ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 27 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

നീലൂ….ഡീ…ഇങ്ങ് വന്നേ…ദേ… ചെക്കൻ… ചെക്കൻ ആരാണെന്ന് നോക്കിയേ… നിന്റെ ചെഗുവേര….🔥😲😲😲

അവൾടെ ആ ഒരൊറ്റ പറച്ചില് കേട്ടതും ഇടിവെട്ടേറ്റ പോലെ നിന്നു പോയി ഞാൻ…!! പിന്നെ അതൊന്ന് rewind അടിച്ചു നോക്കിയപ്പോഴാ സ്ഥലകാല ബോധം വന്നതുപോലും…. പിന്നെ നേരെ ജനൽപ്പടിയ്ക്കരികിലേക്ക് ഒരോട്ടമായിരുന്നു….ഒരു കിതപ്പോടെ ചെന്നു നിന്നത് സംഗീതേടെ അരികിലും…ജനൽക്കമ്പിയിലേക്ക് കൈ ചേർത്ത് പുറത്തേക്ക് നോട്ടം പായിച്ച് നിൽക്ക്വായിരുന്നു ഞാൻ…. ആദ്യത്തെ നോട്ടം…ആ നോട്ടം ചെന്നു വീണത് കാറിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് നടക്കാൻ ഭാവിച്ച സഖാവിലേക്കായിരുന്നു…. പക്ഷേ ആൾടെ മുഖം എനിക്ക് വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല… ഒരുപാട് ഏന്തിവലിഞ്ഞ് നോക്കീട്ടും no രക്ഷ…. പക്ഷേ കണ്ട കാഴ്ച വച്ചു നോക്കിയാൽ മൂന്ന് വർഷത്തിനിടയിൽ സഖാവ് നന്നായി മാറിയിട്ടുണ്ട്… ഷർട്ടും മുണ്ടും ധരിച്ച് മാത്രം കണ്ടിരുന്ന ആളെ ആദ്യമായിട്ടാ പാന്റൊക്കെ ഇട്ടു കാണുന്നേ…അതും ഇൻഷർട്ടിൽ…. പക്ഷേ ആകെക്കൂടി ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു… എങ്കിലും മുഖം മാത്രം ഒന്ന് കൃത്യമായി കാണാൻ കഴിയാഞ്ഞതിന്റെ വിഷമം ബാക്കിയാക്കി ഞാൻ റൂമിൽ തന്നെയിരുന്നു….

അമ്മ സെലക്ട് ചെയ്തു തന്ന സൽവാറായിരുന്നു എന്റെ വേഷം…. സംഗീത ഓരോന്നും പറഞ്ഞ് പിന്നേം കുറേ മേക്കപ്പ് ഐറ്റംസ് എന്റെ മുഖത്തേക്ക് വാരി പൂശാൻ തുടങ്ങിയതും വാതിൽക്കൽ നിന്ന് അമ്മേടെ വിളി വന്നു….ചെക്കനും കൂട്ടർക്കും വേണ്ടിയുള്ള ചായ റെഡിയാക്കി വച്ചിട്ടായിരുന്നു അമ്മേടെ വരവ്…

നീലു… ഇവിടെ നിൽക്ക്വാ നീ…വന്നേ..അവരെല്ലാവരും എത്തീട്ടുണ്ട്…

അമ്മ അതും പറഞ്ഞ് തിടുക്കപ്പെട്ട് എന്നേം കൂട്ടി ഡൈനിംഗ് ഹാളിലേക്ക് നടന്നു… പിന്നെ അവിടെ ഒരുക്കി വച്ചിരുന്ന ട്രേ അമ്മ എന്റെ നേർക്ക് നീട്ടി പിടിച്ചു….

ദാ പിടിയ്ക്ക്… എന്നിട്ട് അവിടേക്ക് കൊണ്ടുപോയി കൊടുത്തേ…!!!

ഞാനതു കേട്ട് അമ്മയെ ഒന്നിരുത്തി നോക്കി…

എന്താടീ..നിന്ന് നോക്കി പേടിപ്പിക്ക്വാ നീ…ഈ ചായ കൊണ്ടുപോയി കൊടുക്കാൻ…

അപ്പോ സഖാവ് ആയിരുന്നോ നിങ്ങളെല്ലാവരും കൂടി കണ്ടെത്തി കൊണ്ടു വന്ന ആ നല്ല പയ്യൻ…

അതൊക്കെ അവിടെ ചെല്ലുമ്പോൾ എന്റെ മോൾക്കറിയാം… ഇവിടെ നിന്ന് വഴക്കുണ്ടാക്കാതെ അവിടേക്ക് ചെല്ലാൻ നോക്ക്…

അമ്മ അതും പറഞ്ഞ് ട്രേ എന്റെ കൈയ്യിലേക്ക് ബലമായി ഏൽപ്പിച്ച് മറ്റൊരു ട്രേയിൽ നിരത്തി വച്ചിരുന്ന പലഹാരങ്ങളുമായി എനിക്ക് പിറകെ വന്നു… സംഗീത എന്റെ പോക്ക് കണ്ട് ആക്കി ഇളിച്ചോണ്ട് വാതിൽപ്പടിയിൽ തന്നെ സ്റ്റാന്റുറപ്പിച്ച് നിൽക്ക്വായിരുന്നു…പോകും വഴി ട്രയിൽ പിടുത്തം മുറുക്കീട്ട് കാലുകൊണ്ട് അവൾക്കിട്ട് ഒരു ചവിട്ടും കൊടുത്തിട്ട് ഞാൻ മുന്നോട്ട് നടന്നു…അപ്പോഴേ കേൾക്കാമായിരുന്നു ഹാളിലിരുന്ന് അച്ഛനും സഖാവും കാത്തിയടിക്കുന്നത്…. ഒരുപാട് നാളിനു ശേഷം സഖാവിന്റെ ശബ്ദം കേട്ടതിന്റെ സന്തോഷത്തിൽ ഉള്ളിലൊന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാൻ ഹാളിലേക്ക് നടന്നു…

ഹാ..ആള് വന്നല്ലോ…!!!

ഞാൻ വാതിൽപ്പടി കഴിഞ്ഞിറങ്ങിയപ്പോഴേ അവിടെയുണ്ടായിരുന്ന ആരുടേയോ കമന്റ് ഉയർന്നു കേട്ടു….. പക്ഷേ അതിന് മുഖം കൊടുക്കാൻ കഴിയാതെ ചെറിയൊരു ചമ്മലോടെ തലകുനിച്ച് നിൽക്ക്വായിരുന്നു ഞാൻ… പിന്നെ അച്ഛൻ പറഞ്ഞതു കേട്ട് ഞാൻ ഓരോരുത്തർക്കായി ചായ കൊടുക്കാൻ തുടങ്ങി….ആകെ നാല് പേരുണ്ടായിരുന്നു…അതിൽ രണ്ടുപേര് സഖാവിന്റെ അതേ പ്രായം തോന്നിക്കുന്നവരായിരുന്നു… പിന്നെയുള്ള ആൾക്ക് നന്നേ പ്രായം തോന്നിക്ക്യേം ചെയ്തു… ആകെമൊത്തം confusion ആയി ഞാനവിടെ നിന്നൊന്ന് പരുങ്ങി കളിച്ചപ്പോ അച്ഛന് കാര്യം പിടികിട്ടി..

മോളേ… ചെക്കൻ നിനക്ക് നല്ല പരിചയമുള്ള ആള് തന്നെയാ…..ദേ അങ്ങോട്ട് കൊടുത്തേ ആദ്യം…

അച്ഛൻ സഖാവ് ഇരുന്ന സോഫാചെയറിലേക്ക് ചൂണ്ടി പറഞ്ഞതും ഞാൻ മുഖമുയർത്തി ആ മുഖത്തേക്കൊന്നു നോക്കി…. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സഖാവിന്റെ മുഖം ഞാൻ അടുത്ത് കണ്ടു…. എന്റെ മിഴികൾ ആ മുഖത്തേക്ക് ദൃഷ്ടി പതിപ്പിച്ചതും ഹൃദയം ആയിരം പെരുമ്പറ ഒന്നിച്ചു കൊട്ടും പോല് മിടിയ്ക്കാൻ തുടങ്ങി….കൈയ്യിലേക്ക് ഒരു തരം വിറയൽ പടർന്നു കയറുകയായിരുന്നു…ഉമിനീരിറക്കാൻ പോലും കഴിയാത്ത ഒരവസ്ഥ… വർധിച്ച ശ്വാസഗതിയോടെ ഞാനാ മുഖത്തേക്ക് നോട്ടം പായിച്ചു….ഒരു ചെറു പുഞ്ചിരി മുഖത്ത് ഫിറ്റ് ചെയ്ത് ഇരിക്ക്യായിരുന്നു ആള്….ഒരു നീണ്ട കാലയളവ് സമ്മാനിച്ച ഒരുപാട് വിശേഷങ്ങൾ ഒരൊറ്റ നിമിഷത്തിൽ ആ കണ്ണുകൾ എന്നോട് പറയാതെ പറയുന്നുണ്ടായിരുന്നു…..ഞാനതിൽ ശരിയ്ക്കും ഇല്ലാതാവും പോലെ തോന്നി പോയി… ചെറിയൊരു പേടി ഉള്ളിൽ ഉടലെടുത്തതും ഞാൻ പെട്ടെന്ന് നോട്ടം പിന്വലിച്ച് ചായയുമായി സഖാവിനടുത്തേക്ക് നടന്നു….. സഖാവ് അപ്പോഴും എന്റെ മുഖത്തേക്ക് തന്നെ നോട്ടം പായിച്ചിരിക്ക്വാണെന്ന് ഏറുകണ്ണാലെ ഞാൻ കാണുന്നുണ്ടായിരുന്നു….ട്രേ സഖാവിന് നേരെ നീട്ടി പിടിയ്ക്കുമ്പോ കൈയ്യിലെ വിറയൽ കാരണം ചായക്കപ്പുകൾ ഓരോന്നും തമ്മിൽ കൂട്ടിമുട്ടി ചെറിയ ശബ്ദം തീർക്കുന്നുണ്ടായിരുന്നു….. എല്ലാവരും അതുകേട്ട് ചിരിയ്ക്കാൻ തുടങ്ങിയതും ഞാനാകെ ചമ്മി ഇല്ലാണ്ടായി… സഖാവും കിട്ടിയ ഗ്യാപ്പ് പാഴാക്കാതെ കണക്കിന് ചിരിയ്ക്കുന്നുണ്ടായിരുന്നു…ആ ചിരി ഉള്ളിലൊതുക്കി ട്രേയിൽ നിന്നും പതിയെ ഒരു കപ്പ് ചായ കൈയ്യിൽ വാങ്ങി വച്ചതും ഞാൻ ചായ അടുത്ത ആൾക്കാർക്ക് നേരെ നീട്ടി…. അങ്ങനെ അവിടെയുണ്ടായിരുന്ന എല്ലാവർക്കും ചായ കൊടുത്തു കഴിഞ്ഞതും പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാൻ കൂട്ടാക്കാതെ ഞാനവിടെ നിന്നും സ്കൂട്ടായി….നേരെ ഓടിയത് സംഗീതേടെ അടുത്തേക്കായിരുന്നു…

നീലു…ഡീ… ചെഗുവേര പഴയതിലും ഗ്ലാമർ ആയല്ലോ…!!! എന്തെങ്കിലും പറഞ്ഞോ നിന്നോട്…

അവള് ചോദിച്ച ചോദ്യം കേട്ടെങ്കിലും എന്റെ ശ്രദ്ധ അവിടെയൊന്നും ആയിരുന്നില്ല…മനസാകെ കിടന്ന് കലങ്ങി മറിയുകയായിരുന്നു…നടക്കുന്നതൊക്കെ സത്യമാണൊ അതോ സ്വപ്നമാണോന്ന് അറിയാത്ത അവസ്ഥ… ഞാൻ ഒരുനിമിഷം ഒന്നും മിണ്ടാതെ നിന്നതും അവള് ഒരൂക്കോടെ എന്റെ തോളിൽ പിടിച്ചൊന്നുലച്ചു….

ഡീ..പൊട്ടീ…ഏത് ലോകത്താ നീ…ങേ…???

ഞാനതു കേട്ട് സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്നു…

ഏ…നീ.. നീയെന്താ ചോദിച്ചേ…???

കുന്തം… നിന്റെ ചെഗുവേര എന്തു പറഞ്ഞൂന്ന്…???

ഡീ… സംഗീതേ…അത്…അത് അങ്ങേര് തന്നെയല്ലേ… അല്ലാതെ ഞാൻ സ്വപ്നം കാണുന്നതൊന്നും അല്ലല്ലോ…ല്ലേ… എനിക്ക്.. എനിക്ക് ശരിയ്ക്കും വിശ്വസിക്കാൻ പറ്റുന്നില്ലെടീ…😲😲😲

എങ്കില് വിശ്വസിച്ചോ…ആ ഇരിക്കുന്നത് നിന്റെ ചെഗുവേര തന്നെയാ… അതിന് ഞാൻ ഗ്യാരണ്ടി…മതിയോ…

ന്മ്മ്മ്…ഇപ്പോ ഞാൻ ശരിയ്ക്കും റിയാലിറ്റിയിലേക്ക് വരുന്നുണ്ട്… അല്ല…അങ്ങേരെന്താ ഇവിടെ…???

ഇത്രേം നേരമായിട്ടും നിനക്കത് മനസിലായില്ലേ…നിന്നെ പെണ്ണുകാണാൻ…. ഇപ്പോ അതല്ലേ ഇവിടെ നടന്നത്…

ഡീ..പൊട്ടീ അതല്ല… ഇപ്പോ ഇങ്ങനെ ഒരു പെണ്ണുകാണൽ…അതും ഞാൻ തീരെ പ്രതീക്ഷിക്കാതെ…!!

അച്ഛൻ പറഞ്ഞല്ലോ നിന്റെ കൈയിൽ ഫോട്ടോ തന്നിരുന്നൂന്ന്…

ആ… തന്നിരുന്നു.. പക്ഷേ ഞാൻ…ഞാനത് തുറന്നു നോക്കീല്ലെടീ..ഇപ്പൊഴാ അത് സഖാവായിരുന്നൂന്ന് ഞാനറിയുന്നേ…

ഡീ നീലു എനിക്കൊരു ഡൗട്ട്… അക്കൂട്ടത്തിൽ മൂന്ന് പേരും കണ്ടിട്ട് ഒരേ പ്രായമാണ്…അതിൽ ശരിയ്ക്കും സഖാവ് തന്നെയാണോ ചെക്കൻ…??

അല്ലേ…???

ആണോ…???

നീ എന്നേക്കൂടി confusion ആക്കല്ലേ… അച്ഛൻ പറഞ്ഞത് ദേവേട്ടന് ചായ കൊടുക്കാനാ…അപ്പോ ദേവേട്ടൻ തന്നെ ആവില്ലേ ചെക്കൻ…

സംഗീതയോട് അതും പറഞ്ഞ് നിന്നപ്പോഴാ അച്ഛൻ റൂമിന് മുന്നിൽ വന്നു നിന്ന് എന്നെ വിളിച്ചത്…

നീലു..മോളേ… അവിടേക്ക് വന്നേ…അവര് വിളിയ്ക്കുന്നു..

അത് കേട്ടതും വയറ്റീന്ന് ഒരു തീഗോളം ആളിയെരിഞ്ഞു പൊങ്ങി… ഞാൻ നിന്ന നിൽപ്പിൽ തന്നെ ആകെയൊന്ന് വിറച്ചു പോയി…

എന്തിനാ അച്ഛാ…???

വളരേ വിനയത്തോടെ ഞാനങ്ങനെ ചോദിച്ചതും വല്യച്ഛൻ ഞങ്ങൾക്കരികിലേക്ക് വന്നു നിന്നു…

നീലുമോളേ… അവിടേക്ക് ഒന്നു വന്നേ…ചെക്കനും പെണ്ണിനും മാത്രമായി എന്തെങ്കിലും സംസാരിക്കാനുള്ള സമയം തരംണംന്നല്ലേ…പതിവൊന്നും തെറ്റിയ്ക്കണ്ട…!!!

എനിക്കൊന്നും സംസാരിക്കാനില്ല വല്ലീ.. നിങ്ങളൊക്കെ സംസാരിച്ചാ മതി…

ഞാൻ എന്തൊക്കെയോ പറഞ്ഞൊഴിയാൻ ശ്രമിച്ചു…

ഡീ പെണ്ണേ… വെറുതെ അടവിറക്കല്ലേ നീ…അതും ഈ എന്നോട്… മര്യാദയ്ക്ക് അങ്ങോട്ട് ചെന്നേ.. ചെക്കൻ ദേ ചാവടിയില് നില്പുണ്ട്…

വല്യച്ഛൻ രാജശാസനം മുഴക്കിയതും മനസില്ലാ മനസോടെ ഞാൻ പതിയെ നടന്നു തുടങ്ങി…വാതിൽപ്പടി കടക്കും മുമ്പ് വല്യച്ഛന് നേരെ ചുണ്ടൊന്ന് കോട്ടി കാണിച്ചിട്ടായിരുന്നു എന്റെ പോക്ക്…നേരെ ഹാളിൽ ഇറങ്ങിയതും കൂടെ വന്ന ബന്ധുക്കൾ ചായ കുടിയ്ക്കുന്ന തിരക്കിലായിരുന്നു….ഞാനവർക്ക് നേരെ ഒരവിഞ്ഞ ചിരി പാസാക്കി നേരെ ചാവടിയിലേക്ക് നടന്നു… വാതിൽപ്പടി കടന്ന് പുറത്തേക്ക് കാലെടുത്ത് വച്ച് ഇരുവശങ്ങളിലേക്കും ഒന്ന് കണ്ണോടിച്ചു നോക്കി…നീണ്ട ചാവടിയുടെ വലത് വശത്തെ കോണിൽ എനിക്ക് മുഖം തരാതെ പുറത്തേക്ക് നോട്ടം പായിച്ച് നിൽക്ക്വായിരുന്നു സഖാവ്….

പാന്റിന്റെ ഇരു പോക്കറ്റുകളിലും കൈ തിരുകി നിൽക്കുന്ന സഖാവിനെ ദൂരെ നിന്ന് കണ്ടപ്പോഴേ പഴയ മുദ്രാവാക്യങ്ങളും ക്യാമ്പെയ്നുകളുമെല്ലാം ഒരു തിരശ്ശീലയിൽ എന്ന പോലെ മനസിലേക്ക് തെളിഞ്ഞു വന്നു…. പിന്നെ എല്ലാം ഓർത്തെടുത്ത ശേഷം തല മെല്ലെയൊന്ന് കുടഞ്ഞ് ഞാൻ സഖാവിനടുത്തേക്ക് നടന്നു….പിന്നിലായി നിന്ന് തലയെത്തി ആ മുഖത്തേക്ക് നോക്കാനായി ചെറിയൊരു ശ്രമം നടത്തി… പക്ഷേ മുഖം കാണാൻ കഴിഞ്ഞില്ലാന്നു മാത്രം… പിന്നെ പതിയെ ഒന്ന് മുരടനക്കി നോക്കി… ആദ്യത്തെ attempt പൂർണ പരാജയമായതും അടുത്ത ലെവൽ അല്പം ശബ്ദം കൂട്ടി നോക്കി… അതുകേട്ടതും സഖാവ് മെല്ലെ തിരിഞ്ഞ് എനിക്ക് നേരെ ലുക്ക് വിട്ടു…

നീ പിന്നിൽ വന്ന് നിൽപ്പുണ്ടായിരുന്നോ…??

സഖാവ് കാഴ്ചയിൽ അല്പം മാറിയെങ്കിലും ചോദ്യത്തിനും ശൈലിയ്ക്കുമൊന്നും ഒരു മാറ്റവും ഇല്ലായിരുന്നു…ഞാനതു കേട്ട് മെല്ലെ തലയാട്ടി നിന്നു…

എന്തൊക്കെയുണ്ട് പിന്നെ വിശേഷങ്ങൾ.. ഒരുപാട് നാളായില്ലേ കണ്ടിട്ട്…ക്ലാസൊക്കെ എങ്ങനെ പോകുന്നു…

സഖാവ് വളരെ കൂളായി ചോദിയ്ക്കുന്നത് കേട്ടിട്ട് ഞാൻ കണ്ണും മിഴിച്ച് ആ മുഖത്തേക്ക് നോക്കി നിന്നു പോയി… പിന്നെ യാന്ത്രികമായി അതിനെല്ലാം ഉത്തരം കൊടുത്തു നിന്നു… എന്റെ മനസിൽ പല ചിന്തകൾ തിളച്ചു മറിയുകയായിരുന്നു അപ്പോൾ…..

ഈ വീടും ചുറ്റുപാടും കാണാൻ നല്ല ഭംഗിയുണ്ട് ട്ടോ നീലാംബരി… മുമ്പ് ഇവിടെ വരുമ്പോഴേ ഞാനത് ശ്രദ്ധിച്ചിരുന്നു…ഒരു പ്രത്യേക ഫീലാണ് ഇവിടെ ഇങ്ങനെ നില്ക്കുമ്പോ…

അതുകൊണ്ടാണോ ദേവേട്ടൻ ഇപ്പോ ഇവിടേക്ക് വന്നത്….???വീടും ചുറ്റുപാടും ഇഷ്ട്ടപ്പെട്ടിരുന്നേ അച്ഛനോട് പറഞ്ഞ് വിലയ്ക്ക് വാങ്ങിക്കൂടായിരുന്നോ…???

സഖാവത് കേട്ട് എന്റെ മുഖത്തേക്കൊന്ന് നോക്കി.. ഞാൻ നല്ല കലിപ്പ് മോഡിൽ നിൽക്ക്വായിരുന്നു… ചുണ്ടിൽ പൊട്ടി വിരിഞ്ഞ ഒരു കള്ള ചിരിയോടെ സഖാവ് നോട്ടം നേരെ ചുറ്റുപാടും പായിച്ച് നിന്നു…

എനിക്ക്…എനിക്കൊരു കാര്യം ചോദിക്കണംന്നുണ്ട്….

എന്റെ ചോദ്യം കേട്ട് സഖാവ് വീണ്ടും എനിക്ക് നേരെ ലുക്ക് വിട്ടു…

ന്മ്മ്മ്…എന്താ…??

ഇപ്പോ എന്താ ഇങ്ങനെ ഒരു വരവ്..അതും ഇവിടേക്ക്…എന്നെ പെണ്ണുകാണാനായി…

ശരിയ്ക്കും പറഞ്ഞാൽ ഇങ്ങനെ ഒരു യാത്രയ്ക്ക് ഇറങ്ങി പുറപ്പെട്ടപ്പോൾ ഞാൻ അറിഞ്ഞില്ലായിരുന്നു നീലാംബരി പെൺകുട്ടി നീയാകുമെന്ന്….

അതുകേട്ടതും എന്റെ സ്വപ്നങ്ങൾ പഴയതു പോലെ തകർന്നടിഞ്ഞു വീണു… പിന്നെ കാറ്റഴിച്ചു വിട്ട ബലൂൺ പോലെയായിരുന്നു ഞാൻ… എങ്കിലും സഖാവിന്റെ ഉദ്ദേശം അറിയണമല്ലോ…

പിന്നെ…പിന്നെ എങ്ങനെയാ…???

അമ്മേടെ നിർബന്ധം…!!!

നിർബന്ധമോ..??? എനിക്കാകെ കലിപ്പായി തുടങ്ങി…

ന്മ്മ്മ് …അതേ… പഠിത്തം കഴിഞ്ഞ് ശരിയ്ക്കൊന്ന് റെസ്റ്റെടുക്കും മുമ്പ് സ്കൂളിൽ ജോലിയായി… NET കിട്ടിയതുകൊണ്ട് എനിക്ക് ലെക്ച്വർ ആകാൻ ആയിരുന്നു താൽപര്യം..അപ്പോഴാ അമ്മയും അച്ഛനും വിവാഹത്തിൽ പിടി മുറുക്കിയത്… അതിന് ഫുൾ സപ്പോർട്ടായി ചേച്ചിയും,അളിയനും കൂടി വന്നതും സംഭവം അവര് ഭൂരിപക്ഷത്തോടെ പാസാക്കി…അച്ഛന്റേം, അമ്മേടെയും സെലക്ഷൻ ആയിരുന്നു ഇത്…. ഞാൻ ലീവിന് വന്നപ്പോ ഇങ്ങനെ ഒരാലോചനയുടെ കാര്യം പറഞ്ഞു… എല്ലാവർക്കും ഒരുപാട് ഇഷ്ടമായീന്ന് പറഞ്ഞപ്പോ ഒന്ന് കണ്ട് വരാൻ പറഞ്ഞു വിട്ടതാ… അച്ഛനും അമ്മയും വന്നിട്ടില്ല..അത് വല്യച്ഛന്റെ മക്കളാണ്… പിന്നെ അമ്മാവനും…

അപ്പോ ദേവേട്ടൻ മനസ് കൊണ്ട് ഇഷ്ടപ്പെട്ട് വന്നതല്ല ല്ലേ…

അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ നീലാംബരി…സത്യം ഇങ്ങനെയാണ് എന്ന് പറഞ്ഞതല്ലേ.. പിന്നെ മനസിന് ഇഷ്ടപ്പെടാനും വേണ്ടിയുള്ള സമയം എനിക്ക് കിട്ടീല്ലല്ലോ….ഈ വഴിയിലേക്ക് വണ്ടി തിരിഞ്ഞപ്പോഴേ ഞാൻ ഞെട്ടലോടെയാ ഇരുന്നത്…അങ്കിളിനെ കണ്ടപ്പോ ശരിയ്ക്കും എന്ത് പറയണംന്ന് അറിയാത്ത അവസ്ഥയും… പക്ഷേ ചായയുമായി നീ വരുന്നത് കണ്ടപ്പോ ചിരി വന്നു പോയി….

സഖാവ് ഒരു ചിരിയടക്കി പറഞ്ഞപ്പോ ശരിയ്ക്കും ഞാൻ ഉള്ളു കൊണ്ട് കരയുകയായിരുന്നു… അതിനൊക്കെ എന്ത് മറുപടി നല്കണംന്ന് പോലും അറിയാതെ സ്തബ്ദയായി ഞാൻ നിന്നു പോയി…

നീലാംബരി… വളരെ സീരിയസായ ഒരു കാര്യം എനിക്ക് നിന്നോട് പറയാനുണ്ട്… മുമ്പ് ഒരു തവണ നിന്നോട് ഞാനത് പറഞ്ഞിട്ടുണ്ട്… എങ്കിലും ഇപ്പോ അത് ഒന്നുകൂടി പറയണംന്ന് തോന്നുന്നു…

ഞാൻ ഒരു സംശയ രൂപേണ സഖാവിന്റെ മുഖത്തേക്ക് നോക്കി നിന്നു…

ഞാനൊരാളെ ഇഷ്ടപ്പെടുന്നുണ്ട്… ആദ്യമൊക്കെ എന്റെയുള്ളിൽ തോന്നിയ വികാരം എന്തായിരുന്നു എന്ന് എനിക്ക് പോലും വ്യക്തവുമായിരുന്നില്ല….അതൊരു പ്രണയമായിരുന്നോ…ആരാധനയായിരുന്നോ എന്നൊന്നും അറിയില്ല.. പക്ഷേ ആ മുഖം ഇപ്പോഴും എന്റെ മനസിൽ ആഴത്തിലങ്ങ് പതിഞ്ഞു കിടക്ക്വാ…. അന്ന് അതാരാണെന്ന് തുറന്നു പറയാൻ എനിക്ക് കഴിഞ്ഞില്ല… പക്ഷേ ഇന്ന് ആ ആള് ആരാണെന്ന് നീ അറിയണംന്നൊരു തോന്നൽ….

വളരേ പ്രണയാർദ്രമായ സ്വരത്തിൽ സഖാവത് പറയുമ്പോ എന്റെ ഉള്ള് വിരഹത്തിന്റെ തീച്ചുളയിൽ വെന്തിരിയുകയായിരുന്നു…സഖാവിനെപ്പോലെ അത്രമേൽ എന്നെ സ്വാധീനിച്ച ഒരു മുഖം വേറെയില്ല..ആ സത്യം തന്നെയാവും എന്നെ ആ കൂടുതൽ വേട്ടയാടുന്നതും….. ഒരുപാട് വേദന ഇതിനോടകം ഏറ്റു വാങ്ങിയ എന്റെ ഹൃദയത്തെ വീണ്ടുംവീണ്ടും കുത്തി നോവിക്കാൻ പാകത്തിനുള്ള വാക്കുകളായിരുന്നു സഖാവിന്റേത്….. പക്ഷേ ഉള്ളിലടക്കി പിടിച്ചൊരു വിങ്ങലോടെ ഞാനാ വാക്കുകൾക്ക് കാതോർത്തു നിന്നു… പക്ഷേ സഖാവിന്റെ ഉള്ളിലെ പ്രണയത്തിന്റെ അർത്ഥ തലങ്ങളും നിർവ്വചനങ്ങളും കേൾക്കും തോറും ഉള്ളിലൂടെ ഒരു തരിപ്പ് അരിച്ചിറങ്ങുന്ന പോലെ തോന്നി…

വേണ്ട ദേവേട്ടാ…ദേവേട്ടൻ പറഞ്ഞ് മനസിലാക്കി തരണ്ട…. ഞാൻ കണ്ടിട്ടുണ്ട് ദേവേട്ടൻ ഉദ്ദേശിക്കുന്ന ആളെ…നല്ല കുട്ടിയാ…നിങ്ങള് തമ്മിൽ നല്ല ചേർച്ചയാണ്….

ദേവേട്ടൻ അതുകേട്ട് പുരികം ചുളിച്ച് എന്നെയൊന്ന് നോക്കി…

ആരുടെ കാര്യമാ നീയീ പറയുന്നേ…നീ എന്ത് കണ്ടൂന്നാ….??? സഖാവ് ഒരു ചിരിയൊതുക്കി ചോദിച്ചു…

ഞാൻ കണ്ടിട്ടുണ്ട് ആ കുട്ടിയും ദേവേട്ടനും ഒരുമിച്ച് വണ്ടിയില് യാത്ര ചെയ്യുന്നതും…സംസാരിക്കുന്നതുമൊക്കെ… നേത്രാന്നല്ലേ അവൾടെ പേര്….B Com ലെ നേത്ര സുഭാഷ്….എനിക്കറിയാം….

ആഹാ… എന്നിട്ട്… എന്തൊക്കെ അറിയാം…കേൾക്കട്ടേ…

ദേവേട്ടൻ ഒരു കുസൃതിയോടെ ചോദിച്ചു കൊണ്ട് ഇരു കൈകളും നെഞ്ചിന് മീതെ കെട്ടി നിന്നു…

കൂടുതലായി ഒന്നും അറിയില്ല..ദേവേട്ടനും ആ കുട്ടിയും തമ്മിൽ ഇഷ്ടത്തിലാണെന്ന് മനസിലായി…ഒരു പെൺകുട്ടിയെ മനസിലിട്ട് ഇങ്ങനെയൊരു ചടങ്ങിന് കൂട്ടു നിൽക്കാൻ പാടില്ലായിരുന്നു…അതിനി ആരൊക്കെ നിർബന്ധിച്ചൂന്ന് പറഞ്ഞാലും വളരെ വലിയൊരു തെറ്റാണ് ദേവേട്ടൻ ചെയ്തത്….!!!

ന്മ്മ്മ്..അത് ശരിയാ… ഞാൻ ചെയ്തത് തെറ്റായിരിക്കാം…!!എന്തായാലും ഞങ്ങള് ഇറങ്ങാൻ പോകുവാ…അതിന് മുമ്പ് നിന്നെ കണ്ട് എല്ലാം ഒന്ന് പറയാംന്ന് കരുതിയതാ.. ഇനിയിപ്പോ അത് വേണ്ട ല്ലേ…

ഞാനതു കേട്ട് തലയാട്ടി നിന്നു…

അതേ… സഖാവ് എന്താ പറയാൻ പോകുന്നത് വീട്ടിൽ…എന്നെ ഇഷ്ടമായില്ലെന്നോ…അതോ..

അതൊക്കെ വീട്ടിൽ ചെന്നു കഴിയുമ്പോഴല്ലേ.. അതൊക്കെ നീ എന്തിനാ അറിയുന്നേ.. മുമ്പ് നമുക്ക് അത്യാവശ്യം പരിചയം ഉണ്ടായിരുന്നു… പിന്നെ കുറേ നാളിന് ശേഷം ഇങ്ങനെ ഒരു സന്ദർഭത്തിൽ വീണ്ടും കണ്ടു മുട്ടി… ഇതിന്റെ പേരിൽ നിനക്ക് problem ഒന്നും ഉണ്ടാവില്ല…അതുപോരെ…ഇനി അഥവാ by chance ൽ ഈ മാര്യേജ് എങ്ങാനും നടന്നാൽ നീ ചിലതൊക്കെ അറിഞ്ഞിരിക്കണമല്ലോന്ന് കരുതി…

എന്തറിഞ്ഞിരിക്കണംന്ന്… അറിഞ്ഞിരുന്നിട്ടെന്തിനാ… ഞാൻ ബാംഗ്ലൂർ ഡേയ്സിലെ നസ്രിയ ഒന്നുമല്ല ദേവേട്ടാ…കെട്ടുന്ന ആൾടെ മനസിലുള്ള പ്രണയം കുത്തിപ്പൊക്കി കൊണ്ടു വന്ന് സെന്റിമെന്റൽ approach നടത്തി അയാളുടെ മനസിൽ സ്ഥാനം പിടിയ്ക്കാനും ആഗ്രഹമില്ല..

ദേവേട്ടൻ അതുകേട്ട് എന്റെ മുഖത്ത് നിന്നും നിലത്തേക്ക് ലുക്ക് വിട്ടൊന്നു ചിരിച്ചു…ആ ചിരിയിൽ ഒരു കളിയാക്കലും പരിഹാസവും എല്ലാം കലർന്നിരുന്നു… പിന്നെ പതിയെ മുഖമുയർത്തി എന്നെയൊന്ന് നോക്കി…

നീ ഇപ്പോ വരികളിലൂടെ മാത്രമല്ല..സംസാരത്തിലൂടെയും ദേഷ്യപ്പെടാൻ പഠിച്ചു ല്ലേ…നന്നായി…😁 പിന്നെ ഈ വീടും വസ്തുവും അച്ഛൻ വിൽക്കാനുള്ള ചാൻസ് ഉണ്ടെന്നു തോന്നുന്നില്ല…ഒറ്റമോളല്ലേ സ്ത്രീ ധനമായി കൊടുക്കാൻ ഉദ്ദേശമുണ്ടോന്ന് അച്ഛനോടൊന്ന് ചോദിച്ചേക്ക് ട്ടോ…

സഖാവിന്റെ സ്വരത്തിൽ ഒരു ചിരി കലർന്നിരുന്നു…ഞാനതു കേട്ട് സഖാവിന്റെ മുഖത്തേക്കൊന്ന് നോക്കി…

അപ്പോ ശരി…ഇനി ഒരവസരം കിട്ടിയാൽ കാണാം…എന്തേ..???

സഖാവ് അതും പറഞ്ഞ് ഒരു കൈ പാന്റിന്റെ പോക്കറ്റിലേക്ക് തിരുകി അകത്തേക്ക് നടന്നു…. ഞാൻ ആകെ കിളിപോയ അവസ്ഥയിലായിരുന്നു..പറന്നു പോയ കിളികളെ വിളിച്ചു കയറ്റും മുമ്പേ ഒന്ന് തലകുടഞ്ഞ് ഞാൻ അകത്തേക്ക് കയറി… അപ്പോഴേക്കും സഖാവും വല്യച്ഛനും അച്ഛനുമെല്ലാമായി ഭയങ്കര ചർച്ചയായിരുന്നു..മൂന്ന് പേരും സ്കൂൾ മാഷമ്മാരായേന്റെ ജാഡ…അല്ലാണ്ടെന്താ…???

ഞാനതിനെ അടിമുടി പുച്ഛിച്ച് റൂമിലേക്ക് നടന്നു…എന്നേം കാത്ത് സംഗീത waiting ലായിരുന്നു…

ഡീ..എന്തായെടീ…എന്തു പറഞ്ഞു ആള്..നിന്നെ ഇഷ്ടമായിരുന്നു ല്ലേ…അതല്ലേ ഇപ്പോ പറഞ്ഞേ..

അവള് ഒറ്റ ശ്വാസത്തിൽ എല്ലാം ചോദിച്ചു നിർത്തി..

ഒലക്ക.. അങ്ങേർക്ക് പ്രേമവും ഇല്ലാരുന്നു ഒരു മണ്ണാങ്കട്ടയും ഇല്ലാരുന്നു…ഇത് അങ്ങേർടെ അമ്മയും പിന്നെ വീട്ടുകാരും കാരണം വന്നതാണെന്ന്… ഇതിനെല്ലാം പുറമെ അങ്ങേർക്ക് നൽകി റാരെയോ ഇഷ്ടമാണ് പോലും…

കൈയ്യിൽ അമ്മ അണിയിച്ചു തന്ന ഓരോ വളയും ഊരി ഞാൻ ടേബിളിന് പുറത്തേക്ക് വച്ചു… നെറ്റിയിൽ വച്ചിരുന്ന പൊട്ട് കൂടി എടുത്ത് മാറ്റിയപ്പോഴും ഞാൻ നിന്ന് കത്തിയെരികുയായിരുന്നു…

പിന്നെ എന്താ നിങ്ങള് ഇത്രേം നേരം സംസാരിച്ചത്…??

അങ്ങേര് എന്നെ പെണ്ണ് കാണാൻ വന്നതല്ല…ഈ വസ്തുവും വീടും വാങ്ങാൻ വന്നതാ…😡😡

ഞാൻ അതും പറഞ്ഞ് സംഗീതേ തള്ളിമാറ്റി ബെഡിലേക്ക് ചടഞ്ഞിരുന്നു…

ഡീ..എനിക്കൊന്നും മനസിലാകുന്നില്ല..നീ ഇങ്ങനെ കലി തുള്ളാനും വേണ്ടി എന്താ ഉണ്ടായത്…??? അതൊന്ന് പറ…അതോ വർഷങ്ങൾക്കു ശേഷം ചെഗുവേരെ കണ്ടപ്പോ excitement കാരണം വട്ടായോ നിനക്ക്..

ന്മ്മ്മ്..അതേടീ വട്ടായി..ഇപ്പോഴല്ല..മൂന്ന് വർഷം മുമ്പ്…ആ കാലമാടനെ എടുത്ത് നെഞ്ചിലേക്ക് കയറ്റി വച്ചപ്പോ…. ഇപ്പോ ആ വട്ട് ഞാൻ എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ പോക്വാ…മതി എല്ലാം… ഞാൻ നിർത്ത്വാ…മതിയായി…

അത്രയും പറഞ്ഞപ്പൊ കലിപ്പോടെയിരുന്ന എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി…അതുകണ്ടതും സംഗീത സമാധാനിപ്പിക്കൽസുമായി വന്നു…

നീലു..ഡീ..നീയിങ്ങനെ വിഷമിക്കല്ലേ… എല്ലാം നല്ലതിനാണെന്നാ എന്റെ മനസ് പറയുന്നേ… അല്ലെങ്കിൽ ചെഗുവേര ഇപ്പോ ഇങ്ങനെ ഒരു വരവ് വരില്ലല്ലോ… നമുക്ക് നോക്കാം…

ഇല്ലെടീ… അങ്ങേർക്ക് ഒരു പെണ്ണിനെ ഇഷ്ടാ..അത് വീട്ടുകാർക്ക് അറിയില്ല… എന്നോട് അത് പറഞ്ഞതിനർത്ഥം ഈ വിവാഹത്തിൽ നിന്നും ഞാനായി പിന്മാറണം എന്ന ഉദ്ദേശം ഒന്നു കൊണ്ടു മാത്രമല്ലേ…

അങ്ങനെയൊന്നും അല്ല നീലു… ഇഷ്ടം ഉണ്ടായിരുന്നൂന്ന് നിന്നെ ബോധിപ്പിച്ചതായിരിക്കും… അല്ലാതെ ഒന്നും ആകില്ല…!!

അല്ല…ഇപ്പോഴും ഉണ്ടെന്ന മട്ടിലാ പറഞ്ഞത്… എന്നിട്ട് ഒരു കൊലച്ചിരിയും…അങ്ങേര് ഇത്ര ഭംഗിയായി കോളേജിൽ വച്ച് പോലും ഒന്നു ചിരിച്ചിട്ടില്ല….!!!😡😡

എന്തായാലും ഇപ്പോ ആൾടെ ഗ്ലാമർ ഇത്തിരി കൂടി കൂടിയിട്ടുണ്ട്…അല്ലേടീ….

പിന്നെ ഇവിടെ ആനക്കാര്യം പറയുമ്പോഴാ…നിന്റെയൊരു ഗ്ലാമർ…ഒഞ്ഞു പോയേടീ…

ഞാനവളെ തള്ളിമാറ്റി ജനൽപ്പാളിയ്ക്കരികിലേക്ക് നടന്നു ചെന്നു…ജനൽക്കമ്പിയിലേക്ക് കൈ ചേർത്ത് നിൽക്കുമ്പോ പുറത്തേക്ക് ഇറങ്ങിയ സഖാവിനേം ഗ്രൂപ്പിനേം കാണാൻ കഴിയുന്നുണ്ടായിരുന്നു… എല്ലാവർക്കും യാത്ര പറയുന്ന കൂട്ടത്തിൽ സഖാവിന്റെ കണ്ണുകൾ ചുറ്റുപാടും പരതുന്നുണ്ടെന്ന് ഒരു നോട്ടത്താലെ ഞാനറിഞ്ഞു…. ചുറ്റും പരതി നീങ്ങിയ സഖാവിന്റെ കണ്ണുകൾ ഒരുവേള എന്റെ നേർക്ക് നോട്ടം പായിച്ചതും ഞാൻ ജനൽക്കമ്പിയിൽ നിന്നും കൈ അയച്ചെടുത്ത് മുഖം പിന്വലിച്ചു നിന്നു…. തുടരും…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *