കണ്ണ് ചിമ്മി തുറക്കും നേരം കൊണ്ട് അരക്കെട്ടിൽ പിടിച്ചു തന്നിലേക്ക് ചേർത്ത് നിർത്തിയിരുന്നു അവനവളെ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Monisha Sudheesh

“””ടീച്ചറെ… “”””

ബ്രേക്ക് ടൈം കഴിഞ്ഞ് ക്ലാസ്സിലേക്ക് പോകാൻ ഇറങ്ങിയതാണ് മാളവിക ടീച്ചർ അപ്പോഴാണ് പോസ്റ്റ്മാൻ വിളിച്ചത്.

“ഒരു രജിസ്റ്റേഡ് ഉണ്ട് ടീച്ചർക്ക്..”

ഒരു പുഞ്ചിരി മറുപടിയായി കൊടുത്ത രജിസ്ട്രേഡ് ഒപ്പിട്ടു വാങ്ങി.. തിരികെ സ്റ്റാഫ് റൂമിൽ കയറിയിട്ട് ബാഗിൽ കൊണ്ടുപോയി വെച്ചു.

“ഇതാരാ മാളവിക ടീച്ചറെ എല്ലാവർഷവും പതിവ് തെറ്റാതെ പിറന്നാൾ സമ്മാനം അയക്കുന്ന ആൾ.”

“ഞങ്ങൾക്കെല്ലാം എന്നാ ഈ കക്ഷിയെ ഒന്ന് കാണാൻ പറ്റുക..'”

കൂടെയുള്ള രേഖ ടീച്ചറുടെ വകയായിരുന്നു ചോദ്യം മനസ്സിലെ വിങ്ങൽ മുഖത്തു കാണിക്കാതെ നിറഞ്ഞ പുഞ്ചിരി നൽകി അവൾ അവിടെനിന്ന് നടന്നകന്നു മനസ്സ് തന്റെ കൈപിടിയിൽ നിൽക്കില്ലെന്ന് മനസ്സിൽ ആയതുകൊണ്ടുതന്നെ കുട്ടികളോട് നോട്ട് എഴുതാൻ പറഞ്ഞ ജനൽ ഓരത്തേക്ക് നീങ്ങി നിന്നു. ഓർമ്മകൾ വേട്ടയാടിക്കൊണ്ടിരിക്കും എന്നറിയാവുന്നതു കൊണ്ട് തന്നെ ഹാഫ് ഡേ ലീവ് എഴുതി സ്കൂളിൽ നിന്നും ഇറങ്ങി.. റോഡിന് ഓരം ചേർന്ന് നടക്കുമ്പോഴും അവളുടെ നെഞ്ചോട് ചേർന്നാ സമ്മാനപ്പൊതി ഉണ്ടായിരുന്നു.. രാത്രി ഏറെ വൈകിയിട്ടും നിദ്രാദേവി അവളെ അനുഗ്രഹിച്ചില്ല.. ആകാശത്ത് നിലാവ് പൊഴിച്ചു നിൽക്കുന്ന പൂർണചന്ദ്രനിലയിരുന്നു അവളുടെ കണ്ണുകലെങ്കിലും മനസ്സ് പോയി മറഞ്ഞ വഴികൾ തേടുകയായിരുന്നു..

ഓർമ്മവെച്ച നാൾ മുതൽ തന്റെ മുന്നിലുണ്ടായിരുന്നവൻ ഏട്ടനും ചേച്ചിക്കും ഒപ്പം കൂട്ടുകൂടുന്നവൻ.. തന്റെയും പ്രിയപ്പെട്ട കളിത്തോഴൻ ആയിരുന്നു.. അച്ഛന്റെ ആത്മമിത്ര ത്തിന്റെ മകൻ എല്ലാവരുടെയും കണ്ണേട്ടൻ അവൾക്കു മാത്രം കിച്ചേട്ടൻ ആയിരുന്നു.. എല്ലാവർക്കു മാളു ആയവൾ….. കിച്ചന് മാത്രം കാർത്തു ആയി… സ്വന്തം കൂടപ്പിറപ്പുകളെക്കാൾ കൂടുതൽ പഠിക്കാനും കളിക്കാനും കൂട്ടായ്യും.. അവൾക്ക് വരദാനമായി കിട്ടിയ സംഗീതവും നൃത്തവും കാണാനും കേൾക്കാനും മറ്റാരെക്കാളും ഇഷ്ടപ്പെട്ടിരുന്നവൻ…. തളർന്നു പോകുന്ന വേളയിൽ കാര്ത്തുമ്പി എന്നൊരു വിളിയോടെ അവളെ ഉത്സാഹിപ്പിച്ചിരുന്നവൻ….. കാലങ്ങൾ പോയി മറയുന്നതിനോടൊപ്പം തന്നെ അവരുടെ കൂട്ടും ആഴത്തിൽ ആകുന്നുണ്ടായിരുന്നു…. അങ്ങനെയിരിക്കെ ഒരു ദിവസം ആരോ പറഞ്ഞറിഞ്ഞു ചേട്ടനെ കൂടെ ജോലിചെയ്യുന്ന കൊച്ചിനെ ഇഷ്ടമാണെന്ന്.. എന്തോ അത് അവളെ പിടിച്ചു ഉലച്ചിരുന്നു… ആ നിമിഷം മുതൽ അവളും ശ്രദ്ധിക്കാൻ തുടങ്ങുകയായിരുന്നു അവളുടെ കിച്ചേട്ടനെ.. അവനിൽ നിന്ന് താൻ അറിയുന്നത് വെറും സൗഹൃദമല്ല… അതിനുമപ്പുറത്ത് എന്തോ ആണെന്ന്.. പക്ഷേ അപ്പോഴും അവിടെ സംശയമായിരുന്നു അപ്പോൾ അവന്റെ പ്രണയമോ? ഉത്തരം കണ്ടെത്താൻ കഴിയാത്ത ചോദ്യമായിരുന്നു അവൾക്ക് അത്…

തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചപ്പോൾ യാന്ത്രികമായി തന്നെ അവളുടെ കാലുകൾ ചലിച്ചതാ വീടിന്റെ നീളൻ വരാന്തയിലേക്ക് ആയിരുന്നു.. മനസ് കാലങ്ങൾ പുറകിലേക്കും അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം… അവന്റെയും…

“”കിച്ചേട്ടാ….”‘

ശബ്ദത്തിലെ മാറ്റം കണ്ട് വായിച്ചിരുന്ന പുസ്തകത്തിൽ നിന്നും അവൻ തല ഉയർത്തി ചോദ്യഭാവത്തിൽ അവളെ നോക്കി…

“”നിനക്ക് എന്തോ കാര്യം സാധിക്കാൻ ഉണ്ടല്ലോ “” “” എന്താന്ന വെച്ചാൽ പറ കാർത്തു …””

അമ്മയുടെയും അപ്പച്ചിയുടെയും സംസാരത്തിൽനിന്ന് വീണുകിട്ടിയ കാര്യത്തിന്റെ സത്യാവസ്ഥ അറിയാൻ വന്നതായിരുന്നു മാളു … മടിച്ചുമടിച്ചാണെങ്കിലും തന്റെ സംശയം തുറന്നു ചോദിച്ചവൾ.. ഒരു പൊട്ടിച്ചിരിയായിരുന്നു അതിനുള്ള മറുപടി….

“”ദ.. ഇങ്ങനെ ചിരിക്കല്ലേ കിച്ചേട്ടാ… ഞാൻ സീരിയസായി ചോദിച്ചതാ… “”

കണ്ണ് ചിമ്മി തുറക്കും നേരം കൊണ്ട് അരക്കെട്ടിൽ പിടിച്ചു തന്നിലേക്ക് ചേർത്ത് നിർത്തിയിരുന്നു അവനവളെ….

“”എന്താ പെണ്ണ് ഇങ്ങനെ നോക്കുന്നെ…””’

അവന്റെ അങ്ങനെയൊരു ഭാവം ആദ്യമായി കാണുകയായിരുന്നു മാളു. ..

“”’എന്താ കാർത്തുമ്പിക്ക് പേടി തോന്നുന്നുണ്ടോ ? “”’

ഉള്ളിലെ പരിഭ്രമം മറച്ചു വെച്ചുകൊണ്ട് അവൾ പറഞ്ഞു.

“”’എന്താ കിച്ചേട്ടാ ഇത് വിട്ടേ…””‘

എന്നും പറഞ്ഞുകൊണ്ട് അവന്റെ കൈയിൽ നിന്ന് കുതറി കൊണ്ടിരുന്ന അവളെ കൂടുതൽ അടുപ്പിച്ചത് അല്ലാതെ അവന്റെ പിടി അയഞ്ഞതില്ല …..

“”കാർത്തു … ”’

ആർദ്രാമായിരുന്നു ആ സ്വരം… പറയുന്നതിനോടൊപ്പം തന്നെ അവളുടെ കൈ എടുത്തവൻ നെഞ്ചിൽ വച്ചിരുന്നു…

“””ഇനിയെന്റെ കണ്ണിലേക്ക് നോക്കി പറയടി പെണ്ണേ.. നിന്റെ കിച്ചേട്ടന്റ ഉള്ളിൽ വേറൊരു പെണ്ണ് ഉണ്ടെന്ന്…””’

“”എന്റെ പ്രാണനും പ്രണയവും നീയല്ലേ പെണ്ണെ…. ”’ “”ഇതുപോലെ എന്നും ചേർത്തുനിർത്തി കൊള്ളാം ഞാൻ.. നമുക്ക് ഒരുമിച്ച് നടക്കാടി ഇനിയങ്ങോട്ട്..”” “””എന്റെ ശ്വാസം വെടിയും വരെ ഈ നെഞ്ചിൽ നീയേ ഉണ്ടാവു…”” “”” അവിടെ നീ മാത്രമേ ഉണ്ടായിട്ടുള്ളൂ…”” “”‘ എന്റെ ജന്മം പൂർണ്ണതയിലെത്തിക്കാൻ എന്റെ സഖിയാവാൻ വരില്ലേ നീ…””‘

കണ്ണിമചിമ്മാതെ അവൻ പറയുന്നത് എല്ലാം കേട്ട് ഏതോ മായിക പ്രപഞ്ചത്തിൽ പെട്ടത് പോലെ നിൽക്കുകയായിരുന്നു അവളപ്പോൾ..

“””കാർത്തു.. .. “”

അവന്റെ വിളിയാണ് അവളെ ഉണർത്തിയത്…… കണ്ണുകൾ കഥ പറഞ്ഞപ്പോൾ മൗനമായിരുന്നു ഭാഷ… അവന്റെ കണ്ണിലെ പ്രണയ ഭാവത്തെ നേരിടാനാവാതെ ആ നെഞ്ചിലേക്ക് തന്നെ മുഖം ചേർത്തിരുന്നു മാളു……

പിന്നീടാങ്ങോട്ടുള്ള ദിവസങ്ങളെല്ലാം തന്നെ രണ്ടു പേരും ഇത്രെയും നാൾ മനസ്സിൽ പൂട്ടി വെച്ച സ്നേഹത്തെ കൈമാറുന്നുള്ള മത്സരമായിരുന്നു… ഒരു നോട്ടം കൊണ്ട് മൗനത്തിന് ഭാഷയിൽ ആയിരം കഥ പറഞ്ഞും.. സ്വപങ്ങൾ പങ്കിടെടുത്തും അവരുടെ പ്രണയം പൂവിട്ടു കൊണ്ടിരുന്നു……

അവന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു സിവിൽ സർവീസ്… എക്സാം എന്ന കടമ്പ കടന്ന്… ട്രൈനിങ്ങിനുള്ള ഓർഡർ വന്ന ദിവസം… അന്ന് തന്നെ മാളുവിനോടുള്ള ഇഷ്ടം എല്ലാവരോടും തുറന്നു പറയാൻ തീരുമാനിച്ചിട്ടാണ് അവൻ മേലെടത്തേക്ക് വന്നത്… ഇന്ന് മാളുവിന്റെ പിറന്നാൾ ആണ്.. അതുകൊണ്ട് തന്നെ കണ്ണന്റെ അമ്മയും അനിയത്തിയും ഉൾപ്പെടെ എല്ലാവരും മേലെടത്ത് ഉണ്ടായിരുന്നു…

മാളുവിനെ നോക്കി അവൻ പുറത്തേക്ക് ഇറങ്ങി നടന്നു.. അവളൂടെന്തോ അവന് പറയാനുണ്ടെന്ന് ആ കണ്ണുകൾ പറഞ്ഞിരുന്നു… ആ നടത്തം അവസാനിക്കുന്നത് കുളപ്ടവിലായിരിക്കും എന്നും.. അവൾക്കറിയാമായിരുന്നു

“”കിച്ചേട്ടാ””….

എന്നും വിളിച്ചവൾ അവന്റെ ചാരത്ത് വന്നിരുന്നു… കണ്ണിമ വെട്ടാതെ നോക്കുന്നവനെ കാണെ ആ പെണ്ണിലും നാണം വന്നിരുന്നു… ഒന്നും പറയാതെ ഒരു എൻവലപ്പ് എടുത്തു അവൾക്ക് കൊടുത്തു… അത് വായിക്കുംതോറും സന്തോഷവും സങ്കടവും ഇടകലാരുന്നുണ്ടായിരുന്നു ആ പെണ്ണിന്റെ മുഖത്തു…

“”കാർത്തു ഞാൻ ചോദിക്കാൻ പോവാ മാധവമമ്മോട് …” “”മാമ്മടെ കുഞ്ഞിയെ എനിക്ക് തരോ എന്ന്”””???

വിശ്വാസം വരാതെ അവന്റെ മുഖത്തു തന്നെ നോക്കിയവൾ…..

“”അടുത്ത ആഴ്‌ചാ പോവണം എനിക്ക്.. പറ്റുമെങ്കിൽ അതിനു മുമ്പ് നമ്മുടെ നിച്ഛയം നടത്തണം””…. “”പോയാൽ പിന്നെ എപ്പോഴും വരാൻ പറ്റില്ല…. ‘”” കാർത്തു… എന്താ നീ ഒന്നും മിണ്ടാത്തെ “” “‘സമ്മതമല്ലേ നിനക്ക് “””

“” കിച്ചേട്ടാ ഒരാഴ്ച കൊണ്ട് കല്യാണം നടത്താൻ പറ്റോ “””???

“” പിന്നെന്താ കല്യാണം നടത്താം വേണേൽ ഒരു കൊച്ചിനെ കൂടെ തരാം…””‘ ‘” എന്താ വേണോ “””

മീശ പിരിച്ചു കൺചിമ്മിയുള്ള അവന്റെ സംസാരം കേട്ടപ്പോൾ തന്നെ മാളു ഇരുന്നിടത്ത് നിന്ന് വേഗം എഴുന്നേറ്റു…

“”” മതി ഇവിടെ ഇരുന്നത്.. എല്ലാവരും വന്നിട്ടുണ്ടാകും “”” പോകാൻ തിടുക്കം കൂട്ടുന്നവളെ അവിടെ തന്നെ പിടിച്ചു നിർത്തി അവൻ….

“”അപ്പോൾ നിനക്ക് കല്യാണം കഴിക്കേണ്ടേ??? “‘”

അവന്റെ അടക്കി പിടിച്ചുള്ള ചിരി കേട്ടപ്പോൾ മാളു തലയുയർത്തി നോക്കി…

“”പോവാം നമ്മുക്ക് “”” “”മ്മ് “”

മുളിക്കൊണ്ടവൾ അവന്റെ കൈ കോർത്തു പിടിച്ചു നടന്നു.. ഒരിക്കലും പിരിഞ്ഞിരിക്കാൻ ആഗ്രഹിക്കതെ അവനും “” ഭക്ഷണം കഴിച്ചതിനു ശേഷം അവൻ മാധവന്റെ അടുത്ത് പോയി മുട്ടുകുത്തി ഇരുന്നാ കൈ പിടിച്ചു,.. എല്ലാവരും പെട്ടെന്ന് സംസാരം നിർത്തി നിശബ്ദമായി അവിടും..

“”” മാധവമാമേ… എനിക്ക് ട്രെയിനിങ് ഓർഡർ വന്നു… അടുത്ത ആഴ്ച പോവണം… “””

“” ആണോ കണ്ണാ സന്തോഷമായി എനിക്ക് “” നിന്റെ അച്ഛൻ കാണുന്നുണ്ടാവും ഇത് “”

“”മാമേ എനിക്ക്… “”

“”എന്താ മോനെ “”

“” എനിക്ക് മാളുവിനെ ഇഷ്ടം ആണ്… എനിക്ക് തന്നേക്കാവോ അവളെ… പറഞ്ഞു മുഴുവനാക്കും മുൻപേ കണ്ണന്റെ കൈ തട്ടി എറിഞ്ഞിരുന്നു മാധവൻ.. അയാളുടെ ആ പ്രവർത്തിയിൽ ആ വീട്ടിലുള്ളവർ എല്ലാം ഞെട്ടിയിരുന്നു…..

“‘ നടക്കില്ല കണ്ണാ…..ഇത്… നിന്റെ മനസ്സിൽ അങ്ങനെരു മോഹം ഉണ്ടെയെങ്കിൽ ഇപ്പോഴേ കളഞ്ഞേക്ക്…””” “”അത് വളർത്തണ്ട “”

കാതിൽ പതിഞ്ഞ വാക്കുകൾ വിശ്വസിക്കാനാകാതെ ചുമരിൽ കൈ ചേർത്തുപിടിച്ചിരുന്നു മാളു….. കണ്ണന്റെയും അവസ്‌ഥ മറിച്ചായിരുന്നില്ല….

“”” മാമേ”””

“”മോഹിച്ചതും ഒരുമിച്ചുള്ളൊരു ജീവിതം സ്വപ്നം കണ്ടതും ഞാൻ തനിച്ചല്ല… ഞങ്ങളൊരുമിച്ചാണ്….””” എന്തിനാ മാമേ ഇങ്ങനെ ഒരു തീരുമാനം.. തന്നുടെ എനിക്കിവിളെ “”””.

മാളുവിനെ ചേർത്ത് പിടിച്ചായിരുന്നു കണ്ണൻ അത്രയും പറഞ്ഞത്….

“”വിടാടാ എന്റെ കൊച്ചിനെ ഇനി ഈ കാര്യം പറഞ്ഞ് എന്റെ മുന്നിൽ വന്നേക്കരുത് “””

പറയുന്നതിനൊപ്പം മാളുവിനെ അവനിൽ നിന്ന് അടർത്തി മാറ്റിയിരുന്നു അയാൾ…

“””” എന്തിനാ അച്ചേ ഇങ്ങനെ ഒരു തീരുമാനം???””

“”” സമ്മതിച്ചൂടെ???”””

“”” മതി നിർത്തിക്കോ ഇനി ഇതിനെ പറ്റി ഒരാൾ പോലും മിണ്ടിപോകരുത് ഇവിടെ “”” “””സ്വന്തം ജീവൻ കളയേണ്ടി വന്നാലും ഒരാൾക്കു കൊടുത്ത വാക്ക് മാറ്റി പറയില്ല ഈ മേലെടത്ത് മാധവൻ…. എന്റെ മകളുടെ കല്യാണം.. അത് ഞാൻ തീരുമാനിച്ചതാണ് ””’

അയാളുടെ വിസമ്മതത്തേക്കാൾ എല്ലാവരും ഞെട്ടിയത് അവസാനത്തെ വാക്കുകളിലാണ്..

“” നടക്കില്ല മാമേ… ഞാൻ കൊണ്ട്പോവും മാളുവിനെ…”””

അവൻ ചെന്ന് അവളുടെ കൈ പിടിച്ചു തിരിഞ്ഞപ്പോൾ മുന്നിൽ കയറി നിന്നു മാധവൻ

“” നിങ്ങൾ ഈ വീടിന്റെ പടി ഇറങ്ങുന്ന നിമിഷം ഞാൻ എന്റെ ജീവൻ കളയും … അഭിമാനത്തേക്കാൾ വലുതല്ല മാധവന് ജീവൻ “””

കോർത്തു പിടിച്ചിരുന്നാ കൈകൾ പരസ്പരം വിട്ടകന്നു… കാരണം രണ്ടു പേർക്കും ദൈവതുല്യനായിരുന്നാണ് ആ മനുഷ്യൻ.. ഒരാൾക്ക് ജന്മം കൊണ്ട് അച്ഛനെങ്കിൽ മറ്റെയാൾക്ക് കർമ്മം കൊണ്ടഅച്ഛനായതാണ് അയാൾ….

കണ്ണുനീര് കൊണ്ട് കാഴ്ച്ച മറുഞ്ഞുവെങ്കിലും നേർത്ത നിഴലായ് അവൾ കണ്ടിരുന്നു കണ്ണ് തുടച്ചു ഇറങ്ങി പോകുന്ന തന്റെ പ്രാണനയവനെ…

രാത്രി വെള്ളം കുടിക്കാൻ എഴുന്നേറ്റ മാളുവിന്റെ ഏട്ടൻ നന്ദൻ കാണുന്നത് പുറത്തേക്കുള്ള വാതിൽ തുറന്നിട്ടിരിക്കുന്നതാണ്… യാത്രികമായി തന്നെ നന്ദന്റെ കാലുകൾ അങ്ങോട്ട് ചലിച്ചു… വരാന്തയുടെ അരികിൽ ഇരിക്കുന്ന മാളുവിനെ കണ്ടപ്പോൾ മാത്രമാണ് നന്ദന് ശ്വാസം നേരെ വീണത്…. “”മാളൂട്ടി… “” നന്ദന്റെ വിളി കേട്ടാണ് ഓർമകളിൽ നിന്ന് മാളു ഉണർന്നത്… നിറഞ്ഞൊഴുകുന്ന മിഴികളും കൈയിൽ ഒരു സമ്മാനപൊതിയും മായിരിക്കുന്നവളെ കാണെ ആ ഏട്ടന്റെ നെഞ്ചകവും വിങ്ങുന്നുണ്ടായിരുന്നു…. അവളോടൊപ്പം അവനും ചേർന്നിരുന്നു.. വാക്കുകളെക്കാൾ ഒരു ചേർത്ത് പിടിക്കലാണവൽക്കവശ്യും എന്ന് അവനും മനസിലായിരുന്നു… ആ സമയം അവനും ചില ഉറച്ച തീരുമാനങ്ങൾ എടുക്കുകയായിരുന്നു.. കുറെ നേരത്തെ നിശബ്ദതക്ക് വിരാമമിട്ടത് നന്ദന് തന്നെയാണ്..

“”മാളു… എത്ര നേരമായി ഏട്ടന്റെ കുട്ടി ഇങ്ങനെ ഇരിക്കുന്നു… എഴുന്നേൽക്ക് കുറച്ചു നേരം പോയി കിടക്ക്”””…. “‘ഏട്ടാ… ഞാ..ൻ എനിക്ക്””…. “” കുറച്ചു നേരം കൂടെ ഇവിടെ ഇരുന്നോട്ടെ”””… “”ഉറക്കം വരഞ്ഞിട്ടാ… ഏട്ടൻ പൊയ്ക്കോളൂ..””” “””എന്താ മോളെ ഇത്… നീ ഇങ്ങനെ ഉരുകിതിരുമ്പോൾ ഞങ്ങൾക്ക് സമാധാനമായിട്ടിരിക്കാൻ പറ്റുമെന്ന് തോന്നുണ്ടോ…… “”” “””ഏട്ടന്റെ കുട്ടിക്ക് ഇനിയും ഇങ്ങനെ വേദനിക്കേണ്ടി വരില്ല…””” “”” എനിക്കറിയാം കുറച്ചു നേരത്തെ ഞാൻ ചെയേണ്ടിയിരുന്നതാണ്… നീ ഈ ഏട്ടനോട് ഷെമ്മിക്ക്…. “””

“””ഏട്ടാ…. “””

പറയാൻ വന്നത് മുഴുവനക്കാൻ സമ്മതിക്കാതെ… ആ ഏട്ടൻ തന്റെ കുഞ്ഞനിയത്തിയെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു…… തുലാം മാസത്തിലെ കാർത്തിക ഇന്നാണ് മാളവികയുടെ പിറന്നാൾ… എന്നും മനസ് നിറഞ്ഞു ചിരിച്ചിരുന്ന മാളു മൂന്നു വർഷങ്ങളായി ഈ ദിവസം ഉള്ളിൽ കരഞ്ഞു പുറത്തു മാത്രം ചിരിക്കാറുള്ളു….. പൂമുഖത്തു ചാരുകസേരയിൽ കിടക്കുകയാണ് മേലെടത്ത് മാധവൻ.. മാളുവിന്റെ അച്ഛൻ… കൂടെ അമ്മ സുമിത്രയും ഉണ്ട്….

“”” അച്ഛാ എനിക്ക് അച്ഛനോട് ഒരു കാര്യം പറയാനുണ്ട്.. “””””

“”എന്താ നന്ദാ…. “”

“” മാളുവിന്റെയും കണ്ണന്റെയും കാര്യത്തിൽ അച്ഛന്റെ അഭിപ്രായം ഇനിയെങ്കിലും മാറ്റണം “”” “””ഇവിടെ വളർന്നവനല്ലേ അച്ഛാ കണ്ണൻ… “”” “””പിന്നെ എന്തിനാ അച്ഛനിങ്ങനെ ഒരു വാശി….. “””

“””നന്ദാ….. “”””

“””എന്താ നീ ഈ പറഞ്ഞു വരുന്നത്.. അച്ഛനെ കുറ്റപ്പെടുത്താൻ മാത്രം വളർന്നോ നീ…. “”””

“” സുമിത്രെ മതി നിർത്ത്… “””

“” നന്ദാ… “”” “”എനിക്ക് നീയും കണ്ണനും ഒരുപോലെ ആണ്…. “”” “”” എന്റെ ശേഖരൻ പോയതിനു ശേഷം എന്റെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കിയതാ ഞാൻ കണ്ണനെയും അമ്മുവിനെയും… “‘ “””നിനക്ക് അമ്മുവിനോട് തോന്നിയ ഇഷ്ടം നീ തുറന്നു പറഞ്ഞു…”””

“”” പക്ഷെ എന്റെ കുട്ടികൾ അത് പറഞ്ഞില്ല… “”” “” അല്ല ഞാൻ അവരുടെ ഇഷ്ടം കണ്ടില്ല… “””

“”” തെറ്റ് പറ്റിയത് എനിക്ക് തന്നെയാ എന്ത് കടപ്പാടിന്റെ പേരിലായാലും സ്വന്തം മോളുടെ വിവാഹം അവളുടെ അറിവിൽ അല്ലാതെ ഉറപ്പിക്കരുതായിരുന്നു ഞാൻ…. “”‘

“” ഇപ്പോൾ ന്റെ കുട്ടികൾ ഉള്ളിൽ കരഞ്ഞോണ്ടല്ലേ പുറമെ ചിരിക്കുന്നത്..””” “”” ഒരാൾ ന്റെ കണ്മുൻപിൽ ഉണ്ട്.. “”

“””ഒരാളോ???? “”””

“””അവൻ വരുമായിരിക്കും അല്ലേ നന്ദാ…. “”””

“””നിങ്ങൾ ഒരു മനസും ശരീരവും ആയിരുന്നില്ലേ…. നിനക്ക് അറിയില്ലേ അവൻ എവിടെ ഉണ്ടാവും എന്ന്… “”””

“”അറിയില്ല അച്ഛാ “”” “”” പക്ഷേ ഞാൻ കൊണ്ട് വന്നിരിക്കും എവിടെ ആണെങ്കിലും “””

“മ്മ്.”” . ഒന്ന് മൂളി കൊണ്ടയാൾ ആ ചാരുകസേരയിൽ അമർന്നു…. അയാളുടെ മനസും സഞ്ചരിക്കുകയായിരുന്നു മൂന്നു വർഷങ്ങൾക്ക് പിന്നിലോട്ട്… തന്റെ അച്ഛനും അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചു ജീവിക്കാൻ വഴി തേടി വന്നതായിരുന്നു ഈ നാട്ടിൽ എന്നും… അമ്മ വീട്ടുകാരുടെ ജീവൻ എടുക്കാനുള്ള പ്രതികാരത്തിന് മുന്നിൽ നിന്നും തന്നെയും കൂടപ്പിറപ്പുകളെയും രക്ഷിക്കാൻ അച്ഛനെ അമ്മയെയും സഹായിച്ചതും ഇന്ന് കാണുന്നതൊക്ക ഉണ്ടാക്കാൻ കൂടെ നിന്നതും മഗ്‌ലത്തു വീട്ടിലെ നാരായണമേനോനും കുടുംബം ആണെന്ന്നും കാലമെത്ര കഴിഞ്ഞാലും ആ കടപ്പാട് മറക്കാൻ പാടില്ലെന്നും അമ്മ പറഞ്ഞത് ആണ് മംഗലത്ത് വീട്ടിലെ പേരക്കുട്ടിക്ക് വേണ്ടി തന്റെ മകളെ വിവാഹമെലോചിച്ചപ്പോൾ മാധവന്റെ മനസ്സിൽ ഉണ്ടായിരുന്നത്.. അതുകൊണ്ട് തന്നെ രണ്ടാമത് ഒന്ന് ചിന്തിക്കാതെ വാക്കാൽ ഉറപ്പിച്ചതും…

തന്റെ ഉറ്റചങ്ങാതിയുടെ കുഴിമാടത്തിനരികെ ഇരിക്കുകയാണ് മാധവൻ

“” ശേഖര തനിക്കു എന്നോട് ദേഷ്യം തോന്നുണ്ടോടോ… “”” “””ഞാൻ കാരണം മല്ലേ നമ്മുടെ കണ്ണൻ ഇവിടും വിട്ട് പോയത്.. “””

“””അറിഞ്ഞിരുന്നില്ലടോ ഞാൻ “” “”‘നമ്മുടെ കുട്ടികളുടെ മനസ്സിൽ അങ്ങനെ ഒരു മോഹം ഉണ്ടെന്ന്…. ”’

“”‘ അറിഞ്ഞിരുന്നെങ്കിൽ മംഗലത്തുകർ ഒരു ആലോചനയുമായി വന്നപ്പോൾ സമ്മതിക്കില്ലായിരുന്നു… “‘ “”” അല്ലങ്കിലും ഞാൻ എന്റെ കുഞ്ഞിടെ ഇഷ്ടം ചോദിക്കാതെ വാക്ക് പറയാൻ പാടില്ലായിരുന്നു…””‘ “”” ഞാൻ അറിയാത്ത രഹസ്യം ന്റെ കുട്ടിക്ക് ഉണ്ടാവും എന്ന് കരുതിയില്ലഡോ ഞാൻ…. “”” “””എന്തായാലും ഞാൻ കൊടുത്ത ഒരു വാക്കിന്റെ പുറത്ത് എന്റെ കുട്ടീടെ ജീവിതം ഹോമിക്കേണ്ടി വന്നില്ലെനിക്ക് “” “”മംഗലത്ത് കുട്ടി കൂടെ വർക്ക്‌ ചെയുന്ന പെൺകുട്ടിയെ ആരും അറിയാതെ കല്യാണം കഴിച്ചു കൊണ്ട് വന്നു”” “”നമ്മുടെ കുട്ടികളുടെ ഇഷ്ടം അത് തന്നെയാടോ എനിക്കും ഇപ്പോൾ ഇഷ്ടം “”

ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ പോയികൊണ്ടിരുന്നു കണ്ണൻ പാടി റെക്കോർഡ് ചെയ്ത പാട്ടുകളുടെ സിഡിയാണ് മാളുവിന് കിട്ടിയിരുന്ന പിറന്നാൾ സമ്മാനങ്ങളെല്ലാം… കുംഭമാസത്തിലെ മഴയുള്ളൊരു രാത്രി തന്റെ തന്റെ പ്രിയപെട്ടവന്റെ സ്വരമാതുര്യത്തിൽ ലയിച്ചിരിക്കയാണ് മാളു… രണ്ടു കണ്ണുകളും മത്സരിച്ചു കൊണ്ട് കവിളിണയെ തഴുകുന്നുണ്ട്… അപ്പോഴാണ് താഴെ മുറ്റത്ത് ഒരു കാർ വന്ന് നിന്നതും അതിൽ നിന്ന് നന്ദൻ ഇറങ്ങിയതും പുറകിലെ ഡോർ തുറന്നു പിടിച്ചപ്പോൾ അതിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടമാത്രയിൽ കൺചിമ്മി തുറക്കാനുള്ള സാവകാശം പോലും എടുക്കാതെ പുറത്തേക്ക് കാറ്റുപോലെ വരുന്നവളെ അലിവോടെ നോക്കിനിന്നിരുന്നു ആ വീട്ടിലുള്ളവർ…. “””കിച്ചേട്ടാ””” എന്ന വിളിക്കൊപ്പം അവളുടെ കൈകൾ അവനെ പൊതിഞ്ഞിരുന്നു… അവനും അവളെ നെഞ്ചോട് ചേർത്തിരുന്നു.. ഒരു നിമിഷത്തിന് ശേഷം എന്തോ ഓർത്ത് എന്ന പോൽ അവന്റ കൈകളെ തട്ടിയെറിഞ്ഞ വന്നതിനേക്കാൾ വേഗത്തിൽ മുഖം പൊത്തികരഞ്ഞുകൊണ്ട് വീടിനുള്ളിലേക്ക് ഓടിപോയി… സന്തോഷം കൊണ്ട് കണ്ണീർ തുടച്ചവരുടെ മുഖത്തെല്ലാം ഭാവങ്ങൾ മാറിക്കൊണ്ടിരുന്നു…. “”” മക്കളെ ഇനിയും മഴ കൊണ്ട് മുറ്റത്ത് നിൽക്കാതെ ആകത്തോട്ട് കയറ് “”” മാധവന്റെ ശബ്ദമാണ് കണ്ണനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്… “വാ ” എന്നും പറഞ്ഞുകൊണ്ട് നന്ദൻ കണ്ണന്റെ കൈ പിടിച്ചു ഉള്ളിലേക്ക് നടന്നു….

“‘കണ്ണാ “”” “”നീ ഈ മമ്മയോട് ഷെമിക്ക് “” “” എന്താ മാമേ ഇത് “” “”ഒരിക്കൽ പോലും എനിക്ക് മാമയോട് ഒരു വിരോധം തോന്നിയിട്ടില്ല “” “” എനിക്കറിയാം ഞങ്ങളുടെ മനസിലുള്ളത് തുറന്നു പറയാതിരുന്നതാ ഞങ്ങൾ ചെയ്ത തെറ്റ് എന്ന് “”

“” മ്മ് “” “”ഞാൻ സംസാരിക്കാം എന്റെ കുഞ്ഞിയോട് “” നീ പോയതിന് ശേഷം എന്റെ കുട്ടീടെ മുൻപിൽ സന്തോഷത്തോടെ ഒന്ന് നിൽക്കാൻ പറ്റിയിട്ടില്ല നിക്ക് “”” 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

“”” കുഞ്ഞി “”” കണ്ട കാഴ്ച്ച ഉൾകൊള്ളാൻ കഴിയാതെ ഇത്രെയും കാലം ഉള്ളിൽ അടക്കി വെച്ചതൊക്ക പുറത്തേക്ക് വന്നാലോ എന്ന് കരുതി വായ പൊത്തി കരയുകയായിരുന്നു മാളു… ആ കാഴ്ച്ച ആ അച്ഛനെ വല്ലാതെ പൊളിക്കുന്നുണ്ടായിരുന്നു…

“” കുഞ്ഞി “””

“” ആ “” അച്ചേ “‘ “”അച്ഛൻ പേടിക്കണ്ട കിച്ചേട്ടൻ വിളിച്ചാലും ഞാൻ പോവില്ല “”” നിറഞ്ഞ ഒരു പുഞ്ചിരി ആ അച്ഛനിലുണ്ടായിരുന്നു അപ്പോൾ..

“””എഴുന്നേൽക്ക് “”

നിലത്തു പടിഞ്ഞിരിക്കുന്നവളെ പിടിച്ചു എഴുനേൽപ്പിച്ചു മാധവൻ.. കൈ പിടിച്ചു അകത്തളത്തിലേക്ക് കൊണ്ട് പോയി….

നിറഞ്ഞ മനസോടെ ആ അച്ഛൻ തന്റെ മകളെ അവളുടെ പ്രണയത്തോട് ചേർത്ത് വെച്ചു… അത്ഭുതത്തോടെ നോക്കുന്നവളെ നോക്കി ഒരുപാടു സന്തോഷത്തോടെയും സമ്മതത്തോടെയും പുഞ്ചിരിച്ചു… വിശ്വാസം വരാതെ എല്ലാവരെയും മാറി മാറി നോക്കുന്നവളെ കണ്ട് തന്റെ തോളോട് ചേർത്ത് നിർത്തി കണ്ണൻ…

ഇനിയൊരിക്കലും തനിച്ചാക്കില്ലെന്നപോൽ….. വായിച്ച എല്ലാ കൂട്ടുകാരും ലൈക്ക് കമന്റ് ചെയ്യണേ…

രചന: Monisha Sudheesh

Leave a Reply

Your email address will not be published. Required fields are marked *