അമ്മുവിന്റെ ആഗ്രഹം

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :-Shivani

പുറത്ത് ആർത്ത് ഉലച്ചു പെയ്യുന്ന മഴയുടെ ശബ്ദം കേട്ടുകൊണ്ട് ബെഡ്‌റൂമിൽ അമ്മു അഭിയെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു….. മഴയുടെ തണുപ്പ് ആസ്വദിച്ചു കൊണ്ട് അഭി മയക്കത്തിലേക്ക് വീണുകൊണ്ടിരിക്കുകയായിരുന്നു ഇടയ്ക്കിടെ ഉള്ള മിന്നൽ വെളിച്ചം ജനൽ ഗ്ലാസിന്റെ ഇടയിലൂടെ റൂമിലേക്ക് ഓടിയെത്തി മിന്നി മറയുന്നുണ്ടായിരുന്നു ആ മിന്നലിന്റെ നേർത്ത വെളിച്ചത്തിൽ അഭിയുടെ കണ്ണുകൾ ഉറക്കത്തിലേക്കു വീണുപോകുന്നത് കണ്ടിട്ടാണ് അമ്മു അഭിയെ തട്ടി വിളിച്ചത്….

അഭി… പ്ലീസ് ഉറങ്ങല്ലേ…. എനിക്കൊരു കാര്യം പറയാനുണ്ട്…. പ്ലീസ്…. എന്ത് കാര്യം ആയാലും രാവിലെ നേരം വെളുത്തിട്ടു പറയാം…. എന്ന്‌ പറഞ്ഞ് ബ്ലാങ്കറ്റിന്റെ ഒരറ്റം പിടിച്ച് തലയിലൂടെ വലിച്ചിട്ട് അഭി വീണ്ടും ഉറക്കത്തിലേക്കു മറിഞ്ഞു വീണു….. ആ…. എന്നാ വേണ്ട ഉറങ്ങിക്കോ….. ഇനിയും എന്തങ്കിലും പറഞ്ഞ് എന്റെ അടുത്തേക്ക് വരുമല്ലോ അപ്പൊ കാണാം…. എന്ന്‌ പറഞ്ഞ് അമ്മുവും കട്ടിലിന്റെ ചുവരിനരികിലേക്കു മാറി കിടന്നു…. പെട്ടന്നുള്ള അമ്മുവിന്റെ ആ ഭീഷണി അത്ര പന്തിയല്ല എന്ന്‌ തോന്നിയ അഭി ഉറക്കത്തെ പാടെ മാറ്റിവെച്ചുകൊണ്ട് അമ്മുവിന്റെ അരികിലേക്ക് ചേർന്ന് കിടന്ന് കൊണ്ട്….. അപ്പോഴേക്കും എന്റെ അമ്മൂസ് പിണങ്ങിയോ….. എന്ന്‌ പറഞ്ഞ് കൊണ്ട് അവളെ കെട്ടിപിടിച്ചു….

എന്നെ തൊട്ടുപോകരുത് ഉറങ്ങുന്നവർ ഉറങ്ങിക്കോ…. അമ്മു ആകെ കലിപ്പിലാണ്…. എന്താ എന്റെ അമ്മൂസ് പറയാൻ വന്നേ അഭി ഒന്നൂടെ അവൾക്കരികിലേക്കു ചേർന്ന് കിടന്നുകൊണ്ടു ചോദിച്ചു……. അഭി… പ്ലീസ് എന്നെ ഒന്ന് വെറുതെ വിടാമോ….. ?ചേർത്തു പിടിച്ച അഭിയുടെ കൈ തട്ടി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു….. അമൂസേ…. സോറിഡോ…. ഒന്ന് ഇങ്ങോട്ടു തിരിഞ്ഞു കിടന്നേ…. എന്ന്‌ പറഞ്ഞു തീരുന്നതിനു മുന്നേ…. പുറത്ത് ഉഗ്ര ശബ്ദത്തോട് കൂടി ഇടി മുഴുങ്ങിയതും ഒരുമിച്ചായിരുന്നു…. പെട്ടന്നുള്ള ഇടിയുടെ ശബ്ദത്തിൽ പേടിച്ചുകൊണ്ട് അവൾ അഭിയുടെ നെഞ്ചിലേക്ക് വീണ് കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു…. അവളെ ചേർത്തു പിടിച്ച് ചിരിച്ചു കൊണ്ട് അഭി ചോദിച്ചു… ?

എടീ… ഒരിടിയുടെ ശബ്ദം കേട്ടാൽ തീരുന്നതേ ഉള്ളൂ നിന്റെ പിണക്കം….. ഇത് എന്തോന്ന് പിണക്കം ആ അമ്മൂസേ 🤪🤪🤪…

നീ പോടാ തെണ്ടി പട്ടി…. എന്ന്‌ പറഞ്ഞു കൊണ്ട് അവൾ അഭിയെ ഇരുകൈകൾ കൊണ്ടും ഒന്നൂടെ മുറുക്കി കെട്ടിപിടിച്ചു…. അമ്മൂനെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിക്കുന്നതിനിടക്ക് എന്താടി അമ്മൂസേ നീ നേരത്തെ പറയാൻ വന്നത് എന്ന ചോദ്യം കേട്ടപ്പോൾ…. പെട്ടന്ന് തലയുയർത്തി ചെറു പുഞ്ചിരിയോടെ അഭിയുടെ മുഖത്ത് നോക്കികൊണ്ട്‌ അവൾ ചോദിച്ചു…..

അത് പറഞ്ഞാൽ നീ എന്നെ കളിയാക്കുകയും ചിരിക്കുകയും ഒന്നും ചെയ്യരുത്….. ഇല്ലടി….. നീ കാര്യം പറ…..

സത്യം ചെയ്യി…. നീ ചിരിക്കൂലല്ലോ … ? ഇല്ല…. അമ്മു.. നീ കാര്യം പറയടി….. അത്…. അത്…. ഈ മഴയത്ത് നമുക്ക് ഇപ്പൊ ഒന്ന് ബുള്ളറ്റിൽ കറങ്ങാൻ പോയാലോ. ???? ഉള്ളിൽ നിന്നും അഭി പോലും അറിയാതെ പുറത്തേക്കു വന്ന ചിരിയെ പിടിച്ചമർത്തികൊണ്ട് ചെറു പുഞ്ചിരിയോടെ….. നിനക്ക് ഇത് എന്തിന്റെ കേടാണ് അമ്മു….. അതും ഈ നട്ടപാതിരക്കു…..പോരാത്തതിന് പെരും മഴയും…. പ്ലീസ് അഭി….. എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആ…. രാത്രിയിൽ എല്ലാരും ഉറങ്ങികഴിഞ്ഞാൽ മഴയത്ത് നിന്റെ കൂടെ ബൈക്കിൽ പോകാൻ….. പ്ലീസ് അഭി…… ഒരുപാട് സ്നേഹിക്കുന്ന സ്വന്തം അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും വിട്ട് അഭിയുടെ കൂടെ ഇറങ്ങി വരുമ്പോൾ അവൾ പോലും അറിയാതെ അഭി മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചിരുന്നു….. ഇനി ഒരിക്കലും അമ്മുവിനെ കരയിക്കില്ല….. അവളുടെ ഏതൊരു ആഗ്രഹവും സാധിച്ചു കൊടുക്കും എന്ന്‌….ആ വാക്കുകൾ അഭിയുടെ മനസ്സിൽ ഇങ്ങനെ നീറി നിന്നപ്പോൾ അമ്മു ഒന്നൂടെ അഭിയെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു….. പോവാമോ അഭി. ??? ആ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ ചിരിച്ചു കൊണ്ട് അഭി പറഞ്ഞു….. വാ…..പോകാം…. നീ പോയി റെയിൻ കോട്ടൊക്കെ എടുക്കൂ…..

വേണ്ട… വേണ്ട…. റെയിൻ കോട്ടൊന്നും വേണ്ട….. മഴ നനഞു പോകണം എന്നാ ഞാൻ പറഞ്ഞെ….. ഓക്കേ അങ്ങനെ എങ്കിൽ അങ്ങനെ…. നീ ശബ്ദം ഉണ്ടാക്കാതെ പോയി വാതിൽ തുറക്കു…… എന്തോ ലോകം മുഴുവനും കീഴടക്കിയ സന്തോഷത്തിൽ ആയിരുന്നു അവൾ….. പതുക്കെ പോർച്ചിൽ പാർക്ക് ചെയിത ബുള്ളറ്റ് ശബ്ദം ഉണ്ടാക്കതെ തള്ളി റോഡിലേക്ക് കൊണ്ട് പോയി അമ്മുവിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായി അവൾ കാത്തു വച്ച ആ യാത്രക്കായി ബൈക്ക് സ്റ്റാർട്ട് ചെയ്യിതപ്പോൾ അഭിയോട് ചേർന്നിരുന്നു വീടിനടുത്തുള്ള ആ വലിയ കുന്നിറങ്ങുമ്പോൾ അഭിയോടുള്ള തന്റെ സ്നേഹത്തിന്റെ നൂറായിരം ഉമ്മകൾ മഴയത്തു നനഞു കുതിർന്ന അഭിയുടെ കവിളിൽ അമ്മു നൽകി കഴിഞ്ഞിരുന്നു…..പരന്നു കിടക്കുന്ന വയലിന്റെ നടുവിലൂടെ ഉള്ള റോഡിലൂടെയും കനാൽക്കരയിലൂടെയും ഒക്കെ ഒരുപാട് തവണ അമ്മുവിനോടൊപ്പം യാത്ര ചെയ്യിതിട്ടുണ്ടങ്കിലും അവളെ ഇത്രയും സന്തോഷത്തോടെ അഭി കാണുന്നത് ആദ്യമായിട്ടായിരുന്നു …. ഒരുപാട് തവണ ആ റോഡിലൂടെയും അവളുടെ വീടിനരികിലൂടെയും ഒക്കെ ബൈക്കിൽ ആ രാത്രയിൽ മഴയത്തു അഭി അവൾക്കു വേണ്ടി ബൈക്ക് ഓടിച്ചു മതിവരുവോളം…… പണ്ട് പഠിച്ച സ്കൂളിനരികിലെ ഇടവഴിയിലൂടെ പോകാം അഭി…

എന്നാ അവളുടെ ആ… ആഗ്രഹത്തിനും അഭി എതിര് നിന്നില്ല……സ്കൂളിനരികിലെ ആ വലിയ മാവിൽ നിന്നും റോഡിലേക്ക് വീണ പഴുത്ത മാമ്പഴം ബൈക്കിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ പെറുക്കി എടുത്ത് കൊണ്ട് വന്ന്….. കനാൽ കരയിലെ താറിട്ട റോഡിന്റെ നടുവിൽ പാർക്ക് ചെയിത ബൈക്കിന്റെ അരികിൽ ഇരുന്ന് കൊണ്ട് അവളോടൊപ്പം കഴിക്കുമ്പോൾ എന്തോ മഴയുടെ തണുപ്പ് അറിഞ്ഞതേ ഇല്ല…. ഉള്ളിൽ അത്രയും സന്തോഷത്തിന്റെ തിരയിളക്കം ആയിരുന്നു…. ഒടുവിൽ മതിയാവുവോളം ഉള്ള കറക്കവും കഴിഞ്ഞു അച്ഛനും അമ്മയും അറിയാതെ വീട്ടിലേക്കു കയറുമ്പോൾ സമയം പുലർച്ചെ 3 മണി കഴിഞ്ഞിരുന്നു….. നനഞു കുതിർന്ന വസ്ത്രങ്ങൾ മാറ്റി പരസ്പരം തല തോർത്തി കൊടുക്കുമ്പോൾ ആണ്…. ജലദോഷത്തിന്റെ വരവ് അറിയിച്ചു കൊണ്ട് അമ്മു ഒന്ന് രണ്ട് തവണ തുമ്മിയത്…. അത് കണ്ട് ചിരി അടക്കാൻ വയ്യാതെ അമ്മുവിനെയും കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു കൊണ്ട് രണ്ടാളും കിടക്കയിലേക്ക് വീണു…..

തന്റെ ഏതൊരു ചെറിയ ആഗ്രഹത്തിന് പോലും ഇത് പോലെ എന്നും കൂടെ നിൽക്കുന്ന അഭിയെ അവൾ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു….. പിറ്റേ ദിവസം പനിച്ചു വിറച്ചു ധനലക്ഷ്മി ഹോസ്പിറ്റലിന്റെ പനി വാർഡിൽ തൊട്ടടുത്ത ബെഡിൽ കിടക്കുമ്പോൾ…. അഭിയുടെ അച്ഛനും അമ്മയും രണ്ടാൾക്കും ഒരുമിച്ച് ഒറ്റ രാത്രി കൊണ്ട് പനി വന്നതിനെക്കുറിച്ചു ഓർത്ത് വ്യാകുലപ്പെടുമ്പോഴും ഒന്നും അറിയാത്ത കുഞ്ഞു കുട്ടികളെ പോലെ നിഷ്കളങ്കമായ കള്ള ചിരി ആയിരുന്നു രണ്ടാളുടെ മുഖത്തും……

ശുഭം

നമ്മളെ സ്നേഹിക്കുന്നവരുടെ നമ്മൾ സ്നേഹിക്കുന്നവരുടെ എത്ര ചെറിയ ആഗ്രഹങ്ങൾ ആയാൽ പോലും അത് നമുക്ക് സാധിച്ചു കൊടുക്കണം കഴിഞ്ഞാൽ അവരുടെ മനസ്സിൽ നമുക്ക് ഉണ്ടാകുന്ന സ്ഥാനം അത് നമുക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും… ദൈവതുല്ല്യമായിരിക്കും…നമ്മളെ കൊണ്ട് കഴിയുന്നതാണങ്കിൽ ഏതൊരു ആഗ്രഹവും നമ്മൾ സാധിച്ചു കൊടുക്കണം…..

രചന :-Shivani

Leave a Reply

Your email address will not be published. Required fields are marked *