‘ അവിഹിതം ‘

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :-അച്ചു.

‘ഹരിയേട്ടാ,

മോനെ അവിടെ കിടത്തി ജോലിക്ക് പോവാൻ നോക്ക്, സമയം ആയല്ലോ’

അച്ചു അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു

ഹരി കുട്ടിയെ കളിപ്പിച്ചു കൊണ്ട് ഇരിക്കുവായിരുന്നു…

കുഞ്ഞിനുള്ള പാലുംകുപ്പിയുമായി അവൾ റൂമിൽ വന്നപ്പോഴും ഹരി കുട്ടിയെ കളിപ്പിച്ചു കൊണ്ടിരിക്കുന്നു

ആ മതി മതി ഞാൻ നോക്കിക്കോളാം ഹരിയേട്ടൻ പൊക്കോളു

‘ഇന്നിനി പോണോ? ‘ ഹരി ഒളികണ്ണിട്ടു അവളെ നോക്കി

‘നല്ലയാളാ ഇപ്പൊ നല്ല മടി ആണല്ലോ, ചുമ്മാ കിണുങ്ങാതെ പോവാൻ നോക്ക് ഹരിയേട്ടാ,’

‘മം ശരി, ന്നാ മോനൊരു ഉമ്മ കൊടുത്തിട്ടു പോവാം,’

‘അച്ഛൻ പോയി വരാം മോനെ, ഉമ്മ’

കുഞ്ഞിന് ഉമ്മ കൊടുത്തു ഹരി നിവർന്നു അച്ചുവിനെ അരക്കു പിടിച്ചു ചേർത്തു നിർത്തി, നെറ്റിയിൽ ചുംബിച്ചു…

‘അപ്പൊ ശരി ഞാൻ വിളിക്കാം’

‘മം, അച്ചു ചിരിച്ചു ഇനിയൊരു മൂന്നു പ്രാവശ്യമെങ്കിലും ആൾ വെറുതെ വിളിക്കും, കൊച്ചു ഉറങ്ങിയോ, എഴുന്നേറ്റോ, എന്തുചെയ്യുന്നു എന്നൊക്കെ ചോദിച്ചിട്ടു, ‘

പാൽ കൊടുത്തു കൊണ്ട് കൊച്ചിനെ ഉറക്കുമ്പോൾ, ഇതേ റൂമിൽ ഫാനിൽ കുടുക്കിട്ടു താൻ ആത്മഹത്യ ചെയ്യാൻ നോക്കിയ ദിവസം അവൾ ഓർമിച്ചു,

അന്നൊരു ഞായറാഴ്ച ആയിരുന്നു, പുറത്തു പോവാൻ നിൽക്കുകയായിരുന്നു ഹരിയേട്ടൻ, അപ്പോൾ ഒരു കാൾ വന്നു, അത് സംസാരിച്ചു ഫോൺ ലോക്ക് ചെയ്യാൻ മറന്നു കൊണ്ട് ഹരിയേട്ടൻ കടയിൽ പോയി…

ചുമ്മാ ഫോൺ എടുത്തു വാട്സാപ്പ് എടുത്തു നോക്കിയ താൻ ഞെട്ടിപ്പോയി, ഹരിയേട്ടന് ഒരു കാമുകി, അവരുടെ ചാറ്റ് ഫുൾ വായിച്ചു തളർന്നു താൻ ഈ കിടക്കയിൽ തന്നെയാണ് കുഴഞ്ഞിരുന്നത്…

പരസ്പരം സ്നേഹിച്ചു വീട്ടുകാരെ എതിർത്തു രജിസ്റ്റർ മാര്യേജ് ചെയ്തതാണ് ഞങ്ങൾ, കല്യാണം കഴിഞ്ഞിട്ട് മൂന്നു വർഷം.

ഹരിയേട്ടൻ തന്നോട് സ്നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളു, ഇഷ്ടക്കേട് ഇതുവരെയും കാണിച്ചിട്ടില്ല, കുട്ടികൾ വേണം എന്ന് പറയുമ്പോൾ, താൻ ആണ് ഇപ്പോൾ വേണ്ട കുറച്ചു കൂടെ കഴിയട്ടെ എന്ന് പറയാറുള്ളത്. എന്നിട്ട് ഇങ്ങനെ ഒരു ബന്ധം എപ്പോൾ തുടങ്ങി? അവരുടെ ചാറ്റിൽ, തന്നെ ഡിവോഴ്സ് ചെയ്യേണ്ട കാര്യം വരെ സംസാരിച്ചിരുന്നു, എല്ലാവരെയും എതിർത്തു സ്വന്തം ജീവിതം തിരഞ്ഞെടുത്ത താൻ ഇനി എങ്ങനെ തിരിച്ചു ഒറ്റയ്ക്ക് വീട്ടിൽ പോവും? ഭാര്യ എന്ന നിലയിൽ താൻ തോറ്റു പോയെങ്കിൽ പിന്നെ എന്തിനു ജീവിക്കണം എന്ന് തോന്നി,

പിന്നെ ഒന്നും ചിന്തിച്ചില്ല, ഒരു സാരി എടുത്തു ഫാനിൽ കുടുക്കിട്ടു, ആ കുടുക്കിൽ തല കയറ്റി ഒരു നിമിഷം കണ്ണടച്ചു, സ്വന്തം ഇഷ്ടപ്രകാരം ഒരാളുടെ കൂടെ ഇറങ്ങിപോയിട്ടും തന്നെ തന്റെ വീട്ടുകാർ സ്വീകരിച്ചു, സ്നേഹിച്ചു. അവർ ഇതെങ്ങനെ സഹിക്കും?

ഹരിയേട്ടന്റെ വീട്ടുകാരും തങ്ങളെ സ്വീകരിച്ചു, അവർക്കും ഇതൊരു വലിയ നാണക്കേട് ആയിരിക്കും. നാട്ടുകാരും വീട്ടുകാരും തന്നെ മാത്രം കുറ്റപ്പെടുത്തും, പുതിയ കഥകൾ മെനയും, ഹരിയേട്ടൻ കാമുകിയെ വിവാഹവും ചെയ്യും,

അപ്പോൾ നഷപ്പെടലും നാണക്കേടും കുറ്റങ്ങളും തനിക്കു മാത്രം സ്വന്തം…

ഫാനിൽ നിന്നും കുരുക്കഴിച്ചു താൻ, വീണ്ടും കട്ടിലിൽ തളർന്നിരുന്നു

സ്വന്തം ജീവിതമാണ് കൊഴിഞ്ഞു വീഴാൻ പോവുന്നത്, ഹരിയേട്ടന്റെയും തന്റെയും വീട്ടുകാരെ വിവരം അറിയിച്ചാലോ എന്നാലോചിച്ചു, പക്ഷെ അടുത്ത നിമിഷം തന്നെ വേറെയൊരു ചിന്ത അതിനെ ഇല്ലാതാക്കി, എല്ലാവരെയും വിവരം അറിയിച്ചു പ്രശ്നം വഷളാക്കിയാൽ ചിലപ്പോൾ അവരോടു ഹരിയേട്ടൻ തന്നെ വേണ്ടെന്നു പറഞ്ഞാലോ, അതോടെ എല്ലാം തീരില്ലേ, അപ്പോഴും തന്റെ ജീവിതം ചോദ്യചിഹ്നം…

റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ആലോചിച്ചു,

ഹരിയേട്ടന് അത്യാവശ്യം കടങ്ങളും മറ്റും ഉള്ളത് കൊണ്ടും, പിന്നെ താൻ, ഒരു കുഞ്ഞു എന്ന കാര്യം ചിന്തിക്കാത്തത് കൊണ്ടും ആണ് കുട്ടി ഇപ്പോൾ വേണ്ടെന്നു താൻ തീരുമാനിച്ചത്, തനിക്കു കുറച്ചും കൂടെ പടിക്കണമായിരുന്നു, ഒരു നല്ല ജോലി നേടണമായിരുന്നു, ഒരു അമ്മ ആയാൽ പിന്നെ ജീവിതം ആ രീതിയിൽ അങ്ങ് ഒതുങ്ങും എന്ന ചിന്തയും, ഒരു അമ്മ എന്ന നിലയിൽ സ്വയം ഉൾക്കൊള്ളാൻ കഴിയാത്തതു കൊണ്ടും, താൻ എപ്പോളും കുഞ്ഞിപ്പോൾ വേണ്ട എന്ന് പറയുമായിരുന്നു. അപ്പോൾ എല്ലാം ഹരിയേട്ടന് കുഞ്ഞിനെ വേണമെന്ന് തന്നെയായിരുന്നു….

പക്ഷെ ഇപ്പോൾ തോന്നുന്നു, അതാണ് വേണ്ടതെന്നു… അതെ, താൻ ഒരു അമ്മ ആയെ പറ്റുള്ളൂ, പിന്നെ തന്റെ ഹരിയേട്ടൻ തന്നെ വിട്ടു പോവില്ല, പിന്നെയും പോയാലും തനിക്കു മുന്നോട്ടുള്ള ജീവിതത്തിനു ഒരു ലക്ഷ്യം ഉണ്ടായിരിക്കും, തന്റെ കുഞ്ഞിന് വേണ്ടി ജീവിക്കും…

തന്റെ ആ തീരുമാനം ആണ് ഇന്ന് തനിക്കു നഷ്ട്ടപ്പെട്ട ആ ജീവിതം തിരിച്ചു തന്നത്…!

താൻ ഹരിയേട്ടനോട് ആളുടെ അവിഹിതബന്ധത്തെ കുറിച്ച് ചോദിച്ചില്ല, കുറ്റപ്പെടുത്തിയില്ല, പകരം കുറച്ചു കൂടുതൽ ഹരിയേട്ടനെ കെയർ ചെയ്തു, സ്നേഹിച്ചു കല്യാണത്തിന് ശേഷം നിർത്തിയ ആളോടുള്ള പ്രണയം പിന്നെയും പുനർജീവിപ്പിച്ചു, താൻ പ്രഗ്നൻറ് ആയി, പ്രസവിച്ചു ഞങ്ങൾക്കൊരു മോൻ ഉണ്ടായി, ഇപ്പൊ ഹരിയേട്ടന് ഞങ്ങളെ വിട്ടൊരു ജീവിതമില്ലെന്നു തനിക്കറിയാം, ഹരിയേട്ടൻ ഫോൺ ലോക്ക് ഇടാറില്ല, ഫോൺ ശ്രദ്ധിക്കാറു കൂടെയില്ല, അനാവശ്യമായ ഫോൺ വിളികൾ ഇല്ല, ഹരിയേട്ടൻ തന്നെ സ്വയം എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നു….

ഒരു പ്രശ്നം ഉണ്ടാവുമ്പോൾ അത് കൂടുതൽ വഷളാക്കാനുള്ള തീരുമാനങ്ങൾ ആണ് നമ്മളിൽ കൂടുതൽ പേരും ആദ്യം എടുക്കുക, ഒന്നു ഇരുന്നു ചിന്തിച്ചാൽ ക്ഷമിക്കാനും പൊറുക്കാനും തയ്യാറായാൽ എല്ലാ പ്രശ്നങ്ങളും നല്ല രീതിയിൽ അവസാനിക്കും…

ഉറങ്ങിയ കുഞ്ഞിനെ നോക്കി അച്ചു പുഞ്ചിരിച്ചു ….

I love My Family

രചന :-അച്ചു.

Leave a Reply

Your email address will not be published. Required fields are marked *