രചന: മുഹമ്മദ് ഹാഫിസ്.പി.കെ
എടീ വേദന ഉണ്ടൊ….
നിങ്ങൾക്ക് എനിക്ക് വേദനാവുന്നത് ഇഷ്ടമാണൊ….
അല്ലടി വേദന വന്നാലല്ലെ സുഖപ്രസവമാവുകയുള്ളു….
ലേബർ റൂമിന്റെ വരാന്തയിലൂടെ ശുഭപ്രതീക്ഷയിൽ നടക്കുന്ന ഗർഭിണികളുടെ ഒരു നിരതന്നെയുണ്ട്….
ഞാനും പ്രിയപെട്ടവളും വരാന്തയുടെ ഒരു മൂലയിലേക്ക് മാറിനിന്നു….
അസ്തമയ സൂര്യൻ മിഞ്ഞി മറയുന്നുണ്ട്… പടർന്നു പന്തലിച്ച പഞ്ചാരമാവിൽ കിളികളുടെ കശപിശ ശബ്ദം കാതുകളിൽ അലതല്ലുന്നു…..
ഇക്ക ഇൻകി പേടിയാവുന്നു…
പേടിക്കല്ല ടീ…. ഞാനില്ലെ കൂടെ…..
ഇങ്ങള് ഇഞ്ചകൂടെ ലേബർ റൂമിലേക്ക് വരൊ എന്നാൽ ഇൻകി ഒരു ധൈര്യമായിരിന്നു…..
എന്റെ മനസ്സ് നിന്റെ കൂടെയുണ്ട്…. പടച്ചോൻ സഹായിക്കും….
എങ്ങുന്നോ പറന്നു വന്ന അമ്മക്കിളി സനേഹത്തോടെ തന്റെ കുഞ്ഞിന്റെ ചുണ്ടിലേക്ക് ഭക്ഷണം വെച്ച് കൊടുക്കുന്നത് ഞാൻ അവൾക്ക് കാണിച്ച് കൊടുത്തു….
അതിനിടെ അതിലെ കടന്നു പോയ സുന്ദരിയായ നേഴ്സിലേക്ക് എന്റെ കണ്ണോടിച്ചത് അവൾ കണ്ടു…
ഒരാളെ ഒരു വഴിക്കാക്കി കണ്ടപെണ്ണുങ്ങളെ നോക്കാലെ എന്ന് പറഞ്ഞു അവളെന്റെ ഷോൾ ഡറിൽ ചെറുതായൊന്ന ടിച്ചു….
എല്ലടി അത്പോലെ സുന്ദരിയായ ഒര്മോളെ കിട്ടിയ മതിയായിരുന്നു എന്ന് അലോചിച്ച് നോക്കിയത..
അതിനിടെ അവളുടെ പേര് വിളിച്ചു…
ഇന്ന് രാത്രി കൂടി നോക്കാം… ഇല്ലെങ്കിൽ നാളെ രാവിലെ അഞ്ച് മണിക്ക് മരുന്ന് വെക്കാം എന്ന് പറഞ്ഞു…
ഞ്ഞങ്ങൾ റൂമിലേക്ക് പോയി
പാവം അവളുടെ കണ്ണുകളിൽ പേടിയുടെ നിഴൽ അലയടിക്കുന്നുണ്ട്….
ഞങ്ങൾ സംസാരിക്കുന്നതിന്റെ ഇടയിലൂടെ “നാളെ അഞ്ച് മണി, നാളെ അഞ്ച് മണി” എന്ന് അവൾ പറയുന്നുണ്ട്…
അവളെ ആശ്വസിപിച്ച് ആശുപത്രിയിലെ ആ കുഞ്ഞു കട്ടിലിൽ ഞ്ഞങ്ങൾ രണ്ട് പേരും കിടന്നു….
ഉള്ളിൽ വിങ്ങലുണ്ടെങ്കിലും അവളെ അറിയിക്കാതെ പിടിച്ചു നിന്നു
ഞാൻ തിരിഞ് കിടന്നപ്പൊ എന്നെ പതുക്കെ തോണ്ടി “നാളെ അഞ്ച് മണി” എന്ന് വീണ്ടും പറഞ്ഞു…
എടീ നീ ആലോചിച്ച് നോക്ക് നമ്മളെ മോൾ നിന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്ന രംഗം….
അതിന് മോളാണെന്ന് എന്ത ഇങ്ങക്ക് ഇത്ര ഉറപ്പ്… മോനാണെങ്കിൽ ഇങ്ങക്ക് ഇഷ്ടല്യെ….
കുറേകഥകൾ പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു അങ്ങനെ കിടന്നു…
പ്രഭാതത്തിന്റെ പ്രസരിപ്പിൽ ഇളം കാറ്റിന്റെ നേരിയ തണുപ്പ് അലയടിക്കുന്നുണ്ട്..
അവൾ ലേബർ റൂമിലേക്ക് പോയി…
പ്രതീക്ഷയും സ്വപ്നങ്ങളും ആദിയും എല്ലാംകൂടി എന്താവുമെന്ന ചിന്തയിൽ വരാന്തയിലൂടെ ലേബർ റൂമിൽ നിന്നുള്ള ഓരോ വിളിക്കും കാതോർത്തു നിന്നു….
ഇടക്കിടെ അവൾ ലേബർ റൂമിൽ നിന്ന് ഇറങ്ങി വരാന്തയിലൂടെ നടക്കുന്നുണ്ട്… കൂടെ കൈ പിടിച്ച് ഞാനും…
അന്ന് ഇരുട്ടാവുന്നത് വരെ ഒന്നും സംഭവിച്ചില്ല…
എന്താവുമെന്ന ചിന്തയിൽ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഒലാത്തി…
രാത്രിയുടെ അന്തകാരതയിൽ മുങ്ങിയ ഇരുട്ട്,
ലേബർ റൂമിൽ നിന്ന് അവളുടെ പേര് വിളിച്ചു…
വേദന തുടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു…
വീണ്ടും പ്രതീക്ഷയുടെ താണ്ഡവം…
ഇരുട്ടിൽ നിന്നും പ്രഭാതത്തിന്റെ പ്രസരിപ്പിലേക്ക് ചാഞ്ചാടുന്ന മൂന്നു മണി സമയം
ലേബർറൂമിൽ നിന്നും അടുത്തവിളി…
അവൾ പ്രസവിച്ചു..
കുട്ടി മോളാണൊ…., ഞാൻ ചോദിക്കുന്നതിനു മുന്നേ ഉമ്മ ചാടിക്കയറി ചോദിച്ചു…
ജീവിതത്തിൽ പിതാവാവുക എന്നതിനേക്കാൾ ഉപരി ഒരു പെൺകുട്ടിയുടെ പിതാവായതിൽ ദൈവത്തെ സ്ഥുതിച്ചു…
മണിക്കൂറുകൾക്ക് ശേഷം റൂമിലേക്ക് മാറി….
അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു മുത്തം കൊടുത്തു….
കിടക്കയിൽ ഒന്നും അറിയാത്തത് പോലെ മിഴികൾ അടച്ച് കിടക്കുന്ന വാവയുടെ കുഞ്ഞിക്കാലിൽ മുത്തം വെച്ച് കൊണ്ട് ഞാൻ അവളോട് ചോദിച്ചു… ” അടുത്തത് ആൺകുട്ടിയാണൊ പെൺകുട്ടിയാണൊ വേണ്ടത്”
പോ.. അവിടുന്ന് എന്ന് പറഞ്ഞ് അവൾ എന്റെ ഉള്ളം കയ്യിൽ ആരും കാണാതെ പതുക്കെ ഒന്ന് നുള്ളി.
ശുഭം. വായിച്ചു ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യണേ കൂട്ടുകാരേ…
രചന: മുഹമ്മദ് ഹാഫിസ്.പി.കെ