ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 30 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ഞാനതു കേട്ട് കണ്ണും മിഴിച്ചു നിന്നു പോയി…കാര്യം കെട്ടാൻ പോകുന്ന ആളാണെങ്കിലും ദേവേട്ടന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു കോപ്ലിമെന്റ് ഇതാദ്യമാ….. എന്റെ നോട്ടത്തിന് ഒരു പുഞ്ചിരി സമ്മാനിച്ച് ദേവേട്ടൻ റൂം വിട്ടിറങ്ങിയപ്പോഴും ഞാനാ ഞെട്ടലിൽ തന്നെയായിരുന്നു….

അധികം വൈകാതെ തന്നെ അവിടുത്തെ ചടങ്ങെല്ലാം അവസാനിപ്പിച്ച് ദേവേട്ടനും വീട്ടുകാരും യാത്രയായി….പോകും മുമ്പ് വിജയൻ സാറും അമ്മയും ദേവുചേച്ചിയുമൊക്കെ എന്നെ കണ്ട് സംസാരിച്ചിരുന്നു… പതിവിലും വിപരീതമായി എന്നെ നോക്കി യാത്ര ചോദിച്ചിട്ടാണ് ദേവേട്ടനും കാറിലേക്ക് കയറിയത്….. അതൊക്കെ ആയപ്പോഴേക്കും ഞാനാകെ happy ആയി… പിന്നെ ദേവേട്ടന്റെ മനസിലെ പഴയ പ്രണയമൊക്കെ ഞാനങ്ങ് പാടെ എഴുതി തള്ളി…….അവരിറങ്ങി കഴിഞ്ഞപ്പോ അച്ഛനും, വല്യച്ഛനും, ബന്ധുക്കളും വട്ടമേശ സമ്മേളനം വിളിച്ചു ചേർത്ത് കല്യാണ ചർച്ച തുടങ്ങി വച്ചു…… കല്യാണത്തിന് ആകെ രണ്ടു മാസത്തെ ഗ്യാപ്പേ ഉണ്ടായിരുന്നുള്ളൂ….. അതുകൊണ്ട് ഒരുക്കങ്ങളൊക്കെ നേരത്തെ വേണം എന്ന് പൊതു ചർച്ചയിൽ തീരുമാനമായി…ഞാനും സംഗീതയും അതെല്ലാം കേട്ട് സന്തോഷത്തോടെ ഇരിക്ക്യായിരുന്നു…. ഇടയ്ക്കിടെ ദേവേട്ടൻ വിരലിലണിയിച്ചു തന്ന മോതിരം കാണും തോറും ഉള്ളില് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു…..

നിശ്ചയ വേഷമെല്ലാം മാറ്റി ഒരു കുർത്തി എടുത്തിട്ട് നിന്നപ്പോഴാ സംഗീത ഒരു ബൗളില് നിറയെ അടപ്രഥമനുമായി വന്നത്….ദേവേട്ടനൊപ്പം കഴിയ്ക്കാനിരുന്നത് കൊണ്ട് മനസറിഞ്ഞ് അതിനെയൊന്ന് രുചിയ്ക്കാൻ കഴിഞ്ഞില്ല…ആ കുറവ് നികത്തിക്കൊണ്ട് ഞാനവൾടെ കൈയ്യീന്ന് പ്രഥമൻ വാങ്ങി ഉള്ളിലാക്കാൻ തുടങ്ങി….

നീലു…ഇത് ശരിയല്ലാട്ടോ…ഞാനല്ലേ കൊണ്ടുവന്നേ…അതും എനിക്ക് കുടിയ്ക്കാൻ…

പെണ്ണതും പറഞ്ഞ് മുഖം വീർപ്പിക്കാൻ തുടങ്ങിയതും ഞാനവൾടെ പിണക്കം മാറ്റാനായി ഒരു സ്പൂൺ പ്രഥമൻ സ്നേഹത്തോടെ അവൾടെ വായിലേക്ക് തള്ളിക്കയറ്റി വച്ചു…അവളത് കുടിയ്ക്കാൻ നന്നേ കഷ്ടപ്പെടുന്നതും കണ്ട് ആസ്വദിച്ച് ചിരിച്ചു നിന്നപ്പോഴാ എന്റെ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങിയത്…പ്രഥമനിരുന്ന ബൗള് അവൾടെ കൈയ്യില് കൈയ്യില് ഭദ്രമാക്കി തന്നെ ഞാൻ കോൾ അറ്റൻഡ് ചെയ്തു….

ഹലോ…!!!ആരാണ് സംസാരിക്കുന്നത്….???

unknown number ആയതുകൊണ്ട് ശബ്ദത്തിൽ അല്പം standard ഉം bass ഉം ഫിറ്റ് ചെയ്തിരിക്കുന്നു…

ദേവഘോഷ്…

അത് കേട്ടതും തോളിൽ adjust ചെയ്തിരുന്ന മൊബൈൽ അവിടെ നിന്നും ഒന്നു തെറിച്ചു… ഭാഗ്യത്തിന് വീണത് ബെഡിലേക്കായതു കൊണ്ട് ഡിസ്പ്ലേയ്ക്ക് ഒന്നും പറ്റിയില്ല…. തിടുക്കപ്പെട്ട് കൈയ്യിലിരുന്ന ബൗള് സംഗീതേ തന്നെ ഏൽപ്പിച്ച് ഭയഭക്തി ബഹുമാനത്തോടെ ഞാൻ മൊബൈൽ കൈയ്യിലെടുത്തു… എന്റെ കൈയ്യിന്റെ വിറയൽ കണ്ടപ്പോഴേ സംഗീതയ്ക്ക് കാര്യം ഏതാണ്ട് തെളിഞ്ഞു തുടങ്ങി….

ആരാടീ… ചെഗുവേര ആണോ…???

ഒരു സ്പൂൺ പായസം ഉള്ളിലാക്കിയുള്ള അവൾടെ ചോദ്യം കേട്ട് ഞാൻ ചൂണ്ടുവിരൽ മൂക്കിൽ തൊട്ട് മിണ്ടാണ്ടിരിക്കാൻ ആക്ഷനിട്ടു…. പിന്നെ ശബ്ദം just ഒന്ന് ക്ലിയർ ചെയ്ത് അല്പം സോഫ്റ്റാക്കി… ആദ്യത്തെ soft voice hello ഒന്ന് പ്രയോഗിച്ചു നോക്കി…അപ്പോ അവിടെ നിന്നും ഒരു ന്മ്മ്മ് മാത്രം കേട്ടു…ഞാനത് കേട്ട് വീണ്ടും ഡിസ്പ്ലേ ഒന്ന് നോക്കീട്ട് വീണ്ടും ഒരു ശ്രമം നടത്തി നോക്കി…

ഹലോ… ദേവേട്ടാ…!!!

എന്റെ ആ വിനീതമായ വർത്തമാനം കേട്ട് സംഗീതയിരുന്ന് ആക്കി ഇളിക്ക്യായിരുന്നു…അവളെ കണ്ണുരുട്ടി പേടിപ്പിച്ച് റൂമിന് പുറത്താക്കീട്ടായിരുന്നു പിന്നെയുള്ള attempt….

ഹലോ… ദേവേട്ടാ..കേൾക്കാമോ…???

ഞാനിവിടെ എല്ലാം കേട്ടു കൊണ്ടേ ഇരിക്ക്വാ… നിന്റെ വാല് സംഗീത പോയോ…???

ഞാനതു കേട്ട് വാതിൽക്കലേക്ക് ഒന്നെത്തി നോക്കി… അപ്പോഴേക്കും അവള് ആ ജില്ല വിട്ടിരുന്നു…

ആ…പോയി… അല്ല ദേവേട്ടൻ എങ്ങനെ അറിഞ്ഞു…???

അതൊക്കെ അറിഞ്ഞു….!!! പിന്നെ എന്താ അവിടെ പരിപാടി…???

ഏയ്…ഒന്നൂല്ല ദേവേട്ടാ…വെറുതേ…ഇവിടെ ഓരോന്നും പറഞ്ഞിരുന്നതാ….

ന്മ്മ്മ്….ഞാനിതുവരെയും ഒരു ഫോൺ കോൾ പോലും ചെയ്യാതിരുന്നതിന് നിനക്ക് നല്ല ദേഷ്യമായിരുന്നു ല്ലേ…

അങ്ങനെ ഞാൻ… ഞാൻ പറഞ്ഞില്ലല്ലോ…!! പിന്നെ ദേവേട്ടന് എങ്ങനെ മനസിലായി…??

അതൊക്കെ എനിക്ക് മനസിലാകും നീലാംബരി… വർഷം കുറേ കടന്നു പോയെങ്കിലും നിന്റെ സ്വഭാവം എനിക്ക് തിട്ടമാ…!!!അത് വച്ച് ഞാൻ ഊഹിച്ചു…

എനിക്കതിന് എന്ത് മറുപടി നല്കണമെന്ന് അറിയില്ലായിരുന്നു…. ഞാനെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നപ്പോഴാ പായസം കുടിച്ചതിന്റെ ചെറിയൊരു എഫക്ടിൽ എക്കിളുണ്ടായത്… ആദ്യത്തേത് അല്പം ഉയർന്നു കേട്ടെങ്കിലും രണ്ടാമത്തേത് ഞാൻ അല്പം പ്രയാസപ്പെട്ട് തടഞ്ഞു വച്ചു…അത് ചെറിയ ശബ്ദത്തോടെ ലോപിച്ചു…അപ്പോഴും ദേവേട്ടന്റെ വാക്കുകൾക്ക് കാര്യമായി ശ്രദ്ധ കൊടുക്ക്വായിരുന്നു ഞാൻ… പെട്ടെന്ന് ദേവേട്ടൻ സംസാരത്തിൽ നിന്നും വ്യതിചലിച്ച് എന്നിലേക്ക് ശ്രദ്ധ തിരിച്ചു… നീലാംബരി…എന്താ പറ്റിയേ… പ്രോബ്ലം ഒന്നുമില്ലല്ലോ….

ഏ…യ്…ഇ…ഇല്ല ദേവേട്ടാ… അത് പറഞ്ഞ് മുഴുവിക്കും മുമ്പേ എന്റെ ശബ്ദത്തെ മുറിച്ചു കൊണ്ട് ഒരു എക്കിൾ ഉയർന്നു കേട്ടു…… ഞാനാകെയൊന്ന് ചമ്മി നിൽക്ക്വായിരുന്നു…

നീലാംബരി…നീ എന്താ വല്ലതും മോഷ്ടിച്ചു കഴിച്ചിട്ടാണോ നിൽക്കുന്നേ…പോയി വെള്ളം കുടിച്ചേ… ന്മ്മ്മ്… വേഗം… വേഗം….!!!

ദേവേട്ടന്റെ സ്വരത്തിൽ ഒരു കളിയാക്കലും അതിലുപരി ഒരു കള്ളച്ചിരിയും ഉയർന്നു കേട്ടു… അത് കേൾക്കേണ്ട താമസം ഞാൻ തിടുക്കപ്പെട്ട് ജഗ്ഗിൽ വച്ചിരുന്ന വെള്ളം പടപടാന്ന് കുടിയ്ക്കാൻ തുടങ്ങി….കുറേ വെള്ളം കുടിച്ച് സംഭവം ഏകദേശം ഒന്ന് ഓക്കെ ആക്കിയിട്ട് വീണ്ടും നേരെ പോയി മൊബൈൽ ചെവിയോട് ചേർത്തു….

ഹലോ… ദേവേട്ടാ…!!

ന്മ്മ്മ്…ശരിയായോ…???

ന്മ്മ്മ്..ശരി….യായി… അതിനിടയിലും ഒന്നും ശരിയാകാത്ത പോലെ വില്ലനായി ഒരെണ്ണം അവതരിച്ചു…

ശരിയായില്ല… എന്റെ സ്വരത്തിൽ ഒരു നിരാശയും പരിഭവവും ഇടകലർന്നു…

വെള്ളം കുടിച്ചില്ലേ…???

കു…..ടിച്ചു…!!!

എന്നിട്ടും മാറീല്ല…???

ഇ…ഇല്ല…!!

എങ്കില് ഞാനൊരു കാര്യം പറയട്ടേ…

എ…എന്താ…

നീലാംബരി…I Love you….❤️❤️❤️

ങേ….എന്താ….???ദേവേട്ടനെന്താ പറഞ്ഞേ… ഒന്നുകൂടി പറഞ്ഞേ…!!!!

ഞാൻ തിടുക്കപ്പെട്ട് ഒറ്റശ്വാസത്തിൽ അത്രേം ചോദിയ്ക്കുമ്പോ മറു വശത്ത് നിന്നും ദേവേട്ടന്റെ ചിരി ഉയർന്നു കേൾക്കാമായിരുന്നു…ഞാനത് ഒന്നും മനസിലാകാത്ത ഭാവത്തിൽ കേട്ടിരുന്നു… പെട്ടെന്ന് ആ ചിരിയെ ഉള്ളിലടക്കും വിധം ദേവേട്ടന്റെ സ്വരം കേട്ടതും ഞാനാ ശബ്ദത്തിൽ തന്നെ ശ്രദ്ധ കൊടുത്തിരുന്നു….

ഇപ്പോ മാറീല്ലേ…???ഇനി അതുണ്ടാവില്ല…

അപ്പോഴാ ഞാൻ എക്കിൾ മാറിയ കാര്യം ശ്രദ്ധിച്ചത്…അത് വീണ്ടും വരുന്നുണ്ടോ എന്നറിയാൻ ചെറിയൊരു ശ്രമം നടത്തി നോക്കി… പക്ഷേ അതപ്പോഴേക്കും പമ്പ കടന്നിരുന്നു….

അപ്പോ ദേവേട്ടൻ എന്തോ പറയാനുണ്ട് എന്നു പറഞ്ഞ് ഇപ്പോ പറഞ്ഞതോ…

അത് പറഞ്ഞപ്പോ എക്കിൾ മാറിയില്ലേ നീലാംബരി…ഇങ്ങനെയുണ്ടാകുന്ന സന്ദർഭങ്ങളിൽ ഇതുപോലെയുള്ള ഞെട്ടുന്ന കാര്യങ്ങൾ കേട്ടാൽ എക്കിൾ മാറും…അതിന് വേണ്ടി ഉള്ള ചെറിയൊരു ട്രിക്ക് അല്ലേ അത്….

അപ്പോ…അത് ട്രിക്കായിരുന്നോ…!!!

ന്മ്മ്മ്…ന്ത്യേ…??? ദേവേട്ടന്റെ ആ ചോദ്യത്തിലും ഒരു ചിരിയുടെ ധ്വനി നിറഞ്ഞിരുന്നു….

മ്മഹ്..ഒന്നൂല്ല….

ന്മ്മ്മ്.. ഇപ്പോ ഫ്രീയല്ലേ നീ…അതോ എന്തെങ്കിലും തിരക്കുണ്ടോ…???

ഏയ്..ഇല്ല ദേവേട്ടാ…എന്താ..???

എങ്കില് നീ ഒരു കാര്യം ചെയ്യ്…. നീയന്ന് കോളേജിൽ പാടിയ ആ കവിത ഒന്ന് പാടിയ്ക്കേ…എന്തോ അത് കേൾക്കാൻ ഒരു ആഗ്രഹം….!!!

ഞാനതു കേട്ട് ആകെയൊന്ന് ഞെട്ടി…ദേവേട്ടൻ അപ്പോ അതൊക്കെ നന്നായി ശ്രദ്ധിച്ചിരുന്നു ല്ലേ…(ആത്മ) പിന്നെ പതിയെ ഓരോ വരിയായി മൂളി തുടങ്ങി…ദേവേട്ടൻ അതെല്ലാം കേട്ടിരിക്ക്യായിരുന്നു…. അങ്ങനെ കവിത പാടിയും പരസ്പരം കാര്യങ്ങളെല്ലാം സംസാരിച്ചും ആ ഫോൺ കോൾ നീണ്ടു…. അതിനിടയിൽ ദേവേട്ടൻ കോളേജിലെ പഴയ ചില ഓർമ്മകൾ പൊടി തട്ടി എടുത്തിരുന്നു….

പിന്നീടുള്ള ദിവസങ്ങളിൽ ദേവേട്ടന്റെ ഫോൺ കോളുകൾ ഒരു പതിവായി തുടങ്ങി…ചില ദിവസങ്ങളിൽ കോളുകളുടെ എണ്ണവും ദൈർഘ്യവും ഏറി വന്നു…അങ്ങനെയങ്ങനെ ഞാൻ ദേവേട്ടന്റെ ശീലങ്ങളും ഇഷ്ടങ്ങളുമെല്ലാം പഠിച്ചെടുക്കാൻ തുടങ്ങിയിരുന്നു…ഓരോ ഫോൺ കോളിലും ദേവേട്ടൻ എന്താണെന്ന് കൃത്യമായി എനിക്ക് പറഞ്ഞു തര്വാകയായിരുന്നു….ദേവേട്ടന്റെ സന്തോഷങ്ങളും,ദേഷ്യത്തിന്റെ മൂർച്ചയും എല്ലാം ആ കുറഞ്ഞ നാളുകൾ കൊണ്ട് ഞാൻ മനസിലാക്കിയിരുന്നു… ഒരുപക്ഷേ ഞാൻ കോളേജിൽ വച്ച് പരിചയപ്പെട്ട സഖാവിൽ നിന്നും ഒരുപാട് വ്യത്യസ്തനായിരുന്നു എന്റെ ദേവേട്ടൻ….. അങ്ങനെ ഫോൺ കോളിലൂടെ ആളെ ഒരുവിധം പരിചയമായെങ്കിലും നേരിട്ട് കാണുമ്പോ അപ്പോഴും എന്റെ മുട്ടു വിറയ്ക്കുന്ന അവസ്ഥയായിരുന്നു…….അത് ചിലപ്പോഴൊക്കെ അങ്ങനെ ആയിരിക്കാം…ഫോണിലൂടെ എത്രയൊക്കെ കാര്യമായും, തമാശയായും സംസാരിച്ചാൽ കൂടി ദേവേട്ടന്റെ ഒരു നോട്ടം മതിയായിരുന്നു എന്റെ നെഞ്ചിടിപ്പിന്റെ വേഗത കൂടാൻ….ക്ലാസും വീടുമായി ഒരുവിധം ദിവസങ്ങൾ തള്ളി നീക്കി പൊയ്ക്കോണ്ടിരുന്നപ്പോഴാ വീട്ടിൽ വിവാഹത്തിരക്കുകൾ തുടങ്ങിയത്….

വിവാഹ ലെറ്റർ പ്രിന്റ് ചെയ്ത് വീട്ടിൽ കൊണ്ടു വന്നപ്പോ മനസിൽ തോന്നിയ സന്തോഷത്തിന് അതിരുകളില്ലായിരുന്നു…ലെറ്റർ തുറന്ന് ദേവേട്ടന്റേം എന്റേം പേര് വീണ്ടും വീണ്ടും വായിച്ചു നോക്കുമ്പോ ഒരു സ്വപ്നം യാഥാർഥ്യമാകാൻ പോകുന്ന ആനന്ദമായിരുന്നു മനസ് നിറയെ….അച്ഛനും അമ്മയും തന്നെയായിരുന്നു എല്ലാവരേയും ക്ഷണിക്കാനായി പോയത്… ഒട്ടുമിക്ക എല്ലാ ബന്ധുക്കളോടും പരിചയക്കാരോടും വിവാഹക്ഷണം നടത്തിക്കഴിഞ്ഞ് പിന്നെ ഡ്രസ്സെടുപ്പായിരുന്നു… എല്ലാവരും ചേർന്ന് ടൗണിലെ ഒരു വലിയ ടെക്സ്റ്റൈൽ ഷോപ്പിലേക്കായിരുന്നു പോയത്…. സംഗീതയും വല്യച്ഛനും ചേർന്നായിരുന്നു എല്ലാം സെലക്ട് ചെയ്തത്…ഇടയ്ക്കിടെ അഭിപ്രായങ്ങൾ ചോദിക്കാനായി ദേവേട്ടനെ വിളിച്ചെങ്കിലും കോളിന് റെസ്പോണ്ട് ചെയ്തില്ല….. അങ്ങനെ ആകെമൊത്തം കലിപ്പ് മോഡ് ഫിറ്റ് ചെയ്തിട്ടായിരുന്നു പിന്നെയുള്ള സെലക്ഷൻ അത്രയും… എല്ലാം അവസാനിപ്പിച്ച് തിരികെ വീട്ടിലേക്ക് വരുമ്പോഴും ദേവേട്ടന്റെ ഫോൺ കോളോ അന്വേഷണങ്ങളോ ഒന്നും ഉണ്ടായില്ല…

പായ്ക്കറ്റുകളെല്ലാമെടുത്ത് വീട്ടിലേക്ക് കയറുമ്പോഴും അതേ അവസ്ഥ തന്നെയായിരുന്നു…. ഷോപ്പിംഗ് കഴിഞ്ഞ് പുറത്ത് നിന്നും ഫുഡും കഴിച്ചിട്ടായിരുന്നു വീട്ടിലേക്ക് വന്നത്… അതുകൊണ്ട് വീട്ടിലെത്തിയപാടെ എല്ലാവരും ഡ്രസ്സെല്ലാം പായ്ക്കറ്റിൽ നിന്നുമെടുത്ത് ഭംഗി കാണുന്ന തിരക്കിലായിരുന്നു…ഞാനും അതിനൊപ്പം കൂടി…പെട്ടന്നാ ടേബിളിലിരുന്ന് എന്റെ മൊബൈൽ റിംഗ് ചെയ്തത്…. കൈയ്യിലിരുന്ന സാരി സംഗീതയെ ഏൽപ്പിച്ച് ഞാൻ മൊബൈൽ കൈയ്യെത്തി എടുത്തു…

ഡിസ്പ്ലേയിൽ ദേവേട്ടന്റെ ഫോട്ടോ കണ്ടതും ഞാൻ പതിയെ അവിടെ നിന്നും റൂമിലേക്ക് നടന്നു… ആദ്യം കോൾ അറ്റൻഡ് ചെയ്യണ്ട എന്ന് മനസ് പറഞ്ഞെങ്കിലും പിന്നീട് അതിനെ പാടെ അവഗണിച്ച് ഞാനാ കോള് അറ്റന്റ് ചെയ്തു…

എവിടെയായിരുന്നു ഇതുവരെ…??? ഞാൻ എന്ത് മാത്രം വിളിച്ചു ദേവേട്ടനെ…?? ഇപ്പോ എന്തിനാ വിളിച്ചേ…??? ഞാനത്രയും ചോദിയ്ക്കുമ്പോഴും ദേവേട്ടന്റെ ഭാഗത്ത് നിന്നും ഒരനക്കവും ഉണ്ടായിരുന്നില്ല…

ഹലോ… ദേവേട്ടാ…!!!

കഴിഞ്ഞോ…!!!

എന്ത് കഴിഞ്ഞോന്ന്…???

നിന്റെ ദേഷ്യവും പിണക്കവും എല്ലാം കഴിഞ്ഞോന്ന്…അത് കഴിയട്ടേന്ന് കരുതിയാ ഞാനൊന്നും മിണ്ടാതെ കേട്ടിരുന്നത്…!! ഇനി എനിക്ക് പറയാനുള്ളത് പറഞ്ഞോട്ടേ…

ഞാനതിന് just ഒന്ന് മൂളിയതല്ലാതെ മറുപടി ഒന്നും കൊടുത്തില്ല…..

ഇന്ന് രാവിലെ സ്കൂളിലേക്ക് പോകാനായി തിടുക്കപ്പെട്ട് ഇറങ്ങിയതായിരുന്നു… പെട്ടെന്ന് ഒരു കൊച്ചുകുട്ടി വണ്ടിയ്ക്ക് കുറുകെ എടുത്ത് ചാടി…പെട്ടന്നുണ്ടായതായതുകൊണ്ട് ഞാൻ വണ്ടി just ഒന്ന് വെട്ടിച്ചപ്പോ സ്കിപ്പായി….മൊബൈലും തറയിലേക്ക് തെറിച്ചു വീണു….

എന്നിട്ട്…???

ഏയ്… problem ഒന്നുമില്ല… പിന്നെ ഫോണിന്റെ ഡിസ്പ്ലേ നല്ലരീതിയിൽ പോയി കിട്ടി…touch complaint ആയിട്ടുണ്ട്…മറ്റേ ഫോൺ റൂമിലും ആയിപ്പോയി….ആ കുട്ടിയും നന്നായി പേടിച്ചു പോയി…കൊച്ചു കുട്ടിയല്ലേ… അങ്ങനെ ആകെ അല്പം തിരക്കായിരുന്നു..നീ കോള് ചെയ്യുംന്ന് അറിയാമായിരുന്നു… പിന്നെ കരുതി റൂമിൽ വന്നിട്ട് വിളിച്ച് കാര്യമെല്ലാം വിശദമാക്കാംന്ന്….

ഇത്രയും ഉണ്ടായീന്ന് അറിഞ്ഞില്ലല്ലോ ദേവേട്ടാ… അറിഞ്ഞിരുന്നെങ്കിൽ ഞാൻ….

പറയില്ലായിരുന്നൂ…ല്ലേ…!!! ന്മ്മ്മ്…അത് പോട്ടെ…എന്തായി പോയ കാര്യം ഡ്രസ്സൊക്കെ എടുത്തോ…???

ന്മ്മ്മ്… എല്ലാം എടുത്തു…കാണണോ… ഞാൻ pic അയയ്ക്കാം…

എനിക്ക് ഇപ്പോ അത് കാണണ്ട…ആ വേഷമണിഞ്ഞ് നിന്നെ കണ്ടാൽ മതി… ഓക്കെ…

അത് കേട്ടപ്പോ എന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു…

നാളെ അച്ഛനും അമ്മയും ചേച്ചിയും വരും നിന്നെ കൂട്ടാൻ…

എന്തിന്…??

ആഹാ…എന്തിനോ… എന്റെ മന്ത്രകോടി വേണ്ടേ നിനക്ക്…???

അപ്പോഴാ അമ്മയും ചേച്ചിയും വരുമെന്ന് പറഞ്ഞ കാര്യം ഓർത്തത്….. ഒരാഴ്ച മുമ്പേ വിളിച്ചു പറഞ്ഞിരുന്നതായിരുന്നു…. പിന്നെയും ഓരോ വിശേഷങ്ങൾ പങ്കുവെച്ച് ആ ഫോൺ കോൾ നീണ്ടു പൊയ്ക്കോണ്ടിരുന്നു…. ഒടുവിൽ ഓരോ റൂമിലേയും ലൈറ്റ് ഓഫായി തുടങ്ങിയപ്പോഴായിരുന്നു ഞാൻ കോള് കട്ടാക്കി കിടന്നത്…

പിറ്റേന്ന് രാവിലെ തന്നെ അമ്മയും അച്ഛനും ചേച്ചിയും എല്ലാം വീട്ടിൽ എത്തിയിരുന്നു… അവർക്കൊപ്പം വളരെ ഹാപ്പിയായി തന്നെ ഞാൻ ഷോപ്പിംഗിന് തിരിച്ചു… ദേവേട്ടന് ലീവില്ലാത്തതിനാൽ വീഡിയോ കോളിലൂടെ ആയിരുന്നു ഷോപ്പിംഗ് വിശേഷങ്ങളെല്ലാം പങ്കുവെച്ചത്….എനിയ്ക്കുള്ള സാരി ദേവേട്ടന്റെ ഇഷ്ടം അനുസരിച്ചായിരുന്നു എടുത്തത്….

അങ്ങനെ ഷോപ്പിംഗിന്റെ നാളുകൾ പിന്നെയും നീണ്ടു പൊയ്ക്കോണ്ടിരുന്നു…ഓർണമെന്റ്സും മേക്കപ്പ് ഐറ്റംസും വാങ്ങിയാണ് ഷോപ്പിംഗ് അവസാനിപ്പിച്ചത്… അപ്പോഴേക്കും വിവാഹ ദിവസം ഏതാണ്ട് അടുത്തിരുന്നു… വീട്ടിൽ ആകെ ബന്ധുക്കളുടെ തിരക്കും ബഹളവും ഉയർന്നപ്പോഴേ കല്യാണച്ചൂട് തലയ്ക്ക് കയറി എന്നു പറയാം….വീട് പെയിന്റിംഗും പുതിയ കർട്ടൺ ഫിറ്റിംഗ്സും കഴിഞ്ഞതും എന്റെ വീട് ഒരു കല്യാണ വീടായി മാറി…. ഇടയ്ക്കൊക്കെ ദേവേട്ടനെ കാണാൻ തോന്നിയെങ്കിലും ലീവില്ലാന്ന് പറഞ്ഞൊഴിഞ്ഞത് കാരണം ഞാനാകെ കലിപ്പിലായി…. വിവാഹത്തിന് കൃത്യം നാല് ദിവസം മുമ്പാണ് ദേവേട്ടൻ നാട്ടിലേക്ക് വന്നത്…

വീട്ടിൽ വന്ന ശേഷം ദേവു ചേച്ചീടെ നിർബന്ധ പ്രകാരം pre-wedding photography യ്ക്ക് വേണ്ടി അന്നു തന്നെ ദേവേട്ടൻ എന്റെ വീട്ടിലേക്ക് വന്നു…അച്ഛനോട് വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് ദേവേട്ടൻ വരും മുമ്പേ ഞാൻ ഒരുങ്ങി റെഡിയായിരുന്നു…. എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങിയതും ഞങ്ങളെ കാത്ത് ദേവേട്ടന്റെ പഴയ സാരഥി waiting ലായിരുന്നു….

തുടരും, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *