ലെച്ചു അവളെ മറക്കാൻ തനിക്കും കഴിയില്ലെന്ന് അവന്റെ മനസ് പറഞ്ഞു കൊണ്ടിരുന്നു.

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ദയചന്ദ്രൻ.പി

പുറത്തു മഴ ശക്തിയായി പെയ്യുന്നുണ്ടെങ്കിലും അതിനേക്കാൾ ഒക്കെ ഏറെ ശക്തിയോടെ തന്റെ റൂമിൽ ഇരുന്നവൾ കരയുകയായിരുന്നു.താൻ ജീവനേക്കാളേറെ സ്നേഹിക്കുന്ന ഏട്ടൻ ഈ ബന്ധം ഒരിക്കലും നടക്കില്ലെന്നു പറഞ്ഞിരിക്കുന്നു,എന്താ ഇപ്പൊ ഏട്ടന്?ആദ്യായിട്ട് ഒന്നും അല്ലല്ലോ ആളുകൾ ഗൾഫിൽ പോവുന്നത്?എന്താ ഗൾഫിൽ പോയവർ ഒന്നും പ്രണയിക്കാത്തവർ ആണോ?അവളുടെ കണ്ണുനീരിനും ചോദ്യങ്ങൾക്കും മുന്നിൽ ഉത്തരം ഇല്ലാതെ അവൻ നിന്നു..ഫോണിലൂടെ അവളുടെ കരച്ചിലിന്റെ സൗണ്ട് കൂടി വന്നെന്നല്ലാതെ ഒട്ടും കുറവുണ്ടായില്ല..

ഏട്ടൻ എന്താ ഒന്നും മിണ്ടാത്തത് പതിയെ അവൾ ചോദിച്ചു,അപ്പോഴും അവൾക് കൊടുക്കാൻ ഒരു ഉത്തരം ഉണ്ടായില്ല അവന്റെ കയ്യിൽ..എന്താ ലെച്ചു ഞാൻ പറയേണ്ടത് പറയാൻ ഉള്ളതൊക്കെ ഞാൻ പറഞ്ഞു കഴിഞ്ഞിരിക്കുന്നു.നിന്റെ മുന്നിൽ നല്ലൊരു ജീവിതം ഉണ്ട്.എന്റെ കഷ്ടപ്പാടിലേക്കും പ്രശ്നങ്ങളുടെയും ഇടയിലേക് വന്നു നിന്റെ ജീവിതം കൂടി നീ നശിപ്പിക്കരുത്.കൂടുതൽ ഒന്നും നിന്നോട് എനിക്ക് പറയാനില്ല.എന്നെ കാത്തിരുന്നു നീ നിന്റെ ജീവിതം വെറുതെ നശിപ്പിക്കുക മാത്രമേ ഉണ്ടാവുകയുള്ളു.എന്റെ എല്ലാ പ്രശ്നങ്ങളും തീർന്നു ഒന്ന് കരകയറണമെങ്കിൽ കുറഞ്ഞത് ഒരു 4വർഷമെങ്കിലും എടുക്കും.4 വർഷം ഏട്ടന് വേണ്ടി കാത്തിരിക്കണം അല്ലെ,അത്രയല്ലേ ഉള്ളു കാത്തിരിക്കാം ഞാൻ.4വർഷം ഒക്കെ പെട്ടന്നു പോവും ഏട്ടാ.എല്ലാ പ്രശ്നങ്ങളും തീർത്തു ഏട്ടൻ പെട്ടന്ന് തിരിച്ചു വാ,അപ്പോഴും ലെച്ചു ഇവിടെ തന്നെ

കാത്തിരിക്കുന്നുണ്ടാവും.ഒരുമിച്ചൊരു ജീവിതത്തിനു വേണ്ടി കാത്തിരിക്കാൻ ഞാൻ തയ്യാറാണ്….. വീണ്ടും മറുപടി ഒന്നും പറയാനാവാതെ അവൻ മൗനം പാലിച്ചു.ഉത്തരങ്ങൾ നല്കാനാവുന്നില്ല എന്റെ പെണ്ണിനു മുൻപിൽ,അവളുടെ പ്രണയത്തിനു മുൻപിൽ തോറ്റുപോവുന്നത് പോലെ.തന്റെ കഷ്ടപ്പാടും,ബാധ്യതകളും,പ്രശ്നങ്ങളുമൊക്കെ എത്രവട്ടം നിന്നോട് പറഞ്ഞിരിക്കുന്നു.എന്നിട്ടും എന്താ നിനക്കു മനസിലാവാത്തത്;

ഏട്ടൻ എന്നോട് എല്ലാം പറഞ്ഞതു പോലെ ഞാനും ഏട്ടനോട് എന്റെ തീരുമാനം വ്യക്തമാക്കിയില്ലെ.കാത്തിരിക്കും എത്ര ദൂരെ ആണേലും എന്റെ മനസ്സിൽ ഏട്ടൻ മാത്രമേ ഉള്ളു,മറ്റൊരുത്തന്റെ പെണ്ണായി അവന്റെ ഭാര്യയായി ഒരാളെ സ്നേഹിക്കാൻ എനിക്ക് പറ്റില്ല.ഏട്ടന്റെ സ്ഥാനത്തു മറ്റൊരാളെ ചിന്തിക്കാൻ എനിക്ക് കഴിയില്ല.അവളുടെ തേങ്ങലുകൾ മാത്രം ഫോണിലൂടെ കേൾക്കാം….

ലെച്ചു അവളെ മറക്കാൻ തനിക്കും കഴിയില്ലെന്ന് അവന്റെ മനസ് പറഞ്ഞു കൊണ്ടിരുന്നു.അതെ തന്നെ മറ്റാരേക്കാളും കൂടുതൽ അവൾ സ്നേഹിക്കുന്നുണ്ട്,ജീവനേക്കാളേറെ..അവഗണിച്ചിട്ടുണ്ട് പലപ്പോഴും ഞാനവളെ,അതൊക്കെ തിരക്കുകൾ കാരണം ആയിരുന്നു മനപ്പൂർവ്വം ആയിരുന്നില്ല,എന്നിട്ടും തന്നെ വിട്ടു അവൾ പോയില്ല,കൂടെ തന്നെ ഉണ്ടായിരുന്നു എന്നും,അങ്ങോട്ട് മിണ്ടിയില്ലേലും എന്നും വന്നു മിണ്ടുന്ന പെണ്ണ്,അവളുടെ ലോകം താൻ ആണ്,തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവൾ തന്നെ പ്രണയിച്ചിട്ടും ജീവിതത്തിലേക്കു ക്ഷണിക്കാൻ പറ്റുന്നില്ല,ആഗ്രഹം ഇല്ലാഞ്ഞിട് അല്ല പക്ഷെ എല്ലാ പ്രശ്നങ്ങൾക്കും ഇടയിലേക് ആ പാവത്തിനെ കൂടി വലിച്ചിഴക്കാൻ വയ്യാ..ഓരോന്ന് ആലോചിച്ചു കിടന്നു കടങ്ങളും ബാധ്യതകളും കാരണം താനുമൊരു പ്രവാസിയാവാൻ പോവുന്നു,പ്രവാസമെന്ന കുരുക്കിൽ താനും അറിഞ്ഞുകൊണ്ടു കീഴടങ്ങുകയാണ്.

ചെറുപ്പത്തിലേ ഉത്തരവാദിത്തങ്ങളും ബാധ്യതകളും ഉള്ള ജീവിതം.ബാധ്യതകൾ ഇല്ലാത്ത ജീവിതം,ഒരു കൊച്ചുവീട് ഇത്രമാത്രമേ ഇപ്പൊ എന്റെ മനസ്സിലുള്ളു. ലെച്ചുവിന് വാക്ക് കൊടുക്കുന്നില്ല,പക്ഷെ അവളെ മറക്കാൻ തനിക്കാവില്ല… മധുരമായി പിരിയുകയാണ് പെണ്ണെ,അവൾ കാത്തിരിക്കുമെന് അറിയാം,എല്ലാ പ്രശ്നങ്ങളും തീർത്തിട്ട് ഞാൻ തിരിച്ചു വരാം എന്ന് സ്വയം പറഞ്ഞുകൊണ്ട് മിഴികൾ അടച്ചു കിടന്നു….

ഞാൻ പോവുകയാണ് നാളെ ,സ്വപ്നങ്ങളുടെ പറുദീസയിലേക്,സ്വപ്നങ്ങളുടെയും പ്രതീക്ഷയുടെയും ചിറകിലേറി മരുഭൂമിയിൽ സ്വപ്‌നങ്ങൾ വിൽക്കാനായി താനും യാത്ര ആവുകയാണ്….

സ്വപ്നങ്ങളുടെ പറുദീസയിലേക്കു ചേക്കേറിയ തന്റെ പ്രിയപ്പെട്ട ഏട്ടന്റെ തിരിച്ചുവരവും കാത്തു ലെച്ചു ഇന്നും കാത്തിരിക്കുന്നുണ്ട്…

മോഹനവാഗ്ദാനങ്ങളും,ആശകളും,സ്വപ്നങ്ങളൊന്നും അവൻ നൽകിയില്ലെങ്കിലും കാത്തിരിക്കുണ്ട്‌ അവൾ ഇന്നും,അതെ ചിലർക്കു സ്നേഹിക്കാൻ വാഗ്ദാനങ്ങളൊന്നും ആവശ്യമായിട്ട് വരാറില്ല,പ്രണയം ആത്മാർത്ഥമാണെങ്കിൽ അവിടെ വാഗ്ദാനങ്ങളെക്കാളേറെ പ്രസക്തി സ്നേഹത്തിനു ആയിരിക്കും…..

ചിലർക്കു പ്രണയം വെറുമൊരു നേരംപോക്ക് മാത്രം ആവുമ്പോഴും മറ്റുചിലർക്കു മരിച്ചാലും മറക്കാനാവാത്ത മധുരമുള്ള ഓർമ്മ തന്നെയാണ് ഇന്നും….

(ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നിന്നും കടം എടുത്ത ഭാഗം…)

രചന: ദയചന്ദ്രൻ.പി

Leave a Reply

Your email address will not be published. Required fields are marked *