ഭാര്യയുടെ മോഹം

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Sruthi Ranesh

രാവിലെ അടുക്കളയിൽ പാത്രം വീഴുന്ന ശബ്ദം കേട്ട് കൊണ്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത് …

എന്താണ് പ്രശ്നം ഇന്നലെ കല്യാണത്തിന് പോയിട്ട് വന്നു കഴിഞ്ഞ് പ്രിയതമ്മയുടെ മുഖത്ത് തെളിച്ചം ഇത്തിരി കുറവായിരുന്നു..

ഇനി ചിലപ്പോൾ ഞാൻ വല്ല പെൺ കുട്ടികളോട് സംസാരിച്ചത് അവൾ കണ്ടു കാണുമോ എന്റെ ദൈവമെ എന്നാൽ എന്റെ പണി ഇന്ന് തീരും അങ്ങനെ ഒന്നും തന്നെ ഉണ്ടാകില്ല എന്ന് മനസ്സിൽ കരുതി പതുക്കെ കുളിമുറി ലക്ഷ്യമാക്കി ഞാൻ നടന്നു ……

ഓഹോ എഴുനേറ്റോ നേരെ കുളിമുറിയിലേക്ക് ആണോ ചായ വേണ്ടെ അല്ലെങ്കിൽ ചായ കിട്ടാതെ ബാത്‌റൂമിൽ പോകാത്ത ആളാണ് ഇന്ന് എന്താണ് ഒരു മാറ്റം…..

നിന്റെ മുഖം കണ്ടാൽ ചായ കുടിക്കാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് പറയാനാണ് തോന്നിയത്…. രാവിലെ തന്നെ അവളുടെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട എന്ന് വിചാരിച്ച് ഞാൻ അവൾ തന്ന ചായ കുടിച്ച് മിണ്ടാത്തെ പോയി …

അതാണ് എനിക്കും അവൾക്കും നല്ലത് വെറുതെ എന്തിനാ വഴക്ക് . …

പണിയൊക്കെ കഴിഞ്ഞ് മക്കളെ പഠിപ്പിക്കൂന്ന സമയത്ത് ചുമ്മാ ഒരു നമ്പർ ഇറക്കി നോക്കി അവളുടെ മനസ്സ് അറിയാൻ ….

എന്താണ് ഇന്ന് മക്കളേ നിങ്ങളുടെ അമ്മയ്ക്ക് പറ്റിയത് മുഖം വീർത്ത് ഇരിക്കുന്നത് …

“അത് അച്ഛാ ഇന്നലെ കള്ള് കുടിച്ചു വന്നത് കൊണ്ടാണ് അമ്മയ്ക്ക് ദേഷ്യം …

അതു കൊണ്ട് ആണോ ഞാൻ വല്ലപ്പോഴും അല്ലെ കൂടിക്കുന്നത്. ..

അച്ഛനോട് അമ്മ ഇന്നലെ വലതും വാങ്ങിച്ചു കൊടുക്കാൻ പറഞ്ഞോ . …

“എന്റെ ദൈവമെ എന്താണ് എനിക്ക് ഓർമ്മ വരുന്നില്ല പണി പാളിയോ. ..

അമ്മ പറയുന്നത് കേട്ടു അച്ഛന് ഇപ്പോൾ അമ്മയെ സ്നേഹം ഇല്ല എന്ന് . ..

ഓഹോ അങ്ങനെ പറഞ്ഞോ അവൾ ഞാൻ ഇപ്പോ വരാം…. അമ്മയെ ഒന്ന് സ്നേഹിച്ചിട്ട് വരാം …

എന്റെ പ്രിയതമ സാരി മടക്കി വെയ്ക്കുകയാണ് ഞാൻ അവളുടെ പുറകിൽ ചെന്ന് അരയിലൂടെ കെട്ടി പിടിച്ചു അവൾ എന്റെ കൈയ്യ് പിടിച്ച് മാറ്റാൻ നോക്കി ….

എന്നിട്ട് പറയാണ് നിങ്ങൾക്ക് എന്താണ് മനുഷ്യാ നേരവും കാലവും ഇല്ലെ പിള്ളേര് കാണും അപ്പുറത്തേക്ക് പോയെ. .. എനിക്ക് പണിയുണ്ട് അതും പറഞ്ഞു അവൾ തുണി മടക്കാൻ തുടങ്ങി. …

എന്റെ പെണ്ണിന് എന്താണ് പറ്റിയത് മുഖം ഒരു കടന്നൽ കുത്തിയത് പോലെ. . …

ഒന്നുമില്ല നിങ്ങൾക്ക് എന്നെ നോക്കാൻ സമയം ഉണ്ടോ…

നിന്നെ അല്ലാതെ ആരെയാണ് ഞാൻ നോക്കുന്നത്. .

കണ്ണ് കൊണ്ട് ഇങ്ങനെ നോക്കുന്ന കാര്യമല്ല എന്റെ ആഗ്രഹം എന്താ എന്ന് അറിയോ എന്റെ മനസ്സ് എന്താണ് എന്ന്. …

നീ പറയാതെ എങ്ങനെയാണ് നിന്റെ മനസ്സിൽ ഉള്ളത് കണ്ട് പിടിക്കാൻ എനിക്ക് എങ്ങനെ കഴിയും ….

എന്താണ് വേണ്ടത് നിനക്ക്….. പറയാമോ പൊന്നു . ..

കാര്യം കാണാൻ സോപ്പ് വേണ്ടി വരും അവളുടെ മനസ്സ് അറിയാൻ …..

അവളെ എന്റെ അടുത്തേക്ക് പിടിച്ചു ഇരുത്തി. …

അവളെ കുറച്ചു കൂടി ചേര്‍ന്ന് ഇരുന്ന് പറഞ്ഞു എനിക്ക് ഒരു ഉടുപ്പ് വാങ്ങിച്ചു തരുമോ എന്ന് ..

ഈ പ്രായത്തിൽ നിനക്ക് ഉടുപ്പോ. … ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു… എന്നിട്ട് പറഞ്ഞു

നമ്മുടെ മോൾ ഉടുപ്പ് ഇട്ടു നടന്നു കളിക്കാൻ തുടങ്ങി ….

എന്നിട്ട് ആണോ നിനക്ക് ഉടുപ്പ് ….

ഉടുപ്പ് ഇടാൻ പ്രായം ഒന്നുമില്ല പിന്നെ എനിക്ക് അത്രയ്ക്ക് പ്രായം ഒന്നുമില്ല. … നിങ്ങൾക്ക് ഇപ്പോ അങ്ങനെ തോന്നും. …

എന്റെ പൊന്നു ഞാൻ വെറുതെ പറഞ്ഞതാണ് നിനക്ക് ഇപ്പോ എന്താ വേണ്ടത് അത് പറയ്. .. ഞാൻ ചോദിച്ചു…

നമ്മൾ ഇന്നലെ കല്യാണത്തിന് പോയപ്പോ അവിടെ നിങ്ങളുടെ കുട്ടൂക്കാരാന്റെ ഭാര്യ ഉടുപ്പ് ഇട്ടാണ് വന്നത്… അവൾ പറഞ്ഞു

ഓഹോ അവൾ നിന്നെ പോലെ അല്ല നല്ല ഭംഗി ഉണ്ട് കാണാൻ … ഞാൻ അത് പറഞ്ഞു അവളെ നോക്കി….

അപ്പോൾ ഞാൻ ഭംഗിയില്ല അല്ലെ നിങ്ങൾ അവളെ പോയി കെട്ടി പിടിച്ചു ഇരുന്നോ…. നീങ്ങി ഇരിക്ക് അങ്ങോട്ട്. …

അല്ല നിങ്ങളും അവളും ഒരുമിച്ച് പഠിച്ചത് അല്ലെ. .. എന്തോ ഓർത്തു അവൾ ചോദിച്ചു…

അതെ അതിന് ഇപ്പോ എന്താണ് . … ഞാൻ നെറ്റി ചുളിച്ചു ചോദിച്ചു…

അപ്പോൾ അവൾക്ക് ഇത്തിരി ഭംഗി കാണും .. അവളോട് നിങ്ങൾക്ക് സ്നേഹം ഉണ്ടായിരുന്നോ പഠിക്കുന്ന സമയം ആർക്ക് അറിയാം . ….

അത് പറഞ്ഞു കൊണ്ട് അവൾ എഴുനേറ്റ് പോകാൻ നോക്കി. …..

ഞാൻ അവളുടെ കൈയ് പിടിച്ചു എന്റെ നെഞ്ചിലേക്ക് വലിച്ചു ഇട്ട്…. എന്നിട്ട് അവളുടെ കാതിൽ പറഞ്ഞു. …

പിണങ്ങല്ലെ ഞാൻ ചുമ്മാതെ പറഞ്ഞതാണ് നീയാണ് എന്റെ എല്ലാം എന്റെ മുത്ത് ….

ആ പെണ്ണ് എവിടെ കിടക്കുന്നു നിന്റെ അത്ര ഭംഗിയുണ്ടോ മുടിയുണ്ടോ ഒന്നുമില്ല കുറച്ച് തൊലി വെളുപ്പ് അല്ലെ കറുപ്പിന് ഏഴ് അഴകാണ്. …

(ഭാര്യയെ സോപ്പ് പതപിച്ചാൽ മാത്രമേ കാര്യം നടക്കുക അല്ലെങ്കിൽ ബെഡ്‌റൂമിൽ നിന്ന് പുറത്ത് ആക്കും മനസ്സിൽ പറഞ്ഞത്☺☺☺☺)

അത് കേട്ട് അവൾ എന്റെ കവിളത്ത് ഒരു ഉമ്മ തന്നു പറയാണ്…

എപ്പോഴാണ് ഏട്ടാ ഉടുപ്പ് വാങ്ങിക്കാൻ പോവുന്നത് ……. അവൾ ചിരിച്ചു ചോദിച്ചു

വൈകിട്ട് പോകാം …. .

എന്നാൽ വായോ ഏട്ടാ ഊണു കഴിക്കാം ഞാൻ എടുത്ത് വെയ്ക്കാം. . അത് പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി….

ഈ പെണ്ണുങ്ങളുടെ ഒരു കാര്യമേ അവർക്ക് എന്തെങ്കിലും വാങ്ങിക്കാൻ സോപ്പ് ഇടും. പാവം നമ്മളെ പോലെ ഉള്ളവരുടെ കഷ്ടപ്പാട്. ..

എന്ന് മനസ്സിൽ ഓർത്ത് ഞാൻ ഭക്ഷണം കഴിക്കാൻ പോയി…

അല്ലെങ്കിൽ അവൾ പറയും മനുഷ്യാ നിങ്ങൾ ഏത് പെണ്ണിനെ ഓർത്ത് ഇരിക്കാണ് …. ഊണ് കഴിക്കാൻ കൂടി നേരം ഇല്ലെ . ..

എന്റെ ഈശ്വരാ …. എന്നെ നീ കാത്തോളണേ. …..

ശുഭം…

രചന: Sruthi Ranesh

Leave a Reply

Your email address will not be published. Required fields are marked *