അവൾ അങ്ങനെ വിളിച്ചപ്പോ ഒരു തണുപ്പ് ശരീരത്തിൽ അലിഞ്ഞു ഇറങ്ങി..

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Sarah varghese

നേർപകുതി…

അവളൊന്ന് ഞെട്ടി.. പിന്നെയൊന്ന് ഞരങ്ങി.. അതൊരു തേങ്ങലാകുന്ന മുന്നേ ഞാൻ ചേർത്തു പിടിച്ചു.
‘ഇക്കാ’ ഉറക്കത്തിലും അവൾ വിളിച്ചു. ഞാൻ ഒന്ന്‌ മൂളി. അവൾക്കു അതു മതി. രാത്രി മുഴുവൻ സുഖമായി ഉറങ്ങാൻ.

”ഇല്ല പെണ്ണേ, ഒരു സ്വപ്നത്തിനും നിന്നെ കരയാൻ വിട്ടു കൊടുക്കില്ല.. നീ എന്റെ പാതിയല്ല, നീ ഞാൻ തന്നെ ആണ്.. ഒരു പേടിക്കും നിന്റെ രണ്ടു തുള്ളി കണ്ണുനീർ പോലും കൊടുക്കില്ല.”

ഇരുപത്തിനാലാം വയസ്സിൽ ജോലി കിട്ടിയപ്പോ ഉമ്മിയുടെ നിർബന്ധ പ്രകാരാം വേറെ വഴി ഇല്ലാതെ കല്യാണം കഴിച്ചതാണ്. ഭാര്യ മരിച്ചു പോയ എന്റെ ഇക്കാക്ക് വേറെ പെണ്ണ് കെട്ടാൻ ഞാൻ കെട്ടണം ആയിരുന്നു.. ജീവിതം ആസ്വദിക്കാൻ വിടാതെ പിടിച്ചു കല്യാണം കഴിപ്പിച്ച ദേഷ്യം മുഴുവൻ അവളോട് ആണ് തീർത്തത്.. അന്ന് അവളെ മനസ്സില്ലാക്കാൻ ഞാൻ ശ്രമിച്ചില്ല. മുഖം പോലും കണ്ടത് മൂന്നാം ദിവസമാണ്. പാവം പെണ്ണ്..

ഉപ്പ ഇല്ലാതെ ഇവളെയും രണ്ട് അനിയത്തിമാരെയും വളര്ത്തിയ ഉമ്മ. സുരക്ഷിതത്വം എന്തെന്ന് അറിയാത്ത നാല് ജന്മങ്ങൾ. ഞാൻ ആ ഉമ്മയ്ക്ക് മകനും അനിയത്തിമാർക്‌ ഇക്കയും ആകണമായിരുന്നു. അതിനുമെല്ലാം ഉപരി അവൾക്കു ഞാൻ ഒരു തണൽ ആകണമായിരുന്നു. പക്ഷെ നെഞ്ചോട് ചേർത്തു നിർത്തി നിനക്കു ഞാൻ ഉണ്ടെന്നു പറയാൻ പോലും തോന്നിയില്ല..

കല്യാണം കഴിഞ്ഞു മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് അവൾ എന്റെ മുന്നിൽ വരുന്നത്.. മണിയറയിൽ പോലും അവൾ എത്തിയപ്പോഴേക്കു ഞാൻ ഉറങ്ങിയിരുന്നു.. അല്ല ഉറക്കം അഭിനയിച്ചിരുന്നു.. ഞാൻ ഉണരാതെ ഇരിക്കാൻ ഭൂമി അറിയാതെ അവൾ റൂമിൽ നടന്നു കയറി.. മെത്ത അനങ്ങാതെ കിടന്നു.. പിന്നെ മനപൂർവം മുഖം പോലും കൊടുക്കാതെ നടന്നു.. മൂന്നാം നാൾ അവൾ എന്റെ മുന്നിൽ വന്നു. ഓഫീസ് പോകാൻ ഇറങ്ങുന്ന നേരം..

“അതേ ഉമ്മി പറഞ്ഞു ഇന്ന് എന്റെ വീട്ടിൽ പോകാൻ..”

“പൊയ്ക്കോ.. ഞാൻ കാർ വിടാം..”

“നമ്മൾ ഒരുമിച്ചാണ് പോകേണ്ടത്..”

“എനിക് പറ്റില്ല..”

“ഹ്മം…”

അവളോടുള്ള ദേഷ്യം കാണിക്കാൻ നജ്മ ചവിട്ടി മെതിച്ചു നടന്നു പോരുന്നു.. വൈകിട്ട് പക്ഷേ അതിന്റെ പരിഭവം ഒന്നും കാണിക്കാതെ അവൾ എന്റെ കാര്യങ്ങൾ എല്ലാം ചെയ്തു..

അന്ന് രാത്രിയിൽ ഒരു കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത്.. അവൾ ആണ്.. എന്റെ ഉറക്കം പോയതിൽ ദേഷ്യം വന്നു.. പക്ഷെ കൈകൾ ഒക്കെ മുഖത്തിന് കുറുക്കെ വെച്ചു, “വേണ്ട” “അയ്യോ” ഏന്നൊകെ വിളിച്ചു അവൾ കരയുന്ന കണ്ടപ്പോൾ എനിക് അലിവ് തോന്നി..

“ഇഷാ.. ഇഷാ.. എന്ത്‌ പറ്റി നിനക്ക്.. ??”
ഞാൻ ആദ്യമായി അവളുടെ പേര് വിളിക്കുന്നത് കേട്ടിട്ട് ആണോ അതോ ഇനി ഉറക്കത്തിൽ നിന്നും ആണോ അവൾ ഞെട്ടി എഴുന്നേറ്റു.. ആകെ വിയർത്തു അവൾ.. നെഞ്ചിടിപ്പ് പുറത്തു കേൾക്കാം..

“ഇക്കാ… ” അവൾ അങ്ങനെ വിളിച്ചപ്പോ ഒരു തണുപ്പ് ശരീരത്തിൽ അലിഞ്ഞു ഇറങ്ങി..
ഞാൻ അവളുടെ മുഖം തുടച്ചു..

“നീ കിടന്നോ.. വെള്ളം വേണോ.. ??”

“ഹ്മം… ”

ഞാൻ എഴുന്നേറ്റു വെള്ളം കൊടുത്തു അവൾക്.. അവൾ കെടന്നു.. ഞാനും.. പക്ഷെ രണ്ടു പേരും ഉറങ്ങീയില്ല.

പിന്നെ അങ്ങോട്ടുള്ള എല്ലാ രാത്രികളിലും അത് പതിവായപ്പോ ഞാൻ നിര്‍ബന്ധിച്ച് എന്റെ സുഹൃത്തായ ഡോക്ടറേ കാണാനെത്തി. അവിടുന്ന് ഇറങ്ങിയത് ഞാൻ പഴയ നിഹാൽ അയിട്ടായിരുന്നില്ല. ഇഷയെ ചേര്‍ത്ത് പിടിച്ചു നെറുകിൽ ചുംബിച്ചു. കണ്ണുനീരിൽ കുതിര്‍ന്ന ആദ്യ ചുംബനം…

അന്ന് മുതലവളെന്റെ ജീവനാണ്. അവൻ പറഞ്ഞ് തുടങ്ങിയപ്പോ വെറുപ്പ് തോന്നി. അവളോടല്ല.. എന്നോട് തന്നെ. അറിയാതെ എന്റെ പാതിയെ നോവിച്ചല്ലോയെന്ന് ഓര്ത്ത്. ബാല്യത്തിൽ എന്നോ അവളുടെ ഉപ്പ അവളെ ലൈംഗികമായി ഉപയോഗിച്ചു. അത് അറിഞ്ഞ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളേം കൊണ്ട് സ്വന്തം വീട്ടിൽ പോരുന്നു ഉമ്മ.. അന്ന് മുതൽ അവൾക്ക് ആണുങ്ങളെയെല്ലാം പേടിയാണ്. അനിയത്തിമാരെയെല്ലാം ഒരു മറയ്ക്കിപ്പുറം ഞാൻ കണ്ടിട്ടില്ലാത്തതിന്റെ കാരണവും ഇത് തന്നെ. പക്ഷേ അവളുടെ മനസ്സ് വല്ലാതെ ഉലഞ്ഞിരുന്നു.. എന്തിനെയും ഏതിനെയും പേടി. അത് കാരണം പഠിച്ചത് പോലുമില്ല.. പല രാത്രികളിലും അവൾ ഉറങ്ങാതെ ഭ്രാന്തിയെ പോലെ അലറി കരഞ്ഞിയിട്ടു ഉണ്ട്.. അവളുടെ ഉമ്മി കരഞ്ഞോണ്ട് പറഞ്ഞു.. “മോനെ ചതിക്കാൻ അല്ല.. അവൾക് എല്ലാം സുഖം ആയതാണ്..

” വീടിന്റെയുള്ളിൽ.. കാറ്റിനെ പോലും പേടിച്ച് കഴിഞ്ഞ അവളോട്‌ കാലം മായിച്ചതെല്ലാം കുത്തി പൊക്കിയത് എന്റെ ഇക്കയാണ്. അവളോട് അയാൾ അശ്ശീല ചുവയുള്ളതെന്തോ പറഞ്ഞു. തിരിച്ച് വന്ന് എന്റെ ഉമ്മിയോട് കാര്യം പറഞ്ഞു. മറുപടി കാത്തില്ല.. ഒരൂ വീടെടുത്ത് മാറി.. എനിക് അറിയാം എന്റെ ഉമ്മി നന്മ ഉള്ളിടത്തു നില്കുമെന്നു.. അല്ലെങ്കിൽ ഞങ്ങൾടെ കൂടെ പോരുമോ..

സുരക്ഷിതത്വം ഇല്ലായ്മ, അതു മനസ്സിൽ സൃഷ്ടിക്കുന്ന മുറിവുകൾ, ഒരു പെണ്ണിന് അതു എത്ര വലുതാണെന്നും ഞാൻ മനസ്സിലാക്കിക്കുന്നു.. ഇവൾക്ക് ഞാൻ കാവൽ ഇരിക്കും.. എന്റെ ജീവൻ പോകുവോളും.. എന്റെ ഭാര്യയല്ല അവൾ എനിക് ഇപ്പോ.. മകൾ ആണ്,മനസ്സാൽ ഉറയ്ക്കുന്ന വരെ, പേടികൾ അവളെ വിട്ടു പോകുന്ന വരെ… !!

രചന: Sarah varghese

Leave a Reply

Your email address will not be published. Required fields are marked *