ഒരു നീണ്ട ഫോൺ ബെല്ലിലായിരുന്നു ഞാൻ ഉണർന്നത്……

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :-Manu Vattekadan

ഉറക്കം വിട്ടു സൊബാധാവസ്ഥയിലേക്കു വന്നപ്പോഴാണറിഞ്ഞത് നാലാമത്തെ മിസ്ഡ്‌കോളും കഴിഞ്ഞിട്ടുള്ള കോളാണ് ആ വരുന്നതെന്ന്….. കോൾ നോക്കിയപ്പോൾ അവളാണ്…… മൈ ഹാർട്ട് ബീറ്റ്‌സ്….. അങ്ങനെയാണവളുടെ പേര് സേവ് ചെയ്തിരിക്കുന്നെ……. കോൾ അറ്റൻഡ് ചെയ്തു…… തികച്ചും മൗനം….. ഹാലോ എന്ന വിളിക്കൊന്നും മറുപടിയില്ല…….. കുറച്ചുനേരത്തെ മൗനത്തിനു ശേഷം…. ” നീ എണീറ്റോ എന്നൊരു ചോദ്യം “കട്ടകലിപ്പിലാണ് പുള്ളി… ആ എണീറ്റു ഉറങ്ങിപ്പോയി…… !!!!! ഞാൻ കരുതി എഴുനേൽക്കാൻ വൈകിയത് ഞാനാണെന്നാണ് …. അപ്പോഴാണ് ക്ലോക്കിൽ മണി “8” അടിക്കുന്നെ….

എന്താടി കാലത്തു തന്നെ….. ഉടനടി മറുപടി കിട്ടി…… എനിക്കെന്ത നിന്നെ കാലത്തു വിളിക്കാൻ പാടില്ലേ…? എന്ന മറുപടി… ഹൗ നല്ല സുഖം…. ഫോൺ അറ്റൻഡ് ചെയ്യാൻ വൈകിയതിന്റെ കലിപ്പാണ്…..

എപ്പോ വേണേലും വിളിക്കാല്ലോ നിനക്ക്……. പറയ് …….

ഞാൻ 9:മണിക്ക് മുൻപ് തൃശൂർ എത്തും…. ഇപ്പൊ അങ്കമാലി എത്താറായി സൂപ്പർഫാസ്റ്റിൽ ആണ് വരുന്നത് എനിക്ക് നിന്നെ ഒന്നു കാണണം…. എല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞു പുള്ളി ഫോൺ കട്ട് ചെയ്തു…

എനിക്ക് ഒന്നും മനസിലായില്ല എനിക്ക് ത്രിശൂർ എത്താൻ തന്നെ വേണം അരമണിക്കൂർ ഇപ്പൊ 8:10…. പിന്നൊന്നും നോക്കിയില്ല ചാടിയെണീറ്റു ബാത്റൂമിൽപോയി കുളിച്ചു പല്ലുതേച്ചു ഫ്രഷ് ആയി വന്നപ്പോൾ മണി 8:35 ഡ്രസ്സ്മാറി ബൈക്ക് സ്റ്റാർട്ട് ചെയ്തപോൾ മണി 8:42

പിന്നിൽനിന്നും ഒരുവിളി ഡാ എന്തെങ്കിലും കഴിച്ചിട്ട് പോടാ…. കടയിൽനിന്നും കഴിച്ചോളാം മറുപടിയുംകൊടുത്തു ഞാനിറങ്ങി….

തൃശൂർ റെയിൽവേസ്റ്റേഷൻ മുൻപിലെത്തി മണി 9:10 ഞാൻ ഫോൺ ചെയ്തപ്പോൾ അവൾ കട്ട് ചെയ്തു….. അപ്പോ മനസിലായി അവളിവിടയോ ഉണ്ട്….. എന്നെ കണ്ടിട്ടുമുണ്ട് …… എന്നെ കണ്ടതും അവൾഅടുത്തേക്കു വന്നു മുഖമൊക്കെ ചുവന്നിരുന്നു.. നല്ല കട്ടകലിപ്പിൽ കാരണം മൊത്തത്തിൽ..ഞാൻകരണം അവളിന്ന് രാവിലെ തന്നെ കട്ട പോസ്റ്റ് ആണ്….

ഒരക്ഷരം മിണ്ടാതെ വന്നെന്റെ വണ്ടിയുടെ പിന്നിലിരുന്നു…. പോകാം……. എവിടേക്കാണെന്നോ എന്നൊന്നും ഞാനും ചോദിച്ചില്ല മൗനവും പേറികൊണ്ടുള്ള യാത്ര എന്നാലും സുഖമായിരുന്നു ആ യാത്ര എങ്ങോട്ടെന്നില്ലാത്തയാത്ര ഇടയ്ക്കു വണ്ടി നിർത്താൻ ആവശ്യപ്പെട്ടു…. ഞാൻ വണ്ടി നിർത്തി.. എന്റെ പുറത്തുകൂടി എത്തിവലിഞ്ഞു ഇടതേ മിറർ എന്റെ മുഖം കാണുന്ന രീതിയിൽ തിരിച്ചുവച്ചു ഇന്നിപോകാം……… പിന്നെ പകുതിപ്പിണക്കം മാറിയ മുഖം ഞാനും കാണുന്നുണ്ട് ….. മനു ഇവിടെവിടെ ബീച്ച് കുറച്ചു പോകണം എന്റെ വീടിനടുത്താണ് എന്നാൽ അങ്ങോട്ട് പോകാം….. മ്മ്മ് മൗനമായി പ്രണയിച്ചുകൊണ്ടു ഞാൻ ആ യാത്ര ആസ്വദിച്ചു ബീച്ചിനരികിൽ ബൈക്ക് നിർത്തി ………

ഞാനൊന്നും കഴിച്ചിട്ടില്ല …… അങ്ങനെ ചോദിച്ചു വാങ്ങാൻ പഠിപ്പിച്ചതും ഞാൻ തന്നെയാണ്

തൊട്ടടുത്ത ഹോട്ടലിൽ കയറി ഭക്ഷണംകഴിച്ചു ….. ഞാൻ കൈകഴുകുന്നതിനു മുൻപ് പുള്ളിക്കാരി കൈകഴുകി ബീച്ചിലേക്ക് നടന്നു…….. ബില്ലും പേ ചെയ്തു ഞാൻ വരുബോൾ അവൾ കടൽക്കരയിലെ കല്ലിൽ ഇരിക്കുന്നുണ്ട് .. അവൾക്കരികിൽ അവളെ മുട്ടിയുരുമ്മി ആ ചൂടറിഞ്ഞു അവളുടെ അടുത്ത് ഞാനുമിരുന്നു….. കുറച്ചുനേരത്തെ മൗനത്തിനു ശേഷം അവളെന്നോട് ചോദിച്ചു….

എന്തിനാ ഞാൻ നിന്നോട് പിണങ്ങിയിരിക്കുന്നെ എന്നു നിനക്കറിയോ… ?

അവളുടെ കൈയ്യിൽ കൈകോർത്തു പിടിച്ചു ഞാൻ പറഞ്ഞു….. എന്റെ മോളെ ഇന്ന് പോസ്റ്റാക്കിയതിനു… ഒരു കുഞ്ഞു സോറിയും കൂടി കേട്ടപ്പോൾ തന്നെ അവളുടെ പിണക്കം അവസാനിച്ചു….. പിന്നെ ഞാനറിഞ്ഞത് അവൾക്ക് എന്നോടുള്ള കൊതിയാണ്… അവളുടെ ഉള്ളിൽ ഒളിപ്പിച്ച ആഗ്രഹങ്ങളാണ്… എന്റെ തോളിൽ ചലചായ്ച്ചു ഒത്തിരി നേരം അവളെന്നോട് സംസാരിച്ചു ചിരിച്ചും ചിന്തിപ്പിച്ചും പിച്ചിയും കടിച്ചും കണ്ണുനിറച്ചും അവളുടെ ഉള്ളിലെ പ്രണയം ഞാനറിഞ്ഞു അവൾക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും ഞാൻ ആസ്വദിച്ചു……

നല്ല വെയിലായിരുനെകിലും അറിഞ്ഞില്ല ആ ചൂട് അത്രമേൽ എന്നെ സ്നേഹിക്കുന്നുണ്ടായിരുന്നു അവൾ പിന്നെപ്പോഴോ കിട്ടിയ ചുംബനത്തിന്റെ മധുരം .. കുറേനേരത്തെ ഇരിപ്പിനുശേഷം

ഒന്ന് നടന്നാലോ….

അങ്ങനെ അവിടെന്നെഴുനേറ്റു നടന്നു കാലിൽ വന്നു മുത്തമിടുന്ന തിരമാലകളെ തട്ടിത്തെറിപ്പിച്ചു ഞെരിഞ്ഞമര്ന്ന മണൽ തരികളിൽ ചിത്രങ്ങൾ വരച്ചും ഉപ്പുവെള്ളത്തിന്റെ രുചിയറിഞ്ഞും കടന്നുപോയ മണിക്കൂറുകൾ…. ആ തീരത്തു എന്റെ സ്വപ്നങ്ങളാണുള്ളത് ഞാൻ അവളിൽ നെയ്തുകൂട്ടിയ എന്റെ സ്വപ്നം……….

കൈകോർത്തു തോളിൽതലചാരി അവൾ നടക്കുകയാണ് ഒരു കുട്ടിയെപ്പോലെ കഥകളും ആഗ്രഹങ്ങളും മോഹങ്ങളും പറഞ്ഞുകൊണ്ട് കുറച്ചുനേരത്തെ നടപ്പിന് ശേഷം ഇത്തിരിനേരം ഞങ്ങളാ തീരത്തിരുന്നു അവൾക്കു എന്നോടൊപ്പം ഇരുന്നു ഐസ്ക്രീം കഴിക്കാനാഗ്രഹം അവളോടാവിടെ ഇരിക്കാൻ പറഞ്ഞു ഞാൻ ഐസ്ക്രീം വാങ്ങാൻപോയി… ഞങ്ങളെ പോലെയുള്ള കമിതാക്കളുടെ വരവ് തുടങ്ങിയിരിക്കുന്നു അവരുടെ ഐസ്ക്രീം വാങ്ങാനുള്ള തിരക്ക് കഴിഞ്ഞു ഐസ്ക്രീം വാങ്ങി തിരിച്ചു വരുമ്പോൾ

പിറകിൽനിന്നും പുറത്തു തട്ടി ഒരു വിളി…………. !!!!!

ഏട്ടാ എഴുനേൽക്കുന്നില്ലേ ………. സമയം 9മണികഴിഞ്ഞു ……. കടയിൽപോകേണ്ടേ …… എന്തുറക്കമാ ഇതു ….. ഏട്ടാ ….. എണീയ്ക്ക് …….. കണ്ണുതുറന്നതും ഭാര്യയുടെ ചിരിച്ച മുഖം…. .

പിന്നൊന്നും നോക്കിയില്ല ചാടി എഴുനേറ്റു …..

ഉറക്കം പോയ വഴിയേ… !!!!!!!!!!!

രചന :-Manu Vattekadan

Leave a Reply

Your email address will not be published. Required fields are marked *