പടിപ്പുരയുള്ള ഓടിട്ട വീട് കാണാം, അതാണ് അവളുടെ വീട്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ

അമ്പലപ്പ്രാവ്

എന്റെ മാഷേ നിങ്ങൾക്ക് അമ്പലത്തിൽ കയറി ദേവിയെ തൊഴുതു പ്രസാദം വാങ്ങി നെറ്റിയിൽ തൊട്ടാൽ പോരെ…

എന്നുമിങ്ങനെ ഞങ്ങളെ കാത്തു നിന്ന് പ്രസാദം വാങ്ങണോ….

അതിന് ഞാൻ തന്നെ അല്ലല്ലോ കാത്തു നിൽക്കുന്നത്.. എന്റെ ഈ ദേവിയെയല്ലേ കാത്തുനിൽക്കുന്നത്…. അതിന് തനിക്കെന്താ പ്രശ്നം…

.അതു തന്നെയാണ് ഞാനും ചോദിച്ചത്.. ദേവി ക്ഷേത്രത്തിനുള്ളിലാണ്. അവിടെ ചെന്ന് പ്രാർത്ഥിച്ചു പരാതികൾ പറഞ്ഞാൽ മതി ദേവി എല്ലാം പരിഹരിച്ചു തരും…

ഈ ക്ഷേത്രത്തിനുള്ളിലുള്ള ദേവിയേ കുഞ്ഞു നാൾ മുതൽ ഞാൻ കാണുന്നതാണ് ആ ദേവിയാണ് എനിക്ക് തന്റെയീ കൂട്ടുകാരിയെ കാണിച്ചു തന്നത്…. ഞാൻ ഇയാളെയും കൊണ്ടേ പോകൂ….

ഡോ ഞാൻ എത്ര ദിവസമായി തന്റെ പുറകെ ഇങ്ങനെ നടക്കുന്നു ആ വായ് ഒന്ന് തുറന്നു എന്തെങ്കിലും പറഞ്ഞൂടെ .. അതോ തനിക്ക് വേണ്ടി സംസാരിയ്ക്കാനും തന്റെ ഈ വായാടി കൂട്ടുകാരിയെ ചുമതലപ്പെടുത്തിയിരിയ്ക്കുവാണോ….

ഞാൻ എന്ത് ചോദിച്ചാലും താൻ ഇങ്ങനെ തുറിച്ചു നോക്കും എന്നാലൊന്നും പറയുകയുമില്ല എന്താ കാര്യം ഇന്നെനിക്ക് രണ്ടിലൊന്ന് അറിയണം…..

..

എനിക്ക് ഇതൊരു നേരം പോക്കല്ല.. ഞാൻ വിശ്വസിയ്ക്കുന്ന ഈ ദേവി സാക്ഷിയായി പറയുവാണ് എനിക്ക് ഇയാളെ ഇഷ്ടമാണ് തന്നെ ഒരിയ്ക്കലും ഉപേക്ഷിയ്ക്കില്ല .. ഇനിയെങ്കിലും താൻ ഒന്ന് സംസാരിയ്ക്കൂ..പേരെങ്കിലും പറയൂ…

അത് കേട്ടതും പതിവുപോലെ എനിക്ക് പ്രസാദം തന്നു ഒരു നോട്ടവും പാസ്സാക്കി നടന്നകന്നു..

താൻ പൊയ്ക്കോളൂ ഒരു ദിവസം ഞാൻ വീട് തിരക്കി കണ്ടു പിടിച്ചു വന്നോളാം അവിടെ നേരിട്ടു വന്നു പെണ്ണ് ചോദിയ്ക്കുന്നതിൽ തെറ്റില്ലല്ലോ….

അതെ മാഷേ.. അവളുടെ പേര് അഞ്ജന….ഞാൻ ഗൗരി…

അത് ഞാൻ തന്നോട് ചോദിച്ചോ ഇല്ലല്ലോ അയാളുടെ വായിൽ നിന്നും തന്നെ ഞാൻ പേര് അറിഞ്ഞേനെ…

വിരോധമില്ല മാഷേ പക്ഷേ ഒരിയ്ക്കലും അത് നടക്കില്ല …

കാരണം..?

അവൾക്ക് മാഷ് ചോദിയ്ക്കുന്ന എല്ലാം മനസ്സിലാകും പക്ഷേ മറുപടി തരാൻ കഴിയില്ല… അവൾക്ക് സംസാരിക്കാൻ കഴിയില്ല.. അത് തന്നെ കാരണം…

മാഷ് ചോദിച്ചില്ലേ അവൾക്ക് വേണ്ടി ഞാനാണോ സംസാരിയ്ക്കുന്നത് എന്ന്.. ശരിയാണ് ഈ ദേവി എനിക്ക് തന്ന നിയോഗമാവും അത്… സാരമില്ല…

ഇനി മാഷിന് എന്താണ് അറിയേണ്ടത് അവളുടെ വീടാണോ….ആ പാടം കടന്നു വലത്തോട്ടുള്ള റോഡ് വഴി പോകുമ്പോൾ ഒരു പടിപ്പുരയുള്ള ഓടിട്ട വീട് കാണാം….അതാണ് അവളുടെ വീട് …

വീട്ടിൽ ആകെയുള്ളത് വയ്യാത്ത ഒരമ്മയും പ്രായം ചെന്ന മുത്തശ്ശിയും മാത്രം….അച്ഛൻ ഈ അമ്പലത്തിൽ ചെണ്ട കൊട്ടുന്നയാളായിരുന്നു.. ഗോവിന്ദൻ മാരാർ. മരിച്ചു പോയി..

.ഇപ്പോൾ അമ്മ ക്ഷേത്രങ്ങളിൽ മാലായൊക്കെ കെട്ടി വിൽക്കുന്നു. ഇവളും സഹായിക്കും.. ശരിക്കും പറഞ്ഞാൽ ഒരു പാവം അമ്പലപ്പ്രാവ്…

പിന്നെ നിങ്ങൾക്ക് അവളെ ഒരുപാട് ഇഷ്ടമാണെന്ന് അവൾക്കറിയാം..നിങ്ങളെപ്പോലൊരാൾ അവളെ സ്വീകരിയ്ക്കാൻ തയ്യാറായാൽ അത് അവളുടെയും വീട്ടുകാരുടെയും ഭാഗ്യമാണ്..

എന്നോട് ഇഷ്ടമുണ്ടോയെന്നു അവളോട് താൻ ചോദിച്ചിട്ടുണ്ടോ…?

ഉണ്ടല്ലോ… അവൾക്ക് മാഷിനോട് ഇഷ്ടക്കുറവൊന്നുമില്ല പക്ഷേ സഹതാപം കൊണ്ട് മാത്രം ആകരുത് അവളോടുള്ള ഇഷ്ടം..

. അങ്ങനെ ഒരുപാടു പേർ വന്നിരുന്നു. പക്ഷേ അങ്ങനെയുള്ളവരെ അവൾ അകറ്റി നിർത്തിയിട്ടുണ്ട് .

അതാണ് മാഷിനോടും അവൾ അകൽച്ച കാണിക്കുന്നത്. അങ്ങനെയാണെങ്കിൽ അവളെ മറന്നേക്കൂ മാഷേ.. അതൊരു പാവം കുട്ടിയാണ്….

അങ്ങനെയാണോ ഇയാൾ എന്നെപ്പറ്റി മനസ്സിലാക്കിയത് ഞാൻ ഒരു ദുഷ്ടൻ ഒന്നുമല്ല ഞാൻ അയാളെ ആത്മാർഥമായി സ്നേഹിയ്ക്കുന്നു.. എന്റെ ജീവിതത്തിൽ അയാൾ കൂടെയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു..

താൻ അയാളെയൊന്ന് ഇങ്ങോട്ട് വിളിക്കാമോ…

..

ഗൗരി അവളെ കൈകാട്ടി ഞങ്ങളുടെ അരികിലേയ്ക്ക് വിളിച്ചു….

ഡോ അഞ്ജനേ തന്റെ കൂട്ടുകാരി എല്ലാം പറഞ്ഞു. അയാൾ പറഞ്ഞത് കേട്ടപ്പോൾ തന്നോട് സഹതാപമല്ല ദേഷ്യം ആണ് തോന്നിയത്..

ഇത്രയും സമയമെടുത്തു ജോലിതിരക്കിനിടയിലും ഞാൻ ഇവിടെ കാത്തു നിന്നത് തമാശ കളിക്കാനല്ല.. തന്നെ എനിക്ക് അത്രയും ഇഷ്ടമാണ്..

ഞാൻ പറഞ്ഞില്ലേ ഞാൻ ആരാധിക്കുന്ന ദേവി എനിക്ക് കാണിച്ചു തന്ന നിധിയാണ് താൻ… ഒരിയ്ക്കലും തന്നെ വിട്ടുകളയാൻ എനിക്ക് കഴിയില്ല …

പിന്നെ തന്റെ ഈ കൂട്ടുകാരിയ്ക്ക് എന്നും തനിക്ക് വേണ്ടി സംസാരിക്കാൻ കഴിയില്ലല്ലോ..

ഇപ്പോൾ കുറച്ചു നാളുകൾ കൂടി മാത്രം.ഇയാൾ തനിക്കൊപ്പം കാണും അത് കഴിഞ്ഞാൽ അവൾക്കും ഒരാളുടെ കൂടെ ജീവിതം തുടങ്ങണം….

അത് കൊണ്ട് ഇനിയുള്ള കാലം തന്റെ നാവു ആകാൻ ഞാനുണ്ട് എന്റെ വീട്ടിൽ അമ്മയും എന്റെ സഹോദരിയുമുണ്ട് ..

വേറെ എതിർപ്പൊന്നുമില്ലെങ്കിൽ ഞാൻ അവരെയും കൂട്ടി വരാം എന്റെ കൂടെ പോന്നൂടെ.. എന്റെ മനസ്സായി…….

ഒരിക്കലും തന്റെ കുറവുകൾ എനിക്ക് ബാധ്യത ആകില്ല ആ കുറവുകൾ ആവാം ദേവി എന്റെ മുന്നിൽ തന്നെ എത്തിയ്ക്കാൻ കാരണമായതും.. എന്നെ തനിക്ക് വിശ്വസിയ്ക്കാം……

ഗൗരി ഇനി താൻ ഇയാളെ കൂട്ടിപ്പൊക്കോളൂ അധികം താമസിയ്‌ക്കാതെ ഞാൻ വന്നു ഈ അമ്പലപ്രാവിനെ എന്റെ കൂട്ടിലേയ്ക്ക് കൊണ്ട് വരും…

മനസ്സിൽ കയറിയ പെണ്ണിനെ എന്റെ മനസ്സറിഞ്ഞ ദേവി നേടി തന്നല്ലോ.. കോടി പുണ്യം ……. ലൈക്ക് കമന്റ് ചെയ്യണേ…

രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *