രചന: ശ്രുതി
എന്റെ പെണ്ണ്…
ലീവിന് നാട്ടിൽ വരുമ്പോൾ അമ്പലത്തിന്റെ ആൽത്തറയിൽ കൂട്ടുകാരും ഒന്നിച്ച് ഇരുന്നു കഥ പറയുമ്പോഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നത് സെറ്റ് മുണ്ട് ഉടുത്തു വരുന്ന അവളെ കണ്ടപ്പോ എല്ലാവരും നോക്കുന്ന പോലെ ഞാനും നോക്കി ……. അവൾ ഞങ്ങളുടെ മുന്നിലുടെ നടന്നു പോയി കുറച്ചു അപ്പുറത്ത് ആയി മാറി നിന്നു
ഞാൻ അവളെ തന്നെ നോക്കി ഇരുന്നു അപ്പോൾ വെറെ ഒരു പെൺകുട്ടി വന്നു അവർ ഒന്നിച്ചു പോവാൻ തുടങ്ങുപ്പോഴാണ് പുറകിൽ നിന്ന് ആരോ വിളിച്ചത്
അഞ്ജു നിൽക്കു ഒരു കാര്യം പറയാനുണ്ട് അവര് രണ്ട് പേരും തിരഞ്ഞു നോക്കുന്നതിനു മുൻപേ ഞാൻ അങ്ങോട്ട് നോക്കി. വിളിച്ച ആൾ വേറെ ആരുമല്ല ഞങ്ങളുടെ നാട്ടിലെ കോഴി എന്ന് വിളിപ്പേരുള്ള മനുവാണ് കൊഴിയാണെങ്കിലും
ആൾ ഒരു പാവമാണ് എന്റെ ചങ്ക് കൂട്ടുകാരാൻ ഇവൻ ആരെയാണ് അഞ്ജു എന്നു വിളിച്ചത് ഇവൻ ഇവരെ എങ്ങനെയാ പരിചയം ഞാൻ ആദ്യമായാണ് കാണുന്നത്. …..
ആലോചിച്ചു നിൽക്കുമ്പോഴാണ് അവൻ അവരുടെ അടുത്ത് പോയിട്ട് ഏന്തോ പറയുന്നു ഞാനും അങ്ങോട്ട് പോയി എന്നെ കണ്ടപ്പോൾ
അവൻ അവര്ക്ക് എന്നെ പരിചയ പെടുത്തി കൊടുത്തു ഞാൻ ആരാണ് അഞ്ജു എന്ന് ചോദിക്കുന്നതിന് മുന്പേ അവൻ പറഞ്ഞു അവൻ സ്നേഹിക്കുന്ന കുട്ടിയാണ് ഞാൻ അവൻ കാണിച്ച് തന്ന കുട്ടിയെ വേഗം നോക്കി ….
സെറ്റ് മുണ്ട് ഉടുത്ത കുട്ടിയുടെ കുടെ ഉള്ള കുട്ടിയാണ് എന്നിക്ക് സന്തോഷ മായി അവര് ഓരോന്ന് സംസാരിച്ചു തുടങ്ങിയപ്പോൾ
ഞാനും അവളും ഒന്നും മിണ്ടാതെ നിന്നു അവളുടെ നീല മിഴികൾ നോക്കി ഞാൻ നിൽക്കുമ്പോൾ ഏതോ ഒരു സുഖം. ..
എവിടെയോ കണ്ട് മറന്ന പോലെ മൗനത്തിനു ഇത്ര സുഖം പോരെന്ന് എന്നിക്ക് തോന്നി.. ..
ഏതാണ് കുട്ടിയുടെ പേര് അവൾ എന്റെ മുഖത്തെക്കു നോക്കി ചിരിച്ച് എന്നിട്ട് കൈയ്യ് കൊണ്ട് എന്തോ കാണിച്ചു ഞാൻ അന്തം വിട്ട് അവളെ നോക്കി. .. .
അവൾ അപ്പോൾ മുഖം താഴ്ത്തി അപ്പോഴേക്കും മനുവിന്റെയും അഞ്ജുവിന്റെയും സംസാരം കഴിഞ്ഞ് വന്നു
അഞ്ജു എന്നോട് ചോദിച്ചു എന്തുപറ്റി മായക്ക് എന്ന് …..
മായ അതാണ് അവളുടെ പേര്
ഞാൻ പേര് ചോദിച്ചതാ …. ഓഹോ അതാണല്ലെ മുഖം വാടിയത്. …..
എന്നാൽ ശരി പിന്നെ കാണാം അവര് പോയി . ….
അപ്പോൾ മനു പറഞ്ഞു ഡാ മായക്ക് സംസാരിക്കാൻ കഴിയില്ല…
അതാണ് നീ ചോദിച്ചപ്പോൾ മിണ്ടാതെ നിന്നത്….
കേട്ടപ്പോൾ എന്നിക്ക് എന്തോ വീണ്ടും അവളെ കുറിച്ച് അറിയാൻ തോന്നി എന്റെ മനസ്സ് മനസ്സിലാക്കിയത് കൊണ്ട്. …
മനു അവളെ പറ്റി പറഞ്ഞു അച്ഛനും അമ്മയക്കും ഒറ്റമോള് ഡിഗ്രിക്ക് അഞ്ജു വിന്റെ കുടെ ഒരുമിച്ചു പഠിച്ചതാണ്. …
ഞാൻ വീട്ടിൽ പോയി നിന്നെ വിളിക്കാം എന്ന് പറഞ്ഞു ഞാൻ അവിടെ നിന്നും പോന്നു. ..
ഓക്കേ ഡാ ….
വീട്ടിലെത്തിയുടനെ ഞാൻ അമ്മയോട് അവളെ പറ്റി പറഞ്ഞു അപ്പോൾ അമ്മക്കും അവളെ ഇഷ്ട്ടമായി എനിക്ക് അവളെ കല്യാണം കഴിച്ചു കൊണ്ടു വരണം എന്ന് പറഞ്ഞപ്പോൾ നിന്റെ ഇഷ്ട്ടമല്ലെ …
എല്ലാവർക്കും സമ്മതം ആയി ഞാൻ അപ്പോൾ തനെ മനുവിനെ വിളിച്ചു കാര്യം പറഞ്ഞു ….
നിനക്ക് മാത്രം ഇഷ്ട്ടം തോന്നിയിട്ട് കാര്യമില്ല അവൾക്ക് നിന്നെ ഇഷ്ട്ടം ആകണം
അതു ശരിയാണ് അവൻ അഞ്ജു വിനെ വിളിച്ചു സംസാരിച്ചു പറയാം എന്ന് പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്യ്ത് പോയി.. …
10മിനിറ്റ് കഴിഞ്ഞു അവൻ വിളിച്ചു അവൾക്ക് നിന്നെ നേരിൽ കാണണം എന്ന് നാളെ കാലത്ത് അമ്പലത്തിൽ വെച്ചു കാണാം എന്ന് പറഞ്ഞു . ..
ശരിയെന്ന് പറഞ്ഞു. …
എന്തോ ആ രാത്രി എനിക്ക് ഉറക്കം ഇല്ലാത്ത രാത്രിയായി….
രാവിലെ കുളിച്ചു അമ്പലത്തിലേക്ക് പോയി…
മനുവും ഒപ്പം വന്നു അഞ്ജുവും അവളും വന്നു
അവൾ ഒരു ചുവന്ന ദാവണിയൊക്കെ ഉടുത്ത് നല്ല ഭംഗിയിലാണ് വന്നത് പക്ഷേ മുഖത്ത് മാത്രം ഒരുവട്ടം ഉള്ള പോലെ എനിക്ക് തോന്നിച്ചു. ..
എന്താണ് മായക്ക് പറയാൻ ഉള്ളത് എന്നെ ഇഷ്ടം ആയില്ല എന്നാണോ. ..
അപ്പോൾ അവൾ ഒരു കടലാസ് എനിക്ക് നേരെ നീട്ടി…..
ഞാൻ അത് വാങ്ങി വായിച്ച് നോക്കി. ..
ഇഷ്ട്ടമാണ് ഒരുപാട് …..
ഒന്ന് മാത്രം പറഞ്ഞോട്ടെ ഒരിക്കൽ എനിക്ക് സംസാരിക്കാൻ കഴിയില്ല എന്ന കുറവ് ഏട്ടന് ഒരു കുറവായി തോന്നുമോ…
എന്നെ പാതി വഴിയിൽ ഉപേക്ഷിച്ച് പോവുമോ. ..
ഞാൻ അതു വായിച്ച് അവളുടെ മുഖത്ത് നോക്കി. ..
അവളുടെ കണ്ണു നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു …..
ഞാൻ അവളെ എന്റെ അടുത്തേക്ക് ചേർത്ത് നിർത്തി പറഞ്ഞു….
ഈ കണ്ണ് ഒരിക്കലും ഇനി നിറയരുത് നിനക്കായി ഞാൻ സംസാരിക്കും. ..
അവൾ ഒന്നും മിണ്ടാതെ എന്റെ നെഞ്ചിൽ ചാഞ്ഞു….
അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ….
ശുഭം
രചന: ശ്രുതി