ഒരു കാര്യം അടുത്ത ജന്മത്തിൽ അവനെ എനിക്ക് തന്നെ തരണം എന്റെ മാത്രമായി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Shaan.Wky

എന്താ നിനക്ക് പറ്റിയത്… ഹേയ് ഒന്നുമില്ല….

പിന്നെ നീയെന്താ എപ്പോഴും ഇങ്ങനെ ഇരിക്കുന്നത്…

ഹേയ് നിനക്ക് തോന്നുന്നതാവും.

അല്ല നിന്നെ ഞാൻ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെയൊന്നും അല്ലല്ലോ.

നമ്മുടെ വിനു എവിടെ അവനെ ഇന്ന് കണ്ടില്ലല്ലോ.

ടീ ആമി നിനക്കെന്താ അവനെ കാണാതെ ഇത്ര വിഷമം. എനിക്ക് ഒന്നുമില്ല. അല്ല അവനെ ഇന്ന് കോളേജിലും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാ.

അവന് ഇഷ്ടമുള്ളപ്പോൾ വന്നോളും.

അതിനെന്തിനാ അമ്മു നീ ചൂടാവുന്നത്.

നീ എന്തിനാ അവന്റെ കാര്യത്തിൽ ഇടപെടുന്നത്.

നിനക്കറിയാലോ അവൻ എന്റെ കുട്ടിക്കാലം മുതലുള്ള കൂട്ടുകാരനാ. അവൻ ഇപ്പോ എന്തോ എന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നത് പോലെ. ഞാൻ എപ്പോ വിളിച്ചാലും അവൻ ഫോൺ എടുക്കില്ല. ഇനി എടുത്താൽ ബിസി ആണെന്ന് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്യും.

നിനക്ക് എന്താ ആമി അവനോട് ഒരു കൂട്ടുകാരൻ എന്നല്ലാതെ അതിനപ്പുറത്തു എന്തേങ്കിലും ഇഷ്ടമുണ്ടോ.

അങ്ങനെ ചോദിച്ചാൽ എനിക്കറിയില്ല അമ്മു. എന്നാലും അവനെ എനിക്ക് വലിയ ഇഷ്ട്ടമാണ്…

ആമി നിനക്ക് ഇഷ്ടമാണെങ്കിൽ അത് അവനോട് തുറന്നു പറയണം. അല്ലാതെ നീ ഇങ്ങനെ വിഷമിച്ചിരുന്നിട്ട് കാര്യമില്ല.

ഞാൻ എങ്ങനെ തുറന്ന് പറയും അവൻ ഇതുവരെ എന്നോട് അങ്ങനെയൊന്നും തോന്നീട്ടുണ്ടാവില്ല. ഞാൻ അവനോട് തുറന്നു പറഞ്ഞാൽ ചിലപ്പോൾ ഇപ്പോഴുള്ള ഇഷ്ട്ടം കൂടി പോകും.

എന്നാ പിന്നെ നീ ഒന്നും പറയണ്ട. മനസ്സിൽ വെച്ച് നടന്നോ നിന്റെ ഇഷ്ട്ടം…

അമ്മു എനിക്കൊരുപകാരം ചെയ്യോ. എനിക്ക് എന്തായാലും അവനോട് ഇത് തുറന്നു പറയാൻ കഴിയില്ല. എനിക്ക് വേണ്ടി നീ ഒന്ന് അവനോട് സംസാരിക്കാമോ..

ഹേയ് എനിക്ക് പറ്റില്ല. ഞാൻ ഇതുവരെ അവനോട് ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. സമയം ഒരുപാടായി ഞാൻ പൂവാ നീ വരുന്നുണ്ടോ…

ഇല്ലാ നീ പൊയിക്കോ ഞാൻ വരാം…

അത് പറ്റില്ല നീ എപ്പോഴും ഈ ലൈബ്രറിയിൽ തന്നെ അല്ലെ നീ ഇങ്ങനെ പുസ്തക പുഴുവായി നടന്നോ. നീ വന്നേ….

ഇല്ലാ അമ്മു ഞാൻ ഇതൊന്ന് വായിച്ചു തീർക്കട്ടെ…..

ഉം… ഞാൻ പൂവാ. നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.അപ്പോ ശെരി നാളെ കാണാം.

…………………………………………… പിറ്റേ ദിവസം രാവിലെ….

ടാ വിനു നീ അവിടെ ഒന്ന് നിന്നെ….

അല്ല ഇതാര് അമ്മുവോ. എന്തേ….

നീ ഇന്നലെ എവിടെ ആയിരുന്നു കണ്ടില്ലല്ലോ…

ഞാൻ ഇന്നലെ ഒരു സ്ഥലം വരെ പോയതായിരുന്നു. എന്തേ….

പോകുമ്പോൾ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ. അവളോടെങ്കിലോടും….

ആരോട്…..

നിന്റെ ആമിയോട്. അവൾ എത്ര വിഷമിച്ചെന്നറിയോ. നിങ്ങൾ തമ്മിൽ എന്താ പ്രശ്നം. അവൾ ഫോൺ വിളിച്ചാൽ നീ എടുക്കുന്നില്ല അവളോട്‌ സംസാരിക്കുന്നില്ല എന്നൊക്കെ പറഞ്ഞല്ലോ. നിനക്ക് എന്ത് പറ്റി. നിങ്ങൾ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ. പണ്ട് നിങ്ങളെ കാണുമ്പോൾ ഞാൻ തന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്.

എന്താ അമ്മു നിനക്ക്. ഞങ്ങൾ തമ്മിൽ എന്ത് പ്രശ്നം. അവൾ വിളിച്ചാൽ ഞാൻ ഫോൺ എടുക്കാറില്ല അത് ശെരിയാ എടുത്താൽ തന്നെ ഞാൻ എന്തേങ്കിലും പറഞ്ഞ് ഫോൺ കട്ട്‌ ചെയ്യും….

അതെന്താ അവൾ നിന്റെ കളിക്കൂട്ടുകാരിയല്ലെ.നിനക്കെന്താ അവളോട്‌ സംസാരിച്ചാൽ….

അവൾ വിളിക്കുന്നത് ഒന്നല്ലെങ്കിൽ തല്ലുടാനാവും. അല്ലെങ്കിൽ ഞാൻ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറയാനാവും. കേട്ട് കേട്ട് മടുത്തു. കോളേജിൽ വന്നാൽ ഞാൻ ഒരു പെൺകുട്ടിയോട് സംസാരിക്കാൻ പാടില്ല. അവരോട് കൂട്ട് കൂടാൻ പാടില്ല. കൂട്ടുകാരോട് സംസാരിക്കാൻ പാടില്ല. ഞാൻ എപ്പോഴും അവളോടൊപ്പം വേണം അവളോട്‌ മാത്രമേ സംസാരിക്കാൻ പാടുള്ളൂ.

അത് നിന്നോട് ഇഷ്ട്ടം ഉള്ളത് കൊണ്ടല്ലെ. അതിന് അവളെ നീ ഇങ്ങനെ വിഷമിപ്പിക്കണോ…..

അവൾക്ക് എന്നോട് ഇഷ്ട്ടമല്ല ഒരു തരം സ്വാർത്ഥ അതാണ്‌. എനിക്ക് എന്റേതായ ഇഷ്ട്ടങ്ങളില്ലെ….

അവൾ നിന്നോട് ഒരു കാര്യം പറയാൻ എന്നോട് ഏൽപ്പിച്ചിട്ടുണ്ട്.എങ്ങനെ പറയണം എന്ന് എനിക്കറിയില്ല.

എന്താ…. കാര്യം….

അവൾക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണ്. ഇത്‌ നിന്നോട് പറയാൻ അവൾക്ക് പേടിയാ നീ എങ്ങനെ എടുക്കും എന്ന് അറിയില്ലല്ലോ.

അതെന്താ അവൾക്ക് എന്നോട് എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ പിന്നെന്താ….

ഉണ്ടാവും പക്ഷെ ഇത് അങ്ങനെ അല്ല. നീ വിചാരിക്കും പോലത്തെ ഇഷ്ട്ടമല്ല.അതിനും അപ്പുറത്താ….

എന്താ അവൾക്ക് എന്നോട് പ്രേമം വല്ലതും ആണോ….

ഉം.. അതെ……

നിനക്ക് വല്ല വട്ടും ഉണ്ടോ…. എനിക്ക് ഇതുവരെ അവളോട്‌ അങ്ങനെ ഒന്നും തോന്നീട്ടില്ല. എനിക്ക് ഒരു കൂടപ്പിറപ്പ് പോലെയാണ് എനിക്ക് അവളെ അങ്ങനെയൊന്നും കാണാൻ കഴിഞ്ഞിട്ടില്ല ഇനി കാണാനും കഴിയില്ല…..

ആമി നല്ല കുട്ടിയല്ലെ. കൂടാതെ ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ചു വളർന്നവർ നിനക്കെന്താ അവളെ ഇഷ്ട്ടപ്പെട്ടാൽ.

ആ ചെറുപ്പം മുതൽ കളിച്ചു വളർന്നത് കൊണ്ടാകാം എനിക്ക് അവളോട്‌ അങ്ങനെ ഒരു ഇഷ്ട്ടം തോന്നാഞ്ഞത്.എനിക്ക് അവളെ ഒരു അനിയത്തികുട്ടിയായിട്ടേ ഞാൻ കണ്ടിട്ടുള്ളു…. എന്നിട്ട് ആ പൊട്ടി പെണ്ണ് എവിടെ ഞാൻ അവളെ ഒന്ന് കാണട്ടെ…

ഹേയ് വേണ്ട വേണ്ട ഞാൻ അവളോട്‌ നിന്നോട് ഇതൊന്നും പറയില്ല എന്ന് പറഞ്ഞിട്ടുള്ളതാ. അവൾ ചോദിച്ചാൽ ഞാൻ എന്ത് പറയും.

നീ ചുമ്മാ പറഞ്ഞോ എനിക്ക് നിന്നെയാ ഇഷ്ടമെന്ന്. I എന്നെയോ അയ്യടാ. എന്നിട്ട് വേണം അവൾ സ്നേഹിച്ച ചെക്കനെ ഞാൻ തട്ടിയെടുത്തെന്ന് പറയാൻ….

അല്ലടോ എനിക്ക് ശരിക്കും തന്നോട് ഇഷ്ട്ടാണ്. ഞാൻ ഇതെങ്ങനെ തന്നോട് പറയണം എന്ന് കരുതി ഇരിക്കയായിരുന്നു. ഇനിയും തന്നോട് പറയാൻ കഴിഞ്ഞില്ലങ്കിലോ….

അതൊന്നും നടക്കില്ല. അവളെ വിഷമിപ്പിച്ചു കൊണ്ട് എനിക്ക് ഒന്നും വേണ്ടാ.ഈ സംസാരം ഇവിടെ വെച്ച് നിർത്തിക്കോ. ഞാൻ പൂവാ….

അമ്മു ഒന്ന് നിക്ക് ഞാൻ പറയട്ടെ…..

വേണ്ട വിനു എനിക്ക് ഒന്നും കേൾക്കണ്ട….

അവൾക്ക് വേണ്ടി നീ എന്തിനാ വാശിപിടിക്കുന്നത്. അവളോട്‌ ഞാൻ പറഞ്ഞ് സമ്മതിപ്പിക്കാം.

വേണ്ട വിനു. അവൾക്ക് നീ എന്ന് വെച്ചാൽ ജീവനാ. ആ അവളെ വേദനിപ്പിച്ചുകൊണ്ട് എനിക്ക് ഒന്നും നേടണ്ട. ഞാൻ പൂവാ ഇനി ഈ കാര്യവും പറഞ്ഞ് നീ എന്റെ അടുത്ത് വരരുത്.

അമ്മു പ്ലീസ്. അവളെ എനിക്ക് അങ്ങനെ കാണാൻ കഴിയില്ല. അങ്ങനെ കാണാൻ കഴിയുമെങ്കിൽ എനിക്ക് അത് ആദ്യം തന്നെ ആവാമായിരുന്നില്ലെ.

നീ എന്ത് പറഞ്ഞാലും നടക്കില്ല വിനു എനിക്ക് അതിന് കഴിയില്ല. ഇനി എന്നോട് ഒന്നും ചോദിക്കരുത്….

അമ്മു ഇനി ഈ കാര്യം പറഞ്ഞ് ഞാൻ നിന്റെ അടുത്ത് വരില്ല….

നീ ആദ്യം പോയി അവളോട്‌ സംസാരിക്ക് നിന്നെ കാണാതെ അവൾ എത്ര വിഷമിച്ചെന്ന് അറിയോ അവളെ പോയി ഒന്ന് സമാധാനിപ്പിക്ക്….

അവൾ എവിടെ…..

അവൾ ആ ലൈബ്രറിയിൽ ഉണ്ടാകും….

ഉം ശെരി…..

ടീ ആമി നീ എവിടെ ആയിരുന്നു ഇത്ര നേരം. നിന്നെ എവിടെയെല്ലാം തിരക്കി….

ഞാൻ ഇവിടെ ഉണ്ടായിരുന്നല്ലോ. അല്ലാതെ എവിടെ പോവാനാ. നിനക്ക് അറിയാവുന്നതല്ലെ എന്നെ എവിടെയും കണ്ടില്ലെങ്കിൽ ഇവിടെ ഉണ്ടാവുമെന്ന്. പിന്നെന്താ പുതിയൊരു ചോദ്യം…. ഇപ്പോ കുറച്ചു സമയമായി ഇവിടെ പതിവില്ലാത്ത കാര്യങ്ങളല്ലെ നടക്കുന്നത്…..

അതെന്താ നീ അങ്ങനെ പറഞ്ഞത്. നീ ഇന്നലെ എവിടെ ആയിരുന്നു. നിനക്ക് ഫോൺ വിളിച്ചാൽ ഒന്ന് എടുത്തൂടെ അതെങ്ങനെ ഞാൻ വിളിച്ചാൽ ഒന്ന് എടുക്കോ.ഇനി എടുത്താലോ വേഗം കട്ട്‌ ചെയ്യും. നിനക്ക് എന്ത് പറ്റി.

ഹേയ് ഒന്നൂല്ല്യ.പിന്നെ നിന്നോട് എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്…..

എന്താ…. അല്ല നീ അമ്മുവിനെ കണ്ടോ.ഇന്ന് കണ്ടില്ല അല്ലെങ്കിൽ വന്നാൽ ആദ്യം എന്റെ അടുത്ത് വരാറുള്ളതാ…

അവൾ അവിടെ എവിടെങ്കിലും കറങ്ങി നടക്കുന്നുണ്ടാവും….

വിനു നിനക്ക് എന്തോ ചോദിക്കാനുണ്ടെന്ന് പറഞ്ഞു എന്താ കാര്യം….

ഹേയ് ഇപ്പോ വേണ്ട പിന്നെ…. ഞാൻ പോട്ടെ പിന്നെ കാണാം…..

ടാ വിനു വൈകീട്ട് നമുക്ക് ഒരുമിച്ച് പോകാം.എത്ര നാളായിടാ നമ്മൾ ഒരുമിച്ചിട്ട് യാത്ര ചെയ്തിട്ട്. ആദ്യം നീ എവിടെ പോകുമ്പോഴും എന്നെയും കൂടെ കൂട്ടാറുണ്ടായിരുന്നു. ഇപ്പോ ഒന്ന് പറയാറ് പോലും ഇല്ലാ നിനക്ക് എന്ത് പറ്റി….

എനിക്ക് എന്ത് പറ്റാൻ. നിനക്ക് തോന്നുന്നതാകും. വൈകീട്ട് കാണാം….

ശരി ok .

പോകുമ്പോൾ വിളിക്കാൻ മറക്കരുത്.

അമ്മു അല്ലെ വരുന്നത്…

എന്നാ നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ പൂവാ..

അമ്മു നീ ഇത് വരെ എവിടെ ആയിരുന്നു.

ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ. അവൻ എന്താ നിന്നോട് പറഞ്ഞത്…..

ആര് വിനുവോ എയ് ഒന്നുമില്ല. ഇന്ന് വൈകുന്നേരം നിനക്ക് എന്തേങ്കിലും പരുപാടി ഉണ്ടോ……

ഇല്ലാ… എന്തേ…..

എന്നാ എന്റെ ഒപ്പം ഒന്ന് വരോ……

എവിടേക്ക്…..

വിനുവിന്റെ ഒപ്പം സ്ഥിരം നമ്മൾ പൂവാറില്ലെ അവിടേക്ക്. ഇനിയും എനിക്ക് വയ്യ മനസ്സിൽ കൊണ്ട് നടക്കാൻ എല്ലാം അവനോട് തുറന്ന് പറയണം. നീയ്യും ഉണ്ടെങ്കിൽ എനിക്ക് ഒരു ധൈര്യമാണ്…….

ഹേയ് അത് ശെരിയാവില്ല. നിങ്ങൾ രണ്ട് പേരും സംസാരിക്കുന്നിടത്തു ഞാൻ അത് ശെരിയാവില്ല. നിങ്ങൾ തന്നെ പോയാൽ മതി. ചിലപ്പോൾ അവന് ഇഷ്ട്ടാമാവില്ല…..

അങ്ങനെ ഒന്നും ഉണ്ടാവില്ല. അവനെ നിനക്ക് അറിഞ്ഞൂടെ…..

അത് വേണ്ട ആമി……

എന്താ അമ്മു pls……

അത് വേണ്ട….

എന്നാ ഞാൻ നിർബന്ധിക്കുന്നില്ല…..

എന്നാ ഞാൻ പൊക്കോട്ടെ….

നിനക്ക് എന്താ ഇത്ര ധൃതി. നിനക്ക് എന്താ പറ്റിയത്. ഇന്നലെ വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ…..

ഹേയ് എനിക്ക് ഒന്നും ഇല്ലാ.ഞാൻ പോട്ടെ. നീ എല്ലാം അവനോട് തുറന്നു സംസാരിക്കൂ…..

Ok അമ്മു….. എന്നാ ശെരി ഞാനും പോട്ടെ. അവൻ എന്തു പറയും എന്നറിയാതെ എനിക്ക് ഒരു സമാധാനവും ഇല്ലാ …..

ഒരു കുഴപ്പവും ഉണ്ടാവില്ലാ നീ സമാധാനിക്ക്…..

സമയം ഒരുപാട് കഴിഞ്ഞു. അവനെയും കാത്ത് അവൾ ആ കോളേജ് വരാന്തയിൽ കാത്ത് നിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ വന്നു….

ടാ എത്ര നേരമായി ഞാൻ കാത്ത് നിക്കുന്നു നീ എവിടെ ആയിരുന്നു…..

ഞാൻ വന്നില്ലെ പിന്നെന്താ…

ഓ നീ എന്താ കുറച്ചു കാലമായി എന്തോ ഒളിക്കുന്നത് പോലെ എനിക്ക് തോന്നുന്നു…..

നിനക്ക് എന്താ ആമി. വട്ടാണോ. നമ്മൾ തമ്മിൽ അങ്ങനെ ആണോ…..

കുറച്ച് ദിവസം മുൻപ് വരേ അങ്ങനെ ആയിരുന്നില്ല. ഇപ്പോ നിനക്ക് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു…..

നീ എന്തിനാ എന്നോട് വരാൻ പറഞ്ഞത്…..

നീ വാ നമുക്ക് നമ്മൾ സ്ഥിരം പോയി ഇരിക്കാറുള്ള അവിടെ പോയി കുറച്ച് സമയം ഇരിക്കാം……

നമ്മുടെ അമ്മു എവിടെ പോയി നീ അവളെ വിളിച്ചില്ലെ…..

ഞാൻ വിളിച്ചതാ. പക്ഷെ അവൾ വന്നില്ല……

ഹോ എന്ത് പറ്റി……

അറിയില്ല. നിനക്ക് എന്തോ പറയാനുണ്ടെന്ന് പറഞ്ഞില്ലെ അതെന്താ…..

ആമി നീ ആദ്യം പറ എന്നിട്ട് ഞാൻ പറയാം…..

എനിക്ക് എന്ത് പറയണം എങ്ങനെ തുടങ്ങണം എന്നൊന്നും അറിയില്ല …..

നീ വളഞ്ഞു മൂക്ക് പിടിക്കാതെ കാര്യം പറ ആമി…

ഞാൻ പറയുന്നത് കേട്ടിട്ട് അതിന്റെ മറുപടി എന്താണെങ്കിലും എന്നോട് തുറന്ന് പറയണം. പിന്നെ ഇപ്പോഴുള്ള ഈ ഇഷ്ട്ടം ഒരിക്കലും കുറയരുത്.ഞാൻ പറയുന്നത് തെറ്റാണെങ്കിൽ ഒരു പൊട്ടിപ്പെണ്ണിന്റെ വിവരക്കേടായി കൂട്ടിയാൽ മതി……

നീ ആളെ വട്ടം കറക്കാതെ കാര്യം പറയുന്നുണ്ടോ…..

നീ ധൃതി വെക്കാതെ ഞാൻ പറയാം.നമ്മൾ ആദ്യമായി കണ്ട് മുട്ടിയത് എന്നാണെന്ന് നിനക്ക് ഓർമ്മയുണ്ടോ.

നീ എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ….

ഇപ്പോ നമ്മൾ പരിചയപ്പെട്ടിട്ടു ഒരു പതിനഞ്ചു കൊല്ലത്തോളമായിക്കാണും അല്ലെ. ഇതിനിടയിൽ നിനക്ക് എപ്പോഴെങ്കിലും എന്നോട് പ്രണയം തോന്നിയിട്ടുണ്ടോ. സത്യം പറയണം.ഇപ്പോ നീ എന്റെ കൈ വിട്ട് പോകുന്ന പോലെ ഒരു തോന്നൽ.

ആമി നിനക്ക് ഇത് എന്ത് പറ്റി നീ എന്താ ഇങ്ങനെ എല്ലാം പറയുന്നത്….

വിനു ഞാൻ ചോദിച്ചതിന് മറുപടി താ….

ആമി ഞാൻ എന്താ പറയാ.എനിക്ക് ഇതു വരേ അങ്ങനെയൊന്നും തോന്നിയിട്ടില്ല അത് നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല. എന്തോ എനിക്ക് നിന്നെ അങ്ങനെ കാണാൻ കഴിയുന്നില്ല….

ഞാൻ നിന്നെ ഇടയ്ക്ക് വിളിച്ച് ശല്ല്യം ചെയ്യുന്നത് നീ വേറേ ഒരു പെൺകുട്ടിയോട് സംസാരിക്കുന്നത് പോലും എനിക്ക് സഹിക്കുന്നില്ല.ചിലപ്പോൾ എന്റെ സ്വാർത്ഥത കൊണ്ടാകാം.അത് നിന്നെ ഒരുപാട് ഇഷ്ട്ടം ഉള്ളത് കൊണ്ടാ.നിനക്ക് ഞാൻ ഇപ്പോ ഒരു ശല്ല്യം കൊണ്ടാണ് നീ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് എന്ന് എനിക്കറിയാം. ഇനിയും ഞാൻ ഇത് തുറന്ന് പറഞ്ഞില്ലെങ്കിൽ എന്റെ മനസ്സ് പോലും നാളെ എന്നെ ശപിക്കും. നല്ലൊരു സുഹൃത്തിനെ വഞ്ചിച്ചതിന്.നിന്റെ സൗഹൃദത്തെ ഞാൻ പ്രണയമായി കണ്ടതിന്…..

ഞാൻ എന്താ നിന്നോട് പറയാ. എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് ഞാൻ പറഞ്ഞില്ലെ…..

ആ പറഞ്ഞു….

അത് ഇപ്പോഴെങ്കിലും നിന്നോട് തുറന്നു പറയണം.ഇല്ലങ്കിൽ ഇനിയും നീ…

എന്താ വിനു നീ നിർത്തിയത്. ബാക്കി പറ….

ഞാൻ പറയാം ഇത് കേട്ടിട്ട് നീ ദേഷ്യപ്പെടുകയോ സങ്കടപ്പെടുകയോ ചെയ്യരുത്.

ഇല്ലാ ടാ നീ പറ…എന്താ നിനക്ക് വേറേ ആരോടെങ്കിലോടും ഇഷ്ടമുണ്ടോ ? എന്തായാലും നീ തുറന്ന് പറഞ്ഞോ…..

ആമി അത് നിന്നോട് എങ്ങനെ പറയണം എന്ന് എനിക്കും അറിയില്ല….

നീ എന്താണെങ്കിലും തുറന്ന് പറഞ്ഞോ…

എനിക്ക് നമ്മുടെ അമ്മുവിനെ ഇഷ്ട്ടമാണ്…

ആരെ നമ്മുടെ അമ്മുവിനെയോ. അല്ല നീ എന്നിട്ട് അവളോട്‌ തുറന്ന് പറഞ്ഞോ….

ഉം …പക്ഷെ നിന്റെ കാര്യം പറഞ്ഞ് അവൾ പിണങ്ങി. ഈ കാര്യവും പറഞ്ഞു എന്റെ മുന്നിൽ വരരുത് എന്നൊക്കെ പറഞ്ഞു….

ടാ വിനു ഇത് നിനക്ക് കുറച്ച് മുന്നേ എന്നോട് തുറന്ന് പറയാമായിരുന്നില്ലെ.ഞാൻ വെറുതെ എന്റെ പൊട്ടത്തരത്തിനു നിന്റെ മനസ്സ് നോക്കാതെ വല്ലതും പറഞ്ഞെന്നു കരുതി നീ കാര്യമാക്കണ്ട. ഞാൻ സംസാരിക്കാം അവളോട്‌…..

ഹേയ് അതൊന്നും ശെരിയാവില്ല. അവൾ സമ്മതിക്കില്ല. നീ വെറുതെ ഒന്നും പറയാൻ നിക്കണ്ട…..

വിനു അവളെ എനിക്ക് അറിയാം അവൾ നല്ല കുട്ട്യാ ഞാൻ പറഞ്ഞാൽ അവൾ സമ്മതിക്കും.

ആമി സമയം ഒരുപാടായി നമുക്ക് പോകാം…..

ശെരി…… …………………………………………..

പിറ്റേ ദിവസം……..

ടാ വിനു നീ ആമിയെ കണ്ടോ…..

ഇല്ലാ അവൾ ഇന്ന് വന്നിട്ടില്ലെ.

ഇല്ലാ. ഫോൺ വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നുമില്ല….

ഞങ്ങൾ ഇന്നലെ വൈകുന്നേരം കുറേ സമയം സംസാരിച്ചു ഇരുന്നതാ അപ്പോഴൊന്നും അവൾ ഒന്നും പറഞ്ഞില്ല…..

ടാ വിനു എനിക്ക് എന്തോ പേടി തോന്നുന്നു…..

ഹേയ് അമ്മു നീ പേടിക്കാതെ നമുക്ക് അന്വോഷിക്കാം…..

അവൾ ഇന്നലെ വൈകുന്നേരം എനിക്കും വിളിച്ചതാ അപ്പോഴും ഒന്നും പറഞ്ഞില്ലാ.നീ ഇന്നലെ അവളെ വഴക്ക് പറഞ്ഞോ…

ഹേയ് എന്തിന് ഇല്ലാ ഞാൻ എന്ത് പറഞ്ഞാലും അവൾക്ക് അതൊരു പ്രശ്നമൊന്നുമല്ല… അമ്മു നീ വാ നമ്മുക്ക് അവളുടെ വീട് വരേ ഒന്ന് പോയി നോക്കിട്ടു വരാം….

ആ ശെരി….. വാ പൂവാം….

അവളുടെ വീട്ടിൽ എത്തിയതിന് ശേഷം അമ്മേ ആമി എവിടെ….

ആരാ വിനോദോ. അവൾ കോളേജിൽ എത്തിയില്ലെ.

ഇല്ലാ അവൾ വരാത്തത്കൊണ്ടല്ലെ ഞങ്ങൾ ഇങ്ങോട്ട് വന്നത്…

വിനു അവൾ കോളേജിലേക്ക് പോയിട്ടുണ്ട്. അവിടെ എത്തിയിട്ടില്ലേ ഇതു വരേ.പിന്നെ എവിടെ പോയി…..

അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്…….

അവൻ കോൾ എടുത്തു…. Hallo……

ഹലോ വിനോദല്ലെ.നിങ്ങൾ എത്രയും പെട്ടന്ന് ജില്ലാ ഹോസ്പിറ്റലിൽ എത്തണം….

എന്താ കാര്യം……

അതൊക്കെ ഇവിടെ വന്നതിനു ശേഷം പറയാം. താങ്കളുടെ നമ്പറാണ് തന്നത്….

ആ ശെരി ഇപ്പോ എത്താം…..

എന്താ വിനു ആരാ വിളിച്ചത്……

അറിയില്ല അമ്മു എത്രയും പെട്ടന്ന് ജില്ലാ ഹോസ്പിറ്റലിൽ എത്താൻ പറഞ്ഞായിരുന്നു കോൾ….

നീ വാ നമ്മുക്ക് പോയി നോക്കിട്ടു വരാം…..

ശെരി……. വാ….

ഹോസ്പിറ്റലിൽ എത്തിയതിന് ശേഷം അവൻ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു……

ആ നിങ്ങൾ എത്തിയോ….

ആ ഞങ്ങൾ പുറത്തുണ്ട്…..

എത്രയും പെട്ടന്ന് I C U വിന്റെ അടുത്തേക്ക് വാ…..

ഉം വരാം….

അവർ അവിടെ എത്തി…..

നിങ്ങളാണോ വിനോദ്…..

അതെ ഞാനാണ് നിങ്ങളെ വിളിച്ചത്. അഭിരാമി എന്നാ കുട്ടിയെ അറിയോ…..

ആ ഞങ്ങളുടെ ആമി…. അവൾക്ക് എന്ത് പറ്റി……

ആ കുട്ടി ഓടിച്ചിരുന്ന വണ്ടി ഒരു ലോറിയുമായി ആക്സിഡന്റായി. കുറച്ച് സീരിയസ്സാണ്. വണ്ടി നിർത്താതെ പോയി……

എന്നിട്ട് അവൾ എവിടെ. അവൾക്ക് എന്ത് പറ്റി…..

അവൾ ICU വിലാണ്. ഇതുവരെ ബോധം വന്നിട്ടില്ലാ….

വിനു എന്റെ ആമിക്ക് എന്തേങ്കിലും പറ്റോ…..

ഇല്ലാ അമ്മു നീ പേടിക്കാതെ….

Dr… ഞങ്ങൾക്ക് ആമിയെ കാണാൻ പറ്റോ….

വരൂ….

ആമി…. ആമി….എഴുന്നേൽക്ക്.ഞാൻ നിന്റെ അമ്മുവും വുനുവേട്ടനുമാണ്….

വിനു ആമി കണ്ണ് തുറക്കുന്നില്ല.നീ ഒന്ന് വിളിച്ചു നോക്ക്…..

ആമി ആമി……

അവൾ കണ്ണ് തുറന്നു……

വിനു ടാ എനിക്ക് എന്താ പറ്റിയത്.എന്റെ കണ്ണിൽ ആകെ ഇരുട്ട് കയറിയത് പോലെ.എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല….

ആമി നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല.ഞങ്ങളെല്ലാരും ഉണ്ട് നിന്റെ കൂടെ…..

വിനു നമ്മുടെ അമ്മു വന്നിട്ടുണ്ടോ…..

ആ എന്റെ ഒപ്പം ഉണ്ട്….

അമ്മു ടീ….

എന്താ ആമി…

ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ സമ്മതിക്കുമോ…..

എന്താ ആമി…..

വിനു അവൻ ഒരു പാവമാണ്. അവൻ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു. നീ അവനെ സ്നേഹിക്കണം. അവനക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണ്……

ആമി എനിക്ക് അതിന് സാധിക്കില്ല. കാരണം…..

ഞാൻ അല്ലെ…. ആ ഞാനാണ് നിന്നോട് പറയുന്നത്. അവനെ നീ സ്നേഹിക്കണം.പക്ഷെ ഒരു കാര്യം അടുത്ത ജന്മത്തിൽ അവനെ എനിക്ക് തന്നെ തരണം എന്റെ മാത്രമായി.. ഈ ജന്മത്തിൽ നീ അവനെ മതിവേറുവോളം സ്നേഹിച്ചോ.ഇത്‌ എന്റെ അവസാനത്തെ ആഗ്രഹമാണ്. മറുത്തൊന്നും നീ പറയരുത് അമ്മു…..

എനിക്ക് ദൈവം തന്ന സമയം കഴിഞ്ഞു. അതാ മൂപ്പര് എന്നെ അങ്ങോട്ട്‌ വിളിക്കുന്നത്.

ആമി നീ ഇത്‌ എന്തൊക്കെയാ പറയുന്നത്…

ആമി… ആമി…….

പിന്നീട് ഒന്നും പറയാതെ അവൾ യാത്രയായി….

(അവളുടെ ആഗ്രഹപ്രകാരം അമ്മുവും വിനുവും ഒന്നായി )

അടുത്ത ജന്മത്തിൽ വിനുവിന്റെ മാത്രം ആമി. ആവാൻ വേണ്ടി…

രചന: Shaan.Wky

Leave a Reply

Your email address will not be published. Required fields are marked *