അവൾ വന്നതിന് ശേഷം ഞങ്ങളുടെ വീട് ഒരു സ്വാർഗമായി മാറി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന:Muhammed Rafi

എന്റെ മകൾ…

വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് അഞ്ചു വർഷം കഴിഞ്ഞു എന്നിട്ടും ഞാൻ പറഞ്ഞ കാര്യത്തിൽ ഇക്കാ എന്താ ഒരു തീരുമാനം എടുക്കാത്തത് ???

ഒരു കുഞ്ഞിനേ ദത്ത്‌ എടുക്കുന്ന കാര്യം അല്ലേ!.

എനിക്കി അതിനോട്‌ ഒട്ടും യോജിപ്പില്ല !!

നമുക്ക്. കുഞ്ഞുങ്ങൾ ഉണ്ടാകില്ല എന്നന്നോ ഡോക്ടർ പറഞ്ഞിട്ടിലല്ലോ പിന്നെ ഇങ്ങനെ ഒരു തിരുമാനത്തിന്റെ ആവശ്യം ഇല്ല !!”

ഇക്കാക്ക് അങ്ങനെ പറഞ്ഞാൽ മതി അനുഭവിക്കുന്നത് മുഴുവൻ ഞാൻ അല്ലേ !!”

ഇക്കാ ജോലിക്കി പോയാൽ പിന്നെ ഈ വലിയ വീട്ടിൽ ഞാൻ ഒറ്റയ്ക്ക് ഒരു കുഞ്ഞു വന്നാൽ എനിക്കി മിണ്ടാനും പറയാനും ഒരാൾ ഉണ്ടാക്കും നമ്മുടെ ജീവിതത്തിന് ഒരു അർത്ഥമെക്കേ ഉണ്ടാകും !!!

ഞാൻ അന്ന് പറഞ്ഞില്ലേ നമുക്ക് ആ കുഞ്ഞിനേ തന്നെ പോയി നോക്കാം !! അതിനെ അവകാശം ചോദിച്ചു ആരും വരില്ല !

ആ കുഞ്ഞിന്റെ അച്ഛനും അമ്മയും രണ്ടു ജാതിയിൽ പെട്ടവർ ആണ് ഒരു ആക്‌സിഡന്റിൽ അവർ രണ്ടു പേരും മരിച്ചു ! . മരിച്ചിട്ട് ഇപ്പോ ഒരു കൊല്ലം കഴിഞ്ഞു ആരും അതിനെ ഏറ്റെടുക്കാൻ ഇതുവരെ വന്നിട്ടില്ല !!

ഇക്കാ ഒന്ന് സമ്മതിക്കി നമ്മുക്ക് അതിനെ പോയി ഒന്ന് കാണാം പ്ലീസ്….. !

അങ്ങനെ ഞങ്ങൾ ഓർഫേനേജിൽ എത്തി !! കുഞ്ഞിനേ കണ്ടു നല്ല ഓമനത്തം ഉള്ള കുഞ്ഞ് !

ആരും കൊതിച്ചു പോകും അവളെ സ്വന്തമാക്കാൻ!!

രണ്ടു വയസ്സ് അവൾക്ക് ആയുള്ളൂ വെറും ഒരു കൊല്ലം മാത്രം ആ കുഞ്ഞ് അവളുടെ മാതാപിതാക്കൾക്ക് ഒപ്പം ജീവിക്കാൻ ദൈവം അവളെ അനുവദിച്ചത് !!!

അങ്ങനെ അവൾ ഞങ്ങളുടെ പൊന്നോമന മകളയി !!

അവൾ വന്നതിന് ശേഷം ഞങ്ങളുടെ വീട് ഒരു സ്വാർഗമായി മാറി അവളുടെ കളിയും ചിരിയും വീടിന് തന്നെ ഒരു ജീവൻ വെച്ചു !!!

പെട്ടെന്ന് തന്നെ അവൾ ഞങ്ങളുമായി ഇണങ്ങി!!!

അങ്ങനെ ഞങ്ങളുടെ ആറാം വിവാഹ വാർഷികം വന്നു മോള് വന്നതിന് ശേഷമുള്ള ആദ്യ ആഘോഷം !!.

അത് ഞങ്ങൾ നന്നായി തന്നെ ആഘോഷിച്ചും !!

ആ ആഘോഷ വേളയിൽ എന്റെ സജിന ഒന്ന് തലചുറ്റി വീണുപോയി.. ഞങ്ങൾ എല്ലാവരും ചേർന്ന് പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു… !!!

അപ്പോയാണ് ആ സന്തോഷവാർത്ത എന്റെ കാതിൽ എത്തിയത് എന്റെ സജിന ഗർഭിണിയാണന്ന് വിവാഹം കഴിഞ്ഞു ആറാം വർഷം കഴിഞ്ഞാ പടച്ചോൻ ഞങ്ങൾക്ക് ആ ഭാഗ്യം തന്നത് !!!

എല്ലാം എന്റെ മോൾടെ ഭാഗ്യം കൊണ്ടാണ് അവൾ വന്ന് കയറിയതിന് ശേഷമാ ഭാഗ്യം ഞങ്ങളെ തേടി എത്തിയത് !!!

ഗർഭിണിയാണന്ന് അറിഞ്ഞു ദിവസങ്ങൾ കഴിഞ്ഞില്ല സജിനയുടെ മോളോട് ഉള്ള പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി…. !!

തൊട്ടതിനും പിടിച്ചതിനും എല്ലാം കാരണങ്ങൾ കണ്ടത്തി ആ കുഞ്ഞു പാവത്തിനെ അവൾ ദ്രോഹിക്കാൻ തുടങ്ങി !!

അവൾ ആകെ മാറിപോയി സ്വന്തം എന്ന് കരുതി സ്‌നേഹിച്ച മോളെ ഒറ്റനിമിഷം കൊണ്ട് അവൾ വെറുത്തും !!!:

ഒരു ദിവസം അവൾ എന്നോട് ചോദിച്ചു ഇക്കാ ഞാൻ ഒരു കാര്യം പറഞ്ഞാൽ ഇക്കാ അനുസരിക്കാമോ??

നീ കാര്യം പറ :

അവളെ അവിടെ തന്നെ കൊണ്ട് ആക്കി കൊടുത്തൂടെ ?? ഇനി നമ്മുക്ക് അവളുടെ ആവശ്യം ഇല്ലല്ലോ നമ്മുക്ക് സ്വന്തം എന്ന് പറയാൻ ഒരാൾ വരാൻ പോവല്ലേ ?!!

നിനക്ക് എങ്ങനെ പറയാൻ തോന്നുന്നു സജി ഇങ്ങനെ… അവളെ ഇവിടേക്ക് കൊണ്ടുവരാൻ നീ തന്നെയല്ലേ വാശിപിടിച്ചത് ഇപ്പോ അതിനെ നീ തള്ളി പറയണോ ??

ഇങ്ങനെ മനസാക്ഷി ഇല്ലാതെ പെരുമാറാൻ എങ്ങനെ കഴിയുന്നു നിനക്ക് !! . അവൾ ഇവിടെ വളരും നമ്മുടെ മൂത്ത മകളായി തന്നെ !!

ആദ്യമായി നമ്മളെ ഉപ്പ ഉമ്മ വിളിച്ചത് അവളാ ആ വിളി കേൾക്കാൻ നീയും ഞാനും ഒരുപാട് കൊതിച്ചത് അല്ലേ !!

പിന്നെ എന്താ നീ ഇങ്ങനെ പറയുന്നത് നിനക്ക് എങ്ങനെ.. ഇങ്ങനെ മാറാൻ കഴിഞ്ഞു !!!

പിറ്റേന്ന് ഓഫീസ് കഴിഞ്ഞു വരുന്ന ഞാൻ ഉമ്മറത്തു എന്നെ കാത്തു നിൽക്കുന്ന എന്റെ മോളെ കണ്ടില്ല അല്ലെകിൽ ബൈക്കിന്റെ ശബ്ദം കേട്ടാൽ ഓടി വരുന്നതാണ് ഇന്ന് എവിടെ പോയി??

സജി…….. മോൾ എവിടെ ??

ആ….. അവിടെ എവിടെക്കിലും ഉണ്ടാക്കും !!

ഞാൻ പോയി നോക്കുബോൾ വെറും തറയിൽ കിടന്ന് ഉറങ്ങുന്നും !!

അപ്പോഴാ ഞാൻ അത് ശ്രദ്ധിച്ചത് അവളുടെ ശരീരത്തിൽ മുഴുവൻ അടിയുടെ പാടുകൾ!!

എന്താ ഇത് എന്റെ പൊന്നൂസിന്റെ മേലെ ആരാ എന്റെ മോളെ അടിച്ചത് ???. ഉമ്മ അടിച്ചതാ…. . എടി……. സജിന. . എന്തിനാ ആ പാവത്തിനെ നീ അടിച്ചത് ??

അവൾ ഇവിടെ ഓരോന്നു ഒപ്പിച്ചു വെക്കുന്നത് ഇക്കാ വല്ലതും അറിയുന്നുണ്ടോ ??

ഇക്കാ ഓഫീസിൽ പോയാൽ ഇക്കാക്ക് ഒന്നും അറിയില്ലല്ലോ?? . അവൾ ഇവിടെ വന്നിട്ട് ഇപ്പോ ഒരു കൊല്ലം കഴിഞ്ഞു ഇതുവരെ ഞാൻ കണ്ടിട്ട് ഇല്ല അവളുടെ കുരുത്തകേട് ഒന്നും പിന്നെ പെട്ടെന്ന് എന്താ ??

എനിക്കി അവളെകൂടി നോക്കാൻ വയ്യാ ഞാൻ ഇപ്പോ പഴയതു പോലെ അല്ല എന്റെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ട് !!

അതിനോട്‌ ഉള്ള നിന്റെ ദേഷ്യം പകയായി മാറുകയാണ് ലേ ??

നീ എന്തിനാ ഈ പാവം കുഞ്ഞിനോട് ഇങ്ങനെ പെരുമാറുന്നത് ??

നാളെ ഇക്കാ ഒരു കാര്യം ചെയ്യ്‌ ഓഫീസിൽ പോകുബോൾ ഇവളെ കൊണ്ട് പോയിക്കോ ഞാൻ നാളെ എന്റെ വീട്ടിൽ പോവാ…..!!!

നീ എന്നെ തോല്പിക്കാൻ നോക്കണ്ട നിനക്ക് പോവാ പോവാതിരിക്കാ അത് എല്ലാം നിന്റെ ഇഷ്ട്ടം”

നീ പോകു എന്ന് കരുതി എന്റെ മോളെ ഉപേക്ഷിക്കാൻ ഞാൻ തെയ്യാറല്ല….. അവൾ ഇവിടെ വളരും എന്റെ മൂത്ത മകളായി !!!

ഇനി എല്ലാം നിന്റെ ഇഷ്ട്ടം….

അപ്പോ എന്നേക്കാൾ വലുത് ഈ പീറ കുഞ്ഞ് ആണ് നിങ്ങക്ക്!!

കേട്ടാൽ തോന്നും ഈ കുഞ്ഞ് നിങ്ങൾക്ക് ഉണ്ടായതാണ് എന്ന് !!

അത് കേട്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിച്ചു…. കരണം നോക്കി ഒന്ന് പൊട്ടിച്ചു…. വേണ്ട വേണ്ട എന്ന് പല പ്രാവശ്യം ഓർത്തതാ……

ആ വാശിയുടെ പുറത്ത് അവൾ വീട് വിട്ട് ഇറങ്ങിപോയി തടയാനോ വിളിക്കാനോ ഞാൻ ശ്രമിച്ചില്ല !!!!

ഒരു ആഴ്ച കഴിഞ്ഞു അവളുടെ ഉമ്മാന്റെ ഒരു കോൾ വന്നു…സജിന ഹോസ്പിറ്റലിൽ ആണ് മോൻ ഒന്ന് മോളെയും കൊണ്ട് അവിടെ വരണം…..എന്താ ഉമ്മാ സജിനക്ക് ? എല്ലാം മോൻ വന്നിട്ട് പറയാം…..

അങ്ങനെ മോളെയും ആയി ഞാൻ ഹോസ്പിറ്റലിൽ എത്തി !

എന്താ സജി എന്താ പറ്റിയത് നിനക്ക് ഇക്കാ… . അത് ഒരു പൊട്ടികരച്ചിൽ ആയിരുന്നു നമ്മുടെ കുഞ്ഞ്……. നമ്മുടെ കുഞ്ഞ് പോയി ഇക്കാ……!!!

എന്താ ഉണ്ടായത് പറ ?

ഞാൻ കാലു തെന്നി ഒന്ന് വീണുപോയി!!!

സാരമില്ല…… നമുക്ക് വിധിച്ചിട്ടില്ല എന്ന് കരുതിയാൽ മതി….. !!

എന്റെ മോളോട് ഞാൻ ചെയ്തതിന് പടച്ചോൻ എനിക്കി തന്ന ശിക്ഷയാ അല്ലേ ഇക്കാ……

ഇനി അത് ഓർത്ത് വിഷമിച്ചിട്ട് എന്താ കാര്യം..സാരമില്ല സമാധാനിക്കി…. . !!

ഇക്കാ മോൾ എവിടെ ??

അവളെ കണ്ടത് കൊണ്ടാവും എന്റെ പിന്നിൽ എന്നെ പിടിച്ചു ഒളിച്ചു നിന്നത്….. !!

മോളോട് ഈ ഉമ്മ ഒരുപാട് ഉപദ്രവം ചെയ്‌തും അതിന് ഉള്ള ശിക്ഷാ ഈ ഉമ്മാക്ക് കിട്ടി എന്റെ പൊന്നുമോൾ ഉമ്മാക്ക് മാപ്പ് താ…… അവളെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു….. ഇപ്പോ സജിനാന്റെ ലോകം മോളാ ….. ഞങ്ങളുടെ പൊന്നു മോൾ

രചന:Muhammed Rafi

Leave a Reply

Your email address will not be published. Required fields are marked *