ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 22 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

പെട്ടെന്ന് രണ്ട് മൂന്ന് മെസ്സേജുകൾ ഒരേ സമയം എന്റെ WhatsApp ലേക്ക് വന്നു….ഞാനത് open ചെയ്തതും ആകെ ഞെട്ടിത്തരിച്ചിരുന്നു പോയി സഖാവ് send ചെയ്തത് മുഴുവൻ കോളേജിൽ ഇരുന്നുള്ള സഖാവിന്റെ selfie കളായിരുന്നു…ഞാനതെല്ലാം ആകെത്തുക ഒന്ന് നോക്കി…. white colour shirt ഉം red colour ലുങ്കിയുമായിരുന്നു സഖാവിന്റെ വേഷം..ആ വേഷത്തിൽ സഖാവിനെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു…… ഞാനത് കണ്ട് സഖാവിന് വീണ്ടും മെസേജ് type ആക്കി send ചെയ്തു…

എന്റെ നമ്പർ എവിടുന്ന് കിട്ടി…???

എന്റെ കൈയ്യിൽ ഉണ്ടായിരുന്നു….!!

പെട്ടെന്ന് തന്നെ reply യും വന്നു…

ഞാനത് കണ്ട് ആകെ കിളിപോയി ഇരുന്നു… വീണ്ടും അടുത്ത question type ചെയ്തയച്ചു…

ദേവേട്ടൻ എന്താ കോളേജിൽ…???അവിടെയെന്താ ഇപ്പൊ പരിപാടി…???

reply യ്ക്ക് wait ചെയ്തതും പെട്ടെന്ന് സഖാവിന്റെ മെസേജ് വന്നു…

New year celebration….!!!

അത് കേട്ടപ്പോ എനിക്ക് ചെറിയ പന്തികേട് തോന്നി…. കൂട്ടുകാർ, കോളേജ്,ന്യൂ ഇയർ സെലിബ്രേഷൻ…എവിടെയോ ഒരു തകരാറ് പോലെ….!! ഞാൻ വീണ്ടും next question send ചെയ്തു….

എന്താ New year celebration… special ആയിട്ട്…???അതും കൂട്ടുകാർക്കൊപ്പം…🤨🤨

മെസേജ് സീൻ ചെയ്ത ശേഷം അതിന്റെ reply വന്നു…

അതേ… friends നൊപ്പം.. അതിനെന്താ problem…??

അതുകേട്ടപ്പോ ശരിയ്ക്കും വിട്ടു കൊടുക്കാൻ തോന്നീല്ല… ഞാൻ രണ്ടും കല്പിച്ച് വീണ്ടും മെസേജ് send ചെയ്തു…

സത്യം പറ ദേവേട്ടാ…വെള്ളമടിയാണോ…???

കുറേനേരത്തേക്ക് reply ഒന്നും വന്നില്ല… ഞാൻ മൊബൈലിന്റെ സ്ക്രീനിലേക്ക് തന്നെ കണ്ണും നട്ടിരിക്ക്യായിരുന്നു… പെട്ടെന്ന് ഒരു ബീപ്പ് കേട്ട് ഞാൻ പെട്ടെന്ന് മെസേജ് വായിച്ചെടുത്തു…

No…ബിയർ….ഇത് കഴിഞ്ഞാൽ എനിക്ക് വീട്ടിൽ പോവണ്ടേ… വെള്ളമടിച്ച് ചെന്നാൽ വീട്ടിൽ കേറ്റില്ല നീലാംബരി…..!!!!

സഖാവ് വളരേ നിഷ്കളങ്കമായി പറഞ്ഞത് കേട്ടപ്പോ എനിക്കാകെ ചിരി വന്നു…ആ മെസേജും വായിച്ചിരുന്ന് ഞാൻ ചിരിച്ചു പോയി….

എന്താ എനിക്ക് wish ചെയ്യാൻ തോന്നിയത്…??

ഞാൻ അടുത്ത മെസേജ് send ചെയ്തതും സഖാവ് സീൻ ചെയ്ത ശേഷം അതിനും reply അയച്ചു….

contact ൽ ഉള്ള എല്ലാവർക്കും അയച്ചു… നിന്റെ നമ്പർ സേവ് ചെയ്തിരുന്നു… അപ്പോ നിനക്കും അയച്ചു…

ആ മെസേജ് കണ്ടതും ചിരിയോടെ ഇരുന്ന എന്റെ മുഖമൊന്നു വാടി…ചിരി മെല്ലെ മങ്ങി തുടങ്ങിയിരുന്നു….അത്രയും പറഞ്ഞ് യാത്രയും പറഞ്ഞ് സഖാവ് പോയി…അപ്പോഴും ഞാൻ ആ chat box ഉം നോക്കി ഇരിക്ക്വായിരുന്നു…

സത്യത്തിൽ സഖാവിന് എന്നോട് എന്തോ ഒരിഷ്ടം ഉണ്ടെന്ന് മനസിൽ തോന്നിപ്പിക്കും വിധമായിരുന്നു ആ മെസേജ്… പക്ഷേ അതങ്ങ് conform ചെയ്യാൻ പറ്റാത്ത അവസ്ഥയും….. പിന്നെ സഖാവ് off line ആകും വരെ ഞാൻ wait ചെയ്തിരുന്നു… ഒടുവിൽ last seen ഉം കണ്ടിട്ടായിരുന്നു ഞാൻ ഡേറ്റ ഓഫ് ചെയ്തത്…

എല്ലാം കൂട്ടിയും കിഴിച്ചും ആലോചിച്ച് കിടന്ന് സമയം പോയതറിഞ്ഞില്ല… പുറത്ത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടപ്പോഴാ മനസിലായത് പുതുവർഷം പിറന്നൂന്ന്….എന്തായാലും ഒരു വർഷത്തിന്റെ തുടക്കം തന്നെ ഗംഭീരമായതിലുള്ള സന്തോഷത്തിലായിരുന്നു ഞാനന്ന് കിടന്നുറങ്ങിയത്….

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴും തലേന്ന് സഖാവയച്ച മെസേജിന്റെ hangover ലായിരുന്നു ഞാൻ….വല്ല സ്വപ്നവും കണ്ടതാണോ എന്നറിയാനായി ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് നേരെ കൈയ്യെത്തി എടുത്തത് മൊബൈലായിരുന്നു…. WhatsApp എടുത്ത് നോക്കി യാഥാർത്ഥ്യമായിരുന്നൂന്ന് ഉറപ്പിച്ച് സമാധാനത്തോടെ ശ്വാസം ഒന്ന് നീട്ടിയെടുത്ത് ഞാൻ ബെഡിൽ നിന്നും ഇറങ്ങി….

കുളിയും ജപവും എല്ലാം കഴിഞ്ഞ് breakfast ഉം കഴിച്ച് നേരെ പോയത് സംഗീതേടെ അടുത്തേക്കായിരുന്നു…. അവൾക്ക് മുന്നില് മെസേജെല്ലാം ഓപ്പൺ ചെയ്തു കാണിക്കുമ്പോ മനസാകെ ഒരുതരം സന്തോഷമായിരുന്നു…അവള് മെസേജെല്ലാം സസൂക്ഷ്മം വീക്ഷിച്ച് മുഖമുയർത്തി എന്നെയൊന്ന് നോക്കി….

ഡീ…നീലു…ഇതിപ്പോ… സാഹോദര്യത്തിന്റെ എന്നു പറയുമ്പോ..നീ അങ്ങേരെ സഹോദരനായി കാണണം എന്നാകുമെങ്കിലോ….!!!

എന്റെ സന്തോഷങ്ങൾക്ക് മീതെ ഒരു വലിയ പാറക്കല്ല് തള്ളിയിട്ട പോലെയായിരുന്നു അവൾടെ വർത്തമാനം….ഞാനതു കേട്ട് ദേഷ്യത്തോടെ മൊബൈൽ തട്ടിപ്പറിച്ചു വാങ്ങി വച്ചു…. എന്നിട്ട് അവള് പറഞ്ഞ പോലെ ഒന്നുകൂടി ആ അർത്ഥത്തിൽ മെസേജൊന്ന് വായിച്ചു…. അപ്പോ അതിലും ചെറിയ വാസ്തവമുള്ളതായി തോന്നി… വീണ്ടും totally confused….!!!!

അതുവരെയും ഉണ്ടായിരുന്ന സന്തോഷത്തെ കാറ്റിൽ പറത്തി ഞാൻ തിരികെ വീട്ടിലേക്ക് തന്നെ വന്നു…. സഖാവിന്റെ ഭാഗത്ത് നിന്നും പിന്നെ ഒരു മെസേജ് പോലും കാണാതിരുന്നതു കൊണ്ട് വീണ്ടും ഞാൻ പഴയപടി പ്രതീക്ഷകളെ കൈവെടിഞ്ഞ് വീട്ടിലെ ജോലികളിലേക്ക് ഒതുങ്ങി… അന്നത്തെ ദിവസം ഒട്ടുമിക്ക എല്ലാവരും ക്ലാസിന് പോകുന്നില്ല എന്ന് തീരുമാനിച്ചതു കൊണ്ട് ഞാനും അന്ന് ലീവാക്കി… പിറ്റേന്നായിരുന്നു സമ്മേളനം… അതുകൊണ്ട് വീട്ടിലിരുന്ന് സമ്മേളനത്തിനു കൊണ്ടു പോകാനുള്ള ബാഗ് പായ്ക്ക് ചെയ്യലായിരുന്നു അന്നത്തെ പണി…അമ്മയും കൂടെ കൂടിയതും ജോലി എളുപ്പമായി…. സഖാവ് അച്ഛനെ വിളിച്ച് എല്ലാ കാര്യങ്ങളും ബോധിപ്പിച്ചിരുന്നു… അതുകൊണ്ട് തന്നെ പിറ്റേ ദിവസം രാവിലെ എന്നെ പാർട്ടി ഓഫീസിൽ കൊണ്ടു വിട്ടത് അച്ഛനായിരുന്നു….സഖാവിനെ അടുത്ത് വിളിച്ച് എന്തൊക്കെയോ പറഞ്ഞേൽപ്പിച്ചിട്ടായിരുന്നു അച്ഛൻ പോയത്…

എല്ലാം കഴിഞ്ഞ് സഖാവിനും ബാക്കി സഖാക്കൾക്കും വേണ്ടി waiting ലായിരുന്നു ഞാൻ…ഋതു ചേച്ചി ഉൾപ്പെടെ അഞ്ച് പെൺകുട്ടികളുണ്ടായിരുന്നു… കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങളെല്ലാവരും friends ആയി…

എല്ലാവരും റെഡിയായി വന്നതും ഞങ്ങള് ഓരോരുത്തരായി മുറ്റത്ത് കിടന്ന സ്കോർപിയോയിലേക്ക് കയറി..ഞങ്ങൾ പെൺകുട്ടികളും ഞങ്ങൾക്ക് കൂട്ടായി വിഷ്ണു സഖാവും വണ്ടിയിൽ ഉണ്ടായിരുന്നു…ദേവേട്ടനും ബാക്കി എല്ലാവരും അവരവരുടെ വണ്ടികളിലായി ഞങ്ങൾക്ക് പിറകേ തന്നെയുണ്ടായിരുന്നു….

ആ യാത്ര അവസാനിച്ചത് ചവറയിലെ ഒരു ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു…ഞങ്ങൾ അവിടെ എത്തുമ്പോ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് MP പ്രസംഗിക്കുകയായിരുന്നു… അതെല്ലാം കേട്ട് ഞങ്ങൾ ഓഡിറ്റോറിയത്തിലേക്ക് കടന്നപ്പോഴേക്കും സഖാവ് ഞങ്ങളുടെ പേര് രജിസ്റ്റർ ചെയ്തു വന്നു… കൈയ്യിൽ കുറേ നോട്ട് പാഡുകളും, ഫയലുകളും, പ്രതിനിധി ബാഡ്ജുമായിട്ടായിരുന്നു സഖാവ് വന്നത്….ഞങ്ങളെ ഓഡിറ്റോറിയത്തിനുള്ളിലേക്ക് കയറ്റിയിരുത്തി ഓരോരുത്തർക്കും കൈയ്യിൽ കരുതിയ ഫയലുകളും നോട്ട് പാഡുമെല്ലാം വീതിച്ചു നല്കി…. സഖാവിന്റെ കൈയ്യിൽ കരുതിയ നോട്ട് പാഡിലും ബാഡ്ജിലും പേരെഴുതി വച്ച ശേഷം ബാഡ്ജിൽ വള്ളി ക്ലിപ് ചെയ്ത് അത് കഴുത്തിലേക്കിട്ടു…ഞാനും അത് കണ്ട് അതുപോലെ ചെയ്തിരുന്നു…. ഉദ്ഘാടന പ്രസംഗം കഴിഞ്ഞതും ഒരു സഖാവ് മൈക്കിലൂടെ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഓരോ സഖാക്കളും ഏറ്റെടുക്കേണ്ട സ്ഥാനങ്ങൾ അനൗൺസ് ചെയ്തു….(ജില്ലാ സമ്മേളനങ്ങളിൽ ഉദ്ഘാടനം കഴിഞ്ഞാൽ ഓരോ മുതിർന്ന പ്രവർത്തകർക്കും ഓരോ ചുമതലകൾ നല്കും…പ്രധാന വേദിയിലെ ഓരോ ഇരുപ്പിടങ്ങളാണ് നല്കുന്നത്…പ്രധാന വേദിയിലെ സീറ്റുകളെ പ്രിസീഡിയം എന്നാണ് പറയുന്നത്….)

ഓരോ കമ്മിറ്റികളായി തിരിച്ചുള്ള പേരുകൾ അവിടെ മുഴങ്ങി കേട്ടു…. ഞാൻ സഖാവിന്റെ പേരിന് വേണ്ടി കാതോർത്തിരിക്ക്യായിരുന്നു… പെട്ടെന്ന് സഖാവിന്റെ പേര് പ്രമേയം കമ്മിറ്റിയിൽ വിളിച്ചു കേട്ടു….അത് കേട്ട മാത്രയിൽ തന്നെ കൈയ്യിലിരുന്ന ഫയല് എന്നെ ഏൽപ്പിച്ച് സഖാവ് പതിയെ എഴുന്നേറ്റു…

ദേ ഇത് സൂക്ഷിച്ചു വച്ചേക്കണം… ഞാൻ വാങ്ങിക്കോളാം…!!! പിന്നെ ഇതിൽ ഒരു ക്രഡൻഷ്യൽ ഫോം ഉണ്ട്… ഇവിടെ announce ചെയ്യുമ്പോ അത് just ഒന്ന് ഫില്ല് ചെയ്ത് വയ്ക്കണം കേട്ടോ…!!!

ഞാനതു കേട്ട് തലയാട്ടി…

ദേവേട്ടൻ എവിടെ പോക്വാ…???

അതുകേട്ട് സഖാവ് എനിക്ക് നേരെ തിരിഞ്ഞു…

ഞാൻ പ്രമേയം കമ്മിറ്റിയിലുണ്ട്… അതുകൊണ്ട് അവിടെ ഡയസിൽ ഇരിക്കേണ്ടി വരും ഇനി… എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ദേ ഇവരോട് ചോദിച്ചാൽ മതി….

അതും പറഞ്ഞ് സഖാവ് ജിഷ്ണു ചേട്ടനെ ചൂണ്ടിക്കാണിച്ച് ഡയസിലേക്ക് നടന്നു…ഞാനതെല്ലാം കേട്ട് സഖാവ് ഏൽപ്പിച്ച് പോയ ഫയലും മുറുകെ പിടിച്ചിരുന്നു…അതില് മറ്റൊരു സന്തോഷം കൂടിയുണ്ടായിരുന്നു… എനിക്ക് തൊട്ടരികിൽ ഋതു ചേച്ചി ഉണ്ടായിട്ട് കൂടി സഖാവ് ഫയല് ഏൽപ്പിച്ചത് എന്നെയായിരുന്നു….

അങ്ങനെ അനൗൺസ് ചെയ്ത പോലെ എല്ലാ സഖാക്കളും അവരവരുടെ സ്ഥാനങ്ങൾ ഏറ്റെടുത്തതും സമ്മേളനം ഔദ്യോഗികമായി ആരംഭിച്ചു തുടങ്ങി…. പിന്നെ കുറേ നേരം മുതിർന്ന നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങളായിരുന്നു… പാർട്ടി ചരിത്രവും ആശയങ്ങളും എല്ലാം പ്രസംഗങ്ങളിൽ ഉടനീളം ഉൾപ്പെടുത്തി ആയിരുന്നു ഓരോ നേതാക്കളും സംസാരം അവസാനിപ്പിച്ചത്…. അതെല്ലാം എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു…ഞാനതെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു…. ഇടയ്ക്ക് എന്തൊക്കെയോ നോട്ട് ചെയ്തിരുന്ന സഖാവിലേക്കും നോട്ടം പോയിരുന്നു…. ഒരുവിധം പ്രസംഗങ്ങൾ കഴിഞ്ഞ് ഉച്ചയൂണിന് യോഗം പിരിഞ്ഞതും സഖാവ് തന്നെ ഞങ്ങളെ ഓരോരുത്തരേയും ഓരോ സീറ്റുകളിലേക്ക് കഴിയ്ക്കാനായി ഇരുത്തി…. ലഞ്ച് ബ്രേക്ക് കഴിഞ്ഞ് തുടങ്ങിയ സെക്ഷൻ പിന്നെ പിരിഞ്ഞത് രാത്രി 8 മണിയോട് അടുപ്പിച്ചായിരുന്നു….. അതിന് ഇടയിലും ചായയും സ്നാക്ക്സും വിതരണം ചെയ്യ്തിരുന്നു…ഇരുട്ടായി തുടങ്ങിയതും ചുറ്റിലുമുള്ള ലൈറ്റെല്ലാം ഓൺ ചെയ്തിരുന്നു…സഖാവ് അപ്പോഴും പ്രിസീഡിയത്തിൽ തന്നെയായിരുന്നു…

ഞങ്ങളെല്ലാവരും ഓഡിറ്റോറിയത്തിലെ ഓരോ സീറ്റിലും…ഓരോ ഏരിയ തിരിച്ചായിരുന്നു ഓരോ ഗ്രൂപ്പും ഇരുന്നത്…. എങ്കിലും കാണുന്ന മുഖങ്ങളെല്ലാം പരിചയമില്ലെങ്കിൽ കൂടിയൊരു പുഞ്ചിരി സമ്മാനിക്കുന്നുണ്ടായിരുന്നു…

ആദ്യ ദിവസത്തെ പ്രസംഗങ്ങളും പരിപാടികളും അവസാനിപ്പിച്ചത് കവിയരങ്ങോടെയായിരുന്നു…ജില്ലയിലെ പ്രമുഖരായ എല്ലാ കവികളും പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു….നേരം ഒരുപാടായതും ഞങ്ങടെ കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ ഓരോരുത്തരായി വീട്ടിലേക്ക് മടങ്ങി…അവരെയെല്ലാം ജിഷ്ണു ചേട്ടനും രാകേഷേട്ടനും ചേർന്നാണ് യാത്രയാക്കാൻ പോയത്…. പിന്നെ ഞങ്ങടെ ഗ്രൂപ്പിൽ ആകെ ഞാൻ മാത്രമായി…. അപ്പോഴേക്കും സഖാവ് പ്രിസീഡിയത്തിൽ നിന്നും എനിക്കടുത്തേക്ക് ഇറങ്ങി വന്നിരുന്നു….

എന്താ പറ്റിയേ നീലാംബരി… മുഖത്ത് ആകെയൊരു ടെൻഷൻ പോലെ…???

സഖാവ് എനിക്ക് തൊട്ടടുത്തുള്ള ചെയറിലേക്ക് വന്നിരുന്നു…ഞങ്ങടെ കൂടെയുള്ള ചേച്ചിമാരെല്ലാം പോയെങ്കിലും എനിക്ക് ചുറ്റും മറ്റ് കോളേജുകളിൽ നിന്നും വന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ടായിരുന്നു… ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു കൊണ്ട് സഖാവിന്റെ മുഖത്തേക്ക് നോക്കി…

എനിക്ക് എന്തോ ഒരു പേടി പോലെ… ഇവിടെ എനിക്ക് പരിചയമുള്ള ആരുമില്ല…!!!

ഞാനില്ലേ ഇവിടെ…!!!

സഖാവിന്റെ ആ വാക്ക് കേട്ട് ഞാനാ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി….

എങ്കിലും…കൂടെ വന്ന എല്ലാവരും പോയില്ലേ… ഞാൻ കരുതി അവരുണ്ടാകുംന്ന്…!!!

അവരുടെയെല്ലാം വീട് ഇവിടെ അടുത്താ….പോയി വരാനുള്ള ദൂരമേയുള്ളൂ.. നിനക്ക് ഇവിടെ നിന്നും വീട് വരെ പോയി വരാൻ നല്ല ദൂരമല്ലേ നീലാംബരി…അതാ Stay ചെയ്യാൻ പറഞ്ഞത്…ഞാനും ഇന്ന് ഇവിടെയാണ്…നീ ഉള്ളതുകൊണ്ട് ഞാൻ വീട്ടിൽ പോകുന്നില്ല…പോരെ…

എങ്കിലും എന്റെ ടെൻഷൻ നന്നായി അങ്ങോട്ട് മാറിയില്ല…!!!സഖാവത് മനസിലാക്കിയിരുന്നു…

നീലാംബരി…ലോകത്തിന്റെ ഏത് കോണിൽ പോയി നിന്നാലും കിട്ടാത്ത കരുതലും സുരക്ഷിതത്വവും ആയിരിക്കും നിനക്കിവിടെ…ഇവിടെയുള്ള ആരുടെ ഭാഗത്ത് നിന്നും അനാവശ്യമായ ഒരു നോട്ടം പോലും നിന്റെ മേൽ വീഴില്ല….അതിന് ഞാൻ നിനക്ക് ഉറപ്പു തരാം…കാരണം ഇവിടെയുള്ള ഞങ്ങളെല്ലാവരും ആൺപെൺ വ്യത്യാസമില്ലാതെ പരസ്പരം അഭിസംബോധന ചെയ്യുന്നത് സഖാവ് എന്നാണ്…..!!!

അതുകേട്ടപ്പോ മനസിലെ ഭാരമൊന്നിറങ്ങി… സഖാവ് പറഞ്ഞതു കേട്ട് ഞാൻ ചുറ്റുമൊന്ന് നോക്കി…എല്ലാ മുഖങ്ങളിലും നിഷ്കളങ്കമായ പുഞ്ചിരി മാത്രം…..ചില മുഖങ്ങളിൽ വർധിച്ച ഗൗരവവും…. സഖാവിന്റെ ആ വാക്കുകളിൽ സമാധാനം കണ്ടെത്തി ഞാൻ ബാക്കി പ്രോഗ്രാം കൂടി കേട്ടിരുന്നു….സഖാവും എനിക്കൊപ്പമിരുന്ന് ഓരോ ആളുകളേയും എനിക്ക് പരിചയപ്പെടുത്തി തന്നു…..ഞാനതെല്ലാം കേട്ട് തലയാട്ടി ഇരിക്ക്യായിരുന്നു… നേരത്തെ സംസാരിച്ചിട്ടുള്ളതിനേക്കാൾ ഞാൻ സഖാവിനോട് കൂടുതൽ സൗഹൃദത്തിലാവുകയായിരുന്നു അപ്പോൾ… പെട്ടെന്നാ സഖാവ് മെസേജ് അയച്ച കാര്യം ഓർമ്മ വന്നത്…അത് സഖാവ് തന്നെ ആയിരുന്നോ എന്ന സംശയം അപ്പോഴും മനസിൽ ബാക്കി നിൽക്ക്വായിരുന്നു…കാരണം പിന്നെ മിണ്ടിയപ്പോഴൊക്കെ അതുമായി ബന്ധപ്പെട്ട ഒരു വാക്ക് പോലും എന്നോട് പറഞ്ഞിട്ടില്ലായിരുന്നു…

അതൊന്ന് ഉറപ്പ് വരുത്താൻ തീരുമാനിച്ച് ഞാൻ സഖാവിന്റെ മുഖത്തേക്ക് നോക്കി…ആള് മൊബൈലിൽ എന്തോ scroll ചെയ്ത് ഇരിക്ക്യായിരുന്നു….

ദേവേട്ടാ…പിന്നേ…

എന്റെ ചോദ്യം കേട്ട് സഖാവ് തല ഉയർത്തി എന്നെയൊന്ന് നോക്കി…

എന്താ…??

അതേ…ദേവേട്ടൻ തന്നെയായിരുന്നോ ശരിയ്ക്കും ആ മെസേജ് അയച്ചത്…???

ഏത് മെസേജ്…???

അത് കേട്ടതും എന്റെ സകല പ്രതീക്ഷകളും വീണ്ടും വെള്ളത്തിൽ വരച്ച വര പോലെയായി… എങ്കിലും ഞാൻ വീണ്ടും കാര്യം വിശദമാക്കി…

ന്യൂ ഇയർ വിഷ് ചെയ്ത്…!! രാത്രിയിൽ മെസേജ് അയച്ചത്…

നിനക്ക് ഇപ്പോഴും വിശ്വാസമായില്ലേ…?? നിനക്ക് വിശ്വാസമാകാൻ വേണ്ടിയല്ലേ ഞാൻ pic അയച്ചത്… എന്നിട്ടും മനസിലായില്ലേ….???

ഹോ..അത് കേട്ടപ്പോഴാ ശരിയ്ക്കും തൃപ്തിയായത്….!! പിന്നെ ആകെയൊരു ആശ്വാസമായിരുന്നു മനസിൽ…

മനസിലായി…. എങ്കിലും ചെറിയൊരു ഡൗട്ട്…ദേവേട്ടൻ എനിക്ക് മെസേജ് ഒന്നും അയച്ചിട്ടില്ലല്ലോ… പെട്ടെന്ന് അയച്ചപ്പോ കരുതി ആരോ പറ്റിക്കാൻ ചെയ്തതാണെന്ന്….!!!അതാ…

നീ എന്താ എന്നിട്ട് ചോദിച്ചേ… ഞാൻ വെള്ളമടിയ്ക്ക്വാണെന്നോ….????ബോധമില്ലാതെ chat ചെയ്തതെന്നാണോ കരുതിയേ…???

അത് പറയുമ്പോ ദേവേട്ടന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടിരുന്നു…

ഏയ്…ഞാനങ്ങനെ കരുതീല്ല… friends നൊപ്പം ആണെന്ന് കേട്ടപ്പോ…

ന്മ്മ്മ്… ന്മ്മ്മ്…മനസിലായി…

ഞാനത് കേട്ട് ജാള്യതയോടെ തലകുനിച്ചിരുന്നു… പിന്നെ പതിയെ സഖാവിന്റെ മുഖത്തേക്ക് നോക്കി…

അപ്പോ സഖാവ് കുടിയ്ക്കാറില്ലേ…???

അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ…!!!New year celebration ന് വേണ്ടി കുടിച്ചില്ല…കാര്യം വീട്ടില് ആവശ്യത്തിലും അധികം freedom തരാറുണ്ട് എങ്കിലും ലഹരി ഉപയോഗിച്ച് നശിക്കാൻ അനുവദിക്കില്ല…നല്ല ആശയങ്ങളാണ് ഒരു വിപ്ലവകാരിയുടെ ലഹരി എന്നാ അച്ഛൻ പറഞ്ഞു തന്നിട്ടുള്ളത്…. പിന്നെ New year ആയോണ്ട്…. Friends ന് ഒപ്പം കൂടി ഒരു ബിയറിന് ചിയേർസ് പറഞ്ഞു… വീട്ടിൽ ഇതൊക്കെ strictly restricted items ആണ്…ബിയറ് പോലും allowed അല്ല…..

അപ്പോ അച്ഛനോട് അത്ര പേടിയാ ല്ലേ…???

പേടിയല്ല നീലാംബരി.. നമ്മൾക്ക് ഏറ്റവും ഫേവറൈറ്റ് ആയി തോന്നുന്ന ആരെങ്കിലും നമ്മുടെ ഒരു behaviour കാരണം മനസ് വിഷമിക്കുമ്പോ അത് കണ്ട് നിൽക്കാൻ തോന്നില്ല… എനിക്ക് അത്രയും ഇഷ്ടാ എന്റച്ഛനെ…ഒരച്ഛൻ എന്ന നിലയിൽ ഈ ലോകത്തിലെ ഏറ്റവും best ആയിരിക്കും എന്റച്ഛൻ…. ശരിയ്ക്കും എന്റെ best friend…ഞാനെന്തു കാര്യത്തിനും ആദ്യം അഭിപ്രായം ചോദിയ്ക്കുന്നത് പോലും അച്ഛനോടാ…. അതുപോലെ പാവമാ അമ്മയും.. അപ്പോ നല്ല കാര്യങ്ങൾ ഉപദേശിച്ചു തരുമ്പോ അനുസരിക്കാതിരിക്കാൻ തോന്നില്ല… അതൊരിക്കലും പേടിച്ചിട്ടല്ല…പേടി വാശി കൂട്ടുകയേയുള്ളൂ….

അത്രയും കേട്ടതും എനിക്ക് സഖാവിനോടുള്ള മതിപ്പ് കൂടി കൂടി വന്നു…..ആ അച്ഛനും അമ്മയ്ക്കും ലഭിച്ച ഏറ്റവും നല്ല മകനായിരുന്നു സഖാവ്….!!!! ജന്മം കൊണ്ട് ആയില്ലെങ്കിലും ആ അച്ഛനും അമ്മയ്ക്കും ഒരു മകളായി ഞാനും മാറിയിരുന്നെങ്കിൽ എന്നായിരുന്നു അപ്പോഴുള്ള എന്റെ പ്രാർത്ഥന….🙏 സഖാവ് പരിപാടിയിലേക്ക് concentrate ചെയ്തതും ഞാനും പ്രോഗ്രാം ശ്രദ്ധിച്ചിരുന്നു…

രാത്രി 10 മണിയോട് അടുത്തതും സമ്മേളനം അന്നത്തെ ദിവസത്തെ പ്രോഗ്രാം അവസാനിപ്പിച്ച് പിരിഞ്ഞു…. ഞങ്ങളെല്ലാവരും പുറത്തേക്കിറങ്ങി നിന്നു…. സഖാവ് എന്നെ ഡോറിനടുത്തേക്ക് നിർത്തി ആരോടോ സംസാരിക്കാനായി പോയി… പെട്ടെന്ന് പരിചയമില്ലാത്ത ഒരു മുഖം എനിക്കൊരു പുഞ്ചിരി സമ്മാനിച്ച് അടുത്തേക്ക് വന്നു..

സഖാവ് ഏത് ഏരിയ ആണ്…???

വളരെ വിനയത്തോടെയുള്ള ആ ചോദ്യത്തിന് ഞാൻ ഉത്തരം നല്കി നിന്നു…

ഹോ..നമ്മുടെ ഘോഷണ്ണന്റെ പിള്ളേരാ ല്ലേ…??? ഏരിയ കേട്ടപ്പോഴേ ആ ചേട്ടന്റെ മുഖം വിടർന്നു..വളരെ ബഹുമാനത്തോടും സ്നേഹത്തോടും ആ ചേട്ടൻ അങ്ങനെ പറഞ്ഞപ്പോഴേ മനസിലാക്കാമായിരുന്നു സഖാവിന് അവിടെയുള്ള മതിപ്പ്…എനിക്കതിൽ ശരിയ്ക്കും അഭിമാനമായിരുന്നു തോന്നിയത്…!!!

ജിഷ്ണു ചേട്ടനും ബാക്കി ടീംസും കൂടി ആ ചേട്ടനോട് പരിചയം പുതുക്കി നിന്നതും സഖാവ് ഞങ്ങൾക്കടുത്തേക്ക് വന്നു നിന്നു…കൂടെ ഒരു ചേച്ചിയും ഉണ്ടായിരുന്നു….

നീലാംബരി…ഇത് പാർവതി…DC(district committee) ൽ ഉള്ളതാ… നിങ്ങളെല്ലാവരും ഒരിടത്താണ് stay…ഇവൾടെ കൂടെ പോയാൽ മതി വണ്ടി ഇപ്പോ വരും.. ഇവിടെ അടുത്ത് ഒരു വീട്ടിലാണ് നിങ്ങൾക്ക് വേണ്ടിയുള്ള താമസ സ്ഥലം ഒരുക്കിയിരിക്കുന്നത്…മൊബൈലുണ്ടോ കൈയ്യിൽ….

ഞാനതിന് ഉണ്ടെന്ന് മറുപടി നല്കി…

അങ്കിളിനെ ഞാൻ വിളിച്ചിരുന്നു…അവിടെ ചെന്നിട്ട് കിടക്കും മുമ്പ് ഒന്നുകൂടി വിളിച്ചേക്കണേ… അവിടെ ചെന്നാലുടൻ ഞാൻ വിളിച്ചോളാം നിന്നെ…ഓക്കെ…

അപ്പോ ദേവേട്ടനോ…??

ഞങ്ങള് ഇവിടെ തന്നെയാവും…നിങ്ങള് പെൺകുട്ടികൾക്ക് വേണ്ടിയാണ് വീട് അറേഞ്ച് ചെയ്തിരിക്കുന്നത്…പത്ത് പെൺകുട്ടികൾ ഒരു വീട്ടിലാവും… നിങ്ങൾക്ക് കൂട്ടായി പാർട്ടിയിൽ പ്രവർത്തിക്കുന്ന ഒരാന്റിയും ഉണ്ടാവും…പേടിയ്ക്കേണ്ട… പിന്നെ എന്ത് ആവശ്യം ഉണ്ടായാലും ദേ ഈ ചേച്ചിയോട് പറഞ്ഞാൽ മതി…

അതുകേട്ട് ഞാൻ അടുത്ത് നിന്ന പാർവതി ചേച്ചിയെ ഒന്ന് നോക്കി.. ചേച്ചി എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് നിന്നു..

ന്മ്മ്മ്…ശരി….

പേടിയ്ക്കണ്ട… അവിടെ എല്ലാം കൂട്ടുകാർ ഉണ്ടാവും…ദേ ആ നിൽക്കുന്ന എല്ലാവരും നിങ്ങൾക്കൊപ്പം വരാനുള്ളവരാ… ഞാനതു കേട്ട് തലയാട്ടി നിന്നു….

ദേ പാർവ്വതി….നിന്നെയാ ഏൽപ്പിയ്ക്കുന്നേ…നന്നായി നോക്കിക്കോണേ എന്റെ കൊച്ചിനെ….!!!!

സഖാവ് ഒരു താക്കീതായി ആ ചേച്ചിയോട് അങ്ങനെ പറഞ്ഞതും ഞാൻ ഞെട്ടി ആ മുഖത്തേക്ക് ഒന്ന് നോക്കി…. സഖാവിന്റെ മുഖത്ത് അപ്പോഴും ആ പുഞ്ചിരി ഉണ്ടായിരുന്നു…

ഹോ…ശരി….ശരി…സഖാവേ…ഘോഷണ്ണന്റെ കൊച്ചിനെ നമ്മളായി ഒന്നും ചെയ്യില്ല…നന്നായിട്ട് നോക്കിക്കോളാം….!!! വാ മോളേ…

ആ ചേച്ചി അതും പറഞ്ഞ് എന്നേം കൂട്ടി വണ്ടിയ്ക്കടുത്തേക്ക് നടന്നു…. വണ്ടിയിൽ കയറുമ്പോഴും സഖാവ് എന്നെ യാത്രയാക്കാനായി വാതിൽക്കൽ തന്നെ നിൽക്ക്വായിരുന്നു…വണ്ടി മറയും വരെ സഖാവ് ഗേറ്റിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു….

അധികം വൈകാതെ തന്നെ ഞങ്ങള് Stay ചെയ്യേണ്ട വീടിന് മുന്നിൽ എത്തിയിരുന്നു… സഖാവ് പറഞ്ഞതു പോലെ പത്ത് പേരടങ്ങുന്ന ടീമും ഞങ്ങൾക്ക് കൂട്ടായി ഒരാന്റിയും ഉണ്ടായിരുന്നു…. ഞങ്ങൾക്ക് ആവശ്യമായ ഫുഡെല്ലാം സഖാക്കൾ തന്നെ അവിടേക്ക് എത്തിച്ചിരുന്നു…ഒരു കുളിയൊക്കെ കഴിഞ്ഞ് ഫുഡൊക്കെ കഴിച്ച് മൊബൈൽ കൈയ്യിൽ എടുത്തതും ആദ്യ കോൾ വന്നത് സഖാവിന്റേതായിരുന്നു…

നീലാംബരീ…..എങ്ങനെയുണ്ട് അവിടെ…പേടിയൊക്കെ മാറിയോ…???

ഞാൻ കോള് അറ്റന്റ് ചെയ്തതും സഖാവിന്റെ ആ ചോദ്യമായിരുന്നു ആദ്യം കേട്ടത്… ഞാനതിന് സമ്മതം മൂളി കൊടുത്തു….

വീട്ടിലേക്ക് വിളിച്ചോ…???

ഇല്ല…

ആ…എങ്കില് പെട്ടെന്ന് വിളിച്ചിട്ട് നേരത്തെ കിടന്നുറങ്ങിയ്ക്കോ…!!!

സഖാവ് അത്രയും പറഞ്ഞ് തിരിച്ചൊന്നും ചോദിയ്ക്കും മുമ്പ് കോള് കട്ടാക്കി…. പിന്നെ അധികം ആലോചിച്ച് നില്ക്കാതെ അച്ഛന് കോൾ ചെയ്തു…. വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ആ ഫോൺ കോൾ നീണ്ടു…. പിന്നെ കണ്ണിലേക്ക് ഉറക്കം പിടിച്ചപ്പോഴാ ഞാൻ കോൾ കട്ടാക്കിയത്… തിരികെ റൂമിലേക്ക് വന്നപ്പോ കൂടെയുണ്ടായിരുന്ന ബാക്കി ടീംസ് എല്ലാവരും ചേർന്ന് ഭയങ്കര കത്തിയടിയിലായിരുന്നു…ഞാനും അവർക്കൊപ്പം ജോയിന്റ് ചെയ്തു… പെട്ടെന്ന് ഒരാളോട് അടുക്കുന്ന ശീലം ഇല്ലാത്തോണ്ട് ആദ്യം ഒരു starting trouble feel ചെയ്തിരുന്നു…. പിന്നെ ഓരോരുത്തരും സംസാരിച്ചു തുടങ്ങിയതും കുറച്ചു പരിചയമായി തുടങ്ങി… എല്ലാവരുടേയും സംസാരത്തിൽ ഉടനീളം ഒരു ഘോഷ് മയമായിരുന്നു…. സഖാവ് കോളേജിൽ മാത്രമല്ല അവരുടെ ഇടയിലും ഒരു താരമായിരുന്നു എന്ന് വളരെ വൈകി ഞാൻ അറിയുകയായിരുന്നു….

ചിലരൊക്കെ വളരെ ആരാധനയോടെ സഖാവിനെ പുകഴ്ത്തുന്നത് കേട്ടപ്പോ എനിക്ക് ചെറിയൊരു കുശുമ്പ് തോന്നി…സഖാവിനെ അങ്ങനെയൊക്കെ കാണാനും പറയാനുമുള്ള അധികാരം എനിക്ക് മാത്രമാണ് എന്ന തോന്നലായിരുന്നു അപ്പോ….!!! പിന്നെ എല്ലാവർക്കും ഒപ്പമിരുന്ന് ഓരോന്നും പറഞ്ഞ് ഞങ്ങള് സമയം തള്ളിവിട്ടു…. കണ്ണിലേക്ക് ഉറക്കം വന്ന് തട്ടിയതും ഞാൻ മെല്ലെ ടീമിൽ നിന്നും സ്കൂട്ടായി ബെഡിലേക്ക് വന്ന് കിടന്നു… എനിക്കൊപ്പം മറ്റൊരു ഏരിയയിലെ താര ചേച്ചിയുമുണ്ടായിരുന്നു….

കണ്ണടച്ച് കിടന്നപ്പോഴായിരുന്നു പെട്ടെന്ന് തലയിണയ്ക്കടിയിലിരുന്ന മൊബൈൽ വൈബ്രേറ്റ് ചെയ്തത്….ഞാനത് കൈയ്യിലെടുത്ത് നോക്കി…. WhatsApp message ആയിരുന്നു….

ഞാൻ WhatsApp open ചെയ്തു നോക്കി… മെസേജ് കണ്ടതും അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….

Good night dear…. മറ്റാരുമല്ല സഖാവ് തന്നെ….!!!!

ഞാനാ സന്തോഷത്തിൽ തന്നെ തിരിച്ചൊരു gudnyt ഉം wish ചെയ്ത് കിടന്നു…വന്ന ഉറക്കം പോലും ആ ഒരൊറ്റ മെസേജോടെ പോയി കിട്ടീന്ന് പറഞ്ഞാ മതി… പിന്നെ എന്തൊക്കെയോ ആലോചിച്ച് കിടന്ന് എപ്പൊഴോ ഉറക്കത്തിലേക്ക് വഴുതി വീണു…..

പിറ്റേന്ന് രാവിലെ ആദ്യം ഉണർന്നു റെഡിയായത് ഞാനായിരുന്നു…… ബ്ലാക്ക് കളറിൽ കോളറും ഫുൾ സ്ലീവുമുള്ള ഒരു കോട്ടൻ ചുരിദാറായിരുന്നു എന്റെ വേഷം… ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് താഴേക്ക് സ്റ്റെയർ ഇറങ്ങുമ്പോ ഞങ്ങൾക്ക് കൂട്ടായി വന്ന ആന്റി ഞങ്ങൾക്കായുള്ള ചായ കെറ്റിലിൽ നിന്നും കപ്പലിലേക്ക് പകർന്നെടുക്ക്വായിരുന്നു…എന്നെ കണ്ടതും ആന്റി ഒന്ന് ചിരിച്ചു കാണിച്ചു…

മോള് രാവിലെ എഴുന്നേറ്റോ…???

ന്മ്മ്മ്… പരിചയമില്ലാത്ത സ്ഥലമായിരുന്നില്ലേ ആന്റീ… അധികനേരം കിടക്കാൻ തോന്നീല്ല..ആന്റി ഞാൻ സഹായിക്കണോ…

ഏയ്… അതൊന്നും വേണ്ട മോളേ… പകർന്നു കഴിഞ്ഞു…രാവിലെ പയ്യന്മാര് ഇവിടെ ഏൽപ്പിച്ച് പോയതാ… breakfast ഉം കൊണ്ടു തന്നിട്ടാ പോയത്…!!!മോള് ഒരു ചായ എടുക്കൂ… ബാക്കി ഞാൻ അവർക്ക് കൊടുക്കട്ടേ… എല്ലാവരും ഉണർന്നോ….

ഞാനതു കേട്ട് ഒരു കപ്പ്ചായ കൈയ്യിൽ എടുത്ത് വച്ചു..

ചിലരൊക്കെ ഉണർന്നു…റെഡിയാവ്വാ…ചിലര്….

ന്മ്മ്മ്…പോയി ഉണർത്തട്ടേ…

ആന്റി അതും പറഞ്ഞ് പോയി എല്ലാരേം ഉണർത്തി വന്നു… പിന്നെ എല്ലാവരും കൂടി റെഡിയാവാൻ ആകെ തിരക്കു കൂട്ടുകയായിരുന്നു….ആ സമയം ഞാൻ വീട്ടിലേക്ക് വിളിച്ച് രാവിലെയുള്ള വിശേഷങ്ങളൊക്കെ പറഞ്ഞു….ആ കോള് കട്ട് ചെയ്തതും ഫോണിലേക്ക് സഖാവിന്റെ കോള് വന്നു… ഞാൻ കോള് അറ്റന്റ് ചെയ്തതും സഖാവിന്റെ ഒരു good morning ആയിരുന്നു ആദ്യം കേട്ടത്…ഞാനും അതിന് തിരിച്ച് wish ചെയ്തു…

നീലാംബരി…നീ റെഡിയായോ…

ന്മ്മ്മ്…ഇനി breakfast കഴിച്ചാൽ മതി… ദേവേട്ടൻ റെഡിയായോ….???

ഇല്ല…റെഡിയാവുന്നേയുള്ളൂ…. ഇവിടുത്തെ കൊതുകിന്റെ ശല്യം കാരണം ഒരു പോള കണ്ണടച്ചിട്ടില്ല….

അയ്യോ…അതെന്താ റൂം ഒന്നും ഇല്ലായിരുന്നോ…???

റൂമോ…ഒരു ദിവസം Stay ചെയ്യുന്നതിന് എന്തിനാ റൂം…ഞങ്ങളിവിടെ എല്ലാവരും ഒന്നിച്ച് happy ആയങ്ങ് കൂടി…

സഖാവിന്റെ ആ പറച്ചില് കേട്ടപ്പോ ആദ്യം തോന്നിയ വിഷമമങ്ങ് മാറി…

എങ്കില് നീ breakfast കഴിയ്ക്ക്.. ഞാൻ റെഡിയാവട്ടേ…!!!

സഖാവ് കോള് കട്ട് ചെയതപ്പോഴേക്കും ഒരുവിധം എല്ലാവരും റെഡിയായി വന്നിരുന്നു… പിന്നെ breakfast ഒക്കെ കഴിച്ച് ഞങ്ങള് വീണ്ടും ഓഡിറ്റോറിയത്തിലേക്ക് തന്നെ ചെന്നു..അപ്പൊഴേക്കും ആ പരിസരവും അവിടെയുള്ള കുറേ മുഖങ്ങളും എനിക്ക് പരിചിതമായിരുന്നു…. ഞാൻ നേരെ ഓഡിറ്റോറിയത്തിന്റെ മെയിൻ ഡോറ് കടന്ന് അകത്തേക്ക് കയറിയതും ഓഡിറ്റോറിയത്തിന്റെ സെന്ററിലായ് ആരോടോ സംസാരിച്ചു നിന്ന സഖാവിനെയായിരുന്നു കണ്ടത്…സഖാവിനെ അടിമുടി നോക്കി ഞാനവിടെ തറഞ്ഞു നിന്നു പോയി…. തുടരും….. ലൈക്ക് ചെയ്യണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *