അവൻ വൈകുന്നേരം വരുമ്പോൾ അവൾ കാണാതെ കുറച്ച് മുല്ലപ്പൂവ് കരുതി വെച്ചിരുന്നു.

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന:Shaan.Wky

സോറി ജെസി നീ ആഗ്രഹിച്ച പോലെ ഒരു ജീവിതം അത് ഉണ്ടാവുമോ എന്ന് എനിക്കറിയില്ല. എനിക്ക് അതിനു കഴിയില്ല. നിന്നെ ചതിക്കാനോ വഞ്ചിക്കാനോ വേണ്ടിയല്ല ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്. നമ്മുടെ വിവാഹം കഴിഞ്ഞ ഈ ആദ്യ രാത്രിയിൽ തന്നെ ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന വഞ്ചനയായിരിക്കും.

എന്താ ഇപ്പൊ എങ്ങനെയൊക്കെ പറയുന്നത്. ഇതെല്ലാം ഇപ്പോ പറയാൻ കാരണം എന്താ.നമ്മുടെ വിവാഹം ഉറപ്പിച്ചത് ഇന്നോ ഇന്നലെയോ അല്ലല്ലോ. ഇതിന് മുന്നേ പറയാമായിരുന്നില്ലെ.

ജെസി നീ നല്ലൊരു ജീവിതവും സ്വപ്നങ്ങളും കണ്ടായിരിക്കും ഒരു പുതിയ ജീവിതത്തിലേക്ക് കാൽ കുത്തിയത്. പക്ഷെ എന്റെ മുന്നിൽ ഇതല്ലാതെ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല. എന്റെ ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്. ഇല്ലെങ്കിൽ ഒരു പക്ഷെ എനിക്ക് എന്റെ ഉമ്മയെ നഷ്ട്ടപ്പെടുമായിരുന്നു. പല വട്ടം ഞാൻ നിന്നോട് പറയാൻ ഒരുങ്ങിയതാണ് അപ്പോഴെല്ലാം എന്റെ മനസ്സിൽ എന്റെ ഉമ്മയുടെ മുഖമായിരുന്നു ഓർമ്മ വന്നത്…

ഇതെല്ലാം ഇപ്പോ പറയാനുള്ള കാരണം എന്താ ?

അത് പറഞ്ഞാൽ ചിലപ്പോൾ നിനക്ക് മനസ്സിലായെന്ന് വരില്ല. ഇപ്പോ എന്നോട് ഒന്നും ചോദിക്കരുത്. ജെസി അവിടെ കിടന്നോ ഞാൻ ഇവിടെ പായ വിരിച്ചു കിടന്നോളാം.

നിറയെ സ്വപ്നങ്ങളും ആഗ്രഹങ്ങളും കണ്ട് പുതിയ ജീവിതത്തിലേക്ക് കടന്നു വന്ന അവളുടെ മനസ്സിന് താങ്ങാവുന്നതിലും അപ്പുറമാണ് അന്ന് അവൾ കേട്ടത്. എല്ലാം സഹിച്ചു അവൾ ആ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ അവൾ തീരുമാനിച്ചു. കാരണം അവളുടെ കല്യാണം വളരെ ബുദ്ധിമുട്ടിയാണ് അവളുടെ അച്ഛൻ നടത്തിയത്. പെട്ടെന്ന് ഇതെല്ലാം ഇട്ടെറിഞ്ഞു പോയാൽ തകരുന്നത് എന്റെ ജീവിതം മാത്രമല്ല കുടുംബമായിരിക്കും എന്ന് അവൾക്കറിയാം…

( നേരം വെളുത്തു )

ഒരു ഗ്ലാസ്സ് ചായയുമായി റൂമിൽ എത്തി. എന്ത് വിളിക്കണം എന്നറിയാതെ ഒരു നിമിഷം നിന്നു. ഒന്നും മിണ്ടാതെ ആ ഗ്ലാസ്സ് അവിടെ വെച്ച് റൂമിൽ നിന്നും പുറത്തിറങ്ങി. ജെസി എന്നുള്ള വിളി കേട്ട് അവൾ റൂമിലേക്ക്‌ ഓടിയെത്തി. എന്താ വിളിച്ചത്…

എനിക്ക് പുറത്ത് പോകണം. കുളിക്കണം…

ദാ അവിടെ സോപ്പും തോർത്തുമുണ്ടും വെച്ചിട്ടുണ്ട്. ഡ്രസ്സ് എല്ലാം ഞാൻ തേച്ചു വെച്ചിട്ടുണ്ട് കുളിച്ചു വന്നാൽ ഭക്ഷണം കഴിച്ചിട്ട് പോകാം.

ഉം ശെരി….

ഭക്ഷണം കഴിച്ചു ഇറങ്ങാൻ നേരം അവൾ വിളിച്ചു…

അതെ ഉപ്പ ചോദിച്ചു വീട്ടിലേക്കു എപ്പോഴാ പോകുന്നത് എന്ന്..

ഉം ഞാൻ വന്നിട്ട് പോകാം….

(ദിവസങ്ങൾ കടന്നു പോയി )

രണ്ട് പേരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല. അവന്റെ പെരുമാറ്റങ്ങൾ അവൾക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു. എന്നാലും അതൊന്നും അവൾ പുറത്തു കാണിച്ചില്ല. വിവാഹം കഴിഞ്ഞ് ദിവസങ്ങളായിട്ടും ഒന്ന് സ്നേഹത്തോടെ നോക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല…. ഒരു ദിവസം അവൾ പറഞ്ഞു….. ഒരു റൂമിൽ രണ്ട് മുറികളിൽ കഴിയുന്നത് പോലെ വെറുതെ എന്തിനാ കഴിയുന്നത്. നിങ്ങൾക്ക് എന്നെ ഒരു ഭാര്യയായി അംഗീകരിക്കാൻ കഴിയെല്ലങ്കിൽ എന്നെ എന്റെ വീട്ടിൽ തന്നെ കൊണ്ട് വിട്ടേക്ക്. അതല്ല എന്നെ ഇങ്ങനെ ഒഴിവാക്കാൻ എന്താ കാരണം എന്ന് എനിക്കറിയണം. എനിക്കും ആഗ്രഹം ഉണ്ട് ഒരു ഭാര്യയുടെ എല്ലാ സന്തോഷങ്ങളും സുഖങ്ങളും അനുഭവിക്കാൻ.

അവന്റെ മനസ്സിലും കുറ്റബോധത്തിന്റെ കനൽ നീറുന്നുണ്ടായിരുന്നു. ഞാൻ കാരണം ഒരു പെൺകുട്ടിയുടെ ജീവിതം നശിക്കുന്നത്. എല്ലാം അവളോട്‌ തുറന്നു പറയാൻ തന്നെ തീരുമാനിച്ചു. നമ്മുടെ കല്യാണത്തിന് മുൻപ് എനിക്ക് ഒരു പെൺക്കുട്ടിയെ സ്നേഹിച്ചിരുന്നു.അത് ഒരു അന്യ മതത്തിൽപെട്ട ഒരു കുട്ടിയായിരുന്നു. ഞങ്ങൾ മൂന്ന് വർഷം പ്രണയിച്ചു….

പിന്നെ എന്താ ഉണ്ടായത്….

പക്ഷെ അവളെ പടച്ചോൻ എനിക്ക് തന്നില്ല.. അതിന് മുമ്പേ അവളെ അങ്ങോട്ട് വിളിച്ചു. അവൾക്ക് ഒരു അസുഖം ഉണ്ടായിരുന്നു.പക്ഷെ അതറിയാൻ വൈകിപോയി. എന്റെ മടിയിൽ കിടന്നാണ് അവൾ മരിച്ചത്. നീയല്ലാതെ നിന്നെയല്ലാതെ ഇതു പോലെ വേറോരു പെണ്ണിനെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല…

ഇതല്ലാം കേട്ടപ്പോൾ ഏതോരു ഭാര്യക്കും ഉണ്ടാവുന്നത് പോലെ സങ്കടം വന്നെങ്കിലും. താൻ സ്നേഹിച്ച പെണ്ണിന് വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റിവെച്ച തന്റെ ഭർത്താവിനോട് ബഹുമാനവും സ്നേഹവുമാണ് തോന്നിയത്.ഇനി എത്ര ജന്മം കാത്തിരുന്നാലും ഇതുപോലെ ഒരു ഭർത്താവിനെ കിട്ടില്ലെന്നും അവൾക്ക് മനസ്സിലായി. അന്നു മുതൽ അവൾ ജീവനു തുല്യം അവനെ സ്നേഹിച്ചു. എത്ര കാലം വേണമെങ്കിലും തന്റെ ഭർത്താവിന്റെ സ്നേഹത്തിനും സാമിപ്യത്തിനും വേണ്ടി കാത്തിരിക്കാം എന്ന് അവൾ തീരുമാനിച്ചു.

( ദിവസങ്ങൾ കടന്നു പോയി )

ഒരു ഭാര്യയുടെ കടമകളും കർത്തവ്യങ്ങളും ഒരു മടിയും കൂടാതെ അവൾ ചെയ്യുന്നത് കണ്ട് അവന്റെ മനസ്സ് മാറി തുടങ്ങി. മെല്ലെ അവൻ അറിയാതെ അവളിലേക്ക് അടുത്ത് തുടങ്ങി.ഒരു വട്ടം പോലും അവളോട് സ്നേഹത്തോടെ സംസാരിച്ചിട്ടില്ലാത്ത അവൻ പെട്ടന്ന് ഒരു ദിവസം ഓഫീസിലേക്ക് ഇറങ്ങാൻ നേരം അവളോട് ചോദിച്ചു…

വൈകീട്ട് വരുമ്പോൾ നിനക്ക് എന്തേങ്കിലും വാങ്ങി കൊണ്ട് വരണോ?

ഇത് കേട്ടപ്പോൾ അവളുടെ കണ്ണിൽ നിന്നും അറിയാതെ കണ്ണീർ വന്നു. അറിയാതെ അവൾ അവനെ ആദ്യമായി കെട്ടിപിടിച്ചു. അവൻ അവിടെ നെറുകയിൽ മെല്ലെ ഒന്ന് ഉമ്മവെച്ചു…

അവൾ പറഞ്ഞു. എനിക്ക് ഒന്നും വേണ്ട എന്നും ഈ മനസ്സിൽ അടക്കി വെച്ച ആ സ്നേഹം മാത്രം എനിക്ക് തന്നാ മതിയെന്ന്. എന്നാലും അവൻ വൈകുന്നേരം വരുമ്പോൾ അവൾ കാണാതെ കുറച്ച് മുല്ലപ്പൂവ് കരുതി വെച്ചിരുന്നു. പണികളെല്ലാം കഴിഞ്ഞ് അവൾ റൂമിലേക്ക് വന്നപ്പോൾ അവൾ കാണാതെ അവൻ അത് അവളുടെ മുടിയിൽ ചൂടി കൊടുത്ത് മെല്ലെ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.അന്ന് ആദ്യമായി ഭാര്യ എന്താണെന്നും ഒരു ഭാര്യയുടെ സ്നേഹവും എന്താണെന്ന് അവൻ അറിഞ്ഞു. അപ്പോൾ അവളും അവന്റെ സ്നേഹം എന്താണെന്നും അറിഞ്ഞു. അവൾ അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു കൊണ്ട് അവൾ പറഞ്ഞു.

ഇക്കാക്കോ….

ഉം…..

എന്താ മൂളുന്നത്…. ഇക്കാക്കോ…..

എന്താ…..

ഞാൻ ഒരു കാര്യം ചോദിച്ച ഇഷ്ട്ടാവോ?

ഇല്ല’ എന്താ കാര്യം…..

ഇക്കാക്ക് ആ കുട്ടിയെ ഇത്രക്ക് ഇഷ്ട്ടമായിരുന്നോ?

ഉം…….

ആ കുട്ടിയെ സ്നേഹിച്ച പോലെ എന്നെയും സ്നേഹിക്കാൻ കഴിയോ.?

ഉം……..

അല്ലെങ്കിൽ അത്രക്കും വേണ്ട അതിന്റെ പകുതി സ്നേഹം എനിക്ക് തരോ. അവൾ സ്നേഹിച്ച അത്രക്കും എനിക്ക് ഇക്കാനെ സ്നേഹിക്കാൻ കഴിയോ എന്ന് എനിക്കറിയില്ല. എന്നാലും ഞാൻ ഇക്കാക്കാനെ എന്റെ ജീവനേക്കാൾ ഏറേ സ്നേഹിക്കുന്നുണ്ട്….

ഞാൻ നിന്നെ അറിയാതെയോ നിന്റെ സ്നേഹം മനസ്സിലാക്കാതെയോ അല്ല എനിക്ക് കഴിയുമായിരുന്നില്ല. പക്ഷെ ഇപ്പോ ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.ഒരു പക്ഷെ എനിക്ക് അവളെ നഷ്ട്ടപ്പെട്ടത് നിന്നെ പോലെ ഒരു ഭാര്യയെ കിട്ടാൻ വേണ്ടിയായിരിക്കും. ഇനി ഞാൻ കാരണം നിന്റെ കണ്ണുകൾ നിറയില്ല…..

എനിക്ക് ഇത്രയും കേട്ടാൽ മതി…..

അങ്ങനെ ഇണങ്ങിയും പിണങ്ങിയും അവർ ഒരു പുതിയ ജീവിതം ആരംഭിച്ചു….

( ജീവിതത്തിൽ ഒരു പാട് നഷ്ട്ടങ്ങൾ ഉണ്ടാകും.എന്നാൽ അതിനേക്കാൾ ഏറെ നമുക്കായ് കരുതി വെച്ചിട്ടുണ്ടാകും . അത് നഷ്ട്ടപ്പെടുത്താതിരുന്നാൽ മതി. ജീവിതത്തിൽ സന്തോഷിക്കാൻ )

രചന:Shaan.Wky

Leave a Reply

Your email address will not be published. Required fields are marked *