രചന: Shaan.Wky
നന്ദു ഏട്ടാ ….. നന്ദുവേട്ടാ ….
എന്തിനാ പെണ്ണെ ഇങ്ങനെ വിളിച്ചു കൂവുന്നത്….
ഒന്നുല്ല്യ വെറുതെ.ഇന്നലെ രാത്രി എവിടെയായിരുന്നു….
ഞാൻ നിനക്ക് ഒരു ചെക്കനെ നോക്കാൻ പോയതാ …
ഹാഹാ ഈ നട്ടപാതിരാക്കോ…
ടീ നീ ഒന്ന് പോകുന്നുണ്ടോ…
പാതിരാത്രിക്ക് കയറി വന്നിട്ടല്ലെ. ഇപ്പോ നട്ടുച്ചയായി എണീക്കാൻ നോക്ക്.
നിനക്ക് വീട്ടിൽ പണിയൊന്നുമില്ലെ. രാവിലെ തന്നെ കുറ്റീം പറിച്ചു വന്നിരിക്കുന്നത്…
അയ്യടാ ഞാൻ കോളേജിൽ പോവാൻ ഇറങ്ങിയതാ…
എന്ന ഒന്ന് വേഗം പൊയ്ക്കൂടെ.സ്വസ്ഥമായി ഒന്ന് ഉറങ്ങാനാ…
ഇന്നലെ രാത്രി എന്താ വല്ല മതിലും ചാടാൻ പോയ.
ആ പോയി. നീ ഒന്ന് മിണ്ടാതെ പോകുന്നുണ്ടോ എന്റെപാറു….
എന്റമ്മോ എന്തൊരു ദേഷ്യം.ഞാൻ പൂവ. ഇനി ഞാൻ മിണ്ടാനും പറയാനും വരില്ല.ഞാൻ ഒരു കാര്യം ചോദിക്കാൻ വന്നതാ….
ഉം എന്താ കാര്യം. ചോദിച്ചിട്ട് വേഗം പോവാൻ നോക്ക്.
ഇല്ല ഒന്നുമില്ല ഞാൻ പോവാ…
എന്റെ പാറു മനുഷ്യനെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ നീ കാര്യം എന്താ എന്ന് പറയുന്നുണ്ടോ…
ഇല്ല ഞാൻ പൂവ്വ എന്ന് പറഞ്ഞില്ലെ….
എന്ന പൊയിക്കോ….
ഇനി എന്റെ അടുത്തേക്ക് പാറു പാറു എന്ന് വിളിച്ചിട്ട് വാ…
ഇല്ല എന്റെ പാറുതള്ള ചെല്ല്….
പാറുതള്ള നിന്റെ കെട്ടിയോള്….
പോടി… രാവിലേ തന്നെ വന്ന് ഉറക്കം കളഞ്ഞിട്ട് പെണ്ണ് തല്ലൂടാ… പാറുതള്ള ഒരു പത്തു മിനിറ്റ് നിക്കാണെങ്കിൽ ഞാൻ കോളേജിൽ കൊണ്ട് വിടാം…
ഞാനൊന്നുമില്ല നിന്റെ കൂടെ.എനിക്ക് പേടിയാ ബൈക്കിൽ കയറാൻ…
ഹോ..ഇങ്ങനെയൊരു പേടിതൊണ്ടി.അങ്ങനെയാണെങ്കിൽ നിന്റെ കല്യാണം കഴിഞ്ഞാൽ നീ നിന്റെ ചെക്കന്റെ ഒപ്പം ബൈക്കിൽ കയറില്ലല്ലോ…
അത് കല്യാണം കഴിയുമ്പോഴല്ലെ. അപ്പോ എന്റെ കെട്ട്യോനെ കൊണ്ട് ഞാൻ കാർ വാങ്ങിപ്പിച്ചോളാം. അത് ഓർത്ത് മോൻ ഇപ്പോ തന്നെ വിഷമിക്കണ്ട….
ഓ ഞാൻ ഒന്നും പറയുന്നില്ല.അല്ലങ്കിലും നിന്നോട് സംസാരിച്ചു ജയിക്കാൻ എന്നെ കൊണ്ട് പറ്റില്ല. പാറുത്തള്ള ചെല്ല്…
ദേ നന്ദുഏട്ടാ ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്നെ പാറുത്തള്ള എന്ന് വിളിക്കരുതെന്നു. എനിക്ക് എന്റെ അച്ഛനും അമ്മയും നല്ലൊരു പേര് ഇട്ടിട്ടുണ്ട് അത് വിളിച്ചാൽ മതി.
അയ്യോ എന്താ നിന്റെ പേര് ഞാൻ മറന്നു….
നന്ദുഏട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ…
അല്ല പാറുതള്ളേ നീ എന്തോ പറയാനുണ്ടെന്ന് പറഞ്ഞല്ലോ എന്താ കാര്യം.
എനിക്ക് പറയാൻ മനസ്സില്ല ഇപ്പോ. ഞാൻ പൂവാ…
എന്ന പൊയ്ക്കൂടേ കുറേ നേരമായല്ലോ പൂവാ പൂവാ എന്ന് പറയുന്നു..
ആ ഞാൻ പൂവന്നെയാണ് കൊരങ്ങാ…
ടീ പാറുത്തള്ളെ…. ഒന്ന് പോയി തരോ..ഇനിയും ഇവിടെ വാചകമടിച്ചു നിന്നാൽ ബസ്സ് അതിന്റെ വഴിക്ക് പോകും. ബസ്സ് നിന്നെയും കാത്ത് നിൽക്കില്ല…
ഹോ ശരി ഞാൻ പൂവാ നിന്ന് ബുദ്ധിമുട്ടിക്കുന്നില്ല..
ഉം… അതാ നല്ലത്…
ഇന്ന് വൈകീട്ടെങ്കിലും നേരത്തെ വരോ…
ഉം എന്താ കാര്യം..
വൈകുന്നേരം അമ്മ ഏട്ടനോട് വീട്ടിലേക്കു വരാൻ പറഞ്ഞിട്ടുണ്ട് വരോ….
നോക്കട്ടെ..
വരില്ല അതെനിക്കറിയാം. കൂട്ടുകാരുമൊത്തു കമ്പനികൂടാനല്ലേ.ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ. ഏട്ടനെ കൊണ്ട് വേഗം ഒരു പെണ്ണ് കെട്ടിക്കാൻ പറയണം. എന്റെ അമ്മയോട്…
ഓ നീ ബ്രോക്കറാവാനൊന്നും നിക്കണ്ട.എനിക്ക് പെണ്ണ് കെട്ടണം എന്ന് തോന്നുമ്പോൾ ഞാൻ കെട്ടിക്കോളാം.
ഹോ ശരി എന്റെ ബസ്സ് വരാനായി ഞാൻ പൂവാ. വൈകുന്നേരം വീട്ടിൽ വരാൻ മറക്കണ്ട.ഇനി ഞാൻ വിളിക്കാനൊന്നും നിക്കില്ല. ഇഷ്ട്ടമുണ്ടെങ്കിൽ വായോ…
ഞാൻ വരാം ഇനി അതിന് മുഖം വീർപ്പിച്ചു പോകണ്ട….
വേണമെങ്കിൽ വന്നാമതി അല്ലെങ്കിലും ഞാൻ പറഞ്ഞാൽ ആര് കേൾക്കാൻ. ഞാൻ പൂവാ..
ഈ പെണ്ണിന്റെ ഒരു കാര്യം വാചകമടിച്ചു നിന്ന് എന്റെ സമയം പോയത് മിച്ചം…..
ഇന്ന് ഇപ്പോ അമ്മായി എന്തിനാവോ എന്നോട് ചെല്ലാൻ പറഞ്ഞത്.എന്തായാലും പോയി നോക്കാം.അമ്മാവനാണെങ്കിൽ കുഴപ്പമില്ലായിരുന്നു ഇടയ്ക്ക് ഒരുമിച്ചിരുന്നു ഒന്ന് കൂടണമെങ്കിൽ ഇങ്ങോട്ട് വരണം. അതും അമ്മായിയെ പേടിച്ച്.എന്തായാലും എണീറ്റതല്ലേ ഓഫിസിൽ പോകാം ഇന്ന് ലീവ് ആകാമെന്ന് കരുതിയതായിരുന്നു. ======== ======= ======== ======= അമ്മായി…..
ആ നീ വന്നോ….
എന്താ വരാൻ പറഞ്ഞത്…..
നാളെ പാറൂനെ ഒരു കൂട്ടര് പെണ്ണ് കാണാൻ വരുന്നുണ്ട്. നാളെ മോൻക്ക് ലീവ് അല്ലേ. നിനക്ക് അറിയാല്ലോ ഞങ്ങൾക്ക് ആണായും പെണ്ണായും ഇവൾ മാത്രമല്ലെ ഉള്ളൂ.പിന്നെ ദൈവം തന്നതാണ് നിന്നെ…
അതിനെന്താ അമ്മായി എല്ലാറ്റിനും ഞാനില്ലെ കൂടെ.പാറൂന്റെ കല്ല്യാണം നമ്മൾ ഭംഗിയായി തന്നെ നടത്തും. അമ്മായി വിഷമിക്കണ്ട. എന്നാ ഞാൻ ഇറങ്ങട്ടെ….
ശെരി മോനെ….
അല്ലാ പാറു എവിടെ…..
അവൾ പുറത്ത് കൂട്ടുകാരിയുടെ അടുത്ത് പോയിരിക്കാ ഇപ്പോ വരും….
എന്നാ ഞാൻ പിന്നെ വരാം…..
എന്തോ അമ്മായി അങ്ങനെയെല്ലാം പറഞ്ഞപ്പോ മനസ്സിൽ ഒരു വിഷമം പോലെ കുട്ടിക്കാലം മുതൽ കളിച്ചു വളർന്നവരാണ് ഞാനും പാറുവും പെട്ടെന്ന് അവൾ പോകുന്നു എന്ന് പറഞ്ഞപ്പോൾ മനസ്സിൽ ഒരു വിഷമം. അച്ഛനും അമ്മയും മരിച്ചതിനു ശേഷം എന്നെ നോക്കിയതും വളർത്തിയതും അവരാണ്. അവൾ എന്റെ മുറപ്പെണ്ണാണെങ്കിലും ഇതുവരെ അവളെ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല.ഞങ്ങൾ വലിയ കൂട്ടായിരുന്നു.പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും എല്ലാം തുറന്ന് പറയുന്ന നല്ല കൂട്ടുകാർ. പെട്ടന്ന് അവളെ വിട്ടു കൊടുക്കാൻ മനസ്സ് അനുവധിക്കുന്നില്ല….
എന്താ നന്ദുവേട്ടാ ആലോചിച്ചു വരുന്നത്…
പെട്ടന്നാണ് അവൾ എവിടെ നിന്നോ ചാടി മുന്നിൽ പെട്ടത്. ഹോ പെണ്ണ് മനുഷ്യനെ ഇപ്പോ ഇടിച്ചു മറച്ചിട്ടേനെ.നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടോ ഈ പാട്ട സൈക്കിളുമായി ഇറങ്ങരുതെന്ന്….
എന്താ മുഖത്തു ഒരു വിഷമം…
ഹേയ് ഒന്നുമില്ല. നിനക്ക് തോന്നുന്നതാകും.
അല്ലല്ലോ നന്ദുവേട്ടനെ ഞാൻ കാണാൻ തുടങ്ങീട്ട് കുറേയായില്ലെ….
ഹേയ് ഒന്നുല്ല്യാ. ടീ നീ ഇങ്ങനെ നടന്നാൽ മതിയോ.നാളെ നിന്നെ പെണ്ണ് കാണാൻ ആരോ വരുന്നുണ്ടെന്നു പറഞ്ഞല്ലോ. നിന്റെ ഈ തല്ലൊളളിത്തരം അവരോട് കാണിക്കണ്ട….
ആര് പറഞ്ഞു. എനിക്ക് ഇപ്പോ കല്യാണം ഒന്നും വേണ്ട…
ഓ അത് ഇപ്പോ എല്ലാ പെൺകുട്ടികളും പറയുന്നതാ.എന്നിട്ടോ ചെക്കനെ കണ്ടാലോ എനിക്ക് ഈ ചെക്കനെ മാത്രം മതി എന്ന് പറയും. ഹോ നമുക്കൊന്നും വേണ്ടേ. നമ്മൾ ഇങ്ങനെയൊക്കെ കഴിഞ്ഞോളാ….
ഇനി ഇപ്പോ പറഞ്ഞിട്ടൊന്നും കാര്യമില്ല. എല്ലാം ഉറപ്പിച്ചു. ഇനി നീ കല്യാണത്തിന് നിന്ന് കൊടുത്താൽ മതി.ചെക്കൻ നിന്നെ കണ്ടിട്ടുണ്ടത്രെ. അവൻക്ക് നിന്നെ ഇഷ്ട്ടായി.
അതിന് ആൾക്ക് മാത്രം ഇഷ്ട്ടായാൽ മതിയോ എനിക്കും കൂടി ഇഷ്ട്ടമാവണ്ടേ.
ടീ പാറു നീ പോയ പിന്നെ എനിക്ക് ആരാടി ഒരു കൂട്ട്. ഇടയ്ക്ക് തല്ല് കൂടാനും,പിണങ്ങാനും, ഇണങ്ങാനുമെല്ലാം..
നന്ദുവേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.
ഉം…. എന്താ
നന്ദുവേട്ടൻ എന്താ എന്നെ പ്രേമിക്കാഞ്ഞത്. ഞാൻ നന്ദുവേട്ടന്റെ മുറപ്പെണ്ണല്ലെ. എട്ടന് എന്നെ കെട്ടിക്കൂടെ….
പാറു ഞാൻ…. നമ്മൾ ചെറുപ്പം മുതലെ ഒരുമിച്ച് വളർന്നത് കൊണ്ട് എനിക്ക് അങ്ങനെ ഒന്നും പാറുവിനോട് തോന്നിയില്ല.പക്ഷെ ഇപ്പോ നീ എന്നെ വിട്ടു പൂവാ എന്ന് പറയുമ്പോൾ മനസ്സിൽ എന്തോ ഒരു വിഷമം.
എന്നാ നന്ദുവേട്ടന് എന്നെ വിട്ടു കൊടുക്കാതിരുന്നൂടെ…. ഹേയ്…..ഇല്ല പാറു എന്റെ അച്ഛനും അമ്മയും മരിച്ചപ്പോൾ ചെറുപ്പം മുതലെ എന്നെ വളർത്തിയതും പഠിപ്പിച്ചതും ഈ നിലയിലാക്കിയതും. നിന്റെ അമ്മയും അച്ഛനുമാണ്. അവർ ആഗ്രഹിച്ചത് പോലെ നിനക്കു നല്ലൊരു ജീവിതം കിട്ടുമ്പോൾ ഞാൻ അത് നശിപ്പിക്കുന്നത് ശെരിയല്ല. അത് എന്റെ അച്ഛനും അമ്മയും എന്നോട് പൊറുക്കില്ല…
നന്ദുവേട്ടാ ഞാൻ പറഞ്ഞു എന്നേയുള്ളു. പിന്നീട് ഒരിക്കലും നഷ്ട്ടപ്പെട്ടതിനെ ഓർത്ത് ദുഃഖിക്കാൻ ഇടവരരുത്.
പാറു നീ ചെല്ല് നിന്നെ അമ്മ അന്വോഷിക്കുന്നുണ്ടാകും….
അന്ന് മുതൽ നന്ദുവിന്റെ ഉറക്കം നഷ്ട്ടപ്പെട്ടു എന്ത് ചെയ്യണം എന്നറിയാതെ. എന്നാലും പാറുവിന്റെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ തന്നെ ഉണ്ടായിരുന്നു. കല്യാണത്തിന്റെ ദിവസങ്ങൾ അടുക്കും തോറും അവൻ പാറുവിൽ നിന്നും മെല്ലെ മെല്ലെ അകലാൻ തുടങ്ങി. അങ്ങനെ കല്യാണ ദിവസം വന്നു. ഒരു കല്യാണപെണ്ണിന്റെ വേഷം ധരിച്ചു നിന്ന അവളെ നിറ കണ്ണുകളോടെ അവൻ നോക്കി നിന്നു.
അതിന്റെ ഇടയ്ക്കാണ് അവളുടെ ഇടക്കുള്ള സംസാരം. കഴിഞ്ഞോ നന്ദുവേട്ടാ ….
ആ കഴിഞ്ഞു നിനക്ക് ഈ ആദ്യ രാത്രി തന്നെ വേണോ എന്റെ കഥ കേൾക്കാൻ….
അല്ല നന്ദുവേട്ട… നന്ദുവേട്ടന് ആ പാറുനെ തന്നെ കല്ല്യാണം കഴിക്കാർന്നില്ലെ.
എന്റെ ഭാര്യേ ദൈവം ഓരോരുത്തർക്കും ഓരോരുത്തരേ നിശ്ചയിച്ചിട്ടുണ്ട് അതെ നടക്കൂ. എനിക്ക് വിധിച്ചത് നിന്നെ ആയിരിക്കും. ഒരു അനാഥ പെണ്ണിന് ഒരു അനാഥ പയ്യൻ..
ഏട്ടാ എനി അങ്ങനെ പറയരുത്. ഇപ്പോ ഏട്ടന് ഞാനില്ലെ. എനിക്ക് ഏട്ടനും. മരണം വരെ ഇനി അങ്ങനെ മതി.
അതെ ഇനി കഥ പിന്നെ പറയാം. എനിക്ക് ഒരു ആഗ്രഹം കൂടി ഉണ്ട്.
എന്താ അത്…..
അത് എത്രയും പെട്ടന്ന് ഒരു കുറുമ്പി പെണ്ണിനെ വേണം എന്ന്. നമുക്ക് സ്നേഹിക്കാനും നമ്മളെ സ്നേഹിക്കാനും ഒരാൾ…
അയ്യടാ അപ്പോഴേക്കും തീരുമാനിച്ചോ….
അല്ലാതെ പിന്നെ…
അത് വേണ്ട നന്ദുവേട്ടാ . നമുക്ക് ഇപ്പോഴൊന്നും കുട്ടികൾ വേണ്ട.നമുക്ക് നമ്മളെ തന്നെ കൊതിതീരും വരെ സ്നേഹിക്കണം…..
പിന്നെ എപ്പോഴാ…..
ഒരു അഞ്ചു കൊല്ലം……
അത് കഴിഞ്ഞാൽ നിന്റെ സ്നേഹം തീരോ……
അതല്ല ഏട്ടാ. എന്നാലും ഇത്ര പെട്ടന്ന് വേണ്ട എന്നാ ഞാൻ പറഞ്ഞത്. ഇനി എല്ലാം ഏട്ടന്റെ ഇഷ്ട്ടം….
എനിക്ക് എത്രയും പെട്ടന്ന് ഒരു കുറുമ്പി പെണ്ണിനെ വേണം.
അപ്പോഴേക്കും പെൺകുട്ടിമതി എന്ന് തീരുമാനിച്ചോ….
ആ നമുക്ക് ആദ്യത്തെ കണ്മണി പെൺകുട്ടി മതി……
എന്നിട്ട് എന്തിനാ ഏട്ടാ. അവൾക്ക് ഏട്ടന്റെ പാറൂന്റെ പേര് ഇടാനാണോ……..
അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാണേ. എന്നും പറഞ്ഞു അവൾ മെല്ലെ പുതപ്പിനടിയിൽ അവന്റെ നെഞ്ചോടു ചേർന്ന് കിടന്നു….
ശുഭം…..
( എല്ലാവർക്കും നമ്മൾ സ്നേഹിച്ച ആളെ തന്നെ കിട്ടണമെന്നില്ല. ഒരു പക്ഷെ അതിനേക്കാൾ ഏറെ നമ്മേ സ്നേഹിക്കാൻ ഒരാൾ നമുക്ക് വേണ്ടി വേറെ എവിടെങ്കിലും കാത്തിരിക്കുന്നുണ്ടാകും. )
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കാമന്റ് ചെയ്യണേ…
രചന: Shaan.Wky