മാഷ് പഠിപ്പിക്കുന്ന കോളേജിൽ ആണ് ഞാൻ പഠിക്കുന്നത്, ഗുരുവിനെ സ്നേഹിക്കുന്ന ശിഷ്യ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: രെജീഷ് ചാവക്കാട്

പ്രിയ പ്പെട്ട മാഷിന്..

ഇന്നും ഞാൻ എന്റെ മാഷിനെ ദൂരെ മാറി നിന്നു കണ്ടു. ഇന്ന് എനിക്കേറെ ഇഷ്ടം ഉള്ള വയലറ്റ് കളർ ഷർട്ടും അതിനൊത്ത മുണ്ടും ഉടുത്തു.. എന്ത്‌ ചന്തമായിരുന്നെന്നോ ന്റെ മാഷേ കാണാൻ..

ആഴ്ചയിൽ മുടങ്ങാതെ വന്നിരുന്ന എല്ലാ കത്തുകളിലും വിശേഷങ്ങൾ ഏറെ.. ഒരിക്കലും നേരിൽ കാണാത്ത അജ്ഞാത കാമുകി.. പതിയെ പതിയെ ആ കത്തുകളുടെ വരവും കാത്ത് ഇരുന്ന നാളുകൾ.. വിരലുകളാൽ അക്ഷരങ്ങൾ കോർത്തിണക്കി കവിതകൾ രചിക്കുന്ന ആളെ കാണാനുള്ള കൊതിയോടെ.. കത്തുകളിലെ ഓരോ അക്ഷരങ്ങളിലൂടെ അവളെ കാണുകയായിരുന്നു.. കത്തുകൾ ഏറെ മുടങ്ങാതെ വന്നു കൊണ്ടിരുന്നു.. പതിവ് പോലെ വന്ന കത്ത് പൊട്ടിച്ചു ആകാക്ഷയോടെ വായിച്ചു.. എത്രയും സ്നേഹം നിറഞ്ഞ വിനയൻ മാഷ് വായിച്ചറിയുവാൻ.. ആദ്യം ഞാൻ എന്റെ പേര് വെളിപ്പെടുത്താം. ഞാൻ.. ശാലിനി.. മാഷ് പഠിപ്പിക്കുന്ന കോളേജിൽ ആണ് ഞാൻ പഠിക്കുന്നത്. ഗുരുവിനെ സ്നേഹിക്കുന്ന ശിഷ്യ.. അത് അംഗീകരിക്കാൻ മാഷിന് കഴിയുമോ എന്നെനിക്കറിയില്ല. എങ്കിലും ഞാൻ പറയട്ടെ മനസ്സിനെ ഒരുപ്പാട് ശാസിച്ചു വേണ്ട.. വേണ്ട എന്ന്.. പക്ഷെ പറ്റുന്നില്ല മാഷേ.. എനിക്ക്.. അത്രമേൽ സ്നേഹിച്ചു പോയ്‌ ഞാൻ.. ഈ വരുന്ന ഞായറാഴ്ച മാഷിന്റെ പിറന്നാൾ ആണല്ലോ.. അന്ന്.. എല്ലാ പിറന്നാളിനും മാഷ് വരാറുള്ള ദേവി ക്ഷേത്രത്തിൽ.. ഞാൻ വരാം.. നേരിൽ കാണാൻ.. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഒന്ന് കാണാൻ അടുത്ത് നിന്ന് സംസാരിക്കാൻ.. എത്രയും സ്നേഹത്തോടെ ശാലിനി…

കോളേജിലെ ഒരുപ്പാട് മുഖങ്ങൾ മനസ്സിലൂടെ മിന്നിമാഞ്ഞു.. ആരാണെന്നറിയാൻ.. അമ്പലത്തിന്റെ പടവുകൾ കയറുമ്പോൾ മനസ്സിൽ വരച്ചു വെച്ച അവളുടെ രൂപത്തിന് ആയിരം വർണ്ണങ്ങൾ ആയിരുന്നു.. ദൂരെ നിന്നും കണ്ടു ദേവിയുടെ മുന്നിൽ തൊഴുതു നിൽക്കുന്ന എന്റെ ദേവിയെ.. തൊഴുതി റങ്ങിയ എന്നോടായി.. മാഷേ നമുക്ക് ഒന്ന് നടന്നാലോ? എന്റെ ഈ ഇഷ്ടം തെറ്റാണോ എന്ന് എനിക്കറിയില്ല പക്ഷെ ഒന്നെനിക്കറിയാം അത്രമേൽ ഞാൻ സ്നേഹിച്ചു പോയ്‌ വീട്ടിൽ ഞാനും അമ്മയും മാത്രമെ ഉള്ളു. അച്ഛൻ എന്റെ ചെറുപ്പത്തിലേ ഞങ്ങളെ വിട്ട് പോയി.. പിന്നീട് അമ്മക്ക് ഞാനും എനിക്ക് അമ്മയും.. ഇന്ന് വരുമ്പോൾ അമ്മയോട് ഞാൻ മനസ്സ് കൊണ്ട് ഇഷ്ടപെടുന്ന എന്റെ മാഷേ കാണാൻ പോവാണെന്ന് പറഞ്ഞിട്ടാ വന്നത്.. എന്നെ ഇഷ്ടം ആയോ എന്നെനിക്കറിയില്ല.. മറുപടി എന്ത് തന്നെ ആയാലും.. എന്നെ വെറുക്കരുത്.. നമ്മുടെ കോളേജ് വിട്ട് പോവുകയുമരുത്.. ഒന്നുമില്ലെങ്കിലും ദൂരെ നിന്നെങ്കിലും എനിക്കെന്റെ മാഷേ എന്നും കാണാമല്ലോ.. മറുപടി ക്കായ്‌ അവൾ എന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി..

അവളുടെ കൈ പിടിച്ച് ദേവിയുടെ മുന്നിൽ നിൽക്കുമ്പോൾ മനസ്സിൽ തീരുമാനിച്ചു കഴിഞ്ഞിരുന്നു ഈ കാന്താരി യെ മറ്റാർക്കും വിട്ടു കൊടുക്കില്ലെന്ന്.. പിന്നീടങ്ങോട്ട് പ്രണയത്തിന്റെ അക്ഷരക്കൂട്ടുകൾ ചാലിച്ചെഴുതുക യായിരുന്നു.. ലൈബ്രറി യിലും.. ആരും കാണാതെ കോളേജ് വരാന്തകളിലും ഞങ്ങൾ പ്രണയത്തിന്റെ കത്തുകൾ കൈ മാറി.. ഒന്നിച്ചുള്ള ജീവിതം സ്വപ്നം കണ്ടു നടന്ന നാളുകൾ.. എത്ര മൂടിവെച്ചു മറച്ചുവെച്ച ഞങ്ങളുടെ പ്രണയം അതികം വൈകാതെ കോളേജിൽ ചർച്ചാ വിഷയമായി.. വിനയൻ മാഷും… ശാലിനി യും.. കോളേജ് മൊത്തം ഈ പേരുകൾ അലയടിച്ചു.. അവളുടെ അമ്മയുടെ അനുഗ്രഹവും വാങ്ങി ജീവിതത്തിന്റെ പുതു പടവുകൾ ഒന്നിച്ചൊന്നായ് ഞങ്ങൾ നെയ്തെടുത്തു..

“”””””‘”‘ ഇതെന്താ എന്റെ മാഷേ. ആലോചിച്ചിരിക്കണേ. എഴുന്നേറ്റിങ്ങോട്ട് വന്നേ.. മക്കൾ വരുമ്പോളേക്കും.. നമുക്ക് പൂക്കളം ഇടണം.. മാളൂനും നന്ദുനും ഊഞ്ഞാൽ കെട്ടണം.. അവർക്കേറെ ഇഷ്ടം ഉള്ള ഉണ്ണിയപ്പം ഉണ്ടാക്കണം.. എന്തെല്ലാം പണികൾ കിടക്കുന്നു.. ഒന്ന് വാ എന്റെ മാഷേ.. നീ ഇവിടെ ഇരിക്കഡോ.. അവളുടെ കൈ പിടിച്ചു എന്നരികിൽ ഇരുത്തി.. നര വീണ മുടി നെറ്റിയിൽ നിന്നും മാടിയൊതുക്കി ആ നെറുകിൽ ഒരു മുത്തം നൽകി.. അല്ല ഇതെന്താ ഇപ്പോ ഇങ്ങനെ വയസ്സ് ഒരുപാട് ആയി എന്നുള്ളത് എന്റെ മാഷ് മറന്നു പോയോ ..? ഇപ്പോൾ ഒരു കൊഞ്ചൽ. കാലം എത്ര കഴിഞ്ഞാലും നീ എനിക്കെന്നും എന്റെ ആ കോളേജ് പാവാടക്കാരി തന്നെ ആടോ.. ഉം.. ഉവ്വേ.. നിന്നു കിണുങ്ങാതെ ഒന്ന് പോയെ.. അവൾ അതും പറഞ്ഞു ഒരു കൗമാരക്കാരിയുടെ കൊഞ്ചലോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

എടോ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ താൻ വിഷമിക്കരുത്.. ഇതെന്താ ഇപ്പോ.. ഇങ്ങനെ ഒരു മുഖവുര.. എന്താച്ചാ ,, പറയെന്റെ മാഷേ.. നമ്മൾ വളർത്തി വലുതാക്കി പഠിപ്പിച്ച നമ്മുടെ മക്കൾക്ക് നമ്മുടെ മക്കൾക്ക് നമ്മുടെ കാത്തിരിപ്പിന്റെ വില അറിയില്ലടോ !! അവർ ഈ ഓണത്തിനും നമ്മളോടൊപ്പം ഉണ്ടാവില്ല അവർക്ക് തിരക്കാണ് പോലും.. വരാൻ കഴിയില്ലത്രേ.. അവരുടെ തിരക്കിന്റെ ലോകത്ത് അൽപ സമയം ചിലവഴിച്ചു ഓണാശംസ അറിയിച്ചു സന്ദേശം അയച്ചു അവർ നമുക്കായ് സമ്മാനിച്ച ഈ മൊബൈലിൽ.. ഉം… അതിനെങ്കിലും അവർ സമയം കണ്ടെത്തിയല്ലോ അത് തന്നെ മഹാ ഭാഗ്യം.. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.. മക്കളോടും കൊച്ചു മക്കളോടും ഒത്തു ഓണം ആഘോഷിക്കാൻ കൊതിച്ച അവളുടെ മോഹങ്ങളെ അവർ തട്ടിയെറിഞ്ഞല്ലോ…

എടോ.. താൻ എന്തിനാടോ കരയുന്നെ. തനിക്ക് ഞാനും എനിക്ക് നീയും അത് മതിയഡോ നമ്മുടെ ലോകത്ത്… ഈ വീടിനകത്തളങ്ങളിൽ നമ്മൾ മാത്രം മതിയഡോ.. ഒന്നുമില്ലെങ്കിലും നമ്മുടെ മക്കൾ വലിയ നിലയിൽ എത്തിയില്ലേ.. അത് നമുക്ക് സന്തോഷവും സമാധാനവും നൽകുന്നതല്ലേ.. അത് പോരെ നമുക്ക്..

അവൾ….. മുറ്റത്ത്‌ വലിയ പൂക്കളം ഒരുക്കി. കൊച്ചു മക്കൾക്കായ്‌ മുൻവശത്തെ വലിയ മാവിൽ ഊഞ്ഞാൽ ഇട്ടു.. മക്കൾക്ക് ഏറെ ഇഷ്ടം ഉള്ള ഉണ്ണിയപ്പം ഉണ്ടാക്കി.. ഇനി സന്ധ്യ ക്ക് മുൻപ് അവർ വന്നാലോ എന്ന പ്രതീക്ഷയോടെ….

(ഇഷ്ടം ആയാലും ഇല്ലെങ്കിലും അഭിപ്രായം പറയുമല്ലോ ) രചന: രെജീഷ് ചാവക്കാട്

Leave a Reply

Your email address will not be published. Required fields are marked *