സ്നേഹമർമ്മരം…ഭാഗം 50

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

ഭാഗം.50

ധ്രുവ് അസ്വസ്ഥതയോടെ മുറിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു….

ഉറക്കം വരുന്നില്ല…..മോളെ കാണണം……ജാനിയെയും…..

രണ്ടുപേരെയും പൊതിഞ്ഞ് പിടിച്ചുറങ്ങാൻ കൊതി തോന്നുന്നു………. മോളുടെ പാൽമണമുള്ള മുഖത്ത് ഉമ്മ വയ്ക്കാൻ തോന്നുന്നു……..

ഏകാന്തത വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ട്….. ഒറ്റപ്പെടൽ മരണതുല്യമാണ്…….

മോളുമായി കളിചിരികളിൽ മുഴുകിയ ആ ദിനങ്ങളിൽ ഒരിക്കൽ പോലും താൻ വേദനിച്ചിട്ടില്ല…….

കാരണം……തനിക്ക് ഒന്നിനും സമയമില്ലായിരുന്നു……

ഏത് നേരവും കുറുമ്പിയുടെ കുസൃതികളും കുറുമ്പുകളിലും തന്റെ സമയവും അലിഞ്ഞില്ലാതായി പോയിരുന്നു…..

ജാനി……..ആ പ്രണയവും തന്നെ വല്ലാതെ കീഴടക്കിയിരിക്കുന്നു…….

അമ്മയെ അച്ഛൻ തടങ്കലിലാക്കി വച്ചിരിക്കുന്നത് കാരണം……ആ കരുതലിനും തനിക്ക് ഭാഗ്യമില്ല……

ഇനി രണ്ട് മാസം കൂടി…….അത് കഴിയുമ്പോൾ…… മാധവൻ വിജയിക്കും…..

മോളെയും ജാനിയെയും അയാൾ എന്നിൽ നിന്ന് ഉറപ്പായും അകറ്റും……..

വിങ്ങല് പോലെ എന്തോ നെഞ്ചിൽ തടഞ്ഞപ്പോൾ അവൻ എഴുന്നേറ്റു………

ഉറങ്ങാൻ കഴിയുന്നില്ല….

ദിവസങ്ങൾ ഓരോന്ന് കൊഴിയുമ്പോൾ നെഞ്ച് പിടയുന്നുണ്ട്……..

കഴുകാൻ ഇട്ടിരുന്ന ഒരു മുഷിഞ്ഞ ടീഷർട്ട് എടുത്തിട്ട് ധ്രുവ് മുറി പൂട്ടി പുറത്തിറങ്ങി…..

ഇന്ന് ചോദിച്ചിട്ടും ഹോസ്പിറ്റലിൽ നൈറ്റ് ഡ്യൂട്ടി തന്നില്ല….. അല്ലെങ്കിൽ ഇന്നത്തെ കാശും കൂടെ കൂട്ടിവയ്ക്കാമായിരുന്നു………..

അവൻ ആലോചനയോടെ റോഡിലേക്കിറങ്ങി നടന്നു……….

കൈയിലുള്ള പൈസ മുഴുവൻ മനുവേട്ടന്റെ കൈയിൽ കൊടുത്തു………..തിരികെ വാങ്ങിയില്ല……

ഞാൻ എവിടെ സൂക്ഷിക്കാനാണ്…… മനുവേട്ടനെ വിശ്വാസമാണ്…..

പെട്ടെന്ന് ഒരു വണ്ടി വന്ന് ധ്രുവിന് അരികിലായി സഡൻ ബ്രേക്കിട്ടു….

ധ്രുവ് വേഗം തന്നെ റോഡരികിലേക്ക് നീങ്ങി നിന്നു…..മുഖം ചുളിച്ചു അവൻ വണ്ടിയുടെ ഡ്രൈവിങ് സീറ്റിലേക്ക് നോക്കി നിന്നു……

ആ വണ്ടി റോഡരികിലേക്ക് ഒതുങ്ങി……..

ഡ്രൈവിങ് സീറ്റിൽ നിന്ന് മനു ഇറങ്ങുന്നത് കണ്ട് ധ്രുവിന്റെ മുഖം വിടർന്നു…….

ഇപ്പോൾ ഒരുപാട് ഇഷ്ടമാണ് മനുവേട്ടനെ……..ആശ്വാസമാണ് കാണുന്നത് തന്നെ…..അറിയില്ല…ഈ മനുഷ്യന് എന്ത് മായാജാലമാണ് കൈയിലുള്ളതെന്ന്……..

“നടക്കാനിറങ്ങിയതാണോ……..ങ്ഹേ……. ഉറക്കമൊന്നുമില്ലേ……”

മനു പുഞ്ചിരിയോടെ അവനരികിലേക്ക് നടന്നു വന്നു….

“ഞാൻ വെറുതെ……..ഉറക്കം വരാതെ……”

അവൻ കുറച്ചു ജാള്യതയോടെ വാക്കുകൾ തപ്പിത്തടഞ്ഞു…

“മ്……..വാ……നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം….”

മനു വിളിച്ചപ്പോൾ ധ്രുവ് നെറ്റിചുളിച്ച് സംശയത്തിൽ അവനെ നോക്കി….

“ഒന്ന് വാടോ……മിഴിച്ചു നിന്ന് നോക്കാതെ……”

മനു ഇത്തിരി ബലമായി തന്നെ അവനെ കാറിനകത്തേക്ക് കയറ്റി……..

“മനുവേട്ടാ……എന്റെ ഡ്രസ്സ്……..

വീട്ടിൽ നിൽക്കുന്ന വേഷത്തിലാ ഞാൻ…..

വെറുതെ ബോറടിച്ചപ്പോൾ ഒന്നു നടക്കാനിറങ്ങിയതാ…..”

ധ്രുവിന്റെ ഇത്തിരി ജാള്യത നിറഞ്ഞ വർത്താനം കേട്ട് മനു പുഞ്ചിരിച്ചു…….

“എന്റെ ചന്തുവേ……..താൻ നടക്കാനിറങ്ങിയപ്പോളല്ലേ ഈ മുഷിഞ്ഞ വേഷമിട്ടത്…..

എന്നാൽ ഞാനേ…..കീറിപ്പറഞ്ഞ് നാശമായ ഒരു ഷർട്ടിട്ടാ കല്യാണം പോലും കഴിച്ചത്…..അറിയോ തനിക്ക്……”

ഏതോ ഓർമയിൽ എന്ന പോലെ മനുവിന്റെ മുഖത്ത് നിറഞ്ഞ വിഷാദം ധ്രുവിനെയും സങ്കടപ്പെടുത്തി……

“താൻ വിഷമിക്കെണ്ടെടോ………ഒരിക്കലും തനിക്ക് തന്റെ കുഞ്ഞിനെയും ജാനിയേയും നഷ്ടപ്പെടുത്തേണ്ടി വരില്ല….

ഞാനില്ലേ തന്റെ കൂടെ………

ബന്ധങ്ങളുടെ വില എനിക്ക് നന്നായറിയാമെടോ…….

ആരുമില്ലാതെ ഒറ്റപ്പെടിൽ നീറി ജീവിച്ചിരുന്ന എനിക്ക് തന്റെ വിഷമവും മനസ്സിലാകും…….”

പറയുമ്പോൾ മനുവിന്റെ വെള്ളാരം കണ്ണുകളിൽ നനവ് പടർന്നിരുന്നു…….

“അറിയാം മനുവേട്ടാ……….ആ… ഒരു പ്രതീക്ഷയിലാണ് ഞാനിപ്പോൾ ജീവനോടെ ഇരിക്കുന്നത് പോലും……

ജാനി എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നതാണ് മനുവേട്ടാ……….

കുഞ്ഞാറ്റയും ജാനിയും ഒരേ രക്തമാണെന്നറിഞ്ഞപ്പോൾ ……..മോളെ നഷ്ടപ്പെടാതിരിക്കാൻ…..

മാധവനെ ഭീഷണിപ്പെടുത്തി ജാനിയെ സ്വന്തമാക്കി……..തെറ്റാണ് ചെയ്തത്……

ജാനി പുറകെ നടന്നപ്പോൾ മാധവനും അവളും തമ്മിലുള്ള കളിയാണെന്ന് വിചാരിച്ചു…….

അതിന്റെ പേരിൽ മാധവനെ ചോദ്യം ചെയ്യുമ്പോളാണ് ജാനിയ്ക്ക് ഇക്കാര്യം അറിയില്ലെന്ന് മനസ്സിലായത്….

മോളെ നഷ്ടപ്പെടാതിരിക്കാൻ ഞാൻ കാണിച്ച ഭ്രാന്തിൽ കുഞ്ഞാറ്റ സ്വന്തം മകളാണെന്ന് മാധവൻ അറിയുകയും ചെയ്തു….

ഇപ്പോൾ അയാളുടെ അവകാശം അയാൾ നേടിയെടുത്തു…..”

ധ്രുവിന്റെ നിരാശയുള്ള വാക്കുകൾ മനുവിനെയും വേദനിപ്പിച്ചു………..

“ജാനിയോട് ഇപ്പോൾ പ്രണയമാണ് മനുവേട്ടാ…..

അവളെയും കാണാതിരിക്കാൻ കഴിയുന്നില്ല……..

ഭാര്യയായി എന്റെ ജീവിതത്തിൽ ജാനി വന്നപ്പോൾ കുഞ്ഞാറ്റയുടെ അമ്മയെന്ന സ്ഥാനം മാത്രമേ ഞാൻ കൊടുത്തിരുന്നുള്ളൂ……

എപ്പോളാണെന്നറിയില്ല……അവളെന്റെ ഹൃദയത്തിലേക്ക് ഇടിച്ചു കേറിയത്……

അവളോടൊത്ത് ഒരു ജീവിതം…..മോഹിച്ചു പോകുവാ……..

അത്രയും പ്രാണനാ….പ്രാണനാണ് ജാനി…..”

ധ്രുവിന്റെ വാക്കുകൾ ഇടറി……. മനുവും വേദനയോടെ അവനെ നോക്കി……

എന്ത് ചെയ്യാൻ കഴിയും…….സ്വന്തം അച്ഛനാണ് മക്കളെ രണ്ടിനെയും പിടിച്ച് വച്ചിരിക്കുന്നത്…..

വേറെയാരെങ്കിലും ആയിരുന്നെങ്കിൽ രണ്ടിടി കൊടുത്തെങ്കിലും അവരെ കൊണ്ട് വരായിരുന്നു….

“ചന്തൂ……….വിഷമിക്കാതെ……….

എല്ലാം ശരിയാക്കാം…….മ്…….”

മനുവിന്റെ ആശ്വാസവാക്കുകൾ കേട്ട് ധ്രുവ് നിറഞ്ഞ കണ്ണുകൾ തുടച്ച് അവനെ നോക്കി മങ്ങിയ ചിരി ചിരിച്ചു……

പങ്കു അടുക്കളയിൽ ചുറ്റിപ്പറ്റി നിൽക്കുന്നത് കണ്ടു കൊണ്ടാണ് രവി വന്നത്…..

“നീ ഏത് നേരവും അടുക്കളയിലാണല്ലോ പങ്കൂ………

ഇന്ന് വന്നതല്ലേയുള്ളൂ നീ…..

ആ കൊച്ചിന് ശ്വാസം വിടാനുള്ള സമയമെങ്കിലും കൊടുക്കെടാ……”

രവി പറയുന്നത് കേട്ട് പങ്കു വെപ്രാളത്തിൽ അടുക്കളയിലേക്ക് നോക്കി…..

രേണുകയും ലെച്ചുവും എന്തോ ഉണ്ടാക്കുന്ന തിരക്കിലാണ്……

ഭാഗ്യം….അച്ഛൻ പറഞ്ഞത് കേട്ടിട്ടില്ല……

പങ്കു തിരിഞ്ഞു മുഖം കൂർപ്പിച്ച് രവിയെ ഒന്നിരുത്തി നോക്കി…..

“അച്ഛനെ ഒരു അപ്പൂപ്പനാക്കാനുള്ള എന്റെ കഠിനമായ പരിശ്രമത്തെയാണ്…..

അച്ഛൻ ചോദ്യം ചെയ്തത്…😤…

ഇത്രയും സ്നേഹമുള്ള മകനെ എവിടെ കിട്ടും😏….”

രവി ഇതെന്ത് ജന്മം എന്ന മട്ടിലുള്ള നിൽപ്പാണ്…..

“ഓ……..അങ്ങനെ അപ്പൂപ്പനാകാനുള്ള പ്രായമൊന്നും എനിക്കായിട്ടില്ല……

എന്റെ മോൻ അതിന് വേണ്ടി കഷ്ടപ്പെടണ്ട😏…”

രവി പുച്ഛത്തിൽ മുഖം വെട്ടിച്ചു…

“അയ്യട……ഇപ്പോഴും യൂത്ത് എന്നാണ് കിളവന്റെ വിചാരം😏…….

കുട്ടൂസന് കുഴിയിലോട്ടുള്ള വിസയും കൊണ്ട് കാലനവിടെ ട്രാഫിക് ബ്ലോക്കിൽ പെട്ട് നിൽക്കുവാ😤…..

അങ്ങേര് ലാൻഡ് ചെയ്യും മുൻപേ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കാമെന്ന് വച്ചപ്പോൾ കുട്ടൂസന് ജാഡ…🤓…”

രവി അന്തംവിട്ട് അവനെ നോക്കി……

“ടാ………ലുട്ടാപ്പീ……….നിന്നെയിന്ന് ഞാൻ…..”

അടിയ്ക്കാനായി കുട്ടൂസൻ വരുന്നതിനു മുൻപ് തന്നെ പങ്കു മുങ്ങിയിരുന്നു…….

പങ്കു ഓടി വന്ന് മുറിയിൽ കയറി വാതിലടച്ചു……..

ലെച്ചുവിനെ മുറിയിൽ വരുത്താനായി പോയതാണ്……….

ജാനിയുടെ ടെൻഷനും ചന്തുവേട്ടന്റെ ആവശ്യങ്ങൾക്കുമായി കുറച്ചു ദിവസം ബിസിയായിരുന്നു……

മനുവേട്ടൻ പറഞ്ഞതനുസരിച്ച് ചില കാര്യങ്ങൾക്ക് വേണ്ടി യാത്രയിലായിരുന്നു…….

ഇന്നാണ് മടങ്ങി വന്നത്……..

രാവിലെ എത്തിയപ്പോൾ തന്നെ ചൂട് ചായയും നിറഞ്ഞ പുഞ്ചിരിയുമായി ലെച്ചുവിനെ കണ്ടതാണ്……

മുറിയിലോട്ട് വരാൻ കണ്ണ് കാണിച്ചെങ്കിലും പെണ്ണ് വന്നില്ല…….

ഇടയ്ക്കിടെ കള്ളച്ചിരിയോടെ ഒരു നോട്ടമുണ്ട്………ഹൊ…….കടിച്ചു തിന്നാൻ തോന്നും പെണ്ണിനെ…….

ഓർക്കുമ്പോൾ തന്നെ അവന്റെ ഹൃദയം പ്രണയത്താൽ തുടികൊട്ടി…….

പുഞ്ചിരിയോടെ അവൻ കട്ടിലിലേക്ക് നിവർന്നു കിടന്നു……

കണ്ണുകളിൽ ലെച്ചുവിന്റെ മുഖം മാത്രം…….അവളോടുള്ള പ്രണയം……അത്…തന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ട്……

വെറുപ്പോടെ മാത്രം കണ്ടവൾ ഇന്നന്റെ പ്രാണലിൽ അലിഞ്ഞു ചേർന്ന ജീവന്റെ തുടിപ്പാണ്…….

എത്ര നുകർന്നിട്ടും മതിയാവാത്ത പ്രണയപുഷ്പമാണ്……

തമ്മിലുള്ള പ്രണയനിമിഷങ്ങൾ മുന്നിൽ തെളിഞ്ഞപ്പോൾ പങ്കുവിന് ലെച്ചുവിനോട് അടക്കാനാകാത്ത കൊതി തോന്നി……

അവൻ പതിയെ എഴുന്നേറ്റു………

ഹാളിൽ ചെന്ന് പതിയെ കുട്ടൂസന്റെ മുറിയിലേക്ക് നോക്കി………ആളവിടെയില്ല…….

ഓഫീസ് മുറിയിലാകും……..കുട്ടൂസൻ കാണാതെ ലെച്ചുവിനെ പൊക്കണം……

പങ്കു പതിയെ അടുക്കള സൈഡിലേക്ക് വന്നു……….

അകത്ത് ലെച്ചുവിനെ കണ്ടില്ല……..അമ്മ മാത്രം എന്തോ പണിത്തിരക്കിൽ നിൽക്കുന്നുണ്ട്…..

ങ്ഹേ…….ഇവളിതെവിടെപ്പോയി🤔…..

പങ്കു അവിടെയെല്ലാം ഒന്നു കറങ്ങി നോക്കി…..ലെച്ചുവിനെ കണ്ടില്ല…….

പങ്കു നിരാശയോടെ മുകളിലേക്ക് കയറാൻ തുടങ്ങിയതും ഓഫീസ് റൂമിൽ നിന്ന് ലെച്ചുവിന്റെ ശബ്ദം കേട്ടു…..

പങ്കു പമ്മി നടന്ന് ഓഫീസിന്റെ വാതിലിലൂടെ അകത്തേക്ക് നോക്കി…….

ലെച്ചു ഫയലുകൾ ഓരാന്നായി നിവർത്തി നോക്കി എന്തോ എഴുതുന്നുണ്ട്……..

കുട്ടൂസനാണെങ്കിൽ അലമാരയിൽ ഫയലുകൾ തിരയുന്ന തിരക്കിലും…….

താൻ രണ്ടാഴ്ച മാറി നിന്നതല്ലേ……ഒരുപാട് കണക്കുകൾ എഴുതാൻ കാണും……

ഇനിയിപ്പോൾ ലെച്ചുവിനെ ഇന്നൊന്നും താഴേക്ക് കിട്ടില്ല……..അച്ഛൻ മുഴുവൻ കണക്കെഴുതിച്ചിട്ടേ വിടൂ……

എന്താ ഒരു വഴി…🤔….

പങ്കുവിന് എന്തോ ഓർമ വന്നത് പോലെ മുഖം വിടർന്നു……അവൻ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു…..

കിച്ചൂന്റെ ഫോൺ മറന്ന് എന്റെ കൈയിൽ വന്നത് നല്ലതായി…….ഇതുകൊണ്ട് ഒരു പണിയുണ്ട്…..

ധ്രുവിന്റെ ഓരോ കാര്യത്തിനും പങ്കുവിന്റെയൊപ്പം കിച്ചുവും ഉണ്ടായിരുന്നു……. ഇന്ന് തിരികെ പോരുമ്പോൾ കിച്ചുവിന്റെ ഫോൺ പങ്കുവിന്റെ കൈയിലായി….

വൈകുന്നേരം വന്ന് വാങ്ങിച്ചോളാമെന്ന് അടുത്ത സുഹൃത്തിന്റെ ഫോണിൽ വിളിച്ച് പറഞ്ഞത് കൊണ്ട് പങ്കു അത് പോക്കറ്റിൽ തന്നെയിട്ടു….

പങ്കു ഹാൻഡ്കർച്ചീഫ് എടുത്ത് മൊബൈൽ പൊതിഞ്ഞ് പിടിച്ചു കുട്ടൂസന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു….

“ഹലോ…..”

“രവിശങ്കറല്ലേ……….”

പങ്കുവിന്റെ അടക്കിപ്പിടിച്ച ശബ്ദവും കിച്ചുവിന്റെ പുതിയ നമ്പറുമൊന്നും രവിയ്ക്ക് മനസ്സിലായില്ല….

“അതെ…….രവിശങ്കറാണ്………”

“രവീ…….ഞാൻ തന്റെ ജുവല്ലറിയിൽ വന്നതാണ്…..എന്റെ മോൾക്ക് കുറച്ചു സ്വർണമെടുക്കാൻ……..

തനിക്ക് എന്നെ കണ്ടാലേ മനസ്സിലാകൂ…..അതുകൊണ്ട് ആരെന്ന് പറയുന്നില്ല……

ഒന്നു വരുമോ……ഇത്തിരി ഡിസ്കൗണ്ട് കിട്ടണമെങ്കിൽ താൻ വന്നലേ പറ്റൂ……”

അപ്പുറത്ത് നിന്ന് പരിചയമില്ലാത്ത ശബ്ദം കേട്ട് രവി മുഖം ചുളിച്ചു………

“ശരി……..ഞാൻ ഇപ്പോൾ തന്നെ വരാം……”

“താങ്ക്യൂ…….എന്നാൽ വരുമ്പോൾ കാണാം…..”

അപ്പുറത്ത് ഫോൺ കട്ടായതും രവി ആലോചനയോടെ തന്നെ ലെച്ചുവിന്റെ നേർക്ക് തിരിഞ്ഞു…..

“മോളെ………..അച്ഛന് അത്യാവശ്യമായി ഒന്നു ജുവല്ലറിയിൽ പോണം….

ഇത്തിരി വൈകും……മോള് എഴുതിയാൽ മതി…..”

“ശരി അച്ഛാ……”

രവി മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയതും പങ്കു വാതിലിന്റെ മറവിൽ നിന്ന് പൊട്ടിവന്ന ചിരിയമർത്തി അനങ്ങാതെ നിന്നു…..

‘ഇത്തിരി കാശ് കിട്ടുമെന്നറിഞ്ഞപ്പോൾ കള്ള കുട്ടൂസൻ….വാലിന് തീ പിടിച്ച പോലെ ഓടുന്ന കണ്ടില്ലേ…🤣…’

“രേണൂ……….ഞാനൊന്നു ജുവല്ലറി വരെ പോയിട്ട് വരാം…….

ലെച്ചു ഓഫീസിലുണ്ട്……നീ പോയി ശല്യം ചെയ്യല്ലേ……..”

ഹാളിൽ നിന്ന് രവി അടുക്കളയിലേക്ക് നോക്കി വിളിച്ചു പറയുന്നത് കേട്ട് പങ്കുവിന് ചിരി വന്നു…..

“പങ്കുവില്ലേ രവിയേട്ടാ……..അവനെ പറഞ്ഞു വിടാൻ പാടില്ലേ……”

താഴെ രേണുവിന്റെ ശബ്ദം കേട്ട് പങ്കു ഞെട്ടി….

‘ദൈവമേ……..പണിയാകുമോ….☹️….’

“അവനിപ്പോൾ വന്നതല്ലേയുള്ളൂ……റസ്റ്റ് എടുക്കട്ടെ……ഞാൻ പോയിട്ട് വരാം……”

രവി പറഞ്ഞു കൊണ്ട് കാറിന്റെ കീയുമെടുത്ത് പുറത്തേക്ക് പോകുന്നത് കണ്ട് പങ്കു ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു……

കിച്ചുവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം സമയം പാഴാക്കാതെ പങ്കു പതിയെ ഓഫീസ് റൂമിലേക്ക് കയറി….

മെറൂൺ കളർ ബോർഡറിൽ മഞ്ഞപട്ട്പാവാടയിൽ അതിസുന്ദരിയായി ലെച്ചു……

കൈയിൽ മഞ്ഞകുപ്പിവളകളും മെറൂൺ കുപ്പിവളകളും ഇടകലർത്തി ഇട്ടിട്ടുണ്ട്……..

നെറ്റിയിൽ ഒരു കുഞ്ഞ് കറുത്ത പൊട്ട്…….അതിന് മുകളിലായി ചന്ദനവും….സീമന്ദരേഖയിൽ കുങ്കുമവും…….

കണ്ണുകൾ കൺമഷിയാൽ നീട്ടി എഴുതിയിട്ടുണ്ട്………തലമുടി പുറകിലേക്ക് മെടഞ്ഞിട്ടിരിക്കുന്നു…… ഭംഗിയിൽ മാറോട് ചേർന്ന് ആലിലത്താലിയും കിടപ്പുണ്ട്……

ഈ കാലത്ത് ഇവള് മാത്രേയുള്ളൂ…..എന്നും പട്ട്പാവാടയും കുപ്പിവളകളും……..

എന്നാലും ഇതൊക്കെയിട്ട പെണ്ണിനെ കാണാൻ ഏത് കാലത്തും ചന്തം തന്നെയാണ്…….

ഫയലിൽ മുഴുകിയിരുന്ന ലെച്ചു ഏതോ നിമിഷത്തിൽ മുഖമുയർത്തിയതും തന്നെത്തന്നെ നോക്കി നിൽക്കുന്ന പങ്കുവിനെ കണ്ട് അതിശയിച്ചു…..

ഇതെപ്പോൾ വന്ന് മുറിയിൽ………താൻ കണ്ടില്ലല്ലോ……

ലെച്ചു ചോദ്യഭാവത്തിൽ തന്നെ നോക്കുന്നത് കണ്ട് പങ്കു വശ്യമായ ചിരിയോടെ കണ്ണുകളിൽ തീവ്രമായ പ്രണയത്തോടെ അവളുടെ അരികിലേക്ക് നടന്നു…….

അവന്റെ നോട്ടത്തിൽ തന്നെ ലെച്ചു പിടഞ്ഞുപോയി……അത്രയും വശ്യമായിരുന്നു അവന്റെ കണ്ണുകൾക്ക്…….

ലെച്ചു ചെറിയ പരിഭ്രമത്തോടെ ചെയറിൽ നിന്ന് എഴുന്നേറ്റു…….

അരികിലായി അവൻ വന്നതും അവൾ പിടച്ചിലോടെ അകന്നുമാറാനായി തിരിഞ്ഞതും പങ്കു അവളെ നെഞ്ചിലേക്ക് വലിച്ച് ചേർത്തിരുന്നു……..

“ശ്രീയേ…ട്ടാ…..ക…ണക്ക്….എഴുതാ….”

പങ്കു ചൂണ്ടുവിരൽ കൊണ്ട് അവളുടെ ചുണ്ടുകളിൽ തഴുകി ലെച്ചു പറയാൻ വന്നത് തടഞ്ഞു……അവളൊന്നു വിറച്ചു…..

“ലെച്ചൂ……….എത്ര ദിവസമായി……….

എനിക്ക് ക്ഷമയില്ലെന്ന് നിനക്കറിയില്ലേ……”

പിടച്ചിലോടെ തന്നോട് ചേർന്ന് നിൽക്കുന്നവളുടെ നെറ്റിയിൽ കിടന്ന മുടിയിഴകൾ മാടിയൊതുക്കി അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി…….

“ലെച്ചൂ………….എനിക്ക് ഇപ്പോൾ തന്നെ വേണം……….പ്ലീസ്…….”

അവന്റെ പ്രണയച്ചൂടിൽ വാക്കുകൾ ഇടറിയാണ് പുറത്തേക്ക് വന്നത്……ലെച്ചുവിന്റെ ശരീരത്തിൽ മിന്നൽ പോലെ എന്തോ പാഞ്ഞു പോയി…… നെറ്റിയിലും മൂക്കിൻ തുമ്പിലുമായി വിയർപ്പു കണങ്ങൾ തിളങ്ങി……

പങ്കുവിന്റെ മുഖത്ത് തീവ്രാനുരാഗമാണ്…….കണ്ണുകളിൽ കാമത്തിന്റെ ചുവപ്പും……

ഇതിന് മുൻപ് ഇത്രയും വികാരത്തോടെ ലെച്ചു പങ്കുവിനെ കണ്ടിട്ടില്ല…….അത്രമേൽ വികാരത്തിൽ അവൻ കീഴ്പെട്ട് നിൽക്കുവാണെന്ന് മുഖം കണ്ടാലറിയാം……

ലെച്ചു ദയനീയമായി അവളുടെ കൈയിലെ കുപ്പിവളകളിലേക്ക് നോക്കിയതും പങ്കുവിന് ചിരി വന്നു……

“സാരമില്ല……പൊട്ടിയാലും ശ്രീയേട്ടൻ….. എന്റെ ലെച്ചുകുട്ടിയ്ക്ക് നിറയെ കുപ്പിവളകൾ മേടിച്ച് തരാം…..

നീയത് എന്തായാലും ഊരി വയ്ക്കണ്ട……എനിക്ക് ഈ കുപ്പിവളകൾ മുഴുവൻ ഇന്ന് പൊട്ടിക്കണം…..”

പങ്കുവിന്റെ വാക്കുകൾക്ക് മുന്നിൽ ലെച്ചു നാണത്തോടെ മുഖം കുനിച്ചു……..

“നീ ലിപ്സ്റ്റിക് ഇട്ടിട്ടുണ്ടോ പെണ്ണേ……… ചുണ്ടിന് നല്ല ചുവപ്പ്……..”

അവളുടെ ചുണ്ടുകളിൽ ചൂണ്ടുവിരൽ കൊണ്ട് തുടച്ച് നോക്കിയാണ് പങ്കു ചോദിച്ചത്……

“ഇട്ടിട്ടില്ലല്ലോ…………പക്ഷെ……എന്തൊരു ചുവപ്പാണ്……..ഞാനൊന്നു ടേസ്റ്റ് ചെയ്തു നോക്കട്ടെ……”

ലെച്ചു വിറയലോടെ ഓടാൻ തുനിഞ്ഞതും പങ്കു അവളുടെ അധരങ്ങൾ കവർന്നതും ഒരുമിച്ചായിരുന്നു……..

അധരങ്ങളിലെ മധുരം ആവോളം നുണഞ്ഞു….. അവളിലെ ചൂടിനായി അവന്റെ മുഖം തേടി നടന്നു……

പട്ട്പാവാട അഴിഞ്ഞു പോയതും കൈയിലെ കുപ്പിവളകൾ ഓരോന്നായി ഞെരിഞ്ഞമർന്ന് പൊട്ടുന്നതും തളർച്ചയിലും ലെച്ചു അറിഞ്ഞു….

കൈ തട്ടി നിലത്ത് വീണ ഫയലുകളിലെ പേപ്പർ അവർക്ക് മെത്തയൊരുക്കിയപ്പോൾ ലെച്ചു പങ്കുവിന്റെ തീവ്രപ്രണയത്തിൽ ഉരുകിയുലഞ്ഞു………

ആവേശത്തോടെ തന്നെ തന്നിലേക്കമർന്ന പങ്കുവിന്റെ പ്രണയത്തെ ലെച്ചുവും നിറഞ്ഞ മനസ്സാലേ ചേർത്ത് പിടിച്ചു……

അവളുടെ ഓരോ അണുവും തൊട്ടറിഞ്ഞ് അവളിലെ പെണ്ണിനെ അവൻ സ്വന്തമാക്കി……..

രാത്രി കഴിക്കാനിരിക്കുമ്പോഴും പങ്കുവിന്റെ കുസൃതി നിറഞ്ഞ നോട്ടത്തിൽ ലെച്ചു കുളിർന്നു…….

പ്രണയസല്ലാപങ്ങൾ കണ്ണുകളാൽ നടത്തിയിരിക്കുന്ന ലെച്ചുവിനെയും പങ്കുവിനെയും കണ്ടു കൊണ്ടാണ് നിമ്മി ഡയനിംഗ് ഹാളിലേക്ക് വന്നത്…….

അസ്വസ്ഥതയോടെ പല്ലിറുമ്മി അവൾ കഴിക്കാനായി വന്നിരുന്നു…..

“ആരോ ഒരുപാട് സ്വർണ്ണമെടുക്കാൻ വന്നെന്ന് പറഞ്ഞിട്ട്…..എന്തായി രവിയേട്ടാ……”

രേണുകയുടെ ചോദ്യം കേട്ടതും പങ്കു കുടിച്ചു കൊണ്ടിരുന്ന വെള്ളം തെരുപ്പിൽ കയറി ചുമയ്ക്കാൻ തുടങ്ങി…..

ലെച്ചു വേഗം വന്ന് അവന്റെ തലയിൽ ചെറുതായി തട്ടികൊടുത്തു…….

“അത്……എതോ ഒരു കള്ളൻ…..എന്നെ പറ്റിക്കാൻ ഫോണിൽ വിളിച്ചതാ രേണു…..

അവിടെ ആരും വന്നില്ല……”

പങ്കുവിനെ രൂക്ഷമായി നോക്കിക്കൊണ്ടാണ് രവിയത് പറഞ്ഞത്……

പങ്കു അബദ്ധം പറ്റിയത് പോലെ മുഖം കുനിച്ചു ഇടംകണ്ണിട്ട് രവിയെ നോക്കി……

രവി അവനെ നോക്കി മനസ്സിലായത് പോലെ തലയാട്ടുന്നുണ്ട്………

കുട്ടൂസൻ കണ്ട് പിടിച്ചു……എനിക്കുള്ള അടുത്ത പണി വരും🙄…

പെട്ടെന്ന് ആരോ വീടിന്റെ കോളിങ് ബെല്ലടിച്ചു….

“ഞാൻ പോയി നോക്കിയിട്ട് വരാം……”

രവി പങ്കുവിനെ ഒന്നമർത്തി നോക്കിക്കൊണ്ട് വാതിൽ തുറക്കാനായി എണീറ്റു……

രവിയുടെ പുറകേ അകത്തേക്ക് വരുന്ന കിച്ചുവിനെ കണ്ട് നിമ്മിയുടെ കണ്ണുകൾ വിടർന്നു………

“ആഹാ….കിച്ചുവാരുന്നോ……… ഞാനിപ്പോൾ ഓർത്തതേയുള്ളൂ….എന്താ ഫോൺ മേടിക്കാൻ വരാത്തതെന്ന്……”

പങ്കു ചിരിയോടെ പറഞ്ഞു കൊണ്ട് എഴുന്നേറ്റു…….

“ഞാൻ ഹോസ്റ്റലിൽ പോയപ്പോളാ ഓർത്തെ….. അതാ വന്നത്…….”

പറയുമ്പോൾ കിച്ചുവിന്റെ നോട്ടം രേണുകയുടെ അടുത്തായി നിൽക്കുന്ന നിമ്മിയിൽ പതിഞ്ഞു…….

ആ നോട്ടം നിമ്മിയുടെ ശരീരത്തിൽ കുളിരു പോലെ എന്തോ പാഞ്ഞ് പോയി…….

“മോനിരിക്ക്…..കഴിക്കാം…..”

രേണുക സ്നേഹത്തോടെ പറഞ്ഞു….

“ഇല്ല ആന്റീ…..ഞാൻ കഴിച്ചതാ….. ഹോസ്റ്റലിൽ നിന്ന് നേരത്തെ കഴിക്കും……”

അവൻ സ്നേഹപൂർവ്വം നിരസിച്ചു…..

“ഞാൻ പോയി ഫോണെടുത്തിട്ട് വരാം…. കിച്ചു ഇരിക്ക്….”

പങ്കു വേഗം തന്നെ കൈകഴുകി മുറിയിലേക്ക് പോയി…..

കിച്ചുവിന്റെ ഫോൺ ചാർജ് ചെയ്യാനായിട്ടിരുന്നു….

പങ്കു ചാർജർ മാറ്റി ഫോണെടുത്തതും നിമ്മിയുടെ നമ്പർ കണ്ട് അവൻ ഒരു നിമിഷം സംശയിച്ച് നിന്നു…..

മറ്റൊരാളുടെ ഫോൺ നോക്കുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും നിമ്മിയുടെ നമ്പർ കണ്ടപ്പോൾ പങ്കു അത് ഓപ്പണാക്കി നോക്കി…..

രാവിലെ മുതൽ തുടരെ നിമ്മി അയച്ച മെസേജുകളാണ് ഫോൺ നിറയെ….

കിച്ചുവേട്ടാ…….രാവിലെ മുതൽ മെസേജ് അയക്കുവാ……എവിടാ….എന്ത് പറ്റി……

ഇന്നെന്നോടൊന്ന് മിണ്ടിയത് പോലുമില്ലല്ലോ…..

നോക്കിക്കോ…..ഇനി ഞാനും മിണ്ടില്ല……..

അങ്ങനെയങ്ങനെ പരിഭവം പറഞ്ഞു കുറേ മെസേജുകൾ…….

പങ്കു ഞെട്ടിനിൽക്കയാണ്…….

ഇതിനിടയിൽ ഇങ്ങനെയൊരു കാര്യം അവനൊട്ടും പ്രതീക്ഷിച്ചില്ല…….

തലേദിവസത്തെ മെസേജെല്ലാം ഡിലീറ്റ് ആണ്….അതുകൊണ്ട് കിച്ചു അയച്ചതൊന്നും കാണാനുമില്ല…..

മുഖത്ത് വന്ന ദേഷ്യം അമർത്തി…..ചിരിയുടെ മുഖം മൂടിയണിഞ്ഞ് അവൻ മുറിയിൽ നിന്നിറങ്ങി……

കുറച്ചു നേരം എല്ലാവരോടും സംസാരിച്ചിരുന്ന ശേഷം കിച്ചു പോകാനിറങ്ങി……

യാത്ര പറഞ്ഞ് പോകാനിറങ്ങിയ കിച്ചു കണ്ണുകൾ കൊണ്ട് മൗനമായി നിമ്മിയോട് യാത്ര ചോദിച്ചതും നിമ്മിയുടെ മുഖം റോസാപ്പൂ പോലെ ചുവന്നതും കണ്ട് പങ്കു ഷോക്കടിച്ചത് പോലെ നിന്നു……

കിച്ചു പോയപ്പോൾ എല്ലാവരും അകത്തേക്ക് കയറി…..

“നിമ്മീ…😡😡😡”

പങ്കുവിന്റെ ദേഷ്യത്തിലുള്ള വിളി കേട്ട് നിമ്മി പതർച്ചയോടെ തിരിഞ്ഞു നിന്നു…..

മറ്റുള്ളവരും ചോദ്യഭാവത്തിൽ അവനെ നോക്കി…….

പങ്കു ദേഷ്യത്തോടെ നിമ്മിയുടെ അടുത്ത് വന്ന് അവളുടെ കൈയിൽ പിടിച്ചുലച്ചു….

“നീയും കിച്ചുവും തമ്മിൽ എന്ത് ബന്ധമാടീ……😡😡😡😡”

നിമ്മിയുടെ മുഖം വിളറി വെളുത്തു…….

“പങ്കൂ…..എന്താടാ……എന്താ നീയി പറയുന്നത്…..”

രവി പരിഭ്രമത്തോടെ ചോദിച്ചപ്പോൾ പങ്കു നിമ്മിയെ ഒന്നമർത്തി നോക്കി…..

“ഇവളോട് ചോദിക്ക്………..ഇവള് പറയും😡”

നിമ്മി പങ്കുവിന്റെ കൈകൾ കുടഞ്ഞെറിഞ്ഞുകൊണ്ട് പൊട്ടിക്കരഞ്ഞു കൊണ്ട് രവിയുടെ നെഞ്ചിലേക്ക് ഓടിച്ചെന്ന് ചായ്ഞ്ഞു……

“അച്ഛാ……..എനിക്ക് കിച്ചുവേട്ടനെ ഇഷ്ടമാണ്……

എനിക്ക് കിച്ചുവേട്ടനെ കല്യാണം കഴിക്കണം……”

“ടീ😡😡”

പങ്കു അലറിക്കൊണ്ട് മുന്നോട്ടു വന്നതും രവി അവനെ തടഞ്ഞു….

പങ്കു അമർഷത്തോടെ കൈചുരുട്ടി….

ലെച്ചുവും രേണുവും പകച്ച് നിൽക്കയാണ്……

“മോളെ………കരയാതെ………..”

അയാൾ അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി…….

“കിച്ചു നല്ല പയ്യനാണ്………

അച്ഛന് നേരെത്തെ ഇങ്ങനൊരു കാര്യം തോന്നിയിരുന്നു………

അച്ഛൻ സംസാരിക്കാം സുദർശനോട്……….

ഇപ്പോൾ ഇതൊന്നും മോള് ചിന്തിക്കണ്ട……പഠിക്കേണ്ട സമയാണ്………..”

രവിയുടെ വാക്കുകൾ കേട്ട് നിമ്മിയുടെ മുഖം വിടർന്നു……..പങ്കുവും ആശയക്കുഴപ്പത്തിലായി…….

കിച്ചു നല്ല പയ്യൻ തന്നെയാണ്…….ഒരു സഹോദരൻ എന്ന നിലയിൽ നിമ്മിയുടെ കാര്യത്തിൽ കിച്ചു തന്നെയാണ് ബെസ്റ്റ് ചോയ്‌സ്…….

അവൻ മനസ്സിൽ പറഞ്ഞു……

“മോള് മുറിയിലേക്ക് പൊയ്ക്കൊ………. അച്ഛനും ചേട്ടനും കൂടെ തീരുമാനിക്കാം …എന്ത് വേണമെന്ന്…….”

അയാൾ വാത്സല്യം നിറച്ച് പറഞ്ഞതും നിറഞ്ഞ കണ്ണുകൾ തുടച്ച് നിമ്മി പുഞ്ചിരിയോടെ മുകളിലേക്ക് കയറിപ്പോയി…..

രവി പങ്കുവിനടുത്തായി വന്നു നിന്നു……

“കിച്ചു നല്ല പയ്യനല്ലേ പങ്കാ……..

നിനക്ക് സമ്മതമാണെങ്കിൽ മാത്രമേ അച്ഛൻ ഇതുമായി മുന്നോട്ടു പോകൂ……..”

“സമ്മതമാണച്ഛാ………കിച്ചു നല്ല പയ്യൻ തന്നെയാ……..

നിമ്മി ഒരിക്കലും കരയേണ്ടി വരില്ല………

നമുക്കിത് ആലോചിക്കാം…..”

പങ്കുവിന്റെ തെളിഞ്ഞ മുഖത്തോടെയുള്ള മറുപടി കേട്ടതും രവിയ്ക്കും സന്തോഷമായി…….

ലെച്ചു മാത്രം ഏതോ ഓർമയിൽ അസ്വസ്ഥമായി……

അന്ന് കുഞ്ഞാറ്റയുടെ പിറന്നാളിന് കണ്ടതാണ്…..കിച്ചുവും അമ്മുവും തമ്മിൽ എന്തോ ഒരടുപ്പം……

കിച്ചുവിന്റെ കണ്ണുകൾ അമ്മുവിന് പിന്നാലെ തന്നെയായിരുന്നു……….

പക്ഷെ……ഇതൊക്കെ ഞാൻ പറഞ്ഞാൽ ഒരു പക്ഷെ നിമ്മിയോടുള്ള ദേഷ്യം കാരണമെന്ന് കരുതിയാലോ…….

ലെച്ചു ആലോചിച്ചു നെടുവീർപ്പെട്ടു……..

ഇന്ന് ആ ദിവസമാണ്…………..

മാധവൻ പറഞ്ഞ ആറുമാസം അവസാനിക്കുന്ന ദിവസം………

ധ്രുവ് രാവിലെ എഴുന്നേറ്റ് റെഡിയായി…….

കൈയിലുള്ള വിഷത്തിന്റെ കുപ്പിയെടുത്ത് പാന്റിലെ പോക്കറ്റിൽ ഭദ്രമാക്കി വച്ചു…….

അമ്പലത്തിൽ പോയി ഒന്നു തൊഴുതു………

മനുവിന്റെ അടുത്തേക്കാണ് പോകുന്നത്……അവിടെ നിന്ന് നേരെ മാധവന്റെ വീട്ടിലേക്ക്…..

രവിയും കുടുംബവും എത്തും……..അരവിയും അവിടെ എത്താമെന്ന് ഇന്നലെ വന്നപ്പോൾ പറഞ്ഞതാണ്……..

ഇന്നാണ് എന്റെ ജീവിതം തുലാസിൽ മാധവൻ അളന്ന് നോക്കുന്നത്……..

തോറ്റുപോയാൽ……….അതോടെ ഈ വിഷം എന്റെ ജീവനെ നശിപ്പിക്കും……

ഇല്ലെങ്കിൽ….. ജാനിയുമൊത്ത് സന്തോഷകരമായ ഒരു കുടുംബജീവിതം…….

അറിയില്ല…..എന്ത് സംഭവിക്കുമെന്ന്……ഒരു കാര്യം ഉറപ്പാണ്……

ജാനിയും കുഞ്ഞാറ്റയും ഇല്ലാതെ ധ്രുവില്ല…….

തുടരും……

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അറിയില്ല…..എന്ത് സംഭവിക്കുമെന്ന്……….

ലേറ്റായെന്ന് പറഞ്ഞ് തെറി വിളിക്കരുത് പ്ലീസ്‌………..സമയം കിട്ടാഞ്ഞിട്ടാന്നേ…….

Leave a Reply

Your email address will not be published. Required fields are marked *