അവളെ പിടിക്കുകയും മടിയിൽ കയറാൻ ശ്രമിക്കുകയും എല്ലാം ചെയ്ത കിച്ചുവിനെ അവൾ മാറ്റി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: കണ്ണൻ സാജു (അഥർവ്വ്)

ആദ്യത്തെ അടിയിൽ തന്നെ നയന സോഫയും മറച്ചു നിലത്തേക്ക് വീണു… അത് കണ്ടു നിന്ന നാല് വയസ്സുകാരൻ കിച്ചു ഉറക്കെ കരയാൻ തുടങ്ങി…

” അവന്റെ കൂടെ ജീവിക്കാന്നു സ്വപ്നത്തിൽ പോലും നീ വിചാരിക്കണ്ടടി പൂ*…. അങ്ങനെ എന്നെ നാണം കെടുത്തിയിട്ടു ഒരുത്തിയും സുഖിക്കണ്ട… ”

വീണു കിടുക്കുന്ന നയനയെ നോക്കി വിനോദ് ഉച്ചത്തിൽ അലറി….നയനയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..

” ഓഹ്… ഈ ശവം…! ഇതെന്റെ തന്നെ ആണോ ??? ചെവിക്കു സ്വൈര്യം ഇല്ലാണ്ട് മനുഷ്യനെ ചിറ്റിക്കാൻ ഓരോ മാരണങ്ങൾ ഉണ്ടായിക്കോളും ” കിച്ചുവിനെ നോക്കി അലറിക്കൊണ്ട് നിവേദ് അകത്തേക്ക് നടന്നു…

കിച്ചു കരച്ചിൽ തുടർന്നു…. നയന അവനെ വകവെക്കാതെ അതെ ഇരുപ്പു ഇരുന്നു.. നിരങ്ങി നിരങ്ങി അവളുടെ അടുത്തു കൂടി കരഞ്ഞു കൊണ്ടു വന്നു അവളെ പിടിക്കുകയും മടിയിൽ കയറാൻ ശ്രമിക്കുകയും എല്ലാം ചെയ്ത കിച്ചുവിനെ അവൾ തള്ളി മാറ്റി വിട്ടുകൊണ്ടിരുന്നു.

പുഴയിറമ്പിലെ വീടിനു മുന്നിലെ പടവിൽ ഒറ്റക്കിരുന്നു മദ്യപിച്ചുകൊണ്ടിരുന്ന ജെയ്‌സന്റെ ഫോൺ റിങ് ചെയ്തു.

” എന്തെടി ഈ നേരത്തു? വെല്ല പ്രശ്നോം ഇണ്ടായ ? ”

” ഉം ” കരയുന്നു

” ഹ.. നയന നീ കരയാത കാര്യം എന്നാന്നു വെച്ച പറ ”

” ഇനിയും ഇവിടെ നിക്കാൻ പറ്റില്ല ജൈസാ… എന്നെ നീ കൊണ്ടു പോണം ”

” നീ നട്ടപ്പാതിരാക്കു നട്ടപ്പിരാന്തു പറയല്ലേ പെണ്ണെ…. ”

” തമാശ അല്ലാ ജൈസ… ഇനിയും വയ്യ പിടിച്ചു നിക്കാൻ… ”

” പക്ഷെ എങ്ങിനെ? ”

” അതിനൊക്കെ ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്… ഞാൻ പറയുന്ന ദിവസം വരെ എന്നെ വിളിക്കരുത്… അതുവരെ പരമാവധി ചുറ്റുമുള്ളിടങ്ങളിൽ എല്ലാം ഇറങ്ങി നടന്നു ആളുകളുമായി സംസാരിക്കണം… ഞാൻ പറയുന്ന ദിവസം പറയുന്ന സമയം നീ എന്നെ അന്വേഷിച്ചു വീട്ടിലേക്കു വരണം.. കൂട്ടിക്കൊണ്ടു പോവാൻ തയ്യാറായി വരണം… ഒരുമിച്ചു ജീവിക്കാനുള്ള തയ്യാറെടുപ്പുകൾ എല്ലാം ഒരുക്കി വെച്ചോ… അന്ന് നമുക്കു തടസമായി ഒന്നും ഉണ്ടാവില്ല. ”

അവൾ ഫോൺ കട്ട് ചെയ്തു… ജൈസൺ ഒന്നും മനസ്സിലാവാതെ ഇരുന്നു…

കസേരയിൽ മദ്യപിച്ചു മയങ്ങി കിടന്ന നിവേദിന്റെ കഴുത്തിൽ കയറിട്ടു മുടിക്കിക്കൊണ്ട് നയന അവന്റെ പ്രാണനെ പറഞ്ഞയച്ചു… അതെ കയറിൽ ഫാനിന്റെ ഹുക്കിൽ അവനെ അവൾ കെട്ടി തൂക്കി.. തുണി കൊണ്ടു സ്വന്തം കൈ മറച്ചു കയർ അവന്റെ കൈകളിലൂടെ ഓടിച്ചു നിവേദിന്റെ വിരലടയാളം ഉറപ്പിച്ചു.

നയനക്കു ആവശ്യത്തിന് വെള്ളവും ഭക്ഷണ സാധനങ്ങളും എടുത്തു അവൾ മുറിക്കകത്തു കയറി ലോക്ക് ചെയ്തു താക്കോൽ ജനലിലൂടെ ഹാലിലേക്കു എറിഞ്ഞു..

മുറിയിൽ നയനയും കിച്ചുവും മാത്രം… അവൻ മയങ്ങി കിടക്കുന്നു… നയന കൈകൾ തുണി കൊണ്ടു മറച്ചു ചെറിയ ദണ്ഡ് കൊണ്ടു സ്വയം നെറ്റിയിലും തുടകളിലും അടിച്ചു ക്ഷതങ്ങൾ ഉണ്ടാക്കി.

ഉറങ്ങി കിടന്ന കുഞ്ഞിനെ ബെൽറ്റ്‌ കൊണ്ടു തുടയിൽ അടിച്ചു.. നിലവിളിച്ചു കൊണ്ടു ചാടി എണീറ്റ കിച്ചു ഉച്ചത്തിൽ കരയാൻ തുടങ്ങി…

” അമ്മീ.. അമ്മീ…. നോവണു ആമ്മീ…. ”

അവൻ അടുത്തേക്ക് ചെന്നതും അവൾ പുറം കാലു കൊണ്ടു കിച്ചുവിന്റെ നെഞ്ചിൽ തൊഴിച്ചു….നിലത്തേക്ക് വീണ കിച്ചുവിന്റെ ബോധം മങ്ങി തുടങ്ങിയിരുന്നു…

ഷോപ്പ്.

” എങ്ങനത്തെ തൊട്ടിൽ ആണ് സർ വേണ്ടത്? ”

കടക്കാരൻ ജെയ്‌സന്റെ മുഖത്ത് നോക്കി ചോദിച്ചു…

” വല്യ കുട്ടികൾക്കുള്ള.. അവനു നാല് വയസ്സ് കാണും… ” കിച്ചുവിന്റെ മുഖം ഓർത്തുകൊണ്ട് ജൈസൺ സന്തോഷത്തോടെ പറഞ്ഞു…

” ദാ ഇത് മതിയോ എന്ന് നോക്കിയേ? ”

കടക്കാരൻ മറ്റൊരു മോഡൽ ജൈസണെ കാണിച്ചു…

വീട്.

ഉറക്കം ഉണർന്ന കിച്ചു കണ്ടത് ബ്രെഡും പഴവും കഴിക്കുന്ന നയനയെ ആണ്… ഭയവും വിഷമവും വിശപ്പും കലർന്ന അവന്റെ ദയനീയ നോട്ടവും അവളിൽ അനുകമ്പ തോന്നിച്ചില്ല.. എങ്ങനെയും ജൈസനൊപ്പം ജീവിക്കണം, നിവേദിന്റെ ക്രൂരതകളിൽ നിന്നും രക്ഷപ്പെടണം… പിടിക്കപ്പെടുന്ന കുറ്റങ്ങൾക്ക് മാത്രമേ ശിക്ഷ കിട്ടു.. പിടിക്കപ്പെടാതെ രക്ഷപെടണം എങ്കിൽ, പട്ടിണി കിടന്നു ചാവട്ടെ എന്ന് പറഞ്ഞു അമ്മയെയും മകനെയും പൂട്ടിയിട്ട ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു എന്ന് വരുത്തി തീർക്കണം… അമ്മയുടെ അത്രേം പിടിച്ചു നിക്കാതെ മകൻ മരിക്കും.. അതോടെ തനിക്കും ജൈസനും ഇടയിൽ അകലങ്ങളിൽ ഇല്ല…. പറഞ്ഞത് ദിവസം ജൈസൺ ആളുകളെയും കൂട്ടി വാതിൽ കുത്തി പൊളിക്കുമ്പോൾ താൻ മാത്രം ജീവനോടെ ഉണ്ടാവും… വാതിലടച്ചു പൂട്ടും മുന്നേ കുഞ്ഞിനെ നിവേദ് ബെൽറ്റിന് അടിച്ച ചതവും തന്നെ ദൻഡിനു അടിച്ച ചതാവും കളപ്പഴക്കം അനുസരിച്ചു പോലീസ് തിരിച്ചറിയും.. പിന്നീടങ്ങോടു ജൈസനും ഒത്തു സുഖ ജീവിതം.

” അമ്മേ വിഷക്കണമ്മേ… ” പതിഞ്ഞ സ്വരത്തിൽ ഉള്ള അവന്റെ അഭർത്ഥന അവൾ വക വെച്ചില്ല.

അവൾ ഇടയ്ക്കിടെ വെള്ളം കുടിച്ചു കൊണ്ടിരുന്നു…

ദിവസം ഒന്ന് കടന്നു.. കിച്ചു എണീക്കാൻ പാടു പെട്ടു.. നിലത്തൂടെ ഇഴഞ്ഞു ഇഴഞ്ഞു അവൻ നയനയുടെ കാൽ ചുവട്ടിൽ എത്തി…

ദയനീയതയോടെ തല ഉയർത്തി അമ്മയെ നോക്കി….. അവളിൽ തെല്ലും അനുകമ്പ ജനിച്ചില്ല

” മ്മേ… ” സ്വരം പുറത്തേക്കു വരാൻ മടിച്ചു…

അവൾ നോക്കിയില്ല…

വിറയ്ക്കുന്ന കൈകളോടെ കിച്ചു അവളുടെ കാൽപാടങ്ങളിൽ പിടിച്ചു

” മോനു വി.. വി.. വി… ” ഛർദിക്കുന്നു.. പക്ഷെ വെള്ളം പോലെ എന്തോ ഒന്ന് മാത്രം പുറത്തേക്കു പോകുന്നു…

ദയനീയതയോടെ ഒരിക്കൽ കൂടി കിച്ചു അവളെ നോക്കി… തന്റെ സൈഡിൽ ഇരുന്ന കുപ്പി വെള്ളം അവൾ പിന്നോട്ട് മാറ്റി വെച്ചു.. എന്തൊക്കയോ മനസ്സിലായപോലെ ആ നിഷ്കളങ്ക മനസ്സ് നിരങ്ങി പിന്നോട്ട് നീങ്ങി.. നിറങ്ങുന്നതിനിടയിൽ അറിയാതെ അവൻ മൊത്രമൊഴിച്ചു പോയി… തന്റെ കാലിലെ നനവ് അവനെ വീണ്ടും പറവശനാക്കി…

റോഡ്.

” പെണ്ണുമ്പിള്ളേം കൊച്ചും ചത്തെ പിന്നെ ഇവനു പ്രാന്തയൊന്നു ഒരു സംശയം ഉണ്ടായിരുന്നു.. ഇപ്പൊ ക്ലിയർ ആയി… ” തൊട്ടിലുമായി വീട്ടിലേക്കു നടക്കുന്ന ജൈസണെ നോക്കി അയൽക്കാരൻ ഭാര്യയോട് പറഞ്ഞു…

തൊട്ടിൽ അകത്തു വെച്ചു കട്ടിലിൽ ഇരുന്ന ജൈസന് ഇരുപ്പുറക്കുന്നുണ്ടായിരുന്നില്ല. അവൻ തലങ്ങും വിലങ്ങും നടന്നു.. എന്നാവും അവൾ വിളിക്കുക… എന്തായിരിക്കും അവളുടെ പ്ലാൻ… ബന്ധം പിരിയുമ്പോൾ കുഞ്ഞിനേയും വിട്ടു തരാൻ നിവേദ് തയ്യാറാവില്ലെ? എന്തിനാവും വിളിച്ചിട്ടു തുറന്നില്ലെങ്കിൽ ആളെ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞത്?

ചിന്തകൾ കാട് കയറി….

വീട്.

സ്വന്തം മൂത്രത്തിൽ കിച്ചു നാക്കുന്നത് കണ്ടിട്ടും യാതൊരു മനസ്സലിവും ഇല്ലാതെ നയന ഇരുന്നു… അവളുടെ ഉള്ളിൽ ഭ്രാന്ത് നിറഞ്ഞിരിക്കുന്നു… ജൈസനോടുള്ള സ്നേഹമാണോ നിവേദിനോടുള്ള വൈറഖ്യമാണോ… എന്ത് തന്നെ ആയാലും കിച്ചു എന്ത് പിഴച്ചു…

രണ്ടാം ദിനം വൈകുന്നേരം ആയപ്പോഴേക്കും അവൻ അനങ്ങാനാവാതെ നിലത്തു കിടന്നു.. അപ്പോഴും പ്രതീക്ഷയുടെ ഒരു നോട്ടം അവൻ അമ്മക്ക് നേരെ നോക്കുന്നുണ്ടായിരുന്നു…

കിച്ചു പ്രതീക്ഷിച്ചതിലും നേരത്തെ മരിക്കും എന്നുറപ്പായ നയന കരുതി വെച്ചിരുന്ന ഭക്ഷണ സാധനങ്ങൾ ജനൽ തുറന്നു പുറത്തേക്കു വലിച്ചെറിഞ്ഞു…

ജെയ്‌സന്റെ വീട്.

” അത് വേണ്ട നയന.. ശരിയാവില്ല… നീ ആ ബന്ധം ഉപേക്ഷിച്ചു വാ. ഞാൻ സ്വീകരിക്കാം.. നിന്നേം മോനേം ഞാൻ പൊന്നുപോലെ നോക്കിക്കോളാം… ”

” ഇങ്ങനെ പേടിക്കാതെ ജൈസൺ…. പിടിക്കപ്പെടുന്ന കുറ്റങ്ങൾക്ക് മാത്രമെ ശിക്ഷയുള്ളൂ… കരുതലോട നീങ്ങിയാൽ ഒന്നും സംഭവിക്കില്ല. ”

” അത് വേണ്ട നയന… നിവേദിനോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കു… നമുക്കിനിയും സമയം ഉണ്ട്…”

” ഉം.. പിന്നെ കുഞ്ഞിന്റെ കാര്യം.. അത് നിവേദ് നോക്കിക്കോളും… ”

” ഏഹ്.. അവനെ പിരിയുന്നതിൽ നിനക്ക് വിഷമൊന്നും ഇല്ലേ? നിവേദിനെ പോലൊരു സൈക്കോയുടെ അടുത്തു കുഞ്ഞിനെ ഒറ്റയ്ക്ക് ഇട്ടിട്ടു പോരാൻ എങ്ങനെ കഴിയും? ”

” ജൈസൺ.. കിച്ചു എന്റെ കുട്ടി അല്ലാ.. ഞാൻ നിവേദിന്റെ സെക്കന്റ്‌ വൈഫാണ്… കിച്ചുവിന് 3 മാസം ഉള്ളപ്പോ അവന്റെ അമ്മ മരിച്ചതാണ് ”

” എന്നാലും നീ വളർത്തിയതല്ലേ? ”

” ഉം ”

ആ സംഭാഷണം ജൈസൺ ഓർത്തു…. അവനിൽ സംശയങ്ങൾ ഉടലെടുത്തു…

വീട്..

ചലനന്നുമില്ലാതെ കിടന്ന കിച്ചുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു.. അമ്മേ എന്ന് ആയിരം തവണ അവൻ ഉള്ളിൽ വിളിക്കുന്നുണ്ടങ്കിലും പുറത്തേക്കു വരുന്നില്ല.ശ്വാസച്വസത്തിന്റെ ശബ്ദം മാത്രം. അവന്റെ കണ്ണുകൾ മെല്ല അടയാൻ തുടങ്ങിയിരിക്കുന്നു..

വീടിന്റെ വാതിലിൽ ജൈസൺ ആഞ്ഞു തട്ടി… ” നയന.. നായനാ.. ”

ബെല്ലടിച്ചു…..

” നിവേദ്… നിവേദ്…. ആരെങ്കിലും വാതിൽ തുറക്ക് ”

നയന ഞെട്ടലോടെ എഴുന്നേറ്റു… അവൾ പരിഭ്രാന്തിയിലായി…

അവൾ കിച്ചുവിനെ നോക്കി.. അവനിപ്പോഴും ജീവൻ ഉണ്ട്…

ജൈസനൊപ്പം നാട്ടുകാരും ഓടിയെത്തി….

നയന കിച്ചുവിന്റെ മുഖത്തു തുണികൊണ്ടു അമർത്തി പിടിച്ചു.

വാതിൽ പൊളിച്ച് ജൈസനും കൂട്ടരും അകത്തു കയറി.. അവരെ കണ്ടതും അവൾ കുതറി മാറി….

വാതിൽ ചവിട്ടി പൊളിച്ച് അവർ കുഞ്ഞിനെ വാരിയെടുത്തു… നയനയെയും കുഞ്ഞിനേയും ആദ്യം ഹോസ്പിറ്റലികേക്ക് മാറ്റി. കയർ അറുത്തു നിവേദിനെ ഇറക്കി കിടത്തി. മരിച്ചിരിരുന്നു.

” സർ പാല് ”

തൊട്ടിലിൽ കിച്ചുവിനെ ഉറക്കുകയായിരുന്ന ജൈസണെ പിന്നിൽ നിന്നും ഒരു പെൺകുട്ടി വിളിച്ചു..

” അടുക്കളയിലേക്കു വെച്ചേക്കു മോളേ ”

” ശരി സർ ”

കിച്ചു ഉറങ്ങി എന്നുറപ്പായ ജൈസൺ അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു അടുക്കളയിലേക്കു നടന്നു.

രചന: കണ്ണൻ സാജു (അഥർവ്വ്)

Leave a Reply

Your email address will not be published. Required fields are marked *