആദ്യമായി ദേവേട്ടന് മുന്നിൽ തുറക്കാൻ തീരുമാനിച്ചു….

ദേവേട്ടാ.. എന്റെയുള്ളിൽ ഒരു പ്രണയമുണ്ട്….വർഷങ്ങളായി മനസിൽ തോന്നിയ പ്രണയം…!!!

ഞാനത് പറഞ്ഞ് തിരിയുമ്പോ ദേവേട്ടൻ ബെഡിൽ നിന്നും പതിയെ എഴുന്നേറ്റ് നിന്നു….ദേവേട്ടന് മുഖം കൊടുക്കാതെ നിന്ന് ഞാൻ ബാക്കി കൂടി പറയാൻ തുടങ്ങി….

ആദ്യമൊക്കെ ഒരുതരം ആരാധനയായിരുന്നു… പിന്നെ എന്റെ ഓർമ്മകളിൽ മുഴുവൻ അയാൾ മാത്രമായി… ഞാൻ കാണുന്ന പകൽക്കിനാവുകളിൽ പോലും അയാളുടെ മുഖമായിരുന്നു…..എന്തു കൊണ്ട് അങ്ങനെ ഒരിഷ്ടം തോന്നി എന്നതിന് ഇപ്പോഴും എനിക്ക് ഉത്തരമില്ല…. പക്ഷേ അയാളെ നേരിൽ കാണുമ്പോ,ആ നോട്ടങ്ങളെ നേരിടുമ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടമാവുകയായിരുന്നു….ഇതുവരെയും ഞാനെന്റെ ഇഷ്ടം ആ ആളോട് തുറന്നു പറഞ്ഞിട്ടില്ല…. പറയാനായി ഓരോ തവണ ആ മുഖത്തിനെ നേരിടുമ്പോ മനസിനെ മഥിച്ച പല ചിന്തകൾ കാരണം പലപ്പോഴും ഞാനെന്റെ പരിശ്രമങ്ങളെ പാടെ ഉപേക്ഷിച്ചു…. ആദ്യമായി കണ്ട നാൾ മുതൽ എന്റെ ഹൃദയത്തിൽ എടുത്ത് വച്ചതായിരുന്നു ആ മുഖം… പിന്നെ കൂടുതൽ കൂടുതൽ അറിഞ്ഞു തുടങ്ങിയപ്പോ ഒരു തരം ആരാധനയും,ബഹുമാനവും എല്ലാമായിരുന്നു…. ആ ആൾ ആരാണെന്ന് അറിയ്വോ ദേവേട്ടന്…അത്..ആ ആൾ….

ഞാനായിരുന്നു ല്ലേ….!!!

ദേവേട്ടന്റെ ആ പറച്ചില് കേട്ടതും ഞാൻ അടിമുടി ഞെട്ടി ആ മുഖത്തേക്ക് തിരിഞ്ഞു നോക്കി….അപ്പോഴും ദേവേട്ടന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയായിരുന്നു….

ദേവേട്ടന് ഇതെങ്ങനെ…??? ഞാൻ പറയാതെ..!!

ആ ഞെട്ടലിൽ ചോദിച്ച ചോദ്യങ്ങൾക്ക് കണക്കില്ലായിരുന്നു….

ഏയ്… റിലാക്സ്…. റിലാക്സ്…

ദേവേട്ടൻ അങ്ങനെ പറയുമ്പോഴും ഉള്ളുകൊണ്ട് ചിരിക്ക്യായിരുന്നു….

എനിക്ക് അറിയാമായിരുന്നു അതൊക്കെ….നീ അടുത്ത് വന്നു നിന്നപ്പോഴൊക്കെ നിന്റെ ഉള്ളില് എന്നോടുള്ള ഇഷ്ടം നീ പറയാതെ പറയുന്നുണ്ടായിരുന്നു….ആദ്യ കാഴ്ചയിൽ എന്നോട് തോന്നിയ ഇഷ്ടം, പിന്നെ തോന്നിയ ആരാധന,അതിൽ കവിഞ്ഞ ബഹുമാനം, ഞാൻ അവഗണിച്ചപ്പോ തോന്നിയ പ്രതിഷേധം,മറ്റൊരു പെൺകുട്ടിയോട് അടുത്ത് മിണ്ടുമ്പോൾ നിന്റെയുള്ളിൽ തോന്നിയിട്ടുള്ള possessiveness എല്ലാം ഞാൻ നിന്റെ മുഖത്ത് നിന്നും വായിച്ചെടുക്കുന്നുണ്ടായിരുന്നു…..നീയെന്താണെന്ന് നീ പറയാതെ തന്നെ മനസിലാക്കിയവനാ ഞാൻ…. അതെല്ലാം ഇന്ന് നീ മനസ് തുറന്നു പറഞ്ഞൂന്ന് മാത്രം….

അപ്പോ ഇത്രയൊക്കെ മനസിലാക്കീട്ട് ദേവേട്ടൻ എന്താ എന്നെ അകറ്റി നിർത്തിയത്….എന്നെ ഇഷ്ടമല്ലാത്തതു കൊണ്ടാണോ….അതോ മറ്റൊരു പെണ്ണിനെ മനസിലിട്ട് നടക്കുന്നത് കൊണ്ടാണോ…??

ദേവേട്ടൻ അതുകേട്ട് എന്റെ മുഖത്ത് നിന്നും നിലത്തേക്ക് ദൃഷ്ടി പായിച്ച് ഒന്ന് ചിരിച്ചു…

ഇത് രണ്ടും വളരെ important ആയ രണ്ട് questions ആണ് നീലു… ഇതിനൊക്കെ ഞാൻ എന്ത് മറുപടി പറയണംന്നാ അറിയാത്തത്…. താലി കെട്ടി കഴിഞ്ഞിട്ടാണോ ഇഷ്ടവും,അനിഷ്ടവുമൊക്കെ ഉണ്ടോ ഇല്ലയൊ എന്ന് ചോദിയ്ക്കുന്നേ….

ഇഷ്ടത്തോടെയാണെന്ന് താലികെട്ടുന്നതിന് മുമ്പും പറഞ്ഞിട്ടില്ലല്ലോ…അച്ഛന്റേം അമ്മേടെയും ഇഷ്ടത്തിനാണെന്നല്ലേ പറഞ്ഞിട്ടുള്ളത്….!!! അങ്ങനെ വരുമ്പോ എന്നെ ഇഷ്ടമല്ല എന്നു തന്നെയല്ലേ അതിനർത്ഥം….

ദേവേട്ടൻ അതുകേട്ട് വീണ്ടും എന്നെ കളിയാക്കും മട്ടിൽ ചിരിക്ക്യായിരുന്നു..അത് കണ്ടപ്പോ എനിക്ക് ശരിയ്ക്കും ദേഷ്യമാ തോന്നിയത്….ഞാനാ ദേഷ്യത്തിൽ തന്നെ ദേവേട്ടനെ മറികടന്ന് നടക്കാൻ ഭാവിച്ചു….. പെട്ടെന്നാ കൈയ്യിൽ ഒരു പിടി വീണത്…ഞാനത് കണ്ട് തിരിഞ്ഞു നോക്കിയപ്പോഴേക്കും ദേവേട്ടൻ എന്നെ ആ നെഞ്ചോരം ചേർത്തിരുന്നു….. ഞാൻ കണ്ണും മിഴിച്ച് ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു പോയി….

സ്വന്തം വീട്ടിൽ……അച്ഛന്റേയും അമ്മയുടേയും ഒറ്റമോളായി വളർന്നതിന്റെ വാശിയും ദേഷ്യവുമൊക്കെയുണ്ട്….സാരല്ല എല്ലാം ഞാൻ ശരിയാക്കിക്കോളാം….

ഞാനതു കേട്ട് ദേവേട്ടന്റെ മുഖത്തേക്ക് ഒരമ്പരപ്പോടെ നോക്കി…

ഇന്നിപ്പോ ഈ ദേഷ്യത്തിന്റെയൊന്നും ആവശ്യമില്ല….കാരണം നമ്മുടെ വിവാഹം ഇന്ന് കഴിഞ്ഞിട്ടല്ലേയുള്ളൂ….വഴക്കുണ്ടാക്കാനുള്ള സമയമൊക്കെ നീണ്ടു നിവർന്നു കിടക്ക്വല്ലേ…സമയം പോലെ നമുക്ക് മഹായുദ്ധങ്ങള് നടത്താം…ഇപ്പോ ഞാൻ പണ്ട് കണ്ടിട്ടുള്ള ആ നല്ല കുട്ടിയായി കിടക്കാൻ നോക്ക്….

അത്രയും പുഞ്ചിരിയോടെ പറഞ്ഞതും എന്റെ കൈയ്യിൽ മുറുകിയിരുന്ന ദേവേട്ടന്റെ കൈ പതിയെ അയഞ്ഞു മാറാൻ തുടങ്ങി…. ദേവേട്ടൻ മുഖത്താ ചിരി ശേഷിച്ച് തന്നെ ബെഡിലേക്ക് ചെന്നു കിടന്നു….ഞാനാദ്യം അവിടെ നിന്നൊന്ന് പരുങ്ങിയെങ്കിലും പിന്നെ രണ്ടും കല്പിച്ച് ബെഡിൽ കിടന്ന ഒരു ഷീറ്റെടുത്ത് നിലത്ത് വിരിയ്ക്കാൻ തുടങ്ങി….

അതേ നിലത്ത് കിടക്കുന്ന പരിപാടിയൊന്നും വേണ്ട കേട്ടോ…..അതൊക്കെ ഈ ഫിലീമില് പോലും ക്ലീഷേ ആയി തുടങ്ങി…ഈ ബെഡില് വന്ന് കിടക്കാൻ നോക്ക്…

ഞാനതു കേട്ട് ദേവേട്ടന്റെ മുഖത്തേക്ക് ഒന്ന് നോക്കി….

എന്നെ ഇഷ്ടമല്ലാതെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി കഷ്ടപ്പെട്ട് കെട്ടിയവരുടെ കൂടെ കിടക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്….

ഞാനതും പറഞ്ഞ് ഷീറ്റ് just ഒന്ന് കുടഞ്ഞു… ദേവേട്ടൻ അതുകേട്ട് ഒരു ചിരിയോടെ തലയ്ക്കു കൈ താങ്ങി ബെഡിൽ എനിക്ക് നേരെ ചരിഞ്ഞു കിടന്നു…

അതിന് ഞാൻ പറഞ്ഞത് എന്റെ കൂടെ കിടക്കാനല്ലല്ലോ..ഈ ബെഡിൽ കിടക്കാനല്ലേ..

അത് കേട്ടപ്പോ എനിക്ക് വീണ്ടും ദേഷ്യം ഇരട്ടിച്ചു…ദേവേട്ടനോട് ഫോണിൽ ഒരുപാട് അടിയുണ്ടാക്കീട്ടുണ്ടെങ്കിലും നേരിട്ട് ഒരു പരീക്ഷണം നടത്തിയിട്ടില്ലാത്തോണ്ട് ഞാൻ അല്പം സംയമനം പാലിച്ചു നിന്നു….

കുറച്ചു നേരം കഴിയുമ്പോ നിലത്ത് നല്ല തണുപ്പാവും…..അതിൽ കിടന്ന് വെറുതെ അസുഖം വിളിച്ചു വരുത്താതെ ബെഡിൽ വന്ന് കിടക്കാൻ നോക്ക് നീ…

അതുകേട്ടപ്പോ ദേവേട്ടൻ പറഞ്ഞതിലും ന്യായമുണ്ടെന്ന് എനിക്ക് തോന്നി… ഞാൻ എന്റെ പരിശ്രമങ്ങൾ പാടെ ഉപേക്ഷിച്ച് കൊണ്ട് ആ ബെഡിന്റെ ഓരം ചേർന്ന് കിടന്നു….സകല ദൈവങ്ങളേയും പ്രാർത്ഥിച്ചു കൊണ്ട് കണ്ണടച്ച് കുറേനേരം കിടന്നപ്പോഴേക്കും നിദ്രാദേവത എന്നെ മാടി വിളിക്കാൻ തുടങ്ങി…. പിന്നെ കണ്ണിലേക്ക് സൂര്യ പ്രകാശം വന്നു തട്ടിയപ്പോഴാണ് കണ്ണ് വലിച്ചു തുറന്നത്….

ദേവേട്ടന്റെ വീട്ടിലെ ആദ്യത്തെ ദിവസം തുടങ്ങാൻ പോകുന്നു എന്ന ചിന്ത മനസിലേക്ക് ഓടിയെത്തിയതും ഞാൻ ബെഡിൽ നിന്നും ചാടിപ്പിടഞ്ഞ് എഴുന്നേറ്റു… മുഖത്തേക്ക് വീണു കിടന്ന തലമുടിയൊന്ന് ഒതുക്കി വച്ച് ഞാൻ ചുറ്റുമൊന്ന് നോക്കി…. ബെഡിൽ എനിക്ക് തൊട്ടരികിൽ കിടന്ന് ദേവേട്ടനപ്പോഴും നല്ല ഉറക്കത്തിലായിരുന്നു…ആളെ ഉണർത്താതെ പതിയെ ഞാനാ മുഖത്തിന് അരികിലേക്ക് ചേർന്നിരുന്നു….നെറ്റിയിലേക്ക് വീണു കിടന്ന തലമുടിയിഴകളെ മെല്ലെ മാടിയൊതുക്കി വച്ച് കുറേനേരം ഞാനാ മുഖത്തേക്ക് തന്നെ നോട്ടം പായിച്ചിരുന്നു….

ദേവേട്ടനെ ആദ്യമായി കണ്ട നിമിഷം മുതലുള്ള ഓർമ്മകൾ ഒരു തിരശ്ശീലയിൽ എന്ന പോലെ മനസിലേക്ക് തെളിഞ്ഞു വന്നു… എല്ലാം ഓർത്തെടുക്കുമ്പോ ഉള്ളിൽ ഒരു കടൽ സന്തോഷമായിരുന്നു….. ചുണ്ടിൽ അനുവാദമില്ലാതെ ഒരു പുഞ്ചിരി നടമാടി….. ദേവേട്ടൻ കഴുത്തിൽ അണിയിച്ചു തന്ന താലിയെ കൈയ്യിൽ മുറുകെ പിടിച്ചപ്പോ ലോകം കൈപ്പിടിയിൽ ഒതുങ്ങിയ പോലെയായിരുന്നു എന്റെ മനസിൽ…..ഏറെനേരം ആ മുഖത്തേക്ക് നോക്കിയിരുന്ന ശേഷം ഒരു പുഞ്ചിരിയോടെ ആ നെറ്റിയിലേക്ക് മെല്ലെ ഞാനെന്റെ ചുണ്ടുകൾ ചേർത്ത് മുത്തി ഉയർന്നു….അതുവരെയും എന്റെ ഉള്ളിൽ കരുതി വച്ചിരുന്ന പ്രണയത്തിന്റെ അടയാളമായിരുന്നു അത്….ദേവേട്ടനെ ഉണർത്താതെ മെല്ലെ ആ ബെഡിൽ നിന്നും എഴുന്നേറ്റ് ഞാൻ ബാത്റൂമിലേക്ക് നടന്നു…

ഒന്നു ഫ്രഷായി ഇറങ്ങി അത്യാവശ്യം ഒരുക്കങ്ങളും കഴിഞ്ഞ് നേരെ പോയത് അടുക്കളയിലേക്കായിരുന്നു…… അമ്മ കാര്യമായ പാചകത്തിലായിരുന്നു…എന്നെ കണ്ടതും ആള് കാര്യമായി ഒന്ന് പുഞ്ചിരിച്ചു….

മോള് ഉണർന്നോ…?? ഞാൻ മനപൂർവ്വം വിളിക്കാണ്ടിരുന്നതാ… കുറച്ചു നേരം ഉറങ്ങട്ടേന്ന് കരുതി…

ഞാനതിന് ഒന്ന് ചിരിച്ചു കാണിച്ചു… അപ്പോഴേക്കും ദേവു ചേച്ചിയും അവിടേക്ക് എത്തിയിരുന്നു…

good morning നീലൂസ്… ചേച്ചി അതും പറഞ്ഞ് സ്ലാബിൽ വച്ചിരുന്ന ഒരു കപ്പ് ചായ എടുത്ത് എനിക്ക് നേരെ നീട്ടി…

ദാ കുടിയ്ക്ക്…

എന്നിട്ട് ഒരെണ്ണം ചേച്ചിയും കൈയ്യിലെടുത്ത് ഒരു കവിൾ കുടിച്ചു… ഞാനത് കൈയ്യിൽ വാങ്ങി അടുക്കള ആകെയൊന്ന് കണ്ണോടിച്ചു…

ദേവേട്ടൻ താമസിച്ചാണോ ചേച്ചീ എഴുന്നേൽക്കുന്നേ…??

അതു കേട്ട് ചേച്ചി ഒന്ന് ചിരിച്ചു…

അവന്റെ കാര്യം അങ്ങനെയാ… ഇപ്പോ ജോലിയൊക്കെ കിട്ടിയ ശേഷം ചെറിയ മാറ്റം വന്നിട്ടുണ്ട്…. കോളേജില് പഠിക്കുമ്പോ ആണ്ടിലും സംക്രാന്തിയ്ക്കുമാ വീട്ടിൽ വരുന്നത് പോലും…. പാർട്ടി പാർട്ടീന്നൊരു വിചാരമേയുള്ളായിരുന്നു… അതുകൊണ്ട് പല രാത്രികളും പാർട്ടി ഓഫീസിൽ തന്നെയാ കഴിച്ചു കൂട്ടിയിരുന്നേ…ആളൊരു പാവമായോണ്ട് അച്ഛൻ വഴക്കായോ എതിർപ്പായോ ഒന്നും പറയാറില്ലായിരുന്നു..

ഞാനതെല്ലാം കേട്ട് നിന്നു… ഇടയ്ക്ക് അമ്മ ദേവേട്ടന് സപ്പോർട്ട് പിടിയ്ക്കും പോലെ ദേവു ചേച്ചിയെ വഴക്ക് പറഞ്ഞപ്പോഴേ മനസിലായി അച്ഛൻ മാത്രമല്ല അമ്മാമോനും കൂടിയാ ദേവേട്ടനെന്ന്…. അങ്ങനെ ഒരുവിധം വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞു നിന്ന് നേരം പോയതറിഞ്ഞില്ല…ചായക്കപ്പ് കഴുകി കബോർഡിലേക്ക് വച്ചതും അമ്മ ദേവേട്ടനുള്ള ഒരു കപ്പ് ചായ എന്റെ കൈയ്യിലേക്ക് വച്ച് തന്നു…

ഞാനതും വാങ്ങി അമ്മയ്ക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് നേരെ മുറിയിലേക്ക് നടന്നു… ഞാൻ അകത്തേക്ക് കയറുമ്പോ ദേവേട്ടൻ ബെഡിൽ ഉണ്ടായിരുന്നില്ല… ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോഴേ മനസിലായി ആള് കുളിയ്ക്ക്വാണെന്ന്….കൈയ്യിൽ കരുതിയ ചായക്കപ്പ് ടേബിളിന് മുകളിലേക്ക് വച്ചപ്പോഴാ നോട്ടം ടേബിളിന് മുകളിൽ വച്ചിരുന്ന ഫോട്ടോയിലേക്ക് പോയത്….

അത് കൈയ്യിലെടുത്ത് ആകെത്തുക ഒന്ന് നോക്കി…. വിവാഹത്തിന് കിട്ടിയ മംഗളപത്രം ആയിരുന്നു…അതിൽ എഴുതിയിരുന്ന ഓരോ വരികളും വായിച്ചു കൊണ്ട് ഫോട്ടോയ്ക്ക് മുകളിലൂടെ മെല്ലെയൊന്ന് വിരലോടിച്ചു…. പിന്നെ അത് ഭിത്തിയിൽ തൂക്കാനുള്ള ആണി ചുറ്റുമൊന്ന് തിരഞ്ഞു നോക്കി….. ഭിത്തിയുടെ ഒരു കോർണറിലായി ഒരാണി അടിച്ചിട്ടുണ്ടായിരുന്നു…ഞാനതിലേക്ക് ഫോട്ടോ തൂക്കാൻ ഒരു ശ്രമം നടത്തി…കാലിന്റെ പെരുവിരല് നിലത്തൂന്നി ഒന്നുയർന്ന് ഞാനാ ആണിയിൽ ഫ്രെയീം തൂക്കാൻ കിണഞ്ഞ് പരിശ്രമിച്ചു….. പെട്ടെന്ന് എന്റെ കൈയ്യിനെ പൊതിഞ്ഞു പിടിച്ച് കൊണ്ട് ഒരു കൈ നീണ്ടു വന്നു….അത് ദേവേട്ടന്റെ കരമായിരുന്നൂന്ന് എനിക്ക് ഒരു നോട്ടത്താലെ മനസ്സിലായിരുന്നു… ദേവേട്ടന്റെ കൈയ്യിന്റെ തണുപ്പ് എന്റെ കൈയ്യിലേക്ക് അരിച്ചിറങ്ങിയതും ഞാൻ പെട്ടെന്ന് കൈ പിന്വലിച്ചു നിന്നു….ദേവേട്ടൻ അത്രയും അടുത്ത് നിന്നത് പോലും ആദ്യമായിട്ടായിരുന്നു….ആ നിശ്വാസം ഏറ്റുവാങ്ങുമ്പോ ഞാൻ ആലില പോലെ വിറയ്ക്ക്വായിരുന്നു…എന്റെ മുഖത്തേക്ക് നോക്കി തന്നെ ദേവേട്ടൻ ആ ഫ്രെയിം അവിടെ തൂക്കിയിട്ടു…. ഞാൻ കണ്ണും മിഴിച്ച് ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിന്നു പോയി…

ആ ജോലി തീർത്ത് കൊണ്ട് ദേവേട്ടൻ തോളിൽ കിടന്ന ടൗവ്വലെടുത്ത് തലയ്ക്ക് പിറക് വശം തോർത്തി എനിക്ക് അഭിമുഖമായി വന്നു…

ഇന്ന് രാവിലെ വല്ലതും എന്നെ ഏൽപ്പിച്ചിട്ടാണോ താഴേക്ക് പോയത്….???

പുരികമുയർത്തിയുള്ള ആ ചോദ്യവും ദേവേട്ടന്റെ മുഖത്ത് വിരിഞ്ഞ ഭാവം കണ്ടപ്പോ ഞാൻ ശരിയ്ക്കും അമ്പരന്നു പോയി…ആ ഞെട്ടലോടെ ഞാൻ അവിടെ തന്നെ നിന്നു പോയി…

ഇ..ഇല്ലല്ലോ… ഞാൻ ചായ എടുക്കാം…!!!

അതും പറഞ്ഞ് അവിടെ നിന്നും എസ്കേപ്പാവാൻ ശ്രമിച്ചതും ദേവേട്ടൻ ഇരു കൈകളും ഭിത്തിയിലൂന്നി എന്നെ ആ കരവലത്തിലാക്കി…

ചായ ഞാൻ ചോദിച്ചില്ലല്ലോ….!!! ഞാൻ ചോദിച്ചതിന് മറുപടി പറ…വല്ലതും ഏൽപ്പിച്ചിരുന്നോ ഇല്ലയോ…???

ദേവേട്ടാ… ഞാൻ അത് പിന്നെ….

ഞാനാകെയൊന്ന് വിക്കി വിക്കി കളിച്ചതും ഞൊടിയിടയ്ക്കുള്ളിൽ ദേവേട്ടന്റെ അധരങ്ങൾ എന്റെ കവിളിലേക്ക് ഒരു സ്നേഹ ചുംബനമർപ്പിച്ചു…. വർധിച്ച ശ്വാസഗതിയോടെ കണ്ണുകൾ ഇറുകെ അടച്ചത് സ്വീകരിക്കുമ്പോ സ്വപ്നം കാണും പോലെയാ തോന്നിയത്…ദേവേട്ടന്റെ മുഖം മെല്ലെ എന്നിൽ നിന്നും ഉയരുമ്പോ ഞാനെന്റെ കണ്ണുകളെ മെല്ലെ തുറക്കാനായി ശ്രമിച്ചു…. എന്റെ മിഴികൾ ചിമ്മി തുറന്നു വരും വരെ കാത്തിരിക്കും പോലെ ദേവേട്ടന്റെ നോട്ടം എന്നിലേക്ക് തന്നെ ആയിരുന്നു…ഒരു നിമിഷം ഞെട്ടലോടെ ഞാനെന്റെ കൈ കവിളിലേക്ക് ചേർത്തു… വിരലുകൾ ദേവേട്ടൻ നല്കിയ സ്നേഹ ചുംബനത്തെ പരതി നീങ്ങി…..

ആ മുഖം അടുത്ത് കാണും തോറും മുഖത്തേക്കുള്ള രക്തയോട്ടം പോലും കൂടി വന്നു…കവിളുകളിൽ നാണത്തിന്റെ ചുവപ്പ് വീശി… ചുണ്ടിലൊരു പുഞ്ചിരി മൊട്ടിട്ടു….

എന്നെ ഏൽപ്പിച്ച് പോയത് ഭദ്രമായി ഞാൻ തിരികെ തന്നൂന്നേയുള്ളൂ….

ദേവേട്ടൻ അതും പറഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത് പോലും…. ദേവേട്ടന് മുഖം കൊടുക്കാനേ മനസനുവദിച്ചില്ല….ആകെയൊരു വിറയലും പരിഭ്രമവും ആയിരുന്നു….

എവിടെ…??

എന്ത്…??

ഞാനൊരു സംശയത്തോടെ ചോദിച്ചു..

അല്ല നേരത്തെ പറഞ്ഞു ചായ കൊണ്ടു വന്നിട്ടുണ്ടെന്ന്….

ഞാനതു കേട്ട് ദേവേട്ടന് മുഖം കൊടുക്കാതെ തന്നെ ആ കൈ തട്ടിമാറ്റി ടേബിളിനടുത്തേക്ക് നടന്നു… ചായക്കപ്പ് കൈയ്യിലെടുത്ത് നേരെ ദേവേട്ടന് നീട്ടുമ്പോൾ പോലും ഞാനാ മുഖത്തേക്ക് നോക്കാൻ കൂട്ടാക്കിയില്ല…..

ഇന്ന് റിസപ്ഷനുണ്ടാവും…. ഇവിടെ അടുത്ത് ഒരു convention center ൽ വച്ചിട്ടാണ്… ഫ്രണ്ട്സും റിലേറ്റീവ്സും ഉണ്ടാവും….

ഞാനതെല്ലാം കേട്ട് നിന്നു… ദേവേട്ടൻ ഓരോന്നും പറയുന്നതിനിടയിൽ ചായ ഓരോ കവിളായി ഉള്ളിലാക്കുന്നുണ്ടായിരുന്നു….

നാളെയൊരു post wedding shoot ഉണ്ടാവും…ചേച്ചീടെ വക നിർബന്ധമാണ്.. ഒരുപാട് ഒഴിഞ്ഞു മാറാൻ നോക്കിയതാ… നടന്നില്ല…..

ന്മ്മ്മ്… എവിടെ വച്ചിട്ടാ…അന്നു പോയത് പോലെ ആ തറവാട്ടിലാണോ….???

ന്മ്മ്മ്ഹ്ഹ്…അതൊരു സർപ്രൈസ്…

ആർക്ക്…??

എനിക്ക് already സ്ഥലം എവിടെയാണെന്ന് അറിയാം… അപ്പോ പിന്നെ വേറെ ആർക്കായിരിക്കും…

ദേവേട്ടൻ അത്രയും പറഞ്ഞ് ചായക്കപ്പ് എന്റെ കൈയ്യിലേക്ക് ഏൽപ്പിച്ചു….

അപ്പോ എനിക്കാണോ…???

അതിനി എന്റെ വായീന്ന് കേട്ടാലേ നിനക്ക് മനസ്സിലാവൂ…

ദേവേട്ടൻ ഒരു ചിരിയൊതുക്കി പറഞ്ഞതും ഞാനല്പം പരിഭവം മുഖത്ത് ഫിറ്റ് ചെയ്ത് നിന്നു…

അച്ഛനെ വിളിച്ചിരുന്നോ….???

ഇല്ല… ഇതുവരെയും വിളിച്ചില്ല…ദേവേട്ടന് ചായ കൊണ്ടു തന്നിട്ട് വിളിയ്ക്കാംന്ന് കരുതി…..

ഇന്നലെ എന്റെ കൂടെ പോരുമ്പോ നിലവിളിച്ചു കരഞ്ഞ ആൾക്ക് നേരം ഇതുവരേയും ആയിട്ടും വീട് മിസ് ചെയ്തില്ലേ….???

ദേവേട്ടന്റെ ആ ചോദ്യത്തിൽ അല്പം കളിയാക്കലും കുസൃതിയും നിറഞ്ഞിരുന്നു….. ഞാനതു കേട്ട് ദേവേട്ടനെ മുഖം കൂർപ്പിച്ചൊന്നു നോക്കി….

ഇന്നലത്തേതിന്റെ ബാക്കി ദേഷ്യം ഈ രാവിലെ തന്നെ തുടങ്ങണ്ട..ഞാനൊരു തമാശയ്ക്ക് പറഞ്ഞതാണേ….

ദേവേട്ടന്റെ ആ പറച്ചില് കേട്ടതും ഞാൻ ഉള്ളുകൊണ്ടൊന്ന് ചിരിച്ചു….അപ്പോഴാ ആള് ടേബിളിലിരുന്ന മൊബൈൽ എടുത്ത് വീട്ടിലേക്ക് കോള് ചെയ്തത്….കോള് അറ്റന്റ് ചെയ്യും മുമ്പേ അത് എനിക്ക് നേരെ നീട്ടി തന്നു…

ദാ… ഞാൻ നേരത്തെ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു…ഇനി നീ പറഞ്ഞോ… അതിന്റെ പേരിൽ നിലവിളിയും ബഹളവും ഒന്നും വേണ്ട…

അതും പറഞ്ഞ് മൊബൈൽ എന്നെ ഏൽപ്പിച്ച് ടൗവ്വലുകൊണ്ട് തലമുടിയിലെ ബാക്കി ഈറനും കൂടി തോർത്തി നിൽക്ക്വായിരുന്നു ദേവേട്ടൻ… ഞാനാ മൊബൈൽ വാങ്ങി ചെവിയോട് ചേർത്തു… അപ്പോഴേക്കും അച്ഛൻ കോൾ അറ്റൻഡ് ചെയ്തിരുന്നു… പിന്നെയുള്ള ടൈം മുഴുവൻ അച്ഛനോടും അമ്മയോടും കണക്കിന് വർത്തമാനം നടന്നു…… ഇടയ്ക്ക് ദേവേട്ടനെ ഇടംകണ്ണിട്ട് നോക്കുമ്പോ ആള് ഒന്നും ശ്രദ്ധിക്കാത്ത മട്ടിൽ കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് റെഡിയാവുന്ന തിരക്കിലായിരുന്നു…. ഞാനത് പിന്നെ mind ആക്കാനേ പോവാതെ കോളില് concentrate ചെയ്തു….ചില സംശയങ്ങൾ മനസിൽ കിടന്ന് പുകഞ്ഞത് കൊണ്ട് അച്ഛനോട് ഒരായിരം ആവർത്തി ഞാനതിന്റെ ചുരുളഴിയ്ക്കാൻ ശ്രമിച്ചു…. പക്ഷേ ഒരാണിപ്പഴുത് പോലും തരാതെ അച്ഛനത് ഓരോ കാരണങ്ങൾ നിരത്തി എന്റെ സംശയങ്ങൾ ഓരോന്നായി അടയ്ക്ക്വായിരുന്നു….ദേവേട്ടന്റെ പെരുമാറ്റവും എല്ലാവരുടേയും മുഖത്തെ expressions ഉം തന്നെയായിരുന്നു എന്നെ ചില സംശയങ്ങളിലേക്ക് നയിച്ചത്…. അച്ഛനത് പഴുതടച്ച് clarify ചെയ്തതും എന്റെ സംശയങ്ങൾ ഞാൻ പാടെ ഉപേക്ഷിച്ചു….അങ്ങനെ കുറേനേരം നീണ്ട ഫോൺ വിളി അവസാനിപ്പിച്ച് മൊബൈൽ ഞാൻ ദേവേട്ടന്റെ കൈയ്യിലേക്ക് ഏൽപ്പിച്ചു…. അപ്പോഴേക്കും breakfast കഴിയ്ക്കാനായി അമ്മ ഞങ്ങളെ താഴേക്ക് വിളിക്കാൻ എത്തിയിരുന്നു… അമ്മ വന്നു പറഞ്ഞത് കേട്ടയുടനെ ദേവേട്ടന് പിന്നാലെ ഞാനും താഴേക്ക് നടന്നു….സ്റ്റെയർ ഇറങ്ങി വരുമ്പോ എന്നേം കാത്ത് ഒരു അതിഥി ഹാളിലിരിപ്പുണ്ടായിരുന്നു….ആ അതിഥിയെ കണ്ട് ഒരമ്പരപ്പോടും അത്ഭുതത്തോടുമാണ് ഞാൻ താഴേക്ക് നടന്നത്….ഓരോ ചുവട് താഴേക്ക് വയ്ക്കുമ്പോഴും ഞാൻ യാന്ത്രികമായി ചലിയ്ക്കുന്നതായ എനിക്ക് തോന്നിയത്… ആൾടെ അടുത്തേക്ക് ഞാനരു ഞെട്ടലോടെ ചെന്നു നിന്നതും ഞാൻ പോലും അറിയാതെ ആ പേര് എന്റെ നാവ് ഉരുവിട്ടു….. തുടരും… ലൈക്ക് കമന്റ് ചെയ്യണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *