ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 31 വായിക്കൂ….

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങിയതും ഞങ്ങളെ കാത്ത് ദേവേട്ടന്റെ പഴയ സാരഥി waiting ലായിരുന്നു….

ജിഷ്ണു ചേട്ടനോ…ഇതെങ്ങനെ ഇവിടെ…??? ഞാനാകെ excited ആയിരുന്നു… ദേവേട്ടൻ അതെല്ലാം കണ്ട് ചിരിയോടെ നിൽക്ക്വായിരുന്നു….

ഇവന്റെ പരിചയത്തിലുള്ള ഒരു ടീംസിനെയാ വർക്കേൽപ്പിച്ചത്…. ഷൂട്ടിംഗ് place എല്ലാം നമ്മുടെ നൻപൻ വകയാണ്…അല്ലേടാ..

ദേവേട്ടൻ അതും പറഞ്ഞ് ജിഷ്ണു ചേട്ടന്റെ തോളിൽ ചെറുതായൊന്ന് തട്ടി…. അതുകേട്ട് ആള് ചിരിയോടെ നിൽക്ക്വായിരുന്നു….

ജിഷ്ണു ചേട്ടാ.. വീട്ടിൽ കയറീല്ലല്ലോ…വരൂ…ഒന്ന് കയറീട്ട് പോകാം…

ഏയ്.. അതൊന്നും വേണ്ട നീലു… ഇനിയൊരിക്കലാകാം… നിന്റെ മുഖത്തെ ഈ excitement കാണാൻ വേണ്ടി തന്നെയാ ഞാനിവിടെ wait ചെയ്തത്.. എങ്കില് പോകാം…

ജിഷ്ണു ചേട്ടൻ അതും പറഞ്ഞ് മുറ്റത്ത് കിടന്ന കാറിലേക്ക് കയറി….എനിക്കായ് ഡോറ് ഓപ്പൺ ചെയ്തു തന്നിട്ടായിരുന്നു ദേവേട്ടൻ വണ്ടിയിലേക്ക് കയറിയത്….. ബ്ലാക്ക് കളർ ഷർട്ടും ബ്ലാക്ക് കരയുള്ള മുണ്ടുമായിരുന്നു ദേവേട്ടന്റെ വേഷം…അതിനു മാച്ചാവും വിധം ബ്ലാക്ക് കരയുള്ള സെറ്റും മുണ്ടും ബ്ലാക്ക് കളർ ബ്ലൗസും ആയിരുന്നു എന്റെ വേഷം…മുടി വിടർത്തിയിടുന്നതായിരുന്നു ദേവേട്ടനിഷ്ടം… അതുകൊണ്ട് അങ്ങനെ തന്നെയായിരുന്നു ഞാൻ ഒരുങ്ങിയത്…

വീടിന് കുറച്ചകലെയായുള്ള ട്രഡീഷണൽ തറവാട്ട് വീട്ടിൽ വച്ചായിരുന്നു ഫോട്ടോ ഷൂട്ട്…ഫോട്ടോഗ്രാഫേർസ് ഞങ്ങൾക്ക് മുമ്പേ അവിടെ എത്തിയിരുന്നു…തറവാടിന്റെ മുന്നിലായി തന്നെ വണ്ടി നിർത്തിയതും ഞാൻ പതിയെ അതിൽ നിന്നും ഇറങ്ങി നിന്ന് ചുറ്റും ഒന്ന് നോക്കി… കാണാൻ ഒരുതരം പ്രത്യേക ഭംഗിയായിരുന്നു ആ തറവാടിനും ചുറ്റുപാടിനും…..ഞങ്ങള് മൂന്ന് പേരും അകത്തേക്ക് കടന്നപ്പോ ഫോട്ടോഗ്രാഫേർസ് നടുത്തളത്തിൽ നിന്ന് ആകെ ചർച്ച നടത്തുകയായിരുന്നു…ഏത് ആങ്കിളിൽ എങ്ങനെ വേണംന്ന് തന്നെയായിരുന്നു ചർച്ചകൾ…ഞങ്ങള് അതെല്ലാം ശ്രദ്ധിച്ചു കൊണ്ട് തളത്തിലേക്കിറങ്ങി…….

ആ…ഘോഷേ..നിങ്ങള് എത്തിയോ…???നല്ല ടൈമിലാ എത്തിയത്…ഈ atmosphere കൊള്ളാം… ശരിയ്ക്കും ലൈറ്റ്സ് കിട്ടുന്നുണ്ട്… അതുകൊണ്ട് നമുക്ക് പെട്ടെന്ന് തീർത്തേക്കാം…

ഫോട്ടോഗ്രാഫർ ക്യാമറ ഒന്ന് adjust ചെയ്തു പറഞ്ഞതും ദേവേട്ടൻ അതിനൊന്ന് സമ്മതം മൂളി നിന്നു… പിന്നെ അവര് പറയും പോലെ ഫോട്ടോയ്ക്ക് നിന്നു കൊടുത്ത് ഞാനും ദേവേട്ടനും ആകെ കുഴഞ്ഞു…. നാലുകെട്ട് തറവാടും എഴികളും പടികളും നിറഞ്ഞ ചുറ്റുപാടും എനിക്കൊരത്ഭുതമായി തോന്നി….

ഘോഷേ…നമ്മൾ pre-wedding photography മാത്രമല്ല ഒരു wedding story കൂടി ചെയ്യുന്നുണ്ട്…ഒരു ചെറിയ teaser video…അത് മണിച്ചിത്രത്താഴ് മൂവീ song ന്റെ cover versionൽ സെറ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്… അതുകൊണ്ട് നിങ്ങള് രണ്ടാളും ഒന്നുകൂടി ഒന്ന് അഭിനയിച്ചു തകർക്കേണ്ടി വരും…

അത് കേട്ടതും ദേവേട്ടൻ എന്നെ നോക്കി ഒന്നു ചിരിച്ചു….ഞാനപ്പോ ദേവേട്ടൻ അതിനൊക്കെ നിന്നു കൊടുക്കുമോ എന്ന സംശയത്തിൽ നിൽക്ക്വായിരുന്നു…. കോളേജിൽ തീപാറുന്ന ക്യാമ്പെയ്നെടുത്ത, മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച സഖാവ് റൊമാൻസിക്ക്യാന്ന് വച്ചാൽ…ഞാനാകെ confusionൽ നിന്നപ്പോഴാ എന്റെ ചിന്തകളെ പാടേ തെറ്റിച്ചു കൊണ്ട് ദേവേട്ടൻ എന്റെ കൈയ്യും പിടിച്ച് നടുമുറ്റത്തേക്കിറങ്ങിയത്….വെള്ളം നിറഞ്ഞു കിടന്ന നടുമുറ്റം നിറയെ ചെന്താമര പൂക്കൾ വിരഞ്ഞ് നിൽക്ക്വായിരുന്നു….ചിലതെല്ലാം കൂമ്പിയടഞ്ഞവയും….. എല്ലാം ജിഷ്ണു ചേട്ടന്റെ arrangements ആയിരുന്നു…. പിന്നെ ഞാനാ പഴയ തമിഴത്തിയും ദേവേട്ടനെന്റെ രാമനാഥനുമായി മാറുകയായിരുന്നു… എല്ലാം ഫോട്ടോഗ്രാഫർ പറയും പോലെ….!!!!ദേവേട്ടന് മുഖത്തേക്ക് വെള്ളം ചിതറിത്തെറിപ്പിച്ചും…ദേവേട്ടൻ എന്റെ കവിളിലേക്ക് താമരമൊട്ടിനാൽ പതിയെ തട്ടിയും ഫോട്ടോ ഷൂട്ട് നീണ്ടു…ഒരുവേള ദേവേട്ടൻ എന്നെ ഇടുപ്പിലേക്ക് കൈ ചേർത്ത് ദേവേട്ടനോട് ചേർത്തതും ഞാൻ നിന്ന നിൽപ്പിൽ ആകെയൊന്ന് പുളഞ്ഞു….. പക്ഷേ ആ expression നമ്മുടെ ഫോട്ടോഗ്രാഫർക്ക് ശരിയ്ക്കങ്ങ് ഇഷ്ടായി… എല്ലാം നോക്കി കണ്ട് ചിരിയോടെ നിൽക്ക്വായിരുന്നു ജിഷ്ണു ചേട്ടൻ….ആള് ചെറിയ തോതിൽ ലൈറ്റ് ബോയ് കൂടിയായിരുന്നു…..

അങ്ങനെ മണിക്കൂറുകൾ നീണ്ട ഫോട്ടോയെടുപ്പിന് ശേഷം സംതൃപ്തിയടഞ്ഞ് ഫോട്ടോഗ്രാഫർ ക്യാമറ ബാഗിലേക്ക് തിരുകി വെച്ചു…. അപ്പോഴേക്കും നേരം ഏതാണ്ട് ഉച്ച കഴിഞ്ഞിരുന്നു…..

അപ്പോ എങ്ങനെയാ ഘോഷേ…ഇനി വീട്ടിലേക്കാണോ…???

ബാഗ് തോളിലേക്ക് കയറ്റിയിട്ട് ഫോട്ടോഗ്രാഫർ അങ്ങനെ ചോദിയ്ക്കുമ്പോ ദേവേട്ടൻ മുണ്ടിന്റെ കരപിടിച്ച് താഴേക്കൊന്ന് കുടഞ്ഞു നിന്നു…. ഒപ്പം ചുണ്ടിൽ ഒരു പുഞ്ചിരിയുമുണ്ടായിരുന്നു….

മൊബൈലും ഓഫ് ചെയ്ത് വെറുതെ ഒരു റൗണ്ട് കറങ്ങിക്കോ ഘോഷേ…രണ്ടു പേരുടേയും വീട്ടീന്നോ മറ്റോ വിളിച്ചാൽ ഫോട്ടോ ഷൂട്ട് കഴിഞ്ഞിട്ടില്ലാന്ന് ഞാൻ പറഞ്ഞോളാം…..!!!

ഫോട്ടോ ഗ്രാഫർ ഒരു നർമം കലർത്തി പറയുമ്പോ എന്റെ നോട്ടം ദേവേട്ടന്റെ മുഖത്തേക്കായിരുന്നു…ആള് പതിവിന് വിപരീതമായ ഒരു ചിരിയും വിരിയിച്ചായിരുന്നു അതെല്ലാം കേട്ടത്…. പിന്നെ ദേവേട്ടൻ തന്നെ അവരുടെ കൈയിൽ ക്യാഷേൽപ്പിച്ച് അവരെ യാത്രയാക്കി….തറവാടിന്റെ സെറ്റിൽമെന്റ്സ് ജിഷ്ണു ചേട്ടനെ ഏൽപ്പിച്ചായിരുന്നു ഞങ്ങൾ മടങ്ങാൻ തുടങ്ങിയത്…കാരണം അതെല്ലാം ജിഷ്ണു ചേട്ടന്റെ വക arrangements ആയിരുന്നു……തകർത്തഭിനയം കാഴ്ച വയ്ക്കുന്നതിനിടയിൽ ഞാൻ ദേവേട്ടന്റെ തലയിലേക്ക് ചിതറി തെറിപ്പിച്ച വെള്ളത്തിനെ കുടഞ്ഞെറിഞ്ഞ് ദേവേട്ടൻ നേരെ കാറിനടുത്തേക്ക് നടന്നു…. ജിഷ്ണു ചേട്ടൻ അപ്പോഴേക്കും പോക്കറ്റിൽ നിന്നും വണ്ടീടെ കീ ദേവേട്ടന് നേരെ എറിഞ്ഞു കൊടുത്തു…അത് ഒരു കൈയ്യാൽ വാങ്ങി തന്നെ ദേവേട്ടൻ ഡോറ് ഓപ്പൺ ചെയ്ത് കാറിലേക്ക് കയറി…..

കല്യാണച്ചെക്കനെക്കൊണ്ട് ഡ്രൈവ് ചെയ്യിക്കണ്ടാന്ന് പറഞ്ഞാ ആന്റി എന്നെക്കൂടി പറഞ്ഞു വിട്ടത്…. ന്മ്മ്മ്… നടക്കട്ടെ…. നടക്കട്ടേ….

ഞാൻ കാറിലേക്ക് കയറാൻ ഭാവിച്ചപ്പോഴാണ് ജിഷ്ണു ചേട്ടന്റെ ആ പറച്ചിൽ ഉയർന്നു കേട്ടത്…. ആ സംസാരം കേട്ട് ഞാൻ ഡോറ് ഓപ്പൺ ചെയ്തു തന്നെ അതേപടി നിന്നു….

അതേ….കയറുന്നില്ലേ….???

പെട്ടെന്ന് ദേവേട്ടന്റെ ചോദ്യം മുഴങ്ങി കേട്ടു…. ഞാനതു കേട്ട് ദേവേട്ടനെ ഒന്ന് നോക്കി….

നമ്മൾക്ക് കുറച്ചു നേരം കഴിഞ്ഞ് വീട്ടിലേക്ക് പോയാൽ പോരെ…???

എന്തിന്… എനിക്ക് വീട്ടിൽ പോകണം….!!!

ഓയ് ഹലോ… ഞാൻ പിടിച്ചു വിഴുങ്ങാനൊന്നും പോണില്ല…… പിന്നെ അന്ന് ദേഷ്യംകൊണ്ട് മുഖവും വീർപ്പിച്ച് വണ്ടീന്നിറങ്ങി പോയത് പോലെ പോകാനാ പ്ലാനെങ്കിൽ എന്റെ കൈയ്യീന്ന് നീ മേടിയ്ക്കും… അന്ന് ഞാൻ നിന്റെ ആരും ആയിരുന്നില്ല…ഇപ്പോ അങ്ങനെയല്ല…നിന്നെ കെട്ടാൻ പോകുന്നവനാ.. അതുകൊണ്ട് മര്യാദയ്ക്ക് വണ്ടീല് കയറെടീ….

അത് കേൾക്കേണ്ട താമസം ഞാൻ വണ്ടീലേക്ക് തിടുക്കപ്പെട്ട് കയറിയിരുന്നു…ഇടംകണ്ണാലെ നോക്കുമ്പോൾ ദേവേട്ടന്റെ പുഞ്ചിരി എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു…. ചിരിയോടെ എല്ലാം കണ്ടു നിന്ന ജിഷ്ണു ചേട്ടന് ടാറ്റയും പറഞ്ഞ് ഞങ്ങള് അവിടെ നിന്നും യാത്രയായി…..ദേവേട്ടൻ എന്നെക്കൂട്ടി പോയത് പഴയതുപോലെ ഫുഡ് വാങ്ങി തരാനായിരുന്നു….ഹോട്ടലിൽ വെച്ച് തന്നെ ഓരോന്നും ചോദിച്ചും പറഞ്ഞും എന്റെ പിണക്കമെല്ലാം മാറ്റിയായിരുന്നു ദേവേട്ടൻ വീട്ടിലേക്ക് തിരിച്ചത്…..

അങ്ങനെ വിവാഹത്തിന് മുമ്പുള്ള ഫോട്ടോ ഷൂട്ട് കടമ്പയും അവസാനിപ്പിച്ചതും പിന്നെയുള്ള ദിവസങ്ങൾ വീട്ടിൽ തന്നെയായിരുന്നു…വിവാഹ തലേന്ന് ആയതും വീട്ടിൽ നിറയെ ആളും ബഹളവും ആയി….ചുറ്റിലും ബന്ധുക്കളും കൂട്ടുകാരും ഫോട്ടോയെടുപ്പും അങ്ങനെ ആകെമൊത്തം ഹാപ്പിയായി…. ഇടയ്ക്കിടെ ദേവേട്ടന്റെ ഫോൺ കോളും കൂടി ആയതും ഞാനാകെ തിരക്കായി…. അച്ഛനും അമ്മയും വല്യച്ഛനും വല്യമ്മയുമെല്ലാം അതിഥികളെ സൽക്കരിക്കുന്ന തിരക്കിലായിരുന്നു….വീട്ടിലും മുറ്റത്തും നിറയെ ലൈറ്റ്സ് വാരി വിതറിയിക്ക്യായിരുന്നു…..മുറ്റത്തെ നേരം നിറയെ led lights ചുറ്റിയിരുന്നു…. മുറ്റത്തും പന്തലിലുമായി ഞങ്ങൾ കയറിയിറങ്ങി നടക്ക്വായിരുന്നു….ഓരോ ബന്ധുക്കളേയും പരിചയക്കാരേയും സ്വീകരിയ്ക്കുന്ന തിരക്കിലായിരുന്നു സംഗീത…..അങ്ങനെ മെഹന്തിയിടീലും ഡാൻസും പാട്ടുമായി ആകെ അടിച്ചു പൊളിച്ചു ആ രാത്രിയും ഞങ്ങൾ തള്ളിനീക്കി….

പിറ്റേ ദിവസം അലാറത്തിന്റെ പോലും സഹായമില്ലാതെ ഞാൻ രാവിലെ എഴുന്നേറ്റു….രാവിലെ തന്നെ അസ്സലൊരു കുളിയൊക്കെ പാസാക്കി നേരെ ബ്യൂട്ടീഷന് മുന്നിലേക്ക് ചെന്നിരുന്നു…ഒന്നൊന്നര മണിക്കൂർ നീണ്ട കലാപരിപാടികൾക്ക് ശേഷം ബ്യൂട്ടീഷന്റെ കരവിരുതിൽ ഞാനൊരു സുന്ദരിക്കുട്ടിയായി മാറി…..

എല്ലാവർക്കും മേക്കപ്പ് നന്നേ ബോധിച്ചു…അത് പല മുഖങ്ങളിലും തെളിഞ്ഞ ഭാവത്തിൽ നിന്നും ഞാൻ മനസിലാക്കി…. ലൈറ്റ് പിങ്ക് നിറത്തിൽ golden colour mix ആയ പട്ടുസാരിയായിരുന്നു എന്റെ വേഷം…. ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് അടുത്ത ബന്ധുക്കളിൽ നിന്നും അനുഗ്രഹവും വാങ്ങി ഞങ്ങൾ നേരെ വിഷ്ണു ക്ഷേത്രത്തിലേക്ക് തിരിച്ചു… അവിടെ വച്ചായിരുന്നു എന്റെ വിവാഹം…

വലിയ നടപ്പന്തലും താഴികക്കുടവും ചുറ്റമ്പലവുമൊക്കെയുള്ള ക്ഷേത്രമായിരുന്നു…. മുഹൂർത്തമാവും മുമ്പേ അമ്മയ്ക്കും അച്ഛനുമൊപ്പം മനസ് നിറഞ്ഞ് സാക്ഷാൽ മഹാവിഷ്ണുവിനെ ഒന്ന് പ്രാർത്ഥിച്ചു വന്നു… ജീവിതത്തിലെ മറക്കാനാവാത്ത ഒരു മനോഹര നിമിഷം യാഥാർത്ഥ്യമാവാൻ പോകുന്ന സന്തോഷമായിരുന്നു മനസ് നിറയെ…..

പ്രാർത്ഥനയിൽ മുഴുകി നിൽക്കുമ്പോഴാ ക്ഷേത്ര മുറ്റത്ത് ദേവേട്ടനും ബന്ധുക്കളും എത്തിയിട്ടുണ്ട് എന്ന കാര്യം വല്യച്ഛൻ വന്ന് അച്ഛനെ അറിയിച്ചത്… അത് കേട്ടപാടെ ചെക്കനേം കൂട്ടരേം ക്ഷണിച്ചിരുത്താനായി എല്ലാവരും ക്ഷേത്ര മുറ്റത്തേക്ക് നടന്നു…. എനിക്ക് കൂട്ടായി സംഗീതേ ഏൽപ്പിച്ചായിരുന്നു അമ്മ പോയത്….അവളെന്നെ മണ്ഡപത്തിനരികിലെ റെസ്റ്റ് റൂമിലേക്ക് കൊണ്ടിരുത്തി….

പുറത്ത് നാദസ്വരം ഉയർന്നു കേട്ടതും അവയ്ക്ക് കൂട്ടായി ഹൃദയം പെരുമ്പറ മുഴക്കാൻ തുടങ്ങി… പിന്നെ സംഗീത കൂടെയുള്ള ധൈര്യത്തിൽ ഞാനല്പം ആശ്വാസം കണ്ടെത്തി…. ദേവേട്ടനെ മണ്ഡപത്തിലേക്ക് ക്ഷണിച്ചിരുത്തിയതും അടുത്ത ഊഴം എന്റേതായിരുന്നു…. എനിക്ക് മുന്നിലായി അണിനിരന്ന അഷ്ടമംഗല്യ താലത്തിന് അവസാനം കുറിച്ച് കൊണ്ട് ഞാനും നടന്നു… മുന്നിൽ നടന്നു പോവുന്ന താലങ്ങളേന്തിയ കുട്ടികൾക്ക് പിന്നിലായി നമ്ര ശിരസ്കയായി നടക്കുമ്പോഴും മനസ് ഒരുവേള ദേവേട്ടന്റെ ആ മുഖമൊന്ന് കാണാനായി തിടുക്കം കൂട്ടുകയായിരുന്നു…. ഒടുവിൽ മുഖമുയർത്തി മുന്നിലേക്ക് നോട്ടം പായിച്ചതും നിറപറയ്ക്കും നിലവിളക്കിനുമിടയിലൂടെ പുഞ്ചിരിയോടെ എന്നെ തന്നെ നോക്കിയിരിക്കുന്ന ദേവേട്ടന്റെ മുഖമായിരുന്നു കണ്ടത്….. തുടരും…. ട്വിസ്റ്റുകൾ ഒന്നുമില്ല അപ്പോ നാളെ കല്യാണം….ലേറ്റായുള്ള ക്ഷണം ആണെന്ന് പറയരുത്… എല്ലാവരും ഉണ്ടാവണം…മൂന്ന് കൂട്ടം പായസം ഉണ്ടായിരിക്കും…(മ്മടെ സങ്കല്പത്തിലെ കല്യാണം നടക്കുന്നത് കൊ- റോണ കാലത്തല്ല)

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *