അവളുടേ നോട്ടവും ചിരിയും മാത്രം മതിയാക്കും ഇന്ന് നിന്റെ നെഞ്ചിടിപ്പു കൂട്ടാൻ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: JinZ jaYyn

വസന്തം

ആൽതറയിലെ സംസാരം പിന്നെയും നീണ്ടു സായാന്ന സീമയിൽ ഇരുട്ടു വീണു തുടങ്ങി….

പറയാൻ കൊതിച്ചതാണ്… ചിലപ്പോഴോക്കെ പറയാൻ തുനിഞ്ഞതാണ്.. പക്ഷേ….പേടിയാണ് നഷ്ടപ്പെടലുകളുടെ പേടി….

പറഞ്ഞതൊക്കേ ഒരു ചെറുപുഞ്ചിരിയോടെ മിഥുൻ കേട്ടിരുന്നു.

എടാ…. അവനവന്റ പ്രണയം എല്ലാവർക്കും ഒരു വസന്ത കാലം ആണ് വസന്തം തുടങ്ങിയിട്ടേ ഉള്ളു.

അവളുടേ നോട്ടവും ചിരിയും മാത്രം മതിയാക്കും ഇന്ന് നിന്റെ നെഞ്ചിടിപ്പു കൂട്ടാൻ…. എന്നും അത് അങ്ങനെ ആവണം എന്നില്ല….. അപ്പോ ഇതും ഒരു സുഖമല്ലേ?

നീ എന്താടാ പറഞ്ഞു വരുന്നേ? അപ്പോ ഞാൻ പറയണ്ടേ?

ടാ…. പൊട്ടാ ഇതിന്റെ ഒരു ഇത് പറഞ്ഞതാ.. നീ ഇങ്ങനെ നടന്നാൽ ആൺ പിള്ളേര് നിന്റെ വസന്തം കൊണ്ട് പോവും

പോടാ തെണ്ടി……

ഞാൻ കാര്യം പറഞ്ഞതാ നീ എണ്ണ ഒഴിച്ചോണ്ട് മാത്രം ആയില്ല തിരിയിട്ട് കത്തിച്ചാലെ വെളിച്ചം വരു.

സമയം വൈകുന്തോറും ഇരുട്ട് കട്ടപിടിച്ചു തുടങ്ങും

മിഥുൻ അതും പറഞ്ഞ് എണീറ്റ് നടന്നു

ചിലർ അങ്ങനെയാണ് ചുരിങ്ങിയ സമയം കൊണ്ട് തന്നെ പലതും പകർന്നു നൽകും..

ആലിലകളും മയങ്ങി തുടങ്ങിയപോൾ ഞാനും നടന്നു

നാളത്തെ ദിവസത്തെ പറ്റി ഓർത്തപ്പോൾ ഉറക്കം വന്നില്ല. ഉറക്കം ദയ കാണിക്കാത്ത ദിവസങ്ങളുടെ എണ്ണമില്ലാത്ത കണക്കിൽ ഈ രാത്രിയും

അവളുടെ കണ്ണുകളായിരുന്നു എപ്പോഴും എന്നേ തടയുന്നത്…

തീരുമാനിച്ചു …മുൻകൂട്ടി മനസിൽ ഉറപ്പിച്ചിരുന്നു ഞാൻ. കണ്ണിൽ നോക്കി പതറരുതെന്ന് …..

മിത്രാ …..

കാത്തിരിപ്പിന്റെ സുഖത്തെക്കാൾ നഷ്ടപെടലിന്റ വേദനയാണ് വലുതെന്ന് ഇപ്പോഴാ തിരിഞ്ഞെ.

എനിക്ക് ഭയങ്കര ഇഷ്ടവാണ്… അത് എന്നും അങ്ങനെ തന്നെ ഉണ്ടാവും….

അവളുടെ കണ്ണുകൾ ആകാംഷയാൽ തിളങ്ങിയതായി എനിക്ക് തോന്നി’

പക്ഷേ….

മൗനം മാത്രം മറുപടി നൽകി അവൾ നടന്നകന്നു

ചങ്കില് കെട്ടി നിന്ന പാറക്കല്ല് പുറത്ത്ചാടിയ പോലെ തോന്നിയെങ്കിലും

അവളുടെ മൗനം എല്ലാം നഷ്ടപ്പെട്ടവനെന്നവനേ പോലെ മിഴികളെ ഈറനണിയിപ്പിച്ചു

നിറഞ്ഞ കണ്ണുകളിൽ അവൾ നടന്നകലുന്ന വഴി മങ്ങി തുടങ്ങി

ചുവപ്പണിഞ്ഞ ഗുൽമോഹറിന്റെ താഴെയെത്തിപോൾ

അവൾ തിരിഞ്ഞു നോക്കി…. കണ്ണുകൾ വിടർന്നിരുന്നു ചുണ്ടുകൾ ചിരി പൊഴിച്ചു.

പൂർണ്ണമായി നിറഞ്ഞ കണ്ണുകളിൽ നിഴലിച്ചത് അവളെക്കാൾ ഒരു മെഴുംക്കുംപാട പോലെ ഗുൽമോഹറിന്റ ചുവപ്പായിരുന്നു .

പ്രണയത്തിന്റെ ചുവപ്പ്….

കാലം പ്രണയം സത്യമാണെന്ന് തെളിയിച്ചപ്പോൾ. അവളുടെ നെറുകിലും ഞാൻ ആ ചുവപ്പ് ചാർത്തി .

കാലം അവളെ എന്റെ അത്മാവാക്കിയിരുന്നു’

വിനുവേട്ടാ……

ഫോണോന്നും എടുക്കാതെ എങ്ങോട്ടാ?

നീ മറക്കില്ല എന്ന് ഒറപ്പുള്ളോണ്ട്

ഞാൻ മറന്നതാ …

അവളെ ചേർത്ത് പിടിച്ച് …. നെറുകയിൽ ഒരുമ്മ നൽകി.

അവളുടെ കണ്ണുകൾ വിടർന്നു ചുണ്ടുകൾ ചിരി പൊഴിച്ചു.

ഇതു പോലെ ഒരു നോട്ടവും ചിരിയുമാണ് അവൾ എന്റെ സ്നേഹത്തിന് ആദ്യം നൽകിയ മറുപടി … ഇപ്പോഴും നൽകുന്ന മറുപടി

ഫോണും വാങ്ങി വൈകിയ സമയത്തെയും പഴിച്ച് ധ്യതിയിൽ ഒഫിസിലെക്ക് പോയി……

ഓഫിസിൽ നിന്നിറങ്ങിയ ശേഷമുളള പതിവ് ചായകുടി പഴയ ജീവിതത്തിലെക്കുള്ള ഒരു തിരിഞ്ഞു നോട്ടത്തിലെക്ക് മാറിയത് അടുത്ത ടേബിളിലെ കാപ്പിയിലൂടെയാണ്

എന്റെ യൗവ്വനം വസന്തമാക്കിയ ചങ്ങാതി

മിഥുൻ ……. കലങ്ങൾക്ക് ശേഷം ഉള്ള കൂടിചേരൽ

വാതോരാതെ കുറയേ സംസാരിച്ചു…

അവൻ പറയുമായിരുന്നു ഓൾ ആർ ടെപ്ററി … അത് കാലത്തിന്റെ ഒഴുക്കിൽ ഞങ്ങൾക്കിടയിലും അങ്ങനെയായി.

പിന്നെ സ്ട്രിറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചം പകർന്ന വഴിയിലൂടെ നടന്നകലുമ്പോൾ അവൻ മിത്രയെ പറ്റി ചോദിച്ചു.

പണ്ടും എനിക്ക് സംസാരിക്കാനുള്ളത് അവളെ പറ്റി ആയിരുന്നു. മിഥുന് യാത്രകളെ പറ്റിയും

എന്റെ പ്രണയത്തിന്റെ ആദ്യ നാളുകളെ പറ്റി പറഞ്ഞ് ചിരിച്ചു

എടാ………… ഞാൻ അന്നു പറഞ്ഞത് ശരിയല്ലേ?

അവളുടെ നോട്ടവും ചിരിയുമോക്കേ നിന്റെ നെഞ്ചിടിപ്പു കൂട്ടിയിരുന്നത് ആ കാലത്തല്ലേ?

അത് ശരിയാടാ ഇപ്പോ നോട്ടവും ചിരിയും ഒന്നും നെഞ്ചിടിപ്പു കൂട്ടാറില്ല

പക്ഷേ ഒരു ദിവസം പിരിഞ്ഞിരുന്നാ മതി. കണാതെ ഇരുന്നാമതി. അതെ നെഞ്ചിടിപ്പാ…

മിഥുൻ ഒന്ന് ചിരിച്ചത് മാതമേ ഉള്ളു……

എനിക്കു തന്ന എറ്റവും നല്ല മറുപടി

ഞഞൾ മഞ്ഞ വെളിച്ചത്തിന്റ അകമ്പടിയോടെ നടത്തo തുടർന്നു .

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: JinZ jaYyn

Leave a Reply

Your email address will not be published. Required fields are marked *