ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 24 വായിക്കുക…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ആദ്യം എന്റെ കൈ സഖാവിന്റെ തോളിലേക്ക് നീണ്ടെങ്കിലും തിടുക്കപ്പെട്ട് ഞാനത് പിന്വലിച്ചിരുന്നു….!!!അത്രയ്ക്കും വേണ്ടി സഖാവ് എന്നിൽ നിന്നും അകന്നു തുടങ്ങിയിരുന്നു എന്നു വേണം പറയാൻ… പിന്നെ വീടെത്തും വരെ ഞാൻ വലുതായി ഒരു സംസാരത്തിനും പോയില്ല…വണ്ടി വീട്ടുമുറ്റത്ത് ചെന്നു നിന്നതും ഞാൻ സഖാവ് പറയും മുമ്പേ തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു…വണ്ടിയുടെ ശബ്ദം കേട്ട് അച്ഛനും,അമ്മയും ഉമ്മറത്ത് തന്നെയുണ്ടായിരുന്നു… എന്റെ പോക്ക് കണ്ട് അവരെന്നെ ആദ്യം അടിമുടി ഒന്നു നോക്കി പിന്നെ നേരെ സഖാവിനടുത്തേക്ക് നടന്നു…. പിന്നെ അവര് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം കൊടുത്തത് സഖാവായിരുന്നു….തലവേദന കാരണമാണ് എന്ന് പറയുന്നത് ഒരു ചെവിയാലെ ഞാൻ കേട്ട് നേരെ റൂമിലേക്ക് നടന്നു…

റൂമിലേക്ക് കാലെടുത്ത് വയ്ക്കുമ്പോ മനസാകെ കലുഷിതമായിരുന്നു… കണ്ണിൽ നിന്നും കണ്ണീര് പൊഴിഞ്ഞതും കൈയ്യിൽ കരുതിയിരുന്ന ബാഗ് നിലത്തേക്ക് വച്ച് ഞാൻ നേരെ ബെഡിലേക്ക് ചെന്നു വീണു..ഉള്ളിലൂറിയ സങ്കടം മതിയാവോളം കരഞ്ഞ് തീർത്തെഴുന്നേറ്റപ്പോഴേക്കും സഖാവിന്റെ ബുള്ളറ്റ് പാഞ്ഞു പോയ ശബ്ദം ചെവിയിലേക്ക് തുളച്ചു കയറി…. ബെഡിൽ നിന്നും എഴുന്നേറ്റ് തിടുക്കപ്പെട്ട് ജനൽപ്പടിയ്ക്കരികിലേക്ക് പാഞ്ഞപ്പോഴേക്കും സഖാവ് ഗേറ്റ് കടന്ന് പോയിരുന്നു…..പിന്നെയുള്ള സമയവും ഉള്ളിൽ ഒരു വിങ്ങലായിരുന്നു…അതിനിടയ്ക്കായിരുന്നു അച്ഛനും അമ്മയും വിശേഷങ്ങളറിയാൻ എനിക്കടുത്തേക്ക് വന്നിരുന്നത്…. ഒരുവിധം കാര്യങ്ങൾ പറഞ്ഞൊപ്പിച്ച് ഞാനവരെ മടക്കി അയച്ചു……

തലവേദനയാണെന്ന് പറഞ്ഞൊഴിഞ്ഞതു കൊണ്ട് റെസ്റ്റെടുക്കാൻ പറഞ്ഞ് രണ്ടാളും റൂം വിട്ട് പോയി… പിന്നെ എല്ലാം മറക്കാൻ മനസിനെ പഠിപ്പിച്ച് ഞാൻ കണ്ണടച്ച് കിടന്നു..

പെട്ടെന്നാ ബെഡിനരികിലിരുന്ന് മൊബൈൽ റിംഗ് ചെയ്തത്…ഞാനത് കൈയ്യെത്തി എടുത്ത് ഡിസ്പ്ലേയിലേക്ക് നോട്ടം പായിച്ചു… സഖാവിന്റെ കോളായിരുന്നു…എന്നത്തേയും പോലെ സന്തോഷമോ excitement ഓ എനിക്കപ്പോ തോന്നിയിരുന്നില്ല… കുറേനേരം കോൾ അറ്റൻഡ് ചെയ്യണോ വേണ്ടയോ എന്ന് ആലോചിച്ചിരുന്നു… പിന്നെ മനസ് പറഞ്ഞതുപോലെ അറ്റന്റ് ചെയ്യണ്ട എന്നു തന്നെ കരുതി… റിംഗ് ടോൺ കേട്ട് തീരും വരെ ഞാൻ ഡിസ്പ്ലേയിലേക്ക് നോട്ടമിട്ടു തന്നെയിരുന്നു…. ആ കോള് അവസാനിച്ച് കുറച്ചു നേരം കഴിഞ്ഞപ്പോ വീണ്ടും സഖാവിന്റെ പേര് ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നു… പിന്നെയും അതവഗണിയ്ക്കാൻ കഴിഞ്ഞില്ല… ഞാൻ ശ്വാസമൊന്ന് നീട്ടിയെടുത്ത ശേഷം പതിയെ കോള് അറ്റന്റ് ചെയ്തു…

ഹലോ…!!!

എന്താ നീലാംബരി.. തലവേദന മാറീല്ലേ ഇതുവരെ.???

മ്മഹ്…മാറീട്ടില്ല…കിടക്ക്വായിരുന്നു….നല്ല ക്ഷീണം..!!!

ഞാൻ സഖാവുമായുള്ള സംസാരത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു….

എങ്കില് കിടന്നോ…!!! ഞാൻ വീട്ടിൽ എത്തിയപ്പോ ഒന്ന് വീളിച്ചൂന്നേയുള്ളൂ…

സഖാവ് പെട്ടെന്ന് തന്നെ ബൈ പറഞ്ഞു വച്ചു… പിന്നെ കുറേ കാര്യങ്ങൾ മനസിലിട്ട് തിരിച്ചും മറിച്ചും ചിന്തിച്ച് എപ്പൊഴോ ഉറക്കത്തിലേക്ക് വഴുതി വീണു…. പിറ്റേന്ന് രാവിലെ ഉറക്കമുണർന്നപ്പോ കോളേജിലേക്ക് പോകാൻ ആകെയൊരു മടി തോന്നി ഞാനന്ന് ലീവാക്കി… അന്നത്തെ ദിവസം മുഴുവൻ റൂമിൽ തന്നെ ചടഞ്ഞു കൂടിയിരുന്നു… ഇടയ്ക്ക് അമ്മയ്ക്കൊപ്പം കിച്ചണിൽ ഒന്ന് കൂടി മൂഡൊന്ന് ചേഞ്ചാക്കി… പിന്നെ വേറെ വഴിയില്ലാതെ കുറേ motivation വീഡിയോസും ഇൻസ്പൈർ വേർഡ്സും കണ്ടു പിടിച്ച് കണ്ടും,വായിച്ചും മനസിനെ ഒന്ന് കൂളാക്കി വിട്ടു….പിറ്റേ ദിവസം എന്നത്തേയും പോലെ രാവിലെ തന്നെ കോളേജിലേക്ക് പുറപ്പെട്ടു…കുറേ ദിവസങ്ങളായി കോളേജിൽ പോകാത്തതുകൊണ്ട് എന്തോ ഒരു പുതിയ അനുഭവം പോലെ തോന്നി അന്നത്തെ ദിവസത്തിന്……മെയിൻ ഗേറ്റ് കടന്നപ്പോഴേ കാണുമായിരുന്നു സഖാവും ഗ്യാങും കൂടി മാഞ്ചോട്ടിലിരുന്ന് കത്തിയടിയ്ക്കുന്നത്…. സഖാവിന്റെ മുഖം അടുത്ത് കണ്ടപ്പോ ചെറിയൊരു പുഞ്ചിരി കൊടുത്ത് ഞാൻ ക്ലാസിലേക്ക് ലക്ഷ്യം വച്ച് നടന്നു… ക്ലാസിൽ ചെന്നിട്ടും ഒരു സമാധാനവുമില്ലായിരുന്നു… പിന്നെ അതുവരെയും തോന്നിയ ഇഷ്ടവും,ആരാധനയുമെല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ ക്ലാസിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്ത് തുടങ്ങി…..പിന്നെയുള്ള ദിവസങ്ങളിൽ ഞാൻ തന്നെ മനഃപൂർവം സഖാവിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു…സഖാവിനെ കണ്ടുമുട്ടാൻ സാധ്യതയുള്ള അവസരങ്ങളെ പരമാവധി ഞാൻ അവഗണിച്ച് തുടങ്ങി……. അങ്ങനെ എന്റെ ജീവിതം complete ആയി എന്റെ ക്ലാസിലും വീട്ടിലുമായി ഒതുങ്ങി….അതിനിടയ്ക്കാ കോളേജ് ആർട്സ് ഡേ വന്നത്….ഞങ്ങടെ യൂണിയൻ ചുമതലയേറ്റതു കൊണ്ട് ആർട്സ് ഡേ വളരെ ഭംഗിയായി നടത്താനായിരുന്നു തീരുമാനം….യൂണിയനംഗങ്ങളുടെ ആ തീരുമാന പോലെ തന്നെ വളരെ ഭംഗിയായി ആയിരുന്നു ആ വർഷത്തെ ആർട്സ് ഡേ ആഘോഷം നടന്നത്…അവിടേം സഖാവിന്റെ മുന്നിൽ പെടാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു….

അങ്ങനെ ഡിപ്പാർട്ട്മെന്റുകളുടെ തീപാറുന്ന മത്സരങ്ങളോടെ ആർട്സ് ഡേയും നടന്നു… ആർട്സ് ഡേ ആഘോഷങ്ങൾക്ക് ഒരുവിധം കൊടിയിറങ്ങിയപ്പോഴാ വാലന്റൈൻസ് ഡേ സെലിബ്രേഷൻ വന്നത്…. എല്ലാവർക്കും വേണ്ടി ഒരു വാലന്റൈൻ കോർണർ തന്നെയുണ്ടായിരുന്നു….അവിടെ എല്ലാവർക്കും അവരവരുടെ പ്രണയത്തിന്റെ നിർവ്വചനങ്ങൾ കുറിയ്ക്കാനുള്ള അവസരവുമുണ്ടായിരുന്നു… പക്ഷേ അതിൽ ഒരു വാക്ക് പോലും കുറിയ്ക്കാനുള്ള മനസ് എനിക്കുണ്ടായില്ല…. പിന്നെ സംഗീതേടെ നിർബന്ധം മുറുകിയപ്പോ ഒരു വരിയെഴുതാൻ തീരുമാനിച്ച് മാർക്കർ പെൻ കൈയ്യിലെടുത്തു.. എല്ലാവരും എഴുതിയിരുന്ന നിർവ്വചനങ്ങളും പ്രണയാർദ്രമായ ഡയലോഗുകളും കണ്ടപ്പോ ചുണ്ടിൽ പരിഹാസച്ചുവയുള്ള ഒരു പുഞ്ചിരി മൊട്ടിട്ടു… പിന്നെ ഞാനും എന്റെ വരികൾ അതിൽ കുറിച്ചിട്ടു….

“ഞാനെരിഞ്ഞു തീരുംവരെ നീ എന്നെ മനസിലാക്കില്ല…. അതിനു ശേഷം നീ മനസിലാക്കുമോയെന്ന് ഞാനറിയുകയുമില്ല…..

മറക്കാൻ കഴിയാഞ്ഞിട്ടല്ല… ഓർത്തു വയ്ക്കാൻ നിന്നേക്കാൾ സുന്ദരമായ മറ്റൊന്നും ഇല്ലാത്തതു കൊണ്ടാണ്….!!!!

അത്രയും എഴുതുമ്പോ കണ്ണീര് നിയന്ത്രണം വിട്ട് കവിളിലൂടെ ഒലിച്ചിറങ്ങിയിരുന്നു….എല്ലാം കഴിഞ്ഞ് പേന ബോർഡിന് അരികിലേക്ക് വയ്ക്കാൻ ഭാവിച്ചതും എന്റെ കൈപ്പിടിയിൽ നിന്നും പേന മറ്റാരോ വാങ്ങി വച്ചു… എന്റെ കൈയ്യിനെ പൊതിഞ്ഞു പിടിച്ച ആ കൈയ്യിലേക്കും അവിടെ നിന്നും അതിന്റെ ഉടമയിലേക്കും എന്റെ നോട്ടം പാഞ്ഞു…. തുടരും… ലൈക്ക് കമന്റ് ചെയ്യണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *