ഞാൻ സ്നേഹിക്കുന്നയാൾ ചതിക്കപ്പെടരുത്എന്ന എന്റെ ചിന്താഗതി അവളെക്കുറിച്ച് അന്വേഷിക്കാൻ പ്രേരിപ്പിച്ചു

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന:ഷിജു അച്ചൂസ് കർണ്

ഡാ നീ ഇത് എവിടെയാ.ഇടയ്ക്കെങ്കിലും എന്റെ മെസേജ് കൂടി നോക്കെടാ പോത്തേ. ഇങ്ങനെ ഒരു മെസേജ് അവന്അയച്ചിട്ട് മണിക്കൂർ രണ്ടായി. റീപ്ലൈ ഇല്ല. പച്ച ലൈറ്റും കത്തിച്ച് ഓൺലൈനിലുണ്ട്. ആഹ് സാരമില്ല ഒരു പ്രണയം വന്നാൽ പിന്നെ എന്ത് Solumates എന്ത് ഫ്രണ്ട് ഷിപ്പ്.ആദ്യമായി ഞാൻ അവനെ പരിചയപ്പെടുന്നത് ഫേസ് ബുക്കിലെ ഒരു ഗ്രൂപ്പ് വഴിയാണ്.

മനോഹരമായ അവന്റെ പോസ്റ്റും സംസാരവും എല്ലാരോടുമുള്ള ഇടപ്പഴകലും ഞാൻ ശ്രദ്ധിച്ചിരുന്നു.അങ്ങനെ പതിയെ പതിയെ അവൻ എന്റെ പോസ്റ്റിലും ഞാൻ അവന്റെ പോസ്റ്റിലും ആക്ടീവ് ആയി. ആ സൗഹൃദം ഇൻബോക്സിലോട്ടുംആയി.ബെസ്റ്റ് ഫ്രണ്ട്സ് എന്ന് മാത്രം പറയാൻ ഇല്ലാതിരുന്ന എനിക്ക് അവൻ നല്ലൊരു ചങ്ങാതി ആയി .എന്റെ ഏത് കാര്യത്തിലും കൂടെ ഉണ്ടായിരുന്നു. സന്തോഷത്തിലും സങ്കടത്തിലും അവൻ എനിക്ക് കൈത്താങ്ങായി. ആരും ഞങ്ങളുടെ ഫ്രണ്ട് ഷിപ്പിൽ അസൂയപ്പെട്ടു.അന്യജില്ലയിൽ ആയിട്ടും എന്നെ അവൻ നേരിൽ കാണാൻ വന്നു.

ഒരു പാട് സന്തോഷം തോന്നിയ നിമിഷം. പക്ഷെ ഇടയ്ക്കെപ്പോഴൊ എനിക്ക് അവനോടുള്ള അഭിനിവേശം പ്രണയത്തിലോട്ട്വഴി മാറിയത് ഞാൻ അറിഞ്ഞു. അവനോട് സൂചന നൽകി എങ്കിലും അവൻ പറഞ്ഞത് ഡീ നമുക്ക് ഫ്രണ്ട്സായി പോവാം. അതിനൊരു സുഖമുണ്ട്. നിന്നെ എന്റെപ്രണയിനി ആയി കാണുന്നതിനേക്കാൾ എനിക്കിഷ്ടം നല്ലൊരു കൂട്ടുകാരി ആയി കാണാൻ ആണ് .അവന്റെ ഈ മറുപടി എന്നെ ഒരു പാട് വിഷമിപ്പിച്ചു എങ്കിലും മനസ്സിലെ പ്രണയം മറച്ച് വെച്ച് ഞാൻ അവന്റെ വാക്കുകൾ അംഗീകരിച്ചു.അങ്ങനെയിരിക്കെ അതേ ഗ്രൂപ്പിൽ നിന്നും അവന് വേറൊരു കൂട്ടുകാരിയെ കിട്ടി .അവൾ എന്റെയും കൂട്ടുകാരി ആയി.പക്ഷെ അവൾക്കും അവനോടുള്ള പ്രണയം അറിഞ്ഞത് അല്പം വൈകിയാണ്. എന്റെ സ്നേഹം അവൾക്കും അറിയാം.

എന്നിട്ടും എന്തിനവൾ എന്നോട് ഇത് ചെയതു എന്നറിയില്ല.പക്ഷെ അതിനേക്കാൾ വേദനിച്ചത് അവനും അവളോട് തോന്നിയ പ്രണയവും എന്നോട് കാണിച്ച മൗനവും ആണ്.അവൾ സ്നേഹിച്ചത് അവന്റെ പണത്തെയാണ്. എന്റെ കൂട്ടുകാരൻ അല്ല ഞാൻ സ്നേഹിക്കുന്നയാൾ ചതിക്കപ്പെടരുത്എന്ന എന്റെ ചിന്താഗതി അവളെക്കുറിച്ച് അന്വേഷിക്കാൻ പ്രേരിപ്പിച്ചു.അറിഞ്ഞത് ഒന്നും നല്ലതല്ല. അവൾ അവന് ചേർന്നവൾ അല്ല .ഞാൻ പറഞ്ഞ് മനസ്സിലാക്കാൻ നോക്കി.പക്ഷെ അവിടെ ഞാൻ അപ്പോൾ സ്വാർത്ഥ മതിയായ വഞ്ചകി ആയി.പക്ഷെ അവന്റെ സൗഹൃദം നഷ്ടപ്പെടുത്താൻഎനിക്ക് കഴിയുമായിരുന്നില്ല.ഇന്ന് അവൻ ഒരുപാട് മാറി. മാറ്റിയെടുത്തു.കൂടെ അവളും.വേദനിക്കുന്ന മനസ്സുമായി നിന്നപ്പോഴും അവന്റെയും അവളുടെയും ചാറ്റ് ഓൺലൈനിൽ എന്നും തന്നെ കിടന്നു.പരിഭവമില്ല. പരാതിയും .മനസ്സിലാക്കിയില്ലല്ലോ എന്ന സങ്കടം മാത്രം………..

സമർപ്പണം: എല്ലാം ഉള്ളിലൊതുക്കി കഴിയുന്ന എന്റെ പ്രിയ സഹോദരിയ്ക്ക് . ലൈക്ക് കമന്റ് ചെയ്യണേ.

രചന:ഷിജു അച്ചൂസ് കർണ്

Leave a Reply

Your email address will not be published. Required fields are marked *