രചന: Darsaraj R Surya
“വിശേഷം” ഒന്നും ആയില്ലേ മോളെ??????? ആർക്കാ കുഴപ്പം????????
ഡോക്ടർക്ക്!!!!!!!!!!!
യെഹ്ഹ്!!!!!! ഡോക്ടർക്കോ????
അതേ ആന്റി…..ഞങ്ങൾ ഇന്നലെ കാണാൻ പോയ ഡോക്ടർക്ക് ദാ ഇന്ന് കോവിഡ് ആയെന്ന് ഏട്ടൻ പറയുന്നത് കേട്ടു ……….
അയ്യോ……ഞാൻ അതല്ല മോളെ ഉദ്ദേശിച്ചത്… നിന്റെ കൂടെ കെട്ട് നടന്ന ഗോപാലന്റെ മോൾക്ക് ഇത് രണ്ടാമത്തെ പേ റാണ്….. നിങ്ങൾക്കും കാണില്ലേ ആഗ്രഹം????????
ശേ……അങ്ങനെ പറയല്ലേ ആന്റി…. ആന്റിയുടെ കൂടെ പഠിച്ച ശകുന്തള ചേച്ചിക്ക് കെട്ടിയോന്മാർ മൂന്ന് ആണെന്നാ കര കമ്പി… എന്ന് കരുതി സൽസ്വാഭാവി ആയ ആന്റിക്ക് അങ്ങനെ പറ്റുമോ????? അഥവാ പറ്റിയാൽ തന്നെ,ആന്റി കേവലം മൂന്ന് പേരിൽ സംതൃപ്തി അടയുമോ????
എടി കൊച്ചേ….എന്നാ വർത്താനം ആടി നീ ഈ പറയുന്നത്….????? വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം കേട്ടല്ലോ????? ചുമ്മയാണോ നിനക്കൊക്കെ കുഞ്ഞുങ്ങൾ ഉണ്ടാവാത്തത്……..
പ്ഫാ പറട്ട കിളവി…… മിണ്ടി പോകരുത് … ഞാൻ കുറേ നാള് കൊണ്ടേ നിങ്ങളെ നോക്കി വെച്ചേക്കുക ആയിരുന്നു……. വർഷങ്ങളായി ഒരു കുഞ്ഞി കാലിനായി കാത്തിരിക്കുന്ന എന്റെ ഫ്രണ്ട് മീരയെ ഇന്നലെ നിങ്ങൾ ഇതേ ചോദ്യം കുത്തി കുത്തി ചോദിച്ചു കരയിപ്പിച്ചില്ലേ???? അവർ ട്രീറ്റ്മെന്റ് ചെയ്യുന്ന കാര്യവും നിങ്ങൾക്ക് വ്യക്തമായി അറിയാം……എന്നിട്ടും ഒരു മനഃസുഖം അല്ലേ??????
കുട്ടികൾ പിന്നെ മതി എന്ന് തീരുമാനം എടുത്തവർക്ക് നിങ്ങളുടെ ഈ റെഡിമെയ്ഡ് ചോദ്യം വലുതായി കൊള്ളില്ല …. അഥവാ അവർക്ക് വേണമെന്ന് തോന്നുമ്പോൾ ദൈവം ഒരു കുഞ്ഞിനെ കനിഞ്ഞില്ലെങ്കിൽ അത് അവരുടെ വിധി………. പക്ഷെ കുഞ്ഞിനായി കാത്തിരുന്നിട്ടും കിട്ടാത്തവരുടെ മുന്നിൽ ഇമ്മാതിരി ഊള ചോദ്യവും ആയി ചെന്നാൽ നല്ല തന്റേടം ഉള്ള ആണും പെണ്ണും ആണെങ്കിൽ നിങ്ങളുടെ അണപ്പല്ല് താഴെ കിടക്കും…. കാരണം ആ സ്റ്റേജിൽ അവർ അനുഭവിക്കുന്ന വേദനയും സങ്കടവും ആയ കാലത്ത് ചുട്ടപ്പം പോലെ അഞ്ചാറു എണ്ണത്തിനെ പല ലോഡ്ജ് മുറികളുടെ ഓർമ്മക്കായി പെറ്റിട്ട, നിങ്ങളെ പോലുള്ള തൊഴുത്തിൽ കുത്തികൾക്ക് മനസ്സിലാവില്ല……..
അപ്പോൾ പോട്ടെ ആന്റി…… അതല്ല, ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ആവാത്തത് എന്താണെന്ന് ഇനിയും അറിയാൻ “ത്വര” ഉണ്ടെങ്കിൽ ഇന്ന് രാത്രി കൃത്യം 10:17 ന് വീട്ടിലോട്ട് വാ……..
ദാ ഏട്ടൻ വന്നു….. ഇനിയും വല്ലതും അറിയാൻ ഉണ്ടെങ്കിൽ ദേ അങ്ങോട്ട് ചോദിച്ചോളൂ…..
എന്താ ചേച്ചി ????
യേയി… ഞാൻ ഈ വിശേഷം ഒന്നും ആയില്ലേ എന്ന് മോളോട് ചോദിക്കുക ആയിരുന്നു…..
ഓഹ് അവൾക്ക് ഇപ്പോൾ വേണ്ടാന്നാ പറയുന്നത് ചേച്ചിക്ക് ഒരെണ്ണം വേണോ??????????
എന്നാൽ ഞങ്ങൾ അങ്ങോട്ട് 🙏😉
കാണാം……………………………………………………….
വിശേഷം ചോദിച്ച ആന്റിയുടെ മുഖഭാവം വായനക്കാരായ നിങ്ങൾക്ക് വിട്ടു തരുന്നു………..
പൂജ ശീതൾ
ഇഷ്ടമായെങ്കിൽ പ്ലീസ് ഷെയർ…
രചന: Darsaraj R Surya