സ്വപ്നങ്ങൾ

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :-Dhanya Ribin‎

ഏട്ടൻ കുടിച്ചിട്ടുണ്ടോ ?????? ഏട്ടന്റെ ശബ്ദത്തിലെ പതർച്ച മനസിലാക്കികൊണ്ട് ഞാൻ ചോദിച്ചു….

ഇല്ല…

മറുപടി ഒറ്റവാക്കിൽ ഒതുക്കി ഏട്ടൻ റൂമിൽ കയറി…… പിന്നെ നോക്കുമ്പോൾ ആൾ നല്ല ഉറക്കത്തിലാണ്… ആകെ മദ്യത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധവും… എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

**ജീവിതത്തിൽ ഞാൻ ആകെ ഒന്നേ ആഗ്രഹിച്ചിട്ടുള്ളു മദ്യം കഴിക്കാത്ത ഒരാളെ ഭർത്താവായി കിട്ടണം **ആ സ്വപ്നമാണ് ഇന്നിവിടെ തകർന്നടിഞ്ഞത്…. കല്യാണം കഴിഞ് ഒരാഴ്ച തികയുന്നതിനു മുൻപ് സ്വപനങ്ങളുടെ പറുദീസ തകർന്നടിഞ്ഞു..

ഉറങ്ങാൻ കഴിയാതെ ആ മുറിയുടെ മൂലയിൽ ഞാൻ കരഞ്ഞിരുന്നു നേരം വെളുപ്പിച്ചു….

“ഇന്നലെ മോളുറങ്ങിയില്ലേ “?എന്റെ മുഖത്തെ മാറ്റം കണ്ടിട്ടാകണം ഏട്ടന്റെ അമ്മ എന്നോട് ചോദിച്ചു..

“ഉറങ്ങിയല്ലോ അമ്മേ” എന്ന് നുണ പറയുമ്പോഴും മനസ് കടല് പോലെ ആർത്തിരമ്പുകയായിരുന്നു…

അച്ചു ……….

നീട്ടി വിളിച്ചു കൊണ്ട് ഏട്ടൻ അടുക്കളയിലേക്ക് വന്നു…. ചായ കൊടുക്കുമ്പോഴും, കഴിക്കാൻ ഭക്ഷണം കൊടുക്കുമ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല.. എന്റെ മനസ് നിറയെ കുടിച്ചിട്ട് കയറി വന്ന ഏട്ടന്റെ മുഖമായിരുന്നു….

എന്റെ മുഖത്തു നിന്നും പലതും വായിച്ചറിഞ്ഞ ഏട്ടൻ എനിക്ക് പിറകിലൂടെ വന്നു പതിയെ എന്നെ കെട്ടിപിടിച്ചു.. ഒഴിഞ്ഞു മാറിയ എന്നെ ചേർത്ത് പിടിച്ചു എന്റെ മുഖം ആ കൈകുമ്പിളിൽ ഒതുക്കി.. നിറഞ്ഞൊഴുകിയ കണ്ണുകളിലേക്ക് നോക്കി എന്നോട് പറഞ്ഞു.. “നീ കരുതുമ്പോലെ ഞാനൊരു കുടിയനല്ല അച്ചു. നമ്മുടെ കല്യാണത്തിന്റെ വക കൂട്ടുകാർക്ക് ചിലവ് കൊടുക്കുമ്പോൾ അവർ നിർബന്ധിച്ചപ്പോൾ ഇത്തിരി കഴിച്ചതാണ്. തെറ്റ് എന്റെ ഭാഗത്താണ്. നീ ഒന്ന് ക്ഷേമിച്ചേക്ക്.. —– ഏട്ടൻ കുടിക്കുന്നതിൽ എനിക്ക് വിഷമമുണ്ട്. അത് ശരിയാ… അതൊരു പക്ഷെ എന്റെ ഇത്ര നാളത്തെ ജീവിതം കൊണ്ട് ഉണ്ടായ അനുഭവമാകാം. സ്വസ്ഥത എന്താണെന്നു ഞാൻ അറിഞ്ഞത് ഈ വീട്ടിൽ വന്നു കയറിയപ്പോഴാണ്. ദിവസവും കുടിച്ചിട്ട് വരുന്ന അച്ഛനാണ് വീട്ടിലെ സ്ഥിരം കാഴ്ച. രാത്രിയിൽ ഇത്തിരി ഭക്ഷണം കഴിക്കാൻ കൊതിച്ചിട്ടുണ്ട്.. പകലന്തിയോളം പണി എടുത്ത് വരുന്ന അമ്മയെ പോലും ഒരിത്തിരി ആഹാരം കൊടുക്കാതെ തല്ലിയിട്ടുണ്ട്.. കരയുക അല്ലാതെ ഒന്നും തിരിച്ചു പറഞ്ഞിട്ടില്ല എന്റെ അമ്മ.. മഴക്കാലത്തൊക്കെ മഴ നനഞ്ഞു, വിറച്ചു മരചുവട്ടിലൊക്കെ ഇരുന്നു നേരം വെളുപ്പിച്ചിട്ടുണ്ട്.. പഠിക്കുന്ന ബുക്കൊക്കെ എടുത്തു കത്തിച്ചു കളഞ്ഞിട്ട് വീണ്ടും വീണ്ടും എഴുതിയിട്ടുണ്ട്.. പിന്നീട് ടീച്ചർമാരുടെ സഹായം കൊണ്ട് പുസ്തകങ്ങൾ എല്ലാം അവർ സൂക്ഷിച്ചു തുടങ്ങി.. ഒരു തരി പൊന്നു പോലും വേണ്ടെന്നു പറഞ് ഏട്ടനെന്നെ കാണാൻ വന്നപ്പോഴും, കുടിക്കാത്ത ഒരാളാവണം ഏട്ടനെന്നു മനമുരുകി പ്രാർത്ഥിച്ചിട്ടുണ്ട്…..

നമ്മുക്ക് ഈ വഴി വേണ്ട ഏട്ടാ.. എന്ന് പറഞ് ആ കാലുകളിലേക്ക് വീണ എന്റെ ചുമലിൽ പിടിച്ചെഴുന്നേല്പിച്ചു കണ്ണുകളിലേക്ക് നോക്കി ഏട്ടൻ പറഞ്ഞു “ഇനി ഒരിക്കലും ഞാൻ കുടിക്കില്ല.. എന്നോട് ക്ഷമിക്ക് അച്ചു……

ആ നെഞ്ചിലേക്ക് ഞാൻ ചായുമ്പോൾ ഞാൻ അറിയുക ആയിരുന്നു തകർന്ന എന്റെ സ്വപ്നങ്ങൾ പുനർജനിക്കുന്നത്…….

രചന :-Dhanya Ribin‎

Leave a Reply

Your email address will not be published. Required fields are marked *